
സി എച്ച് സെന്റർ മാഹി മെയ് ദിനത്തിൽ മലബാർ കാൻസർ സെന്ററിൽ രക്തദാന ക്യാമ്പ് നടത്തി..
എ,വി, യൂസുഫിന്റെ അധ്യക്ഷതയിൽ ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഡോക്ടർ അഞ്ജലി ഉദ്ഘാടനം ചെയ്തു...
ഉദ്ഘാടന പ്രസംഗത്തിൽ ഹോസ്പിറ്റലിൽ ഈ ഉഷ്ണകാലത്ത് രക്തത്തിന് വളരെ ബുദ്ധിമുട്ടുള്ള സമയമാണ് ഈ സന്ദർഭത്തിൽ സി എച്ച് സെന്റർ മാഹിയുടെ രക്തദാന ക്യാമ്പ് വളരെ പ്രശംസനീയമാണെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു...
ചടങ്ങിൽ കോടിയേരി സി എച്ച് സെന്റർ അഡ്മിനിസ്ട്രേറ്റർ ഖാലിദ് മാഷ് രക്തത്തിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു,,,
ചടങ്ങിൽ

74 തവണ രക്തദാനം നൽകിയ ഫൈസൽ ചെള്ളത്തിനെ സി എച്ച് സെന്റർ മാഹി സ്നേഹാദരവ് നൽകി... അരുൺ,,റഹീം,,ഫൈസൽ ചെള്ളത്ത്,,എന്നിവർ സംസാരിച്ചു,,,
എ.വി.അൻസാർ സ്വാഗതവും,,,മുഹമ്മദ് ത്വാഹ നന്ദിയും പറഞ്ഞു,,,
ഷക്കീർ,,,റിഷാദ് കൂടാളി,,,മിസ്ബഹ്,,,അബ്ദുള്ള,,,മുഹമ്മദ് റംസാൻ എന്നിവർ നേതൃത്വം നൽകി...

പള്ളൂർ അറവിലകത്ത് പാലം - ചാലക്കര റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം
മാഹി:പള്ളൂർ അറവിലകത്ത് പാലത്തിൽ നിന്നും ചാലക്കരയിലേക്ക് പോകുന്ന റോഡിൻ്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. ഈ റോഡിൽ നിറയെ മെറ്റലുകളും വലിയ ഗർത്തങ്ങളുമായി കാൽ നടയാത്രപോലും ദുഃസഹമായിരിക്കയാണ്. വലിയ ഇറക്കമായത് കാരണം ഈ റേഡിൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യസംഭവമായി മാറിയിരിക്കയാണ്. കേരള അതിർത്തി കൂടിയായ ഈ റോഡിലൂടെ കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ്ലൈൻ കൂടി ഇട്ടതോടെയാണ് റോഡിലാകെ കുഴികൾ നിറഞ്ഞ് ശോചനീയമായത്. ഈ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. ഈ റേഡിൻ്റെ ദുരിതത്തിന് അറുതി വരുത്തണമെന്ന ആവശ്യമുയർത്തി നാട്ടുകാർ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്

ന്യൂറോ റിഹാബ് സെൻറർ തുടങ്ങി
മാഹി: ടെസ്റ്റ് റിഹാബിന്റെ കീഴിൽ പ്രവർത്തിക്കുന്ന ന്യൂറോ റിഹാബ് സെൻറർ ഗ്രാമത്തി ജുമാമസ്ജിദിന് സമീപം മുൻ എംഎൽഎ . ഡോ : വി. രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ മാഹി എം എൽ എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
ടെസ്റ്റാ റിഹാബ് സെന്ററിന്റെ രണ്ടാമത്തെ യൂണിറ്റാണ് ഇന്ന് ഗ്രാമത്തിയിൽ ഉദ്ഘാടനം ചെയ്തത്.
മാഹി മേഖലയിലെ അംഗ പരിമിതരായവർക്ക് ആശ്വാസം പകരുന്ന പല പദ്ധതികളും, ദൂരവീക്ഷണം ലക്ഷ്യം വെച്ച് നിസ്വാർത്ഥമായ, മാനുഷ്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ടെസ്റ്റ് റിഹാബ് സെൻറർ എന്ന്എംഎൽഎ അഭിപ്രായപ്പെട്ടു.
മുതിർന്നവർക്കും കുട്ടികൾക്കും ഫിസിയോതെറാപ്പി,സ്പീച്ച് തെറാപ്പി,ബിഹേവിയർ ,
,തെറാപ്പി,എന്നീ സൗകര്യങ്ങൾ ലഭ്യമാണ്.
റഷീദ് പിടിപി ,ദിനേശൻ അംഗവളപ്പിൽ 'ഷറഫുദ്ദീൻ,റഷീദ് പി പി,
പ്രദീപ്,സി.കെഹസീന സംസാരിച്ചു.
ചിത്രവിവരണം: രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ശ്രവണ സഹായികൾ നൽകുന്നു
മാഹി:പുതുച്ചേരി വനിതാ ഭിന്നശേഷി വികസന കോർപ്പറേഷൻ .മാഹിയിൽ സംഘടിപ്പിച്ച നാലു ദിവസത്തെ ക്യാമ്പ് മാഹി അഡ്മിനിസ്ട്രേറ്റർ ഡി മോഹൻ കുമാറി |ൻറെ അധ്യക്ഷതയിൽ മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
കൃത്രിമ അവയവ നിർമ്മാണ കോർപ്പറേഷൻ്റെ സഹായത്തോടെ മാഹി മേഖലയിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും ശ്രവണ സഹായികളും, കൃത്രിമ ഉപകരണങ്ങളും നൽകും.
മാഹി വത്സരാജ് സിൽവർ ജൂബിലി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പരിശോധന മെയ് മാസം മൂന്നാം തീയതി വരെ നടക്കും.
ശ്രവണ സഹായി, വീൽ ചെയറുകൾ, ചക്ര കസേരകൾ, ക്രച്ചസുകൾ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന മൂന്നു ചക്ര സൈക്കിളുകൾ, വാക്കർ,പൂർണ അന്ധത ബാധിച്ച വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട് ഫോണുകൾ, അന്ധർക്കുള്ള സ്മാർട്ട് ഫോണുകൾ, എന്നിവ പരിശോധനയ്ക്ക് ശേഷം അർഹരായ ആളുകൾക്ക് അടുത്തമാസം ഇതേ സ്ഥലത്ത് വെച്ച് വിതരണം ചെയ്യുമെന്ന് എംഎൽഎ അറിയിച്ചു.
കൂടാതെ 60 വയസ്സ് കഴിഞ്ഞ പൗരന്മാർക്ക് ശ്രവണസഹായി വീൽചെയർ, വാക്കിംഗ് സ്റ്റിക്ക്, സ്പെനൽ ബെൽറ്റ് കോളർ ബെൽറ്റ് തുടങ്ങിയ ഉപകരണങ്ങളും, വിതരണം നടത്തും.
മാഹിയിലെ മുഴുവൻ ഭിന്നശേഷിക്കാർക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകാൻ ഗവൺമെൻറ് നടപടിയെടുക്കണമെന്ന് കഴിഞ്ഞ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു.
വനിതാ വികസന കോർപ്പറേഷൻ ഡയറക്ടർ പി.ശാന്തി. ഇം.എം.ടി.
ഇളങ്കോ. ടി.ജെ - ,അനിത സംസാരിച്ചു.
ചിത്രവിവരണം:മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു

നാർ കോ ടെററിസം അന്താരാഷ്ട്ര ഗൂഢാലോചന
മാഹി..നാർക്കോ ടെററിസത്തിലൂടെ ഭാരതത്തിന്റെ സംസ്‍കാരത്തെയും മനുഷ്യവിഭവശേഷിയും നശിപ്പിക്കാനുള്ള അന്താരാഷ്ട്ര ഗൂഡാലോചനയുടെ ഫലമാണ് മയക്കുമരുന്നിന്റെ അടുത്ത കാലത്തെ വ്യാപനമെന്ന് എഴുത്തുകാരനും ചിന്തകനുമായ. ബാബു ജയപ്രകാശ് അഭിപ്രായപ്പെട്ടു.
ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി സംഘടിപ്പിച്ച വൈചാരിക സദസ്സിൽ മയക്കുമരുന്നിലെ ദേശവിരുദ്ധത എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ സംസ്കാരത്തെയും ഭാരതത്തിന്റെ സമ്പത്ത് വ്യവസ്ഥയെയും തകർക്കാൻ ഉള്ള പദ്ധതിയുടെ ഭാഗമായി ചെറുപ്രായത്തിൽ തന്നെ മയക്കുമരുന്ന് ഉപയോഗിക്കുവാൻ തക്കവണ്ണം ഉള്ള ശൃംഖല സൃഷ്ടിക്കുകയാണ് അന്താരാഷ്ട്ര ഗൂഢാലോചനയിലൂടെ നടന്നുകൊണ്ടിരിക്കുന്നത്. ഈ വിപത്തിനെ നാം ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
കെ പി മനോജ് കുമാർ സ്വാഗതം പറഞ്ഞു അഡ്വ: ബി ഗോകുലൻ അധ്യക്ഷം വഹിച്ചു. ജനനി പ്രകാശൻ നന്ദി പ്രകാശിപ്പിച്ചു

യാത്രയയപ്പ്നൽകി
തലശ്ശേരി:തലശ്ശേരി പ്രാഥമിക സഹകരണ കാർഷികഗ് ഗ്രാമ വികസനബേങ്കിൽ നിന്ന് വിരമിക്കുന്ന സീനിയർ സുപ്രവൈസർ കെ.മീരാഭായിക്ക് യാത്രയയപ്പ്നൽകി.തലശ്ശേരി
വിക്ടോറിയഹോട്ടൽ ഓപ്പൺഓഡിറ്റോറിയത്തിൽനടന്നചടങ്ങിൽഗ്രാമവികസനബേങ്ക് പ്രസിഡണ്ട് എഅശോകൻ ഉൽഘാടനംചെയ്തു.സിക്രട്ടറി പി.വി.ജയൻ,പവിത്രൻവി,രവിപ്രസാദ്,മേഘ,ദിൻഷ,അബ്ദുൾമുനീർ, വിനോദൻകോട്ടായി, ദീപ,രാമകൃഷ്ണൻ,ഷെൽമ,ഷജിന,സുജാത എന്നിവർസംസാരിച്ചു.കെ.മീറാഭായ് മറുപടിപ്രസംഗംനടത്തി.

വർണ്ണകൂടാരം
ചമ്പാട്:ചമ്പാട് വായനശാല&ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ കളിയും,ചിരിയും,പാട്ടുമായി വർണ്ണകൂടാരം പരിപാടി ശ്രദ്ധേയമായി.കുട്ടികളിലെസർഗ്ഗാത്മകതയെ ഉണർത്താൻ ലൈബ്രറികൗൺസിൽ സംഘടിപ്പിച്ച പരിപാടിയാണ് വർണ്ണകൂടാരം.ചമ്പാട് എൽ.പിസ്കൂളിൽ ചേർന്ന പരിപാടി ലൈബ്രറി കൗൺസിൽ തലശ്ശേരി താലൂക്ക് സിക്രട്ടറി പവിത്രൻമൊകേരി ഉൽഘാടനം ചെയ്തു.യോഗത്തിൽ ടി.ഹരിദാസൻ,പി.എം.മനോജ്,എ.കെ.ദിനേശൻ,രജനിഎം.പി.എന്നിവർ സംസാരിച്ചു.കെ.ഹരിദാസൻസ്വാഗതവും ഷജിന.എം നന്ദിയും പറഞ്ഞു

മെയിദിന റാലി
സാർവ്വ ദേശിയ തൊഴിലാളി ദിനമായ മെയ്ദിനം CITU വിന്റെ ആഭിമുഖ്യത്തിൽ സമൂചിതമായി ആചരിച്ചു
പള്ളൂരിൽ നടന്ന മെയ്ദിന റാലി ബസ് മോട്ടോർ ഫെഡറേഷൻ CITU കണ്ണൂർ ജില്ലാ പ്രസിഡന്റ് കാരായി രാജൻ ഉൽഘാടനം ചെയ്തു ടി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു എ. രമേശ് ബാബു. വടക്കൻ ജനാർദ്ദനൻ. ഹാരിസ് പരന്തിരാട്ട്. വി ജയബാലു എന്നിവർ സംസാരിച്ചു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group