
മാഹി പുഴയോര നടപ്പാതയിൽ മാലിന്യകൂമ്പാരം
മാഹി: നിത്യേന നൂറുകണക്കിന് സഞ്ചാരികൾ എത്തിച്ചേരുന്ന മാഹി പുഴയോര നടപ്പാതയിൽ മാലിന്യകൂമ്പാരം വലിച്ചെറിഞ്ഞ നിലയിൽ. മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഓഫിസിൻ്റെ തൊട്ടു താഴെയാണ് ഇത്. പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ കളിക്കാനെത്തുന്ന നഗരസഭയുടെ ടാഗോർ പാർക്കിന് സമീപത്താണ് മാലിന്യങ്ങൾ നീക്കം ചെയ്യാതെ ദിവസങ്ങളോളമായി കെട്ടികിടക്കുന്നത്. മാഹി പുഴയോര നടപ്പാതയും ടാഗോർ പാർക്കും മഞ്ചക്കൽ ബോട്ട് ഹൗസും ഉൾപ്പെടെയുള്ള ഭാഗങ്ങൾ വൃത്തിയാക്കി സൂക്ഷിക്കാൻ മയ്യഴി ഭരണകൂടം കരാർ ഏൽപ്പിച്ചത് പോണ്ടിച്ചേരിയിലെ ഒരു ഏജൻസിയെ ആയിരിന്നു. ഈ കരാറുകാർ പാതി വഴിയിൽ പ്രവർത്തി നിർത്തിവെച്ച് നാടുവിട്ടതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായത്. ഇതിനെതിരെ നാട്ടുകാർ ശക്തമായ പ്രതിക്ഷേധത്തിന് തയ്യാറെടുക്കുകയാണ്.

വടകര ദേശീയ പാതയിൽ കാറും വാനും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം
വടകര ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം. കാർ യാത്രക്കാരായ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്.
ന്യൂമാഹി മുൻ പഞ്ചായത്ത് മെമ്പർ പരേതനായ കെ.എം.പ്രഭാകരൻ്റെ ഭാര്യ
പെരുമുണ്ടേരി കണ്ണാട്ടിൽ മീത്തൽ റോജ, ഒളവിലം സ്വദേശിനി നളിനി, അഴിയൂർ സ്വദേശി പാറേമ്മൽ രാജീവൻ്റെ ഭാര്യ രഞ്ജി, മാഹി റെയിൽവേ സ്റ്റേഷനു സമീപം കോട്ടാമല കുന്നുമ്മൽ കരുണൻ്റെ മകൻ
ഷിജിൻ ലാൽ എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കാർ കോഴിക്കോട് ഭാഗത്തേക്ക് പോകവെയാണ് ട്രാവലറുമായി കൂട്ടിയിടിച്ചത്. മൃതദേഹങ്ങൾ വടകര സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവലറിലെ എട്ടു പേർക്കും കാറിലുണ്ടായിരുന്ന രണ്ടാൾക്കും പരിക്കുണ്ട്. ഇവരെ വടകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അപകടത്തിൽ മരിച്ച മാഹി സ്വദേശി ഷാഗിൻ ലാൽ .

മാഹി ഈസ്റ്റ് പള്ളൂർ ശ്രീകാക്കോട്ടിടം ദേവി ക്ഷേത്രതറവാട്ട് സംഗമത്തിൽ പങ്കെടുത്തവർ

നഴ്സിങ് വാരാഘോഷം 2025 സംഘടിപ്പിച്ചു.
തലശ്ശേരി: ജില്ലാതല നഴ്സിങ് വാരാഘോഷത്തിൻ്റെ ഭാഗമായി തലശ്ശേരി നഴ്സിങ് കോളേജിൽ സെമിനാർ സംഘടിപ്പിച്ചു.തലശ്ശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രഹി ഐ.എ.എസ് ഉദ്ഘാടനം നിർവഹിച്ചു.കേരള കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ ചെയർമാൻ കെ.കെ.ലതിക അധ്യക്ഷത വഹിച്ചു.തലശ്ശേരി ജി.എച്ച്.നഴ്സിങ് സൂപ്രണ്ട് മിനി ജോസഫ്,സി.മോഹനൻ, പി.കെ.സൈനബ, കെ.വേലായുധൻ എന്നിവർ സംസാരിച്ചു.തുടർന്ന് വർക്ക് പ്ലേസ് കമ്മ്യൂണിക്കേഷൻ ഹാക്ക് സ് ആൻറ് സ്കിൽസ് എന്ന വിഷയത്തെക്കുറിച്ച് തലശ്ശേരി കോളേജ് ഓഫ് നഴ്സിങ് പ്രിൻസിപ്പാൾ ഡോ:സ്വപ്ന ജോസ്, പ്രൊ:പി.വി.സജന, അസോസിയേറ്റ് പ്രൊഫസർമാരായ സിന്ധു കെ.മാത്യു,ഡോ: കെ.സലീന എന്നിവർ ക്ലാസ്സെടുത്തു.ഇതോടനുബന്ധിച്ച് ജോലി സ്ഥലങ്ങളിൽ പാലിക്കേണ്ടതായിട്ടുള്ള വിവിധ തരം ആശയ വിനിമയ രീതികൾ ഒരു റോൾ പ്ലേയിലൂടെ അധ്യാപകർ അവതരിപ്പിക്കുകയും ചെയ്തു.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നഴ്സിങ് വിദ്യാർത്ഥികളും അധ്യാപകരും നഴ്സിങ് ഓഫീസർമാരും പരിപാടിയിൽ പങ്കെടുത്തു.പഹൽഗാം ഭീകരാക്രമണത്തിൽ അനുശോചനവും ജവാൻമാർക്ക് നന്ദിയും അർപ്പിച്ചു.

തലശ്ശേരി നഴ്സിങ് കോളേജിൽ നഴ്സിങ് വാരാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ തലശ്ശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രഹി ഐ.എ.എസ് ഉദ്ഘാടനം ചെയ്യുന്നു.

പെരുമുണ്ടേരി കണ്ണാട്ടിൽ മീത്തൽ റോജ വടകര മൂര്യാട് വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു.മുൻ 5ാം വാർഡ് മെമ്പർ പ്രഭാകരൻ്റെ ഭാര്യയാണ്

നാണി നിര്യാതയായി
പൊന്ന്യം നാമത്ത് കുന്നിലെ മാടത്തിൽ ഹൗസിൽ പൈങ്ങോളി നാണി (95)നിര്യാതയായി
. പരേതനായ സ്വാതന്ത്യസമര സേനാനിയും ഐ.എൻ.എ. ഭടനുമായ നാരോൻ രാമുണ്ണിയുടെ ഭാര്യയാണ്.
മക്കൾ .വിമല , നളിനി, രാമചന്ദ്രൻ , സാവിത്രി , ചന്ദ്രി, സതി, പ്രസന്ന, ചിത്രൻ ,
മരുമക്കൾ. രമ (സി.പി.എം നാലാം മൈൽ.?. നഗർ ബ്രാഞ്ച് അംഗം) ടി.കെ.സുകുമാരൻ ,സ നിത, പരേതരായ വാസു, ചന്ദ്രൻ , സഹോദരങ്ങൾ വിജയൻ പരേതരായ കുമാരൻ , ഗോപാലൻ, കുഞ്ഞക്കണ്ണൻ, കൗസു ,
കരുണാകരൻ
ശ്രീ കാക്കോട്ടിടം ക്ഷേത്രത്തിന്
സ്വത്ത് തിരിച്ചുകിട്ടി
മാഹി: ഈസ്റ്റ് പളളൂർ ശ്രീകാക്കോട്ടിടം പരദേവതാ ഭഗവതി ക്ഷേത്രം സ്വത്തിൻ്റെ 1 ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ ക്ഷേത്രത്തിന് അനുകൂലമായി കോടതി വിധി.
30 വർഷമായി നടക്കുന്ന കേസിൽ മാഹി സബ് -കോടതി ജഡ്ജ് ഗൗതമാണ് വിധിപ്രഖ്യാപിച്ചത്
ക്ഷേത്രത്തിന് അധികാരപ്പെട്ട രണ്ട് ഏക മൂന്ന് സെൻ്റ് സ്ഥലം
അനധികൃതമായി കൈവശം വെച്ചവരിൽ നിന്നും കോടതി വിധി പ്രകാരം ക്ഷേത്ര ഭൂമിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ക്ഷേത്രം കാരണവന്മാരായ കെ.ഇ. നാരായണൻ നമ്പ്യാരും ( നിട്ടൂർ) കെ.ഇ.അനന്തൻ നമ്പ്യാരും ചേർന്ന് 1995ലാണ് കേസ് കൊടുത്തിരുന്നത് '
ക്ഷേത്രപറമ്പിൻ്റെ കാൽ ഭാഗം മാട്ടാങ്കോട്ട് നാരായണൻ നമ്പ്യാർ മക്കളായ ടി.പി.പത്മനാഭൻ ,ടി.പി.ദേവകിയമ്മ, ടി.പി.സാവിത്രിയമ്മ എന്നിവർ സ്വകാര്യ വ്യക്തികൾക്ക് കൈമാറുകയായിരുന്നുവെന്നാണ് കേസ്. ഇതിൽ ഇപ്പോഴത്തെ കൈവശക്കാരനായ നിർമ്മൽകുമാർ, സ്ഥലത്ത് പ്രവേശിക്കാൻ പാടില്ലെന്ന് 2015 ൽ തന്നെ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. അഡ്വ: ജി.കെ.ഗോപകുമാറാണ് ക്ഷേത്ര കമ്മിറ്റിക്ക് വേണ്ടി ഹാജരായിരുന്നത്.

കാക്കോട്ടിടം തറവാട്
സംഗമം നടത്തി
ഈസ്റ്റ് പള്ളൂർ ശ്രീ.കാക്കോട്ടിടം പരദേവതാ ക്ഷേത്ര കുടുംബാംഗങ്ങളുടെ സംഗമം തറവാട്ടംങ്കണത്തിൽ നടന്നു.മുതിർന്ന അംഗം പറമ്പിലാങ്കണ്ടി ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു.
ടി.ശശിധരൻ നമ്പ്യാർ, വി.കെ.രാജേന്ദ്രൻ, പി.പ്രഭാകരൻ,.സന്തോഷ് പുനത്തിൽ, കെ.വി.മനീഷ്, കെ.ഇ.സുലോചന, സ്മിത സംസാരിച്ചു.
ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു.

കിടാരൻകുന്ന് ഗ്രാമോത്സവം സംഘടിപ്പിച്ചു
ന്യൂ മാഹി: രക്തസാക്ഷി സഖാവ് യു.കെ. സലീം കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കിടാരൻകുന്ന് ഗ്രാമോത്സവം - 2025 സംഘടിപ്പിച്ചു. കൈകൊട്ടിക്കളി, ഒപ്പന, ക്ലാസിക്കൽ ഡാൻസ്, പ്രാദേശിക കലാകാരന്മാരുടെ നൃത്തനൃത്യങ്ങൾ അരങ്ങേറി. ഗ്രാമോത്സവത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം ടി.എം. ദിനേശൻ ഉദ്ഘാടനം ചെയ്തു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. പോണ്ടിച്ചേരി സർവ്വകലാശാലയിൽ നിന്ന് ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ എൻ. ലയ, മിസ്റ്റർ കേരള 55 കിലോ വിഭാഗം മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അമിത് പ്രദീപ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ. ജയപ്രകാശൻ, പി.പി. രഞ്ജിത്ത്, കെ. വത്സല, കെ.എം. പ്രവീൺകുമാർ, കെ. സുനിത സംസാരിച്ചു. കണ്ണൂർ സിറ്റി മ്യൂസിക് ബാൻഡ് അവതരിപ്പിച്ച മ്യൂസിക്കൽ നൈറ്റ് അരങ്ങേ

ദീപ നിര്യാതയായി.
മാഹി: ചെമ്പ്ര ദേവീകൃപ യിൽ പറമ്പത്ത് പൊയിൽ പരേതനായ ദിനേശ് ബാബുവിൻ്റെ(പൊയിൽ ബാബു ) ഭാര്യ ദീപ(54) നിര്യാതയായി.. പിണറായിലെ പരേതരായ അപ്പ നായരുടെയും, ശാരദ അമ്മയുടെയും മകളാണ്. ഡോ.. അംബേദ്ക്കർ കോ. ഓപറേറ്റീവ് പബ്ലിക് സ്കൂൾ ജീവനക്കാരി യാണ് . മകൻ: രാംപ്രസാദ്. സഹോദരങ്ങൾ: പരേതയായ സുജിത(ആഡൂർ). സുമ(ഓടയ്ക്കാട്) ദിനേശ് ബാബു (പിണറായി) ഷീബ (പുന്നാട്).

അഡ്വ: കെ.ബാലകൃഷ്ണനെ അനുസ്മരിച്ചു
തലശ്ശേരി :ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻപ്രസിഡണ്ട് അഡ്വ: കെ.ബാലകൃഷ്ണന്റെ രണ്ടാം ചരമവാർഷികം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ ആചരിച്ചു.
എൽ എസ് പ്രഭുമന്ദിരത്തിൽ ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും നടന്നു.
എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. എം.പി.അസ്സൈനാർ,കെ.ജയരാജൻ, ഇ. വിജയകൃഷ്ണൻ , പി.വി.രാധാകൃഷ്ണൻ എ. ഷർമ്മിള പി.സുകുമാരൻ,ജെതീന്ദ്രൻ കുന്നോത്ത്, ,പി.ഒ.മുഹമ്മദ് റാഫിഹാജി, ഒ. ഹരിദാസ് ,കെ. ഇ. പവിത്ര രാജ്, കെ.പി. രാഗിണിസംസാരിച്ചു.
എം.പി.സുധീർ ബാബു, കെ.രമേശ്, യു.സിയാദ്, കെ.പി. മനോജ്, എ.വി.രാമദാസ് ,എം.അനൂപ് നേതൃത്വം നൽകി.

മരണാനന്തര ചടങ്ങുകൾക്കുള്ള സാമഗ്രികൾ കൈമാറി
മാഹി :പന്തക്കൽ
റെഡ് ഫോർട്ട് വിഷു ആഘോഷത്തിൻ്റെ ഭാഗമായി സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് ഐ.ആർ.പി. സി പന്തക്കൽ യൂണിറ്റിന് 'മരണാനന്തര ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന കസേര. താർപായ 'സ്ട്രക്ചർ' കുളിപ്പിക്കാൻ ഉപയോഗിക്കുന്ന ടെൻറ്റ് എന്നിവ നൽകി. റെഡ് ഫോർട്ട് പന്തക്കലിൻ്റെ ജോ:സെക്രട്ടറി ' കെ.കെ.അക്ഷയിൻ്റെ . അദ്ധ്യക്ഷതയിൽ 'മാഹി മുൻ എംഎൽഎ ഡോ :വി. രാമചന്ദ്രൻ കെ.ആർ.പി.സി. പള്ളൂർ ലോക്കൽ ഗ്രൂപ്പ് സെക്രട്ടറി എ.കെ. സിദ്ധിക്ക് ഏറ്റുവാങ്ങി എൻ. 'ഹരിദാസൻ മാസ്റ്റർ' എം.സജീവൻ ..ദാസൻ പന്തക്കൽ. 'ടി രവീന്ദ്രൻ .കെ .പി .നിഥിൻ ' . യു.എം.ദിദിൻ സി.വി.അജിത സംസാരിച്ചു.
ചിത്രവിവരണം:മുൻ എംഎൽഎ ഡോ :വി. രാമചന്ദ്രൻ കെ.ആർ.പി.സി. പള്ളൂർ ലോക്കൽ ഗ്രൂപ്പ് സെക്രട്ടറി എ.കെ. സിദ്ധിക്കിന് കൈമാറുന്നു.

പാഞ്ചു നിര്യാതയായി
മാഹി: പളളൂരിലെ കുഞ്ഞിപറമ്പത്ത് പാഞ്ചു അമ്മ @ പഞ്ചാലി ( 88) നിര്യാതയായി.. ഭർത്താവ് : പരേതനായ കുഞ്ഞിപ്പറമ്പത്ത് കുമാരൻ
മക്കൾ മോഹനൻ, മുരളി , മനോജ്, സജീവൻ, അജിത , സബിത,പരേതനായ ഗംഗാധരൻ ,
സഹോദരങ്ങൾ: രാജൻ (കായലോട് ), നാണി ( കായലോട് ) ശേഖരൻ ( കായലോട് ) , പരേതനായ നന്ദനൻ
മരുമക്കൾ: പ്രീത'രജില. നാണു [പരേതൻ] വിശ്വൻ ബിന്ദു.ഷൈബ 'സുപ്രഭ

സാഹിത്യ പുരസ്കാര സമർപ്പണം
തലശ്ശേരി : പയ്യമ്പള്ളി മിനി ജോസഫ് ഫൗണ്ടേഷൻ പ്രഥമ സാഹിത്യ പുരസ്കാരം വി.കെ പ്രകാശിന് ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് രാധകൃഷ്ണൻ മാണിക്കോത്ത് സമ്മാനിച്ചു. ചൂരായി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ: കെ.കുമാരൻ, ഡോ. എ.വത്സലൻ, അഡ്വ .ജോസഫ് പയ്യമ്പള്ളി, അഡ്വ വി.എ സതീഷ്, യോഹന്നാൻ ഉലഹന്നാൻ, ഐസക്ക് എബ്രഹാം, സി.സുലോചന ,സി.വി. സുകുമാരൻ , ശശീന്ദ്രൻ , സംസാരിച്ചു.

നിശ്ചയദാർഢ്യവും, കൃത്യ
നിഷ്ഠതയും ,അച്ചടക്കവും
ജീവിത വിജയം ഉറപ്പാക്കും:
ജഡ്ജ് വിഘ്നേഷ്
തലശ്ശേരി : അച്ചടക്കവും ,കൃത്യനിഷ്ഠതയും,നിശ്ചയ
ദാർഡ്യവുമുള്ള ഒരു വ്യക്തിജീവിതത്തിൽ പരാജയപ്പെ
ടുകയില്ലെന്നും, മറിച്ച്ഉന്നത വിജയങ്ങൾ ആ വ്യക്തിയെ തേടിയെത്തു മെന്നും പയ്യോളി സിവിൽ ജഡ്ജ് ആർ.വിഘ്നേഷ് അഭിപ്രായപ്പെട്ടു .
ജാപ്പാനീസ് ബൂഡോകരാത്തെ സ്കൂൾഇൻ്റർ നാഷണലിൻ്റെ
യും ,നിഹോൺ ഷോട്ടോകാൻ കരാത്തെ ഫെഡറേഷൻ കേരളയുടെയും
സംയുക്താഭിമുഖ്യത്തിൽതലശ്ശേരി വീനസ് കോർണറിലെ സ്പോർട്സ് അറീന ഇൻ്റോർ സ്റ്റേഡിയത്തിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന 17ാമത്സൗത്ത് സോൺ കരാത്തെചാമ്പ്യൻഷിപ്പ് മത്സരങ്ങൾ
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം. 2004 വർഷത്തിൽ, തലശ്ശേരി ജാപ്പാനീസ് ബൂഡോ കരാത്തെ സ്കൂൾഇൻ്റർ നാഷണലിൽസി.എൻ.മുരളി മാസ്റ്ററുടെ ശിഷ്യനായിരുന്ന തനിക്ക്കണ്ണൂർ ജില്ലാ മത്സരത്തിൽ തോൽവി അനുഭവപ്പെട്ടപ്പോൾ ആദ്യം നിരാശ തോന്നിയെങ്കിലും, പിന്നീട്മുരളി മാസ്റ്ററുടെ പ്രചോദനകരമായ വാക്കുകളിലൂടെപിന്നീടുള്ള വർഷത്തിൽചാമ്പ്യനാവാൻ സാധിച്ചിരു
ന്ന കാര്യവും അദ്ദേഹംഓർമ്മിപ്പിച്ചു .കണ്ണൂർ ജില്ലാലൈബ്രറി കൗൺസിൽപ്രസിഡൻ്റ് മുകുന്ദൻ മഠത്തിൽ അദ്ധ്യക്ഷത
വഹിച്ചു . ജാപ്പാനീസ് ബൂഡോ കരാത്തെ സ്കൂൾമുഖ്യ പരിശീലകൻ സി.എൻ. മുരളി സ്വാഗതം പറഞ്ഞു . തലശ്ശേരി ഇന്ദിരാ ഗാന്ധി
ആശുപത്രി മുൻ.പ്രസിഡൻ്റ് മമ്പറം ദിവാകരൻ , കണ്ണൂർ ജില്ലാ
റോളർ സ്കേറ്റിംഗ് അസോസിയേഷൻ പ്രസിഡൻ്റും , ജില്ലാ സ്പോർട്സ് കൗൺസിൽഅംഗവുമായ കെ.വി. ഗോകുൽ ദാസ് ,
ജാപ്പാനീസ് ബൂഡോ കരാത്തെ സ്കൂൾ
പ്രസിഡൻ്റ് ടി. എ .ചാക്കോച്ചൻ ,മണിപ്പൂരിൽ നിന്നുള്ള
അന്തർദേശീയ ജൂഡോതാരം നിഷികാന്ത്
മെയ്തെയ്, കൊല്ലത്ത്നിന്നുള്ള കരാത്തെ അസോസിയേഷൻ പ്രതിനിധി സണ്ണിഗീവർഗ്ഗീസ് സംസാരിച്ചു. .കെ. കെ.ലതിക ടീച്ചർ നന്ദി
പറഞ്ഞു .
ചിത്രവിവരണം:സിവിൽ ജഡ്ജ് വിഘ്നേഷ് ഉദ്ഘാടനം ചെയ്യുന്നു

മാതൃദിനം ആചരിച്ചു
ന്യുമാഹി വിശ്വകർമ്മ സംഘം വനിതാ വിഭാഗം മാതൃദിനം ആഘോഷിച്ചു. സംഘത്തിൻ്റെ പഴയ കാല പ്രവർത്തകരായ അംഗങ്ങളെ ആദരിച്ചു സംഘം പ്രസിഡണ്ട് എ. രാ്ജോന്ദ്രൻ ഉദ്ഘാടനം ചെയ്തു വനിതാ വിഭാഗം അദ്ധ്യക്ഷ സുനിലാ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു പ്രീതാ രവിന്ദ്രൻ ,സുധർമ്മ ,കെ.പി. സജിഷ് സംസാരിച്ചു
ചിത്രവിവരണം: വിശ്വകർമ്മസംഘം വനിതാ വിഭാഗം മുതിർന്ന അമ്മമാരെ ആദരിക്കുന്നു.

നളിനി നിര്യാതയായി
ചൊക്ലി ഒളവിലത്തെ കോടിയേരി സ്മാരക ഗവ.കോളേജിനടുത്ത പറമ്പത്ത് നളിനി (62) നിര്യാതയായി
. ഭർത്താവ്: പരേതനായ ബാലൻ (ടാക്സി ഡ്രൈവർ ചൊക്ളി). മക്കൾ: ലിഖേഷ് (ഓട്ടോ ഡ്രൈവർ, ചൊക്ളി) ലേഖ (മഹിമ ഫാൻസി ചൊക്ളി). മരുമക്കൾ: ജിഷ (പന്തക്കൽ), വിനോദൻ (നിടുമ്പ്രം). സഹോദരങ്ങൾ: രമേശൻ (കോയമ്പത്തൂർ അഗ്രി.ഓഫീസ്), മഹേഷ് (കെഎസ്ആർടിസി. തലശേരി ഡിപ്പോ ഡ്രൈവർ), ജയന്തി (കൊച്ചിയങ്ങാടി). നളിനിയുടെ മാതൃസഹോദരിയുടെ പേരമകളുടെ കല്യാണ വിരുന്നിന് കോഴിക്കോട് മലാപ്പറമ്പിലേക്ക് പോകവേയാണ് അപകടം

പെരുമുണ്ടേരി കണ്ണാട്ടിൽ മീത്തൽ റോജ വടകര മൂര്യാട് വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു.മുൻ 5ാം വാർഡ് മെമ്പർ പ്രഭാകരൻ്റെ ഭാര്യയാണ്.



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group