കയനാട്ടുമ്മൽ കുടുംബ സംഗമം ശ്രദ്ധേയമായി

കയനാട്ടുമ്മൽ കുടുംബ സംഗമം ശ്രദ്ധേയമായി
കയനാട്ടുമ്മൽ കുടുംബ സംഗമം ശ്രദ്ധേയമായി
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 May 05, 11:24 PM
dog

കയനാട്ടുമ്മൽ

കുടുംബ സംഗമം

ശ്രദ്ധേയമായി


തലശ്ശേരി : പന്ന്യന്നൂരിലെ പ്രശസ്തമായ ശ്രീ കയനാട്ടുമ്മൽ ദേവസ്ഥാനത്തെ കുടുംബ സംഗമം മാഹി ടൗണിലെ വത്സരാജ് ഓഡിറ്റോറിയത്തിൽ നടന്നു.

എം. വിജയൻ നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ നടന്ന കുടുംബകൂട്ടായ്മയിൽ രംഗീഷ് കടവത്ത് പ്രഭാഷണം നടത്തി. മുതിർന്നകുടുംബാംഗങ്ങളെ ആദരിച്ചു. ഉന്നത വിജയം നേടിയ കുടുംബത്തിലെവിദ്യാർത്ഥികളെ അനുമോദിച്ചു.

. സി.എച്ച്. കുഞ്ഞിരാമൻ നമ്പ്യാരെ അനുസ്മരിച്ചു. എ.കെ. സുരേശൻ മാസ്റ്റർ കൂട്ടുകുടുംബ മാഹാത്മ്യത്തെക്കുറിച്ച് സംസാരിച്ചു. സി.കെ. ജയറാം സ്വാഗതം പറഞ്ഞു. വിവിധ കലാപരിപാടികൾ അരങ്ങേറി.


ചിത്ര വിവരണം: കയനാട്ടുമ്മൽ തറവാട്ട് സംഗമത്തിൽ പങ്കെടുത്തവർ

whatsapp-image-2025-05-05-at-19.42.12_1db6693c

മധുരമി അവധിക്കാലം

കേമ്പ് തുടങ്ങി

തലശ്ശേരി:പൊന്ന്യം ജോളി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ മധുരമീ അവധിക്കാലം ദ്വിദിന കേമ്പ് സൈക്ലോൺ ഷെൽട്ടറിൽ ആരംഭിച്ചു. എ.വി.രത്നകുമാർ ഉദ്ഘാടനം ചെയ്തു. എം.പി രതീശ് അദ്ധ്യക്ഷത വഹിച്ചു.ഭാസ്ക്കരൻ കൂരാരത്ത്,എ.കെ.ഷിജു സംസാരിച്ചു. സിനിമയുടെ കാണാപ്പുറങ്ങൾ വിഷയത്തെകുറിച്ച് ജിത്തു കോളയാടും ടി.സി. ദിലീപ് ശാസ്ത്ര വിസ്മയത്തെകുറിച്ചും , കളിക്കളം കെ.പി.രാമകൃഷ്ണൻ മാസ്റ്ററും, ആകാശ കാഴ്ചകളെകുറിച്ച് പി.എം.സുരേഷ് ബാബുവും ക്ലാസെടുത്തു


ചിത്രവിവരണം: എ.വി.രത്നകുമാർ ഉദ്ഘാടനം ചെയ്യുന്നു


photo-suran_1746433931

നാടറിയാതെ പോകരുത്

നന്മയുടെ ഈ നേർക്കാഴ്ച 


വടകരയിലെ ഗായത്രി സ്റ്റുഡിയോ ഉടമ കെ .ടി സുരേന്ദ്രൻ ഭാര്യ ശോഭയോടൊപ്പം മാഹി റയിൽവേ സ്റ്റേഷനടുത്തുള്ള ഒരു കല്യാണവീട്ടിൽ നിന്നും രണ്ടു ദിവസം മുൻപ് വീട്ടിലേയ്ക്ക് തിരിച്ചത് കല്യാണവീട്ടിൽ ആളെയിറക്കി തിരിച്ചുപോകുന്ന ഏതോ ഒരു ഓട്ടോറിക്ഷയിൽ .

വീട്ടിലെത്തി വസ്ത്രം മാറുന്നതിനിടയിലാണ് ശോഭയുടെ കഴുത്തിലെ താലിമാല കൊളുത്തിളകിയ നിലയിൽ കാണാനായത്.

മാത്രവുമല്ല താലിമാലയിലെ മുക്കാൽ പവൻ തൂക്കം വരുന്ന സ്വർണ്ണലോക്കറ്റ് നഷ്ട്ടപ്പെട്ടതായും കണ്ടു .താലിമാലയിലെ ലോക്കറ്റ് കല്ല്യാണ വീട്ടിലെ തിരക്കിൽ പന്തലിൽ എവിടെയോ കളഞ്ഞുപോയതാണെന്ന് കരുതി സമാധാനിക്കാൻ ശ്രമിക്കുമ്പോഴാണ് ചോമ്പാൽ സി എസ് ഐ പള്ളിക്കടുത്തുള്ള സുരേന്ദ്രൻ്റെ വീട്ടിലെ കോളിംഗ് ബെല്ലിൽ ആരോ വന്ന് വിരലമർത്തിയത് .

വാതിൽ തുറന്നു പുറത്തുവന്നപ്പോൾ കണ്ടത് നേരത്തെ ഓട്ടോവിൽ കൊണ്ടിറക്കിയ അതെ ഡ്രൈവർ . നിങ്ങളുടെ സ്വർണ്ണം വല്ലതും നഷ്ട്ടപ്പെട്ടിട്ടുണ്ടോ ? എന്ന ചോദ്യവുമായാണ് അയാൾ ഉമ്മറത്തേക്ക് കയറിയത് .

കൊളുത്തിളകിയ താലിമാല കാണിച്ചുകൊണ്ട് ശോഭയുമെത്തി.

പിന്നീട് കൂടുതലൊന്നും പറയാതെ അയാൾ പോക്കറ്റിൽ നിന്നും സ്വർണ്ണലോക്കറ്റ് ശോഭയുടെ നേർക്ക് നീട്ടി . ഓർക്കാപ്പുറത്ത് കളഞ്ഞുപോയ സ്വർണ്ണലോക്കറ്റ് തിരിച്ചുകിട്ടിയ സന്തോഷത്തിൽ സാമാന്യം തെറ്റില്ലാത്ത ഒരു തുക സുരേന്ദ്രൻ ഓട്ടോക്കാരൻ്റെ കൈയ്യിലേൽപ്പിച്ചുവെങ്കിലും അദ്ദേഹം സ്നേഹപൂർവ്വം അത് നിരസിക്കുകയായിരുന്നു .

auto

നന്മയുടെ നിറവുള്ള ഈ ഓട്ടോക്കാരൻ ആരെന്നറിയണ്ടേ ?

ചോമ്പാലയിലെ ബ്ലോക്ക് ഓഫീസിന് കിഴക്കുമാറി റയലിന് എതിർവശം കണ്ടപ്പംകുണ്ടിൽ സ്നേഹാപാത റോഡിലെ അബ്‌ന എന്ന വീട്ടിലെ ഹരിദാസനാണ് .

നന്ദിയും വേണ്ട പണവും വേണ്ട എന്നനിലയിൽ വേറിട്ട മനസ്സുള്ള ഈ ഓട്ടോക്കാരൻ .

ദീർഘകാലമായി കുഞ്ഞിപ്പള്ളിയിലും അഴിയൂർ ചുങ്കത്തും മറ്റുമായി ഓട്ടോ ഓടിച്ച് ജീവിക്കുന്ന ഈ നല്ല മനുഷ്യൻ്റെ ഓട്ടോറിക്ഷയിൽ ഇതിനു മുൻപും പലകാലങ്ങളിലായി പാല യാത്രക്കാരോടും പലതും വെച്ചുമറന്നുപോകുകയുണ്ടായിട്ടുണ്ട് .പരമാവധി നിർദിഷ്ട വ്യക്ക്തികളെ കണ്ടെത്തി സാധനങ്ങൾ തിരിച്ചേൽപ്പിച്ചിട്ടുള്ളതായും ഹരിദാസൻ്റെ സുഹൃത്തുക്കളിൽ ചിലർ പറഞ്ഞു .


auto-haridas

നന്മനിറഞ്ഞ ഈ ഓട്ടോ ഡ്രൈവറെ അഴിയൂർ ചുങ്കത്തെ ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മയിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് അധികൃതരുടെ വക ഒരു അഭിനന്ദന ചടങ്ങു നടത്തുമെങ്കിൽ നല്ലത്. അദ്ദേഹത്തിൻ്റെ നന്മമനസ്സ് നമുക്ക് സ്വീകരിക്കാം.മാതൃകയാക്കാം ഒപ്പം ഇളം തലമുറയ്ക്ക് കൈമാറുകയുമാവാം .

whatsapp-image-2025-05-05-at-19.42.33_8a2393ef

മദ്യലഹരിയിൽ മയങ്ങിപ്പോയ യാത്രക്കാരൻ്റെ മാല കവർന്ന ഓട്ടോ ഡ്രൈവർ റിമാണ്ടിൽ


മാഹി: മദ്യലഹരിയിൽ ഓട്ടോയിൽ മയങ്ങിപ്പോയ യാത്രക്കാരൻ്റെ സ്വർണ്ണമാല കവർന്ന ഓട്ടോ ഡ്രൈവറെ മാഹി എസ്.ഐ. കെ.സി. അജയകുമാർ അറസ്റ്റ് ചെയ്തു. ഈ ഓട്ടോയിൽ യാത്ര ചെയ്ത തലശ്ശേരി നെട്ടൂർ സ്വദേശി ചാലിൽ ഹൗസിൽ ധനേഷാണ്(40) പരാതിക്കാരൻ. മാഹി പൂഴിത്തല സ്വദേശിയായ ഓട്ടോ ഡ്രൈവർ സുരേന്ദ്രൻ എന്ന സുരനാ (45) ണ് അറസ്റ്റിലായത്.

   കഴിഞ്ഞ ഏപ്രിൽ 20 നായിരുന്നു സംഭവം. ധനേഷ് മാഹി പൂഴിത്തലയിലെ മദ്യശാലയിൽ നിന്ന് മദ്യപിച്ച ശേഷം സുരേന്ദ്രൻ്റെ ഓട്ടോയിൽ മടപ്പള്ളിയിലെ ഭാര്യ വീട്ടിലേക്ക് യാത്ര പോകുകയായിരുന്നു. ഓട്ടോവിൽ കയറിയ ഉടനെ ഇയാൾ മയങ്ങിപ്പോയിരുന്നു.ഇതിനിടെ ധനേഷ് അണിഞ്ഞിരുന്ന മാല ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടു . മയങ്ങിക്കിടന്ന യാത്രക്കാരനുമായി ഓട്ടോ പൂഴിത്തലയിലെ ശ്മശാന റോഡിലേക്ക് ഓടിച്ച് പോയി .ഈ സ്ഥലത്ത് ഓട്ടോ നിറുത്തി മാല കവരുകയായിരുന്നു.പിന്നീട് ഓട്ടോ മടപ്പള്ളിയിലേക്ക് തിരിച്ച് വിട്ട് ധനേഷിനെ അവിടെ ഇറക്കിവിട്ടു മാഹിയിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെത്തി ചൂടാറിയപ്പോഴാണ് ധരിച്ച ഒരു പവൻ തൂക്കമുള്ള മാല നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്.ഉടൻ മാഹിയിലെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു.

  മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ.അനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. പൂഴിത്തല ഭാഗത്തെ സി സി ടിവി ദൃശ്യങ്ങൾ നിരീക്ഷിച്ചു.തുടർന്ന് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിക്കുകയായിരുന്നു. സംഭവം നടന്ന് രണ്ടാഴ്‌ച്ച യാവുമ്പോഴേക്കും ശനിയാഴ്ച്ച ഉച്ചയോടെ ഓട്ടോ തൊഴിലിൽ ഏർപ്പെട്ട പ്രതിയെ അഴിയൂർ ഭാഗത്ത് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഓട്ടോയുംകസ്റ്റഡിയിലെടുത്തു.സി.ഐ.യുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തപ്പോൾ സ്വർണ്ണമാല തലശ്ശേരി മെയിൻ റോഡിലെ സ്വർണ്ണക്കടയിൽ വിൽപ്പന നടത്തിയതായി തെളിഞ്ഞു. പിന്നീട് തൊണ്ടി മുതൽ സ്വർണ്ണക്കടയിൽ കണ്ടെത്തി.മാഹി കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.ഗ്രെയിഡ് എസ്.ഐ.മാരായ സുനിൽ കുമാർ, സി.സതീശൻ, ഹെഡ് കോൺസ്റ്റബിൾ രഞ്ചിത്ത് പാറമേൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


mannan-small-advt-

അമോൽ പ്രദീപിന് സെഞ്ച്വറി,

കണ്ണൂർ വയനാട് മൽസരം സമനില


തലശ്ശേരി:വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 19 വയസിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തര മേഖല അന്തർ ജില്ല ദ്വിദിന ടൂർണ്ണമെൻറിൽ ആതിഥേയരായ വയനാടും കണ്ണൂരും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു.223 റൺസ് ഒന്നാം ഇന്നിങ്ങ്സ് ലീഡിൻറെ ബലത്തിൽ കണ്ണൂരിന് 3 പോയിൻറും വയനാടിന് ഒരു പോയിൻറും ലഭിച്ചു.

തലേ ദിവസ സ്കോറായ 5 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് എന്ന നിലയിൽ ബാറ്റിങ്ങ് പുനരാരംഭിച്ച കണ്ണൂർ ആദ്യ ഇന്നിങ്ങ്സിൽ നിശ്ചിത 70 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുത്തു. അമോൽ പ്രദീപ് പുറത്താകാതെ 118 റൺസും അഷിൻകുമാർ 51 റൺസുമെടുത്തു.വയനാടിന് വേണ്ടി ഗൗതം കൃഷ്ണ 3 വിക്കറ്റ് വീഴ്ത്തി.

തുടർന്ന് രണ്ടാം ഇന്നിങ്ങ്സ് ബാറ്റ് ചെയ്ത വയനാട് 69 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു.ദേവശിഷ് രാജ് പുറത്താകാതെ 80 റൺസും ആത്മജ് ആർ അനിൽ പുറത്താകാതെ 50 റൺസുമെടുത്തു.

സ്കോർ : വയനാട് ആദ്യ ഇന്നിങ്ങ്സിൽ 46.4 ഓവറിൽ 82 റൺസിന് ഓൾഔട്ടായി

വയനാട് രണ്ടാം ഇന്നിങ്ങ്സിൽ 69 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ്


കുടുംബശീ അരങ്ങ്

സർഗ്ഗോത്സവത്തിന് തുടക്കമായി


ന്യൂമാഹി:മഹോത്സവപ്രതീതിയുണർത്തി,

കുടുംബശ്രീ കണ്ണൂർ ജില്ലാമിഷൻ തലശ്ശേരി ബ്ലോക്ക് ക്ലസ്റ്റർ തല സർഗോത്സവം അരങ്ങ് 2025 ന് 

 ന്യൂമാഹി എം എം ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി .പരിപാടിയുടെ ഉദ്ഘാടനം ന്യൂമാഹി പഞ്ചായത്ത് പ്രസിഡണ്ട് എം കെ സെയ്ത്തുവിന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ നിർവ്വഹിച്ചു. കോട്ടയം പഞ്ചായത്ത് പ്രസിഡണ്ട് സി രാജീവൻ, ചൊക്ലി പഞ്ചായത്ത് പ്രസിഡണ്ട് രമ്യ . പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. മണിലാൽ, തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് സക്കീന തെക്കയിൽ ,മാങ്ങാട്ടിടം സി ഡി എസ് ചെയർപേഴ്സൺ എൻ വി ശ്രീജ , ന്യൂമാഹി സി ഡി എസ് മെമ്പർ സെക്രട്ടറി എം അനിൽകുമാർ എന്നിവർ സംസാരിച്ചു. കുടുംബശ്രീ മുദ്രഗീതത്തിന്  ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളയ ജയലക്ഷ്മി ചിത്രൻ, അവന്തിക ഉദയകുമാർ എന്നിവർ ചേർന്ന് ദൃശ്യാവിഷ്കാരം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അർജുൻ പവിത്രൻ സ്വാഗതവും 

സി ഡി എസ് ചെയർപേഴ്സൺ 

കെ പി ലീല നന്ദിയും പറഞ്ഞു. രണ്ടുദിവസങ്ങളിലായി ജില്ലയിലെ 17 സി ഡി എസ്സു കളിലെ 600 ഓളം കലാപ്രതിഭകളാണ് സീനിയർ , ജൂനിയർ വിഭാഗങ്ങളിലെ അമ്പതോളം മൽസര ഇനങ്ങളിലായി വേദിയിലെത്തുന്നത്. ,കുടുംബശ്രീ അയൽക്കൂട്ടം ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകളുടെ സർഗാത്മകശേഷി പരിപോഷിപ്പിക്കാനാണ് കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ എല്ലാവർഷവും സി ഡി എസ് തലം മുതൽ സംസ്ഥാനതലം വരെ കുടുംബശ്രീ സർഗോത്സവം 

' അരങ്ങ് ' 

സംഘടിപ്പിക്കുന്നത്. തിരശ്ശീലയ്ക്ക് പിന്നിലേക്ക് തള്ളപെട്ട ആയിരക്കണക്കിന് വനിതകളുടെ മിന്നുന്ന പ്രകടനങ്ങളാണ് അരങ്ങിലൂടെ ഓരോ വർഷവും ദൃശ്യമായിക്കൊണ്ടിരിക്കുന്നത് . രണ്ടുദിവസത്തെ കലാവിസ്മയങ്ങളുടെ സമാപന സമ്മേളനം ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. ശൈലജ ഉദ്ഘാടനം ചെയ്യും


whatsapp-image-2025-05-05-at-19.45.30_1b237ade

ആയില്യം നാൾ ആഘോഷിച്ചു


ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിലെ മേടമാസത്തിലെ ആയില്യം നാൾ ആഘോഷിച്ചു.

 അഖണ്ഡ നാമ സങ്കീർത്തനം, ഉച്ചക്ക് നാഗപൂജ തുടർന്ന് അന്നദാനം , ദീപാരാധന നടന്നു.

ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി പൂജാതി കർമ്മങ്ങൾക്കു മുഖ്യകർമികത്വം വഹിച്ചു.

ക്ഷേത്രത്തിലെ കുട്ടിച്ചാത്തൻ നേർച്ച വെള്ളാട്ടം മെയ്‌ 7 ബുധനാഴ്ച വൈകുന്നേരം ദീപാരാധനക് ശേഷം ഉണ്ടായിരിക്കും.




whatsapp-image-2025-05-05-at-19.45.32_a50202a6

ചിത്രവിവരണം:കാഞ്ഞിരമുള്ളപറമ്പ്

ഭഗവതി ക്ഷേത്രത്തിലെ ആയില്യം നാൾ ആഘോഷ ചടങ്ങ്.


whatsapp-image-2025-05-05-at-19.45.32_e9dee53e

വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ വയനാടിനെതിരെ കണ്ണൂരിന് വേണ്ടി പുറത്താകാതെ 118 റൺസെടുത്ത അമോൽ പ്രദീപ്


whatsapp-image-2025-05-05-at-19.45.56_1acc79b5

പാക് പൗരന്മാരെ പുറത്താക്കണം

തലശ്ശേരി :അനധികൃതമായി ഇന്ത്യയിൽ കഴിയുന്ന പാക് പൗരന്മാരെ കണ്ടെത്തി, തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. സൗത്ത് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഴയ ബസ്സ് സ്റ്റാന്റിൽ പ്രതിഷേധ ധർണ്ണ നടത്തി. ദേശീയ നേതാവ്സി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു.

ബിജുഎളങ്കുഴിഅദ്ധ്യക്ഷത വഹിച്ചു.

പി. സത്യപ്രകാശൻമാസ്റ്റർ, ജില്ലാ പ്രസിഡണ്ട്

എൻ. ഹരിദാസ്

അഡ്വ:വി രത്നാകരൻ

കെ. ലിജേഷ് സംസാരിച്ചു.

എം.പി.പ്രജിൽ, എം.പി.സുമേഷ്, വി.പി. സംഗീത , എൻ.രതി, റീന്ന മനോഹർ, പ്രീത പ്രദീപ്, ഷാജി മാസ്റ്റർ നേതൃത്വം നൽകി


ചിത്രവിവരണം: സി.കെ.പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു


laureal
dinesh

കഫൈ ദിനേശ് വികസനത്തിൻ്റെ പടവുകളിൽ


തലശ്ശേരി : മലബാറിൻ്റെ രുചി കൂട്ടുകളുമായി ഉപഭോക്താക്കളുടെ ഹൃദയം കവർന്ന സഹകരണ സ്ഥാപനമായ കഫെ ദിനേശ് വിജയകരമായ പതിനൊന്നാം വർഷത്തേക്ക് കടക്കുകയാണെന്നും, ജനങ്ങളുടെ ആവശ്യാർത്ഥം പത്താമത് ശാഖ മാടപ്പീടികയിൽ ആരംഭിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈവിധ്യവൽക്കരണത്തിൻ്റെ ഭാഗമായാണ് കേരള ദിനേശ് ബീഡി സഹകരണ സംഘം ഒരു പതിറ്റാണ്ട് മുമ്പ് ഹോട്ടൽ മേഖലയിലേക്ക് തിരിഞ്ഞത്. നാടൻ കേരളീയ വിഭവങ്ങൾ, രുചി പെരുമയിലും, ഗുണമേൻമയിലും വിലക്കുറവിലും ഉപഭോക്താക്കളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ജീവനക്കാർക്ക് മുൻതൂക്കം നൽകി പ്രവർത്തനമാരംഭിച്ച കഫെ ദിനേശ് ഇന്ന് കാറ്ററിംഗ് മേഖലയിലും വിജയ പാതയിലാണ്. ദിനേശിൻ്റെ തന്നെ മായം കലരാത്ത ഗുണ നിലവാരമുള്ള വിവിധ തരം കറി പൗഡറുകളാണ് പാചകത്തിന് ഉപയോഗിക്കുന്നതെന്ന് ദിനേശ് ബീഡി സഹകരണ സംഘം ചെയർമാൻ എം.കെ.ദിനേശ് ബാബു പറഞ്ഞു ഇല്ലത്ത് താഴെ മിനി കെട്ടിട സമുച്ഛയം നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഫെ ദിനേശിൻ്റെ ആരംഭം മുതൽ പാചകശാലയെ മികവുറ്റതാക്കി മാറ്റിയ പാചക വിദഗ്ധൻ കെ. ബാബുവിനെ ചെയർമാൻ എം. കെ.ദിനേശ് ബാബു ചടങ്ങിൽ ആദരിച്ചു. ഡയറക്ടർ വി.സതി, വാഴയിൽ വാസു സംസാരിച്ചു., കേന്ദ്രസംഘം സെക്രട്ടരി കിഷോർ കുമാർ, സംഘം സെക്രട്ടരി അയന സുധാകരൻ സംബന്ധിച്ചു.


ചിത്രവിവരണം: പാചക വിദഗ്ധൻ കെ.ബാബുവിനെ കേന്ദ്രസംഘം സെക്രട്ടരി കിഷോർ കുമാർ ആദരിക്കുന്നു.

chkli

രാമവിലാസം എച്ച് എസ് എസ് , ആർ വി ലീഗ് ഫുട്ബോൾ പരിശീലനം സമാപിച്ചു

ചൊക്ലി:രാമവിലാസം എച്ച് എസ് എസ് ആഭിമുഖ്യത്തിൽ കോടിയേരി ഇടത്തട്ടത്താഴ മിനി സ്‌റ്റേഡിയത്തിൽകഴിഞ്ഞ ഏപ്രിൽ 2 ന് ആരംഭിച്ച ആർ വി ലീഗ് ഫുട്ബോൾ പരിശീലന ക്യാമ്പ് സമാപിച്ചു. സ്കൂൾ മേനേജർ പ്രസീത് കുമാറിന്റെ അധ്യക്ഷതയിൽ കേരള വനിതാ ഫുട്ബോൾ ടീമംഗമായിരുന്ന അവ്യ ഉദ്ഘാടനം ചെയ്തു മുൻ സന്തോഷ് ട്രോഫി ടീമംഗം സഞ്ജു മുഖ്യ അതിഥിയായി . ചടങ്ങിൽ ക്യാമ്പ് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. സുരേഷ് ബാബു സുഷാന്ത്, അതുൽ , നിമേഷ് , സായന്ത് തുടങ്ങിയവർ സംസാരിച്ചു..തുടർന്ന് കുട്ടികളുടെ ഫുട്ബോൾ മത്സരവും നടന്നു


whatsapp-image-2025-05-05-at-22.03.47_f7d39771

ജെ. ടി. റോഡ് നവീകരിക്കുന്നു.


തലശ്ശേരി:!സൈദാർ പള്ളി ജഗന്നാഥ ടെമ്പിൾ റോഡിൽ മുബാറക്ക് എൽ.പി സ്കൂൾ മുതൽ ജെ.ടി റോഡ് ഇരു വശങ്ങളും ഓവുചാലും സ്ലാബും കോൺക്രീറ്റും റോഡ് പുനരുദ്ധാരണവും യാഥാർത്ഥ്യമാവുന്നു. ഒരു കിലോമീറ്ററും നൂറു മീറ്ററും വരുന്ന നവീകരണ പ്രവൃത്തിക്ക് 85 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ടുണ്ട്.പി ഡബ്ല്യു ഡി. എ.ഇ. അലീനയും, ഓവർസിയർ അജിത്തും,വർക്ക് ടെണ്ടറെടുത്ത കോൺട്രാക്ടറും ഒപ്പം വാർഡ് കൗൺസിലറും. വികസന സ്ഥിരം സമിതി ചെയർ പേഴ്സണുമായ എൻ.രേഷ്മയും, ഈ പ്രവൃത്തി യാഥാർത്ഥ്യമാക്കാൻ നിരന്തരം ശ്രമം നടത്തിവന്നിരുന്നു. നവകേരള യാത്രയിലാണ് ഈ ആവശ്യം ഉയർത്തിയിരുന്നത്.


ചിത്രവിവരണം: നഗരസഭ വികസന സ്ഥിരം സമിതി ചെയർമാൻ എൻ. രേഷ്മയും, ഉദ്യോഗസ്ഥ സംഘവും കെ.ടി. റോഡ് സന്ദർശിക്കുന്നു


whatsapp-image-2025-05-05-at-22.04.44_8fca51c9

ചികിത്സാ സഹായം കൈമാറി


തലശ്ശേരി : അപൂർവ്വ ഇനം ബാക്ടീരിയ ബാധ കാരണംവലതു കൈപ്പത്തി മുറിച്ചു മാറ്റേണ്ടി വന്ന കൊമ്മൽ വയലിലെ പൈക്കാട്ട് കുനിയിൽ രജീഷിന് ചികിത്സാ സഹായം കൈമാറി. മാടപ്പീടികയിലെ കോൺഗ്രസ് 99ാം ബൂത്ത് കമ്മിറ്റിയാണ് ചികിത്സാ സഹായം കൈമാറിയത്. കോൺഗ്രസ് പാറാൽ മണ്ഡലം വൈസ് പ്രസിഡന്റ് കെ. സുവർണ്ണൻ, ബുത്ത് പ്രസിഡണ്ട് കെ അനൂപ്, മണ്ഡലം ഭാരവാഹികളായ എൻ. കെ മനോജ്, എൻ. കെ വിനോദ്, വട്ടക്കണ്ടി സുരൻ എന്നിവർ സംബന്ധിച്ചു.


whatsapp-image-2025-05-05-at-22.42.52_027f3c72

താർ ചെയ്ത റോഡുകൾ

ചെമ്മൺ പാതയായി !


ന്യൂമാഹി: ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ മിക്ക റോഡുകളും ജൽ ജീവൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുഴിയെടുത്ത് പൈപ്പ് ഇട്ട് മൂടിയെങ്കിലും വീട്ടികളിലേക്കുള്ള കുടിവെള്ള പൈപ്പ് ഇടുന്ന പ്രവൃത്തി പൂർത്തിയാകാത്തതു കൊണ്ട് റോഡ് ടാറിങ്ങ് പ്രവൃത്തി നടത്തി പൂർവ്വസ്ഥിതിയിലാക്കാത്തത് ന്യൂമാഹി ഗ്രാമവാസികൾ ഏറെ പ്രയാസം നേരിടുന്നു ജൂൺ മാസത്തോടെ കാലവർഷം എത്തുമെന്നിരിക്കെ, വിദ്യാർത്ഥികളും ജോലി ആവശ്യത്തിനും മറ്റും പോകുന്നവർക്കും ദുരിതമായി മാറും. അസുഖ ബാധിതരായവർക്ക് ഈ ചെളിയിലും കുഴിയിലും വാഹനത്തിൽ ആശുപത്രിയിലും പോകാൻ പറ്റാത്ത അവസ്ഥയുമാകും. ടാറിങ്ങ് പ്രവൃത്തി തുടങ്ങി പൂർത്തിയാകുന്നതിനോ മഴയ്ക്ക് മുൻപേ പറ്റുകയില്ല 2024 മാർച്ച് 31 നകം തീർക്കേണ്ട പ്രവൃത്തികൾ സമയ ബന്ധിതമായി തീർപ്പാക്കുന്നതിന് തികഞ്ഞ അനാസ്ഥയാണ് കാരണമായത്. ഇതുകൊണ്ട് തന്നെ പഞ്ചായത്ത് തീർക്കേണ്ട റോഡ്‌ അറ്റകുറ്റ പണികളും ജൽ ജീവൻ മിഷന്റെ പേര് പറഞ്ഞ് നടപ്പാകാതെ ലക്ഷങ്ങളുടെ തുകയാണ് പഞ്ചായത്ത് ഫണ്ടിൽ നിന്നും പാഴായി പോവുന്നത് എന്നാണ് അറിയാൻ കഴിയുന്നത് ജനങ്ങളുടെ യാത്രാ സ്വാതന്ത്യംനിക്ഷേധിക്കുന്ന അധികാരികളുടെ സമീപനത്തിൽ ശക്തമായ പ്രതിഷേധമുയർന്നിട്ടുണ്ട്.  


ചിത്രവിവരണം: ചെമ്മൺ പാതയായി മാറിയ പഞ്ചായത്ത് റോഡ്


ad2_mannan_new_14_21-(2)
SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan