
വടകര ദേശീയ പാതയിൽ കാറും വാനും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം
വടകര ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം. കാർ യാത്രക്കാരായ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്.
ന്യൂമാഹി മുൻ പഞ്ചായത്ത് മെമ്പർ പരേതനായ കെ.എം.പ്രഭാകരൻ്റെ ഭാര്യ
പെരുമുണ്ടേരി കണ്ണാട്ടിൽ മീത്തൽ റോജ, ഒളവിലം സ്വദേശിനി നളിനി, അഴിയൂർ സ്വദേശി പാറേമ്മൽ രാജീവൻ്റെ ഭാര്യ രഞ്ജി, മാഹി റെയിൽവേ സ്റ്റേഷനു സമീപം കോട്ടാമല കുന്നുമ്മൽ കരുണൻ്റെ മകൻ
ഷിജിൻ ലാൽ എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കാർ കോഴിക്കോട് ഭാഗത്തേക്ക് പോകവെയാണ് ട്രാവലറുമായി കൂട്ടിയിടിച്ചത്. മൃതദേഹങ്ങൾ വടകര സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവലറിലെ എട്ടു പേർക്കും കാറിലുണ്ടായിരുന്ന രണ്ടാൾക്കും പരിക്കുണ്ട്. ഇവരെ വടകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ മരിച്ച മാഹി സ്വദേശി ഷാഗിൻ ലാൽ .

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group