
തള്ളയുടെ ചൂടേൽക്കാതെ മൂർഖൻ കൂഞ്ഞുങ്ങൾ മിഴി തുറന്നു.
: ചാലക്കര പുരുഷു
തലശ്ശേരി : അടയിരിക്കാൻ അമ്മയില്ലെങ്കിലും, പ്രകൃതിദത്തമായ പരിചരണയിലും ചൂടിലും വിരിഞ്ഞത് പത്ത് മൂർഖൻ കുഞ്ഞുങ്ങൾ..
പിണറായിപൊട്ടൻപാറയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും കണ്ടെത്തിയ മൂർഖൻ പാമ്പിൻ്റെ മുട്ടകളാണ് വിരിഞ്ഞത്..സർപ്പവളണ്ടിയറും മാർക്ക് പ്രവർത്തകനുമായ ബിജിലേഷ്കോടിയേരിയുടെ സംരക്ഷണയിൽ കൃത്രിമ ആവാസ വ്യവസ്ഥയിലാണ് പത്ത് മൂർഖൻ കുഞ്ഞുങ്ങളും വിരിഞ്ഞത്.
നല്ല ആരോഗ്യവും, ശൗര്യവുമുള്ള മൂർഖൻ കുഞ്ഞുങ്ങൾ കാണികൾക്ക് കൗതുകമായി.
ഇക്കഴിഞ്ഞ മാർച്ച് 14നായിരുന്നു പിണറായി പൊട്ടൻപാറയിൽ ഒരു വീടിൻ്റെ പറമ്പിൽ നിന്നും മൂർഖൻ പാമ്പിനെയും 15 പാമ്പിൻ മുട്ടകളും കണ്ടെത്തിയത് .തുടർന്ന് കണ്ണവം ഫോറസ്റ്റ് ഓഫീസർ സുധീർ നാരോത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിജിൽ എന്നിവരുടെ നിർദ്ദേശപ്രകാരം മൂർഖനെ പിടികൂടി അതിൻ്റെ ആവാസവ്യവസ്ഥയിൽ തുറന്നു വിട്ടു.15 മുട്ടകൾ ലഭിച്ചതിൽ 10 എണ്ണം വിരിഞ്ഞു.രണ്ട് മാസത്തോളമെടുത്താണ് മുട്ടകൾ വിരിഞ്ഞതെന്ന് ബിജിലേഷ് കോടിയേരി പറഞ്ഞു. പാമ്പിൻ കുഞ്ഞുങ്ങളെ പിന്നീട് വനംവകുപ്പിന് കൈമാറും .

കൂടാതെ ന്യൂ മാഹി ഉസ്സൻ മൊട്ടയിൽ നിന്നും ചിറകിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ അത്യപൂർവ്വമായ വെള്ളവയറൻ കടൽ പരുന്തിനെയും ബിജിലേഷ് സംരക്ഷിച്ച് വരുന്നുണ്ട് '
ചിത്രവിവരണം: ബിജിലേഷ് കോടിയേരി പരിക്കേറ്റ വെള്ളവയറൻ കടൽപരുന്തിനെ ശുശ്രൂഷിക്കുന്നു: മുട്ട വിരിഞ്ഞുണ്ടായ മൂർഖൻ കുഞ്ഞുങ്ങൾ


വാഹനാപകടത്തിൽ പരിക്കേറ്റ്ചികിത്സ ലായിരുന്ന യുവാവ് മരണപ്പെട്ടു.
തലശ്ശേരി:വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നമാടപ്പീടിക പാർസിക്കുന്നിൽ പാറയിൽ മീത്തൽ ധനീഷ് എം (43) മരണപ്പെട്ടു. മാടപ്പീടികയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു
അച്ഛൻ :പരേതനായ ഹരിദാസൻ, അമ്മ: മാലതി
സഹോദരങ്ങൾ. സരിത, സ്മിത, അഭിലാഷ്.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് കണ്ടിക്കൽ നിദ്രതീരത്ത്

ജഗന്നാഥ് ടെമ്പിൾ ഗേറ്റിൽ
പ്ലാറ്റ്ഫോമുകൾ ഉയർത്തും :ജി.എം.
തലശ്ശേരി പുതിയ സ്റ്റാൻഡിൽ നിന്നും റെയിൽവെ സ്റ്റേഷനിലേക്കുള്ള ഫുട്പാത്ത് പുനസ്ഥാപിക്കുന്ന കാര്യം സജീവമായി
പരിഗണിക്കുമെന്ന് ദക്ഷിണ മേഖല റെയിൽവേ ജനറൽ മാനേജർ ആർ എൻ സിംഗ് പറഞ്ഞു. പാലക്കാട് നടന്ന എംപിമാരുടെ യോഗത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഷാഫി പറമ്പിൽ എംപി ജനറൽ മാനേജർക്ക് നേരിട്ട് കത്ത് നൽകിയിരുന്നു. റെയിൽവേയുടെ ബന്ധപ്പെട്ട പോർട്ടലിൽ ഇതുവരെ അപേക്ഷ ലഭിച്ചിട്ടില്ലെന്നും അപേക്ഷ ലഭിക്കുന്ന മുറക്ക് പരിശോധിച്ചു അനുമതി നൽകുന്നതാണെന്നും എംപിയെ അദ്ദേഹം അറിയിച്ചു. ജഗന്നാഥ ടെമ്പിൾ സ്റ്റേഷനിൽ മീഡിയം ലെവലിലുള്ള ഒന്നാം പ്ലാറ്റ് ഫോമും ട്രാക്ക് ലെവലിലുള്ള രണ്ടാം പ്ലാറ്റ്ഫോമും യാത്രക്കാരുടെ സൗകര്യം മാനിച്ച്ഉയർത്താനുള്ള അനുമതി നൽകിയതായി മാനേജർ എംപിയെ അറിയിച്ചു. കൂടാതെ മംഗലാപുരം കോയമ്പത്തൂർ റൂട്ടിൽ പുതിയ ഇൻ്റർ സിറ്റി സർവീസ് തുടങ്ങണമെന്ന് എംപിയുടെ ആവശ്യം സജീവമായി പരിഗണിക്കുമെന്ന് ജനറൽ മാനേജർ ഉറപ്പു നൽകി.


യു.പി.ക്കാരൻ അയാൻ ഫ്രഞ്ച് ബ്രവെ പരീക്ഷ ജയിച്ച് ചരിത്രമെഴുതി
മാഹി : ഹിന്ദിയിൽ പിറന്ന്, മലയാളത്തിൽ വളർന്ന്,
ഫ്രഞ്ചിൽ പരീക്ഷയെഴുതി, ഉത്തർ പ്രദേശുകാരൻ അയാൻ മയ്യഴിയുടെ അഭിമാനമായി.
മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ ബാർബർ ഷോപ്പ് നടത്തുന്ന ഉത്തർപ്രദേശ് സ്വദേശി മുസ്താക്കിന്റെയും രേഷ്മയുടെയും മൂത്തമകനായ അയാനാണ് ഫ്രഞ്ച് ഹൈസ്കൂളായ എക്കോൽ സെംത്രാൽ എ കൂർ കോംപ്ലമെന്തേറിൽ 'നിന്ന് ഫ്രഞ്ച് ഭാഷയിൽ പൊതു പരീക്ഷയായ .:ബ്രവെ 'യെഴുതി, തിളക്കമാർന്ന വിജയം കൈവരിച്ച് ചരിത്രം കുറിച്ചത് .
ഫ്രഞ്ച് ഭരണകാലം തൊട്ടുള്ള മാഹിയിലെ ആദ്യ വിദ്യാലയമാണ് എക്കോൽ സംന്ത്രാൽ എ കൂർ ക്ലോംപ്ലേമാന്തേർ മഹെ. ഫ്രഞ്ച് സംസ്കാരത്തിൻ്റെ ബാക്കി പത്രം എന്ന നിലയിലും, അന്തർദ്ദേശീയ കരാറനുസരിച്ചും നിലനിർത്തപ്പെടുന്ന ഈ വിദ്യാലത്തിലെ മുഖ്യ വിഷയങ്ങൾ ഫ്രഞ്ച് മീഡിയത്തിലാണ് പഠിക്കുന്നത് ഇതിനൊപ്പം ഉപഭാഷയായി ഇംഗ്ലീഷും, മലയാളവുമുണ്ട്.
ലോകോത്തര ഭാഷയും, സംസ്കാരവും അവകാശപ്പെടാനാവുന്ന ഫ്രഞ്ച് ബ്രവെ പരീക്ഷ പാസാകണമെങ്കിൽ. എഴുത്തുപരീക്ഷയ്ക്കൊപ്പം വാചാ പരീക്ഷയുമുണ്ട്. എഴുത്തു പരീക്ഷയിൽ പാസായ വിദ്യാർത്ഥികൾ പുതുച്ചേരിയിൽ പോയിട്ട് വേണം വാചാപരീക്ഷയിൽ പങ്കെടുക്കാൻ. ഇതോടൊപ്പം കായിക പരീക്ഷയും , ടൈലറിങ്ങ് പരീക്ഷയും കൂടിയുണ്ട്. മാഹിക്ക് പുറമേ കാരയ്ക്കലിൽ ഒരു സ്കൂളിലും, പുതുച്ചേരിയിലെ രണ്ട് സ്കൂളുകളിലും കൂടിയാണ് നിലവിൽ ഫ്രഞ്ച് മാധ്യമത്തിൽ പഠനം നടത്തുന്നത്.
ഫ്രഞ്ച് ഇഷ്ടപ്പെടുന്ന തദ്ദേശിയരാണ് മാഹിയിലെ ഫ്രഞ്ച് സ്കൂളിലെ സാധാരണ പഠിതാക്കൾ. എന്നാൽ ഉപജീവനാർത്ഥം മാഹിയിലെത്തിയ മുസ്തക്ക് തൻ്റെ വീട്ടുടമസ്ഥനിൽ നിന്ന് മാഹിയുടെ ചരിത്രം അറിഞ്ഞപ്പോൾ ,തൻ്റെ മകനെ ഫ്രഞ്ച് പഠിപ്പിക്കണമെന്ന് അതിയായി ആഗ്രഹിച്ചു. തുടർന്നാണ് കേരളത്തിലെ അഴിയൂരിലെ വിദ്യാലയത്തിൽ രണ്ടാം തരത്തിൽ പഠിക്കുകയായിരുന്ന അയാനെ ഫ്രഞ്ച് മീഡിയം വിദ്യാലയമായ എക്കോൽ സംന്ത്രാൽ എ കൂർ ക്ലോംപ്ലേ മാന്തേർ മഹെയിലേക്ക് മുസ്താക് മാറ്റി ചേർത്തത്. വീട്ടിൽ ഹിന്ദിയും കൂട്ടുകാരോട് മലയാളവുംസംസാരിച്ചിരുന്ന അയാന് ഇംഗ്ലീഷും വശമുണ്ട്. ഫ്രഞ്ചും വളരെ വേഗത്തിലാണ് കുട്ടിക്ക് വഴങ്ങിയതെന്ന് അദ്ധ്യാപകർ പറയുന്നു. മൂന്നാം തരത്തിൽ വെച്ചാണ് ഫ്രഞ്ച് പഠനം തുടങ്ങിയതെങ്കിലും മറ്റുള്ളവർക്കൊപ്പം തന്നെ ഫ്രഞ്ച് ഭാഷയിൽ അയാൻ വൈദഗ്ദ്യം നേടി. പുതുച്ചേരിയിലെ കൽവെ കോളജിൽ നിന്നു വേണം ബിരുദമായ ബക്കലോറിയ പഠനം നടത്താൻ - ഫ്രഞ്ച് ബിരുദം നേടിയാൽ ദേശവിദേശങ്ങളിൽ ജോലി സാദ്ധ്യത ഏറെയാണ്.
ചിത്രവിവരണം: അയാൻ തൻ്റെ വിദ്യാലയമായ മാഹെ എക്കോൽ സംത്രാൽ എകൂർ കോംപ്ലമെന്തേറിൻ്റെ വരാന്തയിൽ


വ്യാപാര വ്യവസായ തൊഴിൽ മേഖല സംരക്ഷിക്കണം: മാഹി സിവിൽ സ്റ്റേഷൻ മാർച്ച് മെയ് 23 ന്
മാഹി:മാഹിയിലെ വ്യാപാര വ്യവസായ തൊഴിൽ മേഖലയുടെ സംരക്ഷണം ആവശ്യപ്പെട്ട് മാഹി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ മെയ് 23 ന് രാവിലെ 9.30 ന് മാഹി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. പുതുച്ചേരി ട്രേഡേർസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് ഇ.ശ്രീനിവാസൻ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യും. മുഴുവൻ കടകളും അടച്ച് രാവിലെ 9 മണിക്ക് വ്യാപാരികളുടെ മാർച്ച് മാഹി പള്ളി മൈതാനത്തിന് സമീപത്തു നിന്നും ആരംഭിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ.അനിൽകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ടൂറിസം പ്രമോഷനും ഹാർബർ നിർമ്മാണവും എവിടെയും എത്താത്തതും ഉദ്യോഗസ്ഥ വൃന്ദം വ്യാപാരികളോട് കാണിക്കുന്ന അവഗണനയും വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചിരിക്കയാണ്. വ്യാപാരോത്സവത്തിൻ്റെ പേരിൽ നടത്തിയ കൂപ്പൺ വിതരണത്തിലൂടെ വിജയികളായവർക്കുള്ള സമ്മാനങ്ങൾ കൃത്യമായി വിതരണം ചെയ്യാത്ത നടപടിഅംഗീകരിക്കാനാവില്ല. പാർക്കിംങ് സൗകര്യങ്ങൾ നിഷേധിക്കുന്ന മയ്യഴി ഭരണകൂടത്തിൻ്റെ തീരുമാനംപിൻവലിക്കണമെന്നും ഭാരവാഹികളായ ഷാജി പിണക്കാട്ട്, ഷാജു കാനം, കെ.കെ.ശ്രീജിത്ത്, കെ.പി.അനൂപ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു
ജവഹർ അസോസിയേഷൻ
: വാർഷികം 18 ന്
ചെമ്പ്രയിലെ ജവഹർ റസിഡൻ്റസ് അസോസിയേഷൻ്റെ വാർഷികാഘോഷം മെയ് 18 ന് രാവിലെ 9.30 ന് രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിവിധ കലാപരിപടികളും ജനറൽ ബോഡി യോഗവും നറുക്കെടുപ്പു ഉണ്ടായിരിക്കും.
വനിത ഹോസ്റ്റൽ ചാലക്കരയിൽ പ്രവർത്തനമാരംഭിച്ചു
മാഹി ..പുതുച്ചേരി വനിത & ഭിന്നശേഷി വികസന കോർപ്പറേഷന്റെ കീഴിലുള്ള രണ്ടാമത്തെ ഹോസ്റ്റൽ ചാലക്കര പി.എം.ടി ഷെഡ്ഡിനു സമീപം ആരംഭിച്ചു. ജോലി ചെയ്യുന്ന വനിതകൾക്കും പഠിക്കുന്ന കുട്ടികൾക്കും 24 മണിക്കൂർ സെക്യൂരിറ്റിയോടു കൂടി കുറഞ്ഞ നിരക്കിൽ ഭക്ഷണവും താമസവും ലഭ്യമാണ്.
Contact No. 9846755519

കാര ലക്ഷ്മിനിര്യാതയായി
മാഹി .കൊയ്യോട്ട് തെരുവിലെ കാര ലക്ഷ്മി (87) നിര്യാതയായി
മക്കൾ :കാര ദാസൻ.. കാര സുരേന്ദ്രൻ, കാര ശശി മരുമക്കൾ: സുചിത്ര.വസന്ത. നിർമ്മല


ഗുരു ധർമ്മ പ്രചരണ സഭ
മാഹി യൂണിറ്റ് ഉദ്ഘാടനം
മെയ് 18 ന്
മാഹി: ഗുരു ധർമ്മ പ്രചരണ സഭ
മാഹി യൂണിറ്റിൻ്റെ ഉദ്ഘാടനം മാഹി ശ്രീനാരായണ ബി.എഡ്. കോളജ് ഓഡിറ്റോറിയത്തിൽ
മെയ് 18 ന് 3 മണിക്ക് ശിവഗിരി ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സിക്രട്ടറി സ്വാമി ശുഭാംഗാനന്ദ നിർവ്വഹിക്കും. പ്രസിഡണ്ട് പി.സി.ദിവാനന്ദൻ അദ്ധ്യക്ഷത വഹിക്കും. രമേശ് പറമ്പത്ത് എം.എൽ.എ മുഖ്യഭാഷണം നടത്തും.
പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് പ്രത്യേക ഭാഷണം നടത്തും.. സജിത്ത് നാരായണൻ, അഡ്വ. ടി. അശോക് കുമാർ, പ്രബീഷ് കുമാർ, അഡ്വ.വി.പി.സത്യൻ,
സി.ടി.അജയകുമാർ, സുനിൽ മാസ്റ്റർ, ചാലക്കര പുരുഷു, സോജ്‌ന, കെ. പി. പ്രേമചന്ദ്രൻ എന്നിവർ സംബന്ധിക്കും
ഗുരുവിൻ്റെ അറിയപ്പെടാത്ത ചരിത്രങ്ങളുടെ ദൃശ്യാവിഷ്കാരവും ഉണ്ടായിരിക്കും
ഇന്നത്തെ സാമൂഹ്യ സാംസ്‌കാരിക ചുറ്റുപാടിൽ ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗുരുധർമ്മ പ്രചരണ സഭ
പ്രവർത്തിക്കുന്നതെന്ന് ഭാരവാഹികളായ പി.സി. ദിവാനന്ദൻ മാസ്റ്റർ, കെ.പി.പ്രേമചന്ദ്രൻ കല്ലാട്ട്, കെ.പി. അശോക് കുമാർ, വി.കെ.രാജേഷ് അലങ്കാർ, പി.ഗംഗാധരൻ, കെ.പി.അനൂപ് കുമാർ, അച്ചമ്പത്ത് പ്രകാശൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ശിശുരോഗ വിദഗ്ദരുടെ (ഐ.എ.പി) സംസ്ഥാന സമ്മേളനം ഇന്നും നാളെയും തലശേരിയിൽ
തലശ്ശേരി:ശിശുരോഗ വിദഗ്ദരുടെ (ഐ.എ.പി ] കേരള സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി (ശനി, ഞായർ )തലശ്ശേരി പേൾവ്യൂ റീജൻസിയിൽ. ചേരും.. ഇന്ന് രാവിലെ പീഡിയാട്രിക് ക്രിറ്റിക്കൽ കേർ, ന്യൂനതൽ കേർ, വിഷയങ്ങളിൽ ഏകദിന ശിൽപശാല നടക്കും. വൈകിട്ട് വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം, രക്ഷിതാക്കൾക്കായി ലഹരിയെ പറ്റി ബോധവൽക്കരണ പരിപാടി, ക്രിക്കറ്റ് മത്സരവും ഞായറാഴ്ച രാവിലെ 6 മുതൽ 7.30 വരെ ഐ.എം.എ. മെമ്പർമാർക്കുംകുടുംബാംഗങ്ങൾക്കുമായി സുംബയും ശരിര ചലനാതയും വിഷയത്തിൽ പരിശീലനം നൽകും. 10 മണിക്ക് ഐ.എ.പി. സംസ്ഥാന പ്രസിഡണ്ട് ഡോ. റിയാസിന്റെ അദ്ധ്യക്ഷതയിൽ മുൻ അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫസർ ഡോ.ടി.വി.സുകുമാരൻ (കോട്ടയം) സമ്മേളനം ഉദ്ഘാടനം ചെയ്യും. 250 ഓളം ഡോക്ടർമാർ സംബന്ധിക്കും. ഭിന്നശേഷിയുള്ള കുട്ടികൾ നിർമ്മിച്ച പേന, സോപ്പ്, അഗർബത്തി തുടങ്ങിയവ സമ്മേളന പ്രതിനിധികൾക്ക് സമ്മാനമായി നൽകും. മെഡിക്കൽ ബുക്ക്സിന്റെ പ്രദർശനവും വിൽപനയും ഉണ്ടാവും. ശിശു മരണനിരക്ക് താരതമ്യേന കേരളത്തിൽകുറവാണെന്ന് അത് സംബന്ധിച്ച ചോദ്യത്തിന് പീഡിയാട്രിഷ്യന്മാർ ചൂണ്ടിക്കാട്ടി. ആന്റിബയോട്ടിക് മരുന്നുകൾ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാവു എന്നും ക്രമവും കൃത്യതയും തെറ്റിച്ചുള്ള ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം പ്രതിരോധശേഷിയിൽ ദൂരവ്യാപക പരിണിത ഫലങ്ങൾ ഉണ്ടാക്കുമെന്നും ഡോക്ടർമാർ വിശദീകരിച്ചു.- ഐ.എ.പി. ഭാരവാഹികളായ ഡോ.എം.കെ. സന്തോഷ്, ഡോ.പി.പി. ജയഗോപാൽ, ഡോ. ബി.എം.ജലാലുദ്ദീൻ, ഡോ. പ്രിയ പി.രാജേന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

മെഡിക്കൽ അലവൻസ് പുന:സ്ഥാപിക്കണം.
മാഹി:കേന്ദ്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായി പുതുച്ചേരി ഡി.എ.ടി 2025 ഫിബ്രവരി 12 ന് ഇറക്കിയ ഉത്തരവിന് വിരുദ്ധമായി
പെൻഷനോടൊപ്പം നൽകി വന്നിരുന്ന ഫിക്സഡ് മെഡിക്കൽ അലവൻസ് മാഹിക്ക് പുറത്ത് അധിവസിക്കുന്ന പെൻഷൻകാർക്ക് നിഷേധിച്ച നടപടി പിൻവലിക്കണമെന്ന് മാഹി പുതുച്ചേരി പെൻഷനേഴ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
മാഹി തീർത്ഥ ഹോട്ടലിൽ ചേർന്ന യോഗം മാഹി എം.എൽ.എ . രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡണ്ട് ഡോ: ആൻ്റണി ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ.വിജയൻ പി.ടി. പ്രേമരാജൻ, പ്രകാശ് മംഗലാട്ട്, പി.കെ. ബാലകൃഷ്ണൻ, സി എച്ച് പ്രഭാകരൻ സംസാരിച്ചു.
പഹൽഗാമ് ഭീകരാക്രമണത്തിൽ ജീവത്യാഗം ചെയ്ത സൈനികർക്കും മരണപ്പെട്ടവർക്കും ആദരാഞ്ജലികൾ അർപ്പിച്ചു. മുതിർന്ന അംഗങ്ങളെ ആദരിച്ചു.
ചിത്രവിവരണം: രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

കുഞ്ഞിപ്പാറാൽ ആയിഷ
മാഹി: സ്വാതന്ത്ര്യ സമര സേനാനി കേളോത്ത് ഇബ്രാഹിമിൻ്റെ ഭാര്യ കുഞ്ഞി പാറാൽ ആയിഷ (80) നിര്യാതയായി.
മക്കൾ: നസീർ കേളോത്ത്, നൗഷാദ് കേളോത്ത്, നസ്നി
മരുമക്കൾ: റഫീഖ്,ഷബാന, സമീറ
സ്പെഷ്യൽ ക്ലാസ്സിനെതിരെ
യുവജന സംഘടന
മാഹി:വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും സ്കൂളിൻ്റെ പഠനനിലവാരം ഉയർത്താൻ പെടാപാട് പെടുമ്പോൾ ,പള്ളൂർ വി.എൻ. പി. സ്കൂളിൽ പ്ലസ് ടൂ വിദ്യാർത്ഥികൾക്ക് സ്പെഷൽ ക്ലാസ്സ് നടത്തുന്നതിനെതിരെ പ്രതിഷേധവുമായി യുവജന സംഘടന രംഗത്ത് . അവധിക്കാലമായിട്ടും സ്കൂളിലെത്തി ക്ലാസ് നടത്തുന്ന അധ്യാപകരുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്ന രീതിയിലാണ് സമരക്കാരുടെ പെരുമാറ്റം. കഴിഞ്ഞ ദിവസം സ്കൂളിലെത്തി ഭീഷണി മുഴക്കിയ സംഘം വെള്ളിയാഴ്ച ചീഫ് എഡ്യുക്കേഷൻ ഓഫീസിലെത്തി വെല്ലുവിളി നടത്തിയാണ് മടങ്ങിയത്.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ഉയർത്തി കൊണ്ടുവരുന്നതിന് രക്ഷാകർത്താക്കളുടെ ആവശ്യപ്രകാരം നടത്തുന്ന രണ്ട് മണിക്കൂർ മാത്രമുള്ള അവധിക്കാല ക്ലാസ്സുകൾ തടയുന്ന നടപടി ഉത്തരവാദപ്പെട്ട യുവജന സംഘടനക്ക് ചേർന്നതല്ലെന്ന് രക്ഷിതാക്കൾ പറയുന്നു.
പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഇത്തരം പ്രവണതകളിൽ നിന്ന് ഇവർ പിന്തിരിയണമെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം
ദക്ഷിണ റെയിൽവേ ജനറൽ.മാനേജർ വിളിച്ചു ചേർത്ത , പാലക്കാട്
ഡിവിഷൻ പരിധിയിലെM.Pമാരുടെ യോഗത്തിൽ തലശ്ശേരി-മൈസൂർ പാത ചർച്ച ചെയ്യാതിരുന്നത് ഏറെ വേദനാ ജനകവും
പ്രതിഷേധാർഹവുമാണ്: കെ.വി. ഗോകുൽ ദാസ്
(പ്രസിഡൻ്റ്)തലശ്ശേരി വികസന വേദി
പാലക്കാട് റെയിൽവേ ഡിവിഷനിൽനടപ്പാക്കേണ്ടവികസനപദ്ധതികൾ ചർച്ചചെയ്യുന്നതിനായി കഴിഞ്ഞദിവസം ദക്ഷിണ റയിൽവേജനറൽ മാനേജർ. ആർ. എൻ .സിങ്ങ് വിളിച്ച് ചേർത്തിരുന്ന പാലക്കാട്ഡിവിഷൻ പരിധിയിൽ വരുന്ന എം.പി.മാരുടെയോഗത്തിൽ, കേരളത്തി ലെ എല്ലാ മുന്നണികളെ
യും പ്രതിനിധീകരിക്കുന്നഎം.പി.മാരാണ് പങ്കെടുത്തിരുന്നത്.
വളരെയേറെപ്രാധാന്യം അർഹിക്കുന്ന
ഈ യോഗത്തിൽ,കേരളംഏറെ പ്രാമുഖ്യം നൽകികൊണ്ടിരിക്കുന്ന തലശ്ശേരി മൈസൂർ റയിൽ പാതയെ
ഒരു എം.പി.പോലും പ്രതികരിക്കാതിരുന്നത്ഏറെ സങ്കടകരവും , നിരാശാ ജനകവും , അത്യന്തം പ്രതിഷേധാർഹവുമാണ്. പങ്കെടുത്തിരുന്നഎം.പി.മാർ അവരവരുടെമണ്ഠലങ്ങളിലെ നിസ്സാര
കാര്യങ്ങൾക്ക് വേണ്ടി ശബ്ദിച്ചതായാണ് പത്രത്തിലൂടെ അറിയാൻ
സാധിച്ചത് . തലശ്ശേരി അസംബ്ലി നിയോജക മണ്ഠലം ഉൾപ്പെടുന്നവടകര പാർലമെൻ്റിൻ്റെഎം.പി.യായിട്ടുള്ള ശ്രീ.ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടിരിക്കുന്നത്, നിലവിൽകോയമ്പത്തൂരിൽ നിന്ന്കണ്ണൂരിൽ അവസാനിക്കു
ന്ന കോയമ്പത്തൂർ-കണ്ണൂർപാസ്സഞ്ചർ ട്രെയിൻ മംഗലാപുരത്തേക്ക് നീട്ടണമെന്നതായാണ് മനോരമ പത്രത്തിലൂടെ അറിയാൻ കഴിഞ്ഞത് ! തലശ്ശേരി - വടകര കൊയിലാണ്ടി എന്നീ പ്രധാന സ്റ്റേഷനുകൾ
ഉൾപ്പെടുന്ന വടകര പാർലമെൻ്റ് എം.പി.യായിട്ടുള്ളഅദ്ദേഹത്തിന് ഈ മൂന്ന്സ്റ്റേഷനുകളുമായി ബന്ധ
പ്പെട്ടുള്ള എത്ര മാത്രം കാര്യങ്ങൾ ഉന്നയിക്കാമായിരുന്നു ? ഈ മൂന്ന് സ്റ്റേഷനുകളിലും ഒരു ആവശ്യവും
ഇല്ലേ ? വടകരയ്ക്കും ,കൊയിലാണ്ടിക്കും ആവശ്യങ്ങൾ ഇല്ലെങ്കിലുംതലശ്ശേരിയെ സംബന്ധിച്ച്
നിരവധി ആവശ്യങ്ങളുണ്ട് !ഇവിടെ 25 ട്രെയിനുകൾ നിർത്താത്തതും,ദീർഘദൂര യാത്രക്കാർക്കും , രോഗികൾക്കും അത്യാവശ്യമായ റിട്ടയറിങ്ങ് റൂം അനുവദിപ്പി ക്കേണ്ടതും, പുതിയ ബസ്റ്റാൻ്റിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് അപ്രോച്ച്റോഡ് ഉൾപ്പെടെ ഒരു ഡസനിലേറെ ന്യായമായആവശ്യങ്ങൾ തലശ്ശേരിക്ക്ഉണ്ട് . കേരളാ തലത്തിൽ തന്നെ സജീവ ചർച്ചയായി ട്ടുള്ള തലശ്ശേരി - മൈസൂർ റയിൽ പാത തന്നെയാണ് ഇതിൽ അതിപ്രധാനമായ ഒന്നും. ഇക്കാര്യങ്ങൾ ഒരു തവണ നേരിട്ടും , പിന്നീട്
നേരിട്ട് അവസരം ലഭിക്കാ തെയായപ്പോൾ, അദ്ദേഹത്തിൻ്റെ Mail -ലും, വാട്ട്സ്ആപ്പിലുമൊക്കെ ഞങ്ങൾ അറിയിച്ചിട്ടുണ്ട്. എം.പി.എന്ന നിലയിൽ അദ്ദേഹംകാര്യങ്ങൾ ആവശ്യപ്പെടുന്നതിന് മുമ്പ് ഏറ്റവും ചുരുങ്ങിയത് തലശ്ശേരിറെയിൽവേ സ്റ്റേഷനുമായിബന്ധപ്പെടണമായിരുന്നു ! ഇതിപ്പോൾ അദ്ദേഹത്തിൻ്റെ മണ്ഠലത്തിലെ പ്രധാന സ്റ്റേഷനുകളിൽ വേണ്ടുന്ന ആവശ്യംഒന്നും തന്നെ അദ്ദേഹംഉന്നയിച്ചില്ല എന്ന് മാത്രമല്ല,
അദ്ദേഹം ഉന്നയിച്ചിട്ടുള്ളആവശ്യം ഒരു പക്ഷേ അദ്ദേഹത്തിൻ്റെ മണ്ഠലത്തിലെ ട്രെയിൻ യാത്ര ക്കാർക്ക്ഉപദ്രവമായിതീരാൻ സാധ്യതയുള്ളതാണ് .
കാരണം ,കണ്ണൂരിൽ നിന്ന് നിലവിൽകോയമ്പത്തൂരേക്ക്പോവുന്ന പാസ്സഞ്ചർട്രെയിൻ തലശ്ശേരി -മാഹി_വടകര - കൊയിലാണ്ടി -വഴി കോയമ്പത്തൂരേക്ക്പോവുമ്പോൾ, കണ്ണൂരിൽനിന്ന് ആരംഭിക്കുന്നതി
നാൽ തന്നെ തലശ്ശേരിയി ലെയും, മാഹി, വടകര, കൊയിലാണ്ടി തുടങ്ങിയ സ്റ്റേഷനുകളിലെ യാത്രക്കാർക്ക് സുഖമായിഇരുന്ന് യാത്ര ചെയ്യുവാൻകഴിയുമായിരുന്നു .അത് പോലെ തിരിച്ചും . എന്നാൽ ഇതേ ട്രെയിൻ മംഗലാപുരം വരെ നീട്ടിയാൽ, കണ്ണൂർ മുതൽ ഉള്ളവർക്ക്, നിലവിലെ പോലെ ഇരുന്ന്
പോവാൻ സാധിക്കുമോ ?മാത്രമല്ല , കോഴിക്കോട്ഭാഗത്ത് നിന്ന് മംഗലാപുരത്തേക്ക് ആവശ്യത്തിലേറെട്രെയിനുകൾ ഇപ്പോഴുണ്ട് .പാലക്കാട് റെയിൽവേ ഡിവിഷന് തന്നെ വലിയ
രീതിയിൽ അഭിമാനകരമാവാൻ സാധ്യതയുള്ള
ഒന്നാണ് തലശ്ശേരി - മൈസൂർ റെയിൽ പാത എന്നത്. അതിനാൽ തന്നെ
ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ച്ചേർത്ത യോഗത്തിൽ പങ്കെടുത്തിരുന്ന മുഴുവൻഎം.പി.മാരും ഈ വിഷയത്തിന് പ്രാധാന്യം നൽകണമായിരുന്നു.പക്ഷേ,നമ്മുടെസ്വന്തം എം.പി.ക്ക് പോലും
ആവശ്യം ഉന്നയിക്കുവാൻ സാധിച്ചില്ല എന്നത്ഖേദകരമാണ്. ഈ പാത മലബാറിനാകെ ഏറെഗുണകരമാവുന്ന ഒന്നാണ്.
കാരണം, മൈസൂറിൽ നിന്ന് അര മണിക്കൂർ കൊണ്ട് ബാംഗ്ലൂരിലേക്കും,
ഒന്നര മണിക്കൂർ കൊണ്ട്ചെന്നൈയിലേക്കും എത്താവുന്ന വിധത്തിൽ
ഒരു അതിവേഗ പാതക്ക്വേണ്ടി മൈസൂരിൽ
പ്രവർത്തനം തുടങ്ങികഴിഞ്ഞിരിക്കുകയാണ് .
അങ്ങനെ വരുമ്പോൾതലശ്ശേരി -കൂത്തുപറമ്പ്-മട്ടന്നൂർ - ഇരിട്ടി - കൂട്ടുപുഴ
കുടക് ജില്ലയിലെ തിത്തി മത്തി - പൊന്നം പേട്ട - വഴിമൈസൂരിലേക്ക് , മുമ്പ്ആക്ഷൻ കമ്മറ്റി ജനകീയ
സർവ്വേയിലൂടെ കണ്ടെത്തി യിരുന്നത് പോലെ 145 കി. മീ. ദൂരത്തിൽ നടപ്പിലാക്കി
യാൽ,തലശ്ശേരി വഴി രണ്ടര മണിക്കൂർ കൊണ്ട് മൈസൂ രിൽ എത്തിച്ചേരാൻ സാധി
ക്കില്ലേ ?
അവിടെ നിന്ന് അതിവേഗ ട്രെയിൻ മാർഗ്ഗം അര മണിക്കൂർ കൊണ്ട് ബാംഗ്ലൂരും, കേവലം ഒന്നര മണിക്കൂർ കൊണ്ട് ചെന്നൈയിലുമെത്തി
ചേരാൻ സാധിക്കുംഎന്ന് പറയുമ്പോൾ ,തലശ്ശേരിയിൽ നിന്ന്നിലവിൽ 14 മണിക്കൂർ
യാത്ര ചെയ്യേണ്ടുന്നചെന്നൈയിലേക്കുള്ള
ദൂരം വെറും 4 മണിക്കൂ റായി ചുരുങ്ങുമ്പോൾ, കോഴിക്കോട്കാർക്കും , കാസർഗോഡ്കാർക്കു മൊക്കെ അഞ്ചര മണിക്കൂർ കൊണ്ടും എത്താൻസാധിക്കില്ലേ ? എന്നാൽചില ഗൂഢാലോചകളുടെ
ഭാഗമായി ഈ ആവശ്യംഎന്നന്നേയ്ക്കുമായിഇല്ലാതാക്കാനുള്ള ശ്രമവുംഅണിയറയിൽ സജീവമാ
യി നടന്ന് കൊണ്ടിരിക്കുകയാണ്.അതിൻ്റെ ഭാഗമായാ
ണ് , തലശ്ശേരി സ്റ്റേഷനോട്അനുബന്ധിച്ച് 1907- ൽബ്രിട്ടീഷുകാർ, മൈസൂർ പാതയ്ക്കായി അക്വയർ
ചെയ്ത് വെച്ചിട്ടുള്ള സ്ഥലത്തിൽ 2.63 ഏക്കർ സ്ഥലംസ്വകാര്യ സ്ഥാപനത്തിന്
മുറിച്ച് നൽകാൻ നീക്ക ങ്ങൾ നടക്കുന്നത് . പാലക്കാട് റെയിൽവേഡിവിഷനും ഈ നീക്ക ങ്ങൾ അംഗീകരിച്ചിട്ടുള്ളതിനാൽ, ഉടൻ അതിനുളളസാധ്യതയും തെളിയുന്നു
ണ്ട് . തലശ്ശേരി - മൈസൂർപാതയുടെ'തല'യായിട്ടുള്ളഭാഗം വെട്ടി മാറ്റിയാൽ മറ്റ്
ഭാഗങ്ങൾ കൊണ്ട് ഒരുകാര്യവും ഉണ്ടാവില്ലെന്ന്,ഈ പാത ഒരിക്കലുംയാഥാർത്ഥ്യമാവാതിരിക്കാൻ അണിയറയിൽകിണഞ്ഞ് പരിശ്രമിച്ച്കൊണ്ടിരിക്കുന്ന 'അദൃശ്യ'
ശക്തികൾക്ക് അറിയാം !എന്നാൽ, നമ്മുടെ ജന പ്രതിനിധികൾ ഇതൊന്നുംഅറിയുന്നുമില്ല ,അവർക്ക്
അറിയാൻതാത്പര്യവുമില്ല!കേരളാ റെയിൽ (സിൽവർ
ലൈൻ) ഒരു സ്വപ്നമായി കൊണ്ട് നടക്കുന്ന ബഹു.കേരളാ മുഖ്യമന്ത്രി,അതിശക്തമായ ഇടപെടലുകൾ
തലശ്ശേരി - മൈസൂർ പാതക്ക് വേണ്ടി നടത്തിയിരുന്നു
എങ്കിലും, കേന്ദ്രം സിൽവർലൈനിന് അനുമതി നൽകണമെങ്കിൽ,ശബരി
പാത പരിഗണിക്കണം എന്ന ആവശ്യം വന്നതായാ
ണ് മനസ്സിലാക്കാൻ സാധിക്കുന്നത് . ഏതെങ്കിലും ഒരു വലിയ പാതയ്ക്ക്മാത്രമാണ് അംഗീകാരം
ലഭിക്കുക എന്നതിനാൽ,1907 മുതൽ ഉള്ള ,ഒരുനൂറ്റാണ്ടിൻ്റെ 'സ്വപ്നം'
എന്നന്നേയ്ക്കുമായികരിഞ്ഞ് പോവാനാണ്സാധ്യത !
- കെ.വി. ഗോകുൽ ദാസ്
(പ്രസിഡൻ്റ്)
തലശ്ശേരി വികസന വേദി

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group