
ചാലക്കര വയൽഭാഗത്ത്
റോഡുകളെല്ലാം തോടായി
മാഹി:ചാലക്കരശ്രീനാരായണമഠത്തിന് സമീപമുള്ള റോഡും, ഫുട് പാത്തും തിരിച്ചറിയാനാവാത്ത വിധം പുഴയായി മാറി. ചുറ്റിലുമുള്ള നിരവധി വീട്ടുകാർ വെള്ളം കIയറി പ്രതിസന്ധിയിലായി.
അകത്ത് നിൽക്കാനാവുന്നില്ല. പുറത്ത് ഇറങ്ങാനും വയ്യ, സഞ്ചരിക്കാൻ റോഡുമില്ല'രാത്രി മുഴുവൻ കൂരിരുട്ടുമായി .
ചിത്രവിവരണം:ചാലക്കര ശ്രീ നാരായണ മഠത്തിന്നടുത്ത പത്മാലയത്തിൽ പത്മിനിയുടെ വീട്
പള്ളൂർ ,ചാലക്കര
വയൽ പ്രദേശം വെള്ളത്തിൽ
മാഹി .കഴിഞ്ഞ രണ്ടു ദിവസമായി നിർത്താതെ ചെയ്യുന്ന കനത്ത മഴയെ തുടർന്ന് പള്ളൂർ വയൽ പ്രദേശമാകെ വെള്ളം കയറി ജനങ്ങൾ ദുരിതത്തിലായി. മാഹി ദേശീയപാതാ ബൈപ്പാസ് കടന്നുപോവുന്ന പള്ളൂർ സബ്ബ് സ്റ്റേഷൻ പരിസരം മുതൽ കമ്മ്യൂണിറ്റി ഹാൾ, കോ ഓപ്പറേറ്റിവ് കോളേജ്, അറവിലകത്ത് പാലം വരെയുള്ള പ്രദേശങ്ങളാണ് വെള്ള കയറിയിരിക്കുന്നത്. മാഹി റവന്യു വകുപ്പ് അധികൃതർ സ്ഥലത്തെത്തി ആവശ്യമായപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഹൈവെയുടെ സർവ്വീസ് റോഡിനോട് ചേർന്നുള്ള ഡ്രൈനേജ് സിസ്റ്റം കാര്യക്ഷമല്ലായെന്ന പരാതിയും നാട്ടുകാരിൽ നിന്നും ഉയരുന്നുണ്ട്. ഇത് സമീപ പ്രദേശത്തെ സാരമായിബാധിക്കുമെന്ന് നിരവധി തവണ അധികൃതരുടെശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്
ചാലക്കര വയലിലെ അരങ്ങിൽ പ്രദേശത്ത് രണ്ട് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. കൊട്ടാരത്ത് താഴെ പി.അനിത ടീച്ചറുടെ വീട്ടിലും വെള്ളം കയറിയിട്ടുണ്ട്.തച്ചോളിൽ മുക്കിലും ഓവ്ചാലുകൾ അടഞ്ഞതിനാൽ സമീപത്തെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
പന്തക്കൽ റോഡിൽ ഐ.കെ.കെ.ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലേക്കുള്ള വഴിയിൽ റോഡിനിരുവശത്തും വെള്ളക്കെട്ട് അനുഭവപ്പെടുകയാണ്. കാൽനടയത്ര പോലും അസഹ്യമായിട്ടുണ്ട്.
ചാലക്കര എം.ജി.കോളജ് പരിസരത്ത് റോഡിൽ മരക്കൊമ്പ് പൊട്ടിവീണ് ഗതാഗത തടസ്സപ്പെട്ടു. വൈദ്യുതി ലൈനുകൾ താറുമാറായി. മാഹിയിൽ പല ഭാഗങ്ങളിലും രണ്ട് ദിവസങ്ങളായി വൈദ്യുതി വിതരണമില്ല'
വീടിന് മുകളിൽ മരം പൊട്ടിവീണു
തലശ്ശേരി: തിങ്കളാഴ്ച ഉച്ചക്ക് ശേഷം ഉണ്ടായ കനത്ത മഴയിലും കാറ്റിലും വീട്ടിന് നാശനഷ്ടം.
മാധ്യമ പ്രവർത്തകനായ കതിരൂർകാരക്കുന്നിലെ വൈഷ്ണവിൽ എൻ.പ്രശാന്ത്ന്റെ വീടിനാണ് നാശനഷ്ടം സംഭവിച്ചത്. തെങ്ങ് കടപുഴകി വീണ് വീടിന്മേൽ പതിക്കുകയാണുണ്ടായത്. ഗുദ്ധജല ടാങ്കിനും കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവ സമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നുമുണ്ടായില്ല.
കയ്യാലിയിൽ വീടുകളിൽ വെള്ളം കയറി നാല് വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.മാടപ്പീടികയിൽ ഓടുന്ന ബൈക്കിൽ മരക്കൊമ്പ് പൊട്ടിവീണ് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

കനത്ത മഴ: പള്ളൂരിൽ
വീടിൻ്റെ മേൽക്കുര തകർന്നു
മാഹി:കനത്ത മഴയും കാറ്റും മൂലം പള്ളൂർ വയൽ നട റോഡിൽ വീടിനു മുകളിൽ തെങ്ങ് വീണ് മേൽക്കുര തകർന്നു. പള്ളൂർ വയലിൽ കോ-ഒപ്പറേറ്റിവ് കോളജിനു സമീപത്തായി പൊയിൽ താഴെ കുനിയിൽ ശശിയുടെ വീടിനു മുകളിലാണ് മരങ്ങൾ കടപുഴയി വീണത്. മേൽക്കുര ഭാഗികമായി തകർന്നു ആളപായമില്ല.
മാഹിയിൽ വൈദ്യുതി വിതരണം താറുമാറായി
മാഹി: നിലയ്ക്കാത്ത തീവ്രമഴയിലും കാറ്റിലും മാഹി വൈദ്യുതി മേഖലയ്ക്ക് കനത്ത നാശനഷ്ടമാണ് ഉണ്ടായത്.
കേരളത്തിൽ നിന്നും വരുന്ന ഹൈടെൻഷൻ,ലോ ടെൻഷൻ ലൈനുകൾ അടക്കം തകരാറിലാണ് 'മാഹിയിലെ വിവിധ പ്രദേശങ്ങൾ രണ്ട് ദിവസങ്ങളായി ഇരുട്ടിലാണുള്ളത്.
പരിഹരിക്കാൻ മാഹി ഇലക്ട്രിസിറ്റി നിതാന്ത ജാഗ്രത പുലർത്തുന്നുണ്ട്.
കാലവർഷ കൊടുതിയുടെ ഭാഗമായി വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും അതുവഴി ലൈൻ പൊട്ടി വീഴാനും സാധ്യതയുണ്ട്.പൊതുജനങ്ങൾ തികഞ്ഞ ജാഗ്രത പുലർത്തണം.വൈദ്യുതി അപകടങ്ങളും അപകട സാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ മാഹി ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ താഴെപ്പറയുന്ന നമ്പറിൽ വിളിച്ച് അറിയിക്കേണ്ടതാണ് മാഹി:
0490 2332224
944630 5666
പളളൂർ:
0490 2332624
944630 4666
സബ്സ്റ്റേഷൻ:
0490 2332256
944630 3666.
വൈദ്യുതി ജീവനക്കാരില്ല
മയ്യഴി ഇരുട്ടിൽ
മാഹി :മേഖലയിലുടനീളം വൈദ്യുതി വിതരണം നിലയ്ക്കുകയും,
തകരാറ്പരിഹരിക്കുവാൻ ജീവനക്കാരുടെ അഭാവം നിലനിൽക്കുകയും ചെയ്യുന്നതോടെ, മുമ്പൊരു കാലത്തും അനുഭവപ്പെടാത്ത വിധം
48 മണിക്കൂറിലധികം വൈദ്യുതിയില്ലാതെ ഉൾ ഗ്രാമങ്ങൾ ഇരുട്ടിലാണ്ടു കിടക്കുകയാണ്.
എഞ്ചിനീയർമാരുൾപ്പടെ 81 ജീവനക്കാർ വേണ്ടിടത്ത് 38 പേരാണ് മാഹി വൈദ്യുതി വകുപ്പിൽ നിലവിലുള്ളൂ.43 ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുകയാണ്.
പുതുച്ചേരിയിൽ നിന്ന് 8 ജീവനക്കാർ (കരാർ വിഭാഗം) മാഹിയിലേക്ക് തിരിച്ചതായി അധികൃതർ അറിയിച്ചു.

ന്യൂമാഹി പഞ്ചായത്ത് മങ്ങാട് ഏഴാം വാർഡിൽ രയരോത്തുംകണ്ടി മുക്ക് വേലായുധൻ മൊട്ട മിനാർ പള്ളി റോഡ് മഴവെള്ളപ്പാച്ചിലിൽ തകർന്ന നിലയിൽ

ടാർ ഇളകി കുഴി രൂപപ്പെട്ടത് ഇരു ചക്ര വാഹന യാത്രികർക്ക് ഏറെ പ്രയാസം നേരിടുന്നു
മാഹി: മാഹിപ്പാലത്തിൽ മഴ കനത്തതോടെ മോക്കാഡം ടാർ ഇളകി കുഴി രൂപപ്പെട്ടത് ഇരു ചക്ര വാഹന യാത്രികർക്ക് ഏറെ പ്രയാസം നേരിടുന്നു ബലക്ഷയം നേരിടുന്ന പാലത്തിൽ പല തവണകളായിടാറിങ്ങ് നടത്തിയെങ്കിലും കാലവർഷം കഴിയുമ്പോഴേക്കും ടാർ ഇളകി വാഹന യാത്രികർക്ക് യാത്രക്ലേശംഅനുഭവിക്കുന്നരീതിയിലാണ് ഇതുവരെയുള്ളകാലങ്ങളിൽ ചെയ്ത് വന്നിരുന്നത് എന്നാൽ ടാറിങ്ങിന് പകരമായി കോൺക്രീറ്റ് ചെയ്ത് പാലത്തെ സംരക്ഷിക്കണമെന്നാണ് യാത്രികരുടെ ആവശ്യം.

വി.കെ.ലക്ഷ്മിക്കുട്ടിയമ്മ നിര്യാതയായി
തലശ്ശേരി:കതിരൂർ ആണിക്കാംപൊയിൽ എൽ.പി. സ്കൂൾ മാനേജർ കൂറ്റേരി വീട്ടിൽ അഞ്ജലിയിൽ
വി കെ ലക്ഷ്മിക്കുട്ടി അമ്മ(97) നിര്യാതയായി. ഭർത്താവ് പരേതനായ കെ.ഇ. നാരായണൻ നമ്പ്യാർ . മക്കൾ - വി.കെ. രമേശ് (റിട്ട. എക്സി.ഡയറക്ടർ ഒ.എൻ.ജി.സി)
വി.കെ. ഉഷ (റിട്ട. ടീച്ചർ കേന്ദ്രിയ വിദ്യാലയം)
പരേതയായ വി.കെ. വസന്തകുമാരി
മരുമക്കൾ : ലത ( റിട്ട. ടീച്ചർ കേന്ദ്രിയ വിദ്യാലയം കണ്ണൂർ, )അഡ്വ. ടി.ഇ. ബാബുരാജ് തയ്യിൽ (മനേക്കര)
സഹോദരങ്ങൾ :വി.കെ. ലീല, പരേതരായ വി.കെ.പത്മനാഭൻ നമ്പ്യാർ, വി. കെ. കമല.
ദുരന്തനിവാരണസമിതി
അടിയന്തിര യോഗം ചേർന്നു.
തലശ്ശേരി: ജില്ലയിൽ റെഡിഅലെർട് പ്രഖ്യാപിച്ചതിന്റെയും, തുടർച്ചയായി മഴ പെയ്യുന്നതിന്റെയും ഭാഗമായി തലശ്ശേരി നഗരസഭ ദുരന്തനിവാരണസമിതി ചെയർപേഴ്സൺ കെ എം ജാമുനറാണി ടീച്ചറുടെ അധ്യക്ഷതയിൽ നഗരസഭ ഓഫീസിൽ യോഗം ചേർന്നു.
നിലവിലുള്ള സ്‌ഥിതിഗതികൾ യോഗം വിലയിരുത്തി. നഗരസഭയും, റവന്യു വകുപ്പും, പൊലീസും, ഫയർഫോർസും, പൊതുപ്രവർത്തകരും,യുവജന സന്നദ്ധ സംഘടനകളും, രാഷ്ട്രീയ പ്രവർത്തകരും ആപത് ഘട്ടങ്ങളിൽ നല്ല രീതിയിൽ ഇടപെടുന്നുണ്ടെന്ന് യോഗം വിലയിരുത്തി. അത്തരം ഇടപെടലുകൾ ഉള്ളതുകൊണ്ട് പൊതുജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ട് ഇല്ലാതാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ ഏകോപനം തുടരാൻ തീരുമാനിച്ചു.
സ്റ്റേഡിയം പവലിയൻ,
ബ്രണ്ണൻ ട്രെയിനിങ് സെന്റർ,
നഗരസഭ ടൌൺ ഹാൾ, ജി.വി.എച്ച്.എസ്.എസ്
ചിറക്കര ,
ചന്തുമേനോൻ സ്മാരക വലിയ മാടാ വ് സ്കൂൾ,
. മുബാറക് ഹൈസ്ക്കൂൾ,
എൻ.ടി.ടി.എഫ്. ട്രെയിനിങ് സെന്റർ.
കോടിയേരി സ്കൂൾ ,
കോടിയേരി ബാങ്ക് ഓഡിറ്റോറിയം ,
വയോജന കേന്ദ്രം, കാരാൾതെരു '
അമൃത സ്കൂൾ ചക്യത്ത് മുക്ക്,
കോടിയേരി വനിത തൊഴിൽ പരിശീലന കേന്ദ്രം എന്നിവ
അത്യാവശ്യ ഘട്ടങ്ങളിൽ വേണ്ടിവന്നാൽദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവർത്തിക്കാൻ തീരുമാനിച്ചു.
നഗരസഭയുടെ നിലവിലുള്ള ദുരന്തനിവാരണ സേന വിപുലീകരിക്കാനും, പദ്ധതിയിൽ ഉൾപ്പെടുത്തി അത്യാവശ്യ ഉപകരണങ്ങൾ വാങ്ങിക്കാനും, അവർക്കു പോലീസ്,j ഫയർഫോഴ്‌സ്, ആരോഗ്യം, കെ.എസ്.ഇ.ബി. എന്നീ വകുപ്പുകളുടെ പരിശീലനം നൽകാനും തീരുമാനിച്ചു.
സംഗമം ജംഗ്ഷനിൽ മുത്തൂറ്റ് ഗോൾഡ് ലോൺ പ്രവർത്തിക്കുന്ന അപകടവസ്‌ഥയിലായ കെട്ടിടം പരിശോധന നടത്തിനടപടികൾസ്വീകരിക്കാൻ തീരുമാനിച്ചു.
നവീകരിച്ച കൊട്ടാരം വളപ്പിൽ കുളംത്തോട് തൊട്ടുകിടക്കുന്ന വീടിനു അപകടം ഭീഷണി ഉണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി വീട്ടുകാരെ ഒഴിവാക്കുന്നത് ഉൾ ൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.
യോഗത്തിൽ വൈസ് ചെയർമാൻ എം വി ജയരാജൻ, നഗരസഭ സെക്രട്ടറി, പൊലീസ്, ഫയർഫോഴ്‌സ്, റവന്യു, ആരോഗ്യ വിഭാഗം ഉദ്യോഗസ്‌ഥർ എന്നിവർ പങ്കെടുത്തു
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരൻ: വിധി 30 ന്
തലശ്ശേരി:പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മിഠായി നൽകി പ്രലോഭിപ്പിച്ച് കൊണ്ട് പോയി പീഡിപ്പിച്ചു എന്ന കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
കല്യാശ്ശേരിയിലെ പനയൻ വീട്ടിൽ പി.സനീഷിനെ (35)യാണ് ഒന്നാം അഡീഷണൽ ജില്ലാ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ. ഇ.ജയറാംദാസ് ഹാജരായി. പ്രതിക്കുള്ള ശിക്ഷ കോടതി 30 ന് പ്രഖ്യാപിക്കും.2011 മെയ് 7 ന് ആണ് കേസിനാസ്പദമായ സംഭവം.
ജൽ ജീവന് വേണ്ടിയുള്ള
കുഴികൾ ജീവന് ഭീഷണിയായി
ന്യൂ മാഹി :അഞ്ചാം വാർഡിലെ പനിച്ചുള്ള മുക്കിൽ നിന്നും റെയിൽ പാളം കടന്ന് ഈച്ചി ഭാഗത്തേക്ക് പോകുന്ന റെയിലിന്റെ ഇരുവശങ്ങളിലുമായി ജൽജീവൻ മിഷൻ പൈപ്പ് ലൈൻ, റെയിൽ ക്രോസ് ചെയ്യാൻ വേണ്ടി സ്ഥാപിച്ച വലിയ കുഴി പ്രദേശവാസികൾക്ക് ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ എട്ട് അടിയോളം താഴ്ചയിൽ എടുത്ത കുഴിയിൽ ഈ പെരുമഴയത്ത് വെള്ളം നിറഞ്ഞ് കവിഞ്ഞു അപകടാവസ്ഥയിലായിരിക്കുകയാണ്. വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും പോകാനോ, വാഹനങ്ങൾ തിരിച്ചുവിടാനോ ബോർഡുകൾ പോലും സ്ഥാപിക്കാതെയാണ് പ്രവർത്തി നടത്തിയത് എത്രയും പെട്ടെന്ന് ന്യൂ മാഹി പഞ്ചായത്ത് അധികൃതർ ജൽ ജീവൻ മിഷൻ കരാറുകാരുമായി ബന്ധപ്പെട്ട് തക്കതായ പരിഹാരം മാർഗങ്ങൾ കാണണമെന്ന് ബിജെപി ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു
പുസ്തകവിതരണം നടത്തി.
തലശ്ശേരി : കൊമ്മൽ വയൽ വാർഡിലെ 50 വിദ്യാർത്ഥികൾക്ക് കൊമ്മൽ വയൽ വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ നോട്ടുപുസ്തകങ്ങൾ വിതരണം ചെയ്തു .
കൊമ്മൽ വയലിലെ പഴശ്ശിരാജാ സേവാ മന്ദിരത്തിൽ വച്ച് നടന്ന പുസ്തക വിതരണം വാർഡ് വികസന സമിതി കൺവീനർ ശ്രീ.യു പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ വാർഡ് കൗൺസിലർ ശ്രീമതി. ബിന്ദു.കെ ഉദ്ഘാടനം ചെയ്തു .
വാർഡ് വികസന സമിതി അംഗങ്ങളായ ശ്രീ.വൈശാഖ് സ്വാഗതവും ശ്രീ. യു. സുധീഷ് നന്ദിയും പറഞ്ഞു ...

സ്കൂൾ വാഹനങ്ങളുടെ പരിശോധനയും ബോധവൽക്കരണ ക്ലാസും
തലശ്ശേരി: അദ്ധ്യായന വർഷാരംഭത്തിന് മുന്നോടിയായി തല Iശ്ശേരി സബ്ബ് ആർ.ടി.ഒ ഓഫീസ് പരിധിയിലെ സ്കൂൾ വാഹനങ്ങളുടെ പ്രത്യേക പരിശോധനയും സ്കൂൾ ബസ് ഡ്രൈവർമാർക്കും സഹായികൾക്കുമുള്ള ബോധവൽക്കരണ ക്ലാസും 28, 29, 31 തീയ്യതികളിൽ നടത്തും. രാവിലെ 11 മണി മുതലാണ് പരിശോധനയും ക്ലാസും . പാനൂർ ഭാഗത്തെ പരിശോധന 28 ന് പെരിങ്ങത്തൂർ മൗണ്ട് ഗൈഡ് ഇന്റർനാഷണൽ സ്കൂളിൽ വച്ചും തലശേരി മേഖലയിലെ സ്കൂൾ വാഹനങ്ങളുടെ പരിശോധന 29 ന് തലശ്ശേരി സാൻ ജോസ് മെട്രോപൊളിറ്റൻ സ്കൂളിൽ വച്ചും കൂത്തുപറമ്പ് മമ്പറം ഭാഗങ്ങളിലെ പരിശോധന 31 ന് മമ്പറം ഇന്ദിരാ ഗാന്ധി പബ്ലിക് സ്കൂളിൽ വച്ചും നടത്തും. പരിശോധനക്ക് വരുന്ന വാഹനങ്ങളുടെ ഒറിജിനൽ രേഖകളും ഡ്രൈവരുടെലൈസൻസും ഹാജരാക്കണം ' തലശ്ശേരിസബ്ആർ.ടി.ഓഫീസ് പരിധിയിൽ വരുന്ന എല്ലാസ്കൂൾവാഹനങ്ങളും പരിശോധനാ പരിപാടിയിൽ പങ്കെടുത്ത് ചെക്കിംഗ് സ്റ്റിക്കർ കരസ്ഥമാക്കണമെന്ന് ജോ. റീജണൽ ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചു.

നയി ശുരുആത് ഉദ്ഘാടനം ചെയ്തു
തലശ്ശേരി: സഹകരണ രംഗത്ത് ഇതാദ്യമായി കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് മുഴുവൻ ജീവനക്കാരെയും ഹിന്ദി പഠിപ്പിക്കുന്ന പദ്ധതിയായ നയി ശുരുആത് (പുതിയ തുടക്കം) ആരംഭിച്ചു. അതിഥി തൊഴിലാളികളുമായി ആശയ വിനിമയത്തിന് ഇനി തടസ്സമുണ്ടാവില്ല. കേരളത്തിലെ സർവ്വ മേഖലയും അതിഥി തൊഴിലാളികൾ കീഴടക്കിയിരിക്കുകയാണ്. ഹോട്ടൽ, നിർമ്മാണ മേഖല, ബസ് ജീവനക്കാർ,പെട്രോൾ പമ്പുകൾ തുടങ്ങി വൈദഗ്ദ്യം ആവശ്യമുള്ള മേഖലയിൽ പോലും ഇവരുടെ സാന്നിധ്യം കൂടി വരികയാണ്. കേരളീയർ കുറച്ചുള്ള നാടായി കേരളം മാറുകയാണ്. ബേങ്കിങ് മേഖലയും അനുബന്ധസ്ഥാപനങ്ങളുംപ്രവർത്തിപ്പിക്കണമെങ്കിൽ അന്യഭാഷ നിർബന്ധമായും അറിയേണ്ട അവസ്ഥയാണെന്ന് ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ പറഞ്ഞു.. അതിഥി തൊഴിലാളി നിക്ഷേപ പദ്ധതി ആരംഭിക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് എല്ലാ ജീവനക്കാരെയും ഹിന്ദി പഠിപ്പിക്കുന്ന നയി ശുരുആത് ബാങ്ക് ആരംഭിച്ചിട്ടുള്ളത്. ആറ് മാസമാണ് കോഴ്സിന്റെ ദൈർഘ്യം. ഓഫ് ലൈനായുംഓൺലൈനായും ക്ലാസുകൾ സംഘടിപ്പിക്കും. ആഴ്ചയിൽ ബുധൻ, ഞായർ ദിവസങ്ങളിലാണ് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. കൺവീനർമാരായി മോനിഷ , സബിൻ എന്നിവരെ തിരഞ്ഞെടുത്തു . അധ്യാപകരായ രവി, സതീഷ് എന്നിവരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ഉദ്ഘാടന ചടങ്ങ് മുൻ എം.എൽ.എ കെ കെ നാരായണൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ അധ്യക്ഷത വഹിച്ചു. മഫീദ,ശ്, ആലക്കാടൻ രമേശൻ, ശിഖിൽ സംസാരിച്ചു. ബാങ്ക് സെക്രട്ടറി പി. സുരേഷ് ബാബു സ്വാഗതവും എം രാജേഷ് ബാബു നന്ദിയും പറഞ്ഞു
ചിത്രവിവരണം:മുൻ എം.എൽ.എ കെ കെ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു
ട്രാഫിക് റെഗുലേറ്ററി
കമ്മിറ്റി യോഗം ചേർന്നു
തലശ്ശേരി നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ബഹു. തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമുനാ റാണി ടീച്ചറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. നഗരസഭ ഓഫീസിൽ ലഭിച്ച ടിഎംസി നമ്പറിന്റെ അപേക്ഷകളുടെ പരിശോധന ആർടിഒ പൂർത്തിയാക്കുന്ന മുറക്ക് നഗരസഭ കൗൺസിലിന്റെ അംഗീകാരം നേടി എത്രയും പെട്ടെന്ന് ടി എം സി നമ്പറുകൾ നൽകാൻ തീരുമാനിച്ചു.
പൊതുജനങ്ങളുടെയും, യാത്രക്കാരുടെയും സുരക്ഷയും സൗകര്യവും മുൻനിർത്തി ഇവിടെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഈ വർഷം മുതൽ കൊട്ടിയൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസുകൾക്ക് സ്റ്റാൻഡിന്റെ മധ്യത്തിലുള്ള സതീദേവി എംപിയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബസ്ബേ യിൽ രണ്ട് ട്രാക്കുകൾ കെഎസ്ആർടിസിക്ക് അനുവദിക്കാൻ തീരുമാനിച്ചു. സ്വകാര്യ ബസ്സുകൾക്ക് തൊട്ടടുത്തു ഒരു ട്രാക്ക് അനുവദിക്കാനും തീരുമാനിച്ചു. സ്വകാര്യ കൊട്ടിയൂർ ബസുകൾ നിലവിൽ ഉപയോഗിക്കുന്ന ട്രാക്ക് കൊട്ടിയൂർ തീർത്ഥാടനം കഴിയുന്നതുവരെ ഇരിട്ടി ഭാഗത്തേക്ക് പോകുന്ന. ബസുകൾക്ക് വിട്ടുകൊടുക്കേണ്ടതാണ് യാതൊരു കാരണവശാലും റോഡിന്റെ സൈഡിൽ നിർത്തി ബസ്സിൽ ആളെ കയറ്റുന്നത്അനുവദിക്കുന്നതല്ല.
നവീകരണം നടക്കുന്ന ലോഗൻസ് റോഡിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് സ്കൂൾ തുടങ്ങുന്നതിനുട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു
തലശ്ശേരി നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ബഹു. തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമുനാ റാണി ടീച്ചറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. നഗരസഭ ഓഫീസിൽ ലഭിച്ച ടിഎംസി നമ്പറിന്റെ അപേക്ഷകളുടെ പരിശോധന ആർടിഒ പൂർത്തിയാക്കുന്ന മുറക്ക് നഗരസഭ കൗൺസിലിന്റെ അംഗീകാരം നേടി എത്രയും പെട്ടെന്ന് ടി എം സി നമ്പറുകൾ നൽകാൻ തീരുമാനിച്ചു.
പൊതുജനങ്ങളുടെയും, യാത്രക്കാരുടെയും സുരക്ഷയും സൗകര്യവും മുൻനിർത്തി ഇവിടെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഈ വർഷം മുതൽ കൊട്ടിയൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസുകൾക്ക് സ്റ്റാൻഡിന്റെ മധ്യത്തിലുള്ള സതീദേവി എംപിയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബസ്ബേ യിൽ രണ്ട് ട്രാക്കുകൾ കെഎസ്ആർടിസിക്ക് അനുവദിക്കാൻ തീരുമാനിച്ചു. സ്വകാര്യ ബസ്സുകൾക്ക് തൊട്ടടുത്തു ഒരു ട്രാക്ക് അനുവദിക്കാനും തീരുമാനിച്ചു. സ്വകാര്യ കൊട്ടിയൂർ ബസുകൾ നിലവിൽ ഉപയോഗിക്കുന്ന ട്രാക്ക് കൊട്ടിയൂർ തീർത്ഥാടനം കഴിയുന്നതുവരെ ഇരിട്ടി ഭാഗത്തേക്ക് പോകുന്ന. ബസുകൾക്ക് വിട്ടുകൊടുക്കേണ്ടതാണ് യാതൊരു കാരണവശാലും റോഡിന്റെ സൈഡിൽ നിർത്തി ബസ്സിൽ ആളെ കയറ്റുന്നത്
അനുവദിക്കുന്നതല്ല.
നവീകരണം നടക്കുന്ന ലോഗൻസ് റോഡിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ ഊ രാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. സ്കൂൾ തുറക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ഭാഗികമായി റോഡ് തുറക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.
യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻഎം വി ജയരാജൻ,നഗരസഭാ സെക്രട്ടറി എൻ സുരേഷ് കുമാർ,പോലീസ് ഉദ്യോഗസ്ഥർ,ആർടിഒ ഉദ്യോഗസ്ഥർ,റവന്യൂ ഉദ്യോഗസ്ഥർ,പ PWD ഉദ്യോഗസ്‌ഥർ,നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

നിറങ്ങളിൽ നീരാടി
ഒരു സർഗ്ഗ സംഗമം
കണ്ണൂർ:കേരള ചിത്രകലാ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം നിറങ്ങളിൽ നീരാടിയ മനസ്സുകളുടെ വർണ്ണസഞ്ചയമായി.
ഒരു വർഷത്തെ മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തിയ മെയ്മാസ പരിപാടിയായ സംഗമം,
പങ്കെടുത്തവരുടെ സൗഹൃദത്താലും പ്രതിഭാവിലാസം കൊണ്ടും ശ്രദ്ധേയമായി.
കേരള ലളിതകലാ അക്കാദമി സെക്രട്ടറി എബി എൻ ജോസഫാണ്,
തൻ്റെ സ്വതസിദ്ധവും ഹൃദ്യവുമായ വാക്കുകളിലൂടെ സംഗമം ഉദ്ഘാടനം ചെയ്തത്.
ആദരിക്കപ്പെട്ട മഹദ് വ്യക്തിത്വങ്ങൾ സംഗമത്തിന് ഉണർവേകി.
സർഗ്ഗ പ്രതിഭകളായ
വൽസൻ കൂർമ കൊല്ലേരി,
കെ.എം.ശിവകൃഷ്ണൻ,
കെ.കെ..ആർ.വെങ്ങര,
ഹരീന്ദ്രൻ ചാലാട്,
ശശികുമാർ കതിരൂർ,
കേണൽ സുരേഷ്,
കലൈമാമണിസതിശങ്കർ, പി.സി.രഞ്ജൻ, ഡോ: ഭാസ്ക്കരൻകാരായി
എന്നിവരുടെ സദസ്സിലെ സാന്നിധ്യം പുതുതലമുറക്ക് ആവേശം പകർന്നു. നൃത്ത-സംഗീത പരിപാടികൾ അരങ്ങേറി.
മുമ്പോട്ടുള്ള യാത്രയിൽ ഹൃദയത്തിൽ നിക്ഷേപിക്കാൻ പാകത്തിൽ ഇമ്പമുണ്ടാക്കാൻ സംഗമത്തിന് സാധിച്ചു.
ചിത്രവിവരണം: കലാകാര കുടുംബ സംഗമത്തിൽ പങ്കെടുത്തവർ

കണ്ണൻ്റെ മുന്നിൽ
മിൻഹ ഷെറിൻ
ആനന്ദനടനമാടി
തലശ്ശേരി: ഗുരുവായൂരിൽ കാർവർണ്ണൻ്റ സന്നിധിയിൽ സ്വയം മറന്ന്
ആനന്ദനടനമാടിയപ്പോൾ, മിൻഹ ഷെറിന് രാഗ താളലയഭാവങ്ങളുടെ അവാച്യമായ അനുഭൂതി.
അകലെ നിന്നെങ്ങോ ഓടക്കുഴൽ നാദം താളാത്മകമായി തൻ്റെ നൃത്തച്ചുവടുകൾക്ക് കരുത്തേകിയ വശ്യാനുഭൂതിയിൽ ഈ കൊച്ചു നർത്തകി സ്വയം മറന്ന നിമിഷങ്ങൾ.
അഭിനയത്തിനും താളാത്മകമായ സൂക്ഷ്മതകൾക്കുമിടയിൽ ,ശ്യംഗാര ഭാവത്തിൽ ലയിച്ച് ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ,
ഗുരുനാഥന്മാരുടെ അനുഗ്രഹം വാങ്ങി
കാർ വർണ്ണന്റെ മുമ്പിൽ തന്റെ കാൽ ചിലങ്കകൾ നിർത്താതെ താളം തുളുമ്പുകയായിരുന്നു.
കല എല്ലാ മതിലുകൾക്കു മപ്പുറം തേനൊഴുകുന്ന ഉന്മാദമാണെന്ന് മിൻഹ തെളിയിച്ചു.
മത പഠനത്തിൽ ഉയർന്ന മാർക്കോടെ വിജയിച്ച
അവൾ വേദിയിൽ നിറഞ്ഞാടുമ്പോൾ ഒരു പക്ഷേ കേവലം ക്ഷേത്രാചാരം മാത്രമായിരുന്ന ദേവദാസി നൃത്തരൂപംപുതിയ ഭാവത്തിൽ ജനങ്ങളുടെ ആസ്വാദനരുചിക്കുസരിച്ച് നാട്യവും, ചന്തവും പുതിയ രൂപത്തിൽ നമുക്ക് സമ്മാനിച്ച രുഗ്മിണി ദേവിയെ ഓർക്കാതിരിക്കാനാവില്ലല്ലോ.
ബ്രാഹ്മണസ്ത്രീയായ രുഗ്മിണി ദേവി ജോർജ് അരുണ്ഡേലിനെ വിഹാഹം കഴിച്ചത് ജാത്യാധികാരത്തെ വെല്ലുവിളിച്ച് തന്നെയായിരുന്നു.
പുതിയ കാലത്ത് മിൻഹയും അത് തുടരുന്നു.
കണ്ണൂർ കക്കാട് സ്വദേശികളായ ജാഫറിന്റെയും , ഷാഹിറ യുടെയും മകളാണ് ' വടക്കേ മലബാറിലെ കുട്ടികളുടെ ഏറ്റവും വലിയ സ്വതന്ത്ര ഓർഗനൈസേഷനായ പൂമരം കിളിക്കൂടിന്റെ അരുമയാണ് ഈ കൊച്ചു പ്രതിഭ,കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കരാട്ടെ, കഥാപ്രസംഗം, ചിത്രം വര, ക്വിസ്സ് , പ്രസംഗം, ഫുട്ബോൾ
എന്നിവയിലെല്ലാം തിളക്കമേറിയ പ്രകടനം കാഴ്ചവെക്കുന്ന ഈ കുട്ടി പ്രശസ്ത നൃത്താധ്യാപിക ഉഷാനന്ദിനിയുടെ ശിഷ്യയാണ്

പാത്തിക്കൽ റോഡ് ചെളിക്കുളമായി
ന്യൂ മാഹി .. പെരിങ്ങാടി - പള്ളിക്കുനിപൊതുമരാമത്ത് റോഡിൽ ഒളവിലം പാത്തിക്കൽ ഭാഗം റഗുലേറ്റർ കംബ്രിഡ്ജ് നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി താൽക്കാലികമായി നിർമ്മിച്ച റോഡിൽ മഴ കനത്തതോടെ വാഹന യാത്രയും കാൽ നട യാത്രയും ദു:സ്സമായി. പണി നടക്കുന്ന ഭാഗം വെള്ളംനിറഞ്ഞിരിക്കുന്നത് താൽകാലിക റോഡ് ഇല്ലാതാകാൻ കരണമാകും 'കഴിഞ്ഞ വർഷവും ഈറോഡിൽ യാത്ര ക്ലേശം മൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു നിർമ്മാണ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുന്നതാണ് ഇതിന് കാരണം വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, നിരവധി സ്ക്കൂൾ വാഹനങ്ങൾ കടന്നുപോകേണ്ട വഴിയിൽ അപകട സാധ്യത ഏറെയാണ്. ഇതുവഴിയുള്ള യാത്രികരുടെ യാത്ര സ്വാതന്ത്യം ഉറപ്പ് വരുത്താൻ ബന്ധപ്പെട്ടവരുടെ ശ്രദ്ധ പതിയേണ്ടതുണ്ട്
ചിത്രവിവരണം: അപകടാവസ്ഥയിലായ പാത്തിക്കൽ റോഡ്.

ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി
മാഹി:പുതുചേരി സംസ്ഥാന ഗവണ്മെന്റ് ഹജ്ജ് കോട്ടയിൽ പോകുന്ന ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി. പൂഴിത്തല ജുമാ മസ്ജിദ് ഖത്തീബ് ശറഫുദ്ധീൻ അഷറഫീയ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി മാഹി രമേശ് പറമ്പത്ത് എംഎൽഎ ഫ്ലാഗ്ഗ് ഓഫ് ചെയ്തു.. ചടങ്ങിൽ ഹജ്ജ് കോർഡിനേറ്റർ ടി. കെ വസീം, എ. വി യുസഫ്, ടി. കെ ഇബ്രാഹീം കുട്ടി, അസീസ് ഹാജിപന്തക്കൽ, ടി കെ സുബൈർ,ബഷീർ കൈത്തങ്ങ്, അസീസ്, സമീർ , കാദർ ചാലക്കര, സുലൈമാൻ ചാലക്കര, നൗഷാദ് ന്യൂ ഫാഷൻ. സി. എച്ച് സെന്റർ വളണ്ടിയർ വിംഗ് മുഹമ്മദ് താഹ, ഷകീർ, റസ്മിൽ, റിഷാദ്, റംസാൻ, അൻസാർ നേതൃത്വം നൽകി.
ചിത്രവിവരണം: രമേഷ് പറമ്പത്ത് എം എൽ എ ഫ്ലാഗ് ഓഫ് ചെയ്യുന്നു

പറമ്പത്ത് രജീഷ് നിര്യാതനായി
ചൊക്ലി : മേനപ്രം കുറ്റിയൽപീടികയിലെ ഇല്ലത്ത്
താഴകുനിയിൽ താമസിക്കുന്ന പറമ്പത്ത് രജീഷ്
(43) നിര്യാതനായി.പരേതരായ പെരിങ്ങത്തു
രിലെ പൂല്ലുക്കര കളരിക്കണ്ടിയിൽ രാജുവിൻ്റെയുംലക്ഷിമിയുടെയും മകനാണ്, ഭാര്യ :ദിവ്യമക്കൾ: ദേവിക, വേദിക
സഹോദരൻ: സജേഷ്
ഓണേഴ്സ് ബിരുദ
കോഴ്സുകളിലേക്ക്
പ്രവേശനം
മാഹി, മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിലെ 2025-2026 അദ്ധ്യയന വർഷത്തേക്കുള്ള ഒന്നാം വർഷ ഓണേഴ്സ് ബിരുദ (NEP) കോഴ്സുകളിലേക്ക് ( ബി.എ , ബി.എസ് സി, ബി.കോം. ) പ്രവേശനത്തിന് ഓൺലൈൻ വഴി 2025 മെയ് 27-ാം തിയതി മുതൽ www.mggacmahe.ac.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 2025 ജൂൺ 10 വൈകുന്നേരം 4. മണി. വിശദവിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അപേക്ഷർക്ക് ബോട്ടണി, സുവോളജി, ഫിസിക്സ് , കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ഹിന്ദി എന്നീ ബിരുദ കോഴ്സുകൾക്ക് മാത്രമേ നിലവിൽ ഓൺലൈനിൽ അപേക്ഷിക്കുവാൻ കഴിയുകയുള്ളൂ
എം.എം. ഹയർ സെക്കന്ററി സ്കൂളിന് ആദരവ് - സംഘാടക സമിതി രൂപീകരിച്ചു
ന്യൂമാഹി:ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളായ എം.എം. ഹയർ സെക്കന്ററി സ്കൂൾ ഇത്തവണത്തെ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ ഒന്നാം സ്ഥാനം കൈവരിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടുതവണ തലശ്ശേരി സൗത്ത് ഉപജില്ലയിൽ ഒന്നാം സ്ഥാനം കൈവരിച്ച സ്കൂൾ ഇത്തവണ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി മാറിയിരിക്കുകയാണ്. എസ്എസ്എൽസി പരീക്ഷയിലും തുടർച്ചയായി നൂറ് ശതമാനം വിജയം നിലനിർത്താൻ സ്കൂളിന് സാധിച്ചു. നാടിന്റെ അഭിമാനമായ എം.എം. ഹയർ സെക്കന്ററി സ്കൂളിന് ആദരവ് നൽകുന്നതിന് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചിരിക്കുകയാണ്. പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്ത്തു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ, സെക്രട്ടറി കെ.എ. ലസിത എന്നിവർ സംബന്ധിച്ചു. എം.കെ. സെയ്ത്തു ചെയർപേഴ്സണും കെ.എ. ലസിത കൺവീനറുമായ സംഘാടക സമിതി രൂപീകരിച്ചു.
ഈസ്റ്റ് പള്ളൂർ റസി .. അസോസിയേഷൻ വാർഷികാഘോഷം 31 ന്
മാഹി ..ഈസ്റ്റ് പള്ളൂർ റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം മെയ് 31ന് വൈകുന്നേരം 3 മണി മുതൽ അവറോത്ത് ഗവ: മിഡിൽ സ്കൂളിൽ വിവിധ പരിപാടികളോടെ നടക്കും.
7 മണിക്ക് സാംസ്കാരിക സമ്മേളനം രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും
വിദ്യാർത്ഥി പ്രതിഭകളെ
ധർമ്മടം ബാങ്ക് അനുമോദിക്കുന്നു.
തലശ്ശേരി: പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ധർമ്മടം സർവ്വീസ് സഹകരണ ബാങ്ക് അനുമോദിക്കുന്നു. ധർമ്മടം ഗ്രാമ പഞ്ചായത്തിൽ സ്ഥിര താമസമാക്കിയവരുടെ മക്കളിൽ 2025 വർഷത്തെ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ. പ്ലസ് നേടിയ വിദ്യാർത്ഥികളെയും പാലയാട് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും 2025 വർഷത്തെ എസ്.എസ്.എൽ.സി., പ്ലസ്. ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ. പ്ലസ് നേടിയ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. യോഗ്യരായ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, ഒരു പാസ് പോർട്ട് സൈസ് ഫോട്ടോ, രണ്ട് ഫോൺ നമ്പറുകൾ, ബാങ്കിൽ നിലവിൽ അക്കൊണ്ട് ഉണ്ടെങ്കിൽ അതിന്റെ നമ്പർ സഹിതം ജൂൺ 5നകം സിക്രട്ടറി വശം അപേക്ഷകൾഎത്തിക്കണം - വിവരങ്ങൾക്ക് 0490.2346 217, 2545197 നമ്പറുകളിൽ-ബന്ധപ്പെടാം.

ചെറുവയിൽ ഉമ്മർ ഹാജി ) നിര്യാതനായി.
മാഹി: ചൊക്ലി ഗ്രാമത്തി ജുമാമസ്ജിദിന് സമീപം സിദ്റത്തിൽ ചെറുവയിൽ ഉമ്മർ ഹാജി (79
ദീർഘകാലം ഖത്തറിൽജോലിചെയ്തിരുന്നു
പരേതനായ ഒളവിലം കേളോത്ത് മമ്മുസീതി ഉസ്താദിൻ്റെയും സൈനയുടെയും മകനാണ്
ഭാര്യ: പരേതയായ തെക്കിയേടത്ത് സുലൈഖ
മക്കൾ: താഹിറ പെരിങ്ങാടി, സെമിറ, നെയിമ മനേക്കര, സുഹൈൽ ടിപി ട്രേഡേർസ് ചൊക്ലി, ഖലീൽ ദുബൈ
മരുമക്കൾ: സാഹിർ ദുബൈ , അശ്ഫാഖ് പിലാക്കൂൽ, സലീം ഖത്തർ, നസീമ പൊന്ന്യം, റിംന കതിരൂർ.
സഹോദരങ്ങൾ: അബൂബക്കർ, മഹറൂഫ് (ഇരുവരും കണ്ണൂക്കര),സുലൈമാൻ വയനാട് ആയിഷ ഒളവിലം, പരേതയായ മറിയം

ബിജെപി നിശാ ശില്പശാല സംഘടിപ്പിച്ചു
ന്യൂ മാഹി: ബിജെപി ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓരോ വാർഡിൽ നിന്നും നിശ്ചയിക്കപ്പെട്ട കാര്യ കർത്താക്കൾ ഉൾപ്പെട്ട നിശാ ശില്പശാല നടത്തി. ബിജെപി സംസ്ഥാന
സമിതി അംഗം പി.സത്യപ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.
ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് എം പി സുമേഷ് രണ്ടാം സെക്ഷൻ വിഷയങ്ങൾ സംസാരിച്ചുകൊണ്ടും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയുണ്ടായി വേദിയിൽ ബിജെപി പ്രഭാരി ഹരിദാസ് മണ്ഡലം സിക്രട്ടറി അനിൽ വാടിക്കൽ, മണ്ഡലം ട്രഷറർ അനീഷ് കൊളവട്ടത്ത്, വാർഡ് മെമ്പർ രഞ്ജിനി കെ പി എന്നിവർ സന്നിധരായിരുന്നു, ബിജെപി ന്യൂമാഹി പഞ്ചായത്ത് പ്രസിഡണ്ട് പ്രജീഷ് മഠത്തിൽ പരിപാടിയുടെ അധ്യക്ഷനാ പരിപാടിയിൽ സെക്രട്ടറി നിപീഷ് സ്വാഗതം ഭാഷണം നടത്തുകയും, അനീഷ് കൊള്ളുമ്മൽ നന്ദി പറയുകയും ചെയ്തു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group