ശുഭശ്രീയുടെ ഭാവ ചലനങ്ങളിൽ പുരാണ കഥാപാത്രങ്ങൾ പുനർജ്ജനിച്ചു :ചാലക്കര പുരുഷു

ശുഭശ്രീയുടെ ഭാവ ചലനങ്ങളിൽ പുരാണ കഥാപാത്രങ്ങൾ പുനർജ്ജനിച്ചു :ചാലക്കര പുരുഷു
ശുഭശ്രീയുടെ ഭാവ ചലനങ്ങളിൽ പുരാണ കഥാപാത്രങ്ങൾ പുനർജ്ജനിച്ചു :ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 May 16, 12:37 AM
devatha

ശുഭശ്രീയുടെ ഭാവ ചലനങ്ങളിൽ പുരാണ കഥാപാത്രങ്ങൾ പുനർജ്ജനിച്ചു

:ചാലക്കര പുരുഷു


മാഹി:കുഞ്ഞുനാളിലേ മനസ്സിൽ കൊണ്ടു നടന്ന മോഹം തളിപ്പറമ്പ് കഥകളി കേന്ദ്രത്തിലെ അരങ്ങേറ്റ വേദിയിൽ യാഥാർത്ഥ്യമായപ്പോൾ, മയ്യഴിക്കാരി ശുഭശ്രീ ഒരേ സമയം ശ്രീകൃഷ്ണനായും, പാഞ്ചാലിയായും    യായും പരകായപ്രവേശം നടത്തി.

ചിത്രകാരിയായ അമ്മ കെ.ഇ.സുലോചനക്കൊപ്പം, കുഞ്ഞുനാളിൽ

 തിരുവങ്ങാട്ശ്രീരാമസ്വാമി ക്ഷേത്രത്തിലെകൂത്തമ്പലത്തിൽ വെച്ചാണ് ശുഭശ്രീ ആദ്യമായികഥകളികണ്ടത്നാട്യഭംഗിയും :സംഗീതമേൻമയുംവേഷവിധാനങ്ങളുടെവർണ്ണപ്പൊലിമയുമെല്ലാം അന്നേ മനസ്സിൽ തങ്ങി നിന്നു. തിരുവങ്ങാട് വസന്ത ടീച്ചറിൽ നിന്ന് മോഹിനിയാട്ടവും ,മലയാള കലാഗ്രാമത്തിൽ നിന്ന് ഭരതനാട്യവും, മോഹിനിയാട്ടവും ചിത്രകലയുമെല്ലാം അഭ്യസിക്കുമ്പോഴും,

ശുഭശ്രീയുടെ മനസ്സിൽകഥകളി ആനന്ദോൽസവമായി നിറഞ്ഞ് നിന്നു. നല്ലൊരു ഗുരുമുഖം തേടിയുള്ള അലച്ചിലിനിടയിലാണ്

കലാമണ്ഡലംരാമകൃഷ്ണനെ ഗുരുവായി കണ്ടെത്തുന്നത്. വർഷങ്ങളുടെ കഠിനമായ പരിശീലനത്തിലൂടെയാണ് ശുഭശ്രീ കഥകളിയുടെ മർമ്മമായ ആംഗികത്തെ തൊട്ടറിയുന്നത്. താളാത്മകമായ രംഗ ചലനങ്ങളും, ഭാവാ വിഷ്ക്കരണവുമെല്ലാം ഇതിവൃത്തത്തെ അരങ്ങിൽപ്രശോഭിതമാക്കാൻ ഈ കലാകാരിയെ പ്രാപ്തമാക്കുന്നുണ്ട്.

 പുരാണ കഥാപാത്രങ്ങളായ ശ്രീകൃഷ്ണനേയും ലക്ഷ്മണനേയും പാഞ്ചാലിയേയുമൊക്കെ ഭാവതീവ്രത കൊണ്ടും, സ്പഷ്ടമായ ആoഗ്യങ്ങൾ കൊണ്ടും പകർന്നാടിയപ്പോൾ, രസാനുഭൂതിയുളവാക്കുന്ന ഈ കലയുടെ അസാധാരണമായ സൗന്ദര്യാനുഭൂതിയാണ് അനുവാചകർ അനുഭവിച്ചറിഞ്ഞത്..

ചിത്രവിവരണം: കല്ലാണസൗഗന്ധികത്തിൽ പഞ്ചാലിയായി ശുഭശ്രീ


mannan_coconut_advt-removebg-preview

വാത്മീകി രാമായണം

മലയാള പരിഭാഷ

പുസ്തക പ്രകാശനം നാളെ


തലശ്ശേരി:പ്രമുഖശ്രീനാരായണീയനും,ഒളവിലംസ്കൂൾപ്രധാനാദ്ധ്യാപകനും കവിയുമായ ചൊക്ലി കവിയൂരിലെ വി.കെ.ഭാസ്കരൻ മാസ്റ്റർ,തന്റെ ജീവിത സായാഹ്നത്തിലെ ഏകാന്തമായ ഏഴ് വർഷം ചിലവഴിച്ചെഴുതിയ വാത്മീകിരാമായണം മലയാള പരിഭാഷയുടെ പുസ്തക പ്രകാശനം നാളെ ( ശനിയാഴ്ച) വൈകിട്ട് 3. 30‌ന് തലശ്ശേരി നവരത്ന ഓഡിറ്റോറിയത്തിൽ നടക്കും. രാമായണത്തിലെ 24,000 ശ്ലോകങ്ങളുടെ പദാനുപദ മൊഴിമാറ്റമാണ് ഏഴ് വാള്യങ്ങളുള്ള പുസ്തകത്തിലുള്ളത്. ഇതിന് മുൻപ് മഹാകവി വള്ളത്തോൾ മാത്രമാണ് വാത്മീകി രാമായണം ഈ വിധത്തിൽ വിവർത്തനം ചെയ്തിട്ടുള്ളൂവെന്ന് പുസ്തക പ്രകാശന സംഘാടകരായ സുഹൃദ് സംഘം വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. ശ്രീനാരായണഗുരുദേവൻ, യേശുദേവൻ, മുഹമ്മദ് - മഹാനായ പ്രവാചകൻ എന്നീ ബൃഹദ് കാവ്യങ്ങളും സദ്‌ഗമയ, കുഞ്ഞാറ്റക്കിളികൾ എന്നീ കവിതാ സമാഹരങ്ങളും ഭാസ്ക്കരൻ മാസ്റ്ററുടെ കൃതികളാണ്.പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭൻ പുസ്തകം പ്രകാശനം ചെയ്യും. കെ.പി മോഹനൻ എം എൽ എ ഏറ്റുവാങ്ങും. ഡോ. കൂമുള്ളി ശിവരാമൻ പുസ്തക പരിചയം നടത്തും. കല്പറ്റ നാരായണൻ മുഖ്യപ്രഭാഷണം നടത്തും. തലശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി ടീച്ചർ അധ്യക്ഷത വഹിക്കും. ജി.വി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന് മുഖവില 7000 രൂപയാണെങ്കിലും പ്രകാശന ദിവസം ബുക്ക് ചെയ്യുന്നവർക്ക് 3000 രൂപക്ക് ലഭിക്കും.ഗുരുധർമ്മ പ്രചരണ സഭയുടെ കേന്ദ്രസമിതി അംഗവും, ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകനുമായ ഭാസ്കരൻ മാസ്റ്റർ ഇപ്പോൾ കവിയൂർ ശ്രീനാരായണ മഠം പ്രസിഡണ്ടും, ചൊക്ലി പീപ്പിൾസ് വെൽഫേർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടറുമാണ്.വാർത്താ സമ്മേളനത്തിൽ അഡ്വ.പി.കെ രവീന്ദ്രൻ, കെ.പി ദയാനന്ദൻ, എം.ഹരീന്ദ്രൻ പങ്കെടുത്തു.


സെൻടാക്: നഴ്സിംഗ്

പ്രവേശന പരീക്ഷ

അപേക്ഷ ക്ഷണിച്ചു


മാഹി:പുതുച്ചേരിയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ

2025-26 അധ്യയന വർഷത്തേക്ക് ബി.എസ്‌.സി (നഴ്‌സിംഗ്) സർക്കാർ ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള പുതുച്ചേരി നഴ്‌സിംഗ് എൻട്രൻസ് ടെസ്റ്റിന് (PNET-2025) സെൻടാക് മുഖാന്തിരം ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു.

 www.centacpuducherry.in എന്ന വെബ്സൈറ്റ് വഴി ഇന്നു (15.05.25) മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. മെയ് 30 വരെ അപേക്ഷകൾ സ്വീകരിക്കും. 'പുതുച്ചേരി നഴ്സിംഗ് പ്രവേശന പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ

പുതുച്ചേരിയിലെ സ്ഥിര താമസക്കാരയിരിക്കണം.

CENTAC വെബ്‌സൈറ്റിൽ UG നോൺ-നീറ്റ് രജിസ്റ്റർ ചെയ്ത നമ്പർ പ്രകാരം പുതുച്ചേരി നഴ്‌സിംഗ് എൻട്രൻസ് ടെസ്റ്റ് അപേക്ഷ അയക്കുക.


കോളേജ് ഓഫ് നഴ്സിംഗ്, ഇന്ദിരാഗാന്ധി ഗവ. മെഡിക്കൽ കോളേജ്,

മദർ തെരേസ പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളിലെ സ്വാശ്രയ, എൻആർഐ സീറ്റുകൾ NEET UG-2025 സ്കോറിന്റെ അടിസ്ഥാനത്തിലാണ് നികത്തുക. അപേക്ഷകർ CENTAC വെബ്‌സൈറ്റിൽ ഇപ്പോൾ തന്നെ UG നോൺ-നീറ്റ് അപേക്ഷ നൽകണം. ഫലം പ്രസിദ്ധീകരിച്ചതിന് ശേഷം ഒരു പ്രത്യേക ലിങ്ക് നൽകുന്നതാണ്.

മുകളിൽ പറഞ്ഞ സ്ഥാപനങ്ങളിലെ സ്വാശ്രയ സീറ്റുകൾ പുതുച്ചേരി നിവാസികൾക്ക് പുറമേ ഇതര സംസ്ഥാന വിദ്യാർത്ഥികൾക്കും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.centacpuducherry.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0413-2655570 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം. ഓൺലൈനിൻ അപേക്ഷകൾ 15.05.25 രാവിലെ 10 മണി മുതൽ 30.05.25 വൈകുന്നേരം 5 മണി വരെ സ്വീകരിക്കുമെന്ന് സെൻടാക്ക് കോ-ഓർഡിനേറ്റർ അറിയിച്ചു

mathyus

പൊലീസുമായി മുഖാമുഖം പരിപാടി


മാഹി: ഈസ്റ്റ് പള്ളൂർ മർവൽ റസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ മെയ് 17ന് ഞായറാഴ്ച വൈ .. 3 മണിക്ക് മാടാവിൽഹൌസിൽ പൊലീസും പൊതുജനങ്ങളുമായി മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു.

മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ പി.എ.അനിൽകുമാർ പങ്കെടുക്കും.

 ജനങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും നേരിട്ട് കേൾക്കാനും, മയക്ക് മരുന്നിൻ്റെ വിപത്ത്, സൈബർ ക്രൈം എന്നിവയെക്കുറിച്ച് ബോധവാന്മാരാക്കാനുമാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.


samudra-vydier's-ad_page-0001
img-20250515-wa0033

ടി. വി. ഖലീൽ നിര്യാതനായി.


മാഹി: പൂഴിത്തല എ. കെ. ജീ റോഡിൽ സാജ് ഫാമിന് അടുത്തുള്ള "നാസ്" ൽ താമസിക്കുന്ന പെരിങ്ങാടിയിലെ കെ. കെ. ഹൗസിൽ ടി. വി. ഖലീൽ (67) നിര്യാതനായി.

പരേതരായ ഡി. പി. കുഞ്ഞി മമ്മുവിന്റെയും ടി. വി. നഫീസ്സയുടേയും മകനാണ്.

ഭാര്യ: റസിയ (പൂഴിത്തല).

മകൾ: റമിനാസ്, സിനാൻ (മസ്ക്കറ്റ്).

മരുമക്കൾ: നവീൻ (മസ്ക്കറ്റ്), ഷസ.

സഹോദരങ്ങൾ: ടി. വി. ഫാത്തിമ (കെ. കെ. ഹൗസ്, പെരിങ്ങാടി), ടി. വി. സുഹറ (കോഴിക്കോട്), ടി. വി. ജമീല (ബൈത്തുൽ നൂർ, പെരിങ്ങാടി), പരേതരായ ടി. വി. പോക്കു, ടി. വി. ഹാഷിം.

ഖബറടക്കം: വെള്ളിയാഴ്ച രാവിലെ 9 മണിക്ക് അഴിയൂർ ഹാജിയാർ പള്ളി ഖബർസ്ഥാനിൽ.


vasthubharathi2
whatsapp-image-2025-05-15-at-20.58.40_34f848fb

തലശ്ശേരി എലിവേറ്റഡ്

വാക്ക് വേ പ്രോജക്ട്

യാഥാര്‍ത്ഥ്യമാകുന്നു


തലശ്ശേരി: കിഫ്ബി സഹായത്തോടെ നടപ്പാക്കുന്ന  കടല്‍പ്പാലം എലിവേറ്റഡ് വാക്ക് വേയുടെയും സൈറ്റ് ബ്യൂട്ടിഫിക്കേഷന്റെയും പ്രവൃത്തി ഈ മാസം അവസാനത്തോടെ ടെണ്ടര്‍ ചെയ്യും.  നിയമസഭാ സ്പീക്കർ അഡ്വ:എ എൻ ഷംസീറിൻ്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.  

കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍(KIIDC) മുഖേന ഇ.പി.സി മോഡിലാണ് പ്രോജക്ട് നടപ്പാക്കുന്നത്.  

കടല്‍പ്പാലവുമായി ബന്ധിപ്പിക്കുന്ന എലിവേറ്റഡ് വാക്ക് വേ രാജ്യത്ത് ആദ്യത്തേതാണ് തലശ്ശേരിയില്‍ യാഥാര്‍ത്ഥ്യമാകുന്നത്.  

എലിവേറ്റഡ് വാക്ക് വേയും കടല്‍പ്പാലം മുതല്‍ ജവഹര്‍ഘട്ട് വരെ ചരിത്രമുറങ്ങുന്ന പ്രദേശത്തിന്റെ സൈറ്റ് ബ്യൂട്ടിഫിക്കേഷനും പൂര്‍ത്തിയാകുന്നത് തലശ്ശേരി പൈതൃക ടൂറിസത്തിന് വലിയ മുതല്‍കൂട്ടാകുമെന്നും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന് സഹായകരമാകുമെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. 

കിഫ്ബി സീനിയര്‍ ജനറല്‍ മാനേജര്‍ പി. ഷ‌ൈല, കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ശോഭ, ചീഫ് എഞ്ചിനിയര്‍ പ്രകാശ് ഇടിക്കുള, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എം. കുഞ്ഞുമോന്‍, അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


ഡോ: ജയകൃഷ്ണൻ നമ്പ്യാരെ അനുസ്മരിച്ചു


തലശ്ശേരി : തലശ്ശേരിയിലെപ്രശസ്ത എല്ല് രോഗ വിദഗ്ദനും , പഴയ കാല കേരളാ സംസ്ഥാന സ്കൂൾസ് ക്രിക്കറ്റ് ടീം ക്യാപ്ടനും , തലശ്ശേരി

ബ്രദേർസ് ക്രിക്കറ്റ് ക്ലബ്ബിൻ്റെ നിലവിലെപ്രസിഡൻ്റുമായിരുന്ന

ഡോ : ജയകൃഷ്ണൻനമ്പ്യാരുടെ അകാലമരണത്തിൽ തലശ്ശേരി

ബ്രദേർസ് ക്രിക്കറ്റ് ക്ലബ്ബ്അനുശോചനം രേഖപ്പെടുത്തി . മുൻ. കേരളാ രഞ്ജിക്രിക്കറ്റ് താരവും ബ്രദേർസ് ക്ലബ്ബ് വൈസ്.പ്രസിഡൻ്റുമായ ടി.സി.സുധീഷ് അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി ഓ.വി.

മുഹമ്മദ് റഫീഖ്, പി.വി. സിറാജുദ്ദീൻ , എം.രമേശ് ബാബുസംസാരിച്ചു .


xxx

രാധ നിര്യാതയായി


മാഹി .ഈസ്റ്റ്‌ പള്ളൂർ നെല്ലിയാട്ട് കളരി ഭഗവതി ക്ഷേത്രത്തിന് സമീപം കുട്ടിന്റപറമ്പത്ത് വൃന്ദാവനത്തിൽ രാധ (64) നിര്യാതയായി.

പരേതരായ കുഞ്ഞിരാമൻ - ചീരു ദമ്പതികളുടെ മകളാണ്.

ഭർത്താവ് :പരേതനായ ഗോപാലൻ. 

മക്കൾ: രാലിഷ്,ധന്യ.

മരുമക്കൾ :ശ്രീഷ്മ (കതിരൂർ), ഹരീഷ് (ചെറുക്കലായി )

സഹോദരങ്ങൾ: ജാനകി, രാജൻ, വാസു(സുരഭി ഹോട്ടൽ ചൊക്ലി ), രേവതി, പ്രേമ,പുരുഷു പരേതയായ ശോഭ.


whatsapp-image-2025-05-15-at-21.04.47_ff28e7ca

കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു


തലശ്ശേരി:കതിരൂർ സർവീസ് സഹകരണ ബേങ്കും അസാപ് എൻ ടി ടി എഫ് ട്രെയിനിങ് സെൻ്റർ തലശ്ശേരിയും ചേർന്ന് ബാങ്ക് ഹാളിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു.തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ കെ.എം.ജമുനാറാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. കതിരൂർ ബേങ്ക് പ്രസിഡൻറ് ശ്രീജിത്ത് ചോയൻ അധ്യക്ഷത വഹിച്ചു.. കരിയർ കൗൺസിലർ ഡെനിൻ ഡൊമിനിക്ക് ക്ലാസ്സെടുത്തു.എൻ.ടി.ടി.എഫ് പ്രിൻസിപ്പൽ ആർ.അയ്യപ്പൻ,വൈസ് പ്രിൻസിപ്പൽ വി.എം.സരസ്വതി,ബാങ്ക് ഡയറക്ടർമാർ പി.സി.ദിനേശ്, ആലക്കാടൻ രമേശൻ എന്നിവർ സംസാരിച്ചു.ബാങ്ക് അസിസ്റ്റൻറ് സെക്രട്ടറി എം.രാജേഷ് ബാബു സ്വാഗതം പറഞ്ഞു.


ചിത്രവിവരണം: നഗരസഭാ ചെയർപേഴ്സൺ കെ.എം.ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-05-15-at-22.08.30_eb40e235

ശ്രീമതി നിര്യാതയായി.


മാഹി: പൂഴിത്തല അയ്യിട്ടവളപ്പിൽ കുഞ്ഞുണ്ണി അച്ചൻ്റെവിട താമസിക്കുന്ന പരേതനായ പാറമ്മൽ ശിശുപാലൻ ഭാ 1ര്യ ശ്രീമതി ( 87 ) നിര്യാതയായി.

മകൾ: മുരുകേശൻ ബാബു ( ഓട്ടോ ഡ്രൈവർ, വസന്തൻ , പുഷ്പലത (നവോദയ സ്ക്കൂൾ), ഷെർളി (പുതിയാപ്പ)

മരുമക്കൾ: സുസ്മിത ( പുന്നോൽ), നീന( കണ്ണൂർ),സുധിന്ദ്രൻ (കണ്ണൂർ),സദാശിവൻ (കോഴിക്കോട്)


mannan-advt-new
SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan