
ജപ സംഗീത വിദ്യാലയം
വാർഷികം ഇന്ന് തുടങ്ങും.
മാഹി: ജപ സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ മാഹി, മടപ്പള്ളി, ലോകനാർകാവ്, പുന്നോൽ ശാഖകളുടെ സംയുക്ത വാർഷികാഘോഷം മെയ് 7, 9 തിയ്യതികളിൽ വിവിധ പരിപാടികളോടെ നടക്കും.
7 ന് കാലത്ത് 8 മണിക്ക് ന്യൂ മാഹി കുറിച്ചിയിൽ സംഗീത കലാക്ഷേത്രത്തിൽ അരങ്ങേറ്റം നടക്കും.9 ന് കാലത്ത് 8 മണിക്ക് വടകര ടൗൺ ഹാളിൽ സംഗീതാചാര്യൻ യു.ജയൻ മാസ്റ്റർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിക്കും.
ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം, സംഗീത കച്ചേരി, സംഗീതാരാധന, വയലിൻ ഗ്രൂപ്പ്, സംഘസങ്കീർത്തനം എന്നിവ നടക്കും.
5 മണിക്ക് അഡ്വ :ഇ നാരായണൻ നായരുടെ അദ്ധ്യക്ഷതയിൽ സംഗീത രത്നം കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ.കെ.രമ എം എൽ എ ,പത്മശ്രീ മീനാക്ഷി ഗുരിക്കൾ, വിശിഷ്ടാതിഥികളായിരിക്കും. കലൈമാമണി ചാലക്കര പുരുഷു, സജിത് നാരായണൻ മണലിൽ മോഹനൻ, പ്രേംകുമാർ വടകര, സുരേഷ് വട്ടോളി സംസാരിക്കും. 6.30ന് യു. ജയൻ മാസ്റ്റരുടെ ഈണത്തിൽ ഭാവഗായകൻ പി. ജയചന്ദ്രനും, ഭാവഗായിക പി.ലീലയും ആലപിച്ച ഭക്തിഗാനങ്ങൾ സ്മരണാഞ്ജലിയായി ജയൻമാസ്റ്റരുടെ ശിഷ്യർ ആലപിക്കും. തുടർന്ന് ഗാനമേള.

ആശംസകളോടെ .....

പെൻഷൻകാരുടെ
വേതനം കാലോചിതമായി പരിഷ്ക്കരിക്കണം
തലശ്ശേരി:കാലോചിതമായി പെൻഷൻ പരിഷ്ക്കരിക്കണമെന്നും, ഡി.എ. ലഭ്യമാക്കണമെന്നും
പ്രമുഖ സഹകാരിയും കെ.സി.എസ്.പി.എ. ജില്ലാ പ്രസിഡണ്ടുമായ മണ്ണയാട് ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
കതിരൂർ സർവീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേർസ് അസോസിയേഷൻ തലശ്ശേരി താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താലൂക്ക് പ്രസിഡണ്ട് സി.കെ. പുരുഷോത്തമൻ
അദ്ധ്യക്ഷത വഹിച്ചു.
കെ.വി.മോഹനൻ, പി.സുരേഷ് ബാബു, ശ്രീജിത്ത് ചോയൻ , വി.പി.രാജൻ, പി.ജിതേഷ് സംസാരിച്ചു. ഫിലിപ്പ് ജോസഫ് പ്രവർത്തന റിപ്പോർട്ടും, കെ.പി.പ്രഭാകരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ഭാരവാഹികളായി ഇ ജനാർദ്ദനൻ നമ്പ്യാർ (പ്രസിഡണ്ട് ) എ.പവിത്രൻ (സെക്രട്ടരി ) പ്രമീള (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
ഫിലിപ്പ് ജോസഫ് സ്വാഗതവും, എ. വത്സൻ നന്ദിയും പറഞ്ഞു
ചിത്ര വിവരണം: മണ്ണയാട് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

സ്‌കൂൾ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു
തലശ്ശേരി : കതിരൂർ സർവ്വീസ് സഹകരണ ബേങ്കിന്റെ സ്‌കൂൾ മാർക്കറ്റ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ നിർവഹിച്ചു. സഹകരണ വകുപ്പ് നടപ്പിലാക്കുന്ന സ്‌കൂൾ മാർക്കറ്റ് പദ്ധതി, വിലക്കയറ്റം പിടിച്ചു നിർത്താനും ഗുണനിലവാരമുള്ള പഠനോപകരണങ്ങൾ മിതമായ നിരക്കിൽ വിദ്യാർത്ഥികൾക്ക് ലഭിക്കാനും കൂടിയാണ്. കതിരൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഈ വർഷം പുതുതായി അഞ്ചാം ക്ലാസ്സിൽ ചേർന്ന മുഴുവൻ കുട്ടികൾക്കും ബാഗ്,കുട,നോട്ട് ബുക്കുകൾ തുടങ്ങിയ പഠനോപകരണങ്ങൾ ബേങ്ക് സൗജന്യമായി വിതരണം ചെയ്തു. ബേങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ അധ്യക്ഷത വഹിച്ചു. കതിരൂർ സ്‌കൂൾ പ്രധാനധ്യാപിക ബിന്ദു സംസാരിച്ചു. ബേങ്ക് സെക്രട്ടറി പി സുരേഷ്ബാബു സ്വാഗതവും ബേങ്ക് അസിസ്റ്റന്റ് സെക്രട്ടറി എം.രാജേഷ്ബാബു നന്ദിയും പറഞ്ഞു.
ചിത്രവിവരണം: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ ഉദ്ഘാടനം ചെയ്യുന്നു

യുവാവ് കിടപ്പ് മുറിയിൽ
മരിച്ച നിലയിൽ
തലശ്ശേരി:കോടിയേരി പാറാലിലെ മഹാഗണപതി ക്ഷേത്രത്തിന്നടുത്തുള്ള ശിവദത്തിൽ ചേരാത്തിന്റവിട സജേഷിനെ (42) വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കതിരൂരിലെ ബെല്ലാ കേയ്ക്കിലെ ജീവനക്കാരനാണ്. രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. പിന്നീടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പറമ്പത്ത് വീട്ടിൽ രത്നാകരന്റെയും നിർമ്മലയുടെയും മകനാണ്.
ഭാര്യ: നിധീഷ,മക്കൾ: ദ്രോണ സിയോസ്.സഹോദരൻ: സജിത്ത്.
ന്യൂ മാഹി പൊലീസ് ജഡം ഇൻക്വസ്റ്റ് നടത്തി.

കാൽ നൂറ്റാണ്ട് മുമ്പുള്ള
സതീർത്ഥ്യർ സംഗമിച്ചു
മാഹി: പി.എം ശ്രി ഐ കെ കെ പന്തക്കൽ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് 2001-02 വർഷത്തിൽ പൊതു പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഓട്ടോഗ്രാഫിന്റെ സതീർത്ഥ്യ സംഗമം സംഘടിപ്പിച്ചു
വൈസ് പ്രിൻസിപ്പാൾ ഷീബയുടെ അദ്ധ്യക്ഷതയിൽ മാഹിവിദ്യാഭ്യാസ മേലദ്ധ്യക്ഷ എം എം തനൂജ ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡണ്ട് കെ.കെ വിജില ഗുരുസ്മരണ നടത്തി. സുരേന്ദ്ര ബാബു , കലൈമാമണി സതീശങ്കർ , മനോഹരൻമാസ്റ്റർ, എം.സി നാരായണൻ മാസ്റ്റർ, ടി.എം. പവിത്രൻ മാസ്റ്റർ,ലൈല, ലക്ഷ്മി, എം എം സുരേഷ് സംസാരിച്ചു. ഷിനിത സ്വാഗതവും, മനീഷ് മുകുന്ദൻ നന്ദിയും പറഞ്ഞു.
ചിത്ര വിവരണം: സതീർത്ഥ്യ സംഗമത്തിൽ പങ്കെടുത്തവർ

സർക്കാർ വക കോട്ടേർസ് കാടുകയറി
മാഹി : മയ്യഴി പുഴയോരത്ത് മുണ്ടോക്കിലുള്ള സർക്കാർ ജീവനക്കാരുടെ ക്വാർട്ടേഴ്സ് അധികൃതരുടെ അനാസ്ഥ മൂലം കാടുകയറി. അൻപതിലധികം കുടുംബങ്ങളാണ് തീർത്തും അനാരോഗ്യകരമായ സാഹചര്യത്തിൽ ജീവിക്കുന്നത്. ആദ്യം നിർമ്മിച്ച അരനൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം ബാച്ചിലേഴ്സ് കെട്ടിടമായിരുന്നു. അത് പൊളിച്ച് പുതിയ കെട്ടിടം പണിയുന്നതിന് വേണ്ടി അവിടെ താമസിച്ചിരുന്ന മുഴുവനാളുകളെയും മറ്റു കെട്ടിടങ്ങളിലേക്ക് മാറ്റി വിന്യസിപ്പിച്ചു. എല്ലാ കെട്ടിടങ്ങൾക്കും മുകളിലായി പൊതുമരാമത്ത് വകുപ്പിന്റെ രണ്ട് നിയോൺ ബൾബുകൾ പ്രകാശിച്ചിരുന്നു. വർഷങ്ങൾ പഴക്കം ചെന്ന ബൾബുകൾ കണ്ണടച്ചു. പരാതി പറയുവാൻ ചെന്ന ജീവനക്കാരോട് ജൂനിയർ എൻജിനീയർ പറഞ്ഞത് കെട്ടിടങ്ങളിൽ താമസിക്കുന്നവർ തന്നെ പണം പിരിച്ച് ബൾബുകൾ വാങ്ങിയിടണമെന്ന നിർദ്ദേശമാണ്. സന്ധ്യയായി കഴിഞ്ഞാൽ ചുറ്റിലും കടുത്ത കൂരിരുട്ടാണ്. കാടുകൾ വളർന്ന് വിഷ പാമ്പുകളുടെ വിഹാര കേന്ദ്രമായി. . ഒരു അണലി പ്രസവിക്കുമ്പോൾ 30 മുതൽ 90 വരെ കുഞ്ഞുങ്ങൾ ഉണ്ടാകും. വിഷുക്കണി വയ്ക്കാൻ വന്ന സ്ത്രീയെ സിറ്റൗട്ടിൽ കിടന്ന പാമ്പ് കടിക്കാഞ്ഞത് ഭാഗ്യം കൊണ്ടു മാത്രമാണ്. താഴത്തെ നിലയിൽ താമസിക്കുന്ന എല്ലാ താമസക്കാരും സിറ്റൗട്ടിലെ ഡോർ ഗ്രില്ലിന്റെ പകുതിഭാഗം പാമ്പുകയറാതെ നെറ്റ് കൊണ്ട് മറച്ചിട്ടുണ്ട്. എന്നാൽ ഡോറിന് അരികിലുള്ള ഗ്രില്ലിന്റെ ഭാഗത്ത് കൂടി പാമ്പുകൾ യഥേഷ്ടം അകത്തു പ്രവേശിക്കുന്നുണ്ട്. മുൻപൊക്കെ പലരും പാമ്പ് കയറാതെ മണ്ണെണ്ണ സ്പ്രേ ചെയ്യുമായിരുന്നു. ഇപ്പോൾ മണ്ണെണ്ണ തന്നെ കിട്ടാക്കനിയായി.. രാത്രിയിൽ വാഹനം ഓടിച്ചു വരുന്നവർക്ക് അണലികൾ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നത് കാണാനാവും. ഓരോ ക്വാർട്ടേഴ്സിലേക്കും പ്രവേശിക്കുന്ന ചവിട്ടുപടികളോട് ചേർന്നാണ് പാമ്പുകൾ വസിക്കുന്നത്. നാലു വയസ്സുള്ള കുഞ്ഞുങ്ങൾ മുതൽ 80 വയസ്സുള്ള വയോധികർ വരെ ക്വാർട്ടേഴ്സുകളിൽ താമസിക്കുന്നുണ്ട്. ക്ലാസ് ഫോർ ജീവനക്കാർ താമസിക്കുന്ന കെട്ടിടസമുച്ഛയമാണിത്. ഇലകളും കരിയിലകളും വീണ് ഓടകൾ ബ്ലോക്കായാൽ , കുളിമുറിയുടെയോ കക്കൂസിന്റെയോ കതകുകൾ നശിച്ചു പോയാൽ, താമസക്കാർ തന്നെ മെയിന്റനൻസ് ചെയ്യണം .ഫണ്ട് വരുമ്പോൾ പിഡബ്ല്യുഡി പണം കൊടുക്കും എന്ന് പറയും .പക്ഷേ ഒരിക്കലും കൊടുക്കാറില്ല. സെപ്റ്റിക് ടാങ്കുകൾക്ക് കുഴപ്പം വന്നാൽ താമസക്കാർ തന്നെ പണം പിരിച്ചു മെയിന്റനൻസ് ചെയ്യണം. ലക്ഷക്കണക്കിന് രൂപയുടെ മെയിന്റനൻസ് പ്രവർത്തനങ്ങളാണ് ഇപ്പോൾ കോമ്പൗണ്ടിൽ നടന്നുവരുന്നത്. അഞ്ചരക്കണ്ടി വെള്ളത്തിനുവേണ്ടി പുതിയ വാട്ടർ ടാങ്ക് നിർമ്മിക്കുന്നുണ്ട്. ഒരു കെട്ടിടത്തിനു മുകളിൽ ലോഹ ഷീറ്റുകൾ ഉറപ്പിക്കുന്നതിന്റെ ഭാഗമായി സ്ട്രക്ച്ചറൽ വർക്കുകൾ മാസങ്ങളായി നടക്കുന്നു. എൻജിനീയർമാർ വർക്ക് സൈറ്റുകൾ സന്ദർശിക്കാറേയില്ല ഒരു താൽക്കാലിക പമ്പ് ഓപ്പറേറ്റർ ആണ് ക്വാർട്ടേഴ്സിലെ മുഴുവൻ കാര്യങ്ങളും നിയന്ത്രിക്കുന്നത്.:

കിണർ ശുദ്ധീകരിച്ചിട്ട് 10 വർഷത്തോളമായി. പുഴയുടെ സമീപമായതിനാൽ ഉപ്പും മധുരവും നിറഞ്ഞതാണ് കിണറിലെ വെള്ളം. വാട്ടർ അതോറിറ്റി പറയുന്നത് ആറുമാസത്തിലൊരിക്കൽ കിണർ ക്ലീൻ ചെയ്ത് ക്ലോറിനേഷൻ ചെയ്യണമെന്നാണ്. കിണറിന്റെ ചുറ്റുവട്ടം ഗ്രില്ലുകൾ സ്ഥാപിച്ച് പൂട്ടിട്ട് അടച്ചിട്ടിരിക്കുകയാണ്. ആർക്കും അങ്ങോട്ട് കയറിച്ചെന്ന് കിണറിന്റെ അവസ്ഥ മനസ്സിലാക്കാൻ കഴിയില്ല. ഈ കൊടും വരൾച്ചയിലും വാട്ടർ ടാങ്കുകൾ നിറഞ്ഞാൽ നാലുമണിക്കൂർ വരെ വെള്ളം ഒഴുകും. സമയത്ത് പമ്പ് ഓഫ് ചെയ്യാൻ ആളില്ലാത്തതാണ് കാരണം. ചില നിലവാരം കുറഞ്ഞ വാട്ടർ ടാങ്കുകൾ പൊട്ടി വലിയ ഓട്ടകൾ വീണിരിക്കുന്നു അതിലൂടെ വൃക്ഷങ്ങളുടെ ഇലകൾ ടാങ്കിനുള്ളിൽ വീഴുന്നു . ക്വാർട്ടേഴ്സിൽ ഒരു പരാതി ബുക്ക് . ഉണ്ടെങ്കിലും, അത് പമ്പ് ഓപ്പറേറ്റർ മുറിയിൽ പൂട്ടി വച്ചിരിക്കുകയാണ്. ഇന്നുവരെ ഒരാളും അതിൽ പേന കൊണ്ട് എഴുതിയിട്ടില്ല എന്ന റെക്കോർഡ് കൂടിയുണ്ട്. കോവിഡ് തകർത്താടിയപ്പോൾ പോലും ഈ ബുക്ക് വെളിയിൽ വച്ചു കൊടുത്തില്ല. പരാതി പറയുവാൻ താമസക്കാർ നേരിട്ട് പി.ഡബ്ല്യു ഡി. ഓഫീസിൽ പോകേണ്ട അവസ്ഥയാണ്.. കഴിഞ്ഞവർഷം എല്ലാ മാസവും അഞ്ചാം തീയതി വരേണ്ട വാഹനം പത്തുമാസം മാലിന്യങ്ങൾ ശേഖരിക്കാൻ എത്തിയില്ല. ഈ പത്തുമാസവും ലൈസൻസ് ഫീ എന്ന ഇനത്തിൽ 210 രൂപ വീതം മുഴുവൻ ജീവനക്കാരുടെയും ശമ്പളത്തിൽ നിന്നും കട്ട് ചെയ്തിരുന്നു. പുതുച്ചേരിയിലെ രണ്ട്പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാരെ വിജിലൻസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ മാസമാണ്. മിക്ക കെട്ടിടങ്ങളും മഴപെയ്താൽ ചോർന്നൊലിക്കുകയാണ്താഴത്തെ നിലയിലും ഒന്നാം നിലയിലും, താമസിക്കുന്നവർക്ക് തൊട്ടു മുകളിലുള്ള ബാത്ത്റൂമുകളിൽ നിന്ന് മലിനജലം ചോർന്നൊലിക്കുന്ന കാഴ്ച അതിദയനീയമാണ്. ക്വാർട്ടേഴ്സിനുവേണ്ടി ഒരു സെന്റ് ഭൂമിയോ വീടോ ഇല്ലാത്ത നിരവധി അപേക്ഷകരാണ് ഉള്ളത്. ഒരു റൂമിൽ താമസിക്കുന്ന ആൾ പെൻഷൻ ആയി പോയാൽ അത് തോന്നുമ്പോൾ , മറ്റൊരാൾക്ക് അലോട്ട് ചെയ്തു കൊടുക്കും. ഭക്ഷണത്തിന്റെ വേസ്റ്റുകൾ മുൻപ് വോക് വേയിൽ പ്രവേശിച്ച് പുഴയിൽ പല ഭാഗത്തായി താമസക്കാർ നിക്ഷേപിക്കുമായിരുന്നു. ഒരിക്കൽ ക്വാർട്ടേഴ്സിൽ വന്ന് മുഴുവൻ താമസക്കാരെയും വിളിച്ച് നിർദ്ദേശിച്ചതാണ് പുഴയിൽ പലയിടത്തായി ഭക്ഷണ വേസ്റ്റുകൾ കളയണമെന്നും അത് മീനുകൾക്ക് ഭക്ഷണം ആകുമെന്നും എന്നാൽ കോമ്പൗണ്ടിൽ നിന്നും വാക്ക് വേയിലേയ്ക്ക് ഇറങ്ങാനുള്ള താൽക്കാലിക നടപ്പാത പുതുച്ചേരിക്കാരൻ കോൺട്രാക്ടർ രണ്ടുവർഷം മുൻപ് പൊളിച്ചുകൊണ്ടു പോയി. അത് താമസക്കാർ അവിടെ കിടന്നിരുന്ന ഇരുമ്പ് സാധനങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചതായിരുന്നു. അന്ന് ധാരാളം താമസക്കാർ വൈകുന്നേരങ്ങളിൽ നടപ്പാതയിലൂടെ നടക്കുമായിരുന്നു. ഇപ്പോൾ താമസക്കാർ പുഴയുടെ സൈഡിലേക്ക് ഭക്ഷണ അവശിഷ്ടങ്ങൾ നിക്ഷേപിക്കുകയാണ്. അതാകട്ടെ, കരയിൽ തന്നെയുമായിരിക്കും വീഴുക. വേലിയേറ്റം വരുമ്പോൾ വീണ്ടും അവ കരയിൽ കയറും. അവിടെ നിന്ന് അസഹ്യമായ ദുർഗന്ധവുംവമിക്കും,സകല സാംക്രമിക രോഗങ്ങളുടേയും പ്രഭവ കേന്ദ്രമായി മാറുകയും ചെയ്യും.
ഭക്ഷണ അവശിഷ്ടങ്ങൾ നിക്ഷേപിക്കുവാനുള്ള സംവിധാനവും കോമ്പൗണ്ടിനുള്ളിൽ ഇല്ല. ഇത്തരം അപാകതകൾ എത്രയും വേഗം പരിഹരിക്കുവാനുള്ള നടപടികൾ അടിയന്തിരമായി അധികൃതർ സ്വീകരിക്കണം
ചിത്രവിവരണം: കാടുപിടിച്ചു കിടക്കുന്ന മാഹിയിലെ സർക്കാർ കോട്ടേർസ് പരിസരം


സാംസ്ക്കാരിക സദസ്സ് സംഘടിപ്പിച്ചു
തലശ്ശേരി : പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെയും ജനകീയ വായനശാല, കാരാൽതെരുവിൻ്റെയുംകോടിയേരി : പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെയും ജനകീയ വായനശാല, കാരാൽതെരുവിൻ്റെയും ആഭിമുഖ്യത്തിൽ ചെറുകഥാ മൽസരത്തിൽ സംസ്ഥാന പുരസ്കാരം ലഭിച്ച കെ. മേഘ്നക്ക് അനുമോദനവും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു.
പ്രശസ്ത സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്തു . കാണിവയൽ ബാബു അധ്യക്ഷത വഹിച്ചു. കെ. മേഘ്ന , അഡ്വ: കെ കെ രമേഷ്, ടി എം ദിനേശൻ, വിജയൻ വെളിയമ്പ്ര , യു ബ്രിജേഷ്, പി മനോഹരൻ, കെ വി വിജേഷ്, കെ രാജീവൻ , പ്രവീണ രാധാകൃഷ്ണൻ, വി കെ സുശാന്ത് എന്നിവർ സംസാരിച്ചു. കരോക്കെ ഗാനമേളയും ഈങ്ങയിൽ പീടിക ദേശീയ വായനശാല ബാലവേദി സംഗീതശിൽപവും അവതരിപ്പിച്ചു.
.ചിത്ര വിവരണം: ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, കെ. മേഘ്ന ക്ക് ഉപഹാരം നൽകുന്നു

തലശ്ശേരി സ്പിരിച്വല്‍ ടൂറിസം പദ്ധതിക്ക് മെയ് 31-നുള്ളില്‍ തറക്കല്ലിടും
തലശ്ശേരി:തലശ്ശേരിയെ പൈതൃക തീര്‍ഥാടന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള തലശ്ശേരി സ്പിരിച്വല്‍ ടൂറിസം പദ്ധതിക്ക് മെയ് 31-നുള്ളില്‍ തറക്കല്ലിടും പ്രോജക്ട് സമയബന്ധിതമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കർ അഡ്വ:എ എൻ ഷംസീറിന്റെ അദ്ധ്യക്ഷതയില്‍, നിയമസഭാ സമുച്ചയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
പൊതുമരാമത്ത് - വിനോദസഞ്ചാര വകുപ്പുമന്ത്രി മുഹമ്മദ് റിയാസിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം സംസ്ഥാന ടൂറിസം വകുപ്പ് സമര്‍പ്പിച്ച പ്രോജക്ടിന് കേന്ദ്ര ടൂറിസം മന്ത്രാലയം സ്വദേശ് ദര്‍ശന്‍ 2.0ല്‍ ഉള്‍പ്പെടുത്തി 25 കോടി രൂപ ഫണ്ട് അനുവദിച്ചിരുന്നു.
മെയ് 10-നുള്ളില്‍ ഭരണാനുമതിയും തുടര്‍ന്ന് സാങ്കേതികാനുമതിയും ലഭ്യമാക്കി മെയ് 31-ന് പ്രവൃത്തി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണെന്ന് ടൂറിസം വകുപ്പ് സെക്രട്ടറി അറിയിച്ചു.
പദ്ധതിയുടെ സമയബന്ധിതമായ നടത്തിപ്പിന് ചീഫ് സെക്രട്ടറിയുമായി ആലോചിച്ച് നോഡല്‍ ഓഫീസറെ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തലശ്ശേരി സ്പിരിച്വല്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊന്ന്യം കളരി അക്കാദമി, താഴെ അങ്ങാടി പൈതൃക പ്രദേശത്തിന്റെ പുനരുജ്ജീവനം, ചിറക്കകാവ് ഭഗവതി ക്ഷേത്രം, ജഗന്നാഥ ക്ഷേത്രം എന്നിവിടങ്ങളിലെ ടൂറിസ്റ്റ് അമിനിറ്റി സെന്ററുകള്‍, ചൊക്ലി തെയ്യം സാംസ്കാരിക കേന്ദ്രം എന്നീ പ്രവൃത്തികളാണ് നടപ്പാക്കുന്നത്.
2026 മാര്‍ച്ച് 31-നുള്ളില്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതി ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ചരിത്രപരവും സാംസ്കാരികപരവുമായി ഏറെ പ്രാധാന്യമുള്ള തലശ്ശേരിയിലെ സുപ്രധാന കേന്ദ്രങ്ങളുടെ നവീകരണവും വികസനവും സാധ്യമാക്കുന്നതിന് മുന്‍കയ്യെടുത്ത പൊതുമരാമത്ത് - വിനോദസഞ്ചാര വകുപ്പുമന്ത്രിയെ അഭിനന്ദിക്കുന്നതായും പ്രസ്തുത പ്രോജക്ട് പൂര്‍ത്തിയാകുന്നതോടെ തലശ്ശേരി പൈതൃക ടൂറിസത്തിന് പുതിയ മാനം കൈവരുമെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. മനോജ് കുമാര്‍ കെ., ജനറല്‍ മാനേജര്‍ വിനോദ് കുമാര്‍, യു.എല്‍.സി.സി.എസ്. മാനേജിംഗ് ഡറക്ടര്‍ ഷാജു എസ്., കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനില്‍ പി.പി., സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എസ്. ബിജു, അര്‍ജുന്‍ എസ്. കുമാർ യോഗത്തില്‍ പങ്കെടുത്തു.
ചിത്ര വിവരണം: സ്പീക്കർ അഡ്വ.എ.എൻ ഷംസീറിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ഉന്നതതല യോഗം

പുതുച്ചേരി സ്റ്റേറ്റ് അമേച്വർ അത്‌ലറ്റിക് മീറ്റിൽ മയ്യഴിയിലെ കുരുന്നു കായിക താരങ്ങളും
മാഹി:പുതുച്ചേരി അമേച്വർ അത്‌ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുതുച്ചേരിയിൽ നടക്കുന്ന 38ാം മത് കിഡ്സ് സ്റ്റേറ്റ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഫിറ്റ്നസ് അക്കാദമിയുടെ കുരുന്നു കായിക താരങ്ങൾ മയ്യഴിയ്ക്ക് വേണ്ടി പങ്കെടുക്കും. സംസ്ഥാനത്തെ നിരവധി ക്ലബുകളിൽ നിന്നും സ്ക്കൂളിൽ നിന്നും അഞ്ഞൂറിലധികം കുട്ടി കായികതാരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
കുരുന്നു കായിക താരങ്ങളുമായി പുറപ്പെട്ട വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം മാഹി ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ നിർവഹിച്ചു. അക്കാദമിയിലെ ഇരുപതോളം കായിക താരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
ഫിറ്റ്നസ് അക്കാദമിയുടെ പി.ടി.എ. ഭാരവാഹികൾ ഡയറക്ടർമാരായ പി.സി. ദിവാനന്ദൻ , പ്രേമൻ കല്ലാട്ട്, രാജേഷ് ശിവദാസ്, വിനോദ് വളപ്പിൽ, നിഗിൽ രവീന്ദ്രൻ, പി.വി.പ്രജിത്ത് എന്നിവർ നേതൃത്വം നല്കി
ചിത്രവിവരണം: ഡെ.. തഹസിൽദാർ മനോജ് വളപ്പിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

പി.വി.ഗോപാലൻ മാസ്റ്റർ നിര്യാതനായി.
തലശ്ശേരി: പി വി ഗോപാലൻ മാസ്റ്റർ(84) മഞ്ഞോടിയിലുള്ള വസതിയിൽ നിര്യാതനായി. കവിയൂർ എൽ പി സ്കൂൾ ലക്ഷദ്വീപ് സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. മികച്ച കലാകാരനായിരുന്നു കവിയൂർ വായനശാല സെക്രട്ടറി, വാണുകണ്ട കോവിലകം ആഘോഷ കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ക്കാരം വൈകുന്നേരം 3 മണിക്ക് തലശ്ശേരി കണ്ടിക്കൽ ശ്മശാനത്തിൽ

സാംസ്ക്കാരിക പാഠശാല
ഉദ്ഘാടനം ചെയ്തു.
ചൊക്ലി . പുരോഗമന കലാ സാഹിത്യ സംഘം പാനൂർ മേഖല സാംസ്കാരിക പാഠശാല കെ.ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.ഇ.ഡി.
ബീന സംസാരിച്ചു.
ടി. ടി കെ ശശി സ്വാഗതവും പവിത്രൻ മൊകേരി അദ്ധ്യക്ഷതവഹിച്ചു.
ടി.ടി.കെ.ശശി സ്വാഗതവും
എൻ. പ്രസീദ നന്ദിയും പറഞ്ഞു.
15പേർ സംവാദത്തിൽ പങ്കെടുത്തു.
സാംസ്കാരിക പാoശാലയിൽ നടന്ന
ഷാജി എൻ കരുൺ
അനുസ്മരണത്തിൽ
പ്രദീപ് ചൊക്ലി ടി.എം ദിനേശൻ സംസാരിച്ചു.
പി.കെ. മോഹനൻ അദ്ധ്യക്ഷതവഹിച്ചു
കെ. പ്രദീപൻ സ്വാഗതം പറഞ്ഞു.
ചിത്രവിവരണം: കെ.ഇ.എൻ. ഉദ്ഘാടനം ചെയ്യുന്നു.

എരഞ്ഞോളി മൂസ്സ യെ അനുസ്മരിച്ചു
തലശ്ശേരി: മാപ്പിള കലാകേന്ദ്രത്തിൻ്റെയും ജാസ് മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും ആഭിമുഖ്യത്തിൽ പ്രശസ്ത മാപ്പിളപ്പാട്ടു ഗായകനായിരുന്ന എരഞ്ഞോളി മൂസ്സയുടെ ആറാം ചരമവാർഷിക അനുസ്മരണം നടത്തി. ജാബിർ മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം ഫൈസൽ പുനത്തിൽ അധ്യക്ഷത വഹിച്ചു. പ്രൊഫ.എ.പി.സുബൈർ അനുസ്മരണ പ്രഭാഷണം നടത്തി. നസീർ എരഞ്ഞോളി, ഷംസു ജാസ്, ലത്തീഫ് ജാസ്, കെ.മുസ്തഫ സംസാരിച്ചു. ജാഫർ ജാസ് സ്വാഗതവും അഴിയൂർ ഷാഫി നന്ദിയും പറഞ്ഞു.
പ്രൊഫ: എ.പി. സുബൈർ അനുസ്മരണ പ്രഭാഷണം നടത്തുന്നു.
താലിമാല മോഷ്ടിച്ച
തമിഴ്‌നാട് സ്വദേശികളായ
ദമ്പതിമാർ അറസ്റ്റിൽ
മാഹി: വീട്ടിൽ അതിക്രമിച്ച് കയറി സ്വർണ്ണ മാല മോഷ്ടിച്ച തമിഴ് ദമ്പതികളെ പൊലീസ് പിടികൂടി.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ ആനവാതുക്കൽ ക്ഷേത്രത്തിനടുത്ത് ചൈതന്യ ഹൗസിൽ താമസിക്കുന്ന ഹീരയുടെ എട്ട് പവനോളം വരുന്ന താലിമാല വീട്ടിൽ അതിക്രമിച്ച് വാതിൽ ബലമായി തള്ളി തുറന്ന് കഴുത്തിൽ നിന്നും ഊരി എടുത്ത് കടന്നു കളയുകയായിരുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ. അനിൽകുമാറിന്റെ പ്രത്യേക നിർദ്ദേശാനുസരണം മാഹി എസ്.ഐ അജയകുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളായ ദമ്പതികൾ മുരളി (27), സെൽവി (28) എന്നിവരെ വടകര റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും പിടികൂടി ഇവരിൽ നിന്നും കളവുമുതലായ താലിമാല കണ്ടെടുത്തു. അന്വേക്ഷണസംഘത്തിൽ ഗ്രേഡ് എസ്.ഐ മാരായ സുനിൽകുമാർ മൂന്നങ്ങാടി, എൻ. സതീശൻ, എന്നിവരുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മാഹി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
പി.വി.ഗോപാലൻ മാസ്റ്റർ നിര്യാതനായി.
തലശ്ശേരി: പി വി ഗോപാലൻ മാസ്റ്റർ(84) മഞ്ഞോടിയിലുള്ള വസതിയിൽ നിര്യാതനായി. കവിയൂർ എൽ പി സ്കൂൾ ലക്ഷദ്വീപ് സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. മികച്ച കലാകാരനായിരുന്നു കവിയൂർ വായനശാല സെക്രട്ടറി, വാണുകണ്ട കോവിലകം ആഘോഷ കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ക്കാരം വൈകുന്നേരം 3 മണിക്ക് തലശ്ശേരി കണ്ടിക്കൽ ശ്മശാനത്തിൽ




വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group