
രതീശൻ ആചാരിയുടെ
ശ്രീ അയ്യപ്പ ദാരുശിൽപ്പം
സന്നിധാനത്തിൽ എത്തിച്ചു
ചാലക്കര പുരുഷു
തലശ്ശേരി: പ്രശസ്ത ക്ഷേത്ര ശിൽപ്പി രതീശൻ ആചാരി ഒറ്റത്തടിയിൽ കൊത്തിയെടുത്ത കലിയുഗ വരദൻ്റെ അതിമനോഹര ദാരുശിൽപ്പം ശബരിമലയിൽ വെച്ച് ദേവസ്വം ബോർഡ് അധികൃതർക്ക് ഭക്തിനിർഭരമായ ചടങ്ങുകളോടെ കൈമാറി. അഞ്ച് അടി ഉയരമുള്ള ഒറ്റത്തടിയിൽ തീർത്ത അതിമനോഹരമായ ദാര്യ ശിൽപ്പം വ്രതാനുഷ്ഠാനങ്ങളോടെ അഞ്ച് മാസം കൊണ്ടാണ് അതിസൂക്ഷ്മതയോടെ പണിപൂർത്തിയാക്കിയത്.
സന്നിധാനത്തിൽ വെച്ച് ശബരിമല മേൽ ശാന്തിയുടെ സാന്നിദ്ധ്യത്തിൽ മന്ത്രി വാസവൻ ശിൽപ്പിയെ അനുമോദിച്ചു.

ഇരുപത്തിയൊന്ന് വർഷം മുമ്പ് ശബരിമല ദർശനത്തിനിടയിൽ, ശ്രീകോവിലിന് മുന്നിൽ കണ്ണടച്ച് പ്രാർത്ഥനാ നിരതനായി കൈകൂപ്പി നിൽക്കുമ്പോൾ, ഭക്തന്മാർ വഴിപാടായി ദേവന് സമർപ്പിച്ച നാണയത്തുട്ടുകൾ തൻ്റെ കൈക്കുമ്പിളിൽ വന്ന് വീണതാണ് ശിൽപ്പി രതീശനെ ചിന്തിപ്പിച്ചത്. ഇത് ഒരു അടയാളമായി കണ്ടാണ് രണ്ട് ദശകങ്ങൾക്കിപ്പുറം ധർമ്മശാസ്താവിൻ്റെ തിരുസ്വരൂപം കൊത്തിയെടുക്കുന്നതിലേക്കെത്തിയത്.
വാരത്തെ തൻ്റെ വീടായ കാവുള്ള പുരയിൽ കല്യാട വളപ്പിലിന്നടുത്ത ശാസ്താംകോട്ടം ശിവക്ഷേത്രത്തിൽ നടന്ന ചടങ്ങുകളിൽ അമൃതാനന്ദമയി മഠത്തിലെ സ്വാമി അമൃത കൃപാനന്ദ പുരി ബ്രഹ്മശ്രീ ഈശ്വരൻ നമ്പൂതിരി തുടങ്ങിയ ആത്മീയാചാര്യന്മാരും നാട്ടുകാരും ചേർന്നാണ് ധർമ്മശാസ്താവിൻ്റെ തിരുസ്വരൂപത്തെ ശബരിമലയിലേക്ക് യാത്രയാക്കിയത്.

തിരുവനന്തപുരം അമൃത ശിൽപ്പകലാ വിദ്യാലയത്തിൽ നിന്നും ശിൽപ്പകലയിൽ വൈദഗ്ധ്യം നേടിയ രതീശൻ മാഹി ശ്രീകൃഷ്ണ ക്ഷേത്രം, വാരംശാസ്താംകോട്ടം ശിവക്ഷേത്രം,നിടുമ്പ്രം തെയ്യം കലാ അക്കാദമി, പറശ്ശിനിക്കടവ് മഠപ്പുര എന്നിവിടങ്ങളിൽ ശിൽപ്പ വേല ചെയ്തിട്ടുണ്ട്. അമൃതാനന്ദമഠത്തിന് ' വേണ്ടി ഹരിദ്വാർ, ഋഷികേശ് എന്നിവിടങ്ങളിലും ശിൽപ്പചാതുര്യം തെളിയിച്ചിട്ടുണ്ട്.
ചിത്രവിവരണം: ധർമ്മ ശാസ്താവിൻ്റെ ദാരുശിൽപ്പവുമായി ശിൽപ്പി രതീശൻ ആചാരിയടക്കമുള്ളവർ ശബരിമലയിലേക്ക് യാത്രയായപ്പോൾ
.jpg)
ആശംസകളോടെ

മയ്യഴിയിൽ കഥക്
നൃത്ത പരിശീലന
സ്ഥാപനം തുടങ്ങി
മാഹി: മുഗൾ കാലഘട്ടത്തിൽ വരുത്തിയ മാറ്റങ്ങളോടുകൂടിയ കഥക് അവതരണ രീതിയാണ് ഏറെ മാറ്റങ്ങളൊന്നുമില്ലാതെ ഇന്നും തുടരുന്നതെന്നും, വ്യത്യസ്ത നൃത്തരൂപമെന്ന നിലയിൽ തെന്നിന്ത്യയിലും ഇത് പ്രചുരപ്രചാരം നേടി വരികയാണെന്നും പ്രശസ്ത നർത്തകി ഡോ: സുമിത എസ് നായർ അഭിപ്രായപ്പെട്ടു.
മാഹി ആശുപത്രി റോഡിൽ ശിവാംഗി കൾച്ചറൽ സെൻ്ററിൻ്റെ കീഴിലുള്ള കഥക് ഡാൻസ് ക്ലാസ്സിൻ്റെ ഉദ്ഘാടനം സ്ഥാപനത്തിൻ്റെ ഡയറക്ടർ കൂടിയായ അഡ്വ.എൻ.കെ.സജ്നക്കൊപ്പം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
ലോഗോ പ്രകാശനം ഡോ:വിചിത്ര പാലിക്കണ്ടി നിർവ്വഹിച്ചു. ഡോ:കലാമണ്ഡലം ഷീബ കൃഷ്ണ കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.രാജേഷ് കുമാർ, സി.വി.രാജൻ മാസ്റ്റർ, ചാലക്കര പുരുഷു, സി.കെ.രാജലക്ഷമി, ജസീമ മുസ്തഫ, ലിഷി രാജേഷ് ,ഒ.പി.ശിവദാസ്, പി. നിബിൻരാജ്, കെ.കെ.രാജീവ് സംസാരിച്ചു.അഡ്വ: റോമിള ദേവദാസ് സ്വാഗതവും, ബിന്ദു പത്മനാഭൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: കഥക് ക്ലാസ്സിൻ്റെ ഉദ്ഘാടനം ഡോ.സുമിത എസ് നായരും അഡ്വ: എ.കെ സജ്നയും ചേർന്ന് നിർവ്വഹിക്കുന്നു.

ആശംസകളോടെ

പള്ളൂർ സ്വദേശി 110 ഗ്രാം എംഡി എം എ യുമായി ബാംഗ്ളൂരിൽ പിടിയിൽ
മാഹി:110 ഗ്രാം എം.ഡി.എം.എയുമായി പള്ളൂർ സ്വദേശി ഉൾപ്പെടെ എട്ടംഗ മലയാളി സംഘം ബാംഗ്ലൂരിൽ പിടിയിൽ.
ബാംഗ്ലൂരിലെ ഒരു ലോഡ്ജിൽ പരിശോധന നടത്തിയപ്പോഴാണ് സംഘം പൊലീസ് വലയിലായത്. ബാംഗ്ലൂരിൽ നിന്നും വാങ്ങിക്കുന്ന രാസലഹരിമരുന്ന് ബാംഗ്ലൂരിലെയും കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, മാഹി പ്രദേശങ്ങളിലെയും കോളജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചതായിരുന്നു. ഇവരിൽ നിന്ന് രണ്ട് കാറുകൾ, 8 മൊബൈൽ ഫോണുകൾ എന്നിവ ഉൾപ്പെടെ 27 ലക്ഷത്തിൻ്റെ വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. എട്ടു പേരിൽ ഒരാൾ പള്ളൂർ സ്വദേശിയായ മുഹമ്മദ് ഷാക്കീർ ആണെന്ന് വിവരമുണ്ട്. മറ്റുള്ളവർ നാദാപുരം ഭാഗത്തുള്ളവരാണ്. ദക്ഷിണേന്ത്യയിലെ വൻ ലഹരിമരുന്ന് ശൃംഖലയിലെ കണ്ണികളാണ് ഇവർ. തുടരന്വേഷണത്തിനു തടസ്സമാകാതിരിക്കാൻ പ്രതികളുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതികളെല്ലാം കഴിഞ്ഞ ഒരാഴ്ചയിലധികമായി ബേംഗ്ലൂരിലെ ജയിലിൽ റിമാണ്ടിലാണ് . പള്ളൂർ സ്വദേശിയായ യുവാവ് പള്ളൂർ പോലീസ് സ്റ്റേഷന് സമീപം ഹാർഡ് വേർ കട നടത്തുന്നയാളാണ്. ഇയാൾ മുമ്പ് ഒരു എസ്.ഐയേയും ഒരു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനേയും കൈയ്യേറ്റം ചെയ്ത രണ്ട് വ്യത്യസ്ത കേസുകളിൽ പ്രതിയായിരുന്നു. പൊലീസിലെ ഒരു വിഭാഗവുമായി അടുത്ത ബന്ധം പുലർത്തുന്ന ഇയാൾ ആ ബന്ധം ഉപയോഗപ്പെടുത്തിയാണ് കേസുകളിൽ നിന്ന് രക്ഷപ്പെട്ടതും മയക്കുമരുന്ന് വ്യാപാരം വിപുലപ്പെടുത്തിയതും. എസ്. ഐ യെ കൈയ്യേറ്റം ചെയ്ത കേസിന് പ്രതികാരമായി ഇയാൾ മർദ്ദനമേറ്റ എസ്.ഐയുടെയും സ്റ്റേഷൻ റൈറ്റരുടെയും പേരിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു. ഇയാളുടെ കാർ പല പോലീസ് ഉദ്യോഗസ്ഥരും ഉപയോഗിക്കാറുണ്ട്. ഈ കാർ എപ്പോഴും പൊലീസ് ക്വാർട്ടേഴ്സ് കോമ്പൗണ്ടിൽ കാണാം.

സുകുമാർ അണ്ടല്ലൂരിനെ അനുസ്മരിച്ചു
തലശ്ശേരി:വി.വി.കെ. പഠനസമിതി തലശ്ശേരി ഫീനിക്സ് കോളേജിൽ വെച്ച് കവി സുകുമാർ അണ്ടലൂരിനെ അനുസ്മരിച്ചു. എം.പി രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. അദ്ധ്യക്ഷൻ രാജു മാസ്റ്റർ . പ്രൊഫ. വി. രവീന്ദ്രൻ, അഡ്വ കെ.കെ.രമേഷ്, ചൂരയി ചന്ദ്രൻ, എ.വത്സൻ, പ്രൊഫ. ബിനീഷ്, എം.പി ബാലറാം എന്നിവർ സംസാരിച്ചു. ഡോ. ലളിത, വീണ എം.പി, ഇന്ദിരാ ഹരീന്ദ്രൻ, അഭിനവ്, ആൽവിൻ, നവീൻ, നിള എന്നിവർ സുകുമാർ ആണ്ടലൂരിൻ്റെ കവിതാലാപനം നടത്തി.
ചിത്രവിവരണം:എം.പി രാധാകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തുന്നു
പ്ളാറ്റ്ഫോം മുഴുവൻ
ഇരിപ്പിടങ്ങൾ ഒരുക്കി
റെയിൽവേ
തലശ്ശേരി:രണ്ടാമത്തെ പ്ളാറ്റ്ഫോമിൽ 14 മുതൽ 21 ബോഗികൾ വന്നു നിൽക്കുന്നയിടത്തും ഇരിപ്പിടങ്ങൾ കുറവ് വരുന്ന മറ്റിടങ്ങളിലെല്ലാം ഫാബ്രിക്കേറ്റഡ് ബെഞ്ചുകളും സ്റ്റീൽ കസേരകളും സ്ഥാപിച്ചതോടെ യാത്രക്കാർ നേരിടുന്ന പ്രയാസങ്ങൾക്ക് ഒടുവിൽ പരിഹാരമായി.
പ്ളാറ്റ്ഫോമിൽആവശ്യത്തിനു ഇരിപ്പിടങ്ങൾ ഇല്ലാത്തതിനാൽ ട്രെയിൻ വരുന്നത് വരെ മുതിർന്നവരും കുട്ടികളും മറ്റു യാത്രക്കാരും നിൽക്കേണ്ടിവരുന്നതിനാൽ അതിനു പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട് റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ റെയിൽവേ ഡിവിഷണൽ മാനേജർക്ക് നിവേദനം സമർപ്പിച്ചിരുന്നു.
പ്ളാറ്റ്ഫോമുകളിൽ ആവശ്യത്തിനുഇരിപ്പിടങ്ങൾ ഒരുക്കിയതിനു റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഡിവിഷണൽമാനേജരെയും ഓഫീസിനെയും അഭിനന്ദിച്ചു.

പ്രസന്ന നിര്യാതയായി.
മാഹി:ഈസ്റ്റ് പള്ളൂർ ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപം രാമപുരത്തെ പ്രസന്ന (67) നിര്യാതയായി.
പരേതരായ കുഞ്ഞിക്കണ്ണൻ നായരുടെയും കല്യാണി അമ്മയുടെ മകൾ.
സഹോദരങ്ങൾ : ഭാർഗവി ടീച്ചർ, പുഷ്പദാസൻ, പരേതരായ ഗംഗധാരൻ മാസ്റ്റർ, ശ്രീമതി.
യൂത്ത് കോൺഗ്രസ്സ്
നേതാവിനെതിരെ
രാജ്യദ്രോഹം കുറ്റം
ചുമത്തി കേസെടുക്കണം
മാഹി:ജമ്മു കാശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിദ്വേഷ പരാമർശവുമായി പ്രചരണം നടത്തിയ യൂത്ത് കോൺഗ്രസ്സ് മാഹി മേഖല പ്രസിഡണ്ട് രജിലേഷിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കണമെന്ന് ബിജെപി മാഹിമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ലോകം മുഴുവൻ ഭീകരാക്രമത്തെ അപലപിച്ച് ഭാരതത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന സമയത്ത് രാജ്യദ്രോഹികളെയും ഇസ്ലാമിക തീവ്രവാദികളെയും സന്തോഷിപ്പിക്കാൻ നടത്തിയ പരാമർശത്തെ ബിജെപി ശക്തമായി അപലപിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ മാഹിയിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് കെ.പി. പ്രഭീഷ് കുമാർ, ജനറൽ സിക്രട്ടറി മഗനീഷ് മഠത്തിൽ, അനീഷ് കൊള്ളുമ്മൽ,കെ.പി. മനോജ്, കെ. വിനീഷ്, സംസാരിച്ചു
യൂത്ത് കോൺ: പ്രസിഡണ്ടിനെ നീക്കം ചെയ്തു
മാഹി:പഹൽകാമിലെ തീവ്രവാദി ആക്രമത്തിൽ മാഹി മേഖല യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റജിലേഷ് നടത്തിയ അപക്വമായ പ്രസ്താവന പൊതുസമൂഹത്തിൽ തെറ്റായ സന്ദേശം നൽകിയത് കാരണം അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി
മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.മോഹനൻ അറിയിച്ചു.

പി.നാണുവിനെ അനുസ്മരിച്ചു
മാഹി: സി.പി.എം. മാഹി മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മയ്യഴിലെ സാമൂഹ്യ പ്രവർത്തകനുമായ.പി നാണുവിന്റെ ചരമവാർഷിക ദിനത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. പരിപാടി പള്ളൂർ ബി.ടി.ആർ. മന്ദിരത്തിൽ ഹാരിസ് പരിന്തിരാട്ടിൻ്റെ അധ്യക്ഷതയിൽ സി പി എം. തലശ്ശേരി ഏരിയ കമ്മിറ്റി അംഗം.രമേശ് ബാബു ഉദ്ഘാടനം ചെയ്തു.യോഗത്തിൽ വി ജനാർദ്ദനൻ. ടി. സുരേന്ദ്രൻ സംസാരിച്ചു.
ചിത്രവിവരണം: രമേശ് ബാബു ഉദ്ഘാടനം ചെയ്യുന്നു
യൂത്ത് കോൺഗ്രസ്സ് നേതാവിനെതിരെ
രാജ്യദ്രോഹം കുറ്റം ചുമത്തി കേസെടുക്കണം
മാഹി:ജമ്മു കാശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിദ്വേഷ പരാമർശവുമായി പ്രചരണം നടത്തിയ യൂത്ത് കോൺഗ്രസ്സ് മാഹി മേഖല പ്രസിഡണ്ട് രജിലേഷിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കണമെന്ന് ബിജെപി മാഹിമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ലോകം മുഴുവൻ ഭീകരാക്രമത്തെ അപലപിച്ച് ഭാരതത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന സമയത്ത് രാജ്യദ്രോഹികളെയും ഇസ്ലാമിക തീവ്രവാദികളെയും സന്തോഷിപ്പിക്കാൻ നടത്തിയ പരാമർശത്തെ ബിജെപി ശക്തമായി അപലപിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ മാഹിയിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് കെ.പി. പ്രഭീഷ് കുമാർ, ജനറൽ സിക്രട്ടറി മഗനീഷ് മഠത്തിൽ, അനീഷ് കൊള്ളുമ്മൽ,കെ.പി. മനോജ്, കെ. വിനീഷ്, സംസാരിച്ചു
യൂത്ത് കോൺ: പ്രസിഡണ്ടിനെ നീക്കം ചെയ്തു
മാഹി:പഹൽകാമിലെ തീവ്രവാദി ആക്രമത്തിൽ മാഹി മേഖല യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റജിലേഷ് നടത്തിയ അപക്വമായ പ്രസ്താവന പൊതുസമൂഹത്തിൽ തെറ്റായ സന്ദേശം നൽകിയത് കാരണം അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി
മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.മോഹനൻ അറിയിച്ചു.

പഹൽഗാം കൂട്ടക്കുരുതിയിൽ
കോൺ: പ്രതിഷേധിച്ചു
മാഹി ..പഹൽഗാം മതഭീകരാക്രമണത്തിൽ പ്രതിഷേധിച്ചു കൊണ്ടും, മരണമടഞ്ഞ സഹോദരി, സഹോദരൻമാർക്ക് ആദരാജ്ഞലി അർപ്പിച്ച് കൊണ്ട് മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ മാഹി ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ചു.
രമേശ്പറമ്പത്ത്,എംഎൽഎ,കെ മോഹനൻ,പി പി വിനോദൻ,സത്യൻ കേളോത്ത്,പി പി ആശാലത ഐ,അരവിന്ദൻ,കെ സുരേഷ്,തുടങ്ങിയവർ സംസാരിച്ചു.
ചിത്രവിവരണം: രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കെ.പി. വസന്ത ചന്ദ്രൻ നിര്യാതനായി
തലശ്ശേരി:എടക്കാട് പി.എച്ച്.സിക്ക് സമീപം നമസ്കാരം വീട്ടിൽ കെ.പി. വസന്തചന്ദ്രൻ (83) നിര്യാതനായി . പ്രവാസിയായിരുന്നു. പരേതരായ ശങ്കു റൈറ്റരുടെയും, സുമിത്രയുടേയും മകനാണ്,. ഭാര്യ : ബീന ( അദ്ധ്യാപിക - ചിന്മയാമിഷൻ ,കണ്ണൂർ ), മക്കൾ :സുചിത്ര, വിനയ മരുമകൻ :ശ്രീജിത്ത്- സഹോദരങ്ങൾ : പ്രഭാകരൻ, പ്രസന്ന, പ്രഭാവതി, പരേതനായ ജയരാജൻ.

പെരിങ്ങാടി കൊമ്മോത്ത്
പീടിക ഈച്ചി റോഡ് ഉൽഘാടനം ചെയ്തു.
പെരിങ്ങാടി: ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ 9ാം വാർഡ് പെരിങ്ങാടിയിൽ ബഹു. ശ്രീ. കെ. മുരളീധരൻ മുൻ എം. പി. യുടെ (17 ആം ലോക് സഭാ) ഫണ്ട് വിഹിതം ഉപയോഗിച്ച് പുനർ നിർമ്മാണം പൂർത്തിയാക്കിയ പഞ്ചായത്ത് ഓഫീസിന്റെ മുൻ വശമുള്ള കൊമ്മോത്ത് പീടിക ഈച്ചി റോഡ് വടകര എം. പി. ഷാഫി പറമ്പിൽ ഇന്ന് രാവിലെ 10 മണിക്ക് ഉൽഘാടന കർമ്മം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം. കെ. സെയ്ത്തു അധ്യക്ഷത വഹിച്ചു.
9ാം വാർഡ് മെമ്പർ ടി. എച്ച്. അസ്ലം സ്വാഗതം പറഞ്ഞു.
ബ്ലോക്ക് ഓവർസിയർ പ്രസൂൺ, പഞ്ചായത്ത് സിക്രട്ടരി ലസിത, വികസന സ്റ്റാൻഡിംഗ് ചെയർ പേഴ്സൺ എം. കെ. ലത, കോൺട്രാക്ടർ മനോജ്, മെമ്പർമാരായ ഷഹദിയ മധുരിമ, ഫാത്തിമ കുഞ്ഞിതയ്യിൽ, ഷർമിരാജ്, വത്സല, രജനി, ഒപ്പം നാട്ടുകാരും പങ്കെടുത്തു.

നെഹ്റു യുവകേന്ദ്ര യൂത്ത്
ഓഫീസർ കെ .രമ്യക്ക് യാത്രയയപ്പ് നൽകി
മാഹി :നെഹ്റു യുവകേന്ദ്രയുടെ യൂത്ത് ഓഫീസറായി മാഹിയിൽ ദീർഘകാലം പ്രവർത്തിച്ചിരുന്ന കെ.രമ്യക്ക് പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പ്രിയദർശിനി യുവകേന്ദ്ര ഹാളിൽ നടന്ന ചടങ്ങിൽ കെ. രമ്യയെ പൊന്നാടയും ഉപഹാരങ്ങളും നൽകി ആദരിച്ചു. സത്യൻ കോളേത്ത് അദ്ധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു, എം.മുസ്തഫ, ആനന്ദ് കുമാർ പറമ്പത്ത്, കെ.കെ. രാജീവ്, ഉത്തമൻ തിട്ടയിൽ, കെ.വി.ഹരീന്ദ്രൻ, എം.എ.കൃഷ്ണൻ, അലി അക്ബർ ഹാഷിം, സന്ദീപ്. കെ.വി, സാവിത്രി നാരായണൻ, ഷഹനാസ് സംസാരിച്ചു.
ചിത്രവിവരണം: സത്യൻ കേളോത്ത് ഉപഹാരം നൽകുന്നു

രാജൻ നിര്യാതനായി.
മാഹി .ചെമ്പ്ര നെയ്യാമൃതം മഠം കാരണവർ പുതിയ വീട്ടിൽ രാജൻ (68) ഭാര്യ: പ്രേമ. മക്കൾ: രഞ്ജിത്ത്, പരേതനായ രോഷിത്ത് . സഹോദരങ്ങൾ : പരേതയായ ചന്ദ്രി, സതി, ബേബി, പുഷ്പ, പ്രേമ.

പ്ളാറ്റ്ഫോം മുഴുവൻ ഇരിപ്പിടങ്ങൾ
ഒരുക്കി റെയിൽവേ
തലശ്ശേരി:രണ്ടാമത്തെ പ്ളാറ്റ്ഫോമിൽ 14 മുതൽ 21 ബോഗികൾ വന്നു നിൽക്കുന്നയിടത്തും ഇരിപ്പിടങ്ങൾ കുറവ് വരുന്ന മറ്റിടങ്ങളിലെല്ലാം ഫാബ്രിക്കേറ്റഡ് ബെഞ്ചുകളും സ്റ്റീൽ കസേരകളും സ്ഥാപിച്ചതോടെ യാത്രക്കാർ നേരിടുന്ന പ്രയാസങ്ങൾക്ക് ഒടുവിൽ പരിഹാരമായി.
പ്ളാറ്റ്ഫോമിൽആവശ്യത്തിനു ഇരിപ്പിടങ്ങൾ ഇല്ലാത്തതിനാൽ ട്രെയിൻ വരുന്നത് വരെ മുതിർന്നവരും കുട്ടികളും മറ്റു യാത്രക്കാരും നിൽക്കേണ്ടിവരുന്നതിനാൽ അതിനു പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട് റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ റെയിൽവേ ഡിവിഷണൽ മാനേജർക്ക് നിവേദനം സമർപ്പിച്ചിരുന്നു.
പ്ളാറ്റ്ഫോമുകളിൽ ആവശ്യത്തിനുഇരിപ്പിടങ്ങൾ ഒരുക്കിയതിനു റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഡിവിഷണൽമാനേജരെയും ഓഫീസിനെയും അഭിനന്ദിച്ചു.

അഴിയൂർ ഗവ.എച്ച്എസ്എസ്
1986- എസ്എസ് എൽസി ബാച്ച് സംഗമം
മാഹി: അഴിയൂർ ഗവ. എച്ച്എസ്എസിൽ 1986-ലെ എസ്എസ് എൽസി ബാച്ച് പൂർവ വിദ്യാർഥികൾ ഒത്തുചേർന്നു. 39 വർഷത്തിനുശേഷം നടന്ന ആദ്യ ഒത്തുചേരൽ അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. കെ. പി. ജയരാജൻ അധ്യക്ഷത വഹിച്ചു. എ. വിജയരാഘവൻ, കെ. വി. പ്രകാശൻ, പി. സജിത എന്നിവർ സംസാരിച്ചു. പൂർവ അധ്യാപകരായ ബാലൻ, കമലാവതി, ജയചന്ദ്രൻ എന്നിവരെ ആദരിച്ചു. 1986 ബാച്ച് വിദ്യാർഥികളുടെ വാട്സ് ആപ്പ് ഗ്രൂപ്പ് 'ഒരുമ' അഡ്മിൻ പി. എ. മിത്രനെയും ആദരിച്ചു.

കെ.പി.കമല നിര്യാതയായി
തലശ്ശേരി:കൊളശ്ശേരി മൂർക്കോത്ത് മുക്ക് കക്കറയിൽ ഗുരുപ്രഭവീട്ടിൽ പരേതനായ കരിങ്കാത്ത് ബാലൻ്റെ ഭാര്യ കുടക്കളത്തെ കെ.പി . കമല (85) നിര്യാതയായി സംസ്കാരം ഏപ്രിൽ 24 വ്യാഴാഴ്ച കാലത്ത് 8 മണിക്ക് കണ്ടിക്കൽ നിദ്രാതീരം വാതകശ്മശാനത്തിൽ . മകൾ - പ്രീത. മരുമകൻ കൃഷ്ണദാസ് - (റിട്ട: വടക്കുംമ്പാട് സർവീസ് സഹകരണ ബാങ്ക്) .സഹോദരങ്ങൾ - പത്മാവതി, രാജമ്മ , പരേതനായ പത്മനാഭൻ . ചെറുമകൻ -വൈശാഖ് (NTTF ബാംഗ്ലൂർ)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group