ഒരുമ ഫെസ്റ്റ് - 2025നാട്ടുത്സവമായി

ഒരുമ ഫെസ്റ്റ് - 2025നാട്ടുത്സവമായി
ഒരുമ ഫെസ്റ്റ് - 2025നാട്ടുത്സവമായി
Share  
2025 May 04, 01:00 AM
dog

ഒരുമ ഫെസ്റ്റ് - 2025നാട്ടുത്സവമായി


മാഹി:വെസ്റ്റ് പള്ളൂർ ഒരുമ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ്റെ

വാർഷികാഘോഷം ഒരുമ ഫെസ്റ്റ് 2025. രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജൻ. കെ. പള്ളൂർ അധ്യക്ഷത വഹിച്ചു..

ദേശീയഅവാർഡ് ജേതാവ് കലൈമാമണി ചാലക്കര പുരുഷുവിനെയും ഇന്ത്യൻ സൈന്യത്തിൽ ലെഫ്റ്റനെന്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട പി.എസ്.വർണയെയും ആദരിച്ചു. ടി.രാജേന്ദ്രൻ, അൻസി അരവിന്ദ്, സെൻസായി വിനോദ് കുമാർ, പ്രധാനാദ്ധ്യാപിക പി.മേഘന, ഷാരുൺ ശിവദാസ്, കെ.സുജിത് സംസാരിച്ചു. വിവിധ മത്സര വിജയി കൾക്ക് സമ്മാനവിതരണവുമുണ്ടായി. തുടർന്ന് കലാസന്ധ്യ അരങ്ങേറി.

ടി.രാജേന്ദ്രൻ സ്വാഗതവും, കെ.സുജിത് നന്ദിയും പറഞ്ഞു.


ചിത്ര വിവരണം: രമേഷ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

bnbn

കർണാടക ബൽഗാം മെഡിക്കൽ കോളേജിലെ തലശ്ശേരിക്കാരനായ വിദ്യാർത്ഥിയെ ദുരുഹ സാഹചര്യത്തിൽ കാണാതായി


തലശ്ശേരി: കർണാടക ബൽഗാം ബി ഐ.എം.എസ്. മെഡിക്കൽ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥിയെ ദിവസങ്ങളായി കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി.. കുടക് സോമവാർ പേട്ടയിൽ ബേയ്ക്കറി ഉടമയായ വടകര വില്യാപ്പള്ളിയിലെ വി.കെ.ശശിയുടെയും തലശ്ശേരി ചൊക്ലിയിലെ ചിത്രാ നിവാസിൽ ഷജി പാലക്കണ്ടിയുടെയും മകൻ അലൻ കൃഷ്ണ (19) യെയാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്.കഴിഞ്ഞ വിഷു അവധിക്ക് നാട്ടിൽ വന്ന അലൻ 21 ന് തിരിച്ചു പോയിരുന്നു. ഇതിൽ പിന്നീട് 23 വരെ വീട്ടിൽ നിന്നും വിളിച്ചപ്പോഴെല്ലാം പ്രതികരിച്ചിരുന്നു. എന്നാൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഏപ്രിൽ 24 ) മുതൽ അലന്റെ ഫോൺ സ്വിച്ച് ഓഫാണ്.. . 24 ന് രാവിലെ കോളേജ് ഹോസ്റ്റലിൽ നിന്നും ഇറങ്ങി അലൻ ഓട്ടോയിൽ റെയിൽവെ സ്റ്റേഷനിലേക്ക് പോവുന്നതും റെയിൽവെ സ്റ്റേഷനിലെ ഇൻഫർമേഷൻ കൌണ്ടറിലെത്തി എന്തോ അന്വേഷിക്കുന്നതും സ്ഥലത്തെ സി.സി.ടി.വി. . ദൃശ്യങ്ങളിലുണ്ട്. എന്നാൽ അവിടെ നിന്നും ഏതെങ്കിലും ട്രെയിനുകളിൽ കയറി പോയതായി ദൃശ്യങ്ങളില്ല. നാട്ടിൽ നിന്നും വീട്ടുകാർ കോളേജിലും ഹോസ്റ്റലിലും പോയി അന്വേഷിച്ചിരുന്നു. പ്രത്യേകിച്ച് വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. ഗോവയിൽ പോവണമെന്ന് കൂട്ടുകാരോട് പറഞ്ഞതായി സൂചനയുണ്ട്. ഹോസ്റ്റൽ മുറിയിൽ അലൻ ഉപയോഗിക്കുന്ന അളമാരയിൽ വസ്ത്രങ്ങളുടെ അടിയിൽ സൂക്ഷിച്ച നിലയിൽ ഫോണും എ.ടി.എം. കാർഡും. ആധാർ കാർഡും കണ്ടെത്തിയിരുന്നു.. ബൽഗാം പൊലീസിലും നാട്ടിൽ വടകര പോലീസിലും പരാതി നൽകിയെങ്കിലും ഇതേ വരെ വിവരങ്ങളൊന്നും കിട്ടിയില്ലെന്ന് അലന്റെ മാതൃസഹോദരിമാരായ ഷൈനയും ഷിജിയും മാധ്യമ പ്രവർത്തകരെ അറിയിച്ചു

whatsapp-image-2025-05-03-at-22.23.09_d07fe79b_1746302208

മധ്യവയസ്ക്കനെ.

മരിച്ച നിലയിൽ കണ്ടെത്തി


ന്യൂമാഹി : കോപ്പാലം ബസ്റ്റോപ്പിനു സമീപം പണിതീരാത്ത കെട്ടിടത്തിന് വലതുഭാഗത്തായി മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഉയരം 162 സെ.മി. ഇരുനിറം

മെറൂൺ കളർ ടീഷർട്ടും നീല കള്ളി ലുങ്കിയുമാണ് വേഷം. ഇടതു കൈ മുട്ടിന് താഴെയായി ശിവലിംഗം പച്ച കുത്തിയുട്ടുണ്ട്. മൃതദ്ദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ന്യൂമാഹി പോലീസിൻ്റെ 04902356688, 9497964007, നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.

ad2_mannan_new_14_21-(2)
whatsapp-image-2025-05-03-at-22.23.35_9b8d06ca_1746302287

കോച്ച് വിവരമറിയാതെ യാത്രക്കാർ വലയുന്നു 


തലശ്ശേരി:കോച്ച് വന്നു നില്ക്കുന്നതെവിടെയെന്നറിയാതെ തലശ്ശേരി റെയിൽവെ സ്റ്റേഷനിലെ

പ്ലാറ്റ്ഫോമിൽ യാത്രക്കാർ വലയുന്നു . സ്റ്റേഷനിലൂടെ കടന്നു പോകുന്ന ട്രെയിനുകളിൽ,ബുക്ക്‌ ചെയ്യുമ്പോൾ ലഭിക്കുന്ന കോച്ച് നമ്പറും വണ്ടിനമ്പറും യഥാസമയം യാത്രക്കാരെ അറിയിക്കുന്ന ഇലക്ട്രോണിക്ക് ഡിസ്പ്ളേ ബോർഡുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും, എഞ്ചിനിൽനിന്നും എത്രാമത്തെ ബോഗി ആണെന്ന് അറിയിപ്പ് നൽകിയിരുന്ന ബോർഡുകൾ എടുത്തു മാറ്റിയതിനാൽ യാത്രക്കാർക്ക് ബോഗി വന്നു നിൽക്കുന്നത് എവിടെയാണെന്നറിയാൻ കഴിയുന്നില്ല.അതിനാൽ ട്രെയിൻ വരുബോൾ ഓടേണ്ട അവസ്ഥയിലാണ്.ക്രമപ്രകാരംനമ്പറിട്ട സ്റ്റിക്കർ ഒട്ടിച്ചെങ്കിലും യാത്രക്കാർ നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണണമെന്ന് റയിൽവേ ഡിവിഷണൽ ഓഫീസ് അധികാരികളെ അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായികാണുന്നില്ല.

ട്രെയിൻ വരുന്നതിനു എതാനും നിമിഷങ്ങൾക്ക് മുൻപാണ് ഡിജിറ്റൽ ഡിസ്പ്ലേ ബോർഡിൽ വിവരങ്ങൾ തെളിയുന്നത്.അതിനാൽ തോട്ടു തൊട്ടു ട്രെയിനുകൾ വരുന്ന സമയങ്ങളിൽ യാത്രക്കാർ ആശയക്കുഴപ്പത്തിൽ ആകുന്നത് സ്ഥിരം കാഴ്ചയാണ്.കാരണം തൊട്ട് മുൻപേ പോയ ട്രെയിനിൻ്റെ വിവരങ്ങൾ ബോക്സിൽ നിന്നും മാഞ്ഞിട്ടുണ്ടാവില്ല.അത് നോക്കി നിൽക്കുന്നവർക്ക് അബദ്ധം പറ്റാറുണ്ട്.പോകേണ്ട വണ്ടിയുടെ വിവരം വരുമ്പോഴേക്കും വൈകിയിരിക്കും.പിന്നീട് ഓടി കയറേണ്ട അവസ്ഥയാണുണ്ടാവുന്നത്. അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിന്നും ഇത് ഇടയാക്കുന്നു. 

യാത്രക്കാർക്ക് സുഗമമായ യാത്രയൊരുക്കുന്നതിനു വേണ്ടി എഞ്ചിൻ മുതലുള്ള ബോഗികളുടെ നമ്പർ ക്രമത്തിൽ എഴുതിയ ചെറിയ ബോർഡുകളോ അല്ലെങ്കിൽ സ്റ്റിക്കറുകളോ ഡിസ്പ്ളേ ബോർഡുകൾക്ക് മുകളിൽ ഒട്ടിച്ച് പ്രശ്നം അനുഭാവപൂർവ്വം പരിഹരിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ഡിവിഷണൽ റെയിൽവേ മാനേജർ ആർ.എം അരുൺകുമാർ ചതുർവേദിക്ക് നിവേദനം നൽകി.


തലശേരിയിൽ ഗർഭിണിയായ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം; മൂന്നുപേർ കസ്റ്റഡിയിൽ


തലശേരി: തലശേരി റെയിൽവെ സ്‌റ്റേഷൻ പരിസരത്ത് 33 കാരിയായ ഭർഭിണിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ ബിഹാർ സ്വദേശികളടക്കം മൂന്നുപേർ കസ്റ്റഡിയിൽ. മുഴപ്പിലങ്ങാട് മഠത്തിനടുത്ത ശ്രീജ ഹൗസിൽ പ്രജിത്ത് (30), ബിഹാർ സ്വദേശികളായ ദുർഗാപുരിലെ ആസിഫ് (19), പ്രാൻപുർ കതിഹാറിലെ സഹബുൾ (24) എന്നിവരെയാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്തുവരികയാണ്. 

ഏപ്രിൽ 26ന് രാത്രി ഏഴു മണിയോടെയാണ് യുവതിയെ സംഘം ചേർന്ന് ആക്രമിച്ചത്. അവശനിലയിലായ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. യുവതി തനിക്ക് നേരിട്ട ദുരനുഭവം ഡോക്‌ടർമാരെ അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് അധികൃതരാണ് പൊലീസിന് വിവരം നൽകിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് മൂന്നുപേരെ കസ്‌റ്റഡിയിലെടുത്തത്. ഇതിൽ രണ്ടുപേർക്ക് നേരിട്ട് ബന്ധമുള്ളതായി തലശേരി എഎസ്‌പി എഎസ്‌പി പിബി കിരൺ പറഞ്ഞു 

തലശേരി റെയിൽവെ സ്‌റ്റേഷനിൽ നിന്ന്‌ പുതിയബസ്‌സ്‌റ്റാന്റിലേക്കുള്ള എളുപ്പ വഴിയിലെ റെയിൽവെ മേൽപാലത്തിനടുത്ത്‌ വെച്ചായിരുന്നു ആദ്യത്തെ പീഡനം. പിന്നീട്‌ ബലമായി മേലൂട്ട്‌മേൽപാലം ഭാഗത്തേക്ക്‌ കൊണ്ടുപോയി. യുവതിയെ എരഞ്ഞോളിയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.


ടോൾ ബൂത്തിൽ കയറി

ജീവനക്കാരെ

മർദ്ദിച്ചതായി പരാതി. 

തലശ്ശേരി : കൊളശ്ശേരി ടോൾ ബൂത്തിൽ കയറി ഒരു സംഘം ജീവനക്കാരെ മർദ്ദിച്ചതായി പരാതി. മാഹി ബൈപ്പാസിൽ 

ടോൾ നൽകാത്തത് ചോദ്യം ചെയ്തതിനാണത്രെ മർദനം.  

തലശ്ശേരി മാഹി ബൈപ്പാസിൽ കൊളശ്ശേരി ടോൾ പ്ലാസയിൽ വെള്ളിയാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം 

8 മണിയോടെ ലോറിക്ക് പിന്നാലെയെത്തിയ കാറിൽ എത്തിയ മൂന്നംഗ സംഘം ടോൾ നൽകാതെ കടന്ന് പോവുകയായിരുന്നു. ഈ സംഭവം ജീവനക്കാർ ചോദ്യം ചെയ്തതോടെ കാര്യങ്ങൾ വാക്കേറ്റത്തിന് ഇടയാക്കി.കാറിൽ ഉണ്ടായിരുന്നവർ കടന്നു പോവുകയും പിന്നീട് 20ഓളം പേരടങ്ങുന്ന സംഘം ചേർന്ന് ടോൾബൂത്തിലേക്ക് തിരിച്ചെത്തുകയും അതിക്രമിച്ചു ഓഫീസിലേക്ക് കടക്കുകയുമായിരുന്നു .ടോൾ ഓപ്പറേറ്റർ ആദർശിനെ സംഘം മർദിക്കുകയായിരുന്നു. കേട്ടാലറയ്ക്കുന്ന ഭാഷയിൽ വീട്ടിലെ സ്ത്രീകളെ ഉൾടെ അസഭ്യം പറയുകയും  സഹപ്രവർത്തകനെ മർദ്ധിക്കുന്നത് തടയാൻ ശ്രമിച്ച തന്നെയും സംഘം മർദ്ദിച്ചതായ് സെക്യൂരിറ്റി ജീവനക്കാരൻ അനിൽ കുമാർ പറഞ്ഞു. 

കിഴക്കേകതിരൂർ സ്വദേശികളാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.ടോൾ മാനേജർ കെ അനിൽ കുമാറിൻ്റെ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

കഞ്ചാവും എം.ഡി.എം. എയും പൂജാമുറിയിൽ സൂക്ഷിച്ച നിലയിൽ , 


തലശ്ശേരി വീട്ടിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവും എംഡിഎംഎയും പിടികൂടി. തലശ്ശേരി പൊലിസാണ് മയക്ക് മരുന്ന് പിടികൂടിയത്. പ്രതിയെ പിടികൂടാനായില്ല.

 രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ

ശനിയാഴ്ച പുലർച്ചെ

 സി ഐ പി എ ബിനുമോഹൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഇല്ലത്ത് താഴെയിലെ പവിത്രം വീടിൻ്റെ പൂജാമുറിയിൽ സൂക്ഷിച്ച ഒരുകിലോ.250 ഗ്രാം കഞ്ചാവും 5.0435 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തത്.പൂജാമുറിയിലെ മുറ്റത്തിലും കവറിലും സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവും എം ഡി എം എയും , കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന പേപ്പറുകൾ, അളക്കാനുപയോഗിക്കുന്ന ത്രാസ്, എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

ഇന്നത്തെപരിപാടി

ചൊക്ലി ഗ്രാമ പഞ്ചായത്ത് ഹാൾ :പുരോഗമന കലാ സാഹിത്യ സംഘം സാംസ്ക്കാരിക പാഠശാല ഉദ്ഘാടനം: കെ.ഇ.എൻ.

കാലത്ത് 9.30


സബർമതി ഇന്നോവേഷ

: ഭക്ഷ്യ വാണിജ്യ മേള മാറ്റിവെച്ചു


മാഹി :സബർമതി ഇന്നോവേഷൻ ആൻ്റ് റിസർച്ച് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മെയ് 8,9,10,11 തീയ്യതികളിൽ മാഹി കോളേജ് ഗ്രൗണ്ടിൽ നടത്താനിരിക്കുന്ന ഫ്ലേവേഴ്സ് ഫിയസ്റ്റ ഭക്ഷ്യ വാണിജ്യ മേള താത്ക്കാലികമായി മാറ്റിവെച്ചതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. നിലവിലെ പ്രതികൂല കാലാവസ്ഥയും, കലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും കണക്കിലെടുത്താണ് മേളയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും താത്ക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. ഈ പ്രത്യേക സാഹചര്യത്തിൽ ഏവരും ഞങ്ങളോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.


whatsapp-image-2025-05-03-at-22.24.36_01a6d51d
whatsapp-image-2025-05-03-at-22.25.14_d6f9f6a5

ശ്രീകണ്ഠൻ നായർ നിര്യത്രനായി

തലശ്ശേരി:രണ്ടാം ഗേറ്റ് ചാലിയ യു പി സ്കൂളിന് സമീപം കൗസ്തുഭം വീട്ടിൽ ശ്രീകണ്ഠൻ നായർ (91)നിര്യത്രനായി .. 'ബി.ജെ.പി സംസ്ഥാന നേതാവ് സ്മിത ജയമോഹൻ്റെ ഭർത്തൃപിതാവാണ് മക്കൾ ജയമോഹൻ നായർ , ജലജ നായർ ജഗദീഷ് നായർ (പരേതൻ) മരുമക്കൾ ജ്യോതിന്ദ്രൻ , ധനലക്ഷ്മി


ലോഗൻസ് റോഡ് നവീകരണം

നഗരസഭയിലെ 15 വാർഡുകളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും  തലശ്ശേരി:ലോഗൻസ് റോഡിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ വാട്ടർ അതോറിറ്റിയുടെ പഴയ പൈപ്പ് ലൈനും മാറ്റി സ്ഥാപിച്ചു വരികയാണ്. ആയതിനാൽ നഗരസഭയിലെ 37, 38, 40, മുതൽ 52 വരെയുള്ള 15 വാർഡുകളിൽ കുടിവ വെള്ളവിതരണം ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന്‌ അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.

SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan