വിശ്വസാഹിത്യത്തിലേക്കുള്ള ജാലകം കൊട്ടിയടക്കരുത് ഡോ:കെ.കെ.എൻ.കുറുപ്പ് : ചാലക്കര പുരുഷു

വിശ്വസാഹിത്യത്തിലേക്കുള്ള ജാലകം കൊട്ടിയടക്കരുത് ഡോ:കെ.കെ.എൻ.കുറുപ്പ് : ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Apr 21, 12:56 AM
mgs3

വിശ്വസാഹിത്യത്തിലേക്കുള്ള ജാലകം കൊട്ടിയടക്കരുത് -ഡോ:കെ.കെ.എൻ.കുറുപ്പ്

: ചാലക്കര പുരുഷു


മാഹി: ഫ്രഞ്ച് ഭാഷയോടും, സംസ്ക്കാരത്തോടും സർക്കാർ അനുവർത്തിക്കുന്ന നിഷേധാത്മക നയം മൂലം വിശ്വസാഹിത്യത്തിലേക്കുള്ള ജാലകമാണ് കൊട്ടിയടക്കുന്നതെന്ന് കാലിക്കറ്റ് സർവ്വകലാശാലാ മുൻ വൈസ് ചാൻസലറും പ്രമുഖ ചരിത്ര പണ്ഡിതനുമായ കെ.കെ.എൻ.കുറുപ്പ് അഭിപ്രായപ്പെട്ടു.


മയ്യഴി ഒരു ഫ്രഞ്ച് കോളനിയായിരുന്നുവെങ്കിലും അത് വലിയ സാംസ്ക്കാരിക ധാരയെയാണ്ട് കേരളത്തിലടക്കം സന്നിവേശിപ്പിച്ചത്.1930 കളിൽ വിക്ടർ യൂഗോവിൻ്റ 'പാവങ്ങൾ' നാലാപ്പാട്ട് നാരായണ മേനോൻ വിവർത്തനം ചെയ്ത് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചതോടെയാണ് നോവൽസാഹിത്യത്തിലേക്ക് കൊസാക്കിനെ പോലുള്ള പാവങ്ങളുടെ കടന്ന് വരവ്. 


ഒരു സാഹിത്യ വിപ്ളവത്തിന് തന്നെ അത് മലയാളത്തിൽ കളമൊരുക്കി. തകഴിയുടെ രണ്ടിടങ്ങഴി ,നാഗവള്ളി ആർ.എസ്സിൻ്റെ തോട്ടിയുടെ മകൻ, പൊൻകുന്നം വർക്കിയുടെ രചനകൾ തുടങ്ങി അനേകം സാഹിത്യകാരന്മാരുടെ പ്രചോദനമായിരുന്നു ഈ ലോക ക്ലാസ്സിക് കൃതി.


എന്നാൽ മാഹിയിൽ ഇന്ന് ലോകോത്തര ഭാഷയായ ഫ്രഞ്ച് ഭാഷയെ ആധുനിക ഭരണകൂടങ്ങൾ പ്രോത്സാഹിപ്പിക്കാത്ത സാഹചര്യത്തിൽ ആ വിശ്വ ജാലകം കൊട്ടിയടക്കപ്പെടുകയാണ്.

കേരളത്തിന് അഭിമാനമായ ഒരു ഫ്രഞ്ച് ഹൈസ്കൂൾ സെ(താൽ കൂർ കോംപ്ലമെന്തേർ മാഹിയിൽ നിലവിലുണ്ടെങ്കിലും ഭാഷ പഠിപ്പിക്കാൻ അദ്ധ്യാപകരില്ലാത്തതിനാൽ കുട്ടികൾ കൊഴിഞ്ഞ് പോകുന്നു. 

ബ്രവെ പരീക്ഷ കഴിഞ്ഞാൽ തുടർപഠനത്തിന് സൗകര്യമില്ല. ബിരുദ പഠനത്തിന് പുതുച്ചേരിയിൽ പോകണം. മാഹി മഹാത്മാഗാന്ധി കോളജിൽ ഫ്രഞ്ച് സാഹിത്യത്തിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ ആരംഭിക്കാൻ ഭരണകർത്താക്കൾ തയ്യാറാവണം. 

ലോകരാജ്യങ്ങളിൽ അത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും വിക്ടർ യൂഗോവിൻ്റെ കൃതികൾ തർജ്ജമ ചെയ്തതിനാണ് മയ്യഴിക്കാരൻ മംഗലാട്ട് തലവന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. ഫ്രഞ്ച് കോളനി വാഴ്ചക്കെതിരെ മയ്യഴിയിൽ സമരം നയിച്ച വിമോചന പോരാളികളത്രയും ഫ്രഞ്ച് ഭാഷയേയും, അവരുടെ സംസ്കാരത്തെയും നെഞ്ചേറ്റിയവരായിരുന്നുവെന്ന് മറന്ന് പോകരുത്.

ഫ്രഞ്ച് എംബസിയുടെ സഹകരണത്തോടെ മയ്യഴിയിൽ ഫ്രഞ്ച് ഭാഷാ പ്രതാപത്തെ തിരിച്ചു കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കാവണം'

കേന്ദ്ര സർക്കാർ ഫണ്ടുകളുള്ള സിവിൽ സർവ്വീസ് പരീക്ഷാ പരിശീലന കേന്ദ്രം മാഹിയിൽ പുനരാരം ഭിക്കണം. 

ഉത്തര മലബാർ പ്രദേശങ്ങളിലെ ഉദ്യോഗാർത്ഥികൾക്കടക്കം പ്രയോജനകരമാം വിധം ഫെല്ലോഷിപ്പ് ലഭ്യമാക്കി പ്രോത്സാഹിപ്പിക്കണം.തിരുവനന്തപുരത്ത് സർക്കാർ തന്നെ മുൻകൈയെടുത്ത് മുന്നോട്ട് വന്നത് പോലെ മാഹിയിലും അത് സാധിതമാക്കണം.


ലോക ഫാസിസത്തിന്നെതിരായി പോരാടി ഫ്രാൻസിൽ നാസിപ്പട വെടിവെച്ച് കൊലപ്പെടുത്തിയ മിച്ചിലോട്ട് മാധവന് മാഹിയിൽ സ്മാരകം വേണം. ഹിറ്റ്ലർക്കെതിരെ പൊരുതി മരിച്ച ഈ മയ്യഴിക്കാരൻ്റെ ജീവചരിത്രം മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെടണമെന്നും, മാധവൻ്റെ പേര് സ്വാതന്ത്ര്യ സമരപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ഡോ: കുറുപ്പ് അഭിപ്രായപ്പെട്ടു.


conclave

സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ-

കോൺക്ലേവ് സംഘടിപ്പിച്ചു


https://www.youtube.com/watch?v=oi5oBKac7vY


pandafood-meen
evva

സെൻസായി വിനോദ് കുമാറിന് മയ്യഴിയുടെ ആദരം


മാഹി:ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗീകാരമുള്ള വേൾഡ് കരാത്തെ ഫെഡറേഷൻ കോച്ചായി തിരെഞ്ഞെടുക്കപ്പെട്ട

സെൻസായ് വിനോദ് കുമാറിന് മയ്യഴിയുടെ ആദരവ് നൽകി. സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യ സംഘടിപ്പിച്ച് ആദരസായാഹ്നം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. പുതുച്ചേരി മുൻ അഭ്യന്തര മന്ത്രി ഇ.വത്സരാജ് ആദരസമർപ്പണം നടത്തി. പാനൂർ നഗരസഭ ചെയർമാൻ കെ.പി.ഹാഷിം മുഖ്യഭാഷണം നടത്തി. വി.കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. തലശ്ശേരി നഗരസഭ കൗൺസിലർ കെ.ലിജേഷ്, മയ്യഴി നഗരസഭ മുൻ കൗൺസിലർമാരായ സത്യൻ കേളോത്ത്, വടക്കൻ ജനാർദ്ദനൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, എ.ദിനേശൻ, ബിജിഷ റിജു, ജിസ്മി നിഥിൻ, സി.വികാസ് എന്നിവർ സംസാരിച്ചു. യു.എ.ഇ യിൽ വെച്ച് 100ൽ പരം രാജ്യങ്ങൾ പങ്കെടുത്ത യൂത്ത് ലീഗ് കരാത്തെ' ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് വിനോദിനെ ഡബ്ല്യു.കെ.എഫിൻ്റെ അംഗീകൃത സെലക്ഷൻ കോച്ചായി തിരെഞ്ഞെടുക്കപ്പെട്ടത്. മാഹിയിലെ ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിലെ നിറഞ്ഞ സദസ്സിനെ / സാക്ഷിയാക്കിയാണ് ആദര സമർപ്പണം നടന്നത്. തുടർന്ന് വിവിധ കലാകായിക പരിപാടികളും അരങ്ങേറി.



ചിത്രവിവരണം: സെൻ സായ് വിനോദ് കുമാറിന് മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉപഹാരം സമ്മാനിക്കുന്നു.


ghj

മഹാത്മാഗാന്ധി കുടുംബ സംഗമവും വി.ഹരീന്ദ്രൻ അനുസ്മരണവും നടത്തി 


ന്യൂമാഹി: ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി രണ്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമവും കോൺഗ്രസ് നേതാവ് വി. ഹരീന്ദ്രൻ അനുസ്മരണവും നടത്തി.

ഐഎൻടിയുസി നേതാവും കോടിയേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയിരുന്നു വി. ഹരീന്ദ്രന്റെ എട്ടാം ചരമവാർഷികത്തിൻ്റെ ഭാഗമായി ഹരീന്ദ്രൻ്റെ പൈക്കാട്ട് വീട്ടിലെ സ്മൃതി മണ്ഡപത്തിലും ഛായാചിത്രത്തിലും പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി ടി.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി ഇന്ന് എന്ന വിഷയത്തിൽ സജീവ് ഒതയോത്ത് മുഖ്യപ്രഭാഷണം നടത്തി. മുൻകാലങ്ങളിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. ന്യൂമാഹി മണ്ഡലം പ്രസിഡന്റ് വി.കെ. അനീഷ് ബാബു അധ്യക്ഷത വഹിച്ചു. രാജീവ് മയലക്കര, കെ. ശശിധരൻ, വി.സി. പ്രസാദ്, ദീപ സുരേന്ദ്രൻ, സി.പി. പ്രസീൽ ബാബു, അഡ്വ. സി.ജി അരുൺ, സുനിത ശേഖരൻ, ഷാനു പുന്നോൽ, സി. സത്യാനന്ദൻ, വി. ദിവാകരൻ സംസാരിച്ചു. കെ.ടി. ഉല്ലാസ്, ഷാജി പ്രശാന്ത്, സുനിത നാലകത്ത്, മനോഹരൻ,

യു.കെ. ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.


ചിത്രവിവരണം:ഡി സി സി ജനറൽ സെക്രട്ടറി ടി ജയകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു


hosp

ഹ്യൂമൻ ചാരിറ്റി & കൾച്ചർ സെന്ററിന്റെ ഏഴാമത് സന്നദ്ധ രക്തദാന ക്യാമ്പ് മാഹി ചീഫ് എജുക്കേഷൻ ഓഫീസർ എം എം തനൂജ ഉദ്ഘാടനം ചെയ്യതു.


 മാഹി:  ഹ്യൂമൺ ചാരിറ്റി & കൾച്ചറൽ സെന്റർ, മുണ്ടോക്ക്, മാഹിയും ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് കമ്മിറ്റിയും ചേർന്നൊരുക്കിയ ഏഴാമത് സന്നദ്ധ രക്തദാന ക്യാമ്പ് മാഹി ചീഫ് എജുക്കേഷൻ ഓഫീസർ എം എം തനൂജ ഉദ്ഘാടനം ചെയ്യതു.


എല്ലാവർഷവും മധ്യവേനൽ അവധി സമയത്ത് കോളേജ് ക്യാമ്പസുകൾ അടഞ്ഞുകിടക്കുന്നതിന്റെ ഭാഗമായി രക്തദാന ക്യാമ്പുകൾ കിട്ടാതെ രക്തബാങ്കുകളിൽ രക്തത്തിന്റെ കുറവ് അനുഭവപ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. കടുത്ത വേനലിന്റെ ഭാഗമായി സ്വയം സന്നദ്ധമായി രക്തബാങ്കുകളിൽ എത്തി രക്തദാനം ചെയ്യുന്ന രക്തദാതാക്കളുടെ എണ്ണവും വളരെയധികം കുറവാണ്. മലബാർ കാൻസർ സെന്ററിലെ ബ്ലഡ് സെന്ററിലെ രക്ത ക്ഷാമം പരിഹരിക്കുവാൻ കൂടിയാണ് ഇത്തരം ക്യാമ്പകൾ സംഘടിപ്പിക്കുന്നത്.


 ഈ കാലഘട്ടത്തിൽ നമ്മുടെ യുവത്വങ്ങൾക്ക് രക്തദാനം ഒരു ലഹരിയായി മാറട്ടെ എന്നും  ഉത്ഘാടക അഭിപ്രയപെട്ടു.


ചടങ്ങിന് ഹ്യൂമയിൻ ചാരിറ്റി പ്രസിഡന്റ് സമീർ മഹമ്മൂദ് അധ്യക്ഷത വഹിച്ചു.എം സി സി ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഡോ:അഞ്ചു കുറുപ്പ്,

BDK പ്രസിഡന്റ് പി പി റിയാസ് മാഹി എന്നിവർ ആശംസ അറിയിച്ചു.

ഹ്യുമൻ സെക്രട്ടറി അജിത പവിത്രൻ സ്വാഗതവും, വൈസ് പ്രസിഡന്റ് സനൂപ് അഷറഫ് നന്ദിയും പറഞ്ഞു. കെ ഇ മമ്മു, ബി ഡി കെ സ്റ്റേറ്റ് ജോ: സിക്രട്ടറി സമീർ പെരിങ്ങാടി, അഹമ്മദ് പി കെ, എന്നിവർ ക്യാമ്പ് സന്ദർഷിച്ചു.


ക്യാമ്പിൽ വെച്ച് കല്ലാമല സ്കൂൾ മൂന്നാം തരം വിദ്യാർത്ഥിനി നന്ദിത വിനൂപ് കേശദനം ചെയ്തു. മാഹി സി ഇ ഒ തനൂജ മാഡം മുടി ഏറ്റുവാങ്ങി.


ക്യാമ്പിന് ഷംസീർ പരിയാട്ട്, റയീസ് മാടപ്പീടിക,ഒ പി പ്രശാന്ത്, പർവ്വീസ്, അനില രമേഷ്, സലാം മണ്ടോളി, ഗഫൂർ മണ്ടോളി,ലുബ്നാ സമീർ, ഹാരിസ്, മജീഷ് തപസ്യ, ഫയാദ്,വിനീഷ് വിജയൻ,ജിതിൻ, ഗിരീഷ് ഡി എസ്, സുജിത്ത്, ഷിഹാബ്, ഹാരിസ്,എന്നിവർ നേത്യത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത ഡോണേഴ്സിന് എച്ച് ഡി എഫ് സി ബാങ്കിന്റെ ഉപഹാരങ്ങൾ നൽകി

zero

മാഹിയിൽ നിഴൽ രഹിത ദിനം ആചരിച്ചു


മാഹി: പള്ളൂർ വി.എൻ. പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്കൂളിൽ നിഴൽ രഹിത ദിനം -2025 ആചരിച്ചു.

പുതുച്ചേരി വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷയും പോണ്ടിച്ചേരി സയൻസ് മിഷനും ചേർന്നാണ് നിഴൽരഹിത ദിനം ആചരിച്ചത്. 

വർഷത്തിൽ രണ്ട് ദിവസമാണ് നിഴലില്ലാത്ത ദിവസം സംഭവിക്കുന്നത്. മാഹിയിൽ 20 നും പുതുച്ചേരിയിൽ 21 നുമാണ് നിഴൽരഹിത ദിനം.

മാഹിയിൽ രാവിലെ 11 മുതൽ ഒന്ന് വരെ പള്ളൂർ വി.എൻ.പി.ജി.എച്ച്.എസ്.എസ്.സ്കൂളിൽ - ശാസ്ത്രീയമായ നിഴൽ നിരീക്ഷണം നടത്തി. 

സ്കൂൾ സീനിയർ ലാക്ചർ എം. കെ ബീന അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ എഡിപിസി പി. ഷൈജു ഉദ്ഘാടനം ചെയ്തു.

കസ്തൂർബാ ഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ പ്രഥമാധ്യാപകൻ കെ.പി. ഹരീന്ദ്രൻ, ഉസ്മാൻ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രഥമാധ്യാപകൻ കെ.വി. മുരളീധരൻ, കെ.കെ. സ്നേഹ പ്രഭ, സ്കൂൾ പ്രഥമാധ്യാപിക സി. ലളിത എന്നിവർ സംസാരിച്ചു.


ചിത്രവിവരണം:സമഗ്ര ശിക്ഷ എഡിപിസി പി. ഷൈജു ഉദ്ഘാടനം ചെയ്യുന്നു


bab

സുധിഷ് ബാബു നിര്യാതനായി. 


മാഹി: പുതുച്ചേരി മുൻ അഭ്യന്തരമന്ത്രി ഇ.വത്സരാജിൻ്റെ ഡ്രൈവറായിരുന്ന പന്തളം (55) നിര്യാതനായി. 

 ഭാര്യ: ഉഷ (ഇരിട്ടി 

qqqq

നളിനി സതീന്ദ്രനെ അനുസ്മരിച്ചു


 തലശ്ശേരി:നളിനി സതീന്ദ്രൻ അനുസ്മരണം പിണറായി നളിനി സതീന്ദ്രൻ മെമ്മോറിയൽ സ്റ്റേജിൽ നടന്നു.പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.രാജീവൻ ഉദ്ഘാടനം ചെയ്തു. കക്കോത്ത് രാജൻ അധ്യക്ഷത വഹിച്ചു.ഫിലിം പ്രൊഡ്യൂസർ ആൻ്റ് ഡയരക്ടർ സജീവ് കിളി കുലം വിശിഷ്ടാതിഥിയായിരുന്നു. സിനിമ ക്യാമറാമാൻ മനോജ് നരവൂരിനെ സതീന്ദ്രൻ പിണറായി ആദരിച്ചു.എ.നിഖിൽ കുമാർ,സി.നന്ദനൻ,എ. ദീപ്തി, സതീന്ദ്രൻ പിണറായി എന്നിവർ സംസാരിച്ചു.തുടർന്ന് കലാ സന്ധ്യ, ഗാനമേള,സിനിമാറ്റിക്ക് ഡാൻസ്,നാടോടി നൃത്തം അരങ്ങേറി.



ചിത്രവിവരണം:നളിനി സതീന്ദ്രൻ അനുസ്മരണം പിണറായി ' ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവൻ ഉദ്ഘാടനം ചെയ്യുന്നു.


വിവാഹം

അനുവിന്ദ് - ഐശ്വര്യ


മാഹി: ചാലക്കര കണ്ടോത്ത് പൊയിൽ തറവാട്ടം ഗം സുമിത്രയിൽ ടി.ശശികുമാറിൻ്റേയും, എൻ.വി. ബീനയുടേയും മകൻ അനുവിന്ദും, പി.പി.പ്രേംദാസിൻ്റേയും, ഇ.കെ.സിന്ധുവിൻ്റേയും മകൾ ഐശ്വര്യയും വിവാഹിതരായി.

വി.പി. വിഷ്ണു - മേഘസന്തോഷ്

മാഹി: ചാലക്കരയിലെ കമ്മ വീട്ടിൽ ശിവദാസൻ്റയും ഷീലി ശിവദാസിൻ്റേയും മകൻ വി.പി. വിഷ്ണുവും, കോഴിക്കോട് മുണ്ടിക്കൽതാഴം മേലെ കുളങ്ങര കണ്ടിയിൽ പരേതനായ കെ.സി.സന്തോഷിൻ്റേയും, എം.കെ.ബീനയുടേയും മകൾ മേഘസന്തോഷും വിവാഹിതരായി.


ഷാറൂൺ- പൂജ


മാഹി: എലാങ്കോട്ടെ ലക്ഷമി ഗോവിന്ദിൽ ശിവദാസൻ വട്ടക്കണ്ടിയിൽ, സരോജിനി ഒതയോത്ത് മീത്തൽ എന്നിവരുടെ മകൻ ഷാരൂണും, വടകര അടക്കാതെരുവിലെ രഞ്ചിത്ത് കുമാറിൻ്റേയും, ഷൈനിയുടേയും മകൾ പൂജയും വിവാഹിതരായി.


pavi

പവിത്രൻ നിര്യാതനായി.

ന്യൂമാഹി :കുറിച്ചിയിൽ കിടാരൻകുന്ന് കൊപ്പരക്കളത്തിൽ ഹൗസിൽ

മുഴപ്പിലങ്ങാട് കോമത്ത് പവിത്രൻ (62) നിര്യാതനായി..

അച്ഛൻ : പരേതനായ ഏളമ്പിലായി അച്യുതൻ.

അമ്മ : പരേതയായ കോമത്ത് ലക്ഷമി

ഭാര്യ : കെ.കെ. ഉഷ

മക്കൾ: അർജുൻ പവിത്രൻ (വൈസ് പ്രസിഡൻ്റ്, ന്യൂമാഹി ഗ്രാമ പഞ്ചായത്ത്, സി.പി.എം ന്യൂമാഹി ലോക്കൽ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റയംഗം), ആർദ്ര പവിത്രൻ.

സഹോദരങ്ങൾ: സുഗുണൻ (മുഴപ്പിലങ്ങാട്), ചന്ദ്രൻ (കണ്ണൂർ, കുറുവ).

സംസ്കാരം ഞായറാഴ്ച പകൽ 11ന് മുഴപ്പിലങ്ങാട് ശ്മശാനത്തിൽ


SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan