
മുകുന്ദൻ്റെഅക്ഷരങ്ങളിൽ പ്രശാന്തിൻ്റെ വരവർണ്ണങ്ങൾ കവിത വിരിയിച്ചു
:ചാലക്കര പുരുഷു
മാഹി: വിഖ്യാതനോവലിസ്റ്റ് എം .മുകുന്ദൻ്റെ ജനപ്രിയ കൃതിയായ 'എൻ്റെ എംബസിക്കാല 'ത്തിന് ജലച്ചായ രചനകൾ കൊണ്ട് ആശയമിഴിവേകിയ അനുഗൃഹീത ജലച്ഛായ ചിത്രകാരൻ പ്രശാന്ത് ഒളവിലത്തിൻ്റെ 64 പെയിൻ്റിങ്ങുകളുടെ പ്രദർശനത്തിന് , പെരുമഴയത്തും കലാസ്വാദകർ മയ്യഴിപ്പുഴയോരത്തെ മലയാള കലാഗ്രാമത്തിലേക്കൊഴുകുന്നു..
മുകുന്ദൻ കൃതിയെ അതുല്യമാക്കി മാറ്റുന്നത് ഇതിൽ ആദ്യാവസാനം അന്തർലീനമായിരിക്കുന്ന മഹത്തായ ഒരുൾക്കാഴ്ചയാണ്.ദേശ- വിദേശങ്ങളിലെ ലോക നേതാക്കളും അവരുടെ ചിന്താധാരകളും, കലാ സാഹിത്യാദി മേഖലകളിൽ സംഭവിച്ച ആശയപരവും, അല്ലാത്തതുമായ പരിവർത്തനങ്ങളുമെല്ലാം മുകുന്ദൻ വരച്ച് കാട്ടുമ്പോൾ, അതിന് വർണ്ണാഭമായ ചിത്രഭാഷ്യം ചമയ്ക്കുകയാണ് പ്രശാന്ത്.
സ്വപ്നം പോലെ സുന്ദരമായ ചിന്താധാരകൾ.. ഈ ഭൂമിയിൽ ജനിച്ചു വളരാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യം തോന്നിപ്പിക്കുന്ന ദൃശ്യാനുഭൂതി.. പ്രസാദാത്മകമായ, തെളിമയുള്ള നേർക്കാഴ്ചകളിലൂടെ വരയുടെ ദൃശ്യവിസ്മയമൊരുക്കിയിരിക്കുകയാണ് ഈ കലാകാരൻ. 38 വർഷത്തെ മുകുന്ദൻ്റെ സംഭവബഹുലമായ എംബസ്സിക്കാല ജീവിതത്തിൻ്റെ ഓർമ്മകൾ കലയിലും സാഹിത്യത്തിലും, സമൂഹത്തിലുമുണ്ടാക്കിയ പരിവർത്തനങ്ങൾ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. '
ഋതുക്കൾ ഭാവമാറ്റം പകർന്ന നാഗരിക - ഗ്രാമ്യ ദൃശ്യങ്ങൾക്ക് ചാരുത പകരുന്ന രചനകളായി നമുക്ക് മുന്നിൽ ഓരോ ഫ്രെയിമും മിഴി തുറക്കുന്നു. ഗാഢമായ ആലോചനയുടെ ദാർശനിക സ്പർശമുള്ള രചനകളും കാണാനുണ്ട്.പ്രദർശനം 31 ന് സമാപിക്കും
ചിത്രവിവരണം: എം.മുകുന്ദൻ, കെ.കെ.മാരാർ, ഡോ: എ.പി.ശ്രീധരൻ, ഡോ: വത്സലൻ അസീസ് മാഹി എന്നിവർ ചിത്രകാരൻ പ്രശാന്ത് ഒളവിലത്തിനൊപ്പം പ്രദർശനം കാണുന്നു
നഗരസഭയുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം: ജനശബ്ദം
മാഹി: കാലവർഷം കനത്തിരിക്കെ,
സ്വകാര്യ വ്യക്തികൾ അവരുടെ അപകടാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിച്ചു മാറ്റണമെന്നും ,മരങ്ങൾ ശിഖരങ്ങൾ മുറിച്ച് മാറ്റുകയോ, ആവശ്യമെങ്കിൽപൂർണ്ണമായി മുറിക്കുകയോ ചെയ്യുന്നമെന്ന് നഗരസഭാ കമ്മീഷണർ ഉത്തരവിട്ടിരിക്കുകയാണ്. അല്ലാത്തപക്ഷം അപകടമുണ്ടായാൽ സ്വകാര്യ ഉടമകൾ
നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിരിക്കെ, ജീർണ്ണാവസ്ഥയിലായതും ഏത് നിമിഷവും ഇടിഞ്ഞു വീഴാൻ പാകത്തിലുമുള്ള സർക്കാർ കെട്ടിടങ്ങളും, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലത്തെ അപകടാവസ്ഥയിലുള്ള മരങ്ങളും കണ്ടില്ലെന്ന് നടിക്കുന്ന നഗരസഭയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് ജനശബ്ദം മാഹി ജനറൽ സെക്രട്ടറി ഇ.കെ.റഫീഖ് ആരോപിച്ചു.നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കോൺവൊക്കേഷൻ ചടങ്ങ് 29 ന്
മാഹി: കോ-ഓപ്പറേറ്റീവ് സെന്റർ ഫോർ ഇൻഫർമേഷൻ ടെക്നോളജി,
മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, -
മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി എന്നി സ്ഥാപനങ്ങളുടെ
കോൺവൊക്കേഷൻ ചടങ്ങായ "ലോറേറ്റ് " മെയ് 29 ന് ഉച്ചയ്ക്ക് 12 മണിക്ക്
ചാലക്കരയിലെ ഡെൻ്റൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ബിരുദദാന ചടങ്ങിൻ്റെ ഉദ്ഘാടനം
പുതുച്ചേരി
ലെഫ്. ഗവർണർ കെ. കൈലാസനാഥൻ നിർവ്വഹിക്കും.
കോളേജ് ചെയർമാനും
പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രിയുമായ ഇ.വത്സരാജ് അദ്ധ്യക്ഷത വഹിക്കും. രമേശ് പറമ്പത്ത് എം.എൽ.എ മുഖ്യാഥിതിയായിരിക്കും.
പുതുച്ചേരി സഹകരണ സെക്രട്ടറി ജയന്ത കുമാർ റേ ഐ.എ.എസ്, പുതുച്ചേരി സഹകരണ സംഘം രജിസ്ട്രാർ എസ്.യശ്വന്തൈഹ്, കോളേജ് പ്രസിഡന്റ് സജിത്ത് നാരായണൻ, പ്രിൻസിപ്പൽമാരായ ഡോ: കെ.ശ്രീലത, ഡോ.സി.ജി. ലക്ഷ്മിദേവി എന്നിവർ സംബന്ധിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് സജിത്ത് നാരായണൻ അറിയിച്ചു. എം.കെ.ശ്രീജേഷ്, പി.പി.ആശാലത, പി.കെ.ഷിനൂബ്, ടി.വി. രജീഷ് എന്നിവരും സംബന്ധിച്ചു.

സജീന്ദ്രൻ നിര്യാതനായി.
തലശ്ശേരി: പുന്നോൽ സൗരവിൽ മണപ്പാട്ടി സജീന്ദ്രൻ (59) നിര്യാതനായി.
അച്ഛൻ : പരേതനായ കൃഷ്ണൻ.
അമ്മ: നാണി.ഭാര്യ: പ്രശീല.മകൻ: സൗരവ്സഹോദരങ്ങൾ: സുജിത്ത്, സുരിജ.പരേതനായ രാജേന്ദ്രൻ.
ഇന്നത്തെ പരിപാടി ( മെയ് 28)
മാഹി: മലയാള കലാഗ്രാമം എം.ഗോവിന്ദൻ ഓഡിറ്റോറിയം: എം.മുകുന്ദൻ്റെ എൻ്റെ എംബസിക്കാലം എന്ന കൃതിയെ ആധാരമാക്കിയുള്ള വാട്ടർ കളർ രചനകളുടെ പ്രദർശനം കാലത്ത് 10 മണി മുത
അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണം
മാഹി .. നഗരസഭയുടെ പരിധിയിൽ വരുന്ന വീടുകൾക്കും കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും തുടങ്ങി ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ, ശിഖരങ്ങൾ എന്നിവ സ്വകാര്യ വ്യക്തികൾ നിയമ വിധേയമായി ഉടൻ മുറിച്ച് മാറ്റേണ്ടതാണെന്ന് നഗരസഭാ കമ്മീഷണർ അറിയിച്ചു. ഇതു മൂലം എന്തെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചാൽ മരത്തിൻ്റെ ഉടമസ്ഥർക്കായിരിക്കും ഉത്തരവാദിത്വം. മഴക്കെടുതി കാരണമുള്ള പരാതികൾ സ്വീകരിക്കുവാനായി മയ്യഴി നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഉണ്ടായിരിക്കുന്നതാണെന്ന് കമ്മീഷണർ അറിയിച്ചു.
ഫോൺ നമ്പർ : 0490 - 2332233. മൊബ് നമ്പർ: 9400458474, 9846097723.

ഹൃദയ തുടിപ്പ് സിരകളിലൂടെ 100 തവണ പകുത്തു നൽകി ഷംസീർ പരിയാട്ട്
തലശ്ശേരി: രക്തദാനം കൊണ്ട് സെഞ്ച്വറി തികച്ച ഷംസീർ പരിയാട്ടിന്റെ നൂറാം രക്തദാന ദിനത്തിൽ മലബാർ കാൻസർ സെന്ററിൽ ഇൻഹൗസ് ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പിൽ മാഹി മുൻ എംഎൽഎ ഡോ: വി രാമചന്ദ്രൻ ഷംസീർ പരിയാട്ടിനെ പൊന്നാട അണിയിച്ച്. ഉദ്ഘാടനം ചെയ്തു.. പി പി' റിയാസ് മാഹിയുടെ അധ്യക്ഷതയിൽ സമീർ പെരിങ്ങാടി, അസ്ലം മെഡിനോവ, എം.സി.സി.യിലെ ഡോ :ശ്വേത, അരുൺ എന്നിവർ സംസാരിച്ചു. റയീസ് മാടപ്പീടിക, മുദസ്സിർ, മനോജ്, അയ്യൂബ്, മശൂർ നേതൃത്വം നൽകി. 60 വയസ്സുള്ള അബ്ദുൽ റഹീം മുതൽ 18 വയസ്സുള്ള മുഹമ്മദ് അടക്കം നിരവധി പേർ രക്തദാനം ചെയ്തു. നൂറാമത്തെ രക്തദാനം നടത്താൻ ഇതുവരെ രക്തദാനം ചെയ്തപ്പോൾ കിട്ടിയ സർട്ടിഫിക്കറ്റുകളുടെ ആൽബവുമായി ക്യാമ്പിൽ എത്തിയ ഷംസീറിനോടുള്ള ആദരവും സ്നേഹവും ക്യാമ്പിലെത്തിയവർ
കേക്ക് മുറിച്ച് പങ്കിട്ടുനൽകി.
ചിത്രവിവരണം: നൂറാം തവണയും ഷംസീർ പരിയാട്ട് രക്തദാനം നടത്തുന്നു.
വിമോചന സമര നായകൻ പി.കെ.ഉസ്മാൻ മാസ്റ്റരുടെ പ്രതിമ ലഫ്.. ഗവർണ്ണർ അനാച്ഛാദനം ചെയ്യും.
മാഹി: മയ്യഴിവിമോചന പോരാട്ടത്തിലെ ധീര രക്തസാക്ഷി പി.കെ.ഉസ്മാൻ മാസ്റ്ററുടെ പ്രതിമ ഒരു നാട്ടുത്സവത്തിൻ്റെ പ്രതീതിയോടെ മെയ് 29 ന് കാലത്ത് 10 മണിക്ക് പുതുച്ചേരി ലഫ്. ഗവർണ്ണർ കെ.കൈലാസനാഥൻ ഐ എ എസ്. അനാച്ഛാദനം ചെയ്യും. പൂർവ്വ വിദ്യാർത്ഥി സംഘടനയായ സഹപാഠിയുടെ ആഭിമുഖ്യത്തിലാണ് പ്രതിമ സ്ഥാപിക്കുന്നത്.
ചാലക്കര പി.എം.ശ്രീ.ഉസ്മാൻ ഗവ: ഹൈസ്ക്കൂളിൻ്റെ പ്രവേശന കവാടത്തോട് ചേർന്നാണ് കമനീയമായി പ്രതിമസ്ഥാപിച്ചിട്ടുള്ളത്.
വിഖ്യാത ശിൽപ്പി മനോജ് കുമാറാണ് ശിൽപം രൂപകൽപ്പന ചെയ്തത്.
രമേശ് പറമ്പത്ത് എംഎൽഎ അദ്ധ്യക്ഷത വഹിക്കും. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ, വിദ്യാഭ്യാസ മേലദ്ധ്യക്ഷ എംഎം തനൂജ, പ്രധാനാദ്ധ്യാപകൻ കെ.വി.മുരളീധരൻ, കെ.മോഹനൻ, ചാലക്കര പുരുഷു, കെ.പി.വത്സൻ സംസാരിക്കും. എം.വി. സീനത്ത് ടീച്ചർ ബലൂർ ആണ് പ്രതിമ സ്പോൺസർ ചെയ്തത്.
വിവിധ മത്സര വിജയികൾക്ക് സമ്മാന വിതരണവും, പ്രശസ്ത വാഗ്മി വി.കെ.സുരേഷ് ബാബുവിൻ്റെ പ്രഭാഷണവുമുണ്ടായിരിക്കും. ഒരു പകൽ മുഴുവൻ. നീളുന്ന പരിപാടിയിൽ പിരണി നൃത്തം, തിരുവാതിര, കൈകൊട്ടിക്കളി, നാടൻപാട്ട്, സിനിമാറ്റിക് ഡാൻസ്, കരോക്കെ ഗാനമേള, മാപ്പിളപ്പാട്ട് എന്നിവയുണ്ടായിരിക്കും.
വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് കെ.മോഹനൻ, സെക്രട്ടരി കെ.പി.വത്സൻ, രക്ഷാധികാരി ചാലക്കര പുരുഷു, ആനന്ദ് കുമാർ പറമ്പത്ത്, കെ.പവിത്രൻ മാസ്റ്റർ സംബന്ധിച്ചു.
ഭാരതീയ വിചാരകേന്ദ്രം വൈചാരിക സദസ്സ് ജൂൺ ഒന്നിന്
മാഹി:ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയസമിതിയുടെ പ്രതിമാസ വൈചാരിക സദസ്സ് ജൂൺ മാസം ഒന്നാം തീയതി ഞായറാഴ്ച കാലത്ത് 10.30 ന് പള്ളൂർ ഇരട്ടപ്പിലാക്കൂലിലെ സ്വരലയ ഹാളിൽ (പള്ളൂർ നടവയൽ റോഡിൽ സംഗീത ഗുരുകുലത്തിന് സമീപം) നടക്കും
പരിപാടിയിൽ "വഖഫിന്റെ രാഷ്ട്രീയം" എന്ന വിഷയത്തിൽ വിചാരകേന്ദ്രം കണ്ണൂർ ജില്ല സിക്രട്ടറി അഡ്വ. കെ.അശോകൻ പ്രബന്ധം അവതരിപ്പിക്കും. തുടർന്ന് പ്രസ്തുത വിഷയത്തിൽ ചർച്ചയും നടക്കും
വർത്തമാനകാലത്ത് ഏറെ ചർച്ച ചെയ്യുന്ന വിഷയത്തെപ്പറ്റി കൂടുതൽ അറിവ് പകരുന്ന പരിപാടിയിലേക്ക് ദേശസ്നേഹികളായ മുഴുവനാളുകളെയും സ്വാഗതം ചെയ്യുന്നതായി സ്ഥാനിയസമിതി സിക്രട്ടറി അറിയിച്ചു.

റോഡിന്റെ ദുരവസ്ഥയ്ക്ക്
പരിഹാരം കാണണം
ന്യൂമാഹി: മഴ തുടങ്ങിയിട്ടേയുള്ളൂവെങ്കിലും ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ മിക്ക റോഡുകളും യാത്രാ യോഗ്യമല്ലാത്ത വസ്ഥയിലാണ് ജൽ ജീവൻ മിഷൻ പദ്ധതിയിൽ പെടുത്തി കുഴിയെടുത്ത് മൂടിയ റോഡുകളെല്ലാം തകർന്നിരിക്കുകയാണ് വിദ്യാലയം തുറക്കാൻ ആഴ്ചകൾ ബാക്കി നിൽക്കേ വിദ്യാർത്ഥികളും ജോലി ആവശ്യത്തിനും മറ്റും പോകാൻപ്രയാസം നേരിടുന്ന അവസ്ഥയിലാണ് റോഡിലെ ദുരവസ്ഥ ജനപ്രതിനിധികൾ ആവശ്യമായ ഇടപെടൽ നടത്തി സഞ്ചാര സ്വാതന്ത്ര്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം

കെ ബി.അബൂബക്കർ
മാഹി: ചൊക്ലി കൂടേൻ്റെ വിട കെബി അബൂബ ക്കർ(93) നിര്യാതനായി.
ഭാര്യ : പുത്തൻപുരയിൽ ആയിഷ.
മക്കൾ: റഹ്മത്ത്, സുഹാന, റാഹിന, മുസ്തഫ
പരേതനായ റഫീഖ്.
ജാമാതാക്കൾ: മഹമൂദ്, ജലാൽ, നാസർ,
റുക്‌സാന(കാസർഗോഡ്).
സഹോദരങ്ങൾ: പരേതരായ കെബി മഹമൂദ്,
കെബി യൂസുഫ്
.jpg)




വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group