കുടുംബശ്രീ തലശ്ശേരി ബ്ലോക്ക് ക്ലസ്റ്റർ തല ദ്വിദിന സർഗോത്സവം അരങ്ങ് 2025 ന് കൊടി ഉയർന്നു

കുടുംബശ്രീ തലശ്ശേരി ബ്ലോക്ക് ക്ലസ്റ്റർ തല ദ്വിദിന സർഗോത്സവം അരങ്ങ് 2025 ന് കൊടി ഉയർന്നു
കുടുംബശ്രീ തലശ്ശേരി ബ്ലോക്ക് ക്ലസ്റ്റർ തല ദ്വിദിന സർഗോത്സവം അരങ്ങ് 2025 ന് കൊടി ഉയർന്നു
Share  
2025 May 05, 09:23 AM
dog

കുടുംബശ്രീ തലശ്ശേരി ബ്ലോക്ക് ക്ലസ്റ്റർ തല ദ്വിദിന സർഗോത്സവം അരങ്ങ് 2025 ന് കൊടി ഉയർന്നു


  ന്യൂമാഹി:കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ തലശ്ശേരി ബ്ലോക്ക് ക്ലസ്റ്റർതല സർഗോത്സവം അരങ്ങ് 2025ന് ന്യൂമാഹി എം. എം ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമായി. പരിപാടിയുടെ ഫ്ലാഗ് ഓഫ് പഞ്ചായത്ത് പ്രസിഡണ്ട് എം. കെ. സെയ്ത്തുവിൻ്റെ അധ്യക്ഷതയിൽ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.പി.അനിത നിർവ്വഹിച്ചു. കുടുംബശ്രീ മിഷൻ അസിസ്റ്റൻറ്കോ ഓഡിനേറ്റർ കെ. വിജിത്ത് സ്വാഗതം പറഞ്ഞു മാഹിപ്പാലം മുതൽ സ്കൂൾ വരെ വിളംബര ഘോഷയാത്രയും നടന്നു.

   രണ്ടുദിവസങ്ങളിലായി വ്യക്തിഗത ഗ്രൂപ്പ് പൊതു വിഭാഗങ്ങളിലെ അമ്പതോളം മത്സര ഇനങ്ങളിൽ സീനിയർ ജൂനിയർ വിഭാഗങ്ങളിലായി പാനൂർ കൂത്തുപറമ്പ് തലശ്ശേരി ബ്ലോക്കിലെ 17 സിഡിഎസ് കളിൽ നിന്നും കുടുംബശ്രീ അയൽക്കൂട്ടം, ഓക്സിലറി എന്നീ വിഭാഗങ്ങളിലെ 600 ഓളം കലാപ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.  പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും.

ചിത്രവിവരണം: സി.പി അനിത പതാക ഉയർത്തുന്നു.


nm

കുടുംബശ്രീ അരങ്ങ് സർഗ്ഗോത്സവത്തോടനുബന്ധിച്ച് ന്യൂമാഹിയിൽ നടന്ന വിളംബര ജാഥ


sathi-shanakar

പതിറ്റാണ്ടുകളോളം മുഖചിത്രങ്ങൾ വരച്ച് സൂക്ഷിച്ച ഗുരുനാഥയെ ശിഷ്യർ ആദരിച്ചു.


മാഹി: 1986 മുതൽ 2010 വരെയുള്ള സ്കൂൾ അദ്ധ്യാപന കാലത്ത് താൻ പഠിപ്പിച്ച വിദ്യാർത്ഥികളുടെ മുഴുവൻ ഛായാപടങ്ങളും വരച്ച് ,ഇക്കാലമത്രയും സൂക്ഷിച്ചു വെച്ച ചിത്രകലാ അദ്ധ്യാപിക കലൈമാമണി സതീ ശങ്കറിനെ ശിഷ്യർ ആദരിച്ചു പന്തക്കൽ ഐ.കെ.കുമാരൻ മാസ്റ്റർ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ 2000 - 2001 കാലയളവിൽ എസ്.എസ്.എൽ.സിക്ക് പഠിച്ച വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'ഓട്ടോഗ്രാഫാ ,ണ് വരവർണ്ണങ്ങളുടെ ലോകത്തേക്ക് തങ്ങളെ കൈപിടിച്ചു കൊണ്ടുപോയ സതി ടീച്ചറെ ആദരിച്ചത്. ഇതേ വിദ്യാലയത്തിലെ താൻ വരച്ച് സൂക്ഷിച്ചു വെച്ച 1250 ശിഷ്യരുടെ രേഖാ ചിത്രങ്ങളുടെ പ്രദർശനം രണ്ട് വർഷം മുൻപ് സ്കൂളിൽ നടത്തിയപ്പോൾ അത് ഏഷ്യൻ റെക്കാർഡിന് അർഹമായിരുന്നു പിന്നീട് കോഴിക്കോട് കേരള ലളിതകല അക്കാദമിയിൽ പ്രദർശനം നടത്തിയാപ്പാൾ, വേൾഡ് റെക്കോർഡും ലഭിച്ചിരുന്നു.

ഓട്ടോഗ്രാഫ് വിദ്യാർത്ഥി കൂട്ടായ്മക്കെത്തിയ ശിഷ്യർക്കെല്ലാം ടീച്ചർ പഴയ ഓർമ്മകൾ പങ്ക് വെച്ച് നിമിഷ നേരം കൊണ്ട് വരച്ച ചിത്രങ്ങൾ സമ്മാനിക്കുകയും ചെയ്തു. ചിത്രകലയിൽ ബിരുദാനന്തര ബിരുദമുള്ള ടീച്ചറുടെ ചിത്ര പ്രദർശനങ്ങൾ രാജ്യത്തെ മഹാ നഗരങ്ങളിലും ഒട്ടേറെ വിദേശ രാജ്യങ്ങളിലും നടന്നിട്ടുണ്ട്.

പ്രധാനാദ്ധ്യാപിക ഷീബയുടെ അദ്ധ്യക്ഷതയിൽ മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം എം. തനൂജയാണ് ഉദ്ഘാടനം ചെയ്തത്.

 ഒന്നാം ക്ലാസ് മുതൽപത്താം ക്ലാസ് വരെ പഠിപ്പിച്ച എല്ലാഅദ്ധ്യാപകരേയും, അനദ്ധ്യാപകരേയും ആദരിച്ചു. 


ചിത്രവിവരണം: ആർട്ടിസ്റ്റ് സതീ ശങ്കർ പൂർവ്വ വിദ്യാർത്ഥികൾക്ക് ചിത്രങ്ങൾ കൈമാറുന്നു


ജില്ലാ ജൂനിയർ ഹോക്കി : 

തലശ്ശേരി യു.ടി.എസ്.സി.

ക്ലബ്ബ് ചാമ്പ്യൻസ് 


തലശ്ശേരി : പാതിരിയാട്കോട്ടയം രാജാസ് ഹൈസ്കൂളിൽ നടന്ന കണ്ണൂർ ജില്ലാ ജൂനിയർ '

ഹോക്കി ലീഗ് ചാമ്പ്യൻ ഷിപ്പിൽആൺകുട്ടികളുടെ

വിഭാഗത്തിൽ തലശ്ശേരി യു.ടി.എസ്.സി. ക്ലബ്ബ്

ചാമ്പ്യൻമാരായി. പാതിരിയാട് കോട്ടയംരാജാസ് ഹൈസ്കൂളിനെ

സഡൻ ഡത്ത് - ൽ തോൽപ്പിച്ചാണ് യു.ടി.എസ്.സി. വിജയ

കിരീടം ചൂടിയത് .നിശ്ചിതസമയ പരിധിയിൽ ഇരു ടീമുകളും ഓരോ ഗോൾ

നേടി തുല്യത പാലിച്ചതിനാൽ, ടൈ ബ്രേക്കറും ,

ടൈ-ബ്രേക്കറിലും തുല്യതവന്നതിനാൽ സഡൻ ഡത്ത് - ലൂടെയാണ് ചാമ്പ്യൻമാരെ കണ്ടെത്തിയത് .നിശ്ചിത സമയത്ത്യു.ടി.എസ്.സി.ക്ക് വേണ്ടിമൂസ്സ ബിൻ താലിബ് ഗോൾ നേടിയപ്പോൾ,പാതിരിയാടിന് വേണ്ടി വി.അദ്വൈതും ഗോൾ നേടി.സഡൻ ഡത്ത് ൽ വി. ആയുഷ് യു.ടി.എസ് സി.യുടെ വിജയ ഗോൾനേടി .ചാമ്പ്യൻഷിപ്പിലെമികച്ച താരമായി പാതിരിയാട് ഹൈസ്കൂളിൻ്റെ വി.അദ്വൈതും,മികച്ച ഗോൾ കീപ്പറായി തലശ്ശേരി

യു.ടി.എസ്.സി.യുടെ     ടി. മുഹമ്മദ് ഹംദാനും, മികച്ച വാഗ്ദാനമായി 

യു.ടി.എസ്.സി. യുടെ വി. ആയുഷും അർഹരായി. ഹോക്കി അസോസിയേഷ

ൻ ജില്ലാ വൈസ്.പ്രസിഡൻ്റ്കെ. ശ്രീധരൻ മാസ്റ്റർ സമ്മാന വിതരണം നടത്തി.

ജില്ലാ ട്രഷറർ കെ.വി. ഗോകുൽദാസ് അദ്ധ്യക്ഷതവഹിച്ചു .ജില്ലാ അസോസി

യേഷൻ സെക്രട്ടറി റോയ്റോബർട്ട് സ്വാഗതവും ,ചാമ്പ്യൻഷിപ്പ് ഡയരക്ടർ

സുധീർ കക്കറക്കൽ നന്ദിയും പറഞ്ഞു .


whatsapp-image-2025-05-04-at-21.07.26_2088fb3f

മങ്ങാട് ബൈപ്പാസ് അണ്ടർപ്പാസിൽ

ക്യാമറ സ്ഥാപിക്കണം


ന്യൂമാഹി: ന്യൂമാഹി ഗ്രാമ പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ മങ്ങാട്ബൈപ്പാസ് അണ്ടർ പ്പാസിന് സമീപം മാലിന്യ നിക്ഷേപവും മദ്യപശല്യവും രൂക്ഷമായി. മയക്കുമരുന്ന് ലോബികളും ഇവിടെ പിടി മുറുക്കിയിരിക്കുയാണ്. രാത്രികാലങ്ങളിൽ പല ദേശങ്ങളിൽ നിന്ന് വാഹനങ്ങളിൽ ഇവിടെ എത്തി അനാശ്യാസ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള അസാൻ മാർഗ്ഗിക പ്രവർത്തനങ്ങളും നടക്കുകയാണ്. ക്രിമിനൽ സംഘങ്ങൾ ഇവിടെ താവളമാക്കുന്നുണ്ട്.ഇവിടെ സ്ഥാപിച്ചിട്ടുള്ള വിവിധ പാർട്ടികളുടെ കൊടിമരങ്ങൾ നശിപ്പിക്കുന്നു എന്നതും പാർട്ടികൾ തമ്മിൽ സംഘർഷങ്ങൾ ഉണ്ടാവാൻ കാരണമാവുന്നു നാടിന്റെ സാമാധാന അന്തരീക്ഷം നിലനിർത്താൻ പൊലീസ് പെട്രോളിങ്ങും, ഈ ഭാഗങ്ങളിൽ പഞ്ചായത്ത് ക്യാമറകൾ സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം


ചാത്രവിവരണം: ചെരിപ്പുകളും മാലിന്യങ്ങളും മദ്യക്കുപ്പികളും ഉപക്ഷിച്ച നിലയിൽ


asd

ഹജ്ജ് പഠന ക്ലാസ്സും യാത്രയയപ്പും നൽകി

മാഹി : സി.എച്ച് സെന്ററിന്റെ ആദിമുഖ്യത്തിൽ  

പുതുച്ചേരിസർക്കാർ ക്വാട്ടയിൽ നിന്നും ഹജ്ജിനു പോകുന്നവർക്കുള്ള പഠന ക്ലാസ്സും യാത്രയയപ്പുംനടത്തി.

മാഹി ബിഎഡ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ

പ്രസിഡണ്ട്

എ വി യൂസഫ് അധ്യക്ഷതവഹിച്ചു. കേരള സംസ്ഥാന വഖഫ് ബോർഡ് മെമ്പർ അഡ്വ: പി വി സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു..

ഹജ്ജ് പഠന ക്ലാസ് പൂഴിയിൽ ജുമാ മസ്ജിദ് ഖത്തീബ് ഷറഫുദ്ദീൻ അഷറഫി നിർവഹിച്ചു,,

പുതുച്ചേരി ഹജ്ജ് കോർഡിനേറ്റർ ടി കെ വസീം ഹജ്ജുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഹജ്ജാജിമാർക്ക് നിർദേശം നൽകി,

 ഇ കെ മുഹമ്മദലി,, ബഷീർ കൈത്താങ്ങ് പെരിങ്ങാടി, മുഹമ്മദ് ഇഫ്തിയാസ്,, എം സി അഷ്റഫ് സംസാരിച്ചു.

എ,വി, അൻസാർ സ്വാഗതവും,, കെ അലി ഹാജി നന്ദിയും പറഞ്ഞു,

മുഹമ്മദ് ത്വാഹാ,, സി കെ റസ്മിൽ,, ഷക്കീർ,, റിഷാദ് കൂടാളി,, മുഹമ്മദ് റംസാൻ നേതൃത്വം കൊടുത്തു.


ചിത്രവിവരണം:.കേരള സംസ്ഥാന വഖഫ് ബോർഡ് മെമ്പർ അഡ്വ: പി വി സൈനുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു


capture_1746416939

വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ വയനാടിനെതിരെ കണ്ണൂരിന് വേണ്ടി 5 റൺസിന് 5 വിക്കറ്റ് വീഴ്ത്തിയ അഷിൻ കുമാർ


capture_1746417108

ഉമ്മർ കുട്ടി   നിര്യാതനായി.         


മാഹി: ഈസ്റ്റ് പള്ളൂർ ഖുതുബി പള്ളിക്ക് സമീപം കുഞ്ഞി പറബത്ത് ഉമ്മർ കുട്ടി (78) നിര്യാതനായി. . പരേതരായ ഹസൈനാറിന്റെയും പാത്തുട്ടിയുടെയും മകനാണ് ഭാര്യാ നിട്ടൂർ ചെബത്തും കീഴിൽ റാബിയ

മക്കൾ. ജംഷിദ് ദുബൈ ജുനൈദ് ജസിദ ജാമാതാക്കൾ. ഹസിന ന  സിബ  ശിഹാബ് (

ഖത്തർ ) സഹോദരങ്ങൾ സൈന പരേതരായ മമ്മദ്   

അബുബക്കർ ഉസ്മാൻ അയിച്ചു  

ഖബറടക്കം ഇന്ന് മഗ് രിബ് നിസ്കാരാനന്തരം ഗ്രാമത്തിയിൽ


whatsapp-image-2025-05-04-at-21.09.33_9a609cc6

പങ്കജാക്ഷി നിര്യാതയായി.

ന്യൂമാഹി : ഏടന്നൂർ ശ്രീനാരായണമഠത്തിന് സമീപം ആയിരാട്ട് പങ്കജാക്ഷി (74) നിര്യാതയായി.

ഭർത്താവ്: പരേതനായ ശങ്കരൻ.

മക്കൾ: സുനിത, സുജിത, സുചിത്ര.

മരുമക്കൾ: വിനോദൻ (പാലയാട്), മനോഹരൻ (കവിയൂർ), വിനോദൻ (ചൂടിക്കോട്ട).

സഹോദരങ്ങൾ: ആയിരാട്ട് ബാലൻ പരേതരായ കുഞ്ഞിമ്മാത, ദാമു, വാസു, രവീന്ദ്രൻ, പ്രകാശൻ.

സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ.


whatsapp-image-2025-05-04-at-21.09.55_865be99f

കേന്ദ്ര-കേരള സര്‍ക്കരുകള്‍ സഹകരണ മേഖലയെ കഴുത്ത്ഞരിച്ച് കൊല്ലുന്നു. വി. എ നാരായണന്‍.


തലശ്ശേരി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ സഹകരണ മേഖലയെ കഴുത്തുഞെരിച്ചുകൊല്ലുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്ന് എ. ഐ. സി. സി അംഗം വി. എ നാരായണന്‍ ചൂണ്ടിക്കാട്ടി. കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ഡെപ്പോസിറ്റ് കലക്ടേര്‍സ് അസോസിയേഷന്‍ കേരള( സി. ബി. ഡി. സി. എ കേരള) കണ്ണൂര്‍ ജില്ല സമ്മേളനം തലശ്ശേരി എല്‍. എസ് പ്രഭുമന്ദിരത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി. എ.

സംസ്ഥാന സര്‍ക്കാര്‍ നിത്യദാന ചിലവുകള്‍ക്ക് കാശുണ്ടാക്കുന്ന കറവപ്പശുവാക്കി സഹകരണ മേഖലയെ മാറ്റിക്കൊണ്ടിരിക്കുകയാണ്. സഹകരണ മേഖലയില്‍ ലാഭമുണ്ടാകുന്നുണ്ടെങ്കില്‍ ആ അധിക തുക ട്രഷറിയിലേക്ക് അടക്കണമെന്ന പുതിയ നിയമം സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുകയാണ്. ഈ മേഖലയെ സര്‍ക്കാര്‍ ലാഭത്തിനുവേണ്ടി എങ്ങിനെയെല്ലാം ഉപയോഗിക്കാം എന്ന കാര്യത്തില്‍ ഗവേഷണം നടക്കുകയാണെന്നും വി. എ കുറ്റപ്പെടുത്തി. ചെറിയ സ്ഥാപനങ്ങള്‍ വന്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ 80 ശതമാനം സഹകരണ സ്ഥാപനങ്ങളും നഷ്ടത്തിലാണ്.വായ്പകള്‍ തിരിച്ചടക്കാത്ത അവസ്ഥയിലാണുള്ളത്. വായ്പ മേഖലയില്‍ നിന്നും മാറി സഹകരണ സ്ഥാപനങ്ങള്‍ നില നില്‍പ്പിനായി മറ്റു മേഖലകളിലേക്കു പോയിക്കൊണ്ടിരിക്കുകയാണ്.

മുന്‍കാലഘട്ടങ്ങളിലൊക്കെ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡണ്ട് പദവി ഒരു അലങ്കാരമായിരുന്നെങ്കില്‍ ഇന്ന് അത് പ്രതിസന്ധിഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. സ്ഥാപനത്തില്‍ എന്തെങ്കിലും ഒരു ന്യൂനത കണ്ടെത്തിയാല്‍ ഇതിന്റെ ഉത്തരവാദിത്തം പ്രസിഡണ്ടും ഡയക്ടര്‍മാര്‍ക്കുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ അസോസിയേഷന്‍ ജില്ല പ്രസിഡണ്ട് ഒ. പി തിലകന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അനൂപ് വില്യാപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. ജോയിന്റെ സെക്രട്ടറി പി. പി സാവിത്രി, വനിത കോര്‍ഡിനേറ്റര്‍ എ. ഷര്‍മ്മിള ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് സഹകരണ മേഖലയും നിക്ഷേപ പിരിവ് ജീവനക്കാരും എന്ന വിഷയത്തെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ കെ. കെ അഷറഫ്, ടി. രാമകൃഷ്ണന്‍, കെ. ശിവശങ്കരന്‍, പീയുസ്, ശോഭന വിജയന്‍, ജി. കൃഷ്ണന്‍, എന്നിവര്‍ പങ്കെടുത്തു.


whatsapp-image-2025-05-04-at-21.10.24_55c72403

പറേമ്മൽ പ്രേമനെ അനുസ്മരിച്ചു..


ന്യൂമാഹി:ഒളവിലത്തെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിറ സാന്നിധ്യമായിരുന്ന പറേമ്മൽ പ്രേമന്റെ ഒന്നാം ചരമ വാർഷികം നാരായണൻപറമ്പ് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ പ്രഭാഷണവും നടത്തി ആചരിച്ചു. കോടിയേരി ബ്ലോക്ക്‌ ജനറൽ സെക്രട്ടറി പി. ഭരതന്റെ അധ്യക്ഷതയിൽ കെ പി സി സി മെമ്പർ വി. സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു. അഡ്വ സി. ജി. അരുൺ, കെ എം. പവിത്രൻ, എം പി. പ്രമോദ്, സി. കെ. അർബാസ്, ഒ. ഷാജി കുമാർ, സി. അശോകൻ, ടി. കെ. സുരേന്ദ്രൻസംസാരിച്ചു. 



ചിത്രവിവരണം: ഛായാപടത്തിൽ പുഷ്പാർച്ചന നടത്തുന്നു


whatsapp-image-2025-05-04-at-21.14.17_5968c9f1

യാത്രയയപ്പ് നൽകി


മാഹി:ബാംഗ്ലൂർ പ്രൊവിൻസിലേക്ക് സ്ഥലം മാറി പോകുന്ന മാഹി സെൻറ് തെരേസ ബസിലിക്ക സഹവികാരി റവ ഫാദർ റസ്റ്റിന് പുതുശ്ശേരി ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ പ്രസിഡൻറ് വിൻസൻറ് ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി .

 ബസിലിക്ക അസിസ്റ്റൻറ് വികാരി ഫാദർ ബിനോയ്, പി എൽ സി എ ജനറൽ സെക്രട്ടറി മാർട്ടിൻ കോയിലോ സംസാരിച്ചു.

പി എൽ സി എ ഭാരവാഹികളും പ്രവർത്തകരും ഇടവക അംഗങ്ങളുംപരിപാടിയിൽ സംബന്ധിച്ചു.


ചിത്രവിവരണം മാഹി സെൻറ് തെരേസ ബസിലിക്ക സഹവികാരി റവ ഫാദർ റസ്റ്റിന് യാത്രയയപ്പ് നൽകുന്നു


whatsapp-image-2025-05-04-at-21.36.32_5835fa9e

ഹജ്ജ് തീർത്ഥാടകർക്ക് യാത്രയയപ്പും

 ബോധവത്കരണ ക്ലാസും


തലശ്ശേരി : ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ യാത്ര തിരിക്കുന്ന തലശ്ശേരിയിലെ വിവിധ മഹല്ലുകളിൽ നിന്നുള്ള തീർത്ഥാടകർക്ക് യാത്രയയപ്പും ആരോഗ്യ സുരക്ഷാ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കാന്തലാട്ട് ജുമുഅ മസ്ജിദ് അങ്കണത്തിൽ തലശ്ശേരി മുസ്‌ലിം അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സദസ്സിൽ ഡോ. ടി പി മുഹമ്മദ് അദ്ധ്യക്ഷനായി. ഐ എം എ തലശ്ശേരി യൂണിറ്റ് പ്രസിഡണ്ട് ഡോ. നദീം ആബൂട്ടി ഉദ്ഘാടനം ചെയ്തു. ഹജ്ജ് ട്രൈനർ നാസർ ഏഴര ഹജ്ജ് സന്ദേശം നൽകി. മൂസ മുസ്‌ലിയാർ, വി കെ ഹുസൈൻ, ടി സി ഖിലാബ്, ഒ വി ജയഫർ, യു വി അഷ്റഫ്, എ കെ ഇബ്രാഹിം, പി വി അബ്ദുൽ ബഷീർ, പ്രെഫ എ പി സുബൈർ, സി കെ പി റഹീസ്, മായിനലി, ടി കെ വസീം, സി ഒ ടി ഫസൽ, പി എം അബ്ദുൽ ബഷീർ സംസാരിച്ചു. അഡ്വ ടി പി സാജിദ് സ്വാഗതവും കെ പി മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.



ഹജ്ജ് തീർത്ഥാടകർക്ക് വേണ്ടി തലശ്ശേരി മുസ്‌ലിം അസോസിയേഷൻ സംഘടിപ്പിച്ച ആരോഗ്യ സുരക്ഷാ ബോധവത്കരണ ക്ലാസ് ഐ എം എ തലശ്ശേരി യൂണിറ്റ് പ്രസിഡണ്ട് ഡോ. നദീം ആബൂട്ടി ഉദ്ഘാടനം ചെയ്യുന്നു.

ഹജ്ജ് തീർത്ഥാടകർക്ക് യാത്രയയപ്പും

 ബോധവത്കരണ ക്ലാസും

cvbn

കുട്ടാങ്കണ്ടി അസീസ് ഹാജി

 നിര്യാതനായി.


ചൊക്ലി : മേനപ്രം കൂറ്റേരിക്കണ്ടിയിൽ വീട്ടിൽ താമ

സിക്കുന്ന കുട്ടാങ്കണ്ടിഅസീസ് ഹാജി (68) നിര്യാ

തനായി.ചൊക്ലി ടൗണിലെ ഹേപ്പിഹോം സ്ഥാപനത്തിൻ്റെ

ഉടമസ്ഥനാണ്.മഹമൂദ് ഹാജിയുടെയുംബീയാത്തുവിൻ്റെയും

മകനാണ്.റംലയാണ് ഭാര്യമക്കൾ:അമീർ ( ഖത്തർ)അൻവർ (ബിസിനസ്)

അനീസ് (ബേങ്കളൂർ)ഹസീന.മരുമക്കൾ:ഫെമിനാസ് (ഒളവിലം)

നൌഷിത (ചൊക്ലി )സെയാന (പെരിങ്ങാടി)

സെമീർ (പെരിങ്ങാടി)സഹോദരങ്ങൾ:അബൂബക്കർ

ഉമ്മർ, ഇബ്രാഹിംസഫിയ, ആയിഷപരേതരായമൊയ്തു, യുസഫ്,

അബ്ദുള്ള, ഖദീജ


xcv

ലക്ഷ്മിയമ്മ നിര്യാതയായി.

ചൊക്ലി:ചെറിയ മുതൂർ മീത്തൽ ലക്ഷ്മി അമ്മ( 96 ) നിര്യാതയായി. .ഭർത്താവ്: പരേതനായ അപ്പുക്കുട്ടി നമ്പ്യാർ. മക്കൾ: ബാലകൃഷ്ണൻ, ഗംഗാധരൻ, ശ്രീധരൻ. മരുമക്കൾ സുനന്ദ, സതി, ശോഭ.


k

കമ്പവലി മത്സരം സംഘടിപ്പിച്ചു


മാഹി:കണ്ണി പൊയിൽ ബാബു രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന കമ്പവലി മത്സരം സംഘടിപ്പിച്ചു. സി.പി.എം പള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി . ടി. സുരേന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കെ. അനുശ്രീ ഉദ്ഘടനം ചെയ്തു . തലശ്ശേരി ഏറിയാ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനൻ. കെ. കെ.രോഷിത്ത് സംസാരിച്ചു ചടങ്ങിൽ പുതുച്ചേരി സന്തോഷ് ട്രോഫി ടീമിൽ ബൂട്ട് അണിഞ്ഞ ' കെ.എ.അക്ഷയ് പി.എസ്.. യശ്വന്ത്. എന്നിവരെ ആദരിച്ചു.


ചിത്രവിവരണം:സി.പി.എം.കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കെ. അനുശ്രീ ഉദ്ഘടനം ചെയ്യുന്നു.


whatsapp-image-2025-05-04-at-22.32.19_6281eef1

നാരായണൻ നിര്യാതനായി.

തലശ്ശേരി:കതിരൂർ മൂന്നാം മൈൽ കൂരാഞ്ചിയിൽ കൊക്കോടൻ നാരായണൻ (86) നിര്യാതനായി. ഭാര്യ: ശാന്ത

മക്കൾ: ധന്യ, ദിവ്യ, വിദ്യ.

മരുമക്കൾ: സുധാകരൻ (പന്തക്കൽ), ബൈജിത്ത് (കുണ്ടുചിറ), ശ്രീലേഖ് (കോ. ഓപ്പറേറ്റിവ് കോളേജ്, മാഹി). സഹോദരങ്ങൾ, പരേതരായ അച്ചുതൻ, താല, വാസുദേവൻ, രാഘവൻ, മുകുന്ദൻ.I


ad2_mannan_new_14_21-(2)
SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan