
മാഹി നാടകപ്പുര ഡ്രാമ ഫിയസ്റ്റ
-2025 ഏപ്രിൽ 26 മുതൽ
മാഹി: കരുത്തുറ്റരചന കൊണ്ടും, വ്യതിരിക്തമായ സംവിധാന ശൈലി കൊണ്ടും അമേച്വർ നാടകവേദിയുടെ അമരക്കാരനായി മാറിയ അകാല
ത്തിൽ പൊലിഞ്ഞു പോയ രാജശേഖരൻ ഓണത്തുരിത്തിന്റെ സ്മരണയിൽ മാഹി നാടകപ്പുരയുടെ നേതൃത്വത്തിൽ അഖില കേരള നാടകോത്സവം' ഡ്രാമ ഫിയസ്റ്റ - 2025' സംഘടിപ്പിക്കുന്നു. ഏപ്രിൽ 26 മുതൽ 30വരെ ചൊക്ലി രാമവിലാസം ഹയർസെക്ക് ൻഡറി സ്കൂൾ ഓഡിറ്റോറിയ ത്തിലാണ് പരിപാടി. സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട15 നാടകങ്ങൾ അഞ്ച് ദിവസങ്ങളിലായി അവതരിപ്പിക്കും.. പ്രവേശനം സൗജന്യമാണ്. 26ന് വൈകിട്ട് ഏഴിന് തൃശ്ശൂർ മാജിക്കൽ തി യേറ്റർ ഫോറം ഫോർ ആർട്സ് അവതരിപ്പിക്കുന്ന 'ജനുസ്സ്' ,രാത്രി ഒമ്പതിന് ആലപ്പുഴ മരുതം തിയേറ്റർ ഗ്രൂപ്പിൻ്റെ 'മാടൻ മോക്ഷം', 27 ന് വെകിട്ട് ഏഴിന് മാഹി നാടകപ്പുരയുടെ 'രമണം', രാത്രി 8.30ന് വടകര മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിന്റെ 'ശ്വാസo', 9.30ന് പെരളശേരി ഹയർ സെക്കൻഡറി സ്കൂൾ തയ്യാറാക്കിയ "പ്രകാശ് ടാക്കിസ്', 10ന് വെള്ളൂർ സർഗം നാടക വേദിയുടെ 'ഒരു നാൾ ഒരു മുവന്തി' എന്നിവ അരങ്ങിലെത്തും.
28ന് അന്തിക്കാട് നാടകവീടി ന്റെ 'വെയ്യ് രാജാവെ യ്യ്'. 8.30ന് കൊല്ലം നാം നീരാവിൽ അവതരിപ്പിക്കുന്ന 'കാണ്മാനില്ല'. 9.30ന് തലശേരി അരങ്ങിന്റെ "വാരിക്കുഴി'. 29ന് വൈകിട്ട് ഏഴിന് സമർ പ്പണ നാടക സിനിമ വീട് ഒരുക്കിയ പെൺനടനും അരങ്ങേറും. 8.30ന് കാസർഗോഡ് അതി ജീവനം കലാട്രൂപ്പിന്റെ "തിരുടർ’, 9.30ന് കണ്ണൂർ യുവകലാസാഹി തിയുടെ 'ആയഞ്ചേരി വല്യശ്മാനൻ' എന്നിവ നടക്കും. സമാപന ദിവസമായ 30ന് മാഹി നാടകപ്പുരയുടെ 'ഒരു പലസ്തീൻ കോമാളി', രാത്രി 8.30ന് യുവശക്തി അരവത്ത് അവതരിപ്പിക്കുന്ന 'ജയഭാരതി ടൈലേഴ്സ്', 9.30ന് മലപ്പുറം ലിറ്റിൽ എർത്ത് സ്ക്കൂൾ ഓഫ് തിയേറ്ററിന്റെ 'ക്ലാവർ റാണി' എന്നിവ അവതരിപ്പിക്കും.
വാർത്താ സമ്മേളനത്തിൽ ടി.ടി. മോഹനൻ , ഒ.അജിത്ത്കുമാർ ,ചാലക്കര പുരുഷു, പി.കെ. മോഹനൻ , സുരേഷ് ചെണ്ടയാട്
സംബന്ധിച്ചു.


ഗിരീഷ് ഗ്രാമികക്ക് രാജശേഖരൻ
സ്മാരക നാടക പ്രതിഭാ പുരസ്ക്കാരം
മാഹി: മലയാള നാടകവേദിയെ മികവുറ്റ രചനകൾ കൊണ്ട് സമ്പന്നമാക്കിയ ഗിരീഷ് ഗ്രാമികക്ക് മാഹി നാടക പ്പുരയുടെ രാജശേഖരൻ സ്മാരക പ്രഥമ നാടക പ്രതിഭാ പുരസ്ക്കാരം.
25000 രൂപയും, ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. ഒ.അജിത്കുമാർ,
എം.കെ മനോഹരൻ, എം.ഹരീന്ദ്രൻ, എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.
ജി ശങ്കരപ്പിള്ള അവാർഡ് ,ആശാൻ പുരസ്ക്കാരം അബുദാബി ശക്തി അവാർഡ് ,കൊച്ചുബാവ സാഹിത്യ പുരസ്ക്കാരം, കെ.ടി.മുഹമ്മദ് രചനാ അവാർഡ് ,പി.ജെ.ആൻ്റണി നാടക പുരസ്ക്കാരം, ദില്ലി ജനസംസ്കൃതിയുടെ സഫ്ദർ ഹാഷ്മി അവാർഡ് ,പു ക സ സംസ്ഥാന നാടക മത്സര അവാർഡ് ,ദുബായ് ദല അവാർഡ് തുടങ്ങി ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഒട്ടേറെ
പ്രൊഫഷണൽ, അമേച്ചർ, റേഡിയോ നാടകങ്ങൾ തുടങ്ങി " നാടകങ്ങൾ രചിച്ചിട്ടുണ്ട്. ദൃശ്യമാധ്യമങ്ങളിൽ അവതരിപ്പിക്കപ്പെട്ട ജനപ്രിയ പരിപാടികളായ തട്ടീം മുട്ടീം, എങ്കിലും എൻ്റെ ഗോപാലകൃഷ്ണാ, പരസ്പരം ,ചെമ്പനീർ പൂവ് എന്നിവ ഇക്കൂട്ടത്തിൽ ഉൾപ്പെടും.
നാടകോത്സവത്തിൻ്റെ സമാപന ദിനമായ ഏപ്രിൽ 30ന് അവാർഡ് സമ്മാനിക്കും.
മയക്കുമരുന്നിനെതിരെ യുവജന റാലിയും പ്രൊഫഷണൽസ് ലീഗ് ക്രിക്കറ്റ് മത്സരവും
മാഹി: ജീവനക്കാരുടെ ആരോഗ്യകരമായ ജീവിതശൈലിക്ക് എന്നും ഊന്നൽ നൽകിയിട്ടുള്ള കോൺട്രാക്ക്റ്റിങ്ങ് പ്ലസ്, മയക്കുമരുന്നിനെതിരായുള്ള ബോധവത്കരണം,
കായിക വിനോദത്തിലൂടെ സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിൻ്റെ ഭാഗമായി മാഹി പ്രൊഫഷണൽസ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ഏപ്രിൽ 27ന് രാവിലെ 7 മണിക്ക് മാഹി മൈതാനിയിൽ നടത്തും. ടൂർണമെന്റ് പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്യും. മത്സരത്തിൽ കോൺട്രാക്റ്റിങ്ങ് പ്ലസ്സ്, മോർഗൻ മെക്കൻലി, ഡെൻ്റൽ കോളേജ്, രാജീവ് ഗാന്ധി ആയുർവേദ കോളേജ്, മാഹി കോ-ഓപ്പറേറ്റീവ് കോളേജ് എന്നീ ടീമുകൾ മാറ്റുരക്കും. ഇതിനു മുന്നോടിയായി ഏപ്രിൽ 25 ന് വൈകു.5 മണിക്ക് ജേഴ്സി പ്രകാശനവും, യുവജന റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മവും മാഹി പോലീസ് സൂപ്രണ്ട് ജി.ശരവണൻ നിർവഹിക്കുമെന്നും വാർത്ത സമ്മേളനത്തിൽ കോൺട്രാകറ്റിങ്ങ് പ്ലസ്സ് ഡയറക്ടർ വിനോദ് സുകുമാരൻ, കോർഡിനേറ്റർമാരായ മഹേഷ്.പി, ഷഗിൽ.കെ, പ്രജിത്ത്.പി.വി എന്നിവർ അറിയിച്ചു.
എൻ.എസ്.എസ്. തലശ്ശേരി
താലൂക്ക് മേഖലാ സമ്മേളനം 27 ന്
തലശേരി :എൻ.എസ്.എസ്. തലശ്ശേരി താലൂക്ക് മേഖലാ സമ്മേളനം ഏപ്രിൽ 27 ന് ഉച്ചക്ക് 2ന് തലശ്ശേരി ടൌൺ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരും- താലൂക്കിലെ 25 കരയോഗങ്ങളിൽ നിന്നുള്ള 1100 ഓളം അംഗങ്ങൾ പങ്കെടുക്കുമെന്ന് താലൂക്ക് യൂണിയൻ പ്രസിഡണ്ട് എം.പി. ഉദയഭാനുവും സഹ ഭാരവാഹികളും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കരയോഗ യൂണിയൻ സുവർണ്ണജൂബിലി ആഘോഷ ഭാഗമായി സംഘടിപ്പിക്കുന്ന മേഖലാ സമ്മേളനം എൻ.എസ്.എസ് വൈസ് പ്രസിഡണ്ടും തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡണ്ടുമായ എം. സംഗിത് കുമാർ ഉദ്ഘാടനം ചെയ്യും. കണ്ണൂർ താലൂക്ക് യൂണിയൻ പ്രസിഡണ്ട് എ.കെ.രാമകൃഷ്ണൻ നമ്പ്യാർ അനുഗ്രഹ പ്രഭാഷണം ചെയ്യും. കാലിക പ്രാധാന്യമുള്ളതും സമുദായത്തിന് ദിശാബോധം നൽകുന്നതുമായ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. മറ്റു ഭാരവാഹികളായ യു രാജഗോപാൽ, പി.വി. പ്രേമചന്ദ്രൻ നമ്പ്യാർ, കെ. പ്രഭാകരൻ നമ്പ്യാർ, എ. മോഹനൻ മാസ്റ്റർ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.-
.jpg)
മഠത്തും ഭാഗം കൂട്ടായ്മ ദശ
വാർഷികാഘോഷ സമാപനം 25 ന്
തലശ്ശേരി :മഠത്തും ഭാഗം പ്രദേശത്ത് സാമൂഹ്യ-സാംസ്കാIരിക- പരിസ്ഥിതി. ജീവകാരുണ്യ മേഖലയിൽ സജീവമായി ഇടപെട്ട് പ്രവർത്തിച്ചു വരുന്ന മഠത്തും ഭാഗം കൂട്ടായ്മയുടെ ദശവാർഷികാഘോഷം - നാട്ടു പൊലിമ - 25ന്റെ സമാപന പരിപാടികൾ ഏപ്രിൽ 26 ന് മഠത്തും ഭാഗത്ത് അരങ്ങേറും=വൈകിട്ട് 4 ന് നടത്തുന്ന ചിലമ്പ് നൃത്ത നൃത്ത്യങ്ങളോടെ നാട്ടു പൊലിമയുടെ തിരശ്ശീല ഉയരും. 6മണിക് സാംസ്കാരിക സന്ധ്യ ചേരും-പേരാവൂർ ഡി. .വൈ. എസ്.പി. കെ.വി. പ്രമോദൻ ഉദ്ഘാടനം ചെയ്യും. പ്രഭാഷകനും നാടക പ്രവർത്തകനുമായ മുഹമ്മദ് പേരാബ്ര. മുഖ്യപ്രഭാഷണം നടത്തും. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം എരഞ്ഞോളി പഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ നിർവ്വഹിക്കും - രാത്രി 8.30ന് കുട്ടികളും മുതിർന്നവരും ഉൾപെടെ അറുപതിൽ പരം ഗ്രാമീണ കലാപ്രതിഭകൾ അഭിനയിക്കുന്ന സ്വർഗ്ഗം മനോഹരം ഗ്രാമിണ നാടകാവതരണം ഉണ്ടാവും - മൊബൈൽ ഫോണിലും ടി.വി.യിലും ലയിച്ച് ലഹരി വഴിയിലേക്ക് വഴുതി വീഴുന്ന കൌമാരത്തെ കലാ ലോകത്തിലേക്ക് ആനയിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി നാട്ടിലെ 25 ഓളം കുട്ടികളെ മഠത്തും ഭാഗത്തെ ഒരു വീട്ടുമുറ്റത്ത് ഒത്തുചേർക്കുകയും ഇവർക്ക് നാടക പരിശിലനം, നൽകിയുമാണ് സ്വർഗ്ഗം മനോഹരത്തിന്റെ ഭാഗമാക്കിയതെന്ന് സംഘാടക സമിതി ചെയർമാൻ പയ്യമ്പള്ളി രമേശനും ജനറൽ കൺവീനർ മൂർക്കോത്ത് സന്തോഷും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും ആഘോഷിക്കൽ, ശുചിത്വ പ്രവർത്തനം, സൌജന്യ നേത്ര പരിശോധനക്യാമ്പ്, ലഹരിക്കെതിരെ തെരുവോരചിത്ര രചന, ജില്ലാ തല പ്രസംഗ മത്സരം, സൈബർ റോഡ് സുരക്ഷാ ക്ലാസുകൾ, തുടങ്ങി വിവിധ പ്രവർത്തനങ്ങൾ കഴിഞ്ഞ 10 വർഷത്തിൽ മഠത്തും ഭാഗം കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. പരിപാടികളുടെ സമാപനമാണ്

പുന്നോൽ പെട്ടിപ്പാലം
കോളനി ഷാഫി പറമ്പിൽ
എം പി സന്ദർശിച്ചു.
തലശ്ശേരി : പുന്നോൽ പെട്ടിപ്പാലം കോളനി ഷാഫി പറമ്പിൽ എം പി സന്ദർശിച്ചു. കോളനി നിവാസികൾ അനുഭവിച്ചുവരുന്ന പ്രയാസങ്ങൾ നേരിൽ കണ്ടറിഞ്ഞു. കോളനി നിവാസികൾക്ക് സ്ഥലം ഒഴിഞ്ഞു പോകാൻ സർക്കാർ അനുവദിച്ച 10 ലക്ഷം രൂപ വളരെ അപര്യാപ്തമാണെന്നും നിലവിൽ ആ തുകയ്ക്ക് വീടും സ്ഥലവും ലഭിക്കാത്തതുകാരണം അത് 15 ലക്ഷമാക്കണമെന്നും എം. പി പറഞ്ഞു. കോളനി നിവാസികളുടെ വിവിധ പ്രശ്നങ്ങളിൽ എം. പി ഇടപെട്ടു. കോളനിയിലെ വീടുകൾതോറും എം പി കയറിയിറങ്ങി നിവാസികളുടെ പ്രശ്നങ്ങൾ കേട്ടു. കോളനിയിലെ വിദ്യാർത്ഥികൾക്കുണ്ടാകുന്ന വിവിധ പ്രശ്നങ്ങൾ എം. പിയുടെ ശ്രദ്ധയിൽ പെടുത്തി. അഡ്വ. കെ ഷുഹൈബ്,
എം. പി അരവിന്ദാക്ഷൻ, പി. സി റിസാൽ , റഷീദ് തലായി, എം നസീർ, അർബാസ് ഒളവിലം, തഷ്റീഫ് ഉസ്സൻ മൊട്ട , ഷാഹിദ് എം എന്നിവരും എം പി ക്കൊപ്പമുണ്ടായിരുന്നു.
ചിത്രവിവരണം: കടലേറ്റ ഭീഷണിയുള്ള പെട്ടിപ്പാലം പ്രദേശം ഷാഫി പറമ്പിൽ എം.പി സന്ദർശിക്കുന്നു.

മത സൗഹാർദത്തിൻ്റെ മാതൃക യായി മണ്ണ യാട്
തലശ്ശേരി:കൊടുവള്ളി ശ്രീ ചിറക്കക്കാവ് ഭഗവതി ക്ഷേത്ര തിറ മഹോൽത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച നടന്ന അടിയറ ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് മധുര പലഹാരങ്ങളും ശീതള പാനീയവും വിതരണം ചെയ്ത് മണ്ണയാട് മഹൽജമാ അത്ത് കമ്മിറ്റി കമ്മിറ്റി സെക്രട്ടറി ടി.വി.ഫിറോസ് , ഖത്തീബ് മുഹ്സിൻ ബാഖവി,ജുനൈദ് ഹുമൈദി,കമ്മിറ്റി ഭാരവാഹികളായ നൗഷാദ് പി, റസാഖ് എം,അഷറഫ് എൻ, മുഹമ്മദ് അലി,കാസിം ടീ കെ ഷെമീർ അസീസ് സുലൈമാൻ, റഷീദ് എന്നിവർ നേതൃത്വം നൽകി
ചിത്രവിവരണം:മണ്ണയാട് മഹൽജമാ അത്ത് കമ്മിറ്റി ഭാരവാഹികൾ ശീതളപാനീയങ്ങളും പലഹാരങ്ങളും നൽകുന്നു


രാജ്യത്തിൻറെ അതിർത്തി ഗ്രാമങ്ങൽ അടുത്തറിയാൻ യുവതി യുവാക്കൾക്ക് അവസരം
മാഹി:കേന്ദ്ര യുവജന കാര്യാ മന്ത്രലയം മേരാ യുവ ഭാരത് വഴി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള യുവതി യുവാകൾക്ക് ലേഹ് ലഡാക്ക് , ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസഥാനങ്ങളിലെ ഗ്രാമങ്ങളിൽ 10 ദിവസം താമസിച്ചു പഠിക്കാനും, സേവന പ്രവർത്തനങ്ങൾക്കും “വികസിത് വൈബ്രൻ്റ് വില്ലേജ് പ്രോഗ്രാം” എന്ന പേരിൽ അറിയപ്പെടുന്ന പരിപാടിയിലൂടെ അവസരം ഒരുക്കുന്നു.
യുവജനകാര്യം, ഗ്രാമ വികസനം, സാംസ്‌കാരിക വിനിമയം, സാമൂഹ്യ സേവന മേഖലകളിൽ പ്രവർത്തിക്കാൻ താത്പര്യമുള്ള ശാരീരിക ക്ഷമതയുള്ള 21നും 29നും ഇടയിൽ പ്രായപരിധിയിലുള്ള യുവതി യുവാക്കൾക്കാണ് അവസരം . നെഹ്
റു യുവ കേന്ദ്ര , എൻ എസ് എസ് , എൻ സി സി , സൗക്ട് ആൻഡ് ഗൈഡ്സ് വോളന്റീർമാർക്ക് മുൻഗണന ലഭിക്കും. മേരാ യുവ ഭാരത് പോർട്ടലിൽ 03.05.2025 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ് . മെയ് 15 മുതൽ മെയ് 30 വരെയുള്ള പരിപാടിയിൽ കേരളത്തിൽ നിന്ന് 15 പേർക്കും ലക്ഷദ്വീപിൽ നിന്നും 10 പേർക്കും ആണ് അവസരം . കൂടുതൽ വിവരങ്ങൾക്ക് അതാത് ജില്ലകളിലുള്ള നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർമാരുമായോ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരുമായോ ബന്ധപ്പെടാവുന്നതാണ് . ഫോൺ :94477522334

ഹാജിമാർക്ക് വാക്സിനേഷൻ നൽകി
മാഹി:പുതുച്ചേരി സംസ്ഥാന ഗവ: കോട്ടയിൽ നിന്നും ഹജ്ജിന് പോകുന്ന മാഹിയിലെ ഹാജിമാർക്ക് മാഹി ഗവ ഹോസ്പിറ്റലിൽ വെച്ച് ഡോ. ആദിൽ വാഫിയുടെ നേതൃത്വത്തിൽ വാക്‌സിനേഷൻ നൽകി.
ഹജ്ജ് കോർഡിനേറ്റർ ടി. കെ വസീം സി. എ ച്ച് സെന്റർ ചെയർമാൻ എ. വി യുസഫ്, സി എച്ച് സെന്റർ വളണ്ടിയർമാർ എ. വി താഹ, റസ്മിൽ, റിഷാദ്, റംസാൻ, ശകീർ എന്നിവർ നേതൃത്വം കൊടുത്തു
വാക്സിനേഷൻ നൽകിയ ഹാജിമാർക്ക് കഞ്ഞിയും കുടിവെള്ളവും മാഹി സി എച്ച് സെന്ററിന്റെ പ്രവർത്തകർമാർ നൽകി
ചിത്ര വിവരണം: ഡോ. ആദിൽ വാഫിയുടെ നേതൃത്വത്തിൽ വാക്‌സിനേഷൻ നൽകുന്നു
പള്ളൂർ പൊലീസ് സ്റ്റേഷൻ ബോർഡ് നശിപ്പിച്ച പ്രതികളെ ശിക്ഷിച്ചു
മാഹി: പള്ളൂർ പൊലീസ് സ്റ്റേഷൻ മതിലിൽ സ്ഥാപിച്ച പൊലീസ് നെയിംബോർഡ് നശിപ്പിച്ച കേസിലെ അഞ്ച് പ്രതികൾക്ക് തടവും പിഴയും
ചൊക്ളിതച്ചൻ്റെപൊയിൽ അനു എന്ന അനുരാഗ് എൻ കെ (20), ചൊക്ളി അണ്ടിപ്പീടികയിലെ കുന്നുമ്മൽ കണ്ടി നജീബ് കെ പി (19), ചൊക്ളി മേക്കുന്ന് ലക്ഷം വീട് കോളനിയിലെ മുഹമ്മദ് ആഷിഖ് (19), പെരിങ്ങാടി മീത്തലെ അയ്യോത്ത് ഹൗസിൽ മുഹമ്മദ് റാസിഖ് (19), പാനൂർ എലങ്കോട് പാലക്കൂലിൽ കല്ലിൽ ഹൗസിൽ ഷമ്മാസ് കെ (28) എന്നിവരെയാണ് മാഹി ജുഡീഷ്യൽ മജിസ്ട്രേട്ട് ബി റോസ്ലിൻ ശിക്ഷിച്ചത്.
2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.അന്നത്തെ പള്ളൂർ എസ് ഐ സെന്തിൽ കുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്
കണ്ണൂർ ജില്ലാ സബ്ബ് ജൂനിയർ/ജൂനിയർ ഗേൾസ് & ബോയ്സ് ഹോക്കി ലീഗ് മത്സരങ്ങൾ
മെയ് 2,3,4, ന് തലശ്ശേരിയിൽ
തലശ്ശേരി :കണ്ണൂർ ജില്ലാ സബ്ബ് ജൂനിയർ / ജൂനിയർ വിഭാഗത്തിൽ ആൺ കുട്ടി കളുടെയും,പെൺകുട്ടികളുടെയും ഹോക്കി ലീഗ് മത്സരങ്ങൾ മെയ് 2,3,4, തീയ്യതികളിൽ തലശ്ശേരിവി.ആർ.കൃഷ്ണയ്യർ സ്റ്റേഡിയത്തിൽ നടക്കും .
സബ്ബ് ജൂനിയർ വിഭാഗത്തിലെ മത്സരത്തിൽ പങ്കെടുക്കുന്ന ആൺകുട്ടികളും,പെൺ കുട്ടികളും, 2009 ജനുവരി 1- ന് ശേഷവും , ജൂനിയർവിഭാഗത്തിലെമത്സരത്തിൽ പെങ്കടുക്കുന്ന ആൺകുട്ടികളും 2006-ജനവരി 1ന് ശേഷവുംജനിച്ചവരായിരിക്കണം .പങ്കെടുക്കുവാൻ താത്പര്യപ്പെടുന്ന ടീമുകൾ, വയസ്സ് തെളിയിക്കുന്ന സർട്ടിഫി ക്കറ്റുകൾ സഹിതം ഏപ്രിൽ 28 ന് മുൻ ജില്ലാ ഹോക്കി അസോസി യേഷൻ സെക്രട്ടറി വശം രജിസ്ത്രർ ചെയ്യേണ്ട താണ്. ബന്ധപ്പെടേണ്ടഫോൺ നമ്പറുകൾ താഴെ: 93882 05151,9847410741. മെയ് രണ്ടാം വാരത്തിൽ നടക്കുന്ന സംസ്ഥാന സബ്ബ് ജൂനിയർ/ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കണ്ണൂർ ജില്ലാടീമിനെ ഈ ലീഗ് മത്സരത്തിൽ വെച്ച് തെരഞ്ഞെടു ക്കുന്നതാണ് .
ക്വിസ്സ് മത്സരം നടത്തും
തലശ്ശേരി: നഗരസഭ മുൻ വൈസ് ചെയർമാനുംസിപിഎം ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന വാഴയിൽ ശശി അനുസ്മരണ ദിനാചരണത്തോടനുബന്ധിച്ച്
തലശ്ശേരി മുനിസിപ്പൽ തല ക്വിസ് മത്സരം മെയ് ഒന്നിന് രാവിലെ 9 മണിക്ക് കല്ലായിത്തെരു എ കെ ജി വായനശാല പരിസരത്ത് നടത്തുന്നതാണ്. ഫോൺ:
9847621407

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group