ലഹരി വിമുക്ത സമൂഹത്തിനായി കൈകോർക്കാം.

ലഹരി വിമുക്ത സമൂഹത്തിനായി കൈകോർക്കാം.
ലഹരി വിമുക്ത സമൂഹത്തിനായി കൈകോർക്കാം.
Share  
2025 Apr 19, 11:34 PM
KKN

ലഹരി വിമുക്ത സമൂഹത്തിനായി കൈകോർക്കാം.


മാഹി : ലഹരിയിൽ മുക്കികൊല്ലാനുള്ളതല്ല നമ്മുടെ ജീവിതം. അത് ആസ്വദിച്ചു ജീവിക്കാനുള്ളതാണെന്നും ലഹരി മുക്ത സമൂഹത്തിനായി നമുക്ക് കൈകോർക്കാമെന്നും മാഹി സബ് ജഡ്ജും താലൂക്ക് ലീഗൽ കമ്മിറ്റി ചെയർമാനുമായ പി. ഗൗതമൻ അഭിപ്രായപ്പെട്ടു.


  മാഹി ലീഗൽ സർവീസ് കമ്മിറ്റി സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ബോധവൽക്കരണം മാഹി കോളേജ് ഓഫ് എഡ്യൂക്കേഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


 മാഹി ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ: ടി. സി. വത്സരാജ് അധ്യക്ഷം വഹിച്ചു. താലൂക്ക് ലീഗൽ കൗൺസിൽ അഡ്വ: എൻ. കെ. സജ്‌ന മുഖ്യ ഭാഷണം നടത്തി. ലഹരി വിരുദ്ധ പ്രവർത്തകൻ സി. വി. രാജൻ പെരിങ്ങാടി വിഷയം അവതരിപ്പിച്ചു. കോളേജ് ചെയർമാൻ എൻ. കെ. രാമകൃഷ്ണൻ, അഡ്വ:പി ഫെജി , അസിസ്റ്റന്റ് പ്രൊഫസ്സർ എം. എം. പ്രീതി പ്രസംഗിച്ചു

whatsapp-image-2025-04-19-at-13.02.15_6cea4e6f
whatsapp-image-2025-04-19-at-21.03.00_2cc72fc5

പെട്രോൾ പമ്പ് പൊലീസ്പൂട്ടിച്ചു;

പിറ്റെ ദിവസം തുറന്നു


മാഹി: തലശ്ശേരി- മാഹി ബൈപാസ്സിൻ്റെ സർവ്വീസ് റോഡിൽ പളളൂരിൽ ' കുന്നിൻ മുകളിൽ അപകടമാം വിധം പ്രവർത്തിച്ചു വരുന്ന മാഹി ബീച്ച് ട്രേഡിങ്ങ് കമ്പനിയുടെ എച്ച്.പി. പെട്രോൾ പമ്പ് പൊലീസ് കഴിഞ്ഞ ദിവസം അടച്ചു പൂട്ടി.

മതിൽ കെട്ടാത്തത് മൂലം ഒരു ഭാഗത്തെ ചുമർ ഇടിഞ്ഞതാണ് കാരണം.

വലിയ ഭാരവാഹന ങ്ങൾക്ക് കുന്നിൻ മുകളിലുള്ള പമ്പിലേക്ക് ഇടുങ്ങിയ സർവ്വീസ് റോഡിൽ നിന്നും കയറുകയും ഇറങ്ങുകയും ചെയ്യുന്നത് ക്ലേശകരമാണ്.

പമ്പിലെത്തുന്ന വാഹനങ്ങൾഅപകടത്തിൽപെടാനുള്ളസാദ്ധ്യതകളേറെയാണ്.

'ഇവിടം വൻ ദുരന്തത്തെ മാടി വിളിക്കുകയാണ്.

പരാതിയെത്തുടർന്ന്മാഹി അഡ്മിനിസ്ട്രേറ്റരുടെ നിർദ്ദേശപ്രകാരമാണ് നടപടിയുണ്ടായത്.

എന്നാൽ ഇടിഞ്ഞ മതിലിന് പകരം താൽക്കാലികമായി പൂഴിച്ചാക്കുകൾ നിരത്തി വെക്കുകയും, ഉടൻ മതിൽ കെട്ടുമെന്ന് അധികതയ്ക്ക് ഉറപ്പ് നൽകുകയും ചെയ്തതിനെത്തുടർന്നാണ് വീണ്ടും പമ്പ് തുറക്കാൻ അനുമതി നൽകിയത്.

അതിനിടെ,തൊട്ടടുത്ത പ്ലോട്ട് കയ്യെറിയാണ് മതിൽ കെട്ടിയതെന്ന് പരാതിയുണ്ട്.

ഒരു ലൈസൻസിൽ രണ്ടു പമ്പുകൾ നടത്തുന്നു എന്ന ആക്ഷേപവും നിലവിലുണ്ട് '

ഹൈവേ അതോറിറ്റിയുടെ നിയമവും പെസോനിയമവും തെറ്റിച്ചു കൊണ്ടാണ് പമ്പ് പ്രവർത്തിക്കുന്നതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

മുൻപ് ഹൈവേ നിർമ്മാണം നടക്കുമ്പോൾ ഇതിന് മുകളിലുള്ള പറമ്പ് ഇടിഞ്ഞു വീണു ഗുരുതര പ്രശ്നമുണ്ടായതിനാൽ ഹൈവേ അലൈറ്ണ്മെന്റിൽ മാറ്റം വരുത്തുകയും, ഭീമൻ മതിൽ കെട്ടുകയും ചെയ്തിരുന്നു.

അതിനു തൊട്ടടുത്താണ് ഈ പമ്പ് പ്രവർത്തിക്കുന്നത്.

വൺവേ തെറ്റിച്ചു കൊണ്ടാണ് വാഹനങ്ങൾ തലങ്ങും വിലങ്ങുമായി ഇവിടെയെത്തുന്നത്.

വലിയ വാഹനങ്ങൾ വളക്കാനാവാതെ ബുദ്ധിമുട്ടുമ്പോൾ തുടർച്ചയായി സർവ്വീസ് റോഡിലെ ഗതാഗതം നിലയ്ക്കുകയുമാണ്.

അപകട വളവ് കഴിഞ്ഞ് വലിയ ഭാരവാഹനങ്ങൾ പമ്പിൽ നിന്നും സർവ്വീസ് റോഡിലേക്ക് പ്രവേശിക്കുന്നത് സാഹസികമായാണ്.

മാഹി - തലശ്ശേരി ബൈപാസ്സിൽ കേന്ദ്ര ഭരണ പ്രദേശമായ ഒന്നര കിലോമീറ്റർ സർവ്വീസ് റോഡിൽ മാത്രം 12 പമ്പുകളാണ് വരുന്നത് '

ചിലത് നിർമ്മാണത്തിലാണുള്ളത്. ഇതാന്നും പുറമെ മറ്റ് റോഡുകളാലും അന്തർ സംസ്ഥാന ലോബികൾ സ്ഥലം വാങ്ങി പുതിയ പമ്പുകൾ സ്ഥാപിക്കുന്നുണ്ട്. പെട്രോളിനും, ഡീസലിനും ഓരോ ലിറ്ററിനും മാഹിയിൽ 12 രൂപ വിലക്കുറവുണ്ട്. പമ്പിൽ ബിസ്സിനസ്സ് കുറഞ്ഞാലും അന്യസംസ്ഥാനങ്ങളിലേക്ക് ഇന്ധനം കടത്താമെന്ന് ലക്ഷ്യമിട്ടാണ് പുതിയ പമ്പുകൾ ഇവിടെ കൂണുകൾ പോലെ മുളച്ച് പൊന്തുന്നത്. കേവലം 9ചതുരശ്ര കി.മി. വിസ്തീർണ്ണം മാത്രമുള്ള മാഹിയിൽ 5000 ൽ താഴെ വാഹനങ്ങൾ മാത്രമേ മാഹിക്കാർക്കുള്ളൂ.

നേരത്തെ തന്നെ 18 പമ്പുകൾ നിലവിലുള്ള മാഹിയിൽ, പുതിയ പമ്പുകൾ കൂടി വരുന്നതോടെ പമ്പുകളുടെ എണ്ണം മൂന്ന് ഡസൻ കവിയും.

സർവ്വീസ് റോഡുകളിലൂടെയുള്ള വാഹന ഗതാഗതം ഇപ്പോൾ തന്നെ ദു:സ്സഹമായിട്ടുണ്ട്. വൺവേ പാലിക്കാതെയുള്ള വാഹനസഞ്ചാരം ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്.


ചിത്രവിവരണം: കുന്നിൻ ചെരിവിലെ അപകടാവസ്ഥയിലുള്ള പെട്രോൾ പമ്പിൽ നിന്നും വാഹനങ്ങൾ സർവ്വീസ് റോഡിലേക്ക് സാഹസികമായി പ്രവേശിക്കുന്നു

purushu

എന്നാൽ ഇടിഞ്ഞ മതിലിന് പകരം താൽക്കാലികമായി പൂഴിച്ചാക്കുകൾ നിരത്തി വെക്കുകയും, ഉടൻ മതിൽ കെട്ടുമെന്ന് അധികതയ്ക്ക് ഉറപ്പ് നൽകുകയും ചെയ്തതിനെത്തുടർന്നാണ് വീണ്ടും പമ്പ് തുറക്കാൻ അനുമതി നൽകിയത്.

അതിനിടെ,തൊട്ടടുത്ത പ്ലോട്ട് കയ്യെറിയാണ് മതിൽ കെട്ടിയതെന്ന് പരാതിയുണ്ട്.

ഒരു ലൈസൻസിൽ രണ്ടു പമ്പുകൾ നടത്തുന്നു എന്ന ആക്ഷേപവും നിലവിലുണ്ട് '

ഹൈവേ അതോറിറ്റിയുടെ നിയമവും പെസോനിയമവും തെറ്റിച്ചു കൊണ്ടാണ് പമ്പ് പ്രവർത്തിക്കുന്നതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

മുൻപ് ഹൈവേ നിർമ്മാണം നടക്കുമ്പോൾ ഇതിന് മുകളിലുള്ള പറമ്പ് ഇടിഞ്ഞു വീണു ഗുരുതര പ്രശ്നമുണ്ടായതിനാൽ ഹൈവേ അലൈറ്ണ്മെന്റിൽ മാറ്റം വരുത്തുകയും, ഭീമൻ മതിൽ കെട്ടുകയും ചെയ്തിരുന്നു.

അതിനു തൊട്ടടുത്താണ് ഈ പമ്പ് പ്രവർത്തിക്കുന്നത്.

വൺവേ തെറ്റിച്ചു കൊണ്ടാണ് വാഹനങ്ങൾ തലങ്ങും വിലങ്ങുമായി ഇവിടെയെത്തുന്നത്.

വലിയ വാഹനങ്ങൾ വളക്കാനാവാതെ ബുദ്ധിമുട്ടുമ്പോൾ തുടർച്ചയായി സർവ്വീസ് റോഡിലെ ഗതാഗതം നിലയ്ക്കുകയുമാണ്.

അപകട വളവ് കഴിഞ്ഞ് വലിയ ഭാരവാഹനങ്ങൾ പമ്പിൽ നിന്നും സർവ്വീസ് റോഡിലേക്ക് പ്രവേശിക്കുന്നത് സാഹസികമായാണ്.


whatsapp-image-2025-04-19-at-21.04.51_b66f303f

മാഹി - തലശ്ശേരി ബൈപാസ്സിൽ കേന്ദ്ര ഭരണ പ്രദേശമായ ഒന്നര കിലോമീറ്റർ സർവ്വീസ് റോഡിൽ മാത്രം 12 പമ്പുകളാണ് വരുന്നത് '

ചിലത് നിർമ്മാണത്തിലാണുള്ളത്. ഇതാന്നും പുറമെ മറ്റ് റോഡുകളാലും അന്തർ സംസ്ഥാന ലോബികൾ സ്ഥലം വാങ്ങി പുതിയ പമ്പുകൾ സ്ഥാപിക്കുന്നുണ്ട്. പെട്രോളിനും, ഡീസലിനും ഓരോ ലിറ്ററിനും മാഹിയിൽ 12 രൂപ വിലക്കുറവുണ്ട്. പമ്പിൽ ബിസ്സിനസ്സ് കുറഞ്ഞാലും അന്യസംസ്ഥാനങ്ങളിലേക്ക് ഇന്ധനം കടത്താമെന്ന് ലക്ഷ്യമിട്ടാണ് പുതിയ പമ്പുകൾ ഇവിടെ കൂണുകൾ പോലെ മുളച്ച് പൊന്തുന്നത്. കേവലം 9ചതുരശ്ര കി.മി. വിസ്തീർണ്ണം മാത്രമുള്ള മാഹിയിൽ 5000 ൽ താഴെ വാഹനങ്ങൾ മാത്രമേ മാഹിക്കാർക്കുള്ളൂ.

നേരത്തെ തന്നെ 18 പമ്പുകൾ നിലവിലുള്ള മാഹിയിൽ, പുതിയ പമ്പുകൾ കൂടി വരുന്നതോടെ പമ്പുകളുടെ എണ്ണം മൂന്ന് ഡസൻ കവിയും.

സർവ്വീസ് റോഡുകളിലൂടെയുള്ള വാഹന ഗതാഗതം ഇപ്പോൾ തന്നെ ദു:സ്സഹമായിട്ടുണ്ട്. വൺവേ പാലിക്കാതെയുള്ള വാഹനസഞ്ചാരം ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്.


ചിത്രവിവരണം: കുന്നിൻ ചെരിവിലെ അപകടാവസ്ഥയിലുള്ള പെട്രോൾ പമ്പിൽ നിന്നും വാഹനങ്ങൾ സർവ്വീസ് റോഡിലേക്ക് സാഹസികമായി പ്രവേശിക്കുന്നു

കൺസ്ട്രക്ഷൻ വർക്കേഴ്സ് നിയമനം പ്രാദേശിക അടിസ്ഥാനത്തിൽ നടത്തണം 

മാഹി ..പുതുച്ചേരി സംസ്ഥാനത്തെ ഇല ക്ട്രിസിറ്റി കൺസ്ട്രക്ഷൻ ഹെൽപ്പർ നിയമനം നടത്തുന്നതിനുള്ള വിജ്ഞനാപനം നിലവിലെ നിയമന രീതിക്ക് എതിരാണെന്നും, പ്രാദേശിക സംവരണ പ്രകാരമണ് നടത്തേണ്ടത് എന്നാണ് റിക്രൂട്ട്മെന്റ് റുളിൽ പറയുന്നതെന്നും ഇപ്പോഴത്തെ നിയമന രീതി കോടതി നടപടിക്കു കാരണ മാകുമെന്നും ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ ഐ. എൻ. ടി. യൂ. സി ഗവർണരെയും മുഖ്യമന്ത്രിയെയും ഈ മെയിലിലൂടെ അറിയിച്ചു അതിനാൽ പ്രാദേശിക സംവരണം ഉൾപെടുത്തി പുതിയ വിജ്ഞാനപനം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.


jkjk

സുൽത്താൻസ് സിസ്റ്റേഴ്സ് ബി കെ 55നും ട്രിവാൻഡ്രം റോയൽസിനും വിജയം,ഫൈനലിൽ


തലശ്ശേരി: ബി കെ 55 ക്രിക്കറ്റ് ക്ലബും ടെലിച്ചറി ടൗൺ ക്രിക്കറ്റും ക്ലബും സംയുക്തമായി  കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻറെ സഹകരണത്തൊടെ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടത്തുന്ന മൂന്നാമത് സഖാവ് കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിത T20 ക്രിക്കറ്റ്‌ ടൂർണ്ണമെൻറിൽ രാവിലെ നടന്ന ഒന്നാം സെമി ഫൈനൽ മത്സരത്തിൽ സുൽത്താൻസ് സിസ്റ്റേഴ്സ് ബി കെ 55 തൃശ്ശൂർ ടൈറ്റാൻസിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി. 

ഉച്ചയ്ക്ക് ശേഷം നടന്ന മത്സരത്തിൽ അദാനി ട്രിവാൻഡ്രം റോയൽസ് 6 വിക്കറ്റിന് ക്ലൗഡ്ബെറി ടെലിച്ചറി ടൗൺ സി സിയെ പരാജയപ്പെടുത്തി. 

ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന ഫൈനൽ മത്സരത്തിൽ സുൽത്താൻസ് സിസ്റ്റേഴ്സ് ബി കെ 55 അദാനി ട്രിവാൻഡ്രം റോയൽസിനെ നേരിടും.


സ്പീക്കർ എ എൻ ഷംസീറിൻ്റെ ഈസ്റ്റർ സന്ദേശം

തലശ്ശേരി:കൊടിയ സഹനങ്ങൾക്കും ത്യാഗങ്ങൾക്കും ഒടുവിൽ ഒരു ഉയിർത്തെഴുന്നേല്പുണ്ട് എന്ന വലിയ സന്ദേശം മനുഷ്യർക്കാകെ മുന്നേറാനുള്ള ധൈര്യവും പ്രതീക്ഷയുമാണെന്നും. മുഴുവനാളുകൾക്കും ഈസ്റ്റർ ആശംസകൾ നേരുന്നുവെന്നും നിയമസഭാ സ്പീക്കർ സന്ദേശത്തിൽ അറിയിച്ചു.


whatsapp-image-2025-04-19-at-21.10.19_5e747b0a

വർണ്ണോത്സവം സംഘടിപ്പിച്ചു.


മാഹി : സബർമതി ഇന്നോവേഷൻ & റിസർച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മെയ് മാസം നടക്കുന്ന ഫുഡ് ഫെസ്റ്റിവെൽ ഫ്ലവേഴ്സ് ഫിയസ്റ്റയോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് വർണ്ണോത്സവം ചിത്രരചന മൽസരം മാഹി ടഗോർ പാർക്കിൽ നടന്നു. സംഘാടക സമിതി ജനറൽ കൺവീനറും മാഹി മഹാത്മ ഗാന്ധി ഗവൺമെന്റ് ആർട്സ് കോളജ് മുൻ പ്രിൻസിപ്പാളുമായ ഡോ: വി.കെ വിജയൻ അധ്യക്ഷത വഹിച്ചു. ചിത്രകല അധ്യാപകൻ ടി.എം സജീവൻ ചിത്രരചന മൽസരം ഉദ്ഘാടനം ചെയ്തു. സബർമതി ചെയർമാൻ പി.സി ദിവാനന്ദൻ , പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി, കെ. കെ.രാജിവ് , കെ രാധാകൃഷണൻ , കെ.മോഹനൻ , സത്യൻ കോളോത്ത്, ആനന്ദ് കുമാർ പറമ്പത്ത്, കെ.പി അശോക് , പി.വി.പ്രജിത്ത്  സംസാരിച്ചു.


ചിത്രവിവരണം: ടി.എം.സജീവൻ ഉദ്ഘാടനം ചെയ്യുന്നു



ന്യൂമാഹി: ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി രണ്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തുന്നു.20ന് ഞായറാഴ്ച രാവിലെ ഒമ്പതിന് കുറിച്ചിയിൽ ഇയ്യത്തുംകാട് വി. ഹരീന്ദ്രൻ്റ പൈക്കാട്ട് ഭവനത്തിൽ വെച്ചാണ് സംഗമം നടത്തുന്നത്.ഇതിൻ്റെ ഭാഗമായി വി.ഹരീന്ദ്രൻ്റെ എട്ടാം ചരമവാർഷികാചരണവും നടക്കും. ഡി.സി.സി ജനറൽ സെക്രട്ടറി ടി. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സജീവ് ഒതയോത്ത് മുഖ്യ പ്രഭാഷണം നടത്തും.

ധ്വജപ്രതിഷ്ഠ നവീകരണ കലശ മഹോത്സവം


 തലശ്ശേരി : എരഞ്ഞോളി പെരുന്താറ്റിലെ പുണ്യ പുരാതനമായ . ശിവപുരോട്ട് ശ്രീ മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തിൽ നടാടെ നടത്തുന്ന ധ്വജപ്രതിഷ്ഠാ നവീകരണ കലശ മഹോത്സവം ഏപ്രിൽ 23 മുതൽ മെയ് 8 വരെ സാഘോഷം കൊണ്ടാടുമെന്ന് ക്ഷേത്രം ട്രസ്റ്റിയും ക്ഷേത കമ്മിറ്റിയുടെയും ധ്വജപ്രതിഷ്ഠാ നവീകരണ കലശാഘോഷ കമ്മിറ്റി ഭാരവാഹികളും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു മനുഷ്യായുസിൽ ഒരിക്കൽ മാത്രം നടക്കുന്ന ധ്വജപ്രതിഷ്ടാ ചടങ്ങുകളിൽ സംബന്ധിക്കാനെത്തുന്ന ഭക്തർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് - ആദ്യ ദിവസം വൈകിട്ട് കലശാരംഭം, കലവറ നിറയ്കൽ, ആചാര്യവരണം, രാത്രി 7 ന് സാംസ്കാരിക സമ്മേളനം എന്നിവ നടത്തും - ശൌര്യ ചക്ര പി.വി. മനേഷ് സംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ വിശേഷാൽ പൂജാകർമങ്ങളും കൈ കൊട്ടിക്കളി, തിരുവാതിരക്കളി,കോൽക്കളി , നൃത്തനൃത്യങ്ങൾ, സംഗീതാർച്ചന, ഓട്ടൻ തുള്ളൽ, ശാസ്ത്രീയ നൃത്തനാടകം, ഭക്തി ഗാനസുധ, തുടങ്ങിയ പരിപാടികളും അരങ്ങേറും 'ഏപ്രിൽ 30ന് രാവിലെ ദേവ പ്രതിഷ്ഠയുംമെയ്3ന് രാവിലെ 8 ന് ധ്വജപ്രതിഷ്ഠയും നടത്തും. ട്രസ്റ്റി വി.പി.രാജൻ, ക്ഷേത്രത്തിന്റെയും ഉത്സവ ആഘോഷ കമ്മിറ്റിയുടെയും ഭാരവാഹികളായ, എം.പി. അമർനാഥ്, എം.കെ.ബാലകൃഷ്ണൻ, ഇ.എം. സത്യനാഥ്, സി.കെ. ദേവദാസ്, ബി.കെ.അജിത്ത്, എം പി.ഹരീന്ദ്രനാഥ്, കെ.ബാബുരാജ് വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു


ഭാര്യയുടെ മരണം ഭർത്താവ് കസ്റ്റഡിയിൽ


തലശ്ശേരി: ഭാര്യയുടെ മരണം സംബന്ധിച്ച് ദുരൂഹത നിലനിൽക്കുന്നതിനാൽ ഭർത്താവിനെ തലശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കുട്ടിമാക്കൂലിൽ വാടക വീട്ടിൽ താമസിച്ചു വരുന്ന ചിറമ്മൽ വീട്ടിൽ കെ.ഉമേഷിന്റെ ഭാര്യ പി. ഷീന ( 48 )യെയാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇതേ തുടർന്നാണ് ഉമേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.

ചിറക്കര പുല്ലമ്പിൽസ്വദേശിനിയായ ഷീന ഉമേഷിന്റെ രണ്ടാം ഭാര്യയാണ്.

തലേ ദിവസം വീട്ടിൽ നിന്നും ബഹളം കേട്ടതായി അയൽവാസികൾ പറയുന്നു. കൂലിപണിക്കാരനായ ഉമേഷ് രാവിലെ വീട്ടിൽ നിന്നും പോയ ശേഷമാണ് ഷീനയെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതത്രെ. ഒരു മകളുണ്ട്. തലശ്ശേരി പൊലീസും, വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ. വാടക വീട്ടിൽ നിന്നും അടിപിടി നടന്നതായി സൂചനകളുണ്ട്.ഷീനയുടെ തലക്കും മറ്റും മുറിവേററ പാടുകൾ പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.


.

whatsapp-image-2025-04-19-at-21.11.22_63905fa3

പ്രകൃതി ബോധവൽക്കരണ ക്ലാസ്സ് നടത്തി


തലശ്ശേരി:നേച്ചർ ലൈഫ് പ്രകൃതി ജീവനാലയത്തിൻ്റെ നേതൃത്വത്തിൽ ഡോ: ജേക്കബ് വടക്കൻ ചേരിയുടെ ബോധവൽക്കരണ ക്ലാസ് എരഞ്ഞോളി എൻ.എസ്.എസ്.കരയോഗം മന്ദിരത്തിൽ നടന്നു. എം.പി.ചന്ദ്രൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.എ.മോഹനൻ മാസ്റ്റർ,പുഷ്ക്കരൻ കിളാഞ്ചേരി സംസാരിച്ചു.കഴിഞ്ഞ 22 വർഷമായി ഈ രംഗത്ത് ക്ലാസ്സും കൺസൾട്ടേഷനുമായി കേരളത്തിലുടനീളം പ്രകൃതി സന്ദേശ യാത്ര നടത്തി വരിയാണ് ഡോ: ജേക്കബ് വടക്കൻ ചേരി


 ചിത്രവിവരണം: ഡോ:ജേക്കബ് വടക്കൻ ചേരി ബോധവൽക്കരണ ക്ലാസ് എടുക്കുന്നു.


capture_1745088661

ലീഡർഷിപ്പ് മീറ്റ്" 24 ന് തുഷാർ ഉദ്ഘാടനം ചെയ്യും. 


തലശേരി: കണ്ണൂർ എസ് എൻ കോളേജിൽ 24ന് 9 മണിക്ക് നടക്കുന്ന ബിഡിജെഎസ് കണ്ണൂർ ,കാസർഗോഡ് ലീഡർഷിപ്പ് മീറ്റ് "25 പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. പരിപാടിവിജയിപ്പിക്കാൻ തലശ്ശേരി അരയാക്കണ്ടി ബിൽഡിംഗ്സിൽ ചേർന്ന കണ്ണൂർ ജില്ല എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

 ജില്ലാ പ്രസിഡണ്ട് പൈലി വാത്യാട്ടിന്റെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അരിയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ ഇ. മനീഷ്, ജിതേഷ് വിജയൻ , കെ വി അജി, ബി ഡി വൈ എസ് സംസ്ഥാന സെക്രട്ടറി അർജുൻ അരയാക്കണ്ടി, പി വി വാസു, കെ പി രാജൻ, എം ബാലചന്ദൻ ,ശ്രീനിവാസൻ പനക്കൽ , സതീഷ് ചന്ദ്രൻ ,എം കെ പ്രഭാകരൻ,എം.കെ രാജിവൻ, എൻ വി അനീഷ് , ടി വി ശിവൻ സംസാരിച്ചു.


ചിത്രവിവരണം:സംസ്ഥാന ജനറൽ സെക്രട്ടറി അരിയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു


പെരുന്താറ്റിൽ ശിവപുരോട്ട് ശ്രീ മഹാദേവ മഹാവിഷ്ണു ക്ഷേത്ര ധ്വജപ്രതിഷ്ഠ നവീകരണ കലശ മഹോത്സവം


തലശ്ശേരി : എരഞ്ഞോളി പെരുന്താറ്റിലെ പുണ്യ പുരാതനമായ . ശിവപുരോട്ട് ശ്രീ മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തിൽ നടാടെ നടത്തുന്ന ധ്വജപ്രതിഷ്ഠാ നവീകരണ കലശ മഹോത്സവം ഈ മാസം 23 മുതൽ മെയ് 8 വരെ സാഘോഷം കൊണ്ടാടുമെന്ന് ക്ഷേത്രം ട്രസ്റ്റിയും ക്ഷേത കമ്മിറ്റിയുടെയും ധ്വജപ്രതിഷ്ഠാ നവീകരണ കലശാഘോഷ കമ്മിറ്റി ഭാരവാഹികളും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു മനുഷ്യായുസിൽ ഒരിക്കൽ മാത്രം നടക്കുന്ന ധ്വജപ്രതിഷ്ടാ ചടങ്ങുകളിൽ സംബന്ധിക്കാനെത്തുന്ന ഭക്തർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് - ആദ്യ ദിവസം വൈകിട്ട് കലശാരംഭം, കലവറ നിറയ്കൽ, ആചാര്യവരണം, രാത്രി 7 ന് സാംസ്കാരിക സമ്മേളനം എന്നിവ നടത്തും - ശൌര്യ ചക്ര പി.വി. മനേഷ് സംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ വിശേഷാൽ പൂജാകർമങ്ങളും കൈ കൊട്ടിക്കളി, തിരുവാതിരക്കളി,കോൽക്കളി , നൃത്തനൃത്യങ്ങൾ, സംഗീതാർച്ചന, ഓട്ടൻ തുള്ളൽ, ശാസ്ത്രീയ നൃത്തനാടകം, ഭക്തി ഗാനസുധ, തുടങ്ങിയ പരിപാടികളും അരങ്ങേറും 'ഏപ്രിൽ 30ന് രാവിലെ ദേവ പ്രതിഷ്ഠയുംമെയ്3ന് രാവിലെ 8 ന് ധ്വജപ്രതിഷ്ഠയും നടത്തും. ട്രസ്റ്റി വി.പി.രാജൻ, ക്ഷേത്രത്തിന്റെയും ഉത്സവ ആഘോഷ കമ്മിറ്റിയുടെയും ഭാരവാഹികളായ, എം.പി. അമർനാഥ്, എം.കെ.ബാലകൃഷ്ണൻ, ഇ.എം. സത്യനാഥ്, സി.കെ. ദേവദാസ്, ബി.കെ.അജിത്ത്, എം പി.ഹരീന്ദ്രനാഥ്, കെ.ബാബുരാജ് വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു


charamam

പവിത്രൻ നിര്യാതനായി..

ന്യൂമാഹി :കുറിച്ചിയിൽ കിടാരൻകുന്ന് കൊപ്പരക്കളത്തിൽ ഹൗസിൽ

മുഴപ്പിലങ്ങാട് കോമത്ത് പവിത്രൻ (62) നിര്യാതനായി..

അച്ഛൻ : പരേതനായ ഏളമ്പിലായി അച്യുതൻ.

അമ്മ : പരേതയായ കോമത്ത് ലക്ഷമി

ഭാര്യ : കെ.കെ. ഉഷ

മക്കൾ: അർജുൻ പവിത്രൻ (വൈസ് പ്രസിഡൻ്റ്, ന്യൂമാഹി ഗ്രാമ പഞ്ചായത്ത്, സി.പി.എം ന്യൂമാഹി ലോക്കൽ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റയംഗം), ആർദ്ര പവിത്രൻ.

സഹോദരങ്ങൾ: സുഗുണൻ (മുഴപ്പിലങ്ങാട്), ചന്ദ്രൻ (കണ്ണൂർ, കുറുവ).

സംസ്കാരം ഞായറാഴ്ച പകൽ 11ന് മുഴപ്പിലങ്ങാട് ശ്മശാനത്തിൽ.


ന്യൂമാഹിയിൽ ബി എം എസ്

പ്രവർത്തകനു നേരെ അക്രമം


ന്യൂമാഹി : ന്യൂമാഹി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറും ബ് എം എസ് പ്രവർത്തകനുമായ ഈച്ചിയിലെ ചൂളയിൽ തിലക രാജിനെയാണ് (58) ശനിയാഴ്ച രാവിലെ ന്യൂമാഹി ഓട്ടോ സ്റ്റാൻ്റിൽ വെച്ച് സി ഐ ടി യു ക്കാരൻ ചെറുകല്ലായിലെ പ്രവീൺ ഗുരുതരമായി അക്രമിച്ച് പരിക്കേല്പിച്ചത്. സാധാരണ പോലെ ഓട്ടോസ്റ്റാസ്റ്റിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷയിൽ നിന്ന് തിലകനെ വലിച്ച് താഴെ റോഡിൽ ഇടുകയും ശരീരമാസകലം ഇടിക്കട്ട പോലുള്ള ആയുധം ഉപയോഗിച്ച് മൃഗീയമായി അക്രമിച്ച് പരിക്കേല്പിക്കുകയും ചെയ്തു. ഗുരുതരമായി മുഖത്തും നെഞ്ചത്തും കാലിനും പരിക്കേറ്റ തിലക രാജിനെ മാഹി ഗവ. ആശുപത്രിയിൽ പ്രേവേശിപ്പിച്ചിരിക്കയാണ്.


യാതൊരു പ്രകോപനവും ഇല്ലാതെ ഓട്ടോറിക്ഷ ഡ്രൈവർ തിലക രാജിനെ അക്രമിച്ച് പരിക്കേല്പിച്ച അക്രമിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ഓട്ടോറി ക്ഷമസ്ദൂർ സംഘ് (ബി എം എസ് ) ന്യൂമാഹി യൂനിറ്റ് പ്രസിഡണ്ട് കെ.കെ സജീവനും സിക്രട്ടറി സി പ്രവീൺ കുമാറും പോലീസ് അധികൃതരോട് ആവശ്യപ്പെട്ടു.


bottom-large
kollm
SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan