രംന രാധാകൃഷ്ണൻ ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്ങിൽ പിഎച്ച്ഡി കരസ്ഥമാക്കി

രംന രാധാകൃഷ്ണൻ ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്ങിൽ പിഎച്ച്ഡി കരസ്ഥമാക്കി
രംന രാധാകൃഷ്ണൻ ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്ങിൽ പിഎച്ച്ഡി കരസ്ഥമാക്കി
Share  
2025 May 20, 01:24 PM
Mannan2

രംന രാധാകൃഷ്ണൻ ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്ങിൽ പിഎച്ച്ഡി കരസ്ഥമാക്കി


മാഹി : കുസാറ്റ് ഷിപ്പ് ടെക്നോളജി വിഭാഗത്തിൽ നിന്നും ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്ങിൽ പിഎച്ച്ഡി കരസ്ഥമാക്കിയ മാഹി സ്വദേശിനി രംന രാധാകൃഷ്ണൻ (പ്രോജക്റ്റ് എഞ്ചിനീയർ). മാഹി "അപർണ" യിലെ രാധാകൃഷ്ണൻ്റെയും സതിയുടെയും മകളും, രഞ്ജിത്ത് കുമാറിൻ്റെ (എഞ്ചിനീയർ, ടി.സി.എസ്) ഭാര്യയുമാണ്.

whatsapp-image-2025-05-19-at-20.40.52_9cba9d78

ജീവൻ രക്ഷാപ്രവർത്തകന് സൌന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ 


തലശ്ശേരി: തലശ്ശേരിയിലെ നാടറിയുന്ന ജീവൻരക്ഷാ

പ്രവർത്തകൻ മട്ടാമ്പ്രം മൻസൂറിന് സംസ്ഥാന ശരീര സൗന്ദര്യ മത്സരത്തിൽ രണ്ടാം സ്ഥാനം.

മസിൽ പെരുപ്പിക്കാൻ സ്റ്റീറോയിഡ് മരുന്നുകൾ ഉപയോഗിക്കുന്ന കൃത്രിമ ശരീര സൌന്ദര്യ മത്സരാർത്ഥികളെ നിഷ്പ്രഭമാക്കി സ്വാഭാവിക വ്യായാമങ്ങളിലൂടെ ദേഹപുഷ്ടി സ്വായത്തമാക്കിയ കടലിൻ്റെ മകനാണ് മൻസൂർ . നാച്യുറൽ മിസ്റ്റർ കേരള മത്സരത്തിൽ വെള്ളി മെഡൽ നേടാനായത് സ്വന്തം ശരീരത്തെ അത്രമേൽ പരിപാലിച്ചത് കൊണ്ടു കൂടിയാണ്.

തലശ്ശേരി മട്ടാസ്രത്തെ സഫ്രീന മൻസിലിൽ കെ.മൻസൂർ നാട്ടിലറിയപ്പെടുന്നത് ജീവകാരുണ്യ - ജീവൻ രക്ഷാപ്രവർത്തകൻ എന്നൊക്കെയാണ്.

സ്വന്തം ജീവിതം കൊണ്ട് മറ്റ് പല ജീവനുകളേയും രക്ഷിക്കാനായതിൽ മൻസൂർ അഭിമാനം കൊള്ളുന്നു.

 കഴിഞ്ഞ ദിവസം ഏറണാകുളം ചവറ കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ച പ്രകൃതിദത്ത ശരീര സൌന്ദര്യ മത്സരത്തിൽ ജീൻസ് മോഡൽ വിഭാഗത്തിലാണ് വെള്ളി മെഡൽ കരസ്ഥമാക്കിയത്. പ്രലോഭനങ്ങളിൽ വഴി തെറ്റുന്ന പുതു തലമുറയ്ക്ക് മാതൃകയാണ് മൻസൂറിന്റെ വ്യക്തിത്വം.. സാഹചര്യങ്ങളും ലഭ്യതയും ചുറ്റുമുണ്ടായിട്ടും മദ്യവും മയക്ക്മരുന്നും പുകവലിയുമെല്ലാം മൻസൂറിന് അന്യമാണ്. വീട്ടിൽ നിന്നും ഉമ്മ സഫിയ വച്ചു വിളമ്പി നൽകുന്ന ആഹാരമാണ് ഇഷ്ടം. അരോഗ ദൃഢ ഗാത്രനായ ഈ യുവാവ് നേരത്തെ ഗൾഫിലായിരുന്നു. കോവിഡ് സമയത്ത് നാട്ടിലെത്തിയതാണ്. പിന്നെ തിരിച്ചു പോകാനായില്ല ' മട്ടാമ്പ്രത്തെ കടൽ കണ്ടുണരുന്ന മൻസൂറിന് ഇവിടത്തെ കടലാഴങ്ങൾ മന:പാഠമാണ്. നല്ലൊരു നീന്തൽക്കാരൻ കൂടിയായ ഈ യുവാവ് കടലിൽ അപകടത്തിൽ പെടുന്നവരെയും, ജീവനൊടുക്കാൻ എടുത്തു ചാടുന്നവരെയും ഒരുപോലെ രക്ഷിക്കാറുണ്ട്. നാടിന്റെ രക്ഷാപ്രവർത്തകൻ എന്നൊരു വിശേഷണം കൂടി മൻസൂറിനുണ്ട്. തലശേരിയിലും പരിസരങ്ങളിലുമായി കടലിലും പുഴയിലും അത്യാഹിത, ദുരന്തങ്ങൾ സംഭവിച്ചാൽ അഗ്നിരക്ഷാ സേനയ്ക്കൊപ്പം മൻസൂറിനും വിളിയെത്തും. രാവെന്നോ, പകലെന്നോ നോക്കാതെ വിളിപ്പുറത്ത് ഓടിയെത്തുന്നതാണ് മൻസൂറിന്റെ പ്രകൃതം' ഇക്കാരണത്താൽ നാട്ടിലെ വിവിധ സന്നദ്ധ, സാമൂഹ്യ സംഘടനകൾ മൻസൂറിന് ആദരവ് നൽകിയിട്ടുണ്ട്.


ചിത്രവിവരണം: മൻസൂർ മട്ടാമ്പ്രം ട്രോഫിയുമായി.


whatsapp-image-2025-05-19-at-20.41.30_91d9749c

തലശ്ശേരി നഗരസഭ വീവേർസ്‌ വാർഡിൽ റോഡ് ഇൻ്റർലോക്ക് ചെയ്യുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ കെ.എം ജമുനാ റാണി ഉദ്ഘാടനം ചെയ്യുന്നു


വ്യാപാരോത്സവ് - സമ്മാന വിതരണം 21 ന്


മാഹി:പുതുച്ചേരി ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് മാഹിയിലെ വ്യാപാര സ്ഥാപനങ്ങിളിൽ നിന്നും വിതരണം ചെയ്ത കൂപ്പണുകളിൽ സമ്മാനാർഹരായവർക്കുള്ള സമ്മാനം മെയ് 21ന് രാവിലെ 10.30 ന് മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ വച്ച് വിതരണം ചെയ്യുന്നതാണ്.

 റീജിയണൽഅഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാറിന്റെ അധ്യക്ഷതയിൽ  മാഹി എം. എൽ.എ. ശ്രീ രമേശ്‌ പറമ്പത്ത് വിതരണം ഉദ്ഘാടനം നിർവഹിക്കുന്നു 

സമ്മാനാർഹർ ഒറിജിനൽ സമ്മാന കൂപ്പൺ കൊണ്ട് വന്ന് സമ്മാനം കൈപ്പറ്റേണ്ടതാണ്. ഇലക്ട്രിക് കെറ്റിൽ, മിക്സി, ഗ്രൈൻഡർ എന്നീ സമ്മാനങ്ങൾ ലഭിച്ചവർ അവരുടെ ആധാർ കോപ്പി കൂടി കൊണ്ടുവരേണ്ടതാണ്. സമ്മാനങ്ങൾ മെയ് 23 വരെ വിതരണം ചെയ്യുന്നതാണ്


whatsapp-image-2025-05-19-at-20.41.55_c7af8bf5

മയ്യഴിപ്പുഴ: സെമിനാർ

അഞ്ച് എം എൽ എ മാർ പങ്കെടുക്കും


മാഹി:മലബാറിക്കസ് ടൂറിസം കോ-ഓപ്പറേറ്റീവിൻ്റ ആഭിമുഖ്യത്തിൽ മയ്യഴിപ്പുഴയുടെ വിനോദ സഞ്ചാര സാദ്ധ്യതകളെക്കുറിച്ച് സെമിനാർ സംഘടിപ്പിക്കുന്നു

മെയ് 23 ന് കാലത്ത് 10 മണിക്ക് മലയാള കലാഗ്രാമം എം ഗോവിന്ദൻ ഓഡിറ്റോറിയത്തിൽ സ്പീക്കർ അഡ്വ: എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും.പുഴയുടെ ഇരുകരകളിലേയും

എം എൽ എ മാരായ കെ.പി.മോഹനൻ, ഇ.കെ.വിജയൻ, കെ.കെ.രമ, രമേശ് പറമ്പത്ത് എന്നിവർ സംബന്ധിക്കും.


വിദ്യാഭ്യാസ സെമിനാറും, ആദരവും


തലശ്ശേരി: ഇക്കഴിഞ്ഞ എസ്.എസ് എൽ.സി./പ്ലസ് പരീക്ഷകളിൽ എല്ലാവിഷയത്തിലും എ+നേടിയ തലശ്ശേരി നഗരസഭ പരിധിയിൽ സ്‌ഥിര താമസമുള്ള വിദ്യാർത്ഥികളെ നഗരസഭ ആദരിക്കുന്നു.മെയ്‌ 23,24 തിയ്യതികളിൽകോടിയേരി ബാലകൃഷ്ണൻ സ്മാരക തലശ്ശേരി നഗരസഭ ടൗൺഹാളിൽ മട്ടന്നൂർ ജെ.സി.ഐ.യുടെ സഹകരണത്തോടെ വിദ്യാഭ്യാസ സെമിനാർ, കരിയർ ഗൈഡൻസ് , വിവിധ വിദ്യാഭ്യാസ സ്റ്റാളുകൾ എന്നിവ സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയിലെ രണ്ടാം ദിനമായ മെയ്‌ 24ന് ഉച്ചക്ക് 1.30 മുതൽ നഗരസഭയുടെ ആദരവ് പരിപാടി ആരംഭിക്കും. ചടങ്ങിൽ നഗരസഭ ചെയർമാൻ,തലശ്ശേരി സബ്കളക്ടർ, തലശ്ശേരി എ എസ് പി എന്നിവർ സംബന്ധിക്കും. 

 തലശ്ശേരി നഗരസഭ പരിധിയിൽ സ്‌ഥിര താമസമുള്ള വിദ്യാർത്ഥികൾ റിസൾട്ട്‌ കോപ്പി, അഡ്രസ്, വാർഡ് നമ്പർ, ഫോൺ നമ്പർ, ആധാർ കാർഡ് കോപ്പി, പഠിച്ച സ്കൂളിന്റെ പേര് എന്നിവ സഹിതം നഗരസഭ ഓഫീസിൽ എത്തിക്കേണ്ടതാണെന്ന്

നഗരസഭാ

ചെയർപേഴ്സൺ കെ.എം.ജമുനാ റാണി അറിയിച്ചു.


വ്യാജമെസ്സേജ് കാണിച്ച് ഫോൺ തട്ടിയെടുത്തു.


തലശ്ശേരി: പുതിയ ഫോൺ വാങ്ങിയ വിലയായ പതിനാറായിരം രൂപ ഗൂഗിൾ പേ വഴി അയച്ചതായി വ്യാജ മെസ്സേജ് കാണിച്ച്, കടയിൽ നിന്നും പതിനാറായിരം രൂപയുടെ സാംസംഗ് ഫോൺ തട്ടിയെടുത്തു..

മുകുന്ദ് മല്ലർ റോഡിലെ ഫോണോ ക്ലബ്ബ് ഉടമ ചിറക്കര മുനവറാസിൽ പി.ഒ. സെയ്ദ് ആണ് ഇത് സംബന്ധിച്ച് തലശ്ശേരി പൊലീസിൽ പരാതി നൽകിയത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.

പുതിയ ഫോൺ ആവശ്യപ്പെട്ട് കടയിൽ എത്തിയ യുവാവ് പതിനാറായിരം രൂപയുടെ സാംസംഗ് ഫോണാണ് തിരഞ്ഞെടുത്തത്. പണം ഗൂഗിൾ പേ വഴി അയച്ചതായി ഫോൺ വാങ്ങിയ യുവാവ് കട ഉടമക്ക് ഫോൺ വഴി കാണിച്ച് കൊടുക്കുകയും ചെയ്തുവത്രെ. എന്നാൽ യുവാവ് ഫോണുമായി പോയതിന് ശേഷം കട ഉടമ എക്കൗണ്ട് പരിശോധിച്ചപ്പോൾ പണം വന്നതായി കണ്ടില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ഇത് സംബന്ധിച്ചുള്ള സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.


തകർന്ന റോഡുകൾ ടാർ ചെയ്യണം

മാഹി:മയ്യഴിയിലെ തകർന്ന റോഡുകൾ ഉടൻ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം മാഹി ലോക്കൽ കമ്മിറ്റി മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നല്കി. ലോക്കൽ സിക്രട്ടറി കെ പി നൗഷാദ്‌, കെ.പി സുനിൽകുമാർ, വി.ജയ ബാലു എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു


മാഹി കോ- ഒപ്പറേറ്റിവ് കോളേജ്: രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ്റെ നേതൃത്വത്തിൽ മലബാർ കാൻസർ സെന്ററും തലശ്ശേരി ബ്ലഡ് ബാങ്കുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജിൽ വെച്ച് നടന്ന ക്യാമ്പ് കോളേജ് പ്രിൻസിപ്പാൾ ഡോ:കെ.ശ്രീലത രക്തം ദാനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.

ക്യാമ്പിൽ കോളേജ് യൂണിയൻ ചെയർപേഴ്സൺ സി.നന്ദന, ഫിസിക്കൽ എഡ്യൂക്കേഷൻ അസി. പ്രൊഫ:കെ.വിപിൻ, ബ്ലഡ് ഡോണേഴ്സ് കേരള പ്രതിനിധി റിയാസ് എന്നിവർ നേതൃത്വം നൽകി.


whatsapp-image-2025-05-19-at-20.42.53_b4a616c8

മാഹി പൊലീസ് മുഖാമുഖം സംഘടിപ്പിച്ചു


ഈസ്റ്റ് പള്ളൂർ മാർവൽ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മാഹി പോലീസുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. മയക്ക് മരുന്നിൻ്റെ വിപത്ത്, സൈബർ ക്രൈം എന്നിവയെ കുറിച്ച് ബോധവത്കരണവും നടത്തി. പഹൽഗാമിൽ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചവർക്കും ജീവൻവെടിഞ്ഞ ധീര ജവാൻമാർക്കും സ്മരണാഞ്ജലി അർപ്പിച്ചു. മുഖാമുഖം പരിപാടി മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ പി.എ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.പി. രമേശ് അധ്യക്ഷത വഹിച്ചു. ടി.കെ.ഗോപിനാഥൻ, ഷിനോജ് രാമചന്ദ്രൻ, ബി.സന്ദീപ് സംസാരിച്ചു.


hhh

പുതുപ്പണം ഗഫൂറിനെ അനുസ്മരിച്ചു


പെരിങ്ങാടി: എഴുത്തുകാരനും പത്രപ്രവർത്തകനും ഗായകനും റേഡിയോ ആർടിസ്റ്റുമായ പുതുപ്പണം ഗഫൂറിനെ ന്യൂമാഹി സഹൃദയ സാംസ്കാരിക വേദി അനുസ്മരിച്ചു. 

പെരിങ്ങാടി യൂണിറ്റി സെൻ്റർ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം പ്രമുഖ വാഗ്മിയും പരിസ്ഥിതി പ്രവർത്തകനുമായ സി.വി. രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റ്പി.കെ.വി. സാലിഹ് അധ്യക്ഷത വഹിച്ചു. എം.പി. ഷെറിൻ ഫൈസൽ, എം.പി.അസ്ലം, എം.എ. കൃഷ്ണൻ, എൻ.വി. അജയകുമാർ, സോമൻ മാഹി, സി.കെ. രാജലക്ഷ്മി, ഷാജി കൊള്ളുമ്മൽ, സുജൻ പന്തക്കൽ എന്നിവർ പ്രസംഗിച്ചു.


മാഹി വിദ്യാലയങ്ങളിൽ

പ്ലസ് വൺ പ്രവേശനം


മാഹി :മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിലെ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ഫോറം വിദ്യാർത്ഥി പഠിച്ച വിദ്യാലയത്തിൽ നിന്നും മെയ് 21 മുതൽ ലഭിക്കുന്നതാണ്. മാഹിയിലെ പ്രൈവറ്റ് സ്കൂളുകളിൽ പഠിച്ച വിദ്യാർഥികൾക്ക് അപേക്ഷാഫോറം സി ഇ ഒ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.മാഹിയിൽ സ്ഥിര താമസക്കാർ അല്ലാത്ത വിദ്യാർത്ഥികൾക്ക് മെയ് 26 മുതൽ സി ഇ ഒ ഓഫീസിൽ നിന്നും അപേക്ഷാഫോറം ലഭിക്കും.

പൂരിപ്പിച്ച അപേക്ഷ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 28ന് മുൻപായി താഴെ കൊടുത്തിരിക്കുന്ന വിദ്യാലയങ്ങളിൽ സമർപ്പിക്കേണ്ടതാണ്. ജെ എൻ ജി എച്ച് എസ് എസ്, സി ഇ ബി ജി എച്ച് എസ് എസ്. പ്രൈവറ്റ് സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ പുരിപ്പിച്ച അപേക്ഷ ഫോറം 'ജെ എൻ ജി എച്ച് എസ് എസി' ൽ സമർപ്പിക്കേണ്ടതാണ്.

കെ ജി ജി എച്ച് എസ്, വി എൻ പി ജി എച്ച് എസ് എസ് എന്നീ വിദ്യാലയങ്ങളിലെ കുട്ടികൾ പൂരിപ്പിച്ച അപേക്ഷ ഫോറം' വി എൻ പി ജി എച്ച് എസ് എസ് ' ൽ സമർപ്പിക്കുക.

ഐ കെ കെ ജി എച്ച് എസ് എസ്, യു ജി എച്ച് എസ് എന്നീ വിദ്യാലയങ്ങളിലെ കുട്ടികൾ അപേക്ഷാഫോറം 'ഐ കെ കെ ജി എച്ച് എസ് എസി' ലും നൽകണം.

മെയ് 22 മുതൽ മൂന്ന് ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലും രാവിലെ 10 മണി മുതൽ ഒരു മണി വരെ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നതാ യിരിക്കുമെന്ന്

ചീഫ് എഡ്യൂക്കേഷനൽ ഓഫീസർ എം എം .തനൂജ അറിയിച്ചു.


ടി.പി. വസന്തയുടെ നിര്യാണത്തിൽ അനുശോചിച്ചു


ന്യൂമാഹി: ന്യൂമാഹി പബ്ലിക്ക് വെൽഫെയർ സഹകരണ സംഘം മുൻ ഡയറക്ടറും കോൺഗ്രസ് നേതാവും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഡയറക്ടറുമായിരുന്ന ടി.പി വസന്തയുടെ നിര്യാണത്തിൽ സംഘം ഭരണ സമിതി യോഗം അനുശോചനം രേഖപെടുത്തി. സംഘം പ്രസിഡൻ്റ് അഡ്വ. അരുൺ സി.ജി അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ എൻ.കെ. സജീഷ്, എം.പി.പ്രമോദൻ, വി.കെ. അനീഷ് ബാബു, യു.കെ. ശ്രീജിത്ത്, വി. വത്സൻ, സംഘം സിക്രട്ടറി ശ്രീഷാദ്, ടി.പി. പ്രിയേഷ് എന്നിവർ സംസാരിച്ചു.


ഇടിമിന്നലിൽ വീടിന് നാശനഷ്ടം


മാഹി .തിങ്കളാഴ്ച്ച രാത്രി ഏഴ് മണിക്കുണ്ടായ ഇടിമിന്നലിൽ പന്തക്കലിൽ വീടിന് നാശനഷ്ടമുണ്ടായി. മൂലക്കടവ് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്തെ അരിയാരപ്പൊയിൽ ബൈജുവിൻ്റെ വീടിനാണ് നാശനഷ്ടമുണ്ടായത്

മീറ്റർ ബോക്സ് പൂർണ്ണമായും കത്തി നശിച്ചു. മുകളിലെ നിലയിലെ ചുമർ അടർന്ന് താഴത്തെ മുറിയിലേക്ക് വീണു 'ടി.വി., ഫ്രിഡ്ജ് തുടങ്ങിയ ഗൃഹോപകരണങ്ങളിൽ നിന്ന് പുക ഉയർന്നതായി വീട്ടുകാർ പറഞ്ഞു. സ്വിച്ച് ബോർഡും കത്തിപ്പോയി.- വൈദ്യുതി തുണിൽ നിന്ന് വീട്ടിലേക്കുള്ള സർവീസ് വയർ ആളിക്കത്തി പൊട്ടിവീണു. വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ അപകടത്തിൽപ്പെടാതെ രക്ഷപ്പെടുകയായിരുന്നു


samudra-revised-general
devatha-vasthu-copy_1747208006
SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan