
തലശ്ശേരി മൈസൂർ റെയിൽ പാതക്ക് "തുരങ്കം"
രണ്ട് ഏക്കർ 63 സെൻ്റ് സ്ഥലം സ്വകാര്യ സ്ഥാപനത്തിന് ലീസിന് നൽകാൻ നീക്കം :ചാലക്കര പുരുഷു
തലശ്ശേരി:അസംഭവ്യമെന്ന് പലരും വിധിയെഴുതിയവിഴിഞ്ഞം അന്താരാഷ്ട്ര
തുറമുഖവും,, കൊച്ചിമെട്രോ റെയിൽ പാതയും യാഥാർത്ഥ്യമായത്പോലെ, രണ്ട് സംസ്ഥാനങ്ങളുടെ നൂറ്റാണ്ട് പഴക്കമുള്ള തലശ്ശേരി-മൈസൂർ റെയിൽപാത എന്ന സ്വപ്നവും യാഥാർത്ഥ്യമാക്കാൻ അധികൃതർ കണ്ണ് തുറക്കണം.
രണ്ട് സംസ്ഥാന ഭരണകൂടവും, കേന്ദ്രവുമെല്ലാം പാതക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമ്പോഴും, താത്പര്യങ്ങൾക്ക് പുറത്ത് ചില നിഗൂഢ ശക്തികൾ ഇത് ഇല്ലാതാക്കാനും ശ്രമിക്കുകയാണ്.118 വർഷങ്ങൾക്ക് മുമ്പ്1907- ൽ അക്കാലത്തെബ്രിട്ടീഷ് ഭരണാധികാരികൾ വിഭാവനം ചെയ്തിരുന്നതും, എന്നാൽ ലോക മഹായുദ്ധങ്ങൾ കാരണംഅവർക്ക് നടപ്പിലാക്കാൻസാധിക്കാതെ പോയിരുന്നതുമായ,കേരളത്തിലെ ട്രെയിൻയാത്രക്കാർക്കാകെ ഗുണപ്രദവുമാവുന്ന, സ്വപ്ന പദ്ധതിയായതലശ്ശേരി - മൈസൂർ റയിൽപാത ഉടൻനടപ്പിലാക്കുവാൻ കേന്ദ്ര -കേരള - സർക്കാരുകൾ
പ്രവർത്തനം ഊർജ്ജിതമാക്കേണ്ടതുണ്ട്. ഇനിയും വൈകിയാൽഎന്നന്നേക്കുമായി ഈ മോഹം കൂമ്പടയും.മൈസൂരിൽനിന്ന് ബാംഗ്ലൂർവഴി ഒന്നര മണിക്കൂർ കൊണ്ട് ചെന്നൈയിലേക്ക്എത്താവുന്നവിധത്തിൽ350 കി.മീറ്റർ വേഗതയുള്ളഅതിവേഗ ട്രെയിൻ പാതസംവിധാനവുമായി കർണ്ണാടക സർക്കാരുംറെയിൽവേയും മുന്നോട്ട്പോവുന്നുണ്ട്. ഈ പാതവന്നാൽ, മൈസൂരിൽ നിന്ന് അര മണിക്കൂർകൊണ്ട് ബാംഗ്ലൂരും ,ഒന്നര മണിക്കൂർകൊണ്ട് ചെന്നൈയിലുംഎത്തിപ്പെടുന്ന വിധമാണ്സജ്ജീകരിച്ചിരിക്കുന്നത് .അപ്പോൾ ഈ അതിവേഗപാത വഴി ഒന്നര മണിക്കൂർകൊണ്ട് മൈസൂരിൽ നിന്ന്ചെന്നൈയിലേക്ക് എത്തിച്ചേരാൻ സാധിക്കും .
മുമ്പ് റെയിൽവേ ബോർഡ്സർവ്വേ നടത്തി, 2006 - ൽഇന്ത്യൻ പാർലിമെൻ്റിൽ റെയിൽവേ മന്ത്രി പ്രഖ്യാപിച്ചിരുന്നത്തലശ്ശേരിയിൽ നിന്ന് മൈസൂരിലേക്ക് റയിൽപാത തുടങ്ങണമെങ്കിൽ,295കി.മീറ്റർദൈർഘ്യംവരുമെന്നും, അത് വലിയ ചെലവിന്കാരണമാവുമെന്നുംഅതിനാൽ പാതആവശ്യവുമായിമുന്നോട്ട്പോവാൻസാധിക്കില്ലഎന്നുമായിരുന്നുഇത്റെയിൽപാതഒരിക്കലുംവരാതിരിക്കാനുളളബോധപൂർവ്വമായശ്രമത്തിൻ്റെഭാഗമായിരുന്നു.കാരണം,റോഡ്മാർഗ്ഗംതലശ്ശേരിൽനിന്ന്മൈസൂരിലേക്ക്193കി.മീറ്റർ ദൂരം മാത്രമേഉള്ളൂ .അപ്പോൾ ട്രെയിൻമാർഗ്ഗം യാത്ര ചെയ്യാൻഅതിലും കുറവ് ദൂരമേവരൂ .അതിനാൽ ഈ സർവ്വേ റിപ്പോർട്ട് തെറ്റായഒന്നായിരുന്നു . പിന്നീട് ഇരിട്ടി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ആക്ഷൻ കമ്മിറ്റി , ജിയോളജിക്കൽ സർവ്വേഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നടത്തിയിരുന്ന ജനകീയ സർവ്വേപ്രകാരം,തലശ്ശേരി - കൂത്തുപറമ്പ് - മട്ടന്നൂർ - ഇരിട്ടി - കർണ്ണാടക കുടക് ജില്ലയിലെ തിത്തിമത്തി -
പൊന്നം പേട്ട് - ഹുൻസൂർ വഴി മൈസൂരിലേക്ക് ട്രെയിൻ മാർഗ്ഗം എത്തിച്ചേ രാൻ വെറും145.5 കി.മീറ്റർ ആണ് കണ്ടെത്തിയിത് .റെയിൽവേ സർവ്വേ നടത്തിയതിൻ്റെ പകുതിയിൽ താഴെ ദൂരം.എന്നാൽ, ഈ വിഷയത്തിൽ കൂടുതൽ താത്പര്യമെടുത്ത കേരളാ മുഖ്യമന്ത്രിയുംസർക്കാരും, റെയിൽവേയും മാനന്തവാടിവഴിമൈസൂരിലേക്ക് പാതപരിഗണിച്ചതിനാലാണ്ദൂരം വളരെ അധികവും,ദുഷ്ക്കരമാവുന്നതുംനീണ്ടുപോവുന്നതുംനിലവിൽ,മൈസൂരിൽനിന്ന്ചെന്നൈയിലേക്ക്ഒന്നരമണിക്കൂർ കൊണ്ട്എത്താവുന്ന വിധത്തിൽട്രെയിൻ സംവിധാനംതയ്യാറായി വരുമ്പോൾ,നമുക്ക് 145.5കി.മീറ്റർദൂരത്തിൽ ജനകീയ സർവ്വേ അല്ലേ നല്ലത് നിലവിൽതലശ്ശേരിയിൽനിന്ന്ചെന്നൈയിലേക്ക്14മണിക്കൂറാണ് ട്രെയിൻവഴി യാത്ര ചെയ്യേണ്ടത് .എന്നാൽ,ജനകീയ സർവ്വേപ്രകാരമുള്ള പാത വരികയാണെങ്കിൽ , പരമാവധിരണ്ടര മണിക്കൂർസമയംകൊണ്ട്മൈസൂരിലെത്തിചേരാൻ സാധിക്കുമല്ലോ.
മൈസൂരിൽ നിന്ന് അതിവേഗ ട്രെയിൻ വഴി അര മണിക്കൂർ കൊണ്ട് ബാംഗ്ലൂരിലേക്കും , ഒന്നരമണിക്കൂർകൊണ്ട് ചെന്നൈയിലേക്കും.അതായത് തലശ്ശേരിയിൽ
നിന്ന് കേവലം മൂന്ന് മണിക്കൂർ കൊണ്ട് ബാംഗ്ലൂരിലേക്കും,നാല്മണിക്കൂർ കൊണ്ട് ചെന്നൈയിലേക്കുംഎത്തിച്ചേരാൻ സാധിക്കുംഎന്ന് പറയുമ്പോൾ , കാസർഗോഡ് മുതൽതിരുവനന്തപുരം വരെഉള്ള ട്രെയിൻ യാത്രക്കാർക്കാകെ ഈ പാത ഗുണകരമാവില്ലേ ?

മറ്റൊരുകാര്യം,മലബാറിലെഎല്ലാ ജില്ലകളിലെ ട്രെയിൻയാത്രക്കാരും ഉത്തരേന്ത്യ
യിലേക്ക് പോവാൻ ആശ്രയിക്കുന്നത് കൊങ്കൺ റൂട്ടാണ് . എന്നാൽ, പൊതുവേ ദുഷ്ക്കരമായ ഈ റൂട്ടിൽമഴക്കാലത്ത് മണ്ണിടിച്ചിൽസാധാരണമാണ്. മാത്രമല്ല,മഴക്കാലത്ത് രണ്ടും മൂന്നും
മാസങ്ങൾ വരെ ഈ പാത അടച്ചിടാറുമുണ്ട് .തലശ്ശേരി -മൈസൂർപാത യാഥാർത്ഥ്യമാവുന്നതോടെ തലശ്ശേരി
ജംഗ്ഷനായിമാറേണ്ടിവരും.അതിനായി 50 ഏക്കറോളംസ്ഥലവും ബ്രിട്ടീഷുകാർഅക്വയർ ചെയ്ത് വെച്ചിട്ടു
മുണ്ട് . ഒരുപക്ഷേ, കേരള ത്തിൽ ഷൊറണൂർ കഴിഞ്ഞാൽ,ഏറ്റവുമധികംസ്ഥലം റയിൽവേക്കുള്ളത്തലശ്ശേരിയിലാണ് എന്നാണറിയുന്നത് . അതിനാൽ തന്നെ ജംഗ്ഷനായി മാറുമ്പോൾ, ഈ പാത വഴിഉത്തരേന്ത്യയിലേക്ക് എവിടെ വേണമെങ്കിലും പോവാൻ സാധിക്കും .എന്നാൽ നമ്മുടെയൊക്കെ സ്വപ്നങ്ങളെപൂർണ്ണമായും , തകർക്കുന്ന വിധത്തിലുള്ള ഗൂഢ നീക്കം റെയിൽവേ അധികൃതർ അണിയറയിൽ നടത്തി കൊണ്ടിരിക്കുകയാണ് . ഏറെ വേദനിപ്പിക്കുന്നതും,ഞെട്ടിപ്പിക്കുന്നതുമാണിത്. തലശ്ശേരിയിൽ നിലവിലെറെയിൽവേ സ്ഥലത്തിൽ,റെയിൽവേ അധികൃതർകത്തി വെക്കാൻ പോവുക
യാണ് . ഇത് പാലക്കാട്റെയിൽവേ ഡിവിഷൻഏകദേശം സ്ഥിരീകരിച്ചിട്ടു
മുണ്ട് .നിലവിലെ സ്ഥലത്തിൽ രണ്ട്ഏക്കർ അറുപത്തിമൂന്ന് സെൻ്റ് സ്ഥലം ഒരു
സ്വകാര്യ സ്ഥാപനത്തിന്45 വർഷക്കാലത്തെ ദീർഘകാല പാട്ടത്തിന് നൽകാൻഒരുങ്ങുകയാണ്. ലൈറ്റ്സംവിധാനങ്ങൾ ഉൾപ്പെടെകുറെ ശോഭയാർന്ന കെട്ടിടങ്ങളും,പാട്ടത്തിനെടുക്കുന്ന സ്ഥാപനം പണിയുമെന്നും പറയപ്പെടുന്നു.നിലവിൽപുതിയ ബസ്സ് സ്റ്റാന്റിനോട് ചേർന്നുളള ഫുട്ട് ഓവർ ബ്രിഡ്ജിന് താഴെ ഇടത് ഭാഗത്ത് സ്വകാര്യ വ്യക്തിക്ക് റെയിൽവെ ലീസിന് നൽകിയ സ്ഥലത്തിന്റെ കാലാവധി കഴിഞ്ഞിട്ട് വർഷങ്ങളായി. ഇവിടെ പലരും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാണ്. സ്റ്റേറ്റ് വേർ ഹൗസ്, സ്വകാര്യ പെട്രോൾ പമ്പ്, പഴയ തീവണ്ടിക്കുളം, പച്ചക്കറി മാർക്കറ്റ് പ്രദേശമെല്ലാം റെയിൽവെ 40 വർഷത്തേക്ക് ലീസിന് നൽകിയതാണ്.മൂന്നാമത്തെ റെയിൽവെ ലൈൻ വരുമ്പോൾ ആവശ്യമായ സ്ഥലം ഉപയോഗിക്കപ്പെടുകയും ചെയ്യും
പക്ഷേ,118 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷുകാർ അക്വയർചെയ്ത് വെച്ചിരുന്നത്തലശ്ശേരി - മൈസൂർറെയിൽ പാതയ്ക്ക്വേണ്ടിയാണെന്നത് ആരും മറക്കരുത്. .
."ഇപ്പോൾ ഒന്നര മണിക്കൂർ കൊണ്ട് ചെന്നൈയിലേക്ക് എത്താവുന്ന അതിവേഗ ട്രെയിൻപാത മൈസൂരിലും ഒരുങ്ങുന്നു. ഈ സന്ദർഭത്തിൽ,തലശ്ശേരി-മൈസൂർ റയിൽ പാത എത്രയും വേഗം യാഥാർത്ഥ്യമാവേ
ണ്ടതാണ്. ഒരു സെൻ്റ് സ്ഥലം പോലും നഷ്ടപ്പെടരുത് .രണ്ടര ഏക്കറിലേറെകണ്ണായ സ്ഥലം പോയാൽപിന്നെ തലശ്ശേരി-മൈസൂർറയിൽ പാതമാത്രമല്ലമുഴുവൻവികസന സ്വപ്നങ്ങളും കരിഞ്ഞ് പോകും ബന്ധപ്പെട്ട സർക്കാറുകൾ അനുകൂല നിലപാട് സ്വീകരിച്ചിരിക്കെ,ഇപ്പോൾ നടന്നില്ലെങ്കിൽ,ഇനി ഒരിക്കലും സാധ്യമാവാതെ വരുമെന്ന് പ്രസിഡൻ്റ്തലശ്ശേരി വികസന വേദി പ്രസിഡണ്ട് കെ.വി. ഗോകുൽ ദാസ് പറഞ്ഞു
.jpg)
തലശേരി സ്വദേശിയും, കുടുംബവും സഞ്ചരിച്ച കാർ പൊന്നാനിയിൽ ലോറിയുമായി കൂട്ടിയിടിച്ചു ; ഭാര്യക്ക് ദാരുണാന്ത്യം, ഭർത്താവിന് ഗുരുതര പരിക്ക്.
തലശ്ശേരി:പൊന്നാനി നരിപ്പറമ്പ് ഹൈവെയിൽ കാറും, ലോറിയും, കൂട്ടിയിടിച്ച് യുവതി മരിച്ചു. ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു. തലശ്ശേരി കോടിയേരി സ്വദേശി നിഖിൽ, ഭാര്യ കൊല്ലം സ്വദേശിനി സിയ, മകൻ എന്നിവർ സഞ്ചരിച്ച കാറാണ്
പൊന്നാനി കുറ്റിപ്പുറം ബൈപ്പാസിൽ തവനൂർ പന്തേപാലത്ത് ലോറിയുമായി കൂട്ടിയിടിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ സിയയെ പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലശ്ശേരി സ്വദേശി
നിഖിലിനെ പൊന്നാനി താലൂക്ക് ആശുപത്രിയിലെ പ്രഥമ ചികിത്സക്ക് ശേഷം എടപ്പാൾ ആശുപത്രിയിലും, തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സിയയുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഏറണാകുളത്തെ ജോലി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.

വനിതാ കാൽനട ജാഥക്ക്
സ്വീകരണം നൽകി
മാഹി:എഐ ഡി ഡബ്ല്യു എ തലശ്ശേരി ഏറിയ കാൽനട പ്രചരണ ജാഥക്ക് പള്ളൂരിൽ സ്വീ .കരണം നൽകി
ബി.ടി.ആർ.മന്ദിര പരിസരത്ത് സാജിത ആരിഫിൻ്റെ അധ്യക്ഷതയിൽചേർന്ന യോഗം ജില്ലാ പ്രസിഡണ്ട് . കെ.പി.വി. പ്രീത ഉദ്ഘാടനം ചെയ്തു.ജഥാ ലീഡർ എ കെ ശോഭ.ജാഥ മാനേജർ.എ കെ രമ്യ .ടി.ടി. റംല, 'വി' സതി ,എം.പ്രസന്ന ടീച്ചർ' സി.വി.അജിത സംസാരിച്ചു.ജാഥ ഇന് കാലത്ത് 9 മണിക്ക് 'ചെറുകല്ലായിൽ നിന്ന് പര്യടനംതുടരും
ചിത്രവിവരണം:കെ.പി.വി. പ്രീത ഉദ്ഘാടനം ചെയ്യുന്നു
സ്പീക്കർ.എ എൻ ഷംസീറിൻ്റെ ഇന്നത്തെപരിപാടികൾ
ടെലിച്ചേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് - വിവിധ വായ്പാ പദ്ധതി കളുടെയും നിക്ഷേപ പദ്ധതിയുടെയും ഉദ്ഘാടനം @ ഹെഡ് ഓഫീസ്. മഞ്ഞോടി 5 മണ
ലഹരിയാകാം കളിയിടങ്ങളോട് - ജില്ലാതല കമ്പവലി മത്സരം ഉദ്ഘാടനം @ ചാത്തുപീടിക, നിടുമ്പ്രം7മണി
റീൽസ് പുരസ്കാരം കതിരൂർ
സർവ്വീസ് സഹകരണ ബാങ്കിന്
തലശ്ശേരി: കേരള സഹകരണ വകുപ്പ് സംഘടിപ്പിച്ച സഹകരണ എക്സ്പോ 2025 ന്റെ ഭാഗമായി നടന്ന റീൽസ് മത്സരത്തിൽ കതിരൂർ സർവ്വീസ് സഹകരണ ബേങ്കിന് മൂന്നാം സ്ഥാനം ലഭിച്ചു. കേരളത്തിലെ വിവിധ സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ ഒരു കുടക്കീഴിൽ എത്തിക്കുക എന്നതാണ് സഹകരണ എക്സ്പോയുടെ ലക്ഷ്യം. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഏതാണ്ട് 400 ഓളം ഉൽപ്പന്നങ്ങൾ പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി എത്തിയിട്ടുണ്ട്. സഹകരണ പ്രസ്ഥാനത്തെ അറിയാനും അറിയിക്കാനും സെമിനാറുകളും വിവിധങ്ങളായ പരിപാടികളും സംഘടിപ്പിച്ചിരുന്നു. കേരളത്തിലെ എല്ലാ സഹകരണ സംഘങ്ങൾക്കും പങ്കെടുക്കാൻ പറ്റുന്ന തരത്തിൽ സംഘം നടത്തിയ വിവരങ്ങളായ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന ഒരു മിനിട്ട് ദൈർഘ്യമുള്ള റീൽസ് മത്സരമാണ് സംഘടിപ്പിച്ചത്. ബാങ്ക് ആരംഭിച്ച ചാർജിങ് സ്റ്റേഷൻ, ചക്ക സംഭരണം, കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ, ഫുട്ബോൾ അക്കാദമി, സൈക്കിൾ ക്ലബ്, സൂപ്പർമാർക്കറ്റ്, പച്ചക്കറി ചന്ത, വളം ഡിപ്പോ, ദയ സ്വാന്തന സഹകരണ കേന്ദ്രം, ലൈബ്രറി, മെഡിക്കൽ ലാബ് , നീതി മെഡിക്കൽ ഷോപ്പ് തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിരുന്നു. കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന സമാപന ചടങ്ങിൽ സഹകരണ വകുപ്പ് ഉപഹാരവും മന്ത്രി വി എൻ വാസവൻ ക്യാഷ് അവാർഡും സമ്മാനി

തയ്യൽ പരിശീലന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
തലശ്ശേരി: ബൈത്തുൽമാൽ ചാരിറ്റബ്ൾ ട്രസ്റ്റ് സ്ത്രീ ശാക്തീകരണ പദ്ധതിയിൽ നടത്തി വന്ന 6 മാസ തയ്യൽ പരിശിലനം പൂർത്തിയാക്കിയ 22 വിദ്യാർത്ഥികൾക്ക് പ്രശസ്ത നോവലിസ്റ്റും മുൻസിപ്പൽ കൗൺസിലറുമായ പി. പ്രമീള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ ജനറൽ സെക്രട്ടറി കെ.പി. ഉമ്മർ കുട്ടി അദ്ധ്യക്ഷം വഹിച്ചു. പ്രൊഫ എ.പി. സുബൈർ പ്രഭാഷണം നടത്തി.
ചിത്രവിവരണം.നോവലിസ്റ്റും മുൻസിപ്പൽ കൗൺസിലറുമായ പി. പ്രമീള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു.

ഡോ.എ നന്ദകുമാർ നിര്യാതനായി
മാഹി:: മാഹി രാജീവ് ഗാന്ധി ആയൂർവേദ മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. എ.നന്ദകുമാർ (59) നിര്യാതനായി. കൊല്ലം ജില്ലയിൽ തട്ടാമല സ്വദേശിയാണ്. കോളജിലെ
മരുന്ന് നിർമ്മാണ യൂണിറ്റിന്റെ ചുമതലയുള്ള രസശാസ്ത്ര വിഭാഗത്തിന്റെ മേധാവിയാണ്. മെഡിക്കൽ കോളജ് ഒ.പി.വിഭാഗത്തിൽ വിതരണം ചെയ്യുന്ന മരുന്നുകൾ ഈ യൂണിറ്റിൽ നിർമ്മിക്കുന്നവയാണ്.
പരമ്പരാഗതമായ രീതിയിൽ നിർമ്മിക്കുന്ന, ഗുണ നിലവാരമുള്ള മരുന്നുകളാണ് കൂടുതൽ രോഗികളെ ആശുപത്രിയിലേക്ക് ആകർഷിക്കാൻ കാരണമായത്. മരുന്ന് നിർമ്മാണത്തിലും, ഔഷധസസ്യങ്ങൾ തിരിച്ചറിയാനുമുള്ള അസാധാരണ സിദ്ധി വൈഭവമുണ്ട്. ആവശ്യത്തിനനുസരിച്ച് പുതിയ മരുന്നുകൾ ആയുർവേദ കോളജിന് വേണ്ടി നിർമ്മിക്കാറുമുണ്ട്. സംസ്ഥാനവ്യാപകമായി മരുന്നിന്റെ വിപണനമുൾപ്പടെ സാധിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് അന്ത്യമുണ്ടായത്. നിരവധി പ്രബന്ധമവതരിപ്പിച്ചിട്ടുണ്ട്. കൊല്ലം അമൃത ആയുർവേദ കോളജിൽ മുമ്പ് വൈ.പ്രിൻസിപ്പലായിരുന്നു.
ഭാര്യ: ഡോ. ബിനിഉപേന്ദ്രൻ (പ്രൊഫസർ, പൂത്തൂർ ആയർവേദ ശ്രീ നാരായണ കോളജ്, കൊല്ലം),
മക്കൾ: ഡോ. മഞ്ജു നാഥ് (ഇ.എസ് ഐ. ആശുപത്രി കൊല്ലം), മഹേഷ് നാരായൺ,

രക്തദാനം നടത്തി മാഹി
സി എച്ച് സെന്റർ മെയ്ദിനം ആഘോഷിച്ചു
തലശ്ശേരി: മാഹി സി.എച്ച്. സെന്റർ മലബാർ കേസർ സെന്ററിൽ സംഘടിപ്പിച്ച രക്ത ദാന കേമ്പ്
എ,വി, യൂസഫിന്റെ അധ്യക്ഷതയിൽ ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഡോ: അഞ്ജലി ഉദ്ഘാടനം ചെയ്തു.
ഹോസ്പിറ്റലിൽ ഈ ഉഷ്ണകാലത്ത് രക്തത്തിന് വളരെ ബുദ്ധിമുട്ടുള്ള സമയമാണെന്നും, ഈ സന്ദർഭത്തിൽ സി എച്ച് സെന്റർ മാഹിയുടെ രക്തദാന ക്യാമ്പ് വളരെ പ്രശംസനീയമാണെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ കോടിയേരി സി എച്ച് സെന്റർ അഡ്മിനിസ്ട്രേറ്റർ ഖാലിദ് മാസ്റ്റർ രക്തത്തിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു,
ചടങ്ങിൽ വെച്ച്
74 തവണ രക്തദാനം നൽകിയ ഫൈസൽ ചെള്ളത്തിനെ സി എച്ച് സെന്റർ മാഹി സ്നേഹാദരവ് നൽകി ആദരിച്ചു. അരുൺ,,റഹീം,,ഫൈസൽചെള്ളത്ത്സംസാരിച്ചു,,,
എ.വി.അൻസാർ സ്വാഗതവും,മുഹമ്മദ് ത്വാഹ നന്ദിയും പറഞ്ഞു,
ഷക്കീർ,,,റിഷാദ് കൂടാളി,മിസ്ബഹ് ,അബ്ദുള്ള,മുഹമ്മദ് റംസാൻ നേതൃത്വം നൽകി.
ചിത്ര വിവരണം: 74 തവണ രക്തദാനം നൽകിയണം: ഫൈസൽ ചെള്ളത്തിനെ സി എച്ച് സെന്റർ മാഹി പ്രസിഡണ്ട് എ.വി.യൂസഫ് സ്നേഹാദരവ് നൽകി ആദരിക്കുന്നു

മൻസൂർ പള്ളൂരിന്റെ മകൻ ഷാസിൽ മൻസൂർ വിവാഹിതരായി
മാഹി:എ ഐ സി സി - ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഡിപ്പാർട്ട്മെന്റ് കൺവീനറും എഴുത്തുകാരനും ഫിലിം മേക്കറുമായ മൻസൂർ പള്ളൂരിന്റെ മകൻ ഷാസിൽ മൻസൂറും പാനൂരിലെ പൊയിൽ വീട്ടിൽ ഷംസുദ്ദീൻ പൊയിലിന്റെ മകൾ നഹ സർവിനുമായുള്ള വിവാഹം മാഹി കക്കാട്ട് കൺവെൻഷൻ സെന്ററിൽ നടന്നു. മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, മാഹി എം എൽ എ രമേഷ് പറമ്പത്ത്, മുൻ പുതുച്ചേരി ആഭ്യന്തര മന്ത്രി ഇ വത്സരാജ്, മുൻ .ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി. ആസഫലി, നോർക്ക ഡയറക്ടർ ജെ കെ മേനോൻ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ, എ ഐ സി സി മെമ്പർ വി എ നാരായണൻ , കെ പി സി സി മെമ്പർ സജീവ് മാറോളി ,വിഖ്യാത നോവലിസ്റ്റ് എം മുകുന്ദൻ ,എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്തും കടവ്,മാതൃഭൂമി എഡിറ്റർ പി പി ശശീന്ദ്രൻ, മാധ്യമം എഡിറ്റർ വി എം ഇബ്രാഹിം, മാധ്യമം പിരിയോഡിക്കൽസ് എഡിറ്റർ പി ഐ നൗഷാദ്, കിസാൻ കോൺഗ്രസ്സ് ദേശീയ കോർഡിനേറ്റർ സൂസി രാജ്,മൈനോരിറ്റി കോൺഗ്രസ്സ് സംസ്ഥാന വൈസ് ചെയർമാൻ എൻ ആർ മായൻ, കെ പി സി സി സിക്രട്ടറി പി എ സലീം , കണ്ണൂർ മുൻ മേയർ ടി ഒ മോഹൻ , ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ ചെയർമാൻ മമ്പറം ദിവാകരൻ, ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡണ്ട് ലിബര്‍ട്ടി ബഷീര്‍ , ഒ ഐ സി സി നേതാവ് ഹക്കീം പാറക്കൽ, മന്നാർ അബ്ദുൽ ലത്തീഫ് തുടങ്ങി സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽസംബന്ധിച്ചു

വിരമിച്ചു
തലശ്ശേരി:ചമ്പാട്:സഹകാരി കൺസ്യൂമർ കോ-ഓപ്റേറ്റീവ് സ്റ്റോർ സിക്രട്ടറി എം.മീര 27വർഷത്തെ മികച്ചസേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിച്ചു.ഡയറക്ടർ ബോർഡും ജീവനക്കാരും ചേർന്ന് യാത്രയയപ്പ്നൽകി.

വിഴിഞ്ഞം പദ്ധതി ;
ഉമ്മൻചാണ്ടിക്ക് അഭിവാദ്യം
അർപ്പിച്ചു കൊണ്ട് പ്രകടനം നടത്തി.
തലശ്ശേരി :വിഴിഞ്ഞം വികസന നായകൻ മുൻ മുഖ്യമന്ത്രിഉമ്മൻചാണ്ടിക്ക് അഭിവാദ്യം അർപ്പിച്ച് കൊണ്ട് പ്രകടനം നടത്തി.
എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് നാണം കെട്ട രാഷ്ട്രീയം കളിക്കുന്ന പിണറായി സർക്കാരിനെ തുറന്നു കാട്ടുന്നതിനും വിഴിഞ്ഞം വികസന നായകൻ ഉമ്മൻചാണ്ടിക്ക് അഭിവാദ്യം അർപ്പിച്ച് കൊണ്ടുമാണ് പ്രകടനം നടന്നത് ,
തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.പി അരവിന്ദാക്ഷന്റ് നേതൃതത്തിൽ എൽ എസ് പ്രഭു മന്ദിരത്തിൽ നഗരം ചുറ്റി പ്രകടനം നടന്നു .
സുശീൽ ചന്ദ്രോത്ത് , ഇ വിജയ് കൃഷൻ , ഉച്ചുമ്മൽ ശശി , പി ഒ റാഹി ഹാജി , സുധീർബാബു, ജിതിത്രൻ കുന്നോത്ത്, ഒ ഹരിദാസ് , കെ ജയരാജൻ , പി പങ്കജാക്ഷൻ നേതൃത്വം നൽകി
ചിത്രവിവരണം: ഉമ്മൻചാണ്ടിക്ക് അഭിവാദ്യം അർപ്പിച്ച് തലശ്ശേരിയിൽ നടന്ന കോൺഗ്രസ്സ് പ്രകടനം
ഭീകരാക്രമണത്തെ അപലപിച്ചു.
തലശ്ശേരി:ജമ്മു കശ്മീരിലെ പഹൽഗാമിൽ ഇസ്ലാമിക തീവ്രവാദികൾ നിരപരാധികൾക്ക് നേരെ നടത്തിയ ആക്രമണത്തെ കേരള യുക്തിവാദിസംഘം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ശക്തിയായി അപലപിച്ചു. മതത്തിന്റെ പേരിൽ ജനങ്ങളെ വേർതിരിച്ചു നിർത്തി വെടിവെച്ചു കൊല്ലുന്നത് മതഭീകരവാദം തന്നെയാണെന്നും , അതിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു .
യോഗത്തിൽ പ്രസിഡന്റ് എ കെ അശോക് കുമാർ അധ്യക്ഷത വഹിച്ചു . സെക്രട്ടറി എ കെ നരേന്ദ്രൻ , സംസ്ഥാന പ്രസിഡന്റ് ഗംഗൻ അഴീക്കോട്, ടി എ ജോസഫ്, പി കെ പ്രസാദ്, കെ കെ കൃഷ്ണൻ , പി വി മനോജ്‌കുമാർ , കെ പി രാ
അന്ധവിശ്വാസ-ദുരാചാര-നിർമ്മാർജന നിയമം
നടപ്പിലാക്കണം:
കേരള യുക്തിവാദി സംഘം
കണ്ണൂർ:കേരള യുക്തിവാദി സംഘം കണ്ണൂർ ജില്ലാ പ്രവർത്തക ക്യാമ്പ് കണ്ണൂരിൽ ഇ.പി.കൃഷ്ണൻ നമ്പ്യാർ സ്മാരക ഹാളിൽ നടന്നു.
ജില്ലാ പ്രസിഡണ്ട് എ.കെ.അശോക് കുമാർ അധ്യക്ഷത വഹിച്ച ഉദ്ഘാടന പരിപാടിയിൽ
ജില്ലാ സെക്രട്ടറി എ.കെ. നരേന്ദ്രൻ സ്വാഗതം പറഞ്ഞു.
യുക്തിവാദത്തിൻ്റെ കാലികപ്രസക്തി എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട്
സംസ്ഥാന പ്രസിഡണ്ട് ഗംഗൻ അഴീക്കോട് ഉദ്ഘാടനം ചെയ്തു.
സാമൂഹ്യ തിന്മകൾ മുടിയഴിച്ചാടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ജോത്സ്യം, മന്ത്രവാദം, വാസ്തു, ആഭിചാര കൊലപാതകങ്ങൾ
തുടങ്ങിയ അന്ധവിശ്വാസങൾ പെരുകുകയാണ്.
ഇതിന്നെതിരെ ശക്തമായ അന്ധവിശ്വാസ നിർമ്മാർജന നിയമം നിർമ്മിച്ചു നടപ്പിലാക്കണമെന്ന് കേരളയുക്തിവാദി സംഘം സംസ്ഥാന പ്രസിഡണ്ട് ഗംഗൻ അഴീക്കോട് ആവശ്യപ്പെട്ടു.
സംഘടന എന്ത്? എന്തിന്? എന്ന വിഷയത്തിൽ
സംസ്ഥാന വൈസ് പ്രസിഡണ്ട്
അഡ്വ:രാജഗോപാൽ വാകത്താനം
പ്രഭാഷണം നടത്തി.
രാഷ്ട്രീയ കക്ഷികൾ: നമുക്കുള്ള നിലപാടും നമ്മോടുള്ള നിലപാടും,
കേരള യുക്തിവാദി സംഘം കണ്ണൂർ ജില്ലയിൽ,
നവമാധ്യമങ്ങളുടെ ഉപയോഗം സാധ്യതകൾ,
യുക്തിരേഖ ക്യാമ്പയിൻ,
തുടങ്ങി വിവിധ വിഷയങ്ങളിൽപി.കെ.പ്രസാദ്, കെ.പി.രാമചന്ദ്രൻ, കെ.പി.വത്സലൻ,
കെ.കെ.കൃഷ്ണൻ, കെ.വി.മേജർ,സംസാരിച്ചുപി.വി.
മനോജ് കുമാർ.നന്ദി പറഞ്ഞു.

കമല നിര്യാതയായി
ന്യൂമാഹി: കുറിച്ചിയിൽ ഹുസ്സൻമൊട്ട ചവോക്കുന്നിൽ അമ്മൂസിൽ നിട്ടൂർ വീട്ടിൽ കമല ( 81 )നിര്യാതയായി പരേതരായ മൂപ്പന്റെവിട കൃഷ്ണന്റെയും നി ട്ടൂർ വീട്ടിൽ നാണിയുടേയും മകളാണ്. ഭർത്താവ്: പരേതനായ കെ.പി അച്ചുതൻ.
മക്കൾ: ഉദയഭാനു (പോസ്റ്റ് മാസ്റ്റർ, കുറിച്ചിയിൽ പോസ്റ്റാഫീസ്), പ്രകാശൻ മേസ്ത്രി, മനോഹരൻ.
മരുമക്കൾ: ഷീജ, ലിജി, സജ്ന.

ജാനു നിര്യാതയായി
ചൊക്ലി കാഞ്ഞിരത്തിന് കീഴിൽ കല്ലിൽ ജാനു (98) നിര്യാതയായി, പരേതനായ കല്ലിൽ കണാരന്റ ഭാര്യയാണ്
മക്കൾ :രോഹിണി (പുന്നോൽ ),കുമാരൻ (ചെന്നൈ ),ദാസൻ (ചാലക്കുടി ),കമല (ചെന്നൈ),പ്രേമി, പത്മാവതി (ഓർക്കട്ടെരി), ഗീത (കുഞ്ഞിപ്പള്ളി ), സൂര്യപ്രകാശ് (ചൊക്ലി )
മരുമക്കൾ :നാണു (പുന്നോൽ), കനക (ചെന്നൈ), ലത ദാസ് (ചാലക്കുടി), നാണു (ഓർക്കാട്ടേരി), പ്രേമാനന്ദ് (കുഞ്ഞിപ്പള്ളി), സരളസൂര്യ പ്രകാശ് (ചൊക്ലി
ഒരുമ ഫെസ്റ്റ് - 2025: ഇന്ന്
മാഹി:വെസ്റ്റ് പള്ളൂർ ഒരുമ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ്റെ
വാർഷികാഘോഷം
ഒരുമ ഫെസ്റ്റ് - 2025
മെയ് 3 ന് ശനിയാഴ്‌ച വൈകുന്നേരം 5:30 ന് നടക്കും. സാംസ്‌കാരിക സമ്മേളനം രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് രാജൻ. കെ. പള്ളൂർ അധ്യക്ഷത വഹിക്കും. അവാർഡ് ജേതാവ് കലൈമാമണി ചാലക്കര പുരുഷുവിനെയും ഇന്ത്യൻ സൈന്യത്തിൽ ലെഫ്റ്റനെന്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട പി.എസ്.വർണയെയും ആദരിക്കും. ടി.രാജേന്ദ്രൻ, അൻസി അരവിന്ദ്, സെൻസായി വിനോദ് കുമാർ, പി.മേഘന, ഷാരുൺ ശിവദാസ്, കെ.സുജിത് സംബന്ധിക്കും തുടർന്ന് കലാസന്ധ്യ അരങ്ങേറും

ജവഹർ ബാലമഞ്ച് കേരള സംസ്ഥാന ജോ: സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മാഹി സ്വദേശിനി ഇഷാനി .എസ്.

ഷാജി. എൻ. കരുണിനെ അനുസ്മരിച്ചു
തലശ്ശേരി:മാനവിക മൂല്യങ്ങളായിരുന്നു ഷാജി. എൻ. കരുണിന്റെ ചലച്ചിത്രങ്ങളുടെയും ജീവിതദർശനകളുടെയും അടിത്തറ എന്ന് സംവിധായകൻ ഷെറിൻ ഗോവിന്ദ് അഭിപ്രായപ്പെട്ടു. മനുഷ്യരുടെ ഏകാന്ത വേദനകളെ അഭിമുഖ്രീകരിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം.
തലശ്ശേരി തലം ഫിലിം സൊസൈറ്റി, ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രമുഖ ചലച്ചിത്ര സംവിധായകനും കേരള ഫിലിം ഡവലപ്പമന്റ് കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ കരുൺ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. . ചലച്ചിത്ര അക്കാദമി നിർവാഹക സമിതി അംഗം പ്രദീപ് ചൊക്ലി അധ്യക്ഷതവഹിച്ചു. കെ.എസ്.എഫ്.ഡി.സി. ഡയരക്ടർ ജിത്തു കോളയാട്, പ്രേംനാഥ്, ശശികുമാർ കല്ലിടുമ്പിൽ, ശ്രീകുമാർ എരുവട്ടി സംസാരിച്ചു. ഷാജി. എൻ. കരുൺ സംവിധാനം ചെയ്ത കുട്ടിസ്രാങ്ക് പ്രദർശിപ്പിച്ചു
ചിത്രവിവരണം: സംവിധായകൻ ഷെറി ഗോവിന്ദ് ഉദ്ഘാടനം ചെയ്യുന്നു

എൻ ആർ കോൺഗ്രസ് പാർട്ടി മാഹി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.
മാഹി: പുതുതായി രൂപീകരിച്ച എൻ ആർ കോൺഗ്രസ് പാർട്ടി മാഹി മണ്ഡലം കമ്മിറ്റി പ്രസിഡൻ്റിൻ്റെയും , അംഗങ്ങളുടെയും പേരുകൾ മുഖ്യമന്ത്രി കൂടിയായ പുതുച്ചേരി എൻ ആർ കോൺഗ്രസ് പ്രസിഡണ്ട് എൻ രംഗസാമി പ്രഖ്യാപിച്ചു
അഡ്വ. വി പി അബ്ദുറഹ്മാനാണ് മാഹി മണ്ഡലം പ്രസിഡണ്ട് .
ജനറൽ സെക്രട്ടറിമാരായി പി പി ജിതിന്ദറിനെയും, ജയറാം വളവിൽ , ജനാർദ്ദനൻ എന്നിവരെയും,
വൈസ് പ്രസിഡണ്ട്മാരായി ഒ പി ശിവദാസിനെയും , ഞള്ളി പ്രദീപിനെയും തിരഞ്ഞെടുത്തു
എം ശശിധരൻ, ഗോപിനാഥൻ, വി.കെഷിഹാദ് , എന്നിവർ ജോയിൻറ് സെക്രട്ടറിമാരായും
വളവിൽ സുധാകരനെ ട്രഷററായും തിരഞ്ഞെടുത്തു
എക്സിക്യൂട്ടിവ് അംഗങ്ങൾ:
രതീഷ്,കെ.വി.ഇന്ദിര . പി. ഗീതാഭായി ,കെ.കെ.ബിന്ദു,
ജനാർദനൻ,ഷാലിക്കി.പി ,
അനിത പ്രേംരാജ്,സി.എച്ച് സിറാജ്ജുദ്ദിൻ
സി.സുരേന്ദ്രൻ,കമറുദ്ദീൻ.
നാടിൻ്റെ ഉത്സവമായി
വായനശാല ഉദ്ഘാടനം
ചൊക്ലി: മേനപ്രം അണ്ടില്ലേരി വിശ്വൻ സ്മാരകഗ്രന്ഥാലയത്തിൻ്റെയും
മേനപ്രം യുവജനസാംസ്കാരിക കേന്ദ്രത്തിൻ്റെയും നവീകരിച്ചഇരുനില കെട്ടിടം
സംസ്ഥാന ഖാദിബോർഡ് ചെയർമാൻബഹു: പി.ജയരാജൻ
ഉദ്ഘാടനം ചെയ്തു.
വി.എ.മുകുന്ദൻ സ്മാരക ഹാൾ സി.പി.എം.ജില്ലാ സെക്രട്ടറിയേറ്റ്
മെംബർ പി.ഹരീന്ദ്രനുംലൈബ്രറി ഹാൾ ചൊക്ലിഗ്രാമപഞ്ചായത്ത് പ്രസി
ഡൻ്റ് സി.കെ.രമ്യ
ടീച്ചറും,അണ്ടില്ലേരി വിശ്വൻ്റെ
ഫോട്ടോ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്.കെ.രാകേഷും
വി.എ.മുകുന്ദൻ സ്മാരക ഹാൾ സി.പി.എജില്ലാ സെക്രട്ടറിയേറ്റ്
മെംബർ പി.ഹരീന്ദ്രനുംലൈബ്രറി ഹാൾ ചൊക്ലി
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.രമ്യ
ടീച്ചറും,അണ്ടില്ലേരി വിശ്വൻ്റെ
ഫോട്ടോ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
വി.കെ.രാകേഷും
വി.എ.മുകുന്ദൻ്റെഫോട്ടോ അദ്ദേഹ
ത്തിൻ്റെ കുടുബാഗങ്ങളും അനാച്ഛാദനം
ചെയ്തുഗ്രാമ പഞ്ചായത്തംഗംഎ. ഉഷ അദ്ധ്യക്ഷത
വഹിച്ചു.
മേനപ്രത്ത് പ്രവർത്തനമാരംഭിക്കുന്നശവസംസ്കാര സേനക്ക്
വായനശാല നൽകുന്നഉപകരണങ്ങൾ
സഖാവ് പി.ജയരാജൻമേനപ്രം ലോക്കൽ സെക്ര
ട്ടറി ടി.ജയേഷിന് ചടങ്ങിൽ കൈമാറി.
പി. ജയരാജന് നാടിൻ്റെഉപഹാരം സഘാടകസമിതി ചെയർമാൻ
വി.കെ.ഷിനോജ് നൽകി
പ്രമുഖ സിരിയൽ സിനിതാരം ഗായത്രി വർഷ
ബ്ലോക്ക് പഞ്ചായത്ത്പ്രസിഡൻ്റ് എ. ശൈലജഎന്നിവർമുഖ്യാതിഥിയായി.
വി. ഉദയൻ മാസ്റ്റർടി.ജയേഷ്എന്നിവർ ആശംസപ്രസംഗം നടത്തി.
എ. ഗിരീശൻസ്വാഗതവും, പ്രഷീബ് നന്ദിയും രേഖപ്പെടുത്തി.
മേനപ്രം യുവജനസാംസ്കാരിക കേന്ദ്രംഅവതരിപ്പിച്ചകലാപരിപടികളും
ഫോക് ലോർ അക്കാദ മി അവാർഡ് ജേതാവ്അവതരിപ്പിച്ചമെഗാ നാടൻപാട്ട്
മേളയും അരങ്ങേറി

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group