
ഭൂമിവാതുക്കൽ പി.ഒ
കവർ പ്രകാശനം ചെയ്തു.
മാഹി.: മുരളി വാണിമേൽ എഴുതിയ ഭൂമിവാതുക്കൽ പി.ഒ. എന്ന ഗ്രന്ഥത്തിന്റെ കവർ പ്രകാശനം മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു നിർവ്വഹിച്ചു.
തന്നെ പെറ്റുവളർത്തിയ സമൂഹത്തിന്റെ ഗതകാല ചരിത്രവും, മിത്തുക്കളും, അനുഭവ സാക്ഷ്യങ്ങളുമെല്ലാം സന്നിവേശിപ്പിച്ചു കൊണ്ടുളള
രചനയാണ് മുരളി വാണിമേലിന്റെ ഭൂമിവാതുക്കൽപി.ഒ. എന്നഅമൂല്യ ഗ്രന്ഥമെന്ന് അദ്ദേഹം പറഞ്ഞു.
ഔദ്യോഗികജീവിതത്തിനിടയിൽ പലപ്പോഴായി വീണു കിട്ടിയ നേരങ്ങളിൽ മുഖപുസ്തകത്തിൽഎഴുതിയ ഓർമ്മക്കുറിപ്പുകൾ അടക്കം, ഈപുസ്തകത്തിൽ പേജുകളായി വരുന്നുണ്ട്. നാടിനെ കുറിച്ചുള്ള ഉൽക്കടമായ അഭിനിവേശവും, ഓർമ്മയുമാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം.
കോഴിക്കോട് ഹരിതം ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ കവർ പ്രകാശനം ഓൺലൈനായി പ്രസിദ്ധീകരിക്കുകയായിരുന്നു പുരുഷു .
മയ്യഴി വിദ്യാഭ്യാസ മേഖലയിൽ സുദീർഘമായ സേവനമനുഷ്ഠിക്കുകയും, മയ്യഴിയുടെ കലാ സാംസ്ക്കാരിക രംഗത്ത് നിറദീപ്തി ചൊരിയുകയും ചെയ്ത ഈ മാതൃകാദ്ധ്യാപകൻ, അക്കാദമിക് തലത്തിനുമപ്പുറം സർഗ്ഗപരതയുടെ നവീന ലോകത്തേക്ക് പുതു തലമുറയെ കൈ പിടിച്ചു നടത്തിച്ച പ്രതിഭാധനനായ ഗുരുനാഥൻ കൂടിയാണ്.
എഴുത്തിലും, വാക്കിലും നൂതനാശയങ്ങളെ അതരിപ്പിക്കാനുള്ള . അനിതരസാധാരണമായ സിദ്ധി വൈഭവം പുതിയ ഗ്രന്ഥത്തിൽ പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു.

ആയുർവേദ കോളേജിൽ
ദേശീയ സെമിനാർ സംഘടിപ്പിച്ചു.
മാഹി :രാജിവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ, പുതുച്ചേരി ആയുഷ് വകുപ്പ്, നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡ് എന്നിവയുടെ സഹകരണത്തോടെ "ക്ലിനിക്കൽ പ്രാക്ടീസ് ഇൻ ആയുർവേദ എന്ന വിഷയത്തിൽ ദേശീയ സെമിനാർ -അഥർവ് 2025- സംഘടിപ്പിച്ചു.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ മാഹി എം.എൽ. എ.രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ആയുർവേദ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി പൊതുജനങ്ങൾക്ക് നല്ല സേവനം നൽകുന്നത്തിനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, പുതിയ കെട്ടിട നിർമ്മാണം സമയ ബന്ധിതമായി പൂർത്തിയാക്കുമെന്നും എം എൽ എ കൂട്ടിച്ചേർത്തു.
സംസ്ഥാന ആയുഷ് വകുപ്പ് ഡയറക്ടർ ഡോ. ആർ. ശ്രീധരൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ മാഹി റീജിയണൽ അഡ്മിനിസ്‌ട്രേറ്റർ ഡി.മോഹൻ കുമാർ മുഖ്യ ഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. കുബേർ സംഖ് സ്വാഗതവും, അസോസിയേറ്റ് പ്രൊഫസർ ഡോ. ഷൈൻ എസ് നായർ നന്ദിയും പറഞ്ഞു.
തുടർന്നു നടന്ന സെമിനാറിൽ വിദഗ്ദ്ധ ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിൽ വിഷയയാവതരണം നടന്നു. പേപ്പർ പ്രസന്റേഷൻ മത്സരഇനത്തിൽ വിവിധ സംസ്ഥാനത്തെ ആയുർവേദ കോളേജുകളിൽ നിന്നുള്ള ബിരിദാനന്തര ബിരുദ വിദ്യാർത്ഥികൾ പങ്കെടുത്തു. സെമിനാറിൽ
വിവിധ ആയുർവേദ കോളേജുകളിൽ നിന്നായി ഇരുന്നൂറോളം പേർ സെമിനാറിൽ സംബന്ധിച്ചു.
ചിത്രവിവരണം:മാഹി എം.എൽ. എ.രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു


ദീപജ്വാല സംഘടിപ്പിച്ചു
മാഹി:കാശ്മീർ പഹൽഗാമിൽ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് പ്രമാണം അർപ്പിച്ചു കൊണ്ട് ബി ജെ പി മാഹി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപജ്വാല സംഘടിപ്പിച്ചു.
.പള്ളൂർ ഇരട്ടപ്പിലാക്കൂൽ ടൗണിൽ സംഘടിപ്പിച്ച ദീപജ്വാല മാഹി മണ്ഡലം മുൻ പ്രസിഡന്റ് എ ദിനേശൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ അധ്യക്ഷത വഹിച്ചു. മഗനേഷ് മഠത്തിൽ, ത്രിജേഷ് കുമാർ, ജീജ, ഷാജി, റീന, സാനിയ, ലളിതാസ് പനത്തറ, ചന്ദ്രൻ ചാലക്കര, സുധീർ മാഹി, നിമേഷ് മനോജ് പള്ളൂർനേതൃത്വം നൽകി
ചിത്രവിവരണം:എ ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു


എൻ.പി.ശാരദ നിര്യാതയായി
ന്യൂമാഹി ശാരദാലയത്തിൽ എൻ.പി.ശാരദ (82) നിര്യാതയായി. ഭർത്താവ്: പരേതനായ വി.ശേഖരൻ. മക്കൾ: എൻ.പി.സരോഷ് (ക്രിദേശി ഹോട്ടൽ ന്യൂമാഹി), എൻ.പി സുജിത് കുമാർ (ബഹറിൻ). മരുമക്കൾ: കെ.സുജാത (പാനൂർ), ലസിത.എൻ.പി. സഹോദരങ്ങൾ: വസന്ത, രോഹിണി, പരേതരായ എൻ.പി ഭാസ്കരൻ (മുൻ പ്രസിഡണ്ട്, ന്യൂമാഹി മണ്ഡലം കോൺഗ്രസ് ), നാരായണൻ, അനന്തൻ, ലീല, കൗസല്യ. സംസ്കാരം നാളെ (27/4/25) ഉച്ചക്ക്2 മണിക്ക് വീട്ടുവളപ്പിൽ

ഉത്തരമേഖല ബാസ്കറ്റ്ബോൾ മത്സരം
മുബാറക്ക ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ
തലശ്ശേരി: മുബാറക് ഹയർ സെക്കണ്ടറി സ്കൂൾ നവതിയാഘോഷത്തിന്റെ ഭാഗമായി സ്കൂൾ സ്ഥാപക കമ്മിറ്റി അംഗവും മുൻ കേരള സ്പീക്കറുമായിരുന്ന കെ എം സീതി സാഹിബിന്റെ സ്‌മരണക്കായി ഉത്തരമേഖല ബാസ്ക്കറ്റ് ബോൾ മത്സരം മെയ് 10, 11 തീയ്യതികളിലായി മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂൾ ബാസ്ക്കറ്റ് ബോൾ ഗ്രൗണ്ടിൽ നടക്കും. കാസർഗോഡ് മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെ സ്ഥാപനങ്ങളിലെയും ക്ലബുകളിലെയും 15 വയസ്സ് മുതൽ 19 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാവാൻ അവസരം ലഭിക്കും . ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ടീമുകൾക്ക് സീതി സാഹിബ് മെമ്മോറിയൽ പ്രൈസ് മണിയും ട്രോഫിയും നൽകും. താല്പര്യമുള്ള ടീമുകൾ മെയ് 3 ന് മുമ്പായി വയസ്സ് തെളിയിക്കുന്നതിനു വേണ്ടി ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ സഹിതം പേര് രജിസ്റ്റർ ചെയ്യണം.
വിവരങ്ങൾക്ക്: ഫോൺ: 94963 54786, 92073 01633.
മാനേജർ സി ഹാരിസ് ഹാജി, സംഘാടക സമിതി ചെയർമാൻ എ കെ സകരിയ്യ,
സംഘാടക സമിതി കൺവീനർ ബഷീർ ചെറിയാണ്ടി,പ്രിൻസിപ്പൽ ടി എം മുഹമ്മദ് സാജിദ്,പ്രധാനാധ്യാപകൻ കെ പി നിസാർ,
സംഘാടക സമിതി ഭാരവാഹികളായ പ്രൊഫ: എ പി സുബൈർ, തഫ്ലിം
മാണിയാട്ട്, എ എൻ പി ഷാഹിദ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.


സാധന നിര്യാതയായി
തലശ്ശേരി: കൊളശ്ശേരി താഴെ കോളശ്ശേരി വീട്ടിൽ കെ.സാധന(64) അന്തരിച്ചു. ഭർത്താവ്: പരേതനായ വിജയകുമാരൻ (റിട്ട. ബിഎസ്എൻഎൽ). മക്കൾ: കെ. സബിൻ, കെ.സുബിന, കെ.നിബിൻ.
മരുമക്കൾ: നീതു, നിജു, സനൂപ.
സഹോദരൻ: കെ.ഉദയകുമാർ( ഇൻഷുറൻസ് അഡ്വൈസർ).


തലശ്ശേരി ടൗണിൽ നടത്തിയ പ്രതിഷേധ ജ്വാല
എൻസിപിഎസ് തലശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തീവ്രവാദത്തിനെതിരെ തലശ്ശേരി ടൗണിൽ നടത്തിയ പ്രതിഷേധ ജ്വാല, എൻസിപിഎസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ സുരേശൻ ഉദ്ഘാടനം ചെയ്തു. NCP S തലശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് പുരുഷു വരക്കൂൽ അധ്യക്ഷത വഹിച്ചു, എൻസിപിഎസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ വി രജീഷ്, ശിവപ്രസാദ് കെ പി, മുസ്തഫ കെ, ജോസ് പ്രകാശ് എന്നിവർ സംസാരിച്ചു, എം സുരേഷ് ബാബു, പി.വി. രമേശൻ, പ്രവീൺ കുമാർ, എ.കെ. മനോജ്, രജിന പ്രവീൺ എന്നിവർ നേതൃത്വം നൽകി.
.jpg)

ജനറൽ ബോഡി യോഗം
മാഹി: മാഹി വൈദ്യുതി വകുപ്പ് ടെക്നിക്കൽ സർട്ടിഫിക്കറ്റ് (ഐ.ടി.ഐ) വെൽഫേർ യൂനിയൻ 2025-26 ജനറൽ ബോഡി യോഗം പള്ളൂർ അറവിലകത്ത് പാലം എക്സ് സർവ്വീസ്മെൻ ഹാളിൽ വെച്ച് നടന്നു. ദീപേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സജീവ്, രാജേഷ്, മനോജ് കുഞ്ഞിപ്പുര, നിജിൽ, നിഷാന്ത്, റിജിൻ രാജ്, നിധിൻ, ഷാംജിത്ത്, ഗിരീഷ്, പ്രമോദ്, സുനിൽക്കുമാർ എന്നിവർ സംസാരിച്ചു.
പുതുതായി നിയമനം നടത്തുന്ന കൺസ്ട്രക്ഷൻ ഹെൽപ്പർ തസ്തികയിലേക്ക് പ്രാദേശിക സംവരണം ഏർപ്പെടുത്തണമെന്ന് ലെഫ്റ്റനൻ്റ് ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നല്കി.
ഭാരവാഹികളായി താഴെ പറയുന്നവരെ തെരെഞ്ഞെടുത്തു:
പ്രസിഡണ്ട്: പി.എം. പ്രമോദ്
വൈസ് പ്രസിഡണ്ട് : കെ.റിജിൻ
ജനറൽ സെക്രട്ടറി: എം.ഷിജിത്ത്
ജോ. സെക്രട്ടറി: പി.വിപിൻ
ട്രഷറർ: കെ.സുനിൽക്കുമാർ
എക്സിക്യൂട്ടീവ് മെമ്പർമാർ:
വി.പി.ഗിരീഷ്, എ.കെ.രൂപേഷ്, കെ.പി.മനോജ്,
വി.പി.നിജിൽ, ജി.പി.പ്രകാശൻ

യാത്രയയപ്പ് നൽകി.
മയ്യഴി: 36 വർഷത്തെ സേവനത്തിനു ശേഷം മാഹി വൈദ്യുതി വകുപ്പിൽ നിന്നും വിരമിക്കുന്ന INTUC പ്രസിഡന്റ് K. രവീന്ദ്രൻ (SI B C) ന് മാഹി ഇലക്ട്രിസിറ്റി വർക്കേർസ് യൂണിയൻ (INTUC) യുടെ നേത്യത്വത്തിൽ നടന്ന യാത്രയയപ്പ് യോഗം മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയും യൂണിയൻ ഹോണററി പ്രസിഡണ്ടുമായ ശ്രീ. ഇ. വത്സരാജ് ഉദ്ഘാടനം ചെയ്തു. ശ്രീ.ഏ.വി. പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു.ശ്രീ.കെ.ഹരീന്ദ്രൻ, ശ്രീ.കെ.രാധാകൃഷ്ണൻ മാസ്റ്റർ, ശ്രീ.രാജേന്ദ്രൻ, ശ്രീ.മോഹനൻ എന്നിവർ ആശംസ അറിയിച്ചു.ശ്രീ.സി.കെ.സമിൻ സ്വാഗതവും, ശ്രീമതി.റിൻഷ രവീന്ദ്രൻ നന്ദിയും പറഞ്ഞു.

കെ.. രവീന്ദ്രനെ മുൻ മന്ത്രി
ഇ.വത്സരാജ് പൊന്നാട
അണിയിച്ച് ആദരിക്കുന്നു
36 വർഷത്തെ സേവനത്തിനു ശേഷം മാഹി വൈദ്യുതി വകുപ്പിൽ നിന്നും വിരമിക്കുന്ന INTUC പ്രസിഡന്റ് കെ.. രവീന്ദ്രനെ മുൻ മന്ത്രി
ഇ.വത്സരാജ് പൊന്നാട അണിയിച്ച് ആദരിക്കുന്നു

ഷുഹൈബ് കൊലപാതക കേസ്
വിചാരണ മെയ് 30 ലേക്ക് മാറി.
തലശ്ശേരി: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബ് കൊലപാതക കേസിൽ വിചാരണക്ക് ഹാജരാവേണ്ടിയിരുന്ന സാക്ഷികൾ ഹാജരാവാത്തതിനെ തുടർന്ന് വിചാരണ നടപടികൾ മെയ് 30 ലേക്ക് മാറ്റി. കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് വരെ വിചാരണ മാറ്റി വെക്കണമെന്ന ഹരജി കോടതി സ്വീകരിച്ചില്ല.എന്നാൽ പ്രധാന സാക്ഷികളെ പഠിപ്പിക്കാൻ സമയം അനുവദിക്കണമെന്ന അഡ്വ.ജസ്റ്റിൻ നൽകിയ ഹരജിയിൽ പ്രോസിക്യൂഷനും വിചാരണ കോടതി ജഡ്ജിയും പ്രതിഭാഗം അഭിഭാഷകരും ഒന്നിച്ചിരുന്നു തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിചാരണ മെയ് 30 ലേക്ക് മാറ്റിയത്.
യൂത്ത് കോൺഗ്രസ്സ് നേതാവായിരുന്ന എടയന്നൂരിലെ സ്കൂൾ പറമ്പത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ എസ്.പി.ഷുഹൈബിനെ (29) 2018 ഫിബ്രവരി 12 ന് രാത്രി പത്തരക്ക് ശേഷം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കുത്തി കൊലപ്പെടുത്തിയത്.
തെരൂർ എന്ന സ്ഥലത്തുള്ള ഉറി എന്ന ചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്നു ഷുഹൈബ്.കെ.എൽ. 13 എ.കെ. 5278 വാഗണർ കാറിലുമായി എത്തിയ സി.പി. എം. പ്രവർത്തകരാണ് കൊലപാതകം നടത്തിയതും. കീഴൂരിലെ റിയാസ് മൻസിലിൽ റിയാസ്, നൗഷാദ്, ഇസ്മയിൽ, മൊയ്തീൻ തുടങ്ങിയവർക്കും പരിക്കേറ്റിരുന്നു. തില്ലങ്കേരിയിലെ ലക്ഷ്മി നിലയത്തിൽ ആകാശ് എം.വി.( 34 )പഴയ പുരയിൽ രജിൻ രാജ് (32)കൃഷ്ണാ നിവാസിൽ ദീപക് ചന്ദ് (33)തയ്യുള്ളതിൽ അസ്കർ ടി.കെ.( 34 ) മുട്ടിൽ വീട്ടിൽ അഖിൽ കെ (30)പുതിയ പുരയിൽ അൻവർ സാദത്ത് പി.പി. ( 30 ) നിലാവിൽ നിജിൽ സി (30)അഭിനാഷ് പി.കെ ( 3 2 )കരുവോട്ട് ജിതിൻ എ.( 30 ) സാജ് നിവാസിൽ സജ്ജയ് കെ ( 31 )രജത് നിവാസിൽ കെ.രജത് ( 29 ) സംഗീത് കെ.വി.(29) ബൈജു കെ.( 43 )പ്രശാന്ത് കെ.പി (52)സനീഷ് എ.പി (35) മുട്ടിൽ സുബിൻ കെ.( 34 ) കേളോത്ത് പ്രജിത്ത് വി ( 33 ) എന്നിവരാണ് കേസിലെ പ്രതികൾ.
പോലീസ് ഓഫീസർമാരായ എ.വി. ജോൺ, വി.എൻ.വിനോദ്, രാജീവ് കുമാർ,റഫീഖ്, രതീഷ് കുമാർ,സജിത്ത്, പ്രേമലത, ശശീന്ദ്രൻ, ഗിരീഷ്, സിജു കെ. ഡോ. പ്രേംനാഥ്, ഡോ. ലേവിഷ് വസീം, ഡോ.പ്രദീപ് കുമാർ, ഡോ.പ്രത്യൂഷ്, ഡോ. ദീപേഷ്, വിരലടയാള വിദഗ്ദ സിന്ധു പി.വില്ലേജ് ഓഫിസർമാരായ സജിന കെ.വി.ബാബുരാജ്, വി.രാജീവൻ,സൈന്റിഫിക് ശ്രുതി ലേഖ കെ.എസ്.പബായത്ത് സിക്രട്ടറി അനിൽ കുമാർ എം.വി.ഐ.ജയറാം തുടങ്ങിയവരാണ്പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി അഡീ. ജില്ലാ ഗവ.പ്ലീഡർ അഡ്വ.കെ.രൂപേഷ് ആണ് ഹാജരാവുന്നത്.മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് റൂബി.കെ.ജോസ് മുമ്പാകെയാണ് കേസ് പരിഗണിച്ച് വരുന്നത്.
പ്രതികൾക്ക് വേണ്ടി അ ഡ്വ എൻ.ആർ. ഷാനവാസ് ആണ് ഹാജരാവുന്നത്.

ലോറിയിൽ നിന്നും പണം കവർന്ന കേസിൽ
രണ്ട് പേർ അറസ്റ്റിൽ
തലശ്ശേരി: നിർത്തിയിട്ട ലോറിയിൽ നിന്നും പതിനാല് ലക്ഷത്തോളം രൂപ കവർന്ന കേസിൽ ലോറിക്ലീനർ ഉൾപ്പെടെ രണ്ട് പേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
ലോറി ക്ലീനർ ആയിരുന്ന വടക്കുമ്പാട് ശ്രീ നാരായണ സ്കൂളിനടുത്തുള്ള മീത്തലെ വടയിൽ ടി.കെ.ജറീഷ് (31) സഹായി ആയ വടക്കുമ്പാട് പുതിയ റോഡിലെ ദയാലയത്തിൽ എം.സി.അഫ്നാസ് (34) എന്നിവരെയാണ് എസ്.ഐ.പ്രശോഭ് അറസ്റ്റ് ചെയ്തത്.

വടകര ചോളം വയലിലെ ആശാപുരത്ത് പ്രജീഷിന്റെ ഉടമസ്ഥതയിലുള്ള ഡി.ഡി. 01 എ. 9282 ലോറിയിലെ ഡ്രൈവറുടെ കേമ്പി നിൽ സൂക്ഷിച്ച പണമാണ് ഇതേ ലോറിയിലെ ക്ലീനറും സഹായിയും കൂടി ലോറിയുടെ ഗ്ലാസ് പൊളിച്ച് കവർച്ച നടത്തിയതായി കേസ്.
മുംബൈയിൽ കൊപ്ര വിറ്റ് കിട്ടിയ പണമാണ് ലോറിയിൽ സൂക്ഷിച്ചിരുന്നത്. മുംബൈയിൽ നിന്നും എത്തിയ ലോറി എരഞ്ഞോളിബൈപാസിനടുത്ത് നിർത്തി ഇട്ടതായിരുന്നു .

ടി.വി.രാജേഷ് നിര്യാതനായി
തലശേരി:കതിരൂർ ടൗണിലെ വ്യാപാരിയായ ടി വി രാജേഷ് (52) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി കതിരൂർ യൂണിറ്റ് സെക്രട്ടറിയാണ് കതിരൂർ ശ്രീ സൂര്യനാരായണ ക്ഷേത്രം ചെയർമാൻ, കതിരൂർ പബ്ലിക് വെൽഫെയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഞായറാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ. അച്ഛൻ പരേതനായ ടി.വി രാഘവൻ, അമ്മ: രോഹിണി. ഭാര്യ :ഷൈമ, മക്കൾ ഐശ്വര്യ, ദേവിക സഹോദരങ്ങൾ : രജിന (മാഹി). സുനിൽ (കച്ചവടം-ചെന്നൈ). സുമേഷ് (ബിസിനസ്- ബാംഗ്ലൂർ) സഹോദരി ഭർത്താവ് കെ.ടി സജീവൻ ഫിഷറീസ് മാഹി)


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group