പി.കെ.ഉസ്മാൻ മാസ്റ്റർ പ്രാണൻ നാടിന് സമർപ്പിച്ച ദേശാഭിമാനി: ലഫ്. ഗവർണ്ണർ

പി.കെ.ഉസ്മാൻ മാസ്റ്റർ പ്രാണൻ നാടിന് സമർപ്പിച്ച ദേശാഭിമാനി: ലഫ്. ഗവർണ്ണർ
പി.കെ.ഉസ്മാൻ മാസ്റ്റർ പ്രാണൻ നാടിന് സമർപ്പിച്ച ദേശാഭിമാനി: ലഫ്. ഗവർണ്ണർ
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 May 29, 10:13 PM
AYUR
SANTHIGIRI

പി.കെ.ഉസ്മാൻ മാസ്റ്റർ പ്രാണൻ നാടിന് സമർപ്പിച്ച ദേശാഭിമാനി: ലഫ്. ഗവർണ്ണർ


മാഹി . മയ്യഴിയുടെ ഉൾനാടൻ ഗ്രാമമായ ചാലക്കര, ചരിത്രത്തിലും വർത്തമാനത്തിലും ഏറെ സവിശേഷതകളുള്ള നാടാണെന്നും, യൗവ്വനത്തിൽ തന്നെ ജീവിതം നാടിന് ഹോമിച്ച പി.കെ.ഉസ്മാൻ മാസ്റ്റർ മയ്യഴിവിമോചനത്തിൻ്റെ കരുത്തുറ്റ കണ്ണിയാണെന്ന് പുതുച്ചേരി ലഫ്. ഗവർണ്ണർ കെ. കൈലാസനാഥൻ ഐഎഎസ്പ്രസ്താവിച്ചു.

 ദേശാഭിമാനവും സാമൂഹ്യ പ്രതിബദ്ധതയും പുതുതലമുറക്ക് കൈവരിക്കാനാവണമെന്ന് ഗവർണ്ണർ ഓർമ്മിപ്പിച്ചു.

മയ്യഴിവിമോചന പോരാട്ടത്തിലെ ധീര രക്തസാക്ഷി പി.കെ.ഉസ്മാൻ മാസ്റ്ററുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണ്ണർ .

. പൂർവ്വ വിദ്യാർത്ഥി സംഘടനയായ സഹപാഠിയുടെ ആഭിമുഖ്യത്തിൽ 

ചാലക്കര പി.എം.ശ്രീ.ഉസ്മാൻ ഗവ: ഹൈസ്ക്കൂളിൽ നടന്ന ചടങ്ങിൽ രമേശ് പറമ്പത്ത് എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. റീജ്യണൽഅഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ, വിദ്യാഭ്യാസ മേലദ്ധ്യക്ഷ എംഎം തനൂജ, പ്രധാനാദ്ധ്യാപകൻ കെ.വി.മുരളീധരൻ,, ചാലക്കര പുരുഷു സംസാരിച്ചു.

പ്രതിമ സ്പോൺസർ ചെയ്ത എം.വി. സീനത്ത് ടീച്ചർ ബലൂർ, ശിൽപ്പി മനോജ് കുമാർ എന്നിവരെ ആദരിച്ചു.

വിവിധ മത്സര വിജയികൾക്ക് സമ്മാന വിതരണവും, പ്രശസ്ത വാഗ്മി വി.കെ.സുരേഷ് ബാബുവിൻ്റെ പ്രഭാഷണവുമുണ്ടായി.

 കെ.മോഹനൻ സ്വാഗതവും,കെ.പി.വത്സൻ നന്ദിയും പറഞ്ഞു .

 ഒരു പകൽ മുഴുവൻ. നീണ്ട പരിപാടിയിൽ പിരണി നൃത്തം, തിരുവാതിര, കൈകൊട്ടിക്കളി, നാടൻപാട്ട്, സിനിമാറ്റിക് ഡാൻസ്, കരോക്കെ ഗാനമേള, മാപ്പിളപ്പാട്ട് എന്നിവ അരങ്ങേറി.



ചിത്രവിവരണം: പി.കെ.ഉസ്മാൻ മാസ്റ്റരുടെ പ്രതിമ പുതുച്ചേരി ലഫ്. ഗവർണ്ണർ കെ. കൈലാസനാഥൻ ഐ എ എസ് അനാച്ഛാദനം ചെയ്യുന്നു

whatsapp-image-2025-05-29-at-21.46.18_020149b5

കരൾ കവർന്ന്

പിരണിനാട്യം

അനുവാചകരെ കീഴടക്കി.

ചാലക്കര പുരുഷു


മാഹി: മാന്ത്രികമായ മെയ് വഴക്കവും, ആന്ധ്രയിലെ ഗോത്ര സംസ്കൃതിയുടെ ശീലുകൾക്കനുസരിച്ചുള്ള ചടുലമായ കരപദചലനങ്ങളും കൊണ്ട് പിരണിനാട്യം ശ്രോതാക്കളുടെ കണ്ണും കരളും കവർന്നു. ചാലക്കര ഉസ്മാൻ ഗവ: ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ സഹപാഠിയുടെ ആഭിമുഖ്യത്തിൽ നടന്ന രാപകൽ കലോത്സവത്തിലാണ് വടകര കലാക്ഷേത്രത്തിലെ കലാകാരികളായ 

റുമിൻ ഫാത്തിമ, ഗായത്രി ഹരീഷ്, ഗൗരി ഹരീഷ്

എന്നിവരാണ് നാടിന് അന്യമായ പിരണിനാട്യമവതരിപ്പിച്ച് കൈയ്യടി നേടിയത്.

മെയ്യും മനസ്സും ഒരേ താളത്തിൽ, ലയിച്ചാടിയപ്പോൾ പിരണി നൃത്തത്തിൻ്റെ , ചാരുതയാർന്ന നടന വൈഭവം കാണികളെ അക്ഷരാർത്ഥത്തിൽ അതിശയിപ്പിച്ചു. വടകര ഭരതകലാക്ഷേത്രത്തിലെ നർത്തകിമാർ അവതരിപ്പിച്ച പിരണിനാട്യം നടനവൈഭവത്തിനുമപ്പുറം , സാഹസികമായ അവതരണത്തിൻ്റേയും, സൂക്ഷ്മ ഭാവങ്ങളുടേയും, ഭാവതലങ്ങൾകൈവരിച്ചു.

ഭൂഗോളത്തിന് മുകളിലെ നടരാജൻ്റെ സങ്കൽപ്പത്തിൽ, മൺപാത്രത്തിന് മുകളിൽ നിന്ന് തലയിൽ കുടങ്ങളുമായി നിന്ന് ഇന്ദ്രജാലം കണക്കെ, ശരീരമാസകലം വളഞ്ഞും പുളഞ്ഞും ചടുലമായി നടത്തിയ നാഗ നൃത്തം അതിശയിപ്പിക്കുന്നതായി. നാഗപ്പാട്ടിനൊപ്പം നാഗ ചലനങ്ങളത്രയും ആവാഹിച്ച് നടത്തിയ പഴയ കാല ദേവദാസി നടനമായ പിരണിനാട്യം കാണികളെ ഏതോ മായിക ലോകത്തിലെത്തിച്ചു.

ആന്ധ്രയിലെ മാങ്കുടി ദൊരൈരാജ അയ്യർ ഭരതനാട്യത്തിൽ മേളത്തൂർ ശൈലിയിൽ വികസിപ്പിച്ചെടുത്ത പിരണിനാട്യംകേരളത്തിൽ അഭ്യസിപ്പിക്കുന്നത് കലാ ഗ്രാമം സിറാജുദ്ദീനാണ്.

റുമിൻ ഫാത്തിമ, വൈ ഘരി, ഗൗരി ഹരീഷ്, ഗായത്രി ഹരീഷ് എന്നിവരാണ് പിരണി നടനമാടിയത്.

നിറഞ്ഞ സദസ്സിന് മുന്നിൽ ദക്ഷിണേന്ത്യൻ കലകളായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, പിരണിനാട്യം എന്നിവ നിറഞ്ഞാടിയപ്പോൾ, ഭാരതീയ നാട്യകലകൾ തോരാമഴ പോലെ പെയ്തു കൊണ്ടിരുന്നു..


ചിത്രവിവരണം: ചാലക്കരയിൽ നടന്ന പിരണിനാട്യം


whatsapp-image-2025-05-29-at-21.51.46_039b7856

കോൺവൊക്കേഷൻ ചടങ്ങ് നടത്തി


മാഹി:കോ-ഓപ്പറേറ്റീവ് കോളജിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെകോൺവൊക്കേഷൻ ചടങ്ങായ "ലോറേറ്റ് ചാലക്കരയിലെഡെൻ്റൽകോളേജ്ഓഡിറ്റോറിയത്തിൽ നടന്നു.ബിരുദദാന ചടങ്ങിൻ്റെ ഉദ്ഘാടനംപുതുച്ചേരിലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥൻ നിർവ്വഹിച്ചു.

 മാഹി കോ ഓപറേറ്റീവ് സെന്റർ ഫോർ ഇൻഫർമേഷൻ ടെക്നോളജി,

മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ,

മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി എന്നിസ്ഥാപനങ്ങളുടെകോൺവൊക്കേഷനാണ് നടന്നത്. 

 മാഹി എം എൽ എ രമേശ് പറമ്പത്ത് അധ്യക്ഷത വഹിച്ചു.

കോളേജ് ചെയർമാനും പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രിയുമായ ഇ.വത്സരാജ് മുഖ്യ ഭാഷണം നടത്തി.

പുതുച്ചേരി സഹകരണ സംഘം രജിസ്ട്രാർ എസ്.യശ്വന്തൈഹ്,

 മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ,

 പ്രിൻസിപ്പൽമാരായ ഡോ: കെ.ശ്രീലത, ഡോ.സി.ജി. ലക്ഷ്മിദേവി സി.ജി സംസാരിച്ചു

കോളേജ് പ്രസിഡന്റ് സജിത്ത് നാരായണൻ സ്വാഗതവും

കോളേജ് വൈസ് പ്രിൻസിപ്പൽ എം ശ്രീജേഷ് നന്ദിയും പറഞ്ഞു.


ചിത്രവിവരണം: പുതുച്ചേരി ലഫ്.. ' ഗവർണ്ണർ കെ. കൈലാസനാഥൻ ഐ എ എസ് കോൺവൊക്കേഷൻ ഉദ്ഘാടനം ചെയ്യുന്നു.


gangan

ഫ്രഞ്ച് കോളനി ഭരണചരിത്ര

ഗ്രന്ഥം നാളെ പ്രകാശനം ചെയ്യുന്നു


മാഹി . മാഹി മുൻ നഗരസഭാ കമ്മീഷണറും, കവിയും, ഭാരത ദേശം എഡിറ്ററുമായ അടിയേരി ഗംഗാധരൻ രചിച്ച

ഹിസ്റ്ററി ഓഫ് ഫ്രഞ്ച് കൊളോണിയൽ റൂൾ ഇൻ ഇന്ത്യ എന്ന ചരിത്ര ഗ്രന്ഥത്തിൻ്റെ പ്രകാശനം മെയ് 31 ന് നടക്കും.

 കാലത്ത് 10.30 ന് തലശ്ശേരി കോസ് മോ പൊളിറ്റൻ ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ കവയിത്രി അജിത കൃഷ്ണ മുക്കാളിക്ക് ആദ്യ പ്രതി നൽകി ചൂര്യായി ചന്ദ്രൻ മാസ്റ്റർ നിർവ്വഹിക്കും പ്രൊഫ: ഇ.ഇസ്മായിൽ ആമുഖഭാഷണം നടത്തും.


whatsapp-image-2025-05-29-at-21.52.44_f592acf9

മെയ് 31 ന് പുന്നോൽ സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിക്കുന്ന ബ്രാഞ്ച് മാനേജർ എം.ശോഭനയും, ഹയർഗ്രേഡ് അറ്റൻഡർ പി.സുന്ദരനും


whatsapp-image-2025-05-29-at-21.52.45_fbd9e55e

ബ്രാഞ്ച് മാനേജർ എം.ശോഭന

whatsapp-image-2025-05-29-at-21.52.42_9cddc8c6_1748540481

സൗജന്യ പഠനോപകരണ

കിറ്റ് വിതരണം ചെയ്തു. 


തലശ്ശേരി :നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ   ആഭിമുഖ്യത്തിൽ സൗജന്യ പഠനോപകരണ കിറ്റ് വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്‌ എൻ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്‌ റിൻസ് മാനുവൽ മുഖ്യ പ്രഭാഷണം നടത്തി.എം. പി.അരവിന്ദാക്ഷൻ, വി.വി. ഷുഹൈബ്., ആർ. യദുനന്ദനൻ സംസാരിച്ചു.എസ് ഹൈമ സ്വാഗതവും ,സി.കെ.അർബാസ്. നന്ദിയും പറഞ്ഞു


ചിത്രവിവരണം: മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു.


ബി ജെ പി മാഹി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ലഫ: ഗർണ്ണർക്ക് നിവേദനം നൽകി


മാഹി: മാഹി മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഭാരതീയ ജനതാ പാർട്ടിയുടെ മാഹി മണ്ഡലം ഭാരവാഹികൾ ഗവർണറെ സമീപിച്ചു.


29 ന് വാഴാഴ്ച മാഹി സന്ദർശിച്ച പുതുച്ചേരി ലെഫ്റ്റനന്റ് ഗർണർ ശ്രീ കൈലാസ നാഥുമായി

 മയ്യഴിയിലെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ഗവർണറെ ധരിപ്പിച്ചു.

 ഒഴിഞ്ഞുകിടക്കുന്ന സർക്കാർ തസ്തികൾ ഉടനടി നികത്തുവാനും, അതുവരെ പുതുച്ചേരിയിൽ നിന്നും ഉദ്യോഗസ്ഥരെ വരുത്തി പ്രശ്നങ്ങൾ പരിഹരിക്കുവാനും അഭ്യർത്ഥിച്ചു.


 മാഹിയിലെ മുഴുവൻ ഡ്രയ് നേജുകളും ശാസ്ത്രീയമായി നവീകരിക്കുവാനും ഡ്രൈനേജുകൾ ഇല്ലാത്തയിടത്ത് പുതിയ ഡ്രയ്നേജുകൾ നിർമ്മിച്ച് വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കുവാനും, മയ്യഴിയിലെ മുഴുവൻ വിദ്യാലയങ്ങളിലും സ്മാർട്ട് ക്ലാസ്സ് റൂമുകൾ സ്ഥാപിക്കുവാനും,

മയ്യഴിയിലെ പരിസരപ്രദേശങ്ങളിലെ എം പാനൽ ചെയ്ത ആശുപത്രികളിൽ ആയുഷ്മാൻ ഭാരത് കാർഡ് സ്വീകരിക്കുവാൻ നടപടി കൈക്കൊള്ളുവാനും, സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തുവാനും, പുതുച്ചേരി യൂണിവേഴ്സിറ്റിയിൽ സർട്ടിഫിക്കറ്റ് വിതരണ കാലതാമസം ഒഴിവാക്കുവാനും, ആയുർവേദ മെഡിക്കൽ കോളേജ് ആയുഷ് മന്ത്രാലയത്തിന്റെ കീഴിൽ കൊണ്ടുവന്ന് അവിടെയുള്ള ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാനും,

മറ്റു മയ്യഴിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ നേതൃസംഘം മാഹി സന്ദർശിച്ച ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തി 

 കാര്യങ്ങൾ അനുഭാവപൂർവം പരിഗണിച്ചുകൊണ്ട് ഉടനടി നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ ഉറപ്പ് നൽകി 

 മണ്ഡലം പ്രസിഡണ്ട് പ്രബീഷ് കുമാറിന്റെ നേതൃത്വത്തിലാണ് സംഘം ഗവർണറെ സന്ദർശിച്ചത്.


whatsapp-image-2025-05-29-at-21.53.11_a9fc7316

കെ.ഇ.മമ്മൂ പ്രസിഡൻ്റ്

മാഹി :മുസ്ലിം വെൽഫെയർ അസോസിയേഷൻ്റെ വാർഷിക ജനറൽ ബോഡിയോഗത്തിൽ പുതിയ ഭരണസമിതി അംഗങ്ങളെ തിരെഞ്ഞെടുത്തു. 2025 - 2029 വർഷത്തെ പുതിയ ഭരണസമിതി ഭാരവാഹികളായി കെ.ഇ.മമ്മു (പ്രസിഡന്റ്), വി.ടി.ഷംസുദ്ദീൻ, എം.പി.മുനവ്വർ (വൈസ് പ്രസിഡൻ്റ്), വി.കെ.ഹമീദ് (ജനറൽ സിക്രട്ട‌റി), കെ.പി.സുലൈമാൻ, ഫിറോസ്, ഷമീർ (ജോ:സിക്രട്ടറി), എം.കെ.ഹാരിസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

കെ.ഇ.മമ്മുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വി.കെ.ഹമീദ് സ്വാഗതവും കെ.പി.സുലൈമാൻ നന്ദിയും പറഞ്ഞു

ഇന്നത്തെ പരിപാടി ( മെയ് 30)

മാഹി: മലയാള കലാഗ്രാമം എം.ഗോവിന്ദൻ ഓഡിറ്റോറിയം: എം.മുകുന്ദൻ്റെ എൻ്റെ എംബസിക്കാലം എന്ന കൃതിയെ ആധാരമാക്കിയുള്ള വാട്ടർ കളർ രചനകളുടെ പ്രദർശനം കാലത്ത് 10 മണി മുതൽ


അദ്ധ്യാപക നിയമനം


തലശ്ശേരി:വടക്കുമ്പാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ കെമിസ്ട്രി, ഫിസിക്സ്, ബോട്ടണി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ജൂനിയർ അധ്യാപക ഒഴിവിലേക്കും ഇംഗ്ലീഷ് വിഷയത്തിൽ സീനിയർ അധ്യാപക ഒഴിവിലേക്കും 31.5.2025 ശനിയാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ വെച്ച് അഭിമുഖം നടക്കുന്നു.ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാവണം. ഫോൺ: 9447343945


zzx

ലക്ഷ്മിനിര്യാതനായി.

ന്യൂമാഹി: കുറിച്ചിയിൽ ചവോക്കുന്നിൽ ജ്യോതി നിവാസിൽ കോട്ടായി ലക്ഷ്മി (80) നിര്യാതനായി.

ഭർത്താവ് : പരേതനായ കെ.കെ. കൃഷ്ണൻ.

മക്കൾ: കെ. ശശി (റിട്ട. അസിസ്റ്റൻ്റ്, പോണ്ടിച്ചേരി സെക്രട്ടറിയേറ്റ്), പുഷ്പ.

മരുമകൻ: ജനാർദ്ദനൻ (ജനു).

സഹോദരങ്ങൾ: പരേതരായ കുമാരൻ, അച്ചുതൻ, വിശ്വനാഥൻ, ദാസൻ.


whatsapp-image-2025-05-29-at-22.19.12_939f8b5d

പി .വി.ജാനകി നിര്യാതയായി

തലശ്ശേരി:കിടാരൻകുന്ന് ശ്രീ ദുർഗയിൽ പി.വി. ജാനകി (89) നിര്യാതയായി.. ഭർത്താവ് പരേതനായ ഗംഗാധരൻ. സഹോദരങ്ങൾ : രാമൻ, രാഘവൻ (തൃശ്ശൂർ), ദേവകി, വത്സല (തൃശ്ശൂർ).

മകൾ : ഡോ. ടി.ജി. ഓമന (മെഡിക്കൽ ഓഫീസർ, മാഹി ജനറൽ ഹോസ്പിറ്റൽ). മരുമകൻ : ഡോ. സി. ഉദയകുമാർ (റിട്ട. സീനിയർ കൺസൾട്ടന്റ്, തലശ്ശേരി ജനറൽ ഹോസ്പിറ്റൽ). സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് തൃശ്ശൂരിലെ വീട്ടുവളപ്പിൽ.


mannan-small-advt-
SAMUDRA
MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan