
കെ.കെ. മാരാർക്ക്
എം. പുരുഷു മാസ്റ്റർ അവാർഡ്
ന്യൂമാഹി: വിഖ്യാത ചിത്രകാരനും, നാടൻ കലാ ഗവേഷകനും, പ്രമുഖ പ്രഭാഷകനുമായ കെ.കെ. മാരാർ പുന്നോൽ സർവ്വീസ് സഹകർണ ബേങ്ക് ഏർപ്പെടുത്തിയ പ്രഥമ എം. പുരുഷു മാസ്റ്റർ അവാർഡിന്നർഹനായി.
നാമുഹ്യ രാഷ്ട്രീയ സഹകരണ രംഗത്തെ നിറസാന്നിദ്ധ്യവും, പുന്നോൽ സർവ്വിസ് സഹകരണ ബേങ്കിന്റെ പ്രസിഡണ്ടുമായിരുന്ന എം.പുരുഷു മാസ്റ്റരുടെ സ്മരണയ്ക്കായാണ് അവാർഡ് ഏർപ്പെടുത്തിയത്. 15000 രൂപയും ശിൽപ്പവും കീർത്തിമുദ്രയും അടങ്ങിയതാണ് അവാർഡ്. മെയ് 23 ന് വൈ. 5 മണിക്ക് അവാർഡ് ദാനം നടക്കുമെന്ന് ബേങ്ക് പ്രസിഡണ്ട് എം.രഘുരാമൻ അറിയിച്ചു.

അഭിനന്ദനങ്ങൾ

ലിഫ്റ്റിൽ കുടുങ്ങി: ഫയർഫോഴ്സുകാർ തുണയായി
തലശ്ശേരി: പുതിയ ജില്ലാ കോടതി സമുഛയത്തിൽ ഏർപ്പെടുത്തിയ ഫയർലിഫ്റ്റ് എന്ന പേരിലുള്ള ലിഫ്റ്റിൽ കയറിയ പോക്സോ കോടതിയിലെ വാനിതാ പൊലീസ് ലൈസൺ ഓഫീസർശ്രീജയും മറ്റ് രണ്ട് പേരും ലിഫ്റ്റിൽ കുടുങ്ങി. തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് മൂന്ന്പേരെയും രക്ഷപ്പെടുത്തിയത്.
ഇന്നലെ രാവിലെ പത്തേകാൽ മണിയോടെയാണ് സംഭവം. പുതിയ കോടതിയിലെ നാലാം നിലയിൽ പ്രവർത്തിച്ചു വരുന്ന ജില്ലാ ഗവ.പ്ലിഡർ ഓഫീസിൽ നിന്ന് വന്ന ലൈസൺ ഓഫീസറും മറ്റ് രണ്ട് പേരും അവിടെ നിന്നും താഴെക്ക് ലിഫ്റ്റിൽ കയറിയെങ്കിലും താഴോട്ട് പോകവെ വഴിമധ്യേ ലിഫ്റ്റ് പ്രവർത്തനം നിലക്കുകയായിരുന്നു.
തുടർന്ന് ശ്രീജ മറെറാരു ലയ്സൺ ഓഫീസറായ സുനിൽ കുമാറിനെ വിളിച്ചതിനാൽ ഉടൻ തന്നെ ഫയർഫോഴ്സിൽ വിവരമറിയച്ചതിനെ തുടർന്ന് തലശ്ശേരിയിൽ നിന്നുമെത്തിയ ഫയർ ഫോഴ്സാണ് മൂന്ന് പേരെയും രക്ഷപ്പെടുത്തിയത്.
ഈ ലിഫ്റ്റ് ഉദ്ഘാടനം നടന്ന ദിവസം മുതലേ പലരും ലീഫ്റ്റിൽ കുടുങ്ങിയിട്ടുണ്ടത്രെ.. ഇവിടെ ലിഫ്റ്റ് ഓപ്പറേറ്റർമാരുമില്ല.
ചിത്രവിവരണം: ഫയർഫോഴ്സുകാർ ലിഫ്റ്റിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നു


തലയിൽ കലം കുടുങ്ങിയ രണ്ടു വയസുകാരിക്ക് രക്ഷകരായി അഗ്നി രക്ഷാ സേന
തലശ്ശേരി : കളിക്കുന്നതിനിടയിൽ തലയിൽ അലുമിനിയം കലം കുടുങ്ങിയ രണ്ടു വയസുകാരിക്ക് രക്ഷകരായി തലശ്ശേരി അഗ്നി രക്ഷാ സേന. അണ്ടലൂർ മുണ്ടുപറമ്പിൽ താമസിക്കുന്ന രണ്ടു വയസുകാരിയുടെ തലയിലാണ് കഴിഞ്ഞ ദിവസം കലം കുടുങ്ങിയത്.
വ്യാഴാഴ്ച ഉച്ചയോടെ യാണ് സംഭവം. അടുക്കളയിൽ പാത്രം കൊണ്ട് കളിക്കുമ്പോഴാണ് അബദ്ധത്തിൽ കുട്ടിയുടെ തലയിൽ അലൂമിനിയത്തിൻ്റെ കലം കുടുങ്ങിയത്. ഉടൻ തന്നെ വീട്ടുകാർ എല്ലാം ചേർന്ന്

കലം ഊരിമാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് കരയുന്ന കുട്ടിയേയും കൊണ്ട് വീട്ടുകാർ തലശ്ശേരി ഫയർ സ്റ്റേഷനിൽ എത്തിയത്. ഏറെ സമയമെടുത്താണ്
കുട്ടിയുടെ തലയിൽ കുടുങ്ങിയ അലൂമിനിയത്തിൻ്റെ കലം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ മുറിച്ചു നീക്കിയത്.
അസി. സ്റ്റേഷൻ ഓഫീസർ ഒ.കെ.രജീഷ്, സീനിയർ ഫയർ ആൻസ് റസ്ക്യു ഓഫീസർമാരായ ബി.ജോയ്, ബിനീഷ് നെയ്യോത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു. രക്ഷാപ്രവർത്തനം
.jpg)

അംബേദ്കറും ദേശീയതയും
സെമിനാർ സംഘടിപ്പിച്ചു
മാഹി:ബി.ജെ പി. മാഹി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളൂർ എ വിഎസ് ഹാളിൽ അംബേദ്കറും ദേശീയതയും എന്ന വിഷയത്തെ കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.
പുതുച്ചേരി എംഎൽഎ അശോക് ബാബു ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് പ്രബീഷ് കുമാർ അധ്യക്ഷത വഹിച്ചു.
എ ദിനേശൻ മുഖ്യഭാഷണം നടത്തി.
കിസാൻ മോർച്ച സംസ്ഥാന പ്രസിഡണ്ട് പുകഴേന്തി സംസാരിച്ചു.
മണ്ഡലം സെക്രട്ടറി മഗ്നീഷ് കുമാർ സ്വാഗതവും പുനത്തിൽ ദാമോദരൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം:
പുതുച്ചേരി എംഎൽഎ അശോക് ബാബു ഉദ്ഘാടനം ചെയ്യുന്നു

ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്
മാഹി: ഇടയിൽ പീടിക ശ്രീനാരായണ ആദർശ പരിപാലന സംഘം ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. 27 ന് 3.30ന് ഗുരുമന്ദിരത്തിലാണ് പരിപാടി.നാദാപുരം എസ്.ഐ സി.കെ. ബിനു രാജ് ക്ലാസ് നയിക്കും.. പ്രസിഡൻ്റ് പി.എം. ജയചന്ദ്രൻ അധ്യക്ഷത വഹിക്കും - മുൻ എം.എൽ.എ. ഡോ. വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.


പ്രതിഷേധജ്വാല സംഘടിപ്പിച്ചു
മാഹി:ഭീകരവാദം തുലയട്ടെ എന്ന മുദ്രാവാക്യമുയർത്തി ഡിവൈ.എഫ് ഐപള്ളൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളൂർ ബി.ടി.ആർ. മന്ദിര പരിസരത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കെ.കെ. ആദർശ് അദ്ധ്യക്ഷത വഹിച്ചു സിപിഎം തലശ്ശേരി ഏരിയ കമ്മിറ്റി അംഗം വി ജനാർദ്ധനൻ ഉദ്ഘാടനം ചെയ്‌തു മേഖല പ്രസിഡണ്ട്ടി. ഷറഫ്രാസ് സ്വാഗതം പറഞ്ഞു
ചിത്രവിവരണം: വി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്യുന്നു.


സെഞ്ച്വറി നേടിയ ക്യാപ്റ്റൻ വി എൻ നിവേദ്യമോൾ
പെരിന്തല്‍മണ്ണയിൽ നടന്ന 19 വയസ്സിന് താഴെയുളള പെൺകുട്ടികളുടെ ഉത്തര മേഖല അന്തർജില്ല മൽസരത്തിൽ കോഴിക്കോടിനെതിരെ കണ്ണൂരിന് വേണ്ടി സെഞ്ച്വറി നേടിയ ക്യാപ്റ്റൻ വി എൻ നിവേദ്യമോൾ

പഹൽഗാം: ആദരാഞ്ജലികൾ അർപ്പിച്ചു
തലശ്ശേരി: ജവഹർ കൾച്ചറൽ ഫോറത്തിന്റെ ആദിമുഖ്യത്തിൽ കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു. തലശ്ശേരി ശാരദാ കൃഷ്ണയ്യർ ഓഡിറ്റോറിയത്തിൽ മെഴുക് തിരി തെളിയിച്ചു.
പ്രൊഫ ഏ.പി സുബൈർ, കെ. മുസ്തഫ ഏകെ ഇബ്രാഹിം ' എം.വി സതീശൻ, വി കെ വി റഹീം, സുരേന്ദ്രൻ കൂവക്കാട്, കെ.വി. ഗോകുൽദാസ്, പി. ഇമ്രാൻ. കെ.പി. രൻജിത്ത് കുമാർ സംസാരിച്ചു. കെ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.
പി കെ. ഗുലാം സ്വാഗതവും സി.ഒ. ടി ഹാഷിം നന്ദിയും പറഞ്ഞു
ചിത്ര വിവരണം: പഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് ആദരാജ്ഞലികൾഅർപ്പിക്കുന്നു

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്
വിറകുപുര കത്തി നശിച്ചു.
തലശ്ശേരി : ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വിറകുപുര കത്തി നശിച്ചു.എരഞ്ഞോളി വടക്കുമ്പാട് കപ്പരച്ചാൽ കുളത്തിന് സമീപം
ഐ പി ദാമോദരൻ്റെ വീടിനോട് ചേർന്നുള്ള വിറകുപുരയിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. കപ്പരച്ചാൽ കുളത്തിന് സമീപത്തെ "ദിൽരാന "യിൽ ഐ പി ദാമോദരന്റെ വീടിനോട് ചേർന്നുള്ള ഷെഡിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടാണ് പൊട്ടിത്തെറിച്ചത്.പുലർച്ചെ ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ കോൺക്രീറ്റ് വിറക് പുരയിൽ നിന്നും തീ ആളികത്തുന്നതാണ് കണ്ടത്. വിറകും മറ്റു സാധനങ്ങളും പൂർണമായും കത്തി നശിച്ചു.ഉടൻതന്നെ നാട്ടുകാരും തലശ്ശേരിയിൽ നിന്നും എത്തിയ ഫയർ ഫോഴ്സും ചേർന്നാണ് തീയണച്ചത്
കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു.
ചിത്ര വിവരണം: വിറകുപുര കത്തിനശിച്ച നിലയിൽ
നാടകോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും
ചൊക്ലി: മാഹി നാടക പുരയുടെ നാലാമത് അഖില കേരള പഞ്ചദിന നാടകോത്സവം ഡ്രാമ ഫിയസ്റ്റ - 2025 ന് ഇന്ന് രാത്രി 7 മണിക്ക് ചൊക്ലി രാമവിലാസം ഹൈസ്കൂളിൽ തിരശ്ശീല ഉയരും.
പ്രമുഖനാടകകൃത്തും സംവിധായകനുമായിരുന്ന രാജശേഖരൻ ഓണത്തുരിത്തിന്റെ സ്മരണയ്ക്കായി നടക്കുന്ന മത്സരത്തിൽ 15 നാടകങ്ങൾ അവതരിപ്പിക്കപ്പെടും
.ഇന്ന് വൈകി ട്ട് ഏഴിന് തൃശ്ശൂർ മാജിക്കൽ തി യേറ്റർ ഫോറം ഫോർ ആർട്സ് അവതരിപ്പിക്കുന്ന 'ജനുസ്സ്' രാ ത്രി ഒമ്പതിന് ആലപ്പുഴ മരുതം തിയേറ്റർ ഗ്രൂപ്പിൻ്റെ 'മാടൻ മോ ക്ഷംഎന്നീ നാടകങ്ങൾ അരങ്ങേറും.', 27 ന് വെകിട്ട് ഏഴിന് മാ ഹി നാടകപ്പുരയുടെ 'രമണം', രാ ത്രി 8.30ന് വടകര മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിന്റെ 'ശ്വാസ', 9.30ന് പെരളശേരി ഹയർ സെക്കൻഡറി സ്കൂൾ തയ്യാറാക്കിയ "പ്രകാശ് ടാക്കിസ്', 10ന് വെള്ളൂർ സർഗം നാടക വേദിയുടെ 'ഒരു നാൾ ഒരു മുവ ന്തി' എന്നിവ അരങ്ങിലെത്തും.
28ന് അന്തിക്കാട് നാടകവീടി ന്റെ 'വെയ് രാജാവെയ്'. 8.30ന് കൊല്ലം നാം നീരാവിൽ അവത രിപ്പിക്കുന്ന 'കാണ്മാനില്ല'. 9.30ന് തലശേരി അരങ്ങിന്റെ "വാരിക്കു ഴി'. 29ന് വൈകിട്ട് ഏഴിന് സമർ പ്പണ നാടക സിനിമ വീട് ഒരു ക്കിയ പെൺനടനും അരങ്ങേ റും. 8.30ന് കാസർഗോഡ് അതി ജീവനം കലാട്രൂപ്പിന്റെ "തിരുടർ’, 9.30ന് കണ്ണൂർ യുവകലാസാഹി തിയുടെ 'ആയഞ്ചേരി വല്യശ്മാ നൻ' എന്നിവ നടക്കും. സമാപന ദിവസമായ 30ന് മാഹി നാടകപ്പു രയുടെ 'ഒരു പലസ്തീൻ കോമാ ളി', രാത്രി 8.30ന് യുവശക്തി അര വത്ത് അവതരിപ്പിക്കുന്ന 'ജയഭാ രതി ടൈലേഴ്സ്', 9.30ന് മലപ്പുറം ലിറ്റിൽ എർത്ത് സ്ക്കൂൾ ഓഫ് തി യേറ്ററിന്റെ 'ക്ലാവർ റാണി' എന്നിവ അവതരിപ്പിക്കും. പ്രവേശനം സൗജന്യമായിരിക്കും

ആയുർവ്വേദ മെഡിക്കൽ
അസോസിയേഷൻ ഓഫ്
ഇന്ത്യ ജില്ലാ സമ്മേളനം നാളെ
തലശ്ശേരി : ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കണ്ണർ ജില്ലാ സമ്മേളനം ഞായറാഴ്ച തലശ്ശേരിയിൽ ചേരും. പേൾവ്യൂ ഹോട്ടലിൽ സജ്ജീകരിക്കുന്ന ഡോ : സി.വി. അരവിന്ദൻ നഗറിൽ രാവിലെ ആരംഭിക്കുന്ന സമ്മേളന നടപടികൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്യും .സംഘടനയുടെ സംസ്ഥാന ജനറൽ സിക്രട്ടറി ഡോ.കെ കെ.സി. അജിത് കുമാർ മുഖ്യഭാഷണം നടത്തും . സംഘടനാ സമ്മേളനം, റിപ്പോർട്ട് അവതരണം, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഡോക്ടർമാരെ ആദരിക്കൽ, തുടങ്ങിയ പരിപാടികൾ ജില്ലാ സമ്മേളന ഭാഗമായി നടത്തും. വ്യാജ ചികിത്സ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സംഘടനയാണ് എ.എം.എ.ഐ. എന്നും, പാരമ്പര്യ ചികിത്സ സംരക്ഷിക്കാനെന്ന പേരിൽവ്യാജചികിത്സകരെ സംരക്ഷിക്കാനുള്ള സർക്കാർ നീക്കങ്ങൾക്കെതിരെയുള്ള സമര പ്രഖ്യാപനം കൂടി ജില്ലാസമ്മേളനത്തിലുണ്ടാവുമെന്നും സ്വഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.. പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്തവരെ .പാരമ്പര്യത്തിന്റെ പേരിൽ ചികിത്സകരാക്കുന്ന സർക്കാർ നടപടി ആയുർവ്വേദ ചികിത്സ നാളിതു വരെ നേടിയെടുത്തലോകത്തിന്റെ അംഗീകാരവും ജന ത്തിന്റെആരോഗ്യത്തെയും ഇല്ലാതാക്കും . അഞ്ചര വർഷം കോളേജ് വിദ്യാഭ്യാസം നേടി വൈദ്യം പഠിച്ചിറങ്ങുന്ന യുവ തലമുറയോടുള്ള വെല്ലുവിളി കൂടിയാണ് പാരമ്പര്യ വൈദ്യമെന്ന പേരിൽ നടത്തുന്ന വ്യാജ ചികിത്സയെ അംഗീകരിക്കലെന്ന് അവർ വിശദീകരിച്ചു.- ജില്ലാ പ്രസിഡണ്ട് ഡോ എ . രാമചന്ദ്രൻ, കോഴിക്കോട് സോൺ സിക്രട്ടറി ഡോ.യു.പി. ബിനോയ്, തലശ്ശേരി ഏറിയാ പ്രസിഡണ്ട് ഡോ.വി.എ. അഖിൽ, ജില്ലാ കമ്മിറ്റിയംഗം ഡോ. സത്യഗോപാൽ, സ്വാഗത സംഘം കൺവീനറും തലശ്ശേരി ഏറിയാസിക്രട്ടറിയുമായ ഡോ.കെ.സി. ലിനീഷ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു

കതിരൂരിൽ കാർഷിക വിപ്ലവം
തലശ്ശേരി : നെൽകൃഷി, ബത്തക്ക , വിവിധ യാനം പച്ചക്കറികൾ, പൂകൃഷി തുടങ്ങി വിവിധ കാർഷിക മേഖലകളിൽ നേരിട്ടും, കർഷക ഗ്രൂപ്പുകൾക്ക് ഉദാരമായ സഹായങ്ങൾ നൽകിയും
കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിച്ചു
കേരള സഹകരണ വകുപ്പിന്റെ സാങ്കേതിക വിദ്യാധിഷ്ഠിത കൃഷിയിൽ സഹകരണ മേഖലയുടെ ന്യൂതന പദ്ധതി _ഹരിത സമൃദ്ധിയുടെ_ഭാഗമായി എരുവട്ടി വയലിൽ കർഷക ഗ്രൂപ്പുകളുടെ സഹായത്താൽ നടത്തിയ പയർ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ആർ വസന്തൻ മാസ്റ്റർ നിർവഹിച്ചു. മൂന്ന് ഏക്കറിലാണ് പയർ കൃഷി ചെയ്തത്. ബാങ്ക് നേരിട്ടും അല്ലാതെയും ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. തണ്ണിമത്തൻ, മറ്റു പച്ചക്കറി കൃഷിയും ഇതോടൊപ്പം ചെയ്തിട്ടുണ്ട്. കര നെൽകൃഷിക്കാണ് ഈ പ്രാവശ്യം പ്രാധാന്യം കൊടുക്കുന്നത്. 25 സെന്റിനു മുകളിൽ കൃഷി ചെയ്യുന്ന എല്ലാ കർഷക ഗ്രൂപ്പുകൾക്കും ബാങ്ക് പരമാവധി സഹായങ്ങൾ ചെയ്യുമെന്ന് അദ്ധ്യക്ഷത വഹിച്ച ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻപറഞ്ഞു. കുറ്റ്യൻ രാജൻ, കാരായി വിജയൻ, പി. ബാലൻ, കെ.സുരേഷ്, എൻ . ബിന്ദു സംസാരിച്ചു.
ചിത്രവിവരണം..വിളവെടുപ്പ് ഉദ്ഘാടനം തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ആർ വസന്തൻ മാസ്റ്റർ നിർവ്വഹിക്കുന്നു
ചാലക്കരയിലെ റോഡുകളുടെയും തോടിൻ്റെയും
ശോചനിയാവസ്ഥ ഉടൻ പരിഹരിക്കണം; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
മാഹി:ചാലക്കര - പുന്നോൽ പ്രധാന തോടിലെ ചെളികൾ കോരി വെള്ളം ഒഴുകിപോകുവാനുള്ള നടപടി മഴയ്ക്കുമുന്നേ സ്വീകരിക്കുക, പൊട്ടിപൊളിഞ്ഞ് കിടക്കുന്ന ചാലക്കര റേഷൻ ഷോപ്പ് - ശ്രീനാരായണ മഠം റോഡ്,
പോളിടെക്നിക് - പത്തൊന്നിൽ റോഡ്,
കൂറ്റേരി വീട് - ക്ലൂണി ഭവൻ റോഡ്, പുന്നോൽ റോഡിൻ്റെ ബാക്കിഭാഗം എന്നിവ ടാറിംഗ് ചെയ്ത് ഉടൻ സഞ്ചാരയോഗ്യമാക്കുക,
രത്നാകരൻ ഷോപ്പിൻ്റെ മുന്നിലെ വെള്ളക്കെട്ടിന് പരിഹാരം കാണുക,
കുടിവെള്ള പ്രശ്നം പരിഹാരിക്കാൻ രാമാലയം പമ്പ് ഹൗസിൽ നിന്നും വരപ്രത്ത് ടാങ്കിലേക്ക് മുൻ കാലങ്ങളിലേതുപോലെ വെള്ളം പമ്പ് ചെയ്യാൻ നടപടി സ്വീകരിക്കുക,
കാട്ടുപന്നി പ്രശ്നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിരവധി തവണ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ, പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയർ, മുൻസിപ്പൽ കമ്മിഷണർ എന്നിവർക്ക് നിവേദനം നൽകിയെങ്കിലും യാതൊരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല. ഇനിയും പ്രശ്നം പരിഹാരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടിയുമായി മുമ്പോട്ടു പോകുമെന്ന് ചാലക്കര സമന്വയ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ
സുനിൽ കോളാത്ത്, സന്ദീപ് പ്രഭാകരൻ, ജയപ്രകാശ്.പി.പി, കുഞ്ഞികൃഷ്ണൻ, പ്രമോദ് കോളാത്ത് മീത്തൽ എന്നിവർ അധികൃതരെ നേരിൽ കണ്ട് അറിയിച്ചു.
മാഹിയിൽ മദ്യവില ഗണ്യമായി കൂട്ടി
മാഹി: മാഹി ഉൾപടെപുതുച്ചേരി സംസ്ഥാനത്ത് മദ്യവിലയില്‍ വന്‍ വര്‍ധനയ്‌ക്ക് മന്ത്രിസഭ യോഗ തീരുമാനം. എക്‌സൈസ് ഡ്യൂട്ടി, സ്‌പെഷല്‍ എക്‌സൈസ് ഡ്യൂട്ടി, അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി എന്നിവ കുത്തനെ കൂട്ടി ഉത്തരവിറക്കി.
ഔട്ട്‌ലെറ്റുകളുടെ ലൈസന്‍സ് ഫീസ് 100 ശതമാനം കൂട്ടി.
വിവിധ വിഭാഗങ്ങളില്‍പ്പെട്ട മദ്യങ്ങള്‍ക്ക് 10 മുതല്‍ 50 ശതമാനം വരെ വില കൂടാന്‍ സാധ്യത. പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും മദ്യവില ഉയരും. പുതുച്ചേരിയിലെ നാലു മേഖലകളില്‍ മദ്യവില കൂടിയാലും സമീപ സംസ്‌ഥാനങ്ങളെ അപേക്ഷിച്ചു കുറവായിരിക്കുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
മദ്യവില വര്‍ധനയോടെ 350 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

കൊലചെയ്യപ്പെട്ടവർക്ക്
ആദരാഞ്ജലികൾ അർപ്പിച്ചു
ദീപം തെളിയിച്ചു
ചൊക്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ ടൂറിസ്റ്റുകളെ നിഷ്ട്ടൂരമായി കൊലചെയ്ത് ഭീകരവാദികളുടെ നടപടിയിൽ പ്രേതിഷേധിച്ചു കൊലക്കിരയായ വരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു ചൊക്ലി ടൗണിൽ ഭീകര വിരുദ്ധ പ്രതിജ്ഞ യെടുത്ത പരിപാടി കെ. എം. പവിത്രൻ മാസ്റ്റരുടെ അധ്യക്ഷതയിൽ കോടിയേരി ബ്ലോക്ക് പ്രസിഡന്റ് കെ. ശശിധരൻ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എംപി. ജയതിലകൻ, ഉദയൻ, എം. പി. പ്രമോദ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി. ജി. അരുൺ, സെക്രട്ടറി പി. ഭരതൻ,തുടങ്ങിയവർ പ്രസംഗിച്ചു.
നിവേദ്യമോൾക്ക് സെഞ്ച്വറി,കണ്ണൂരിന് 100 റൺസ് വിജയം
തലശ്ശേരി:പെരിന്തല്‍മണ്ണ കെ സിഎ സ്റ്റേഡിയത്തിൽ നടക്കുന്ന 19 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഉത്തര മേഖല അന്തർ ജില്ല മൽസരത്തിൽ ക്യാപ്റ്റൻ വി എൻ നിവേദ്യമോളുടെ സെഞ്ച്വറിയുടെ മികവിൽ കണ്ണൂർ 100 റൺസിന് കോഴിക്കോടിനെ പരാജയപ്പെടുത്തി.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group