
മയ്യഴിപ്പുഴയുടെ വിനോദ സഞ്ചാര സാദ്ധ്യതകളെ ഉപയോഗപ്പെടുത്താൻ സാധിക്കണം: സ്പീക്കർ
മാഹി: എം.മുകുന്ദനിലൂടെ മയ്യഴിപ്പുഴയെ ലോകമറിയുമെങ്കിലും മയ്യഴിപ്പുഴയുടെ അനന്ത സമയ ടൂറിസം സാദ്ധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ നമുക്ക് സാധിച്ചിട്ടില്ലെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ അഭിപ്രായപ്പെട്ടു.വിനോദ സഞ്ചാരം ഇന്ന് മലയാളിയുടെ സംസ്ക്കാരത്തിൻ്റെ ഭാഗമാണ്. ലോകം കാണുമ്പോൾ നമ്മുടെ കാഴ്ചപ്പാടും മാറും. വിദേശികളെയടക്കം ആകർഷിക്കാൻ റിവർ ഫെസ്റ്റിവൽ നടത്താൻ നമുക്കാവണം.
മലബാറിക്കസ് ടൂറിസം കോ-ഓപ്പറേറ്റീവിൻ്റ ആഭിമുഖ്യത്തിൽ മയ്യഴിപ്പുഴയുടെ വിനോദ സഞ്ചാര സാദ്ധ്യതകളെക്കുറിച്ച് നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ '
കനകമലയുടെ പ്രകൃതി ലാവണ്യം നുകരാനുള്ള സംവിധാനമുണ്ടാക്കണമെന്നും, ബോട്ട് ടെർമിനലിൻ്റെ അടിഭാഗത്ത് അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും കെ.പി.മോഹനൻ എം എൽ എ അഭിപ്രായപ്പെട്ടു.
യാത്രകൾ മനുഷ്യനെ പുനർനിർമ്മിക്കുമെന്നും, ആയോധന കല, ആയുർവ്വേദ ,കളിമൺ ടൂറിസം സാദ്ധ്യതകൾ പുഴയുടെ ഇരുകരകളിലും ഏറെയാണെന്നും കെ.കെ.രമ എംഎൽഎ പറഞ്ഞു.
ദേശ-വിദേശ ടൂറിസ്റ്റുകൾക്ക് താമസിക്കാനുള്ള ഇടങ്ങൾ മയ്യഴിയിലില്ലെന്നും, ഹോം സ്റ്റേകൾ അനിവാര്യമാണെന്നുംമാഹി എം എൽ എ രമേശ് പറമ്പത്ത് അഭിപ്രായപ്പെട്ടു.മൺസൂൺ- ടെമ്പിൾ ടൂറിസം മേഖലകൾക്ക് ഏറെ സാദ്ധ്യതകളുണ്ട്. കടൽ - പുഴ വഴിയുള്ള ടൂറിസം പേക്കേജുകൾ വേണമെന്നും, ഇതിനായി കേരള - പുതുച്ചേരി സർക്കാറുകൾ കൈകോർക്കണമെന്നും എം എൽ എ പറഞ്ഞു.
മലയാള കലാഗ്രാമം എം ഗോവിന്ദൻ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ അദ്ധ്യക്ഷത വഹിച്ചു.
കാലത്ത് നടന്ന സെമിനാറിൽ രൂപേഷ് കുമാർ (ഉത്തരവാദ ടൂറിസം മിഷൻ തിരുവനന്തപുരം), ആർക്കിടെക്ട് മധു കുമാ ർ, ഇ.വി.ഹാരിസ്, പഞ്ചായത്ത് പ്രസി ഡണ്ടുമാരായ സി.കെ.രമ്യ, അയിഷ ഉമ്മർ, എം.കെ.സെയ്ത്തു, രാജൻ കൊയിലോത്ത്, മധു കുമാർ, ടി.മുകുന്ദൻ, അജീഷ്, ചാലക്കര പുരുഷു, കെ.ഇ.സുലോചന, വി.കെ.രാകേഷ്, എം.ഒ.ചന്ദ്രൻ എന്നിവർ മയ്യഴി ടൂറിസം മേഖലയിലെ സാദ്ധ്യതകൾ, നേട്ടങ്ങൾ, കോട്ടങ്ങൾ എന്നിവയെക്കുറിച്ച് കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു.
ചിത്രവിവരണം: സ്പീക്കർ അഡ്വ: എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യുന്നു

കെ.കെ.മാരാർ സഞ്ചരിക്കുന്ന വിജ്ഞാനകോശം: സ്പീക്കർ
തലശ്ശേരി: പക്ഷം പിടിക്കാതെ ഏത് വിഷയത്തിലും ആധികാരികമായി സംസാരിക്കാനും, വസ്തുനിഷ്ഠമായ പഠന-ഗവേഷണങ്ങൾ നടത്തി പുതിയ അറിവുകൾ പൊതു സമൂഹത്തിന് പകർന്നേകാനുമായ
കെ.കെ.മാരാർ, സഞ്ചരിക്കുന്ന സർവ്വവിജ്ഞാനകോശമാണെന്ന് സ്പീക്കർ അഡ്വ: എ.എൻ ഷംസീർ അഭിപ്രായപ്പെട്ടു.
പ്രമുഖ സഹകാരിയും , കോടിയേരി പഞ്ചായത്ത് പ്രസിഡണ്ടും തലശ്ശേരി നഗരസഭാ മുൻ വൈസ് ചെയർമാനുമായ എം. പുരുഷു മാസ്റ്റരുടെ പേരിൽ പുന്നോൽ സർവ്വീസ് സഹകരണ ബാങ്ക് ആദ്യമായി ഏർപ്പെടുത്തിയ പുരുഷു മാസ്റ്റർ പുരസ്കാരം ബഹുമുഖ പ്രതിഭയായ കെ.കെ. മാരാർക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കർ '
15,000 രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങിയതാണ് പുരസ്കാരം.
പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സെയ്ത്തു അദ്ധ്യക്ഷത വഹിച്ചു.
ഡോ: എ.വത്സലൻ പുരസ്ക്കാര ജേതാവിനെ പരിചയപ്പെടുത്തി.
നഗരസഭാദ്ധ്യക്ഷ കെ.എം.ജമുനാറാണി,
സി.കെ രമേശൻ, കെ. ജയപ്രകാശൻ, കെ.രത്നകുമാർ, തയ്യിൽ രാഘവൻ, കെ.പി.പ്രജിത്ത് ഭാസ്ക്കർ, എ.ശശി, രാജീവൻ മയലക്കര,അനീഷ് കൊളവട്ടത്ത്, കണ് ട്യൻ സുരേഷ് ബാബു, സംസാരിച്ചു.കെ.കെ.മാരാർ മറുഭാഷണം നടത്തി.
ബാങ്ക് പ്രസിഡണ്ട് കെ.എം.രഘുരാമൻ സ്വാഗതവും, സെക്രട്ടരി കെ.വി.സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: വിഖ്യാത ചിത്രകാരൻ കെ.കെ.മാരാർക്ക് സ്പീക്കർ അഡ്വ: എ.എൻ.ഷംസീർ പുരസ്ക്കാരം സമ്മാനിക്കുന്നു.

അമൂല്യചരിത്രരേഖകൾ
ഇല്ലാതാകുന്നു: കെ.കെ.മാരാർ
ന്യൂ മാഹി : ആയിരം വർഷം പഴക്കമുള്ള അമൂല്യങ്ങളായ ചുമർചിത്രങ്ങൾ പോലും ക്ഷേത്ര ചുമരുകളിൽ നിന്നും നവീകരണങ്ങളുടെ ഭാഗമായി നാടുനീങ്ങിക്കൊണ്ടിരിക്കുന്നത് വേദനാജനകമാണെന്ന് പ്രമുഖ നാടൻ കലാ ഗവേഷകനും, ചിത്രകാരനുമായ കെ.കെ.മാരാർ പറഞ്ഞു.
സ്വാതന്ത്ര്യ സമര പോരാളികളെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ കണ്ണൂർ സെൻട്രൽ ജയിലിൻ്റെ പഴയ കെട്ടിടം മ്യൂസിയമാക്കി മാറ്റണമെന്ന് മാരാർ ആവശ്യപ്പെട്ടു.
ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ ആദ്യ യുദ്ധം നടന്നത് പുന്നോലിൽ വെച്ചാണ്.
പരിമഠo ക്ഷേത്ര ശിൽപ്പങ്ങൾക്ക് ചായങ്ങൾ തേക്കാൻ നാട്ടുരാജാവ് കൊണ്ടുവന്ന കിടാരൻമാർ താമസിച്ച കുന്നാണ് പിന്നീട് കിടാരൻ കുന്നായി മാറിയത്.
പുന്നോൽ സർവ്വീസ് സഹകരണ ബേങ്കിൻ്റെ എം.പുരുഷു മാസ്റ്റർ അവാർഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം
ചിത്രവിവരണം: കെ.കെ.മാരാർ പുരസ്ക്കാര സമർപ്പണ ചടങ്ങിൽ മറു ഭാഷണം നടത്തുന്നു.
ബി.എം.എസ്. പ്രവർത്തകൻ്റെ വധശ്രമം: പ്രതികളെ വെറുതെ വിട്ടയച്ചു.
തലശ്ശേരി: ജോലിക്ക് പോകവെ, ബി.എം.എസ് പ്രവർത്തകനെ വഴിയിൽ തടഞ്ഞിട്ട് അക്രമിച്ച് വധിക്കാൻ ശ്രമിച്ചു എന്ന കേസിൽ പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ട് രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് ടിറ്റി ജോർജ് വെറുതെ വിട്ടയച്ചു.
ചക്കരക്കൽ പൊലീസ് ചാർജ് ചെയ്ത കേസിൽ സി.പി.എം പ്രവർത്തകരും ഇരിവേരി സ്വദേശികളുമായ റിനേഷ് എൻ.കെ.( 35 )ചോടാൻ പ്രേമൻ (58)തുയ്യത്ത് ഷനിൽ ( 33 ) ജയകുമാർ (43)അരുൺ നിവാസിൽ അരുൺ ( 34 ) പി.കെ.ഷിജു (40) എന്നിവരാണ് കേസിലെ പ്രതികൾ.
ആർ.വി. മെട്ടയിലെ പൂങ്കാവനത്തിൽ കെ.പി. ഷിബിനി നെ (37) യാണ് അക്രമിച്ച് വധിക്കാൻ ശ്രമിച്ചതായി കേസ്. ഇ.വി. സുരേശന്റെ പരാതി പ്രകാരമാണ് പൊലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. സംഭവത്തിന് ശേഷം സുരേശൻ മരണപ്പെടുകയും ചെയ്തിരുന്നു.
2015 ഏപ്രിൽ 7 ന് രാവിലെ എട്ടര മണിക്ക് ആർ.വി. മെട്ടയിൽവെച്ചാണ് കേസിനാസ്പദമായ സംഭവം.പ്രസീത,പ്രസന്ന, പൊലീസ് ഓഫീസർമാരായ കെ.എസ്. ഷാജി, ടി.വി.പ്രദീപ്, സുരേഷ് ബാബു, ഡോ. ദിലീപ് ചന്ദ് വില്ലേജ് ഓഫീസർദീപ്തി തുടങ്ങിയവരാണ്പ്രോസിക്യൂഷൻ സാക്ഷികൾ. പ്രതികൾക്ക് വേണ്ടി അഡ്വ.വിനോദ് കുമാർ ചമ്പോളൻ ഹാജരായി.

സ്വിഫ്റ്റ് ബസ്സ് തമിഴ്നാട്ടിൽ അപകടത്തിൽപ്പെട്ടു
മാഹി : കണ്ണൂർ - പോണ്ടിച്ചേരി സർവീസ് നടത്തി വരികയായിരുന്ന കെ.എസ് 021 നമ്പർ സ്വിഫ്റ്റ് എ.സി ബസ് സേലത്തിനടുത്തുള്ള ചിന്നസേലം എന്ന സ്ഥലത്ത് മറിഞ്ഞു.
സർവീസ് റോഡിൽ നിന്നും തെന്നിമാറി വശത്തേക്ക് മറിയുകയായിരുന്നു.
ഇന്നലെ പുലർച്ചെയാണ് അപകടം.
രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നറിയുന്നു.
ചിത്രവിവരണം: അപകടത്തിൽപ്പെട്ട സ്വിഫ്റ്റ് ബസ്സ്

സ്വിഫ്റ്റ് ബസ്സ് തമിഴ്നാട്ടിൽ അപകടത്തിൽപ്പെട്ടു
മാഹി : കണ്ണൂർ - പോണ്ടിച്ചേരി സർവീസ് നടത്തി വരികയായിരുന്ന കെ.എസ് 021 നമ്പർ സ്വിഫ്റ്റ് എ.സി ബസ് സേലത്തിനടുത്തുള്ള ചിന്നസേലം എന്ന സ്ഥലത്ത് മറിഞ്ഞു.
സർവീസ് റോഡിൽ നിന്നും തെന്നിമാറി വശത്തേക്ക് മറിയുകയായിരുന്നു.
ഇന്നലെ പുലർച്ചെയാണ് അപകടം.
രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നറിയുന്നു.
ചിത്രവിവരണം: അപകടത്തിൽപ്പെട്ട സ്വിഫ്റ്റ് ബസ്സ്
മാഹിയിൽ ലേബർ
ഓഫീസറെ ഉടൻ
നിയമിക്കണം
മാഹി മേഖലയിൽ നിരവധി തൊഴിൽ സ്ഥാപനങ്ങൾ നിലനിൽക്കെ ,മാഹിയിൽ പ്രവർത്തിച്ചുവരുന്ന ലേബർ ഓഫീസിൻ്റെ പ്രവർത്തനം ഇപ്പോൾ പൂർണ്ണമായും നിലച്ച രീതിയിലാണ് ഉള്ളത്. നിലവിലെ ലേബർ ഓഫീസർക്ക് കാരിക്കാലിലേക്ക് പ്രമോഷൻ ട്രാൻസർ കൊടുത്തിരിക്കയാണ്.
മാഹിയിൽ ലേബർ ഓഫീസർ ഇല്ലാത്തതിനാൽ തൊഴിലാളി പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. അടിയന്തിരമായും മാഹിയിൽ ലേബർ ഓഫീസറെ നിയമിക്കണമെന്ന് സംയുക്ത ട്രെയ്ഡ് യൂനിയൻ യോഗം ബദ്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
മാഹിയിൽ പ്രവർത്തിച്ചു വരുന്ന വിദേശമദ്യഷാപ്പുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കൃത്യതയും വ്യക്തതയും ഇല്ലാതെ വേതനം നൽകുന്ന രീതിയിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. ഗവർമെൻ്റ് പുതുക്കി നിശ്ചയിച്ച മിനിമം വേതനവും, ഓവർ ടൈം വേതനവും അടിയന്തരമായി വിതരണം ചെയ്യണമെന്ന് മാഹി ലിക്കർ മർച്ചൻ്റ് അസോസിയേഷനോട് യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ലിക്കർ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികളെയും പങ്കെടുപ്പിച്ച് ശക്തമായ പ്രക്ഷോഭത്തിന് സംയുക്ത ട്രെയഡ് യൂനിയന് നേതൃത്വം നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. ഐഎൻടിയുസി നേതാവ് കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സത്യൻ കുനിയിൽ, കെ.ടി. സത്യൻ (ബി എം എസ് ) ടി. സുരേന്ദ്രൻ ( സി ഐ ടി യു ) സംസാരിച്ചു.

ക്വാർട്ടേഴ്സുകൾ അത്യന്തം അപകടാവസ്ഥയിൽ, കുടുംബങ്ങളെ ഒഴിപ്പിച്ചു. ബ്ലോക്കുകൾ അടച്ചുപൂട്ടി
:ചാലക്കര പുരുഷു
തലശ്ശേരി : ദേശിയ പാതയോരത്ത് അഭിമാനത്തോടെ തലയുയർത്തി നിന്ന പാലിശ്ശേരിയിലെ പൊലീസ് ക്വാർട്ടേഴ്സ് ഏത് നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിൽ.
കാലവർഷം പടിവാതിൽക്കലെത്തി നിൽക്കെ, ജീർണ്ണാവസ്ഥയിലായ
ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ ഇടിഞ്ഞു വീഴുമെന്ന ആശങ്കയിൽ, ഒട്ടുമിക്ക ബ്ലോക്കുകളിൽ നിന്നും താമസക്കാരെ ഒഴിപ്പിച്ചു.. മുക്കാൽ ഭാഗം ക്വാർട്ടേഴ്സുകളും ഇതിനകം അടച്ചുപൂട്ടിക്കഴിഞ്ഞു. സബ്ബ് ഡിവിഷന്റെ അധിപരായ എ.എസ്.പി, ഡി.വൈ.എസ്.പി. തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ മുക്കിന് താഴെയാണ് അകത്തും പുറത്തും കാടു കയറുന്ന ക്വാർട്ടഴ്സുകൾ ഏതാനും വർഷങ്ങളായി അപകടാവസ്ഥയിൽ നിലനിൽക്കുന്നത്. യഥാസമയം അറ്റകുറ്റ പണി ചെയ്യാൻ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചിരുന്നെങ്കിൽ 90 ഓളം പൊലീസ് കുടുംബങ്ങൾക്ക് ആശ്രയമായിരുന്ന ക്വാർട്ടേഴ്‌സുകൾക്ക് ഈ ദുർഗതി വരില്ലായിരുന്നുവെന്ന് പരിസരവാസികൾ പറയുന്നു. കെട്ടിടത്തിന് മുകളിലും വശങ്ങളിലുമുള്ള ചുമരുകളിൽ ഇപ്പോൾ ആൽമരം വളർന്നു പടർന്നു നിൽപാണ്. നേരത്തെ ഒരു കൊടുവാളോ, കത്തി വാളോ കൊണ്ട് വെട്ടിക്കളയാമായിരുന്ന ആൽമരം ഇപ്പോൾ തഴച്ചുവളർന്ന് തടിച്ചു കഴിഞ്ഞു.. ആലിന്റെ വേരുകൾ ഭിത്തിയിൽ ആണ്ടിറങ്ങിയതിനാൽ മരത്തടി മുറിക്കുമ്പോൾ കെട്ടിടം ഒന്നാകെ നിലംപൊത്തിയേക്കുമെന്ന മുന്നറിയിപ്പുണ്ട്.- ഏഴു ബ്ലോക്കുകളിലായി 90 ഓളം ക്വാർട്ടേഴ്സുകളുള്ള പാർപ്പിട സമുഛയം 1983 ൽ അന്നത്തെ സംസ്ഥാന ആഭ്യന്തര മന്ത്രി വയലാർ രവിയാണ് ഉദ്ഘാടനം ചെയ്തിരുന്നത്. ഹെഡ് കോൺസ്റ്റബിൾ മാർക്കും എ.എസ്.ഐ. മാർക്കും വിശാലമായ മുറികളും
പൊലീസുകാർക്ക് ഇതിലും കുറവ് സൗകര്യമുള്ള ക്വാർട്ടേഴ്സുകളാണ് അനുവദിച്ചിരുന്നത്.. സബ്ബ് ഇൻസ്പക്ടർമാർക്കും സി.ഐ. മാർക്കും തൊട്ടടുത്ത കോമ്പൗണ്ടിലാണ് ഫാമിലി ക്വാർട്ടേഴ്സുകൾ ഉള്ളത്.. ഉയർന്ന ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സുകൾക്ക് പറയത്തക്ക സുരക്ഷാ പ്രശ്നങ്ങളില്ല. എന്നാൽ സീനിയർ സിവിൽ പോലീസുകാരുടെയും സിവിൽ പൊലീസുകാരുടെയും ക്വാർട്ടേഴ്സ് ബ്ലോക്കുകൾ ഈ മഴക്കാലം അതിജീവിക്കില്ലെന്ന് ഭയപ്പെടുകയാണ്. ഇക്കാരണത്താലാണ് ഭൂരിഭാഗവും ബ്ലോക്കുകളും അടച്ചിട്ടത്.. ഇരുപതിൽതാഴേ ക്വാർട്ടേഴ്സുകളിലേ ഇപ്പോൾ പൊലീസുകാരും കുടുംബങ്ങളും താമസിക്കുന്നുള്ളു. ഇതിന്റെയും നിലനിൽപ്പ് ഭദ്രമല്ല. പ്രധാന റോഡിൽ നിന്നും ഗേറ്റ് കടന്ന് അകത്തു കയറിയാൽ ആകെ വൃത്തിഹീനമാണ് പൊലിസ് ക്വാർട്ടേഴ്സിന്റെ കാഴ്ചകൾ. ഏതാണ്ടെല്ലാ കെട്ടിടങ്ങളും പരിസരങ്ങളും കാടുകയറി ഇഴജന്തുക്കൾ അധിവസിക്കുന്ന ഭീതിജന്യമായ അവസ്ഥയിലാണുള്ളത്

വ്യാപാരികൾ ധർണ്ണ സമരം നടത്തി.
മാഹി ..മാഹിയിലെ വ്യാപാര വ്യവസായ തൊഴിൽ മേഖലയുടെ സംരക്ഷണം ആവശ്യപ്പെട്ട് മാഹി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണ സമരം നടത്തി.
പുതുച്ചേരി ട്രേഡേഴ്സ് ഫെഡറേഷൻ ഉപാധ്യക്ഷൻ ഇ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യതു.
വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ.അനിൽകുമാർ അധ്യക്ഷത വഹിച്ചു.
ടൂറിസം പ്രമോഷനും ഹാർബർ നിർമ്മാണവും എവിടെയും എത്താത്തതും ഉദ്യോഗസ്ഥ വൃന്തം വ്യാപാരികളോട് കാണിക്കുന്ന അവഗണനയും വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു.
പാർക്കിംങ് സൗകര്യങ്ങൾ നിക്ഷേധിക്കുന്ന മയ്യഴി ഭരണകൂടത്തിൻ്റെ തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരവാഹികളായ ഷാജി പിണക്കാട്ട്, കെ.കെ.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
ഏകോപന സമിതി ജനറൽ സെക്രട്ടറി ഷാജു കാനത്തിൽ സ്വാഗതവും സംഘടനാ ട്രഷറർ അഹമ്മദ് സെമീർ നന്ദിയും പറഞ്ഞു.
പി പി അനൂപ് കുമാർ, കെ സമീർ, ഭരതൻ, എ വി യൂസഫ്, ഫൈസൽ,സ്കൈ സഫീർ തുടങ്ങിയവർ നേതൃത്വം നൽകി
ചിത്രവിവരണം:പുതുച്ചേരി ട്രേഡേഴ്സ് ഫെഡറേഷൻ ഉപാധ്യക്ഷൻ ഇ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുന്നു.

സുമംഗല പന്തക്കൽ നിര്യാതയായി
മാഹി: പന്തക്കൽ സുരഭിലത്തിൽ സുമംഗല (71) നിര്യാതയായി. ഭർത്താവ്: പരേതനായ സുരേന്ദ്രനാഥ്. മക്കൾ: സുരഭി, സുമിത്ത്. മരുമകൻ: സുധീഷ് (ദുബായ്). സഹോദരങ്ങൾ: പ്രേമലത, ജഗദ കുമാർ, വിനയ കുമാർ, രാജീവ്.

സുമംഗല പന്തക്കൽ നിര്യാതയായി

ന്യൂ മാഹി എംഎം ഹയർ
സെക്കൻഡറിക്ക് ഉജ്വല വിജയം
മാഹി:പ്ലസ്സ് ടു പരീക്ഷയില്‍ നൃുമാഹി എം എം ഹയര്‍ സെക്കന്‍ട്രി സ്ക്കൂള്‍ 99 % ശതമാനം വിജയം നേടി കണ്ണൂര്‍ ജില്ല യിലെ റഗുലര്‍ വിദൃാലയങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി
പരീക്ഷ എഴുതിയ 121 വിദൃാര്‍ത്ഥികളില്‍ 120 പ.ര്‍ വിജയിച്ചു സയന്‍സ് ഗ്രുപ്പില്‍ മുഴുവന്‍ കുട്ടികളും വിജയിച്ചു,
മുന്‍ വര്‍ഷങ്ങളിലും ഈ വിദൃാലയം മികച്ച വിജയങ്ങളാണ് നേടിയത്


സോമശേഖരൻ നിര്യാതനായി
മാഹി: പന്തക്കൽ കുന്നുമ്മൽപ്പാലത്തിന് സമീപം 'ശ്രീലക്ഷ്മി'യിൽ ഓണക്കള്ളിപ്പറമ്പത്ത് ഒ.സോമശേഖരൻ (85) അന്തരിച്ചു.റിട്ട. ഇൻകം ടാക്സ് കമ്മീഷണറാണ്. വടകര സ്വദേശിയാണ് _ ഭാര്യ: ലക്ഷ്മി ( പന്തക്കൽ).മക്കൾ: ശരത്ത് (ഐ.ടി.കമ്പനി, മുംബൈ), ശ്രീജിത്ത് (ഐ.ടി.കമ്പനി, തൃശ്ശുർ) മരുമകൾ: അഞ്ജന (വടകര)
സഹോദരങ്ങൾ: തങ്കമണി (റിട്ട. അധ്യാപിക, ചോതാവൂർ സ്ക്കൂൾ), സദാനന്തൻ (റിട്ട. അധ്യാപകൻ), അരവിന്ദൻ (അധ്യാപകൻ), ഇന്ദിര (റിട്ട. അധ്യാപിക), കനകലത (റിട്ട. അധ്യാപിക), തിലകം (കോഴിക്കോട്), പരേതനായ രാജൻ (അഡ്വക്കേറ്റ്, മുംബൈ ഹൈക്കോടതി)
ബി.എം.എസ്. പ്രവർത്തകൻ്റെ വധശ്രമം: പ്രതികളെ വെറുതെ വിട്ടയച്ചു.
തലശ്ശേരി: ജോലിക്ക് പോകവെ, ബി.എം.എസ് പ്രവർത്തകനെ വഴിയിൽ തടഞ്ഞിട്ട് അക്രമിച്ച് വധിക്കാൻ ശ്രമിച്ചു എന്ന കേസിൽ പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ട് രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് ടിറ്റി ജോർജ് വെറുതെ വിട്ടയച്ചു.
ചക്കരക്കൽ പൊലീസ് ചാർജ് ചെയ്ത കേസിൽ സി.പി.എം പ്രവർത്തകരും ഇരിവേരി സ്വദേശികളുമായ റിനേഷ് എൻ.കെ.( 35 )ചോടാൻ പ്രേമൻ (58)തുയ്യത്ത് ഷനിൽ ( 33 ) ജയകുമാർ (43)അരുൺ നിവാസിൽ അരുൺ ( 34 ) പി.കെ.ഷിജു (40) എന്നിവരാണ് കേസിലെ പ്രതികൾ.
ആർ.വി. മെട്ടയിലെ പൂങ്കാവനത്തിൽ കെ.പി. ഷിബിനി നെ (37) യാണ് അക്രമിച്ച് വധിക്കാൻ ശ്രമിച്ചതായി കേസ്. ഇ.വി. സുരേശന്റെ പരാതി പ്രകാരമാണ് പൊലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. സംഭവത്തിന് ശേഷം സുരേശൻ മരണപ്പെടുകയും ചെയ്തിരുന്നു.
2015 ഏപ്രിൽ 7 ന് രാവിലെ എട്ടര മണിക്ക് ആർ.വി. മെട്ടയിൽവെച്ചാണ് കേസിനാസ്പദമായ സംഭവം.പ്രസീത,പ്രസന്ന, പൊലീസ് ഓഫീസർമാരായ കെ.എസ്. ഷാജി, ടി.വി.പ്രദീപ്, സുരേഷ് ബാബു, ഡോ. ദിലീപ് ചന്ദ് പ്രതികൾക്ക് വേണ്ടി അഡ്വ.വിനോദ് കുമാർ ചമ്പോളൻ ഹാജരായി.
വില്ലേജ് ഓഫീസർദീപ്തി തുടങ്ങിയവരാണ്പ്രോസിക്യൂഷൻ സാക്ഷികൾ.

പൊയിൽ ബാലൻ നിര്യാതനായി
ചൊക്ലി: കാഞ്ഞരത്തിൻ കീഴിൽ പഴയ ഇലക്ട്രിസിറ്റി ഓഫീസിന് സമീപം പ്രണവത്തിൽ പൊയിൽ ബാലൻ (79) നിര്യാതനായി. ഭാര്യ: പരേതയായ കാർത്ത്യായനി. മകൻ: മനോജ് എന്ന ലിബീഷ് (ഫാർമസിസ്റ്റ്).
മരുമകൾ ഷൈനി.
സഹോദരങ്ങൾ: പൊയിൽ വിജയൻ (ചാലക്കര), രോഹിണി, സതി, പരേതരായ വാസു, കൗസു.

ഇന്ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ 3 മണി വരെ
ഇന്ത്യപോസ്റ്റ് പേയ്‌മെന്റ്സ് ബാങ്ക് - പോസ്റ്റ് ഓഫീസ് അക്കൗണ്ട് മേള നടത്തുന്നു
ചാലക്കര ഹരിതം സൂപ്പർ മാർക്കറ്റ്





വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group