
കോഴിക്കോടൻ ബസ്സുകൾക്ക് ഇന്ധനം വേണം; മയ്യഴിക്കാർ വേണ്ട
മാഹി:കണ്ണൂരിൽ നിന്നും തലശ്ശേരിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ, മാഹി തൊടാതെ ബൈപാസ് റോഡ് വഴി കടന്നുപോവുന്നത് മാഹി , ന്യൂമാഹി നഗരവാസികളടക്കമുള്ളവരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. തലശ്ശേരി ടൗണിൽ നിന്നും, നേരെ ബൈപാസ്സിലേക്ക് കടക്കുന്ന ബസ്സുകൾ ന്യൂമാഹി ,മാഹി ടൗണുകൾ തൊടാതെ പറന്ന് പോവുകയാണ്.
തലശ്ശേരി നഗരത്തിലെ ലോഗൻസ് റോഡിൻ്റെ നവീകരണം തുടങ്ങിയത് മുതലാണ് കോഴിക്കോടൻ ബസ്സുകൾ 'ഹൈവേയാത്ര' തുടങ്ങിയത്.
എന്നാൽ തലശ്ശേരിയിൽ നിന്നും വടകരയിലേക്കുള്ള ബസ്സുകൾ പഴയത് പോലെ തന്നെ പോകുന്നുമുണ്ട്. തിരിച്ച് കോഴിക്കോട് നിന്നും തലശ്ശേരിക്കും കണ്ണൂരിലേക്കും വരുന്ന ഇതേ ദീർഘദൂര ബസ്സുകൾ പഴയത് പോലെ മാഹി, ന്യൂമാഹി , സൈയ് ദാർ പള്ളി വഴിയാണ് സർവ്വീസ് നടത്തുന്നത്. ഈ ബസ്സുകളത്രയും മാഹിയിൽ നിന്നാണ് ഫുൾ ടാങ്ക് പെട്രോളും, ഡീസലുമടിക്കുന്നത്.
മാഹിയിലെ വില കുറഞ്ഞ ഇന്ധനമാവാം. യാത്രക്കാർ വേണ്ട എന്ന നിലപാടാണ് ദീർഘദൂര ബസ്സുകൾക്ക് 'ന്യൂമാഹി , മാഹി , പൂഴിത്തല പ്രദേശത്തുകാർക്ക് കോഴിക്കോട് പോകണമെങ്കിൽ ,ടൗൺ ബസ്സിലോ, ഓട്ടോറിക്ഷയിലോ യാത്ര ചെയ്ത് അഴിയൂർ കുഞ്ഞിപ്പള്ളിയിലെത്തേണ്ട അവസ്ഥയാണുള്ളത്
സി.ബി.എസ്.ഇ : പത്താം ക്ലാസ് പരീക്ഷാഫലം മാഹിയിൽ സമ്പൂർണ്ണ വിജയം
പ്ലസ്സ് ടു 86.75% വിജയം
മാഹി: സി.ബി.എസ്.ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. മാഹിയിൽ പത്താം തരം എഴുതിയ മുഴുവൻ സ്കൂളും നൂറുമേനി കരസ്ഥമാക്കിയപ്പോൾ പ്ലസ്ടുവിൽ 86.75% വിജയം നേടി. മാഹിയിലെ മുഴുവൻ സർക്കാർ വിദ്യാലയങ്ങളും
സി.ബി.എസ്.ഇ പാഠ്യ പദ്ധതിയിലേക്ക് മാറിയ ശേഷമുള്ള ആദ്യ പൊതു പരീക്ഷയാണ് ഈ വർഷത്തേത്.
പത്താം തരത്തിൽ പരീക്ഷയെഴുതിയ മാഹി ജവഹർലാൽ നെഹ്‌റു ഗവ.ഹയർ സെക്കണ്ടറി സ്കൂൾ (75/75), സി.ഇ.ഭരതൻ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ (29/29), പള്ളൂർവി.എൻ.പുരുഷോത്തമൻ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ (39/39), പന്തക്കൽ ഐ.കെ.കുമാരൻ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ (59 /59), പള്ളൂർ
കസ്തൂർബാ ഗാന്ധി ഗവ. ഹൈസ്കൂൾ (82/82), ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂൾ (42/42) തുടങ്ങിയ മാഹിയിലെ 6 ഹൈസ്കൂളുകളിൽ നിന്നായി പരീക്ഷ എഴുതിയ 326 കൂട്ടികളും വിജയിച്ചു.
പ്ലസ്ടുവിൽ 86.75% വിജയം നേടി. മാഹി സി.ഇ.ഭരതൻ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ 97.65% (85/83), പള്ളൂർ വി.എൻ.പുരുഷോത്തമൻ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 92.45 % (53/49),
പന്തക്കൽ ഐ.കെ.കുമാരൻ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ 90.91% (132/120)
മാഹി ജവഹർലാൽ നെഹ്‌റു ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 71.3% (115/82) തുടങ്ങി
4 സ്കൂളുകളിൽ നിന്നായി പരീക്ഷ എഴുതിയ കുട്ടികളിൽ 86.75% (385/334) വിജയം നേടി.
മാഹി കേന്ദ്രിയ വിദ്യാലയത്തിൻ നിന്നും പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും ഉജ്ജ്വല വിജയം
അഭിനന്ദനവും ഒപ്പം പ്രതിഷേധവും
മാഹി :ഏറെ പരിമിതികൾക്കിടയിലും,
സി.ബി.എസ്.ഇ.
സിലബസ്സിൽ ഇതാദ്യമായി പരീക്ഷയെഴുതിയ മയ്യഴിലെ മുഴുവൻ സർക്കാർ വിദ്യാലയങ്ങളും കൈവരിച്ച അസൂയാർഹമായ വിജയത്തിൽ അഭിമാനിക്കുകയും, അദ്ധ്യാപക സമൂഹത്തെ അഭിനന്ദിക്കുകയും ചെയ്യുന്നതായി ജനശബ്ദം മാഹി പ്രസിഡണ്ട് ചാലക്കര പുരുഷുവും, സെക്രട്ടരി ഇ.കെ.റഫീഖും അറിയിച്ചു. ദശകങ്ങളായി സർക്കാർ അനുവാദത്തോടെ മാതൃകാപരമായി പ്രവർത്തിച്ചു വന്ന
സ്കൂൾ പി.ടി.എ കളെ അടുത്തിടെ അകാരണമായി നിരോധിച്ച നടപടി ഉടൻ പിൻവലിക്കണം. സ്കൂളിൻ്റെ അച്ചടക്കത്തിനും, വികസനത്തിനും,ലഹരി വ്യാപനംപോലുള്ള വിപത്തുകൾക്കുമെതിരെ പ്രതിരോധിക്കാനും രക്ഷിതാക്കളുടെ സഹകരണം ഏറെ അനിവാര്യമായിട്ടുള്ള ഒരു ഘട്ടത്തിലാണ് സ്കൂൾ പി.ടി.എ കൾ നിരോധിക്കപ്പെട്ടതെന്ന് നേതാക്കൾ ഓർമ്മിപ്പിച്ചു. പി.ടി.എ.കൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകുന്ന പുതുച്ചേരി വിദ്യാഭ്യാസ ഡയറക്ടറുടെ ദശകങ്ങൾക്ക് മുമ്പുള്ള ഉത്തരവ് നിലനിൽക്കുമ്പോഴാണ് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ വിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന നിരോധന ഉത്തരവിറക്കിയതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി

റീന ചാത്തമ്പള്ളി വിരമിക്കുന്നു
മാഹി: 33 വർഷത്തെ സ്തുത്യർഹമായ സേവനത്തിനൊടുവിൽ പള്ളൂർ നോർത്ത് ഗവ: പ്രൈമറി സ്കൂൾ പ്രഥമ അദ്ധ്യാപിക റീനചാത്തമ്പള്ളി വിരമിക്കുന്നു.
ഗൾഫിൽ അദ്ധ്യാപികയായി ജോലി ചെയ്യവെയാണ് മയ്യഴി വിദ്യാഭ്യാസ വകുപ്പിൽ ജോലി ലഭിച്ചത്.കുട്ടികളെ മന:ശ്ശാസത്രപരമായി സമീപിക്കാനും, അവരിലെ സർഗ്ഗശേഷി ഉണർത്താനും നിരന്തരം പരിശ്രമിച്ചു വന്ന ഈ മാതൃകാദ്ധ്യാപികക്ക് ,
താൻ പഠിച്ച വിദ്യാലയത്തിൽ തന്നെ പ്രധാന അദ്ധ്യാപികയായി ജോലി ചെയ്യാനും, അവിടെ തന്നെ വിരമിക്കാനുമുള്ള ഭാഗ്യവുമുണ്ടായി.

കുഞ്ഞിരാമൻ വക്കീലിന് സ്മാരകം നിർമ്മിക്കണം
തലശ്ശേരി:ജവഹർ കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രമുഖ ഗാന്ധിയനും ശ്രീനാരായണീയനുമായ പി.കുഞ്ഞിരാമൻ വക്കീൽ എം എൽ എയുടെ നൂറ്റി മുപ്പതാമത് ജന്മവാർഷീക ദിനത്തിൽ അനുസ്മരണ സമ്മേളനം നടത്തി. ചെയർമാൻ കെ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.
പ്രമുഖ ചരിത്രകാരൻ പ്രൊഫ ദാസൻ പുത്തലത്ത് ഉദ്ഘാടനം ചെയ്തു
തലശേരിയുടെ ചരിത്രം പറയുമ്പോൾ ഭരണഘടനാ നിർമ്മാണ സഭാംഗം കൂടിയായ പി. കുഞ്ഞിരാമൻ വക്കീൽ എം.എൽ.എയുടെ പേരും പ്രസക്തമാണെന്നും സ്വാതന്ത്ര്യത്തിന് മുമ്പ് 1938 ൽ തലശ്ശേരി നഗരസഭാ ചെയർമാനായും, സ്വാതന്ത്ര്യാനന്തരം
തലശ്ശേരി നഗരസഭയുടെ ചെയർമാൻ ആവുകയും ചെയ്ത പി.കുഞ്ഞിരാമൻ വക്കീലിന് ഉചിതമായ സ്മാരകം പണിയാൻ തലശ്ശേരി നഗരസഭ മുൻ കൈ എടുക്കണമെന്നും അനുസ്മരണ സമ്മേളനം ചെയ്തു കൊണ്ട് പ്രൊഫ. ദാസൻ പുത്തലത്ത് പറഞ്ഞു
പ്രൊഫ ഏ.പി. സുബൈർ ' പി കുഞ്ഞിരാമൻ വക്കീൽ അനുസ്മരണ പ്രഭാഷണം നടത്തി. എം.വി. സതീശൻ, പി ഇമ്രാൻ.കെ. മുസ്തഫ , ഷീബാ ലിയോൺ, വി കെ വി. റഹീം, തച്ചോളി അനിൽ, , സുരേന്ദ്രൻ കൂവക്കാട് 'സി എച്ച്. അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു.
കെ.പി. രൻജിത്ത് കുമാർ സ്വാഗതവും. സി. ഒ.ടി. ഹാഷിം നന്ദിയും പറഞ്ഞു.
ചിത്രവിവരണം: പ്രൊഫ:ദാസൻ പുത്തലത്ത് ഉദ്ഘാടനം ചെയ്യുന്നു.
ഇന്ന് വൈദ്യുതി മുടങ്ങും
മാഹി: പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിൻ്റെ പരിധിയിൽ വരുന്ന കോഹിനൂർ, കുഞ്ഞിപ്പുര മുക്ക് , ഹറാമഹൽ, ബാർ ക്കോഡ്, പി. എം.ടി. ഷെഡ് , മാഹിക്കോളേജ്, പോന്തയാട്ട്, മൈദ കമ്പിനി, ചാലക്കര വയൽ, കേര എൻജിനിയറിങ്ങ്, രമാലയം എന്നി പ്രദേശങ്ങളിൽ കാലത്ത് 8 മണി മുതൽ വൈകുന്നേരം 3 മണി വരെ എച്ച്.ടി.ലൈയിനിൽ ജോലി നടക്കുന്നതിനാൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല
എയർപോർട്ട് റോഡ് വികസനം: ബാങ്ക് ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധം
തലശ്ശേരി: അഞ്ചരക്കണ്ടി മട്ടന്നുർ എയർപോർട്ട് റോഡ് വികസനവുമായി ബന്ധപ്പെട്ട് ഇരകൾ ഔദ്യോഗികമായി യാതൊരു അറിയിപ്പും, ലഭിച്ചിട്ടില്ലെന്നിരിക്കെ, പാതിരിയാട് കുറ്റിപ്പുറം ഗ്രാമീൺ ബാങ്ക് ശാഖാ ഉദ്യോഗസ്ഥർ ഒഴിപ്പിക്കപ്പെടുന്നവരുടെ വീടുകൾതോറും കയറിയിറങ്ങി , നിരന്തരം നിക്ഷേപസ്വരൂപണത്തിന് നിർബ്ബന്ധിക്കുന്നതിൽ റോഡ് വികസന ജനകീയ കൂട്ടായ്മ പ്രതിഷേധിച്ചു. ചെയർമാൻ എം.പി. അസൈനാർ, ജനറൽ കൺവീനർ പി.മഹ്മൂദ് മാസ്റ്റർ,കൺവീനർകേപ്പ്റ്റൻസി.പി.പ്രകാശൻ,എന്നിവർ ശക്തമായ പ്രതിഷേധംരേഖപ്പെടുത്തി വൃദ്ധരും, നിത്യരോഗികളും, അശരണരുമായ ഒട്ടേറെ ജനങ്ങളുടെ പുനരധിവാസത്തെക്കുറിച്ച് പോലും യാതൊരുവിധ ഒരുക്കങ്ങളും തുടങ്ങിയിട്ടില്ല. കേരള ഹൈക്കോടതിയിലും, ഗ്രീൻ ട്രൈബ്യൂണലിലും കേസുകളും നിലവിലുണ്ട്. ബാങ്ക് ഉദ്യോഗസ്ഥർ നിരന്തരം ഇരകളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിൽ നിന്നും പിന്തിരിയണമെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു
നബീസു ഹജ്ജുമ്മ നിര്യാതയായി.
തലശ്ശേരി : മേലെ ചമ്പാട് പൊന്ന്യംപാലം റോഡിലെ കോളീൻ്റവിട നബീസു ഹജ്ജുമ്മ ( 92) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം (കൂത്തുപറമ്പ്). മക്കൾ: ഇല്ല. സഹോദരങ്ങൾ: ഖാദർ (പന്തക്കൽ), പരേതരായ ഉമ്മർ, മൊയ്തു, ഫാത്തിമ.
വഖഫിൻ്റെ രാഷ്ട്രീയം
പ്രബന്ധാവതരണം
മാഹി:ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയസമിതിയുടെ പ്രതിമാസ വൈചാരിക സദസ്സ് ജൂൺ മാസം ഒന്നിന് കാലത്ത് 10.30 ന് ഇരട്ടാപ്പിലാക്കൂൽ സ്വരലയ ഹാളിൽ (പള്ളൂർ നടവയൽ റോഡിൽ സംഗീതഗുരുകുലത്തിന് സമീപം) നടക്കും
പരിപാടിയിൽ "വഖഫിന്റെ രാഷ്ട്രീയം" എന്ന വിഷയത്തിൽ പ്രബന്ധ അവതരണവും ചർച്ചയും നടക്കും

സി.പത്മിനി നിര്യാതയായി
തലശ്ശേരി:കതിരൂർസി എച്ച് നഗർ ഓതയോത്ത് ഹൗസിൽ പത്മിനി (74) നിര്യാതയായി യി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ, മക്കൾ: റജിന,സജിന ഗിരീഷ്, മരുമക്കൾ: സജീവൻ, രമേശൻ, ഷിജിന സഹോദരങ്ങൾ: കുമാരൻ, സൗമിനി,
മേരാ യുവ ഭാരത്- സിവിൽ ഡിഫൻസ് വളണ്ടിയർമാരെ തെരെഞ്ഞെടുക്കുന്നു
മാഹി : മൈ ഭാരത് പോർട്ടലിൽ രജിസ്‌ട്രേഷൻ തുടങ്ങി.
ആപത് ഘട്ടങ്ങളിൽ സന്നദ്ധ സേവനം ചെയ്യാനും അടിയന്തിര ഘട്ടങ്ങളിൽ സർക്കാർഏജൻസികളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും സഹായിച്ചു കൊണ്ട്ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സുപ്രധാന കണ്ണികളാകാൻ കഴിയുന്ന യുവ പൗരന്മാരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണ്
മേരാ യുവഭാരത്രാജ്യവ്യാപകമായി സിവിൽഡിഫെൻസ്വോളന്റീർമാരെ തെരെഞ്ഞടുത്തു പരിശീലിപ്പിക്കുന്നത്.
പ്രകൃതി ദുരന്തങ്ങൾ, അപകടങ്ങൾ, അടിയന്തിരഘട്ടങ്ങൾ, അപ്രതീക്ഷിത സാഹചര്യങ്ങൾ എന്നിവ നേരിടാൻ നന്നായി പരിശീലനം ലഭിച്ച വോളണ്ടിയർ സേനയെ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം.
നിലവിലെ സാഹചര്യവും ഉയർന്നുവരുന്ന സുരക്ഷാ ആശങ്കകളും കണക്കിലെടുക്കുമ്പോൾ, ശക്തമായ സമൂഹാധിഷ്ഠിത പ്രതികരണ സംവിധാനം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചുവരികയാണ്.
വിവിധ സേവനങ്ങളിലൂടെ സർക്കാർ ഏജൻസികളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സഹായിക്കാൻ സിവിൽ ഡിഫൻസ് വളണ്ടിയർമാർക്ക് കഴിയും. രക്ഷാപ്രവർത്തനം,ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ, പ്രഥമശുശ്രൂഷ, അടിയന്തര പരിചരണം, ഗതാഗത മാനേജ്മെന്റ്, ജനക്കൂട്ട നിയന്ത്രണം, പൊതു സുരക്ഷ, ദുരന്ത പുനരധിവാസ പ്രവർത്തനങ്ങളിൽ സഹായിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ദേശീയ, സംസ്ഥാന ദുരന്ത നിവാരണ ഏജൻസി കളുമായി ചേർന്ന് വളണ്ടിയർമാർക്ക് വിദഗ്ദ്ധ പരീശീലനം നൽകും.
ഈ സംരംഭം യുവാക്കളിൽ ശക്തമായ പൗര ഉത്തരവാദിത്തവും അച്ചടക്കവും വളർത്തുക മാത്രമല്ല, നിർണായക സാഹചര്യങ്ങളിൽ വേഗത്തിൽ പ്രവർത്തികാനുള്ള കഴിവുകളും പരിശീലനം വഴി അവരെ സജ്ജരാക്കുന്നു.
സെൽഫ് ഡിഫെൻസ് വളണ്ടിയർമാരായി
മൈ ഭാരത് പോർട്ട ലിൽ https://mybharat.gov.in ൽ രജിസ്റ്റർ ചെയ്യാവുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് മാഹി നെഹ്റു യുവകേന്ദ്രയുമായി ബന്ധപ്പെടാവുന്നതാണ് - 9447752234

പന്ന്യന്നൂർ ഭാസി എഴുതിയ മൊയാരത്ത് ശങ്കരൻ്റെ ജീവിതകഥയായ സ്വാതന്ത്ര്യം മോഹിച്ച സമര സേനാനി എന്ന ഗ്രന്ഥം
മുൻ മന്ത്രി തോമസ് ഐസക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചർക്ക് നൽകി പ്രകാശനം ചെയ്യുന്നു

സിവിൽ പോലീസ് ഓഫീസർ പി.സന്തോഷിന് ചോമ്പാലിന്റെ
അശ്രൂപുജ
മാഹി:ചോമ്പാല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പുന്നോൽ കരീക്കുന്നുമ്മൽ ഹൗസിൽ പി.സന്തോഷിന് കണ്ണിരിൽ കുതിർന്ന അശൂപുജ..ചോമ്പാല പോലീസ് സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടി കഴിഞ്ഞ്
തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ ശേഷം ഹൃദയസംബന്ധമായ അസ്വസ്ഥതകളെ തുടർന്നാണ് അന്ത്യം. കഴിഞ്ഞ രണ്ട് വർഷമായി ചോമ്പാലിൽ ജോലി ചെയ്തു വരികയാണ് മിതഭാഷിയായ സന്തോഷ്. ചൊവ്വാഴ്ച്ച കാലത്ത് ഒമ്പത് മണിയോടെ ചോമ്പാൽ സ്റ്റേഷനിൽ പൊതു ദർശനം നടന്നപ്പോൾ സാമൂഹത്തിലെ നാന തുറകളിൽപ്പെട്ടവർ എത്തിയിരുന്നു . റൂറൽ എസ്പി ഇ കെ ബൈജുവിന്റെ നേത്യതത്തിൽ ഗാർഡ് ഓഫ് ഓണർ നടന്നു മുതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ കെ കെ രമ എം എൽ എ അഡിഷണൽ എസ് പി ശ്യാം ലാൽ , എസ് പി മാരായ ആർ ഹരിപ്രസാദ്, കെ പി ച ന്ദ്രൻ, കെ സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ, ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്ത്, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ടി പി ബി നിഷ്, പി ശ്രീധരൻ , പി ബാബുരാജ്, പി എം അശോകൻ, പ്രദീപ് ചോമ്പാല , ടി.സി രാമചന്ദ്രൻ പി പി ഇസ്മായിൽ, വികെ അനിൽ കുമാർ , കെ എ സുരേന്ദ്രൻ, സി എം സജീവൻ, ശരിധരൻ തോട്ടത്തിൽ, ഹാരിസ് മുക്കാളി, കവിത അനിൽകുമാർ, കെ കെ ജയചന്ദ്രൻ, അഴിയൂർ സ്പെഷ്യൽ വില്ലേജ് ഓഫീസർ സി.കെ ബബിത എന്നിവരുമായിരുന്നു പടം: റൂറൽ എസ് പി ഇ. കെ ബൈജുവിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഔണർ

ലൈഫ് ഭവനപദ്ധതി
ലൈഫ് ഭവനപദ്ധതി- ഭൂമിയുള്ള ഭവനരഹിതർക്ക് സമ്പൂർണ ഭവന നിർമ്മാണ പ്രഖ്യാപനം കണ്ണൂർ പോലിസ് മൈതാനിയിൽ 'എന്റെ കേരളം' വേദിയിൽ വെച്ച് പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അവർകളിൽ നിന്നും തലശ്ശേരി നഗരസഭക്കുള്ള ഉപഹാരവും, സാക്ഷ്യപത്രവും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖിലാബ് ടി സി,കുടുംബശ്രീ സി. ഡി. എസ് മെമ്പർസെക്രട്ടറി ഹരി പുതിയില്ലത്ത്,സി ഡി എസ് ചെയർപേഴ്സൺ സനില സജീവൻ,പി എം എ വൈ എസ്. ഡി. എസ് ദീപക് ജി വി, ലൈജു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group