
സർഗോത്സവം അരങ്ങ്- 2025
മാങ്ങാട്ടിടം സി. ഡി. എസ്
ജേതാക്കൾ
ന്യൂമാഹി:ന്യൂ മാഹി ഗ്രാമപഞ്ചായത്തിൻ്റെ ആതിഥേയത്വത്തിൽ
എം. എം ഹയർ സെക്കൻ്ററി സ്കൂളിൽ രണ്ടു ദിവസമായി നടന്നുവന്ന കുടുംബശ്രീ കണ്ണൂർ ജില്ലാമിഷൻ തലശ്ശേരി ക്ലസ്റ്റർതല സർഗോത്സവം അരങ്ങ് 2025 ൻ്റെ സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. കെ . സെയ്ത്തുവിൻ്റെ അദ്ധ്യക്ഷതയിൽ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ മിഷൻ കോ-ഓഡിനേറ്റർ എം.വി.ജയൻ മുഖ്യാതിഥിയായിരുന്നു..ന്യൂമാഹി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മാണിക്കോത്ത് മഗേഷ്, എം.കെ. ലത, കെ.എസ്. ഷർമിള വാർഡ് മെമ്പർമാരായ കെ. എസ്. ഷർമിരാജ്. രഞ്ജിനി.സി, ശർമിള. കെ ,സി.ഡി.എസ് ചെയർപേഴ്സൺമാരായ എൻ.വി ശ്രീജ, പി.കെ .ബിജുള , സനില സജീവൻ , ദിൽന. എം. പി ശോഭന.എ.കെ എന്നിവർ സംസാരിച്ചു.
ന്യുമാഹി സി.ഡി.എസ് മെമ്പർ സെക്രട്ടറി എം. അനിൽകുമാർ സ്വാഗതവും സി.ഡി.എസ് ചെയർപേഴ്സൺ
കെ.പി. ലീല നന്ദിയും പറഞ്ഞു. തലശ്ശേരി കൂത്തുപറമ്പ് പാനൂർ ബ്ലോക്കുകളിലെ 17 സി.ഡി.എസ്സുകളിൽ നിന്നും അമ്പതോളം ഇനങ്ങളിലെ സീനിയർ ജൂനിയർ വിഭാഗങ്ങളിലെ വാശിയേറിയ മൽസരങ്ങളിൽ 122 പോയിൻ്റോടെ മാങ്ങാട്ടിടം സി.ഡി.എസ് ഒന്നാം സ്ഥാനവും 116 പോയിൻ്റോടെ പന്ന്യന്നൂർ സി.ഡി. എസ് രണ്ടാം സ്ഥാനവും 88 പോയിൻ്റോടെ തലശ്ശേരി സി ഡി എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചിത്രവിവരണം..ഒന്നാം സ്ഥാനം നേടിയ
മാങ്ങാട്ടിടം സി.ഡി.എസ്

വിഖ്യാത ചലച്ചിത്ര പ്രതിഭയ്ക്ക്
സ്പോർട്ടിങ്ങ് യൂത്ത്സ് ലൈബ്രറിയുടെ
ശ്രദ്ധാഞ്ജലി
തലശ്ശേരി: ചലച്ചിത്ര പ്രതിഭ ഷാജി എൻ കരുണിൻ്റെ ഓർമ്മയെ മുൻനിർത്തി സ്പോർട്ടിങ്ങ് യൂത്ത്സ് ലൈബ്രറി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ
പ്രമുഖ ചിത്രകാരനും ചരിത്ര- കലാ ഗവേഷകനും
സ്പോർട്ടിങ്ങ് യൂത്ത്സ് ലൈബ്രറി പ്രസിഡണ്ടുമായ കെ.കെ.മാരാർ അനുസ്മരണ പ്രഭാഷണം നടത്തി.
വിശ്വ ചക്രവാളത്തോളം മലയാള സിനിമയെ ഉയർത്തുന്നതിൽ ഷാജി എൻ കരുൺ അതുല്യമായ പങ്കാണ് വഹിച്ചതെന്നും മലയാളത്തിലെ നവതരംഗ സിനിമക്ക് സർഗ്ഗാത്മകമായ ഊർജവും പുതിയ ഭാവങ്ങളും പകർന്നു നൽകിയ സംവിധായകൻ കൂടിയായിരുന്നു ഷാജിയെന്നും മാരാർ പറഞ്ഞു.പിറവി തൊട്ട് മനുഷ്യജീവിതത്തിൻ്റെ വ്യാകുലതകളെ മുൻനിർത്തിയാണ് ഷാജി സിനിമയെ കണ്ടതും അവതരിപ്പിച്ചതെന്നും മാരാർ സൂചിപ്പിച്ചു.
ഇത്ര നിശ്ശബ്ദനായ എന്നാൽ ഏറെ ശ്രദ്ധാലുവായ ഒരു സംവിധായകനെ നമുക്ക് കണ്ടെത്താനാവില്ല.സംസാരിക്കുന്നതിനെക്കാളുപരിബഹളങ്ങളൊന്നുമില്ലാതെ തൻ്റെ മുഖഭാവങ്ങളാലും വിരലുകളുടെ ആംഗ്യങ്ങളാലും നിർദ്ദേശം നൽകി സംവിധാനകലയെ വിസ്മയിപ്പിച്ച അപൂർവ്വ പ്രതിഭയായിരുന്നു ഷാജി എൻ കരുൺ.
ചിലയിടങ്ങളിൽ വിധികർത്താക്കളായി ഒന്നിച്ചു പ്രവർത്തിക്കാനും സൗഹൃദങ്ങൾ പുലർത്താനുമായതും തമ്പ്, മേള, സ്വം തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായി തൻ്റെ എളിയ പങ്ക് മഹാനായ ഷാജിയോടൊപ്പം നിർവ്വഹിക്കാനായതിൻ്റെ സൗഭാഗ്യം
ഏറെ നന്ദിയോടെ ഓർക്കുന്നെന്ന് മാരാർ അനുസ്മരിച്ചു.ചടങ്ങിൽ ലൈബറി സെക്രട്ടറി സീതാനാഥ് സ്വാഗതം പറഞ്ഞു

മോക്ഡ്രില്ലിന്റെ ഭാഗമായി തലശ്ശേരി
മഞ്ഞോടിയിലെ ഗാർഡൻസ് അപ്പാർട്ട്മെന്റിൽ നടന്ന രക്ഷാപ്രവർത്തനം

മാഹിപ്പാലത്തിന് സമീപത്ത് നിന്ന് സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് ന്യൂമാഹി പൊലീസും റാപിഡ് ആക്ഷൻ ഫോഴ്സും റൂട്ട് മാർച്ച് നടത്തുന്നു

കണ്ണി പൊയിൽ ബാബുവിനെ
അനുസ്മരിച്ചു
മാഹി:സി,പി, എം, പള്ളൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കണ്ണി പൊയിൽ ബാബുവിൻ്റെ ഏഴാം രകതസാക്ഷി ദിനാചരണ പൊതുയോഗം. സി.പി.എം. തലശ്ശേരി ഏറിയാ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനൻ്റെ അദ്ധ്യക്ഷതയിൽ ' സംസ്ഥാന കമ്മിറ്റി അംഗം പനോളി വൽസൻ ഉദ്ഘാടനം ചെയ്തു. കാരായി രാജൻ എസ്. സജീഷ് , ടി. സുരേന്ദ്രൻ ,കെ.പി. നൗഷാദ് സംസാരിച്ചു. വളണ്ടിയർ മാർച്ചും ബഹുജന റാലിയും നടന്നു. കാലത്ത് ബാബുവിൻ്റെ ഓർമ്മ പുതുക്കി അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടന്നു
ചിത്രവിവരണം: പനോളി വത്സൻ ഉദ്ഘാടനം ചെയ്യുന്നു.

സൗമിനി നിര്യാതയായി
മാഹി:ഈസ്റ്റ് പള്ളൂർ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപം തട്ടാന്റവിട രചനയിൽ സൗമിനി (89 )
പരേതരായ കുഞ്ഞിക്കണ്ണൻ മാധവി എന്നിവരുടെ മകളാണ്.
ഭർത്താവ് പരേതനായ സ്വതന്ത്രസമര സേനാനി കുനിയിൽ അനന്തൻ.
മക്കൾ: സരിത, മധുസൂദനൻ, നിർമല,അജിത, സന്തോഷ് കുമാർ.
മരുമക്കൾ: പൊത്തങ്ങാട്ട് രാഘവൻ, സെൽവ രാജ് പന്തക്കൽ,ഷീജ,ജീജ.
പരേതനായ പ്രഭാകരൻ.
സഹോദരങ്ങൾ:
പരേതരായ പുരുഷോത്തമൻ, വാസു

വെസ്റ്റ് പള്ളൂർ ഒരുമ ഫെസ്റ്റ്നടത്തിയ വിവിധ മത്സര വിജയികൾക്ക് കലൈമാമണി ചാലക്കര പുരുഷു സമ്മാനങ്ങൾ വിതരണം ചെയ്യുന്നു.

ഷമേജ് ബലിദാന ദിനം ആചരിച്ചു.
ന്യൂമാഹി : ന്യൂമാഹിയിലെ ആർ എസ് എസ് പ്രവർത്തകനായിരുന്ന യു.സി. ഷമേജിൻ്റ ഏഴാം ബലിദാന ദിനം ആചരിച്ചു.
ഈച്ചിയിലെ ഷമേജിൻ്റെ സമൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ സംഘപരിവാർ സംഘടനകളിലെ നിരവതി കാര്യകർത്താക്കളും പ്രവർത്തകരും പങ്കെടുത്തു. അനുസ്മരണ സാംഗിക്കിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ കണ്ണൂർ ജില്ല വിദ്യാർത്ഥിപ്രമുഖ് കെ.പി.ജിഗീഷ് മാസ്റ്റർ അനുസ്മരണ ഭാഷണം നടത്തി,മാഹി മണ്ഡൽ കാര്യവാഹ് ഇ അജേഷ് പരിചയഭാഷണം നടത്തി.
ചിത്രവിവരണം:കെ.പി.ജിഗീഷ് മാസ്റ്റർ അനുസ്മരണ ഭാഷണം നടത്തുന്നു.
അസിസ്റ്റന്റ് തസ്തികയിലേക്ക് ഉദ്യോഗാർഥികൾക്ക് സൗജന്യ കോച്ചിംഗ് ക്ലാസ്സ്
മാഹി:പുതുച്ചേരി സർക്കാർ സർവീസിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടത്താനായി ഡി.പി ആൻഡ് എ.ആർ നടത്തുന്ന രണ്ടാം ഘട്ട എഴുത്തു പരീക്ഷക്ക് യോഗ്യത നേടിയ ഉദ്യോഗാർഥികൾക്ക് മാഹി അഡ്മിനിസ്ട്രേഷൻ സൗജന്യ പരിശീലനം ഒരുക്കുന്നു.
ഏപ്രിൽ മാസം നടത്തിയ ഒന്നാം ഘട്ട എഴുത്തു പരീക്ഷയിൽ നിശ്ചിത മാർക്ക് ലഭിച്ചു രണ്ടാം ഘട്ട പരീക്ഷക്ക് യോഗ്യത നേടിയ ഉദ്യോഗാർഥികൾക്കാണ് പ്രവേശനം.
കോച്ചിംഗ് ക്ലാസ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ഉടൻ തന്നെ മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. സൗജന്യ കോച്ചിംഗ് ക്ലാസ്സ് ശനിയാഴ്ച രാവിലെ 10 മണിക്ക് മാഹി സി.ഇ.ഭരതൻ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0490 2332222 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group