
നവീകരിച്ച മാഹി
റെയിൽവെ സ്റ്റേഷൻ
നാടിന് സമർപ്പിച്ചു.
മാഹി: ആധുനിക രീതിയിൽ നവീകരിച്ച മാഹി അമൃത് റെയിൽവെ സ്റ്റേഷൻ ഉത്സവ അന്തരീക്ഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.
103 റെയിൽവെ സ്റ്റേഷനുകൾ നവീകരിച്ചു കഴിഞ്ഞു. പാലക്കാട് ഡി വിഷനിൽ 200 കോടി രൂപ ചിലവിൽ 14 സ്റ്റേഷനുകളാണ് ആധുനീകവൽക്കരിച്ചത്.അടുത്ത ഘട്ടത്തിൽ
1300 സ്റ്റേഷൻ കൂടി നവീകരിക്കും. റെയിൽവെ വികസനത്തിലൂടെ വിവിധ വിഭാഗം ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനാവും. ഇവ സംരക്ഷിക്കാൻ ജനങ്ങൾ തന്നെ മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. പുണ്യപുരാതന ക്ഷേത്രങ്ങളും, തീർത്ഥാടന കേന്ദ്രങ്ങളും ബന്ധപ്പെടുത്തിയാണ് റെയിൽവെയുടെ ഭൂപടം രൂപപ്പെടുത്തിയത്.
പഹൽ ഗാമിൽ വർഷിച്ച ഒരു വെടിയുണ്ട 140 കോടി ഇന്ത്യക്കാരുടെ നെഞ്ചിലേക്കാണ് പതിച്ചത്.അഞ്ച് മിനുട്ട് കൊണ്ടാണ് ഭീകരവാദികളുടെ ഒൻപത് കേന്ദ്രങ്ങൾ തകർത്തത്.
കളിച്ചാൽ എങ്ങിനെയിരിക്കുമെന്ന്ഓപ്പറേഷൻസിന്ദൂറിലൂടെ പാക്കിസ്ഥാനെ ബോദ്ധ്യപ്പെടുത്തി.
രാജ്യം ശിഥിലമാക്കാൻ ആരേയും അനുവദിക്കില്ല. രാജ്യത്തിൻ്റെ മുക്കിലും തിരംഗ് യാത്രകൾ നടക്കേണ്ടതുണ്ട്.
സിന്ദൂരം മായ്ക്കാനെത്തിയവരെ മണ്ണിന്നടിയിലാക്കിയിട്ടുണ്ട് ന്യായത്തിൻ്റെ വഴിയിലൂടെ മാത്രമേ രാജ്യം സഞ്ചരിക്കുകയുള്ളൂ. ആഘോഷം മാത്രമല്ല ഇത് ഭാരതത്തിൻ്റെ പുതിയ മുഖം കൂടിയാണ്. ഭീകരവാദികളെ അമർച്ച ചെയ്യാൻ പുതിയ രീതി ഇനിയും തുടരും.
ആറ്റം ബോബ് ഭാരതത്തിന് ഒരു ഭീഷണി യേയല്ല. ഇന്ത്യയുടെ ശരിയായ നിലപാട് പാക്കിസ്ഥാനെതിരെ ലോകം മുഴുവൻ വികാരമുണർത്താൻ പര്യാപ്തമായി..
പാക്കിസ്ഥാനുഒരു കാലത്തും ഇന്ത്യയെ ജയിക്കാനാവില്ല. പാക്കിസ്ഥാൻ്റെ യഥാർത്ഥ മുഖം പ്രതിനിധി സംഘം ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തും.
1904ൽ ആദ്യ തീവണ്ടി ഓടിത്തുടങ്ങിയ മാഹിയിൽ ഇന്ന് 32 ട്രെയിനു കൾക്ക് സ്റ്റോപ്പുണ്ട്. മോദിജിക്ക് മറക്കാനാവാത്ത ബട്നഗർ റെയിൽവെ സ്റ്റേഷൻ നവീകരിച്ചാണ് രാജ്യത്തെ റെയിൽവെ സ്റ്റേഷൻ നവീകരണങ്ങളുടെ തുടക്കം.
7000 സ്ക്വയർ ഫീറ്റ് ലിഫ്റ്റ് 35 കോടിയുടെ വികസനം7.5 കോടി രൂപ ചിലവിൽ മാഹി ആശുപത്രിയുടെ വികസനം നടത്തും.
പുതുച്ചേരിയിലെജിപ്മർ മെഡിക്കൽ കോളജിൻ്റെ ഒരു യൂണിറ്റ് മാഹിയിൽ ആരംഭിക്കും.
മാലിന്യ സംസ്ക്കാരണത്ത് 5 കോടി രൂപ മാഹിക്ക് അനുവദിച്ചിട്ടുണ്ട്. ചെറുകേന്ദ്ര ഭരണ പ്രദേശമായദാമൻ -ദിയുവിലുണ്ടായ വികസനം മാതൃകയാക്കി മാഹിക്ക് മുന്നേറാനാവണം.
ടൂറിസം രംഗത്ത് മാഹി പുഴയിൽ വാട്ടർ സ്പോട്സ് ആരംഭിക്കും.
സാംസ്ക്കാരിക പരിപാടികൾക്ക്ഒന്നരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്
70 കോടി രൂപ മുടക്കി തുറമുഖ നിർമ്മിതി പൂർത്തീകരിക്കും.സർക്കാർ ഉടമസ്ഥതയിൽനഴ്സിങ്ങ് കോളജ് ഉടൻ തുറന്ന് പ്രവർത്തിക്കും.
പുതുച്ചേരി ട്രെയിൻ ആഴ്ചയിൽരണ്ട് ദിവസത്തിൽ കൂടുതൽ സർവ്വീസ് നടത്താൻ ശ്രമം നടത്തി വരുന്നുണ്ടെന്ന് മുഖ്യാതിഥിയായി എത്തിയ ലഫ്.ഗവർണ്ണർ പറഞ്ഞു.
പുതുച്ചേരി ട്രെയിൻ രണ്ട് ദിവസത്തിന് പകരം നാല് ദിവസമാക്കണമെന്നും,
അണ്ടർ പാസ്സ് നിർമ്മിക്കണമെന്നുംരമേശ് പറമ്പത്ത് എംഎൽഎ ലഫ്.. ഗവർണ്ണരോടും, ഉന്നതറെയിൽവെ ഉദ്യോഗസ്ഥരോടും അഭ്യർത്ഥിച്ചു.
സ്വപ്നം കാണാനാവാത്ത ഒരു ആധുനിക റെയിൽവേ സ്റ്റേഷൻ മാഹിക്ക് സമ്മാനിച്ച പ്രധാനമന്ത്രിക്ക് ആശംസാ ഭാഷണം നടത്തിയ വിഖ്യാത നോവലിസ്റ്റ് എം മുകുന്ദൻ അഭിനന്ദനമറിയിച്ചു.
നാടിൻ്റെ ചരിത്രത്തിലും സംസ്ക്കാരത്തിലും റെയിൽവെ സ്റ്റേഷനുകൾ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.
: ലിയോ ടോൾസ്റ്റോയ് മരിച്ചത് റെയിൽവെ സ്റ്റേഷനിലായിരുന്നു. 40 വർഷം മുമ്പ് കൊച്ചു കരിവണ്ടിയിൽ കയറിയാണ് ദില്ലിയിലെ പ്രവാസ ജീവിതത്തിന് ഞാൻ തുടക്കമിട്ടത്.
മഹാനായ എഴുത്തുകാരൻഎസ്.കെ.പൊറ്റക്കാട് ഈ സ്റ്റേഷനിലിറങ്ങിയാണ് മാഹിയിലെ ഭാര്യവീട്ടിൽ പതിവായി വന്നിരുന്നതെന്ന് മുകുന്ദൻ ഓർമ്മിച്ചു.
മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ, അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട്ആയിഷ ഉമ്മർ, വാർഡ് മെമ്പർമാരായ ശശിധരൻ തോട്ടത്തിൽ, കെ.ഫിറോസ് സംസാരിച്ചു.സംഗീത-നൃത്ത പരിപാടികൾ അരങ്ങേറി.
ചിത്രവിവരണം: ലഫ്.. ഗവർണ്ണർ കെ.കൈലാസനാഥൻ ഫലകത്തിൻ്റെ തിരശ്ശീലനീക്കുന്നു.

ആശംസകളോടെ

പ്രശാന്ത് ഒളവിലത്തിന്റെ ചിത്ര പ്രദർശനം : മെയ് 25 ന് മാഹി മലയാള കലാഗ്രാമത്തിൽ
മാഹി : എം മുകുന്ദൻ്റെ ആത്മകഥാംശമുള്ള 'എൻ്റെ എംബസിക്കാലത്തിന് ' വേണ്ടി പ്രശാന്ത് ഒളവിലം വരച്ച ചിത്രങ്ങളുടെ പ്രദർശനം മാഹിമലയാള കലാഗ്രാമത്തിലെ എം വി ദേവൻ ആർട്ട് ഗാലറിയിൽ മെയ് 25ന് രാവിലെ പത്ത് മണിക്ക് ആരംഭിക്കും.
ചിത്രപ്രദർശനം വിഖ്യാത നോവലിസ്റ്റ് എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും. ഡോ : എ പി ശ്രീധരൻ അധ്യക്ഷത വഹിക്കും.
കെ കെ മാരാർ ചിത്ര പരിചയം നടത്തും. അസീസ് മാഹി, പി കെ സത്യാനന്ദൻ, ഡോ. വത്സലൻ, സുരേഷ് കൂത്തുപറമ്പ്, ചാലക്കര പുരുഷു സംസാരിക്കും.
എം.മുകുന്ദനും, പ്രശാന്ത് ഒളവിലവും ഒത്തുചേരുന്ന 64 ചിത്രങ്ങളുടെ സർഗ്ഗ ബാന്ധവത്തിൻ്റെ നേർസാക്ഷ്യം മെയ് 31 വരെ തുടരും.
മാഹി പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ അസീസ് മാഹി, ചാലക്കര പുരുഷു, പ്രശാന്ത് ഒളവിലം അഫ്രൂസ് ഷഹാന, ആര്യ എന്നിവർ അറിയിച്ചു.
റിട്ടയർ ആകൂ; എഞ്ചിനീയർ ആവാം
മാഹി:ഇത് ഒരു എഞ്ചിനീയറിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ പരസ്യവാചകമല്ല. പുതുച്ചേരി വൈദ്യുതി വകുപ്പിലെ മാഹി സബ് സ്‌റ്റേഷനിലെഎഞ്ചിനീയർ ഒഴിവുകളിലേക്ക് നടത്തിയ പുതിയ തരം ജോലി നിയമനമാണ്. എഞ്ചിനീയർമാരുടെ ധാരാളം ഒഴിവുകളുള്ള മാഹി വൈദ്യുതി വകുപ്പിൽ, വർഷങ്ങൾക്ക് മുമ്പേ വിരമിച്ച ഫോർമാനേയും, അസിസ്റ്റൻഡ് ലൈൻ ഇൻസ്പെക്ടറേയും കോൺട്രാക്റ്റായി നിയമിച്ചത് കൺസൾട്ടൻ്റ്(എഞ്ചിനീയർ)എന്ന തസ്തികയിലേക്കാണ്. എഞ്ചിനീയറിംഗ് ഡിഗ്രിയോ, തത്തുല്യ യോഗ്യതയോ ഇല്ലാത്ത വിരമിച്ചവരെ ഇതു പോലെ വർഷങ്ങൾ കാലയളവിലേക്ക് നിയമിക്കുന്നത് കാരണം അഭ്യസ്തവിദ്യരായ യുവാക്കളുടെ സർക്കാർ ജോലിയെന്ന ദീർഘനാളത്തെ സ്വപ്നത്തിനാണ് സർക്കാർ കടയ്ക്കൽ കത്തി വെക്കുന്നത്. അതുപോലെ നിർദ്ദിഷ്ട യോഗ്യതയുള്ള വൈദ്യുതി വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരുടെപ്രമോഷൻ എന്നതും ഇവിടെ കിട്ടാക്കനിയാവുന്നു. ഏതു പദവിയിൽ നിന്നാണോ വിരമിച്ചത് അതിലേക്ക് കൺസൾട്ടൻ്റായി നിയമിക്കുന്നത് ഒരു പരിധി വരെ മനസ്സിലാക്കാം. പക്ഷെ ഇവിടെ വിരമിച്ചതിനു ശേഷവും ഭീമമായ ശമ്പളം നല്കി പ്രമോഷനോട് കൂടി നിയമനം നടത്തിയ രീതിക്കെതിരെ വ്യാപകമായി കടുത്ത പ്രതിഷേധമാണ് ഉയരുന്നത് ' എഞ്ചിനീയറിംഗ് യോഗ്യതയില്ലാത്തവരെ എഞ്ചിനീയർമാരായി തങ്ങൾക്ക് മുകളിലെ പദവിയിൽ നിയമിച്ചതിനെതിരെ വൈദ്യുതി വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ കോടതിയിൽ പോകേണ്ട അവസ്ഥയാണുള്ളത്. മുൻപ് വിദ്യാഭ്യാസ വകുപ്പിൽ നിന്നും വിരമിച്ച അദ്ധ്യാപകരെ ആ അക്കാദമി വർഷത്തേക്ക് നിയമനം നടത്തുന്നതിനെതിരെ മാഹിയിലെ യുവജന സംഘടനകളും രാഷ്ട്രീയ പാർട്ടികളും സർവ്വീസ് സംഘടനകളും ഒറ്റക്കെട്ടായി സമര രംഗത്ത് നിലയുറപ്പിച്ചതിൻ്റെ ഫലമായി, സർക്കാറിന് അതിൽ നിന്ന് പിന്നോട്ട് പോകേണ്ട സാഹചര്യം ഉണ്ടായി. എന്നാൽ ഇവിടെ വിരമിച്ചവരെ പുന:ർനിയമനം നടത്തിയത് വളരെ രഹസ്യ സ്വഭാവത്തിലായതിനാൽ യുവജന സംഘടനകളോ രാഷ്ട്രീയ പാർട്ടികളോ അറിഞ്ഞിട്ടില്ല. പൊലീസ് നടപടിയെ ഭയന്നാണ് ഇവിടെ ആരും സമരമുഖത്തേക്ക് വരാത്തത് എന്ന പരാതിയും യുവജനങ്ങൾക്കിടയിലുണ്ട്. ഇതുപോലെ നിയമനം ലഭിച്ചവർ മുനിസിപ്പാലിറ്റി, ആയുർവ്വേദ മെഡിക്കൽ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലും വർഷങ്ങളായി ജോലി ചെയ്തുവരുന്നുണ്ട്.
ജനസേവന കേന്ദ്രം തുറന്നു
തലശേരി :പിണറായി ഫാർമേഴ്‌സ് വെൽഫെയർ സഹകരണ സംഘത്തിന്റെ കീഴിൽ അണ്ടലൂരിൽ ജനസേവന കേന്ദ്രം ആരംഭിച്ചു. ധർമ്മടം പഞ്ചായത്ത് പ്രസിഡന്റ് എൻ കെ രവി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. വി കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി യൂണിറ്റ് ഇൻസ്പെക്ടർ ഇ ഡി ബീന കമ്പ്യൂട്ടർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ടി അനിൽ, ഇ രജനി, കെ നിഗിൽ എന്നിവർ സംസാരിച്ചു. അണ്ടലൂർ പൂവാടൻ പ്രകാശൻ സ്മാരക മന്ദിരത്തിന് മുമ്പിലുള്ള കെട്ടിടത്തിലാണ് ജനസേവന കേന്ദ്രം പ്രവർത്തിക്കുന്നത്.
ചിത്രവിവരണം: അണ്ടലൂരിൽ ആരംഭിച്ച ജനസേവന കേന്ദ്രം ധർമ്മടം പഞ്ചായത്ത് പ്രസിഡന്റ് എൻ കെ രവി ഉദ്ഘാടനം ചെയ്യുന്നു)

എം.നാരായണൻ നിര്യാതനായി
മാഹി: ചെമ്പ്ര പൊന്നകത്ത് (പൊന്നാത്ത്) എം.നാരായണൻ (78) നിര്യാതനായി. ഭാര്യ:ശാന്ത.
മക്കൾ : നിമേഷ്, നിഷാന്ത്
മരുമക്കൾ: പ്രിയ, അഞ്ചന, സഹോദരങ്ങൾ : രവീന്ദ്രൻ, ബാലകൃഷ്ണൻ, ജയൻ, ലീല, ലീന. സംസ്കാരം നാളെ (23/5/25 ) രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ

'നിരവധി മോഷണ
കേസുകളിലെ പ്രതി
പൊലീസ് പിടിയിലായി
ന്യൂമാഹി:നിരവധി മോഷണ കേസുകളിലെ പ്രതിയായ കുറിച്ചിയിൽ പെട്ടിപ്പാലം കോളനിയിലെ ഹുസൈനിൻ്റെ മകൻ നസീർ പി @ നിച്ചു, (25) വിനെ തലശ്ശേരി പൊലീസ് സബ്ബ് ഇൻസ്പെക്ടർ പി.വി. അനീഷ് കുമാർ .അറസ്റ്റ് ചെയ്തു. പെട്ടിപ്പാലം കോളനിയിലെ പ്രതിയുടെ വീട്ടിന് സമീപം വച്ചാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരി, ന്യൂ മാഹി പൊലീസ് സ്റ്റേഷനുകളിലെയും കോഴിക്കോട് ജില്ലയിലെ വടകര, എടച്ചേരി, നാദാപുരം സ്റ്റേഷനുകളിലെയും നിരവധി കേസുകളിൽ പ്രതിയാണ് നിച്ചു. പ്രതിയെ സ്റ്റേഷനിൽ വച്ച് വിശദമായി ദേഹ പരിശോധന നടത്തുന്നതിനിടയിൽ പ്രതി മലദ്വാരത്തിൽ ചെറിയ പ്ലാസ്റ്റിക് ബോട്ടിലിൽ ഒളിപ്പിച്ചുവെച്ച ഹാഷിഷ് ഓയിലും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ സംഘത്തിൽ എസ്.ഐ. ധനേഷ് ടി, എ.എസ്.ഐ. റഫീഖ്, സി.പി.ഒ. മാരായ രോഹിത്, ഷച്ചിത്ത്, പ്രജീഷ് എന്നിവരുമുണ്ടായിരുന്നു.
പൊലീസ് അറസ്റ്റ് ചെയ്തനിരവധി മോഷണ കേസുകളിലെ പ്രതി കുറിച്ചിയിൽ പെട്ടിപ്പാലം കോളനിയിലെ നിച്ചു @ പി.നസീർ
മാഹി പോളിടെക്നിക്: എഞ്ചിനിയറിംഗ് ഡിപ്ലോമ കോഴ്സ് അപേക്ഷ ക്ഷണിച്ചു
മാഹി ഇന്ദിരാ ഗാന്ധി പോളിടെക്‌നിക് കോളേജിൽ 2025-26 അധ്യയന വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിച്ചു.
മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇൻസ്ട്രുമെന്റേ്റേഷൻ ആൻഡ് കൺട്രോൾ എഞ്ചിനീയറിംഗ്,
കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് എന്നീ കോഴ്സുകളിലേക്ക് ഒന്നാം വർഷത്തേക്കും ദ്വിവത്സര (ലാറ്ററൽ എൻട്രി) കോഴ്സുകളിലേക്കും അപേക്ഷകൾ ക്ഷണിച്ചു. കോഴ്സുകളുടെ വിശദവിവരങ്ങളും അപേക്ഷ ഫോമും www.igptc-mahe.in എന്ന കോളേജ് വെബ് സൈറ്റിൽ ലഭ്യമാണ്. പുതുച്ചേരി സംസ്ഥാനത്തെ അപേക്ഷകരെ പരിഗണിച്ച ശേഷം ബാക്കി സീറ്റുകളിലേക്ക് കേരളം ഉൾപ്പടെയുള്ള ഇതര സംസ്ഥാനക്കാർക്കും പ്രവേശനം നൽകുന്നതാണ്. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും റജിസ്റ്റേഡ് പോസ്റ്റായോ, സ്പീഡ് പോസ്റ്റായോ, കൊറിയറായോ അയക്കേണ്ടതാണ്. അപേക്ഷകൾ നേരിട്ടും സ്വീകരിക്കുന്നതാണ്.
മെറിറ്റ് ലിസ്റ്റ്, സെലക്ട് ലിസ്റ്റ് എന്നിവ വെബ് സൈറ്റിൽ തന്നെ പ്രസിദ്ധപ്പെടുത്തുന്നതും പ്രവേശനം ലഭിക്കുന്നവർ നേരിട്ട് കോളേജിൽ ഹാജരായി അഡ്മിഷൻ എടുക്കേണ്ടതുമാണ്.
ലാറ്ററൽ എൻട്രി പ്രവേശനത്തിന് ജൂൺ 6 നും ഒന്നാം വർഷ പ്രവേശനത്തിന് ജൂൺ 20 നകവും അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി 0490-2335777, 2935777 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
സാഹോദര്യ
കേരള പദയാത്ര 24ന്
തലശ്ശേരിയിൽ
തലശ്ശേരി: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന 'സാഹോദര്യ കേരള പദയാത്ര' യെ സ്വീകരിക്കാൻ തലശേരി മണ്ഡലം ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ബന്ധപ്പെട്ടവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഏപ്രിൽ 19-ന് തിരുവനന്തപുരത്ത് നിന്നും പ്രയാണമാരംഭിച്ച പദയാത്ര സംസ്ഥാനത്തെ 14 ജില്ലകളിലും പര്യടനം നടത്തി മെയ് 31 ന് കോഴിക്കോട് സമാപിക്കും.
മെയ് 24 ന് വൈകുന്നേരം 5 മണിക്ക് എരഞ്ഞോളി പാലത്തിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര തലശ്ശേരി പുതിയ ബസ്റ്റാന്റിൽ പൊതുസമ്മേളനത്തോടെയാണ് അവസാനിക്കുന്നത്.
പദയാത്ര വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട് സി അബ്ദുനാസർ, വൈസ് പ്രസിഡണ്ട് സീനത്ത് അബ്ദുസ്സലാം, തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് അജ്മൽ എ.പി, സെക്രട്ടറി കെ.എം അഷ്ഫാഖ്,മണ്ഡലം കമ്മിറ്റി അംഗം കെ മുഹമ്മദ് ഫിറോസ് പങ്കെടുത്തു

പി.എം.രഘുറാം നിര്യാതനായി..
മാഹി. മാഹി റെയിൽവേ സ്റ്റേഷന് സമീപം ദേവികൃപയിൽ പി. എം. രഘുറാം (74) നിര്യാതനായി.. തലശ്ശേരി ചേറ്റംകുന്നിലെ പരേതരായ പി. എം. അനന്തൻ നായരുടെയും താനാകണ്ടിയിൽ മാധവി അമ്മയുടെയും മകനാണ്. ഭാര്യ. ഷക്കീല (റിട്ട. ഡെപ്യുട്ടി തഹസിൽദാർ, തലശ്ശേരി താലൂക്ക് ഓഫീസ്). മക്കൾ. അർജുൻ, മായ. മരുമകൻ. സൂരജ് (മർച്ചന്റ് നേവി ).സഹോദരങ്ങൾ. പ്രേമലത, ഹരിറാം, അനസൂയ, അംബിക, ഗീത, പരേതരായ വേണുഗോപാൽ, ജീവാനന്ദൻ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group