
സംഗീത വിദ്യാർത്ഥികൾ അരങ്ങേറ്റം നടത്തി
തലശ്ശേരി:പിണറായി പ്രണവപ്രിയ കോളേജ് ഓഫ് മ്യൂസിക്കിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 41 കുട്ടികളുടെ സംഗീതാർച്ചന ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ നടന്നു. 8 വയസ്സു മുതൽ 16 വയസ്സുവരെയുള്ള 24 പെൺകുട്ടികളും 17 ആൺകുട്ടികളുമാണ് അരങ്ങേറ്റത്തിൽ പങ്കാളികളായത്. കോളേജ് ഡയറക്ടർ പ്രദീപൻ മാസ്റ്ററുടെ സാന്നിധ്യത്തിൽ നടന്ന പ്രഥമ അരങ്ങേറ്റത്തിൽ കോഴിക്കോട് വിജയൻ മാസ്റ്റർ വയലിൻ., റിട്ടയർഡ് ഡി വൈ എസ് പി പ്രഭാകരൻ ആലക്കോട് മൃദംഗം, ശ്രീകുമാർ ആലക്കോട് ഘടം എന്നിവയിൽ പക്കമേളക്കാരായി. തുടർന്ന് ഈ വർഷത്തെ സംസ്ഥാന ടെലിവിഷൻ ഫിലിം അവാർഡ് ജേതാവും കോളേജ് പ്രിൻസിപ്പാളുമായ കൃഷ്ണഗീത യുടെ സംഗീത കച്ചേരി ദേവീ സന്നിധിയെ ഭക്തിസാന്ദ്രമാക്കി.
ചിത്ര വിവരണം: അരങ്ങേറ്റത്തിൽ പങ്കെടുത്ത പ്രണവ പ്രിയയിലെ സംഗീത വിദ്യാർത്ഥികൾ

അഭിനന്ദനങ്ങളോടെ

ചെറുകല്ലായി രക്തസാക്ഷികളെ അനുസ്മരിച്ചു
മാഹി:ഫ്രഞ്ച്വിരുദ്ധ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച എം.അച്ചുതന്റെയും പി.പി. അനന്തന്റെയും എഴുപത്തിഒന്നാം രക്തസാക്ഷി ദിനം ആചരിച്ചു പുഷ്പാർച്ചന യും അനുസ്മരണ യോഗവുമുണ്ടായി. സി പി എം കണ്ണുർ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു കെ.പി രാജേഷ് സ്വാഗതം പറഞ്ഞു സി പി എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനൻ പള്ളൂർ ലോക്കൽ സിക്രട്ടറി ടി.സുരേന്ദ്രൻ വി.
ജയബാലുസംസാരിച്ചു മാഹി ലോക്കൽ സിക്രട്ടറി കെ.പി നൗഷാദ് അധ്യക്ഷത വഹിച്ചു മുൻസിപ്പൽ മൈതാനിയിൽ നിന്നും അരംഭിച്ച പ്രകടനംവളവിൽകടപ്പുറത്ത് സമാപിച്ചു പൊതുയോഗം സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എം സി പവിത്രൻ ഉദ്ഘാടനംചെയ്തു സി പി എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനൻ മാഹി ലോക്കൽ സിക്രട്ടറി കെ.പി നൗഷാദ് പള്ളൂർ ലോക്കൽ സിക്രട്ടറിടി.സുരേന്ദ്രൻ വി. രൻജിന സംസാരിച്ചു പുത്തലം പുലരിയുടെ നാടകവുമുണ്ടായി
ചിത്രവിവരണം: സി.പി.എം. ജില്ലാ കമ്മിറ്റി യംഗം എം.സി. പവിത്രൻ ഉദ്ഘാടനം ചെയ്യുന്നു


നഗരസഭ സർഗ്ഗോത്സവം
കൊടിയേരിബാലകൃഷ്ണൻ
സ്മാരക ടൗൺഹാളിൽ
തലശ്ശേരി നഗരസഭ കുടുംബശ്രീ സർഗോത്സവം കൊടിയേരി ബാലകൃഷ്ണൻ സ്മാരക ടൗൺഹാളിൽ നഗരസഭ വൈസ് ചെയർമാൻ എം. വി. ജയരാജന്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ കെ എം ജമുണറാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഹജ്ജ് കർമ്മത്തിന് പോകുന്ന ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി സി അബ്ദുൽ ഖിലാബിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഹസ്‌ക്കേ സാഹിത്യ പുരസ്കാരം നേടിയ സുഗതബാലകൃഷ്ണൻ, കുടുംബശ്രീ സംസ്ഥാന തലത്തിൽ കവിതാരചന മത്സരത്തിൽ സമ്മാനാർഹയായ ഷീജ. എം. ബി,ബഡ്സ് ഒളിമ്പിയ കായിക മത്സരത്തിൽ സംസ്ഥാന തലത്തിൽ ലോവർ എബിലിറ്റി ബാസ്കറ്റ് ബോൾ ത്രോയിൽ രണ്ടാം സ്ഥാനം നേടിയ കെ പി സൗപർണിക എന്നിവരെ അനുമോദിച്ചു.സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ രേഷ്മ എൻ, സാഹിറ.ടി. കെ, സോമൻ.സി, കൗൺസിലർ ശ്രീശൻ കെ. എം, സി. ഡി. എസ്. ചെയർപേഴ്സൺ സനില സജീവൻ, സി ഡി എസ് വൈസ് ചെയർപേഴ്സൺ സാജിത ടീച്ചർ എന്നിവർ സംസാരിച്ചു. സി. ഡി. എസ് മെമ്പർ സെക്രട്ടറി ഹരി പുതിയില്ലത്ത് നന്ദി പറഞ്ഞു.. കുടുംബശ്രീ പ്രവർത്തകരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
ചിത്ര വിവരണം: നഗരസഭാ ചെയർ പേഴ്സൺ ജമുനാ റാണി ഉദ്ഘാടനം ചെയ്യുന്നു


വേലായുധൻ മൊട്ട -
സ്പിന്നിങ്ങ് മിൽ റോഡ് റീടാർ ചെയ്യണം
ന്യൂ മാഹി: പെരിങ്ങാടി വേലായുധൻ മൊട്ട ചിക്കൻ കടയ്ക്ക് സമീപത്തിലൂടെ കടന്നുപോവുന്ന വേലായുധൻ മൊട്ടയിൽ നിന്ന് സ്പിന്നിങ്ങ് മിൽ റോഡിൽ ചേരുന്ന റോഡിൽ കുടിവെള്ള പൈപ്പ് ഇടുന്ന പ്രവൃത്തി നടത്തിയതിനെത്തുടർന്ന് റോഡ് തകർന്നിരിക്കുകയാണ് കാൽനടയാത്രികർക്കും വാഹന യാത്രികർക്കും യാത്ര ക്ലേശം നേരിടുന്നു. വേനൽ മഴ കനത്താൽ യാത്രയോഗ്യമല്ലാതാകും എത്രയും വേഗം ടാറിങ്ങ് പ്രവൃത്തി നടത്തി യാത്ര ദുരിതം അവസാനിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം


മാഹി നാടകപ്പുരചൊക്ലിയിൽ സംഘടിപ്പിച്ച
സംസ്ഥാനതല നാടകോത്സവത്തിൽ
മേമുണ്ട ഹൈസ്കൂൾ അവതരിപ്പിച്ച ശ്വാസം
എന്ന നാടകത്തിൽ നിന്ന്


സതീഷ് നിര്യാതനായി.
തലശ്ശേരി:പുല്ല്യോട് കൃഷ്ണപ്പിള്ളാ സെൻറർ കാരക്കുന്നിൽ 'നാദം വീട്ടിൽ സതീഷ് (60) നിര്യാതനായി.
പരേതരായ കെ. കുമാരൻ-നളിനി എന്നിവരുടെ മകനാണ്. ഭാര്യ :റീന മക്കൾ: സൂര്യ, ആര്യ മരുമക്കൾ: സജിലേഷ്, ശരൺ, സഹോദരങ്ങൾ: നിഷ പരേതരായ . വിനോദ്, ദിനേഷ് , ഹിമജ ,


യാത്രയയപ്പ് നൽകി.
മാഹി: 36 വർഷത്തെ സേവനത്തിനു ശേഷം മാഹി വൈദ്യുതി വകുപ്പിൽ നിന്നും വിരമിക്കുന്ന ഐ എൻടി.യു.സി പ്രസിഡന്റ് കെ.രവീന്ദ്രന് മാഹി ഇലക്ട്രിസിറ്റി വർക്കേർസ് യൂണിയൻ യാത്രയയപ്പ് നൽകി. മുൻ ആഭ്യന്തര വകുപ്പ് മന്ത്രി ഇ. വത്സരാജ് ഉദ്ഘാടനം ചെയ്തു. .ഏ.വി. പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.ഹരീന്ദ്രൻ, കെ.രാധാകൃഷ്ണൻ മാസ്റ്റർ.രാജേന്ദ്രൻ, എൻ.മോഹനൻ സംസാരിച്ചു.സി.കെ.സമിൻ സ്വാഗതവും, .റിൻഷ രവീന്ദ്രൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: വിരമിക്കുന്ന കെ.രവീന്ദ്രനെ മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് പൊന്നാടയണിയിച്ച് ആദരിക്കുന്നു


ദീപജ്വാല സംഘടിപ്പിച്ചു
മാഹി:കാശ്മീർ പഹൽഗാമിൽ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് പ്രമാണം അർപ്പിച്ചു കൊണ്ട് ബി ജെ പി മാഹി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപജ്വാല സംഘടിപ്പിച്ചു.
.പള്ളൂർ ഇരട്ടപ്പിലാക്കൂൽ ടൗണിൽ സംഘടിപ്പിച്ച ദീപജ്വാല മാഹി മണ്ഡലം മുൻ പ്രസിഡന്റ് എ ദിനേശൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ അധ്യക്ഷത വഹിച്ചു. മഗനേഷ് മഠത്തിൽ, ത്രിജേഷ് കുമാർ,
ജീജ, ഷാജി, റീന, സാനിയ, ലളിതാസ് പനത്തറ, ചന്ദ്രൻ ചാലക്കര, സുധീർ മാഹി, നിമേഷ് മനോജ് പള്ളൂർ
നേതൃത്വം നൽകി
.jpg)

അബ്ദുൾ ലത്തീഫ് നിര്യാതനായി..
തലശ്ശേരി:കതിരൂർ പുല്യോട് പാട്യം ഗോപാലൻ നഗർ ഷാഹിദ മൻസിൽ അബ്ദുൽ ലത്തീഫ് (55) നിര്യാതനായി.. ചെന്നൈയിൽ വാഹന അപകടത്തിൽ പരുക്കേ റ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ : സൗജത്ത്. മക്കൾ : ഷമീം, സഫ്‌വാൻ, ഷഹന, സഫ്‌വാന. മരുമകൻ : മുഹമ്മദ്. സഹോദരങ്ങൾ : മജീദ്, നാസർ

ഇംഗ്ലീഷ് ഡിപ്ലോമ കോഴ്‌സുകൾക്ക്
റീമേറ്റ്സ് വഴി അപേക്ഷിക്കാം
മാഹി..റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ബംഗളുരു നടത്തുന്ന ഡിപ്ലോമ ഇൻ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ,പോസ്റ്റ് ഗ്രാജുയേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ് എന്നീ കോഴ്സുകൾക്ക് 2025 -26 ലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നു
ഈ കോഴ്സുകൾക്കുള്ള പരിശീലനം തലശ്ശേരിയിൽ വെച്ച് റീമേറ്റ്സ് നടത്തിവരുന്നു ചേരാൻ താല്പര്യമുള്ളവർ
വിശദാംശങ്ങൾക്ക് 9446675440,7559013412 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്


വി.പി. ബാലൻ നിര്യാതനായി
മാഹി:അഴിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിന് സമീപം ദേവി നിലയത്തിലെ വി.പി. ബാലൻ (75 ) നിര്യാതനായി. (റിട്ട. ഓഫീസ് സൂപ്രണ്ട് ഹോമിയോ മെഡിക്കൽ കോളേജ് കോഴിക്കോട് ). ഭാര്യ സുജാത , മക്കൾ: വൈശാഖ്,(എഞ്ചിനീയർ( യു.എൽ സി സി എസ് )ഡോ.വൈഷ്ണ. മരുമക്കൾ: ജമിഷ, എഞ്ചിനീയർ പൊന്ന്യം സബ്സ്റ്റേഷൻ പ്രശോഭ് (എഞ്ചിനീയർ ( യു.എൽ സി സി ).

ആദരാഞ്ജലികൾ അർപ്പിച്ചു
മാഹി :കോ - ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ പഹൽഗാമിൽ നടന്ന ഭീകരആക്രമത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു. പ്രിൻസിപ്പാൾ ഡോ: കെ ശ്രീലത സംഭവത്തെ അപലപിച്ച് സംസാരിക്കുകയും, വിദ്യാർത്ഥികൾ മെഴുകുതിരികൾ കത്തിച്ച് മൗനം ആചരിക്കുകയും ചെയ്തു.
.jpg)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group