
എൻ്റെ മയ്യഴി ആത്മകഥ: പുസ്തകപ്രകാശന സംഘാടക സമിതി രൂപീകരിച്ചു.
മാഹി : പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രിയും, 26 വർഷം എം എൽ എ യും, പ്രശസ്ത ചിത്രകാരനുമായ ഇ.വത്സരാജിൻ്റെ ആത്മകഥ' എൻ്റെ മയ്യഴി' പുസതക പ്രകാശനച്ചടങ്ങിൻ്റെ
സംഘാടക സമിതി രൂപീകരിച്ചു.
മാഹി സഹകരണ ബി എഡ് കോളേജിൽ നടന്ന യോഗത്തിൽ രമേശ് പറമ്പത്ത് എം.എൽ.എ സ്വാഗതം പറഞ്ഞു. സജിത്ത് നാരായണൻ, കെ മോഹനൻ, അസീസ് മാഹി, സത്യൻ കെളോത്ത്, ചാലക്കര പുരുഷു എന്നിവർ സംസാരിച്ചു ഇവ ത്സരാജ് മറുഭാഷണം നടത്തി. പി.സി.ദിവാനന്ദൻ നന്ദി പറഞ്ഞു.
ചിത്രവിവരണം: രമേശ് പറമ്പത്ത് എം.എൽ.എ. ആമുഖ ഭാഷണം നടത്തുന്നു.

പുകയാതെ ജ്വലിച്ചവൻ
നന്ദു മഹാദേവ :ചാലക്കര പുരുഷു
തലശ്ശേരി: ജീവിതത്തിൻ്റെ ഏതോ ഒരു അഭിശപ്ത നിമിഷത്തിൽ താൻ മാരകമായ രോഗത്തിന് അടിപ്പെട്ടുവെന്നറിഞ്ഞപ്പോഴും ആ ചെറുപ്പക്കാരൻ തളർന്നു പോയില്ല. രോഗത്തെക്കുറിച്ചും, രോഗപ്രതിരോധത്തെക്കുറിച്ചും നന്നായറിയാവുന്ന
നന്ദു,കാൻസർ എന്ന മഹാ വ്യാധിയെ പ്രണയിനിയായി
കാണുകയായിരുന്നു ,അതിജീവനത്തിന്റെ രാജകുമാരൻ നന്ദു മഹാദേവന്റെ ഓർമ്മദിവസമാണ് മെയ് 15 , ആയിരങ്ങൾക്ക് പ്രചോദനമായി മാറിയ '
കാൻസർ എന്ന മഹാവ്യാധിയിൽ തളർന്നു പോകാതെ ചിരിച്ചു കൊണ്ടു നേരിടാൻ , ഒത്തിരിപേരെ പ്രാപ്തരാക്കിയ അസാധാരണ വ്യക്തിത്വമായിരുന്നു നന്ദു മഹാദേവ , ജീവിതത്തിൽ നിസ്സഹായതയോടെ നിൽക്കുന്നവരെ നന്ദു ചേർത്തു പിടിച്ചു , ഒത്തിരി പേർക്ക് ആശ്വാസമേകി ,
ഫെയ്സ് ബുക്കിലും, ന്യൂ ജെൻ മീഡിയകളിലുമെല്ലാം നന്ദുവിൻ്റെ വാക്കുകൾ ആശ്വാസത്തിൻ്റേയും, കരുത്തിൻ്റേയും പ്രതീക്ഷയുടേയും തീ നാളമായി. നന്ദുവുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിലുള്ളവർക്കെല്ലാം നന്ദു സഹോദരനും, മകനുമൊക്കെയായി '
നന്ദു,നമ്മോടൊപ്പമില്ലെങ്കിലും,ഇന്നും ആയിരകണക്കിന് മനുഷ്യർ നന്ദുവിന്റെ വാക്കുകളിലെ പോസിറ്റീവ് എനർജി ഉൾക്കൊണ്ട് വിജയിച്ചു മുന്നേറുന്നു
ക്യാൻസർ ബാധിച്ച്, ഒരു കാൽ മുറിച്ചു മാറ്റിയപ്പോൾ, ഒറ്റക്കാലിൽ നൃത്തം ചെയ്തു കാണിച്ചു സോഷ്യൽ മീഡിയയിൽക്കൂടി പലരെയും ഞെട്ടിച്ചു ,
സ്വന്തം മകനെ പോലെ തന്നെ പരിചരിച്ച
സീമാ ജി നായരെ യാശോദയായും, പെറ്റമ്മയായ ലേഖ നന്ദു മഹാദേവയെ ദേവകിയായും നന്ദു വിശേഷിപ്പിച്ചു ,
നന്ദുവിനോട് സംസാരിച്ചാൽ മനസ്സിലെ സങ്കടങ്ങൾക്ക് ആശ്വാസമാകുമെന്ന് അറിയാവുന്ന ഒത്തിരി പേര് നന്ദുവിനെ വിളിക്കാറുണ്ടായിരുന്നു , നന്ദുവിനെ കാണാനും സംസാരിക്കാനും ഒത്തിരി പേര് വരുമായിരുന്നു അവരോടൊക്കെ നന്ദു പറയുന്ന പ്രധാനപ്പെട്ട ഒരു ഡയലോഗ് ഉണ്ടായിരുന്നു " ഒരു നിമിഷം എങ്കിൽ ഒരു നിമിഷം പുകയരുത് ജ്വലിക്കണം "
തിരുവനന്തപുരം ആർ.സി.സി,.മലബാർ കേൻസർ സെൻ്റർ, എം.വി.ആർ സെൻ്റർ കോഴിക്കോട് എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിയുന്നവർക്കും, അതിജീവനം നേടിയവർക്കും നന്ദു സ്വന്തം വീട്ടിലെ അംഗമായി.
ചിരിച്ച മുഖത്തോടെയല്ലാതെ നന്ദുവിനെ കാണുക എന്നത്പ്രയാസമായിരുന്നു
ഒരിക്കലും ആരും സങ്കടപ്പെട്ടിരിക്കുന്നത്
നന്ദുവിനു ഇഷ്ടമല്ലായിരുന്നു ,
നന്ദു മഹാദേവയുടെ അമ്മ ലേഖ നന്ദു മഹാദേവ, നന്ദു തെളിയിച്ച വഴികളിൽക്കൂടി ഇപ്പോൾ മുന്നോട്ട് നീങ്ങുന്നു , ജീവിതത്തിന്റെ വിവിധ സാഹചര്യങ്ങളിൽ തളർന്നു പോയവർക്കും കിടക്കുന്നവർക്കും , ക്യാൻസർ ബാധിതരായവർക്കും , അങ്ങനെ ഒത്തിരി പേർക്ക് ആശ്വാസമേകി നിസ്വാർത്ഥ സേവന ത്തിന്റെ വഴിയിൽ സഞ്ചരിക്കുന്നു .
മക്കളെ നഷ്ട്ടപ്പെട്ട ഒത്തിരി അമ്മമാരെയും ചേർത്തു പിടിച്ചുകൊണ്ട് അവർക്കായി ഒരു കൂട്ടായ്മയും ഉണ്ട് .
നന്ദുവിന്റെ ഓർമ്മ ദിവസം എന്നും ഓർമ്മിക്കപ്പെടേണ്ട ഒരു വാചകം നന്ദുവിന്റെ തന്നെ വാചകമാവട്ടെ
" ഒരു നിമിഷം എങ്കിൽ ഒരു നിമിഷം പുകയരുത് ജ്വലിക്കണം

എ.പി.ആബ്യൂട്ടി നിര്യാതനായി.
തലശ്ശേരി: പൊലീസ് ക്വാട്ടേർസിന്നടുത്ത അഞ്ചുകണ്ടി പറമ്പിൽ എ.പി. ആബൂട്ടി (73) മുഴപ്പിലങ്ങാട് പുതിയ മാളിയേക്കലിൽ നിര്യാതനായി.
പുന്നോൽ സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരനായിരുന്നു. ദീർഘകാലം
പാലിശ്ശേരി അനാഥ മയ്യത്ത് പരിപാലന കമ്മിറ്റി സിക്രട്ടരിയായിരുന്നു. ജീവകാരുണ്യ പ്രവർത്തകനാണ്.
ക്രിക്കറ്റ് കളിക്കാരനും, സംഘാടകനുമാണ്.
ഭാര്യ: ആയിഷ
മക്കൾ: ഫാത്തിമത്ത് തസ്ലീമ, തമീം.
മരുമക്കൾ: ഇ.പി.ഷമീർ (കണ്ണൂർ)

സി.ബി.എസ്.ഇ പ്ലസ്ടു: ഹ്യൂമാനിറ്റിസിൽ സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക് സൽപ്രിയന്
സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ പോണ്ടിച്ചേരി സംസ്ഥാന തലത്തിൽ മൂന്നാം റാങ്കും മാഹി റീജ്യണിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ സൽപ്രിയൻ. പന്തക്കൽ ഐ.കെ.കുമാരൻ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ്.
ദീപയെ അനുസ്മരിച്ചു
മാഹി: ഡോ. അംബേദ്ക്കർ കോ- ഓപ്പറേറ്റീവ് പബ്ലിക്ക് സ്കൂൾ ഓഫീസ് ജീവനക്കാരിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന ദീപയുടെ അകാല നിര്യാണത്തിൽ അനുശോചിച്ചു.
സ്കൂളിൽ നടന്ന ചടങ്ങിൽ അഡ്വ.എ.പി. അശോകൻ., കീഴന്തൂർ പത്മനാഭൻ, എം.എം ബിജു, ഉദയപ്രകാശ്, ഉത്തമൻ തിട്ടയിൽ, കെ.എം.ചാക്കോ, സത്യൻ കേളോത്ത്, എം. ശ്രീജയൻ, എം. സുരേഷ് ബാബു, രാമചന്ദൻ , കെ. ടി. കെ അനിൽ കുമാർ, അജിതൻ, സുനിത ടീച്ചർ സംസാരിച്ചു.

കേരള അഡ്വക്കറ്റ് ക്ലാർക്ക് സ് അസോസിയേഷൻ സംസ്ഥാന ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട രവി അരിക്കൊത്തൻ (തലശ്ശേരി)
കെ.എസ്.ആർ.ടി.സി. ഡിപ്പോ തല
ക്രിക്കറ്റ് മത്സരം 17, 18 തിയ്യതികളിൽ
തലശ്ശേരി:കെ.എസ്.ആർ.ടി.സി. തലശേരി ഡിപ്പോ വിലെ കലാകായിക സംഘടനയായ സ്പാർക്ക് തലശ്ശേരി സംസ്ഥാന തല സോഫ്റ്റ് ബോൾ പ്രൈസ് മണി ക്രിക്കററ് മത്സരത്തിന് ആതിഥ്യമേകുന്നു. ഈ മാസം 17, 18 ദിവസങ്ങളിൽ മൂലക്കടവ് ഐ.കെ.കുമാരൻ സ്മാരക ഹയർ സെക്കന്ററി സ്കൂൾ ഗ്രൌണ്ടിൽ നടത്തുന്ന മത്സരത്തിൽ തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള ജില്ലകളിലെ ഡിപ്പോകളിൽ നിന്നുള്ള 32 ടീമുകൾ പങ്കെടുക്കുമെന്ന് സ്പാർക്ക് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒന്നും രണ്ടും സ്ഥാന വിജയികൾക്ക് യഥാക്രമം 17,000 രൂ,12,000 രൂപയും സെമിഫൈനലിസ്റ്റുകൾക്ക് 4,000 രൂപവീതവും സമ്മാനിക്കും. മത്സരം 17 ന് രാവിലെ 10 ന് കെ.എസ്.ആർ.ടി.സി. സോണൽ ഓഫീസർ വി. മനോജ് കുമാർ ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ പി. ഹരീഷ് കുമാർ അദ്ധ്യക്ഷത വഹിക്കും - ജനറൽ കൺട്രോളിംഗ് ഇൻസ്ക്ടർ സി.വി. മനോജ് മത്സര വിജയികൾക്ക് സമ്മാനദാനം നിർവ്വഹിക്കും.കെ.എസ്.ആർ.ടി.സി.യുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം സംസ്ഥാന തല മത്സരം നടത്തുന്നതെന്നും കോർപറേഷന്റെ പൂർണ്ണ അനുമതിയോടെയാണ് സംഘാടനമെന്നും സ്പാർക്ക് ഭാരവാഹികളായ സി.വി. മനോജ്, കെ. സുനോജ്, ടി.കെ. റിനീഷ് ബാബു, പി.എം.ലിജേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

ബി.എസ്സ്.സി ഫിസിക്സിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി മാഹി സ്വദേശിനി നെഹ
മാഹി:കോട്ടയം എം. ജി യൂനിവേഴ്സിറ്റിയിൽ നിന്നും ബി.എസ്സ്.സി ഫിസിക്സിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി മാഹി സ്വദേശിനി എം.നെഹ. തൃക്കാക്കര ഭാരത മാത കോളേജ് വിദ്യാർത്ഥിയാണ്. മാഹി കൃഷി വകുപ്പ് ഓഫിസർ പള്ളൂരിലെ കേദാരൻ്റവിട പരേതനായ കെ.മനോജിൻ്റെയും നിഷയുടെയും മകളാണ്. സിദ്ധാർത്ഥ് സഹോദരനാണ്.

അഷ്റഫ് നിര്യാതനായി.
തലശ്ശേരി :ന്യൂമാഹി കല്ലാ പുതിയ വീട്ടിൽ അഷ്റഫ് (81)
സൈദാർപള്ളി ടെമ്പിൾ റോഡിൽസുബുലു സലാം മദ്രസ ക്ക് സമീപം 'അഫ്താഫി'ൽ നിര്യാതനായി.
ഭാര്യ: ചീക്കിലോടൻ കൊറ്റിയത്ത് ഫാത്തിമ.
മക്കൾ: തൌക്കിർ ,ഫിജാസ്,ഹൈമ.
മരുമക്കൾ: അഫ്സൽ സാദത്ത് ,
അഷീബ ,ഫിദ

എം.സി.സി :മണ്ണിടിച്ചില്‍ ഒഴിവാക്കുന്നതിന് മഴക്കാലത്തിന് മുമ്പ് പാര്‍ശ്വഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കും
തലശ്ശേരി:മലബാര്‍ കാന്‍സര്‍ സെന്ററിന്റെ കിഫ്ബി സഹായത്തോടെയുള്ള രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മണ്ണെടുത്ത സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ മൂലമുള്ള ദുരന്തം ഒഴിവാക്കുന്നതിന് മഴക്കാലത്തിന് മുമ്പ് പാര്‍ശ്വഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കും. നിയമസഭാ സ്പീക്കർ എ എൻ ഷംസീറിൻ്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ കൂടിയ ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മെല്ലെപ്പോക്കില്‍ നിര്‍വ്വഹണ ഏജന്‍സിയായ വാപ്കോസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകളുണ്ടെന്ന് യോഗം നിരീക്ഷിച്ചു.
വാപ്കോസ് ജനറല്‍ മാനേജര്‍ കെ.പി.എസ്. ത്യാഗി, കിഫ്ബി ടെക്നിക്കല്‍ കമ്മിറ്റി മെമ്പര്‍ കെ. ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ അടുത്ത ദിവസം സൈറ്റ് സന്ദര്‍ശിച്ച് എം.സി.സി. ഡയറക്ടര്‍ ഡോ. ബി. സതീഷുമായി കൂടിയാലോചന നടത്തി പ്രവര്‍ത്തന പുരോഗതി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിനും യോഗം തീരുമാനമെടുത്തു.
മേല്‍പ്പറഞ്ഞവരെ കൂടാതെ കിഫ്ബി സീനിയര്‍ ജനറല്‍ മാനേജര്‍ പി.എ. ഷൈല, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ്'! സെക്രട്ടറിമാരായ എം. കുഞ്ഞുമോന്‍, അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ചിത്രവിവരണം: സ്പീക്കർ എ.എൻ ഷംസീറിൻ്റെ സാന്നിദ്ധ്യത്തിൽ നടന്ന ഉന്നതതല യോഗം




വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group