നഴ്‌സസ് ദിനം ആഘോഷിച്ചു

നഴ്‌സസ് ദിനം ആഘോഷിച്ചു
നഴ്‌സസ് ദിനം ആഘോഷിച്ചു
Share  
2025 May 12, 11:23 PM
devatha

നഴ്‌സസ് ദിനം ആഘോഷിച്ചു


മാഹി: മാഹി മെഡിക്കൽ സെന്റർ അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു. മാഹി എം എം സിയിൽ നടന്ന ചടങ്ങിൽ എം എം സി ചെയർമാൻ മൻസൂർ പള്ളൂർ, ഡോ.അതുൽ ചന്ദ്രൻ ഗൈനക്കോളജി വിഭാഗം , ഡോ. സായൂജ് സോമനാഥ് ശിശു രോഗ വിഭാഗം , ഡോ.ഹരിത ഫാമിലി മെഡിസിൻ , അഡ്മിനിസ്ട്രേറ്റീവ് മാനേജർ സോമൻ പന്തക്കൽ, ഓപ്പറേഷൻ മാനേജർ മുഹമ്മദ് മുനീർ , നഴ്സിംഗ് സ്റ്റാഫംഗങ്ങൾ, മറ്റ് ഓഫീസ് ജീവനക്കാർ പങ്കെടുത്തു


ചിത്രവിവരണം: എംഎം സി യിലെ നഴ്സുമാർ കേക്ക് മുറിച്ച് ആഘോഷിക്കുന്നു

കോടികളുടെ നിക്ഷേപ തട്ടിപ്പ് വീണ്ടും 

 തലശ്ശേരി: ധന മോഹികളായ ആയിരങ്ങളെ കുരുക്കി വീഴ്ത്തി കോടികൾ തട്ടി മുങ്ങിയ ഹൈറിച്ച് സമാന നിക്ഷേപത്തട്ടിപ്പ് മാഹിയിൽ വീണ്ടും തല പൊക്കി. 

മാഹി സെമിത്തേരി റോഡിൽ തുറന്ന് പ്രവർത്തിച്ചിരുന്ന നെക്സ് വൈബ് ഓൺ ലൈൻ ഷോപ്പി എന്ന സ്ഥാപനം മുഖേനയായിരുന്നു സ്ത്രീകൾ ഉൾപെട്ട തട്ടിപ്പ് സംഘം കെണിയൊരുക്കിയത്.

നിക്ഷേപിക്കുന്ന സംഖ്യ 200 ദിവസത്തിനകം ഇരട്ടിപ്പിച്ച് തിരിച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്ത തട്ടിപ്പുസംഘം മാഹിക്കാരനായ പ്രവാസിയിൽ നിന്നും12ലക്ഷം വാങ്ങി വഞ്ചിച്ചതായാണ് ആദ്യ പരാതി.മാഹി പാറക്കലിലെ മനയിൽ വീട്ടിൽ എം. ഫസലുവാണ് പരാതിക്കാരൻ. ഫസലു മാഹി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി.

കണ്ണൂർ യോഗശാല റോഡിൽ ബ്ലാക്ക് ടൈഗർ എന്ന സെക്യൂരിറ്റി ഏജൻസി നടത്തുന്ന ഫസലു മകന്റെ കല്യാണത്തിനായി സ്വരുപിച്ചു വെച്ചതടക്കം 18 ലക്ഷം രൂപയാണ് തട്ടിപ്പു കമ്പനിയിൽ നിക്ഷേപിച്ചതത്രെ,കൂടെ പഠിച്ച ഒരു സ്ത്രീ മുഖേനയാണ് തട്ടിപ്പുസംഘം ഫസലുവിനെ സമീപിച്ചത്.

ആദ്യം ഫസലുവിന്റെ സ്ഥാപനത്തിൽ നിന്നുംമാഹിയിലേക്ക് സെക്യൂരിറ്റിയെ ആവശ്യപ്പെട്ടു.

ഈ രീതിയിൽ വിശ്വാസവും അടുപ്പവും നേടിയാണ് ചിട്ടി പിടിച്ചതടക്കം 18 ലക്ഷംരൂപ ഫസലു വിൽ നിന്നുംവാങ്ങിയത് .പറഞ്ഞ അവധി കഴിഞ്ഞതോടെ ഫസലു പണം തിരികെ ആവശ്യപ്പെട്ടു.കൊടുക്കാതെ ഒഴിവുകഴിവുകൾ പറഞ്ഞ് വൈകിപ്പിച്ചു.

ഒടുവിൽ 6 ലക്ഷം രൂപ മാത്രം തിരിച്ചു നൽകി, ശേഷിച്ച 12 ലക്ഷത്തിന് ആവശ്യപ്പെട്ടപ്പോൾ കൈമലർത്തുകയായിരുന്നുവെന്ന് വാർത്താസമ്മേളനത്തിൽ ഫസലു ഫസലു പറയുന്നു. കൂടുതൽ പണം സമാന രീതിയിലുള്ള മറ്റൊരു സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ നേരത്തെയുള്ള 12 ലക്ഷം ഉൾപെടെ തിരിച്ചു കിട്ടും എന്നൊരു പുതിയ വാഗ്ദാനം കൂടി പറഞ്ഞുവത്രെ.

മാഹിയിലെ നെക്സ് വൈബ് തട്ടിപ്പ് കേന്ദ്രം ഇപ്പോൾ അടച്ചുപൂട്ടിയ നിലയിലാണുള്ളത്. നാദാപുരം വിലങ്ങാട്ടെ അമ്പിളി എബ്രഹാം, മകൻ ജിനു, ഇരിട്ടി ഉളിയിലെ റംല, പേരാവൂരിലെ ജിനിൽ, റിയാസ് അബൂബക്കർ, തൃശൂരിലെ യഹ്യാ, തുടങ്ങി 13 പേരാണ് തട്ടിപ്പ് സംഘാംഗങ്ങളെന്ന് ഫസലുവിന്റെ പരാതിയിൽ പറയുന്നു. ഇവരിൽ പലരുംനേരത്തെ ഹൈറിച്ച് നിക്ഷേപ തട്ടിപ്പിൽ ആരോപണ വിധേയരാണ്.

നിലവിൽ അന്വേഷണം നേരിടുന്നുമുണ്ട്. പലരിൽ നിന്നുമായി ഏതാണ്ട് 68 കോടിയോളം രൂപ സംഘം തട്ടിയെടുത്തതായി ഫസലു പറഞ്ഞു. വിഷയത്തിൽ ഇ.ഡി.അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


തൊഴിലാളി ക്ഷാമം -കൊടുവള്ളിയിൽ റെയിൽവേ മേൽപ്പാലം പൂർത്തീകരണ ഘട്ടത്തിൽ ഇഴയുന്നു


തലശ്ശേരി :നിർമ്മാണ തൊഴിലാളികൾ കുറവായതിനാൽ കൊടുവള്ളി റെയിൽവേ മേൽപ്പാലം പൂർത്തീകരണ ഘട്ടത്തിൽ ഇഴയുന്നു. നിലവിൽ പത്തോളം തൊഴിലാളികളാണ് പകൽ നേരം നിശ്ചിത സമയത്ത് പണി ചെയ്യുന്നത്- സമയബന്ധിതമായി പാലം പണി പൂർത്തിയാക്കാൻ ഇപ്പോഴുള്ളതിന്റെ ഇരട്ടിയോളം വിദഗ്ദ തൊഴിലാളികളെ വേണ്ടതുണ്ട്. എന്നാൽ കിട്ടാനില്ല.ഇതിന്റെ നിസ്സഹായത കരാർ കമ്പനിയും മറച്ചുവയ്ക്കുന്നില്ല.. രണ്ട് വർഷത്തെ നിർമ്മാണ കാലാവധി അനുവദിച്ച് 2021 ജനവരി 23 ന് നിർമ്മാണ പ്രവൃത്തി ഉത്ഘാടനം ചെയ്ത മേൽപാലം 2023 ൽ പൂർത്തിയാവേണ്ടതായിരുന്നു.

എന്നാൽ 2025 മെയ് മാസം കഴിയാറായിട്ടും പൂർത്തിയായില്ല. ഏറ്റവും ഒടുവിലായി ലഭിച്ച വിവരങ്ങൾ പ്രകാരം അടുത്ത മാസം ആദ്യവാരത്തിൽ കൊടുവള്ളി മേൽപാലം നാടിനായി തുറന്നു നൽകിയേക്കും. നിർമ്മാണ അനുമതി റൈഭൂ വൈകിയത്, ഭൂമി ഏറ്റെടുപ്പിലെ കാലതാമസം, നഷ്ടപരിഹാരത്തെ ചൊല്ലിയുള്ള ഉടക്ക്, കേസുകളുടെ നൂലാമാലകളിൽ നിന്നും മോചിപ്പിച്ച് വീടുകളും സ്ഥാപനങ്ങളും ഒഴിപ്പിക്കൽ, തൊഴിലാളികളുടെ കുറവ് തുടങ്ങി, പലവട്ടം പല രൂപത്തിൽ തല പൊക്കിയ പ്രതിബന്ധങ്ങളെ അതീജീവിച്ചാണ് മേൽപാലം ഉയർന്നത്.

ഏറ്റവും ഒടുവിലായി അനുബന്ധ റോഡ് നിർമാണവും താറിങ്ങും കഴിഞ്ഞു.സൈഡ് വാൾ ഏതാണ്ട് പൂർത്തിയായി.

പാലത്തിന് മുകളിൽ റോഡിന്റെ വശങ്ങളിൽ നടപ്പാത പണിഞ്ഞു തുടങ്ങി. പെയിന്റിംഗ്, വെളിച്ച സംവിധാനം എന്നിവ കൂടി ഏർപ്പെടുത്തിയാൽ കരാറുകാരനിൽ നിന്നും പാലം കൈമാറിക്കിട്ടും. പ്രസ്തുത പ്രവൃത്തികളും സമയബന്ധിതമായി തീർക്കാനാവുമോഎന്ന ആശങ്ക നിലവിലുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി 19-ന് എറണാകുളത്ത് നിർമാണ പുരോഗതി വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിൽ 20 ദിവസത്തിനകം പൂർത്തിയാക്കാൻ തീരുമാനിച്ചതാണ്.

ചെറിയ പെരുന്നാൾ സമ്മാനമായി പാലം �


പെരുന്നാൾ സമ്മാനമായി പാലം തുറക്കുമെന്നായിരുന്നു അന്ന് അറിയിച്ചത്..ചെറിയപെരുന്നാളും വിഷുവും കഴിഞ്ഞിട്ടും പാലം തുറന്നില്ല. 

മേൽപ്പാലം തുറന്നാൽ കൊടുവള്ളി റെയിൽവേ ഗേറ്റ് അടച്ചിടും. പിന്നിട് വാഹനങ്ങൾ പാലത്തിലൂടെ മാത്രം കടന്നുപോകും.കിഫ്ബി സഹായത്തോടെ സംസ്ഥാനത്ത് നിർമിക്കുന്ന 10 മേൽപ്പാലങ്ങളിൽ ഒന്നാണിത്.സ്റ്റീൽ സ്‌ട്രെക്ച്ചർ ഉപയോഗിച്ച് മലബാറിൽ നടക്കുന്ന ആദ്യനിർമാണമാണ്.റെയിൽവേയും സംസ്ഥാനവും സംയുക്തമായാണ് നിർമാണം.

313.60 മീറ്റർ നീളത്തിൽ 10.05 മീറ്റർ വീതിയിൽ രണ്ടുവരിപ്പാതയാണ് പാലം നിർമ്മിച്ചത്. കൊടവള്ളിയിൽ പഴയ ബാങ്ക് കെട്ടിടത്തിനു സമീപത്തുനിന്ന് റെയിൽവേ സിഗ്നൽ ലൈറ്റിന് സമീപം വരെയാണ് മേൽപ്പാലം.


whatsapp-image-2025-05-12-at-21.43.03_91d25f7d
sathya-madakkara

ബാലവേദി ദ്വിദിന കേമ്പ് സംഘടിപ്പിച്ചു


തലശ്ശേരി: യുവരശ്മി വെണ്ടുട്ടായി, നെഹ്റു യുവകേന്ദ്ര കണ്ണൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആരവം ദ്വിദിന ബാലവേദി ക്യാമ്പ് 2025 സംഘടിപ്പിച്ചു.പ്രശസ്ത ചിത്രകാരനും കവിയുമായ സുശാന്ത് കൊല്ലറക്കൽ ഉദ്ഘാടനം ചെയ്തു.എം.അജിത്കുമാർ അധ്യക്ഷത വഹിച്ചു.കെ.മോഹനൻ മാസ്റ്റർ,ഷൈജ ഷാജി, സായന്ത് സനിൽ എന്നിവർ സംസാരിച്ചു. കളിയും കാര്യവും എന്ന വിഷയത്തെപ്പറ്റി ഷൈജു പന്തക്കപ്പാറയും സ്വപ്നങ്ങളെ പിന്തുടരുക എന്ന വിഷയത്തെക്കുറിച്ച് ജെ സി ഐ ട്രെയിനർ ഡോ:പി.കെ.സചീന്ദ്രനും, ജീവിതമാണ് ലഹരി എന്ന വിഷയത്തെപ്പറ്റി വനിതാ സിവിൽ എക്സൈസ് ഓഫീസർ എം.ബീന എന്നിവർ ക്ലാസ്സെടുത്തു. ഇതിൻ്റെ ഭാഗമായി പoന വിനോദയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.



ചിത്രവിവരണം: ദ്വിദിന ബാലവേദി ക്യാമ്പ് പ്രശസ്ത ചിത്രകാരനും കവിയുമായ സുശാന്ത് കൊല്ലറക്കൽ ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-05-12-at-21.43.29_ebb69e8c

ലഹരിയാവാം കളിയിടങ്ങളോട് ,

മത്സരം സംഘടിപ്പിച്ചു

മാഹി:ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ. പുത്തലം യൂണിറ്റ്‌ കാരംസ്‌ ടൂർണ്ണമന്റ്‌ സംഘടിപ്പിച്ചു. ലഹരിയാവാം കളിയിടങ്ങളോട് ,

' എന്ന മുദ്രാവാക്ക്യമുയർത്തി ഡി.വൈ എഫ് ഐ പുത്തലം യൂണിറ്റ്‌ സംഘടിപ്പിച്ച കാരംസ്‌ ടൂർണ്ണമന്റ്‌ ഡിവൈഎഫ്ഐബ്ലോക്ക്‌ പ്രസിഡന്റ്‌ പി വി സച്ചിൻ ഉദ്ഘാടനം ചെയ്തു. 

 കെ പി സുനിൽ കുമാർ സമ്മാന ദാനം നിർവ്വഹിച്ചു. 

പുത്തലം യൂണിറ്റും മഞ്ചക്കൽ യൂണിറ്റും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ പുത്തലം യൂണിറ്റ്‌ വിന്നേർസ്സ്‌ കപ്പ്‌ കരസ്ഥമാക്കി. 

മേഖല സെക്രട്ടറി നിരജ്‌ പുത്തലം, അരുൺ ഷാജി, അദിൻ കൃഷ്ണ സംസാരിച്ചു.


ചിത്രവിവരണം:ഡിവൈഎഫ്ഐബ്ലോക്ക്‌ പ്രസിഡന്റ്‌ പി വി സച്ചിൻ ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-05-12-at-21.43.54_fa09056a

കൃഷിഭവന് മുന്നിൽ

ധർണ്ണ നടത്തി


തലശ്ശേരി:കർഷക കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിലെ മുഴുവൻ കൃഷിഭവനും മുമ്പിൽ കർഷക കോൺഗ്രസ്സ് നടത്തുന്ന ധർണാ സമരത്തിൻ്റെ ഭാഗമായി തലശ്ശേരിയിലും തലശ്ശേരി നിയോജക മണ്ഡലം കർഷക കോൺഗ്രസ്സ് തലശ്ശേരി ടൗൺഹാളിനടുത്തെ കൃഷി ഭവന് മുമ്പിൽ ധർണ നടത്തി.

കർഷക കോൺഗ്രസ്സ് സംസ്ഥാന നിർവ്വഹ സമിതി അംഗം എം. വി. സതീശൻ്റെ അദ്ധ്യക്ഷതയിൽ ഡിസിസി മെമ്പർ കെ. ശിവദാസൻ ഉദ്ഘാടനം ചെയ്തു

എ.ഷർമിള , പി സുകുമാരൻ, പി. ഇമ്രാൻ,കെ.പി. രൻജിത്ത് കുമാർ, തച്ചോളി അനിൽ, ' വി.പി. പ്രമോദ് സംസാരിച്ചു

പി.യു. സുകുമാരൻ സ്വാഗതവും, എ.എൻ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു


ചിത്രവിവരണം: കെ.ശിവദാസൻ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-05-12-at-21.44.19_b8f74965

ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു


തലശ്ശേരി:വടക്കുമ്പാട് ഹരിത കർമ്മ സേനാംഗങ്ങളേയും ആദരിച്ചുഎസ് എൻ പുരം ശ്രീനാരായണ വായനശാലയുടെ ആഭിമുഖ്യത്തിൽ എരഞ്ഞോളി പഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങളേയും ആദരിച്ചു. കണ്ണൂർജില്ല ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എ പി ശ്രീഷ അദ്ധ്യക്ഷത വഹിച്ചു. ഹരിത മിഷൻ ജില്ല റിസോഴ്സ് പേഴ്സൺ സുനിൽ ദത്തൻ പ്രഭാഷണം നടത്തി. പനോളി ആണ്ടി , ഷിജിത്ത് പി , ദീപ എന്നിവർ സംസാരിച്ചു. 28ഹരിത സേന അംഗങ്ങൾക്കും വായനശാലയുടെ ഉപഹാരം നൽകി ആദരിച്ചു. വായനശാല സെക്രട്ടറി രമേശൻ പനോളി സ്വാഗതവും ജൊ സെക്രട്ടറി ടി മനോഹരൻ നന്ദിയും പറഞ്ഞു



ചിത്രവിവരണം.കണ്ണൂർജില്ല ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്യുന്നു


വഖഫിൻ്റെ രാഷ്ട്രീയം

പ്രബന്ധാവതരണം


മാഹി:ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയസമിതിയുടെ പ്രതിമാസ വൈചാരിക സദസ്സ് ജൂൺ മാസം ഒന്നിന് കാലത്ത് 10.30 ന് ഇരട്ടാപ്പിലാക്കൂൽ സ്വരലയ ഹാളിൽ (പള്ളൂർ നടവയൽ റോഡിൽ സംഗീതഗുരുകുലത്തിന് സമീപം) നടക്കും 

പരിപാടിയിൽ "വഖഫിന്റെ രാഷ്ട്രീയം" എന്ന വിഷയത്തിൽ പ്രബന്ധ അവതരണവും ചർച്ചയും നടക്കും


പ്രതിഷേധിച്ചു..

മാഹി ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റിലെ പള്ളൂർ സെക്ഷൻ ഓഫീസിൽ വെച്ച് 02-05-2025ന് രാത്രി ചില സാമൂഹിക വിരുദ്ധർ ഡ്യൂട്ടി സ്റ്റാഫിനോട് അപമര്യാദയായി പെരുമാറുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മാഹി ഇലക്ട്രിസിറ്റി സംയുക്ത സമര സമിതി ശക്തമായി പ്രതിഷേധിക്കുകയും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കുകയാണെങ്കിൽ നൈറ്റ് ഡ്യൂട്ടി എടുക്കുന്നതിൽ നിന്നു വിട്ടുനിൽക്കുമെന്നും അസിസ്റ്റൻ്റ് എൻജിനിയറെ രേഖാമൂലം അറിയിക്കുകയും ചെയ്തു യോഗത്തിൽ കൺവീനർ രവീന്ദ്രൻ കുനിയിൽ സജീവ്,സുജേഷ് വാസുദേവൻ, ശ്രീജിത്ത്, പ്രവീൺകുമാർ എന്നിവർ സംസാരിച്ചു.


mannan-small-advt-
nishanth---copy---copy
whatsapp-image-2025-04-01-at-08.01.06_59666b18
SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan