വാത്മീകി രാമായണത്തിന് മലയാളത്തിൽ മൊഴി മാറ്റമായി

വാത്മീകി രാമായണത്തിന് മലയാളത്തിൽ മൊഴി മാറ്റമായി
വാത്മീകി രാമായണത്തിന് മലയാളത്തിൽ മൊഴി മാറ്റമായി
Share  
2025 May 17, 11:38 PM
Mannan2

വാത്മീകി രാമായണത്തിന്

മലയാളത്തിൽ മൊഴി മാറ്റമായി


തലശ്ശേരി:ആദികവി വിരചിച്ച ഇതിഹാസകാവ്യത്തിലെ

 24,000 ശ്ലോകങ്ങളുടെ പദാനുപദ മൊഴിമാറ്റമാണ് ഏഴ് വാള്യങ്ങളുള്ള വി.കെ.ഭാസ്ക്കരൻ മാസ്റ്റരുടെ ബൃഹദ് ഗ്രന്ഥ ത്തിലുള്ളതെന്ന് വിഖ്യാത കഥാകൃത്ത് ടി.പത്മനാഭൻ പറഞ്ഞു. ഇതിന് മുൻപ് മഹാകവി വള്ളത്തോൾ മാത്രമാണ് വാത്മീകി രാമായണം ഈ വിധത്തിൽ വിവർത്തനം ചെയ്തിട്ടുള്ളൂ. അദ്ദേഹംതലച്ചുമടായി കൊണ്ടുപോയി ഓരോ ആളെയും സമീപിച്ച് വിൽപ്പന നടത്തിയിട്ട് പോലും മുടക്ക് മുതൽപോലും തിരിച്ചു കിട്ടിയിരുന്നില്ല.

ധാരാളം തലമുടിയുണ്ടായിരുന്ന വള്ളത്തോളിൻ്റെ

മുടി കൊഴിഞ്ഞ് പോയത് ഇങ്ങിനെയായിരുന്നുവെന്ന് മഹാകവി തന്നെ പറഞ്ഞിട്ടുണ്ട്. മറ്റൊരു മഹാകാവ്യമായശാകുന്തളം പലരും മലയാളത്തിൽ വിവർത്തനം ചെയ്തിട്ടുണ്ട്.പ്രശസ്തിയും പണവും വിവർത്തനത്തിലുള്ള സൗകര്യവുമാണ് ഇതിന് പലരേയും പ്രേരിപ്പിച്ചത്.

കവി വി.കെ.ഭാസ്ക്കരൻ മാസ്റ്റർ എഴുതിയവാത്മീകി രാമായണം മലയാള പരിഭാഷയുടെ ഏഴ് വാല്യം പുസ്തക പ്രകാശനം തലശ്ശേരി നവരത്ന ഇൻ ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു പപ്പേട്ടൻ'

97 വർഷത്തെ ജീവിതത്തിനിടയിൽ200 കഥകൾ തികച്ചും എഴുതാൻ തനിക്കായിട്ടില്ല.81-ാം വയസ്സിലും തളരാതെ എഴുത്ത് തുടരുന്ന ഭാസ്ക്കരൻ മാസ്റ്റരോട്

ബഹുമാനം മാത്രമല്ല അസൂയയും തോന്നുന്നുവെന്ന് ടി പത്മനാഭൻ പറഞ്ഞു.

കെ.പി മോഹനൻ എം എൽ എ പുസ്തകം ഏറ്റുവാങ്ങി.. ഡോ. കൂമുള്ളി ശിവരാമൻ പുസ്തക പരിചയം നടത്തി. കല്പറ്റനാരായണൻ മുഖ്യപ്രഭാഷണം നടത്തി. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചർ അധ്യക്ഷത വഹിച്ചു.

മമ്പറം ദിവാകരൻ, എം.ഹരീന്ദ്രൻ മാസ്റ്റർ, ഡോ: എ.പി.ശ്രീധരൻ സംസാരിച്ചു.

വി.കെ.ഭാസ്കരൻ മാസ്റ്റർ മറുഭാഷണം നടത്തി.അഡ്വ: പി.കെ.രവീന്ദ്രൻ സ്വാഗതവും, കെ.പി.ദയാനന്ദൻ മാസ്റ്റർ നന്ദിയും പറഞ്ഞു

ശ്രീനാരായണഗുരുദേവൻ, യേശുദേവൻ, മുഹമ്മദ് - മഹാനായ പ്രവാചകൻ എന്നീ ബൃഹദ് കാവ്യങ്ങളും സദ്‌ഗമയ, കുഞ്ഞാറ്റക്കിളികൾ എന്നീ കവിതാ സമാഹരങ്ങളും 81 കാരനായ ഭാസ്ക്കരൻ മാസ്റ്ററുടെ കൃതികളാണ്.



ചിത്രവിവരണം: വിഖ്യാത കഥാകൃത്ത് ടി.പത്മനാഭൻ ,കെ.പി.മോഹനൻ എം എൽ എക്ക് ആദ്യ പ്രതി കൈമാറി പ്രകാശനം ചെയ്യുന്നു

whatsapp-image-2025-05-17-at-22.39.17_f99232e0

മസ്കറ്റിൽ ഗ്യാസ് സിലിണ്ടർ

പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

കൂത്തുപറമ്പിനടുത്ത ആറാം മൈൽസ്വദേശികളായ വി. പങ്കജാക്ഷൻ, കെ സജിത എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച പുലർച്ചെ ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന് താഴെ പ്രവർത്തിക്കുന്ന റസ്റ്റോറൻ്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചായിരുന്നു അപകടം.

ശനിയാഴ്ച പുലർച്ചെ മസ്ക്കറ്റിലെ ബൗഷറിലായിരുന്നു അപകടം നടന്നത്. കൂത്ത് പറമ്പിനടുത്ത് ആറാംമൈൽ സ്വദേശികളായ ജാൻഹൗസിൽ വി പങ്കജാക്ഷൻ (59) , ഭാര്യ കെ സജിത (53) എന്നിവരാണ് മരിച്ചത്. ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന് താഴെ പ്രവർത്തിക്കുന്ന റസ്റ്റോറൻ്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. അപകടത്തെ

തുടർന്ന് കെട്ടിടം ഭാഗികമായി തകർന്നുവീണിരുന്നു. പാചക വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനമാണ് അപകടത്തിന് കാരണമെന്നാണ്

പ്രാഥമിക വിവരം. 

 വർഷങ്ങളായി ഒമാനിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. ഏക മകൾ ചെന്നൈയിൽ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിനിയായ ബവിഷ


whatsapp-image-2025-05-17-at-22.40.01_b664dc68

കണ്ണൂർ ജില്ലാ കുടുംബ സംഗമവും മുൻ സംസ്ഥാന പ്രസിഡൻ്റ് എ രാജേഷ് കുമാറിന് യാത്രയയപ്പും നൽകി


തലശ്ശേരി:കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകേതര ജീവനക്കാരുടെ കൂട്ടായ്മയായ എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ലാ കുടുംബ സംഗമവും മുൻ സംസ്ഥാന പ്രസിഡൻ്റ് എ രാജേഷ് കുമാറിനുള്ള യാത്രയയപ്പും തലശ്ശേരി ബി ഇ എം പി ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. 

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യയുടെ കടന്ന് വരവും അമിതമായ ഫോൺ ഉപയോഗവുംമെല്ലാം മനുഷ്യനെ ഒരു കേന്ദ്രത്തിൽ മാത്രമാക്കി ചുരുക്കുമ്പോൾ . ഏവരും ഒത്ത് കൂടുന്ന സംഗമങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു.

 ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്സേയെ വാഴ്ത്തുന്ന കാലമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സന്തോഷ് വി കരിയാട് അധ്യക്ഷത വഹിച്ചു. 

 സംഘടനാ സംസ്ഥാന പ്രസിഡണ്ട് വി പി മുനാസ്, സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി ജി പി പ്രശോഭ് കൃഷ്ണൻ, സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി കെ.കെപൊന്നുമണി, സംഘടന സംസ്ഥാന ട്രഷറർ എൻ സി ടി ഗോപികൃഷ്ണൻ എന്നിവർ സംസാരിച്ചു.

 സംഘടന മുൻ സംസ്ഥാന പ്രസിഡണ്ട് രാജേഷ് കുമാർ മറുപടി പ്രസംഗം നടത്തി.

 അസോസിയേഷൻ തലശ്ശേരി വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് എ കെ ഷിജു സ്വാഗതവും ജില്ലാ ട്രഷറർ രാജു ജോസഫ് നന്ദിയും പറഞ്ഞു.


ചിത്രവിവരണം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി രാജേഷ് കുമാറിന് നിലവിളക്ക് സമ്മാനിക്കുന്നു

എൻ്റെ മയ്യഴി: ഇ.വത്സരാജിൻ്റെ ആത്മകഥാ പുസ്തക പ്രകാശനം രമേശ് ചെന്നിത്തല നിർവ്വഹിക്കും

മാഹി: കോൺഗ്രസ് നേതാവും പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രിയുമായ ഇ.വത്സരാജിൻ്റെ ആത്മകഥയായ എൻ്റെ മയ്യഴി എന്ന പുസ്തകം മെയ് 31 ന് വൈകുന്നേരം 4 മണിക്ക് മാഹി ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ കേരള മുൻ ആഭ്യന്തര മന്ത്രി ' രമേശ് ചെന്നിത്തല എം.എൽ.എ പ്രകാശനം ചെയ്യും. പുതുച്ചേരി മുൻ മുഖ്യമന്ത്രി വി.നാരായണ സാമി ചടങ്ങ് ഉദ്ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്രി വി.വൈദ്യലിംഗം എം.പി പുസ്തകം ഏറ്റുവാങ്ങും. രമേശ് പറമ്പത്ത് എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദൻ പുസ്തക പരിചയം നടത്തും. ഷാഫി പറമ്പിൽ എം.പി മുഖ്യഭാഷണം നടത്തും. റിജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ, കേരള മുൻ ഡി.ജി.പി. അഡ്വ:ടി.ആസഫലി, മുൻ ഐ.എ.എസ് ഓഫീസർമാരായ ഡി.എസ്.നേഗി, കെയർവാൾ, ബി.വിജയൻ, പ്രമുഖ ചിത്രകാരൻ എബി എൻ ജോസഫ്, ഡി.സി. ബുക്ക്സ് എഡിറ്റർ സാന്ദ്ര എന്നിവർ ചടങ്ങിൽ സംബന്ധിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

whatsapp-image-2025-05-17-at-22.40.23_7e035e78

നാച്വറൽ മിസ്റ്റർ കേരള സൗന്ദര്യ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ തലശ്ശേരി മട്ടാമ്പ്രത്തെ സഫ്രീനമൻസിലിൽ കെ.മൻസൂർ


saro

സരോജിനി നിര്യാതയായി


തലശ്ശേരി:കതിരൂർ പുല്യോട് സി.എച്ച്.നഗറിലെ പാലോറാൻസരോജിനി (73) നിര്യാതയായി. കതിരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും, സി.പി.എം മുൻ തലശ്ശേരി ഏരിയാ കമ്മറ്റി അംഗവുമായിരുന്ന കാരായി ബാലൻ്റ ഭാര്യയാണ്.മക്കൾ: പി. അജിത്ത് ( സി.പി..എം കതിരൂർ ലോക്കൽ സെക്രട്ടറി), പി. ജീജ, ജിജേഷ്.പി (കണ്ണൂർ പോളിടെക്‌നിക്ക് ജീവനക്കാരൻ ),മരുമക്കൾ ആനന്ദ് (കുവൈറ്റ്) ഷിബിന (കതിരൂർ സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരി) സ്വപ്ന, (ലക്ചർ ബ്രണ്ണൻ കോളേജ്) സഹോദരങ്ങൾ വത്സൻ, ശശിന്ദ്രൻ , കൗസു, സതി, ദാസൻ പരേതരായ അച്ചുതൻ, ബാലൻ, നാരായണി, കുമാരൻ


whatsapp-image-2025-05-17-at-22.41.01_ceff610e

സെമിത്തേരി റോഡിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു


മാഹി :വേനൽ കത്തിയെരിയുമ്പോൾ സെമിത്തേരി റോഡിൽ പൈപ്പ് പൊട്ടി കുടി വെള്ളം പാഴാകുന്നു. ബി.എഡ് കോളേജിൻ്റെ സമീപത്ത് റോഡിൻ്റെ ഇരു വശത്തായി മണ്ണു നീക്കുന്ന പ്രവർത്തി നടക്കുന്നതിനിടയിലാണ് വാട്ടർ സപ്ലെയുടെ പൈപ്പ് പൊട്ടിയത്. ആറു ദിവസത്തോളമായി പൈപ്പ് പൊട്ടി വെള്ളം ഒഴുകി നഷ്ടപെടുകയാണ്.

നിരവധി തവണ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.


എം.പി.ആണ്ടിയെ അനുസ്മരിച്ചു


മാഹി:പള്ളൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സിക്രട്ടറിയായിരുന്ന എം.പി.ആണ്ടിയുടെ 24ാം ചരമവാർഷിക ദിനത്തിൽ ഈസ്റ്റ് പള്ളൂർ രാജീവ്ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഈസ്റ്റ് പള്ളൂർ വാർഡ് കോൺഗ്രസ്സ്

പ്രസിഡണ്ട് പത്മനാഭൻ പത്മാലയം അദ്ധ്യക്ഷത വഹിച്ചു. കെ.മോഹനൻ, കെ.ഹരീന്ദ്രൻ,കെ.സുരേഷ്, കെ.വി.ഹരീന്ദ്രൻ, പി.വി.മധു സംസാരിച്ചു.


whatsapp-image-2025-05-17-at-20.47.35_b208a2c3_1747506371

കെ.പി.ഫാത്തിമ നിര്യാതയായി.

മാഹി: പള്ളൂർ ഇരട്ടപ്പിലാക്കൂലിലെ പരേതനായ എ.പി.ഇബ്രാഹിം ഹാജിയുടെ ഭാര്യ അറോമയിൽ കെ.പി.ഫാത്തിമ (84) നിര്യാതയായി.

മക്കൾ:റസിയ, സലിം, സറീന, സീനത്ത്, സൈബുന്നീസ, അർഷാദ്, റജുല, മരുമക്കൾ: പരേതനായ പി. പി. യുസുഫ്, എം. പി റഹിം. പരേതനായ കെ പി അബ്ദുൽ ഷുക്കൂർ, വൈ.എം. നാസർ, വൈ. എം. ഹൈരുന്നീസ സലിം, അൽഷാദ് അർഷാദ്.

കബറടക്കം ഞായറാഴ്ച ഉച്ചക്ക് ലുഹുർനമസ്കാരാനന്തരം ഗ്രാമത്തി ജുമാ മസ്ജിദിൽ


SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan