പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച പപ്പാ : ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച പപ്പാ : ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച പപ്പാ : ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
Share  
2025 Apr 22, 12:28 AM
mgs3

പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച പപ്പാ :

 ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി 


തലശ്ശേരി: ഫ്രാൻസീസ് മാർപാപ്പയുടെ വിയോഗം ആഗോള കത്തോലിക്കാ സഭയ്ക്കും ഈ കാലഘട്ടത്തിലും തീരാനഷ്ടം എന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി അനുസ്മരിച്ചു. ലാറ്റിൻ അമേരിക്കൻ പശ്ചാത്തലത്തിൽ നിന്ന് വന്ന അദ്ദേഹം പാവങ്ങളുടെ പക്ഷത്ത് സഭ നിലയുറപ്പിക്കണം എന്ന നിർബന്ധ ബുദ്ധിയുള്ള വ്യക്തിയായിരുന്നു. തികച്ചും ലളിതമായ ജീവിതശൈലി സ്വന്തമാക്കിയ മാർപാപ്പ പാവങ്ങൾക്ക് വേണ്ടി നിരന്തരം സംസാരിച്ചിരുന്നു. ലോകമെങ്ങും ഉള്ള അഭയാർത്ഥികളുടെ ആശാകേന്ദ്രം ആയിരുന്നു ഫ്രാൻസിസ് മാർപാപ്പ. സഭ പാവങ്ങളുടെ സഭയാകണമെന്ന് മാർപാപ്പ ചിന്തിച്ചിരുന്നു. സഭയുടെ ഭരണക്രമത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ പാപ്പയാണ് ഫ്രാൻസിസ് മാർപാപ്പ. സിനഡാലിറ്റി എന്ന ആശയം മാർപാപ്പ ഉയർത്തിപ്പിടിച്ചു. അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഏകപക്ഷീയമായിട്ടല്ല തീരുമാനങ്ങൾ എടുക്കേണ്ടതെന്നും മറിച്ച് കൂട്ടായ്മയുടെയും പരസ്പരം മനസ്സിലാക്കുന്നതിന്റെയും അടിസ്ഥാനത്തിലായിരിക്കണം തീരുമാനങ്ങൾ എന്നുമുള്ള നിർബന്ധ ബുദ്ധി ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഉണ്ടായിരുന്നു. മറ്റുള്ളവരെ ശ്രദ്ധയോടെ ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം ഫ്രാൻസിസ് മാർപാപ്പ ലോകത്തെ പഠിപ്പിച്ചു. ഇതര മതസ്ഥരുമായി സൗഹൃദത്തിൽ കഴിയേണ്ടവരാണ് ക്രൈസ്തവരെന്ന് മാർപാപ്പയ്ക്ക് നിർബന്ധ ബുദ്ധി ഉണ്ടായിരുന്നു. അബുദാബിയിലെ ഗ്രാൻഡ് ഇമാമുമായി നടത്തിയ ചരിത്രപ്രസിദ്ധമായ സംഗമം ലോക ചരിത്രത്തിൽ തന്നെ ഇടം പിടിക്കുന്നതാണ്. മതങ്ങൾ സ്നേഹത്തിലും സൗഹാർദ്ദത്തിലും കഴിയുമ്പോൾ മാത്രമേ ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കപ്പെടുകയുള്ളൂ എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

 ഫ്രാൻസിസ് മാർപാപ്പ സമാധാനത്തിന്റെ അപ്പസ്തോലൻ ആയിരുന്നു. സാമ്രാജ്യ ശക്തികൾ ഏതുമാകട്ടെ അവർ അക്രമത്തിന്റെ പാതതെരഞ്ഞെടുത്തപ്പോളൊക്കെ പാടില്ല എന്ന് ഉറക്കെപറയാൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കഴിഞ്ഞു. യുദ്ധം മൂലം കെടുതി അനുഭവിക്കുന്ന മനുഷ്യരുടെഒപ്പമായിരുന്നു ഫാൻസിസ് മാർപാപ്പയുടെ സ്വരവും ഹൃദയവും എന്ന് നമുക്ക് പലതവണ വ്യക്തമായതാണ്.

pappa3

പരിസ്ഥിതിയെ അങ്ങേയറ്റം സ്നേഹിച്ച പാപ്പയാണ് ഫ്രാൻസിസ് പാപ്പ. ഈ പ്രപഞ്ചം നമ്മുടെ പൊതു ഭവനമാണെന്ന വിചാരമാണ് ഫ്രാൻസിസ് പാപ്പ ഉയർത്തി പിടിച്ചത്. ഈ പ്രപഞ്ചത്തെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെഅടിസ്ഥാനകടമയാണെന്ന്ഓർപ്പിച്ചുകൊണ്ട് ചരിത്രപ്രസിദ്ധമായ ലൗതാത്തെ സി എന്ന് ചാക്രിയ ലേഖനം പുറപ്പെടുവിക്കുവാൻ അദ്ദേഹത്തിന്റെ കഴിഞ്ഞു.

 വ്യക്തിപരമായി പലതവണ കണ്ടുമുട്ടുവാനും സംസാരിക്കുവാനും കഴിഞ്ഞതിന്റെ ഓർമ്മകൾ മനസ്സിലുണ്ട്. തലശ്ശേരി അതിരൂപതയോട് പൈതൃകമായ വാത്സല്യം ഫ്രാൻസിസ് മാർപാപ്പ പ്രകടിപ്പിച്ചിരുന്നു. ചെമ്പേരി ലൂർദ് മാതാ ദേവാലയത്തെ ബസിലിക്കാപദവിയിലേക്ക് ഉയർത്തിയത് ഫ്രാൻസിസ് മാർപാപ്പയായിരുന്നു.


ചിത്രവിവരണം: മാർപ്പാപ്പക്കൊപ്പം ബിഷപ്പ് ഡോ: ജോസഫ് പാംപ്ലാനി


whatsapp-image-2025-04-21-at-21.23.42_9c8e6a7b

രോഗംഭേദമായി, സന്തോഷസൂചകമായി ബന്ധുക്കൾ ആശുപത്രിക്ക് ഉപകരണങ്ങൾ കൈമാറി


മാഹി:പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ ഡയബറ്റിക്ക് ഫൂട്ട് അൾസറുമായെത്തിയ 68 കാരിക്ക് ഒരാഴ്ചക്കകം അസുഖം ഭേദമായി.ഇതേ തുടർന്ന് രോഗിയുടെ ബന്ധുക്കൾ പള്ളൂർ ആശുപത്രിക്ക് സൗജന്യമായി രണ്ട് വീൽ ചെയറും മൂന്ന് വാക്കേഴ്സും കൈമാറി. പയ്യന്നൂരിലെ കുഞ്ഞിമംഗലം ഫാത്തിമ മനസിൽ കുഞ്ഞയിച്ചു ആണ് കഴിഞ്ഞ 12 ന് രോഗ ചികിത്സയക്കായി പള്ളൂർ ആശുപത്രിയിൽ എത്തിയത്. ജനറൽ ഫിസിഷ്യനും ഡയബറ്റിക് ഫൂട്ട് അൾസർ ചികിത്സാ വിദഗ്ധൻ കൂടിയായ ഡോ.ടി.പി.പ്രകാശൻ്റ ഒരാഴ്ച നീണ്ട ചികിത്സയെ തുടർന്നാണ് രോഗം ഭേദമായി കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നും രോഗി സിസ്ചാർജ്ജായത്. പള്ളൂർ ആശുപത്രി ജീവനക്കാരോടും ഡോക്ടർ ടി.വി.പ്രകാശിനോടുമുള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊണ്ടാണ് ഇവരുടെ ഭർത്താവ് മുഹമ്മദ് ആശുപത്രിക്ക് ഉപകരണങ്ങൾ കൈമാറിയത്.


ചിത്രവിവരണം:

രോഗംഭേദമായതിൻ്റെ സന്തോഷത്തിൽ ബന്ധുക്കൾ പള്ളൂർ ഗവ. ആശുപത്രിക്ക് ഉപകരണങ്ങൾ കൈമാറുന്നു.


വാഹന പാർക്കിങ്ങ് സ്ഥലങ്ങളിൽ ഷെൽട്ടർ നിർമ്മിക്കണം.


തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കനത്ത വെയിലും മഴയുമേറ്റിട്ടാണ്.പൊള്ളുന്ന വെയിലേറ്റ് വാഹനങ്ങളിലെ ഇന്ധനം വറ്റി പോകുന്ന അവസ്ഥ വരെ ഉണ്ട്. ദിവസങ്ങളോളം വണ്ടി വെയിലത്ത് പാർക്ക് ചെയ്യുന്നവരാണ് ദുരിതം അനുഭവിക്കുന്നത്.പാർക്കിങ്ങ് സൗകര്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി മരങ്ങൾ മുറിച്ചുനീക്കിയതിനാൽ പൊരിയുന്ന വെയിലത്താണ് ഇപ്പോൾ വാഹനങ്ങൾ സൂക്ഷിക്കുന്നത്.നിലം ടൈൽസ് പാകുന്ന പ്രവൃത്തി കഴിഞ്ഞാലുടൻ എത്രയും വേഗത്തിൽ പാർക്കിങ്ങ് ഗ്രൗണ്ടിൽ മേൽക്കൂര നിർമ്മിക്കാനുള്ള നടപടികൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർ ആർ.എം.അരുൺകുമാർ ചതുർവേദിക്ക് നിവേദനം നൽകി


a12

ശ്രീജിത്ത്‌ ശ്രീനിവാസന്റെ

ശിൽപകലാ പ്രദർശനം

തുടങ്ങി


തലശ്ശേരി:പ്രഗത്ഭ ശില്പി ശ്രീജിത്ത്‌ ശ്രീനിവാസൻ വിവിധ മാധ്യമങ്ങളിൽ രൂപപ്പെടുത്തിയ ശില്പങ്ങളുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രദർശനത്തിന് തുടക്കമായി. രാജ്യത്തെ ആദ്യ ജനകീയ ചിത്രശാലയായ കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട്‌ ഗാലറിയിൽ പഞ്ചായത്ത്‌ പ്രസിഡന്റ് പി പി സനിലിന്റെ അധ്യക്ഷതയിൽ വിഖ്യാത ശിൽപ്പി വത്സൻ കൂർമ്മ കൊല്ലേരി ഉദ്‌ഘാടനം ചെയ്തു.

ഭാരതത്തിൽ ആദിമ കാലം തൊട്ടേ ശിൽപകല വലിയ പ്രാധാന്യം നേടിയതായി കാണാമെങ്കിലും ഇക്കാലത്ത് കലാതീതമായ മാനങ്ങളുള്ള ഈ കലയെ അർഹിക്കുന്ന സ്ഥാനം നൽകാതായിട്ടുണ്ടെന്നും വിഖ്യാത ശിൽപ്പി വത്സൻ കൂർമ്മകൊല്ലേരി അഭിപ്രായപ്പെട്ടു.

ഇതര മാധ്യമങ്ങളായ സാഹിത്യവും ഇതര കലകളുമാണ് ഇന്ന് നിറഞ്ഞ് നിൽക്കുന്നത്. ശിൽപകലയെ നാം തിരിച്ചറിഞ്ഞ് മൂല്യം കല്പിക്കേണ്ടിയിരിക്കുന്നു എന്ന് വത്സൻ കൂർമ്മ കൊല്ലേരി അഭിപ്രായപ്പെട്ടു.ശ്രീജിത്ത്‌ ശ്രീനിവാസൻ

1990 മുതൽ 2011 വരെ ചെയ്ത ശില്പങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 12 രചനകളും 10 ക്യാൻവാസുകളുമാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലും കേരളത്തിലെ വിവിധ ഗാലറികളിലും പ്രദർശനങ്ങൾ നേരത്തേ നടത്തിയിട്ടുണ്ട്.

കതിരൂരിലെ ഷോ 2025 ഏപ്രിൽ 26 വരെ തുടരും. ഗാലറി സമയം രാവിലെ 10മുതൽ വൈകുന്നേരം 6മണി വരെയാണ്. പ്രവേശനം സൗജന്യം.



ചിത്രവിവരണം: ഉദ്ഘാടനത്തിന് ശേഷം ശിൽപ്പി വത്സൻ കൂർമ്മ കൊല്ലേരി ശിൽപ്പങ്ങൾ നോക്കിക്കാണുന്നു


ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം


മാഹി:സബ് ട്രഷറിയിൽ നിന്നും സർവീസ് /കുടുംബ/ സ്വാതന്ത്ര്യ സമര പെൻഷൻ വാങ്ങുന്നവർ മെയ് 2 മുതൽ 31 വരെ സബ് ട്രഷറി മാഹിയുടെ പ്രവർത്തി ദിവസങ്ങളിൽ പെൻഷൻ ബുക്കുമായി ന്നു അവരവരുടെ ലൈഫ് സർട്ടിഫിക്കറ്റ് നൽകേണ്ടതാണെന്ന് അറിയിച്ചു

സബ് ട്രഷറി മാഹിയിൽ നേരിട്ട് വരുവാൻ ബുദ്ധിമുട്ടുള്ള പെൻഷൻകാർ ഗസറ്റഡ് ഓഫീസർ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് /www.jeevanpraman.gov.in/Indiapost ณ ภั സർട്ടിഫിക്കറ്റ് സമർപ്പിച്ച് അതിൻറെ കോപ്പി ഡെപ്യൂട്ടി ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് അക്കൗണ്ട്സ് ആൻഡ് ട്രഷറീസ്, ബ്രാഞ്ച് മാഹി 677310 എന്ന വിലാസത്തിലോ ddat.mahe@py.gov.in എന്ന ഇ-മെയിൽ വഴിയോ അയക്കേണ്ടതാണ്. സ്വാതന്ത്ര്യ സമര പെൻഷൻകാർ അല്ലാത്ത കുടുംബ പെൻഷൻ വാങ്ങുന്നവർ ലൈഫ് സർട്ടിഫിക്കറ്റിനൊപ്പം അവരവരുടെ വരുമാന സർട്ടിഫിക്കറ്റും പുനർവിവാഹം ചെയ്‌തിട്ടില്ല എന്ന സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.

സർവീസ്/ കുടുംബ/ സ്വാതന്ത്ര്യ സമര പെൻഷൻകാരുടെ കുടുംബാംഗങ്ങൾ പെൻഷൻകാരുടെ മരണ വിവരം നേരിട്ടോ അല്ലെങ്കിൽ മേൽപറഞ്ഞ പോസ്റ്റൽ അഡ്രസ്സ് / ഇ-മെയിൽ വഴി ഉടൻ തന്നെ സബ് ട്രഷറി മാഹിയെ അറിയിക്കേണ്ടതാണ്.


whatsapp-image-2025-04-21-at-21.25.18_cba54511

ഗോവിന്ദൻ നിര്യാതനായി. 


മാഹി:ഈസ്റ്റ് പള്ളൂര്‍സ്പിന്നിംഗ് മിൽ ബൈപാസ് സിഗ്നൽ സമീപം തെക്കേ വാണിയന്‍റവിടെ ഗോവിന്ദന്‍(79) നിര്യാതനായി. 

ഭാര്യ- പരേതയായ സരോജിനി. 

മക്കള്‍: ഗ്രീഷ്മ , ഗിരീഷ്.

മരുമക്കള്‍ : രമേശന്‍(മുക്കാളി), ഷമിത(കോടിയേരി).

സഹോദരങ്ങള്‍ : പരേതരായ കുഞ്ഞിക്കണ്ണന്‍, മാതു , ജാനു, ഗോപാലന്‍.

 സംസ്കാരം ഇന്ന്(22-04-25) രാവിലെ 9 ന് വീട്ടുവളപ്പില്‍.


whatsapp-image-2025-04-21-at-21.27.43_7a192d3e

ശലഭ നിര്യാതയായി.

മാഹി സെൻ്റ് തേരേസാ ബസിലിക്കയുടെ സമീപം പറമ്പത്ത് അനിൽ കുമാറിൻ്റെയും ഷൈമയുടെയും മകൾ ശലഭ (22 ) നിര്യാതയായി. സഹോദരി: സദൃശ്യ. ഒരു വർഷത്തിലധികം കാലമായി കാൻസർ രോഗ ചികിത്സയിലായിരുന്നു.


whatsapp-image-2025-04-21-at-21.27.55_c7fb1ffd

ചൊക്ലിയിൽ അഞ്ച് കാട്ടുപന്നികളെ

വെടിവച്ചു കൊന്നു


തലശ്ശേരി: സാമൂഹിക ജീവിതത്തിനും,കാർഷിക മേഖലക്കും കടുത്ത ഭീഷണി ഉയർത്തിയ കാട്ടുപന്നിക്കൂട്ടത്തെ വെടിവച്ചു കൊന്നു. ചൊക്ലി പഞ്ചായത്തിലെ കവിയൂർ, മോന്താൽ ഭാഗങ്ങളിൽ നിന്നാണ് അഞ്ച് കാട്ടുപന്നികളെ വെടിവച്ചു കൊന്നത്. കതിരൂർ സ്വദേശിയായ ഷാർപ്പ് ഷൂട്ടർ വിനോദാണ് ഞായറാഴ്ച പുലർച്ചെ കാട്ടുപന്നികളെ തുരത്താനിറങ്ങിയത്. മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും, ഇതിനോടകം 30 കാട്ടുപന്നികളെയെങ്കിലും വെടിവച്ചുകൊന്നിട്ടുണ്ടാവാമെന്നും ചൊക്ലി പഞ്ചായത്ത് പതിനാലാം വാർഡംഗം ശ്രീജ പറഞ്ഞു. വരും ദിവസങ്ങളിലും കാട്ടുപന്നികൾക്കെതിരെ നടപടി തുടരും.


എൻസിസി ' എ' സർട്ടിഫിക്കേറ്റ് പരീക്ഷയിൽ രാമവിലസത്തിന് തിളക്കമാർന്ന വിജയം


ചൊക്ലി : വൺ കേരള ആർട്ടില്ലറി ബാറ്ററി എൻസിസി തലശ്ശേരിയുടെ കീഴിലുള്ള ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ 'എ' സർട്ടിഫിക്കറ്റ് പരീക്ഷ എഴുതിയ മുഴുവൻ എൻസിസി കേഡറ്റുകൾക്കും എ ഗ്രേഡ് ലഭിച്ചു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം വൺ കേരള ആർട്ടില്ലറി ബാറ്ററി എൻസിസി തലശ്ശേരിയുടെ കമാൻഡിങ് ഓഫീസർ കേണൽ സഞ്ജയ് പിള്ളൈ നിർവഹിച്ചു. വിജയികൾക്കുള്ള വെയിറ്റെജ് സർട്ടിഫിക്കറ്റ് വിതരണം സ്കൂൾ മാനേജർ പ്രസീത് കുമാർ, ഹെഡ് മിസ്ട്രസ് എൻ.സ്മിത. എന്നിവർ നിർവഹിച്ചു. ഹവിൽദാർ ജയരാമൻ ആശംസയും, . ഒരു എൻസിസി കേഡറ്റ് എപ്പോഴും തൻ്റെ ഗുണങ്ങൾ നില നിർത്തണമെന്നും രാജ്യത്തിൻ്റെ ഭാവി വാഗ്ദാനങ്ങള

ളാകണമെന്നും ഉദ്ഘാടന ചടങ്ങിൽ കമാൻഡിംഗ് ഓഫീസർ കേണൽ സഞ്ജയ് പിള്ളൈ അഭിപ്രായപെട്ടു.

ഹവിൽദാർ ജയരാമൻ സംസാരിച്ചു.

 എൻസിസി ഓഫീസർ ടി. പി. രവിദ് സ്വാഗതവും

എൻസിസി സീനിയർ കേഡറ്റ് സർജൻ്റ് മേജർ ശ്രീഭദ്ര. എസ് നന്ദിയും

 പറഞ്ഞു.



ചിത്രവിവരണം:വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കമാൻഡിങ് ഓഫീസർ കേണൽ സഞ്ജയ് പിള്ളൈ നിർവഹിക്കുന്നു


whatsapp-image-2025-04-21-at-21.28.51_09769258

സാബിറ നിര്യാതയായി.


മാഹി: ഈസ്റ്റ് പള്ളൂർ ചെട്ടിയാങ്ക ണ്ടി ആഷ മഹൽ കയ്യാലകണ്ടി സാബിറ (62) നിര്യാതയായി.

പരേതനായ കരിപ്പാൽ അലിയുടെ യും കൈയ്യാലകണ്ടി ആയിഷയുടെ യും മകളാണ്. |

ഭർത്താവ്: പരേതനായ ചെറിയേരി അലി.

മക്കൾ:അൻസാർ(ദുബൈ), ആഷി ർ(അബുദാബി), അഷ്ഹാബ് (ദുബൈ).

മരുമക്കൾ: സുബിന (പാനൂർ) ജസ്ന(ഗോപാൽപ്പേട്ട), ലാസിയ (കീഴ്മാടം).

സഹോദരങ്ങൾ: ജലീൽ(സലാല), ഷിഹാബുദ്ദീൻ(സലാല), സാജിദ (സലാല), സഫീറ (ചൊക്ലി) സഫ് റീന(പനമരം).


whatsapp-image-2025-04-21-at-21.29.20_da4cd71b

വി.എം.ഭാസ്ക്കരൻ മാസ്റ്റർ


മാഹി: ഇടയിൽപിടികയിലെ മഠത്തിൽ ഹൗസിൽ കരിങ്കാത്ത് തറവാട് അംഗം വി.എം.ഭാസ്കരൻ മാസ്റ്റർ (87) നിര്യാതനായി. ദീർഘകാലം പള്ളൂർ ഗവ.ബോയിസ് ഹൈസ്കൂൾ അധ്യാപകനും ചെറുകല്ലായി ഗവ.എൽ.പി സ്കൂൾ നിന്നും വിരമിച്ച പ്രധാന അധ്യാപകനുമയിരുന്നു. ഭാര്യ: പങ്കജാക്ഷി മക്കൾ: പ്രഭുല (ബാഗ്ളൂർ), സജില (അധ്യാപിക, വി.എം പുരുഷോത്തമൻ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, പള്ളുർ). മരുമക്കൾ: മനോജ് കുമാർ (ബാംഗ്ളൂർ), സിനി മോൻ (റിട്ട.സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി, വടകര). സഹോദരങ്ങൾ: സുശീല (കോഴിക്കോട്), പരേതരായ വി.എം.ചന്ദു, വി.എം.കൃഷ്ണൻ, വി.എം.കേളു, വി.എം.സുകുമാരൻ മാസ്റ്റർ, ദേവി. സ്വവസതിയിൽ 22/4/25 ചൊവ്വാഴ്ച ഉച്ചക്ക് 1 മണി മുതൽ 3 മണി വരെ പൊതു ദർശനം. സംസ്കാരം വൈകുന്നേരം 4 മണിക്ക് മാഹി പൊതു ശ്മശാനത്ത്.


whatsapp-image-2025-04-21-at-23.00.02_45c233bc

കെ രമ്യക്ക്

യാത്രയയപ്പു നൽകി


മാഹി. കഴിഞ്ഞ ആറുവർഷക്കാലം മാഹി നെഹറു യുവകേന്ദ്രയിൽ യൂത്ത് ഓഫിസർ ആയി പ്രവർത്തിച്ച് തമിഴ് നാട്ടിലെ ഈറോഡിലേയ്ക്ക് സ്ഥലം മാറി പോകുന്ന കെ രമ്യക്ക് സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാദമി യാത്രയയപ്പു നൽകി. അക്കാദമി വൈസ് പ്രസിഡന്റ്

അജയൻ പൂഴിയിലിൻ്റെ അദ്ധ്യക്ഷത വഹിച്ചു.

മനോജ് വളവിൽ , സലീം പി ആർ.ഉമേഷ് ബാബു, ശ്രീകുമാർ ബാനു, പ്രസാദ് വളവിൽ , ഷഫീക്ക് വി കെ സംസാരിച്ചു.

അഡ്വ.ടി. അശോക് കുമാർ സ്വാഗതവും പോൾ ഷിബു നന്ദിയും പറഞ്ഞു


ചിത്രവിവരണം: അഡ്വ.ടി.അശോക് കുമാർ ഉപഹാരം നൽകുന്നു.


panda
last
SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan