
മാഹി അമൃത് റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
: ചാലക്കര പുരുഷു
മാഹി: അടിമുടി നവീകരിച്ച്, രാജ്യാന്തര നിലവാരത്തിലേക്കുയർത്തപ്പെട്ട മാഹി റെയിൽവെ സ്റ്റേഷൻ ഉത്സവച്ഛായയിൽ ഇന്ന് കാലത്ത് 9.15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും.പുതുച്ചേരിയുടെ ഭാഗമായ മാഹിയുടെ പേരിലാണ് റെയിൽവെ സ്റ്റേഷൻ അറിയപ്പെടു ന്നതെങ്കിലും കിടപ്പ് മാഹിയോട് ചേർന്ന കേരളത്തിലെ അഴിയൂർ പഞ്ചായത്തിലാണ്.
പുതുച്ചേരി ലഫ്.. ഗവർണ്ണർ കെ. കൈലാസനാഥൻ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കാൻ ഇന്ന് കാലത്ത് പുതുച്ചേരിയിൽ നിന്നും മയ്യഴിയിലെത്തും.
ആദ്യ കരിവണ്ടി ഓടിത്തുടങ്ങിയ കാലത്തിൽ നിന്നും ഇക്കാലമത്രയുമായിട്ടും പ്രകടമായ വികസനമൊന്നും കൈവരിക്കാൻ ഈ സ്റ്റേഷന് കഴിഞ്ഞിരുന്നില്ല. മയ്യഴിക്കാരുടെ ചിരകാല മോഹമായിരുന്നു മയ്യഴി റെയിൽവെ സ്റ്റേഷൻ്റെ ആധുനീകവൽക്കരണം
മാഹിറെയി ൽവേസ്റ്റേഷന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ആധുനിക സൗകര്യങ്ങൾ ഏർപെടുത്തി മോടി കൂട്ടിയിട്ടുണ്ട്..
അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി പതിമൂന്നര കോടി രൂപ ചിലവിലാണ് ആധുനീകവൽക്കരണം നടത്തിയത്.പ്ലാറ്റ്ഫോം പൂർണ്ണമായി ഫ്ലോറിങ് നടത്തിയിട്ടുണ്ട്.
.24 കോച്ചുകളുടെ ദൈർഘ്യത്തിൽ ഇരു പ്ലാറ്റ്ഫോമുകളുടേയും ഷെൽട്ടർ ദീർഘിപ്പിച്ചു.
ടിക്കറ്റ് കൗണ്ടറുകൾ ആധുനീകവൽക്കരിച്ചിട്ടുണ്ട്. വെയിറ്റിങ്ങ് ഹാൾ, കംഫർട്ട് സ്റ്റേഷൻ, എന്നിവ കമനീയമാക്കി. പ്ലാറ്റ്ഫോമുകളിൽ മനോഹരമായ ഇരിപ്പിടങ്ങൾ സ്ഥാപിച്ചു. ലിഫ്റ്റ് സൗകര്യവും ഏർപ്പെടുത്തി. ശീതീകരിച്ച കുടിവെള്ള സംവിധാനമേർപ്പെടുത്തി.
രണ്ട് ഭാഗത്തേയും പ്രവേശന കവാടങ്ങളിലും വർട്ടിക്കൽ ഗാർഡനുകൾ നിർമ്മിച്ചിട്ടുണ്ട്. അതിവിശാലമായ പാർക്കിങ്ങ് ഏരിയ ഇരു ഭാഗങ്ങളിലുമായി നിർമ്മിച്ചിട്ടുണ്ട്.

പ്രവൃത്തികഴിഞ്ഞതോടെ രാജ്യാന്തരനിലവാരത്തിലേക്ക് എത്തിയ സ്റ്റേഷനിൽ നിലവിൽ 32 ഓളം തീവണ്ടികൾക്ക് സ്റ്റോപ്പുണ്ട്. കൂടാതെ സ്റ്റേഷൻ ഗ്രേഡ് ഉയർത്തുകയും, വന്ദേഭാരത് ഉൾപ്പെടെയുള്ള ദീർഘ ദൂര തീവണ്ടികൾക്ക് കൂടി സ്റ്റോപ്പനുവദിച്ചാൽ, മാഹിയിലും പരിസര പ്രദേശങ്ങളിലുള്ള യാത്രക്കാർക്ക് ഏറെ ഗുണകരമാകും. മാഹി വ്യാപാര മേഖല ഇന്നനുഭവിക്കുന്ന തകർച്ചയിൽ നിന്ന് ഒരു പരിധി വരെ കരകയറു ന്നതിനും, പുഴയോര നടപ്പാത ഉൾപ്പെടെ വിനോദ സഞ്ചാര മേഖല എന്നിവയ്ക്ക് ഉണർവ് പകരാനും ഇത്കാരണമാകും.
ചിത്രവിവരണം: ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന നവീകരിച്ച മാഹി റെയിൽവെ സ്റ്റേഷൻ

ആശംസകളോടെ ...
രാജീവ് ഗാന്ധിയെ അനുസ്മരിച്ചു
മാഹി: മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന രാജീവ് ഗാന്ധിഅനുസ്മരണ സമ്മേളനം രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ മോഹനൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി.പി വിനോദ്, സത്യൻ കോളോത്ത്, കെ ഹരീന്ദ്രൻ , കെ.സുരേഷ് , പി പി ആശാലത, നളിനി ചാത്തു സംസാരിച്ചു.
ചിത്രവിവരണം: രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
പുഷ്പാർച്ചനയും അനുസ്മരണവും
മാഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കമിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ഛന നടത്തി. ഭീകരവാദ വിരുദ്ധ പ്രതിജ്ഞയും എടുത്തു. എം.പി പുഷ്പരാജ് അധ്യക്ഷനായി. വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഭാസ്ക്കരൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. പി.കെ ശ്രീധരൻ മാസ്റ്റർ, ജിജേഷ് കുമാർ ചാമേരി, അനിൽകുമാർ കെ , പുരുഷു എം.പി എന്നിവർ സംസാരിച്ചു.
ന്യൂമാഹി : ഈയ്യത്തുംകാട് പ്രിയദർശനി മന്ദിരത്തിൽ നടന്ന അനുസ്മരണ യോഗത്തിൽന്യൂമാഹി മണ്ഡലം രണ്ടാം വാർഡ് പ്രസിഡന്റ് രാജീവ് മയലക്കര അധ്യക്ഷനായി. മൂന്നാം വാർഡ് പ്രസിഡന്റ് കുന്നോത്ത് പുരുഷോത്തമൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.
ഷാനു പുന്നോൽ, ഷാജി പ്രശാന്ത്, ഉല്ലാസ് കെ ടി സംസാരിച്ചു.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമ വാർഷിക ദിനം 'ഭീകര വിരുദ്ധ ദിനമായി' മാഹി അഡ്മിനിസ്ട്രേഷൻ ആചരിച്ചു.
മാഹി ഗവണ്മെന്റ് ഹൌസ് സെൻട്രൽ ഹാളിൽ കാലത്ത് 10 ന് നടന്ന ചടങ്ങിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഛായാപടത്തിൽ ശ്രീ രമേശ് പറമ്പത്ത് എം. എൽ. എ, റീജിയണൽ അഡ്മിനിസ്ട്രേറ്റർ ശ്രീ ഡി. മോഹൻ കുമാർ, മുനിസിപ്പൽ കമ്മിഷണർ ശ്രീ സതേന്ദർ സിംഗ്, സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ ജി. ശരവണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ മറ്റ് സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ പുഷ്പാർച്ചന നടത്തി.
വിശുദ്ധ ഗ്രന്ഥ പാരായണം, ദേശ ഭക്തിഗാനങ്ങൾ, ഭീകര വിരുദ്ധ ദിന പ്രതിജ്ഞ എന്നിവ നടന്നു.

മുൻ പ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ ഓർമ്മ ദിനത്തിൽ മാഹി ഗവ: ഹൗസിൽ രമേശ് പറമ്പത്ത് എം എൽ എ. ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.
തിരംഗ യാത്ര മാഹിയിൽ നടത്തി
മാഹി:പാക്കിസ്ഥാൻ ഭീകരതയെ അടിച്ചമർത്തിയ ഭാരത സൈനികർക്ക് അഭിവാദ്യമർപ്പിച്ച് കൊണ്ട് ദേശ സുരക്ഷ പൗരസമിതിയുടെ നേതൃത്വത്തിൽ മാഹിയിൽ തിരംഗ യാത്ര നടത്തി.
വളവിൽ കടപ്പുറത്ത് നിന്ന് ആരംഭിച്ച യാത്ര അടൽജി സേവാ ട്രസ്റ്റ് സ്റ്റേറ്റ് സെക്രട്ടറി മൗലിദേവൻ ഉദ്ഘാടനം ചെയ്തു.
നാഷണൽ എക്സ് സർവീസ് മാൻ കോഡിനേഷൻ കമ്മിറ്റി മാഹി പ്രസിഡന്റ് റിട്ടയേർഡ് ഹോണററി ക്യാപ്റ്റൻ വിജയൻ ദേശീയ പതാക കൈമാറി.
സൈന്യത്തിൽ സേവനമനുഷ്ടിച്ചവരും, സാമൂഹ്യ സാംക്കാരിക മേഖലയിലുള്ളവരും , പൊതു പ്രവർത്തകരും പങ്കെടുത്ത യാത്ര മാഹി മുൻസിപ്പൽ മൈതാനത്ത് സമാപിച്ചു.
മാഹി ബസലിക്ക റെക്ടർ സെബാസ്റ്റിൻ കാരക്കൽ മുഖ്യ ഭാഷണം നടത്തി.
മാഹി മണ്ഡലം ബിജെപി പ്രസിഡന്റ് പ്രബീഷ് കുമാർ അധ്യക്ഷത വഹിച്ചു.
മാഹി കമ്മ്യൂണിറ്റി കോളേജ് സെന്റർ മേധാവി ഡോ: രാജൻ,
അടൽജി സേവാ ട്രസ്റ്റ് പ്രസിഡണ്ട് എ ദിനേശൻ,
ആശ്രയ വുമൺസ് വെൽഫേർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് കെ.ഇ. സുലോചന,മഗ്‌നീഷ് മഠത്തിൽ, എൻ.ആർ. കോൺഗ്രസ് നേതാക്കളായ വളവിൽ സുധാകരൻ, ജിതേഷ് സംസാരിച്ചു.
അഡ്വ :അശോകൻ സ്വാഗതവും തൃജേഷ് നന്ദിയും പറഞ്ഞു.
ചിത്രവിവരണം: മാഹിയിൽ നടത്തിയ തിരംഗ യാത്ര
യുവജന സാഹിത്യ സമാജം
വായനശാല കെട്ടിട
ഉദ്ഘാടനം നാളെ
തലശേരി: കോപ്പാലം യുവജന സാഹിത്യ സമാജം വായനശാല ആന്റ് ഗ്രന്ഥാലയത്തിനായി പണിത പുതിയ കെട്ടിടം നാളെ (വെള്ളി) വൈകിട്ട് 5 ന് സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. തലശ്ശേരി നഗരസഭാ ചെയർ പേഴ്സൺ കെ.എം. ജമുനാ റാണി ടീച്ചർ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി സർഗോത്സവം, കെ.പി.എ.സി യുടെ ജനപ്രിയ നാടകം ഉമ്മാച്ചു. തുടങ്ങിയവ അരങ്ങേറും.- കോപ്പാലം പ്രദേശത്തെ ഏറ്റവും പ്രധാന സാംസ്കാരിക സ്ഥാപനമായ വായനശാല, ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടപ്രവേശത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ തലശ്ശേരി പ്രസ്ഫോറത്തി ൽനടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കണ്ടോത്ത് അച്ചുതൻ മാസ്റ്റർ സൌജന്യമായി അനുവദിച്ച സ്ഥലത്താണ് വായനശാല പ്രവർത്തിക്കുന്നത്. രാജാറാം മോഹൻ റോയ് ലൈബ്രറി ഫൌണ്ടേഷൻ നൽകിയ പത്ത് ലക്ഷവും സ്പീക്കറുടെ എം.എൽ.എ. ഫണ്ടിൽ നിന്നും അനുവദിച 6 ലക്ഷവും വായനശാലയുടെ തനത് ഫണ്ടും ഉൾപെടെ 30 ലക്ഷം രൂപ ചിലവഴിച്ചാണ് വായന ശാലയും ഗ്രന്ഥാലയവും പ്രവർത്തിക്കാനും സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനും സൌകര്യമുള്ള വിശാലമായ ഇരുനില കെട്ടിടം ഒരുക്കിയതെന്ന് ഭാരവാഹികൾ വിശദീകരിച്ചു..നിലവിൽ 7500 ഓളം പുസ്തകങ്ങൾ ഗ്രന്ഥാലയത്തിൽ ഉണ്ട്. കെ.പി.സുധാകരൻ, കെ.കെ.സുരേന്ദ്രൻ, കെ. കേളു മാസ്റ്റർ, കെ. ഖാലിദ് മാസ്റ്റർ, കെ.വി. അജിന, പ്രവീണാ ബാലകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.-

വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു
ന്യൂ മാഹി : പുരോഗമന കലാ സാഹിത്യ സംഘം ന്യൂമാഹി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ
" കേരളം പ്രത്യക്ഷത്തിനപ്പുറം " എന്ന വിഷയത്തിൽ ഈയ്യത്തുങ്കാട് ഈസ്റ്റിൽ വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗം ടി എം ദിനേശൻ ഉദ്ഘാടനം ചെയ്തു. വൈ എം അനിൽകുമാർ അധ്യക്ഷത വഹിച്ചു. വനിതാ സാഹിതി ജില്ലാ സെക്രട്ടറി ഇ ഡി ബീന, കെ ജയപ്രകാശൻ, വി എം സുബിൻ, പി പി രഞ്ചിത്ത്, കെ പി ഷിനൂപ് എന്നിവർ സംസാരിച്ചു.

പഠനക്ലാസ്സ് സംഘടിപ്പിച്ചു
ന്യൂമാഹി : തയ്യിൽ ഹരീന്ദ്രൻ രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി ട്രേഡ് യൂണിയൻ കടമകളും - തൊഴിലാളി വർഗ്ഗവും എന്ന വിഷയത്തിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. മാർക്കറ്റ് ബിൽഡിങ്ങ് ഹാളിൽ സി പി എം ജില്ലാ കമ്മിറ്റിയംഗം കെ. ധനഞ്ജയൻ വിഷയം അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു. പി പി രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. കെ എ രത്നകുമാർ, ടി എം സുരേഷ്കുമാർ സംസാരിച്ചു.
ചിത്രവിവരണം:സി പി എം ജില്ലാ കമ്മിറ്റിയംഗം കെ. ധനഞ്ജയൻ വിഷയം അവതരിപ്പിക്കുന്നു
യുവജന സാഹിത്യ സമാജം വായനശാല കെട്ടിട ഉദ്ഘാടനം നാളെ
തലശേരി: കോപ്പാലം യുവജന സാഹിത്യ സമാജം വായനശാല ആന്റ് ഗ്രന്ഥാലയത്തിനായി പണിത പുതിയ കെട്ടിടം നാളെ (വെള്ളി) വൈകിട്ട് 5 ന് സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. തലശ്ശേരി നഗരസഭാ ചെയർ പേഴ്സൺ കെ.എം. ജമുനാ റാണി ടീച്ചർ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി സർഗോത്സവം, കെ.പി.എ.സി യുടെ ജനപ്രിയ നാടകം ഉമ്മാച്ചു.
തുടങ്ങിയവ അരങ്ങേറും.- കോപ്പാലം പ്രദേശത്തെ ഏറ്റവും പ്രധാന സാംസ്കാരിക സ്ഥാപനമായ വായനശാല, ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടപ്രവേശത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ തലശ്ശേരി പ്രസ്ഫോറത്തിൽനടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കണ്ടോത്ത് അച്ചുതൻ മാസ്റ്റർ സൌജന്യമായി അനുവദിച്ച സ്ഥലത്താണ് വായനശാല പ്രവർത്തിക്കുന്നത്. രാജാറാം മോഹൻ റോയ് ലൈബ്രറി ഫൌണ്ടേഷൻ നൽകിയ പത്ത് ലക്ഷവും സ്പീക്കറുടെ എം.എൽ.എ. ഫണ്ടിൽ നിന്നും അനുവദിച 6 ലക്ഷവും വായനശാലയുടെ തനത് ഫണ്ടും ഉൾപെടെ 30 ലക്ഷം രൂപ ചിലവഴിച്ചാണ് വായന ശാലയും ഗ്രന്ഥാലയവും പ്രവർത്തിക്കാനും സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനും സൌകര്യമുള്ള വിശാലമായ ഇരുനില കെട്ടിടം ഒരുക്കിയതെന്ന് ഭാരവാഹികൾ വിശദീകരിച്ചു..
നിലവിൽ 7500 ഓളം പുസ്തകങ്ങൾ ഗ്രന്ഥാലയത്തിൽ ഉണ്ട്. കെ.പി.സുധാകരൻ, കെ.കെ.സുരേന്ദ്രൻ, കെ. കേളു മാസ്റ്റർ, കെ. ഖാലിദ് മാസ്റ്റർ, കെ.വി. അജിന, പ്രവീണാ ബാലകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
വിദ്യാഭ്യാസ പ്രദർശനവും
ആദരവും നാളെ തുടങ്ങും
തലശേരി:തലശ്ശേരി നഗര സഭാ ടൌൺഹാളിൽ നാളെയും മറ്റെന്നാളുമായി എജുപാത്ത് വിദ്യാഭ്യാസ പ്രദർശനവും, പരീക്ഷകളിൽ പഠന മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള ആദരവും സംഘടിപ്പിക്കു മെന്ന് തലശ്ശേരി നഗരസഭാ വൈസ് ചെയർമാൻ എം.വി.ജയരാജനും ജേസിഐ പഴശ്ശി സോൺ പ്രസിഡണ്ട് ലിപിൻ കെ. കെ. ഗോപാലുംവാർത്താ സമ്മേളനത്തിൽ അറിയിച്ചു. സൈലം ലേണിംഗ് ആപ്പുമായി സഹകരിച്ച് കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ നഗരസഭാ ടൌൺഹാളിൽ നടത്തുന്ന പരിപാടികളുടെ ഉദ്ഘാടനം 23 ന് രാവിലെ 10 ന് സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ ഉദ്ഘാടനം . ചെയ്യും.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.കെ.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും ' തലശേരി നഗരസഭാ ചെയർപേഴ്സൺ കെ.എം. ജമുനാ റാണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ-.വേലായുധൻ (ഇരിട്ടി ), ഐ.അനിത (തലശേരി ), ആർ. ഷീല (കൂത്തുപറമ്പ്), എ. ശൈലജ ( പാനൂർ ], എന്നിവർ സംസാരിക്കും.സി.ബി.എസ്.ഇ പരിക്ഷയിൽ 80 ശതമാനം നേടിയവർ ഉൾപെടെ പഠന മികവ് പുലർത്തിയ തലശ്ശേരി, മാഹി, വടകര, നാദാപുരം ഭാഗത്തെ 3000 'വിദ്യാർത്ഥികളെ ചടങ്ങിന്റെ ഭാഗമായി ആദരിക്കും.വിദ്യാഭ്യാസ സെമിനാർ, കരിയർ ഗൈഡൻസ് , വിവിധ വിദ്യാഭ്യാസ സ്റ്റാളുകൾ എന്നിവ ഉണ്ടാവും.. രണ്ടാം ദിനമായ മെയ് 24ന് ഉച്ചക്ക് 1.30 മുതൽ നഗരസഭ ആദരവ് പരിപാടി ഒരുക്കുന്നുണ്ട്. എസ്.എസ്.എൽ.സി ക്കും പ്ലസ്ടുവിനും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ നഗരസഭാ പരിധിയിലുള്ള വിദ്യാർത്ഥിളെയാണ് നഗര സഭ ആദരിക്കുന്നത്. നഗരസഭ ചെയർമാൻ,തലശ്ശേരി സബ്കളക്ടർ, തലശ്ശേരി എ എസ് പി എന്നിവർ ഇതിൽ സംബന്ധിക്കും. പഴശി ജേസിഐ മുൻ പ്രസിഡണ്ട് പി.വി.രഞ്ജിത്ത് കുമാറും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

ആരോഗ്യബൗധവൽക്കരണ ക്ലാസ്സ് നടത്തി
മാഹി ..കാലാവസ്ഥാമാറ്റവും വയോജനങ്ങളും എന്ന വിഷയത്തിൽ ചെമ്പ്രയിൽ മുതിർന്ന പൗരന്മാർക്ക് രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് പ്രിവൻ്റീവ്മെഡിസിൻവിഭാഗംമേധാവി ഡോ.ബിനു,എംഡി(സ്വസ്ഥവൃത്ത)ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി.വിജയൻ കൈനാടത്ത്, ഇ.എ.ഹരീന്ദ്രനാഥ് ,വി 'വൽസൻ,പത്മനാഭൻദീപം സംസാരിച്ചു.
ചിത്രവിവരണം: ഡോ: ബിനു ക്ലാസ്സെടുക്കുന്നു


വീണുകിട്ടിയ സ്വർണ്ണ മാല തിരിച്ചേൽപ്പിച്ച് പെട്രോൾ പമ്പ് ജീവനക്കാരൻ മാതൃകയായി
മാഹി:പള്ളൂർ സബ്ബ് സ്റ്റേഷനു സമീപത്തായി സർവ്വീസ് റോഡിൽ പ്രവർത്തിക്കുന്ന മൈൽ സ്റ്റോൺ പെട്രോൾ പമ്പിൽ നിന്നും വീണു കിട്ടിയ രണ്ടു പവൻ വരുന്ന താലിമാല കുടുംബത്തിനു തിരിച്ചു നൽകി പെട്രോൾ പമ്പ് ജീവനക്കാരൻ മാത്രകകാട്ടി.
മാഹി - തലശ്ശേരി ദേശീയപാത ബൈപ്പാസിൽ പള്ളൂർ സബ്ബ് സ്റ്റേഷനും സമീപത്തായി സർവ്വീസ് റോഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ ഓട്ട്ലെറ്റായ മൈൽ സ്റ്റോൺ പെട്രോൾ പമ്പിലെ സുപ്രവൈസർ ജനിൽ രാജിനാണ് നൈറ്റ് ഡ്യൂട്ടിക്കിടെ സ്വർണ്ണ മാല വീണു കിട്ടിയത്.
കോഴിക്കോട് മുക്കം സ്വദേശികളായ പ്രസിൻ രാധാകൃഷണനും കുടുംബവും മൂകാംബികയിലേക്കുള്ള യാത്രാ മദ്ധ്യേ പെട്രോൾ അടിക്കാൻ പമ്പിൽ കയറിയിരുന്നു. പ്രസിൻ്റെ ഭാര്യ അശ്വതിയുടെ താലിമാല വാഷ് റൂമിലേക്ക് പോവുന്നതിന്
ഇടയിലാണ് നഷ്ടപ്പെട്ടു പോയത്. മൂകാബിംകാ ദർശനം കഴിഞ്ഞ് തിരിച്ചുവന്ന കുടുംബത്തിന് മാഹി പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.വി.ഹരീന്ദ്രൻ, ട്രഷറർ ജയന്ത്.ജെ.സി, പെട്രോൾ പമ്പ് മാനേജർ എം.കെ.പ്രേമൻ എന്നിവരുടെ സാനിദ്ധ്യത്തിൽ സ്വർണ്ണ മാല തിരിച്ചു നൽകി.
പുതുച്ചേരി ലഫ്.ഗവർണ്ണർ ഇന്ന് മാഹിയിൽ
മാഹി:പുതുച്ചേരി ലഫ്. ഗവർണ്ണർ കെ. കൈലാസനാഥൻ ഇന്ന് രാവിലെ മാഹിയിൽ എത്തും. അമൃത് സ്റ്റേഷൻ പദ്ധയിൽ ഉൾപ്പെടുത്തി നവീകരണ പ്രവൃത്തി പൂർത്തിയാക്കിയ മാഹി റെയിൽവെസ്റ്റേഷൻ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ഗവർണ്ണർ മാഹിയിൽ എത്തുന്നത്.
അന്യന്റെ ഭാര്യയെ സ്വന്തമാക്കാൻ ഭർത്താവിനെ വെടിവച്ചു കൊന്ന പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
തലശ്ശേരി: അന്യൻ്റെ ഭാര്യയെ സ്വന്തമാക്കാൻ ഭർത്താവിനെ വെടിവച്ചു കൊന്ന പ്രതി നൽകിയ ജാമ്യ ഹരജി തള്ളി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറഞ്ഞു.. കൈതപ്രം വായനശാലക്കു സമീപം ഗുഡ്‌സ് ഓട്ടോഡ്രൈവും ബി.ജെ.പി. പ്രാദേശിക നേതാവുമായ മാതമംഗലം പുനിയങ്കോട്ടെ കെ.കെ.രാധാകൃഷ്‌ണനെ (51) വെടിവച്ചു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി പെരുമ്പടവ് അടുക്കത്തെ എൻ.കെ. സന്തോഷിന്റെ ജാമ്യാപേക്ഷയാണ് ഇന്നലെ തള്ളിയത് '.
രാധാകൃഷ്ണന്റെ ഭാര്യയെ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ആറ് കിലോമീറ്റർ അകലെ നിന്ന് വീടു നിർമ്മാണം നടക്കുന്ന സ്ഥലത്തെത്തി നാടൻതോക്ക്ഉപയോഗിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം നൽകിയാൽ അത് സമൂഹത്തിൽ തെറ്റായ സന്ദേശമാവുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത് കുമാർ വാദിച്ചിരുന്നു.. ഇക്കഴിഞ്ഞ മാർച് 20 ന് രാത്രി 7.30 ഓടെയാണ് രാധാകൃഷ്ണൻ തൻ്റെ പണി പൂർത്തിയാകാത്ത വീടിനടുത്ത് വെടിയേറ്റ് മരിച്ചത്. സംഭവ സ്ഥലത്ത് നിന്നു തന്നെ പ്രതി സന്തോഷ് അറസ്റ്റിലായിരുന്നു. ഇയാൾക്ക് തോക്ക് നൽകിയ സജോ ജോസഫ്, രാധാകൃഷ്‌ണൻ്റെ ഭാര്യയും ബി.ജെ.പി. ജില്ലാ നേതാവുമായിരുന്ന മിനി നമ്പ്യാർ, പ്രതി സന്തോഷ് എന്നിവർ ജയിലിലാണുള്ളത്.
അപേക്ഷ ക്ഷണിച്ചു
തലശ്ശേരി:കതിരൂർ ഗവണ്മെന്റ് വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിലെ സൗജന്യ തൊഴിലധിഷ്ടിത കോസുകളിലേക് അപേക്ഷകൾ ക്ഷണിക്കുന്നു. പത്താം ക്ലാസ് പാസ് ആയവർക് അപേക്ഷിക്കാം.ജി എസ് ടി അസിസ്റ്റന്റ്,അസ്സിസ്റ്റന്റ് റോബോട്ടിക് ടെക്‌നിഷ്യൻ എന്നീ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.കോഴ്സ് കാലാവധി 1വർഷം. ക്ലാസുകൾ ശനി, ഞായർ മറ്റു അവധി ദിനങ്ങളിൽ മാത്രം.പ്രായപരിധി 15-23 വയസ്സ് വരെ. സ്കൂളിൽ നിന്ന് നേരിട്ടോ വെബ്സൈറ് നിന്നോ അപേക്ഷ ഫോം ലഭിക്കുന്നതാണ്.അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയ്യതി 24 മെയ് 2025. കൂടുതൽ വിവരങ്ങൾക്ക് :9061111175
അപകടകരമായ മരങ്ങൾ
മുറിച്ചു നീക്കണം: ന്യൂമാഹി ഗ്രാമപഞ്ചായത്ത്
ന്യൂ മാഹി:സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്ന് ന്യൂമാഹി ഗ്രാമപഞ്ചായത്ത് അറിയിച്ചു. കാലവർഷക്കെടുതിയിൽ മറിഞ്ഞുവീണു വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ പ്രസ്തുത മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങൾ മുറിച്ചു മാറ്റുകയോ വെട്ടി ഒതുക്കുകയോ ചെയ്ത് അപകട സാധ്യത ഒഴിവാക്കേണ്ടതാണ്. പ്രസ്തുത മരങ്ങൾ മുറിച്ചു മാറ്റാത്ത പക്ഷം ഇതിന്‍ മേൽ ഉണ്ടാകുന്ന സകലമാന കഷ്ട നഷ്ടങ്ങൾക്കും ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 30 (2 )(വി) പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദിയെന്ന്
ന്യൂമാഹി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group