വേണം: തലശ്ശേരിക്ക് ശാസ്ത്രീയമായ നഗര വികസനം :ചാലക്കര പുരുഷു

വേണം: തലശ്ശേരിക്ക് ശാസ്ത്രീയമായ നഗര വികസനം :ചാലക്കര പുരുഷു
വേണം: തലശ്ശേരിക്ക് ശാസ്ത്രീയമായ നഗര വികസനം :ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Apr 23, 12:29 AM
mgs3

വേണം: തലശ്ശേരിക്ക് ശാസ്ത്രീയമായ നഗര വികസനം

:ചാലക്കര പുരുഷു


തലശ്ശേരി:പൈതൃകനഗരത്തിൽ വികസനത്തിൻ്റെ പേരിൽ അധികൃതർ കോടികൾ ചിലവഴിക്കുമ്പോഴും, അനിവാര്യമായി നടപ്പിലാക്കേണ്ട വികസന പദ്ധതികൾ ഇന്നും എങ്ങുമെത്താതെ കിടക്കുന്നു.

നഗരവികസനത്തിന് വിഘാതമായി നിൽക്കുന്നത് കഴിഞ്ഞ 39 വർഷമായി നഗരസഭ ഏറ്റെടുത്ത പഴയ ബസ്സ് സ്റ്റാൻ്റിലെ പനങ്കാവ് ഡയറി മുതൽ എൽ.എ.റാവു ഷോപ്പ് വരെയുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാത്തതാണ്. അതിവിശാലമായ ഒരു പാർക്കിങ്ങ് ഏറിയ ലഭ്യമാകും എന്ന് മാത്രമല്ല നഗര മുഖം തന്നെ സുന്ദരമാകുകയും ചെയ്യും. 

വൻ ദുരന്തം കാത്ത് കിടക്കുന്ന,

നൂറ്റാണ്ടിലേറെ പഴക്കുള്ള ജീർണ്ണാവസ്ഥയിലുള്ള കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.ഈ കെട്ടിടങ്ങളിൽ നിന്ന് നഗരസഭ വാടകയും കൃത്യമായി വാങ്ങുന്നുണ്ട്.

ഇപ്പോൾ പഴയ ബസ്സ് സ്റ്റാൻ്റിലെ വിശാലമായ ഏക റോഡായ ആശുപത്രി റോഡിൻ്റെ ഇരുവശങ്ങളിലുമാണ് നഗരസഭ പാർക്കിങ്ങ് ഏരിയയാക്കിയിട്ടുള്ളത്. ഫലത്തിൽ പഴയതുപോലെ റോഡ് ചുരുങ്ങുകയും ചെയ്തു.

നഗരത്തിലെ സമാന്തര റോഡായ

ഗുഡ് ഷെഡ് മുതൽ വീനസ് കവല വരെയുള്ള റോഡ് വികസനം നടത്താൻ തയ്യാറാവാത്തതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം കേവലം ചില സ്ഥാപനങ്ങളുടെ മതിലുകൾ മാത്രം പൊളിച്ചാൽ തീരുന്ന പ്രശ്നമാണിത്. ഒരു വീടിന് പോലും പോറലേൽക്കില്ല.

ഈ റോഡ് വികസനം നടന്നാൽ പഴയ ബസ്സ് സ്റ്റാൻ്റിലെ ഗതാഗതക്കുരുക്ക് ഇല്ലാതാവും.

ലോഗൻസ് റോഡ് ഒരു വ്യാഴവട്ടക്കാലത്തിന്നിടയിൽ മൂന്നാം തവണയന്ന് നവീകരിക്കുന്നത്.ആദ്യം താറിൽ പ്ലാസ്റ്റിക് വേസ്റ്റ് മിശ്രിതം കൊണ്ട് പുതിയ സാങ്കേതിക വിദ്യ എന്ന് കൊട്ടിഘോഷിച്ചാണ് ഈ റോഡ്നവീകരിച്ചത്.പിന്നീട് വലിയൊരു ഭാഗം ഇൻ്റർലോക്ക് ചെയ്തു.മൂന്ന് വർഷം കൊണ്ടു തന്നെ പൊട്ടിപൊളിഞ്ഞ് പൈപ്പുകൾ തകർന്ന് റോഡ് പല സ്ഥലത്തും തോടായി. ഇപ്പോൾ കോൺക്രീറ്റ് ചെയ്യുകയാണ്.

ബ്രിട്ടീഷ് ഭരണകാലത്ത് ഒ.വി.റോഡ് കോൺക്രീറ്റിൽ നിർമ്മിച്ചതായിരുന്നു. ഒരു കുഴപ്പവുമില്ലാതെ നൂറ്റാണ്ടോളം നിലനിന്ന റോഡ് വികസനത്തിൻ്റെ പേരിൽ പൊളിക്കുകയും, റീ കോൺക്രീറ്റ് ചെയ്യുകയുമായിരുന്നു.എന്നാൽ ഇടുങ്ങിയ റോഡ് ഒരിഞ്ച് പോലും വികസിപ്പിക്കാൻ അധികൃ തർ തയ്യാറായില്ല.

ഇനി തീരദേശ റോഡ് യാഥാർത്ഥ്യമാകുമ്പോൾ ഇന്ന് നഗരത്തിലുള്ള ഇടുങ്ങിയ റോഡുകളും, ജീർണ്ണിച്ച കെട്ടിടങ്ങളും നഗരത്തിന് തന്നെ അപമാനമായിത്തീരും.



ചിത്രവിവരണം.നഗര ഏറ്റെടുത്ത പനങ്കാവ് ജംഗ്ഷൻ മുതലുള്ള പഴയ കെട്ടിടങ്ങൾ

nirma

മായാത്ത മുദ്ര ചാർത്തി

കെ. രമ്യ മയ്യഴിയോട് വിട പറഞ്ഞു


മാഹി: വർത്തമാനകാല മയ്യഴിയിലെ യുവത്വത്തെ കലാ-സാംസ്ക്കാരിക - സേവന രംഗത്തേക്ക് സജീവമാക്കാൻ നിർണ്ണായക പങ്കുവഹിച്ച നെഹ്റു യുവകേന്ദ്ര മാഹി /കണ്ണൂർ ജില്ലാ യൂത്ത് ഓഫീസർ കെ. രമ്യക്ക് മയ്യഴിയിലെ സാംസ്ക്കാരിക പ്രവർത്തകർ ഹൃദ്യമായ യാത്രയയപ്പ് നൽകി.

ആറ് വർഷത്തെ മയ്യഴിയിലെ പ്രവർത്തനത്തിനിടയിൽ,

നിർജ്ജീവമായിക്കിടന്ന ഒട്ടേറെ കലാ സ്ഥാപനങ്ങളെ സജീവമാക്കാനും മെഗാപരിപാടികൾ സംഘടിപ്പിക്കാനും രമ്യക്ക് സാധിച്ചിരുന്നു.സംസ്ഥാന ദേശീയ തലത്തിലേക്ക് ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കാനും, അംഗീകാരങ്ങൾ നേടിയെടുക്കാനും അവർക്ക് സാധിച്ചു.

കലാസാംസ്ക്കാരിക പ്രവർത്തനങ്ങൾക്കുമപ്പുറം നൂറുകണക്കിന് യുവജനങ്ങളെ സേവന സജ്ജരാക്കാനും അവർക്ക് സാധിച്ചു.

സ്വച്ഛ് ഭാരത് പരിപാടിയുടെ പത്താം വാർഷിക വേളയിൽ 2024 ൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രത്യേകം ആൾ ഇന്ത്യാ റേഡിയോ പ്രക്ഷേപണത്തിലൂടെ പ്രകീർത്തിക്കുകയുണ്ടായി. മയ്യഴി കടലോരവും, മയ്യഴി നഗരവും മാതൃകാപരമായി ശുചീകരിക്കുന്നതിന് യുവാക്കളെ കർമ്മരംഗത്തിറക്കിയതിനാണ് പ്രധാനമന്ത്രി പേരെടുത്ത് പ്രശംസിച്ചിരുന്നത്.

പരന്ന വായനക്കാരിയും കലാ സ്നേഹിയുമായ ഇവർ മയ്യഴിയുടെ കലാ -സാംസ്ക്കാരിക സംഘടനകളെ പ്രോത്സാഹിപ്പിക്കാൻ രാപകലില്ലാതെ പരിശ്രമിച്ചു പോന്നു.

പാലക്കാട് പുതുപരിയാരം വെണ്ണക്കൽ സ്വദേശിനിയാണ് 'അഡ്വ.സുനിൽകുമാറാണ് ഭർത്താവ്.തമിഴ്നാട്ടിലെ ഈറോഡിലേക്കാണ് സ്ഥലം മാറിപ്പോകുന്നത്.


ചിത്രവിവരണം: ജില്ലാ യൂത്ത് ഓഫീസർ കെ.രമ്യ


സർക്കാർ വക ബസ്സ് ഷെൽട്ടറിന് രക്തസാക്ഷിയുടെ പേര് നൽകിയതിൽ പ്രതിഷേധം


തലശ്ശേരി:കേന്ദ്രറോഡ് ഫണ്ട് ഉപയോഗിച്ച് മെക്കാഡം ടാറിംഗ് ചെയ്ത 6-ാം മൈൽ പാനുണ്ട കുട്ടിച്ചാത്തൻ മഠം റോഡിൽ പാനുണ്ട സ്കൂളിനു സമീപം സർക്കാർ ഫണ്ടുപയോഗിച്ച് നിർമ്മിച്ച ബസ്സ് ഷെൽട്ടറിന് സഖാവ് നാല്പാടി വാസുവിൻ്റെ പേര് നൽകിയതിനെതിരെ കണ്ണൂർ അസിസ്റ്റൻ്റ് എൻജീനിയർ ,നാഷണൽ ഹൈവേ ഡിവിഷൻ എൻജീനിയർക്ക് കണ്ണൂർ ഡി.സി.സി. ജന: സെക്രട്ടറി രാജീവ് പാനുണ്ട പരാതി നൽകി. ഒരാഴ്ചക്കകം പാർട്ടിയുടെ രക്തസാക്ഷിയുടെ പേര് നീക്കിയില്ലെങ്കിൽ പ്രത്യക്ഷസമരപരിപാടിയും, നിയമ നടപടിഉൾപ്പെടെ ആരംഭിക്കുകയും ചെയ്യുമെന്ന് ഇത് സംബന്ധിച്ച് നിവേദക സംഘം മുന്നറിയിപ്പ് നൽകി. നിവേദക സംഘത്തിൽ കണ്ണൂർഎം.പി. കെ. സുധാകരൻ്റെ നോമിനിയായ കണ്ണൂർ ജില്ലാ വികസന സമിതി അംഗവും ഡി.സി.സി. ജന സെക്രട്ടറിയുമായ ടി. ജയകൃഷ്ണൻ ; ധർമ്മടം ബ്ലോക്ക് കോൺഗ്രസ് വൈസ് : പ്രസിഡൻ്റ് എം.കെ.ദിലീപ് കുമാർ സംബന്ധിച്ചു. 


ലോറിയിൽ സൂക്ഷിച്ച പണം കവർന്നതായി പരാതി 


തലശ്ശേരി: ലോറിയിൽ സൂക്ഷിച്ച പതിമൂന്ന് ലക്ഷത്തിൽ പരം രൂപ കവർന്നതായി പരാതി. മുംമ്പൈയിൽ നിന്നും കൊപ്പര വിറ്റതായ പതിമൂന്ന് ലക്ഷത്തി അമ്പതിനായിരം രൂപയാണ് ലോറിയുടെ മുന്നിലെ ഗ്ലാസ് തകർത്ത് കവർച്ച നടത്തിയത്.

ലോറിഡ്രൈവർ വടകര സ്വദേശി പ്രജീഷ് ആണ് പരാതി നൽകിയത്.

ഡി.ഡി.01. എ. 9282 ലോറി മുംബൈയിൽ നിന്നും വന്ന് എരഞ്ഞോളിയിൽ നിർത്തിയിട്ടതായിരുന്നുവത്രെ. വടക്കുമ്പാട്സ്വദേശി ജറീഷ് ആണ് ക്ലീനറായി ജോലി ചെയ്തിരുന്നത്. പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നു'


whatsapp-image-2025-04-22-at-20.14.04_8e0c928a

സ്കൂൾ ഓഫ് ഇസ്ലാമിക് സ്റ്റഡീസ്

പഠിതാക്കളുടെ സംഗമം നടത്തി


തലശ്ശേരി : പ്രമാണ ബോധ്യത്തോടെ മതം പഠിക്കാം എന്ന പ്രമേയത്തിൽ കെ.എൻ.എം.മർകസുദ്ദഅവ സംസ്ഥാന കമ്മിറ്റി ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന സ്കൂൾ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് പുന്നോൽ ചാപ്റ്ററിലെ പഠിതാക്കളുടെ സംഗമവും , കോഴ്സ് വിജയകരമായി പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. പുന്നോൽ സലഫി സെൻ്ററിൽ കെ.എൻ.എം. മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോ. ഇസ്മയിൽ കരിയാട് ഉദ്ഘാടനം ചെയതു. പുതിയ ചോദ്യങ്ങൾക്ക് പഴയ ഉത്തരം മതിയാവാത്ത ഇക്കാലത്ത് വേദവെളിച്ചത്തിലൂടെ സമകാലീന പ്രസക്തമായ ശരിയായ ഉത്തരങ്ങളും പരിഹാരവും കണ്ടെത്താനാവുമെന്ന് ഇസ്മയിൽ കരിയാട് പറഞ്ഞു. സ്കൂൾ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ചെയർമാർ ശംസുദ്ദീൻ പാലക്കോട് അധ്യക്ഷത വഹിച്ചു.

സ്കൂൾ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് പുന്നോൽ ചാപ്റ്റർ പ്രസിദ്ധീകരിച്ച 'ഓർമത്താളുകൾ' ആറാം ലക്കം എം എസ് എം സംസ്ഥാന പ്രസിഡണ്ട് ജസിൻ നജീബ് കെ എം.സുലൈഖക്ക് കോപ്പി നൽകി പ്രകാശനം ചെയ്തു. ന്യൂമാഹി ഗ്രാമപ്പഞ്ചായത്ത് മെമ്പർ ഷഹദിയ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 

 പുതിയ ബേച്ചിൻ്റെ ഉൽഘാടനം എസ്.വി. ഖൈറുന്നിസ ഫാറൂഖിയ നിർവഹിച്ചു. കെ. എൻ. എം. മർകസുദ്ദഅവാ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരിമ്പുലാക്കൽ ഖുർആൻ പഠനത്തിൻ്റെ രീതിശാസത്രം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.പി. സി.റബീസ്, ഡോ മുഹമ്മദ്, നജീബ് മനോളി, റമീസ് പാറാൽ, മറിയം സിതാര, ഷാഹിദ അബ്ദുല്ല, സുമയ്യ അബൂബക്കർ,മിദ്ലാജ, വി എം ഹാരിസ്, വി എം ഷക്കീല, കെ എം സുലൈഖ, കെ.എം. അബ്ദുല്ല, സജ്ന സാജിദ് ,ഷഹനാസ് മൻസൂർ സംസാരിച്ചു.



ചിത്രവിവരണം:സ്കൂൾ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് പുന്നോൽ ചാപ്റ്ററിൻ്റെ കോൺവൊക്കേഷൻ സെറിമണി ഡോ. ഇസ്മായിൽ കരിയാട് ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-04-22-at-20.14.28_61f4946c_1745348730

പതിന്നാലുകാരി ജീവനൊടുക്കി

തലശ്ശേരി : മൊബൈല്‍ ഫോണില്‍ നിന്നും വാട്‌സ് ആപ്പ് ഡിലീറ്റ് ചെയ്യാൻ അമ്മ താക്കീത് നല്‍കിയതിനെ തുടർന്ന് പതിനാലു വയസുകാരി ജീവനൊടുക്കി.

കൊടുവള്ളി റസ്റ്റ് ഹൗസിനു സമീപം ആമിന ക്വാട്ടേഴ്‌സില്‍ മാതൃ സഹോദരിക്കൊപ്പം താമസിക്കുന്ന ആദിത്യയാണ് ആത്മഹത്യ ചെയ്തത്.

സ്റ്റെയർകേസിന്റെ പടിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ആദിത്യയെ കണ്ടെത്തിയത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശി അനൂപ-്ധരണ്യ ദമ്പതികളുടെ മകളാണ്. 

കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. വേനലവധി ആഘോഷിക്കാൻ മാതൃ സഹോദരിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് ആദിത്യ എത്തിയത്. മാതൃ സഹോദരി കണ്ണൂരിലാണ് ജോലി ചെയ്യുന്നത്.

മകളെ സ്ഥിരമായി ഓണ്‍ലൈനില്‍ കണ്ടതോടെ വാട്ട്‌സ് ആപ്പ് ഡിലിറ്റ് ചെയ്യാൻ തിരുവനന്തപുരത്തുള്ള അമ്മ ഫോണിലൂടെ നിർദേശിച്ചിരുന്നു. 

ഇതിനു പിന്നാലെയാണ് ജീവനൊടുക്കിയത്. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

തലശേരി ടൗണ്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാർഥിനിയാണ് ആദിത്യ. സഹോദരി: ദീക്ഷ


asdfg

വാഹന പാർക്കിങ്ങ് സ്ഥലങ്ങളിൽ

ഷെൽട്ടർ നിർമ്മിക്കണം.


തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കനത്ത വെയിലും മഴയുമേറ്റിട്ടാണ്.പൊള്ളുന്ന വെയിലേറ്റ് വാഹനങ്ങളിലെ ഇന്ധനം വറ്റി പോകുന്ന അവസ്ഥ വരെ ഉണ്ട്. ദിവസങ്ങളോളം വണ്ടി വെയിലത്ത് പാർക്ക് ചെയ്യുന്നവരാണ് ദുരിതം അനുഭവിക്കുന്നത്.പാർക്കിങ്ങ് സൗകര്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി മരങ്ങൾ മുറിച്ചുനീക്കിയതിനാൽ പൊരിയുന്ന വെയിലത്താണ് ഇപ്പോൾ വാഹനങ്ങൾ സൂക്ഷിക്കുന്നത്.നിലം ടൈൽസ് പാകുന്ന പ്രവൃത്തി കഴിഞ്ഞാലുടൻ എത്രയും വേഗത്തിൽ പാർക്കിങ്ങ് ഗ്രൗണ്ടിൽ മേൽക്കൂര നിർമ്മിക്കാനുള്ള നടപടികൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർ ആർ.എം.അരുൺകുമാർ ചതുർവേദിക്ക് നിവേദനം നൽകി


ചിത്രവിവരണം: പൊരിവെയിലത്ത് പാർക്ക് ചെയ്ത വാഹനങ്ങൾ


whatsapp-image-2025-04-22-at-21.27.41_e765b362

പാലക്കാടും പെരിന്തല്‍മണ്ണയിലുമായി നടന്ന 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖല അന്തർജില്ല ടൂർണ്ണമെൻറിൽ ജേതാക്കളായ കണ്ണൂർ ജില്ല ടീം.

SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan