ആദ്ധ്യാത്മികതയെന്നത് ഭൗതികതയിൽ നിന്നുള്ള ഒളിച്ചോട്ടമല്ല: സ്വാമി ശുഭാംഗാനന്ദ

ആദ്ധ്യാത്മികതയെന്നത് ഭൗതികതയിൽ നിന്നുള്ള ഒളിച്ചോട്ടമല്ല: സ്വാമി ശുഭാംഗാനന്ദ
ആദ്ധ്യാത്മികതയെന്നത് ഭൗതികതയിൽ നിന്നുള്ള ഒളിച്ചോട്ടമല്ല: സ്വാമി ശുഭാംഗാനന്ദ
Share  
2025 May 19, 12:00 AM
Mannan2

ആദ്ധ്യാത്മികതയെന്നത് ഭൗതികതയിൽ നിന്നുള്ള ഒളിച്ചോട്ടമല്ല: സ്വാമി ശുഭാംഗാനന്ദ


മാഹി: ഗുരുവിൻ്റെ ആത്മീയവുംഭൗതികവുമായ ദർശനങ്ങളെ വർത്തമാനകാലത്ത് ലോകമാകെപ്രചരിപ്പിക്കാനും,അത്ജനജീവിതത്തിൽ പകർത്താനും നമുക്ക് കഴിയണമെന്ന് ശിവഗിരി ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടരിസ്വാമി ശുഭാംഗാനന്ദ അഭിപ്രായപ്പെട്ടു.


ആദ്ധ്യാത്മികതയെന്നത് ഭൗതിക സാഹചര്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമല്ല. ബ്രഹ്മസത്യത്തെ കണ്ടെത്തി ജീവിതവിജയം നേടാനാവണം. ശാസ്ത്ര- സാങ്കേതിക മുന്നേറ്റം മനുഷ്യനെ ആനന്ദപൂർണ്ണമാക്കാനാവുന്നുണ്ട്. എന്നാൽ മനുഷ്യൻ്റ ദു:ഖങ്ങൾക്കും, ദുരിതങ്ങൾക്കും അത് പരിഹാരമാകുന്നില്ല. ജീവിത മാഹാത്മ്യവും ദാർശനിക മഹത്വവുമാണ് ഗുരുവിനെ വ്യത്യസ്തനാക്കുന്നത്. ഇതര ഋഷിവര്യന്മാർ അ നുവർത്തിച്ച ധ്യാനത്തിൻ്റേയും, മൗനത്തിൻ്റേയും വഴിമാറി, ഗുരു അടിത്തട്ടിലുള്ള ജനങ്ങൾക്കൊപ്പം അവരുടെ മോചനത്തിന് വേണ്ടിനിലനിന്നുവെന്നതാണ് ഗുരുവിൻ്റെ ഔന്നത്യം'

മനുഷ്യത്വമെന്ന മനുഷ്യ ജാതിയെയാണ് ഗുരു സ്ഥാപിച്ചത്. ആധുനീക കാലത്ത് ആത്മീയ ദാഹവുള്ള സമൂഹത്തെ ചൂഷണത്തിലേക്കും അന്ധവിശ്വാസങ്ങളിലേക്കും നയിക്കുന്ന ആത്മീയ വ്യാപാരത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ല.

ഗുരു ധർമ്മ പ്രചരണ സഭമാഹി യൂണിറ്റിൻ്റെ ഉദ്ഘാടനം മാഹി ശ്രീനാരായണ ബി.എഡ്. കോളജ് ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്നത്തെ സാമൂഹ്യ സാംസ്‌കാരിക ചുറ്റുപാടിൽ ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി ജനങ്ങളിലേക്ക് എത്തിക്കുക എന്ന മഹത്തായ ലക്ഷ്യം കൈവരിക്കാൻ ഗുരുധർമ്മ പ്രചരണ സഭക്ക്സാധിതമാകട്ടെയെന്ന് രമേശ് പറമ്പത്ത് എംഎൽഎമുഖ്യഭാഷണത്തിൽ ആശംസിച്ചു.

പ്രസിഡണ്ട് പി.സി.ദിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.

സജിത്ത് നാരായണൻ, സ്വാമി പ്രേമാനന്ദ, അഡ്വ. ടി. അശോക് കുമാർ, പ്രബീഷ് കുമാർ, അഡ്വ.കെ.സത്യൻ,

സി.ടി.അജയകുമാർ, സുനിൽ മാസ്റ്റർ, ചാലക്കര പുരുഷു, സോജ്‌ന, പ്രേമചന്ദ്രൻ കല്ലാട്ട് സംസാരിച്ചു. 

കോട്ടയം ഗുരു സ്മൃതി ഗ്ലോബൽ വിഷൻ്റെ

ഗുരുവിൻ്റെഅറിയപ്പെടാത്ത ചരിത്രങ്ങളുടെ ദൃശ്യാവിഷ്കാരവുമു ണ്ടായി'


ചിത്രവിവരണം: സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്യുന്നു.

book

അവധൂതം നോവലിൻ്റെ

കവർ പ്രകാശനം ചെയ്തു


തലശ്ശേരി:ശ്രീനാരായണ ഗുരുവിൻ്റെ സത്യാന്വേഷണ കാലത്തെ ജീവിതത്തെ അവലംബമാക്കി

 നോവൽ പിറക്കുന്നു.

 ശ്രീനാരായണ ദാർശനിക ചിന്തകനും, പ്രഭാഷകനുമായ അശോക് കുമാർ എസ്.അൻപൊലി എഴുതിയ അവധൂതം എന്ന നോവലിൻ്റെ കവർ പ്രകാശനം നടന്നു.

ശ്രീ നാരായണ ഗുരുദേവൻ്റെ അവതാര കഥകൾ മലയാളികൾ നിരന്തരം കേട്ടു കൊണ്ടിരിക്കുന്നതാണ്. ആ കഥകൾ നാം കേട്ട ശീലുകളിലൂടെ കേൾക്കുന്നതിൽ ആർക്കും തന്നെ ആകാംഷ കാണില്ല. എന്നാൽ നോവലിനെ ചരിത്രത്തോട് ചേർത്തു നിർത്തി, ഗുരുദേവനിൽ ലീനമായി തുടരുന്ന വേദാന്തസാരത്തെ ഇഴചേർത്ത്, ഭക്തിയുടെ മധുരം നിറച്ച് ഒരു നോവൽ കൈവശം വന്നാൽ ഏവരും ആ സൃഷ്ട്രിയെ പുതിയ ഒരു വായനാനുഭവമാക്കാൻ ശ്രമിക്കാതിരിക്കില്ല എന്നു തന്നെയാണ് തൻ്റെ വിശ്വാസമെന്ന് സാനു മാസ്റ്റർ പറഞ്ഞു.

   മഹാഗുരുവിൻ്റെ ജനനം ബാല്യം കൗമാരം യൗവ്വനം എന്നീ കാലഘട്ടങ്ങൾ എപ്രകാരമാണ് ഒരു വ്യക്തിയിൽ നിന്ന് ഒരു യോഗിയായി പരിണമിക്കാനുള്ള കാരണമായി ഭവിച്ചത് എന്ന് നാം അറിഞ്ഞിട്ടില്ല . അതിനായി ഒരു സത്യന്വേഷി സത്യസാക്ഷത്കാരം നേടുന്നതിനുള്ള ആത്മീയ യാത്രയിൽ അനുഷ്ഠിച്ച ത്യാഗവും ആത്മപീഢനങ്ങളും മഹാഗുരുവിൻ്റെ വചനങ്ങളെ സാക്ഷിയാക്കിക്കൊണ്ട് അനാവരണം ചെയ്യാനുള്ള ശ്രമമാണ് ഒരു നോവലായി രൂപാന്തരം പ്രാപിച്ചത്. 

    മഹാഗുരുവിൻ്റെ അന്വേഷണങ്ങളും, ദേശാടനങ്ങളും, ജപവും മനനവും ധ്യാനവും അനുഷ്ഠാനങ്ങളും അവധൂതജീവിതവും ഒരു നോവലിസ്റ്റിൻ്റെ സ്വാതന്ത്ര്യമുപയോഗിച്ച് ഭാവനാപൂർണ്ണമായി അവതരിപ്പിക്കുന്ന നോവലിൻ്റെ പ്രകാശനത്തിന് മുന്നോടിയായി ഗ്രന്ഥത്തിൻ്റെ പുറം ചട്ടയുടെ പ്രകാശനം  പ്രശസ്ത സാഹിത്യകാരൻ എം.കെ സാനു നിർവ്വഹിച്ചു. കെ.എൻ. ബാൽ ഐ.പി.എസ്. (റിട്ട :) രാജുമങ്കുത്തേൽ, വി. എസ് റോയ്, ദിലീപ് വെണ്മലശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു.

   അശോക് കുമാർ അൻപൊലി എഴുതിയ ആദ്യത്തെ നോവലിൻ്റെ ഒന്നാം ഭാഗമാണ് ഉടൻ പ്രസിദ്ധീകരിക്കുന്നത്. ഈ നോവലിൻ്റെ രണ്ടാം ഭാഗവും വൈകാതെ പ്രതീക്ഷിക്കാം.


ചിത്രവിവരണം: എം.കെ.സാനു കവർ പ്രകാശനം നിർവ്വഹിക്കുന്നു


സർക്കാർ ഒഴിവുകളിൽ

അപേക്ഷ ക്ഷണിച്ചു


മാഹി:പുതുച്ചേരി സർക്കാർ റവന്യു വകുപ്പിൽ വില്ലേജ് അസിസ്റ്റൻ്റ് (54), 

എം.ടി.എസ് ലീഗൽ മെട്രോളജി (9) എന്നി ഒഴിവുള്ള തസ്തികകളിലെക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് പാസായ മാഹി സ്വദേശികൾക്ക് . ജൂൺ 14 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് 0413 2299567 എന്ന നമ്പറിൽ ബന്ധപ്പെടുക

തിരംഗ യാത്ര മാഹിയിൽ

മാഹി:പാക്കിസ്ഥാൻ ഭീകരതയെ അടിച്ചമർത്തിയ ഭാരത സൈനികർക്ക് അഭിവാദ്യമർപ്പിച്ച് കൊണ്ട് ദേശ സുരക്ഷ പൗരസമിതിയുടെ നേതൃത്വത്തിൽ മെയ് 21 ന് ബുധനാഴ്ച മാഹിയിൽ തിരംഗ യാത്ര നടത്തും.

കാലത്ത് 10 മണിക്ക് വളവിൽ കടപ്പുറത്ത് നിന്ന് ആരംഭിക്കുന്ന യാത്രയിൽ സൈന്യത്തിൽ സേവനമനുഷ്ടിച്ചവരും, സാമൂഹ്യ സാംക്കാരിക മേഖലയിലുള്ള വരും , പൊതു പ്രവർത്തകരും പങ്കെടുക്കും.


whatsapp-image-2025-05-18-at-21.56.05_d4b38033_1747594092

യു എസ് എസ് ജേതാക്കളെ അനുമോദിച്ചു. 


തലശ്ശേരി : മുബാറക ഹയർ സെക്കൻ്ററി സകൂളിൽ നിന്നും യു എസ് എസ് ജേതാക്കളായ 22 വിദ്യാർത്ഥികളെ പി ടി എ, സ്റ്റാഫ്, മാനേജ്മെൻ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. പ്രിൻസിപ്പൽ ടി എം മുഹമ്മദ് സാജിദ് അധ്യക്ഷനായി. മാനേജർ സി ഹാരിസ് ഹാജി ഉപഹാരസമർപ്പണം നടത്തി. 


പ്രഥമാധ്യാപകൻ കെ പി നിസാർ, മാനേജ്മെൻ്റ് സെക്രട്ടറി ബഷീർ ചെറിയാണ്ടി, പ്രസിഡണ്ട് എ കെ സക്കറിയ്യ, പി ടി എ പ്രസിഡണ്ട് തഫ്‌ലീം മാണിയാട്ട്, എം കുഞ്ഞിമൊയ്തു, ടി അബ്ദുൽ സലാം, കെ എം അഷ്റഫ്, എൻ കെ ഹാരിസ്, കെ പി നിസാർ, എം പി റഹീന, വി അബ്ദുൽ ജലീൽ, ഇ എം ആബിദ, സി എം സലീല എന്നിവർ സംസാരിച്ചു

capture

ഗായത്രി എച്ച് ബിനോയ്‌ക്ക് ഒന്നാം സ്ഥാനം


മാഹി: ഗുരുധർമ്മ പ്രചരണ സഭ മാഹി യൂണിറ്റ് ഉദ്ഘാടന വേളയിൽ ധർമ്മമീമാംസ പരിഷത്തിൻ്റെ ഭാഗമായി ശിവഗിരി മഠത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ ഗുരു മൊഴി മത്സരങ്ങളിൽ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും നടത്തിയ പെൻസിൽ ഡ്രോയിംഗ്, പോസ്റ്റർ രചന മത്സരങ്ങളിൽ ഗായത്രി എച്ച് ബിനോയ് ഒന്നാം സ്ഥാനം നേടി.ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സമ്മാനദാനം നിർവഹിച്ചു


ചിത്രവിവരണം: സ്വാമി ശുഭാംഗാനന്ദ ഉപഹാരം നൽകുന്നു


whatsapp-image-2025-05-18-at-21.56.27_43514be2

ഏകദിന ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു


മാഹി:വെസ്റ്റ് നിടമ്പ്രം ശ്രീനാരായണ ഗുരു സാംസ്കാരിക കേന്ദ്രത്തിൽനടത്തിവരുന്ന ചിത്രരചനാ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഏകദിന ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീ നാരായന്ന ഗുരു സാംസ്കാരിക കേന്ദ്രം മാതൃസഭ പ്രസിഡണ്ട് ധന്യരാജീവൻ്റെ അധ്യക്ഷതയിൽ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു പ്രശസ്ത ചിത്രകാരനും ഇന്ത്യാ ബുക്ക് ഓഫ് വേൾഡ് റേക്കാർഡ് ജേതാവുമായ ബിജു സെൻ ക്യാമ്പ് അവതരണം നടത്തി ക്യാമ്പിൽ മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തുചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു കെ.ടി.കെ.മോഹനൻ ആശംസകൾ നേർന്നു ഷാജ പ്രശാന്ത് സ്വാഗതവും ചിത്രകാരൻ ഷാജൻ നന്ദിയും പറഞ്ഞു.


whatsapp-image-2025-05-18-at-22.00.24_d09151be

കെ.എസ്.ഇ.ബി ഓഫീസിൽ നിർത്തിയിട്ട ജീവനക്കാരൻ്റെ സ്‌കൂട്ടർ മോഷണം പോയതായി പരാതി. എരഞ്ഞോളിപ്പാലത്തെ കെ.എസ്.ഇ.ബി ഓഫീസിൽ നിർത്തിയിട്ട സ്‌കൂട്ടറാണ് ശനിയാഴ്ച പുലർച്ചെ മോഷണം പോയത് intr


തലശ്ശേരി സൗത്ത് എരഞ്ഞോളിപ്പാലം കെ.എസ്.ഇ.ബി ഓഫീസിൽ നിർത്തിയിട്ട KL 58 AH 9877 നമ്പർ  കറുത്ത നിറത്തിലുള്ള ടി.വി.എസ് സ്‌കൂട്ടി മോഷണം പോയതായാണ് പരാതി.

whatsapp-image-2025-05-18-at-22.00.55_7c33fd5f

കെ.എസ്.ഇ.ബി ജീവനക്കാരനായ കെ.കെ അശ്വിൻ്റെ പുതിയ വാഹനമാണ് കവർന്നത് വാഹനം . മുഖം മറച്ച് എത്തിയ യുവാവ് വാഹനം മോഷ്ട്ടിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സി.സിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾകേന്ദ്രീകരിച്ച് തലശേരി പൊലീസ് അന്വേഷണം ആരംഭിച്ചു

മാഹി ബൈപാസിലെ എച്ച്.പി പെട്രോൾ പമ്പ് മൂന്നു ദിവസം പ്രവർത്തിക്കില്ല 


മാഹി: മുഴപ്പിലങ്ങാട് - മാഹി ദേശീയ പാതാ ബൈപാസിൽ കോഴിക്കോട്-കണ്ണൂർ പാതയോരത്ത് പ്രവർത്തിക്കുന്ന മാഹി ബീച്ച് ട്രേഡിംഗ് കമ്പനിയുടെ ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റഡിൻ്റെ പെട്രോൾ പമ്പ് മൂന്നു ദിവസം പ്രവർത്തിക്കില്ല. പെട്രോൾ പമ്പിനോട് ചേർന്നുള്ള മതിൽ പ്രവൃത്തി ഞായറാഴ്ച രാവിലെ ആരംഭിച്ച സാഹചര്യത്തിലാണ് പെട്രോൾ പമ്പിന് മൂന്നു ദിവസം അവധി നൽകിയതെന്ന് മാനേജ്മെൻ്റ് അറിയിച്ചു.


SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan