ഡബ്ല്യു.കെ. എഫ് അംഗീകൃത കോച്ച് സെൻസായി കെ.വിനോദ് കുമാറിന് ആദരം

ഡബ്ല്യു.കെ. എഫ് അംഗീകൃത കോച്ച് സെൻസായി കെ.വിനോദ് കുമാറിന് ആദരം
ഡബ്ല്യു.കെ. എഫ് അംഗീകൃത കോച്ച് സെൻസായി കെ.വിനോദ് കുമാറിന് ആദരം
Share  
2025 Apr 18, 10:59 PM
mannan top

ഡബ്ല്യു.കെ. എഫ് അംഗീകൃത

കോച്ച് സെൻസായി

കെ.വിനോദ് കുമാറിന് ആദരം


മാഹി:സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യയുടെ ചീഫ് ഇൻസ്ട്രക്‌ടറും ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗീകാരമുള്ള വേൾഡ് കരാത്തെ ഫെഡറേഷൻ കോച്ചായി തിരെഞ്ഞെടുത്ത സെൻസായ് കെ.വിനോദ് കുമാറിനെ ആദരിക്കുന്നു. 2025 ഫെബ്രുവരി 19 മുതൽ 23 വരെ യു.എ.ഇ യിൽ വെച്ച് 100ൽ പരം രാജ്യങ്ങൾ പങ്കെടുത്ത ഡബ്ല്യു.കെ.എഫ് യൂത്ത് ലീഗ് കരാത്തെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും അവിടെ നടന്ന സെമിനാറിൽ വെച്ചാണ് ഡബ്ല്യു.കെ.എഫ് ൻ്റെ അംഗീകൃത സെലക്ഷൻ കോച്ചായി നിയമിതനായത്. സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യയിലെ രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്ന് ഏപ്രിൽ 20 ന് വൈകുന്നേരം 4 മണിക്ക് മാഹി ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ സംഘടിപ്പിക്കുന്ന ആദരസായാഹ്നം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആദരസമർപ്പണം പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജ് നിർവഹിക്കും. പാനൂർ നഗരസഭ ചെയർമാൻ കെ.പി.ഹാഷിം മുഖ്യ അതിഥിയായിരിക്കും. വി.കെ.സുരേഷ് ബാബു അധ്യക്ഷത വഹിക്കും. തലശ്ശേരി നഗരസഭ കൗൺസിലർ കെ.ലിജേഷ്, മയ്യഴി നഗരസഭ മുൻ കൗൺസിലർമാരായ സത്യൻ കേളോത്ത്, വടക്കൻ ജനാർദ്ദനൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, അങ്കവളപ്പിൽ ദിനേശൻ, ബിജിഷ റിജു എന്നിവർ സംബന്ധിക്കും.

തുടർന്ന് കരാത്തെ പ്രദർശനവും വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടാവുമെന്ന് വാർത്ത സമ്മേളനത്തിൽ സെൻസായ് അനൂപ്. എം.ദിനു, സെൻസായ് ജിയോൺ വിനോദ്, സംബായ് അഭിനവ് ദാമോദരൻ, സംബായ് മേഘ്ന നിമിത പ്രേംജിത്ത് എന്നിവർ പങ്കെടുത്തു.

കൺസ്ട്രക്ഷൻ വർക്കേഴ്സ്

നിയമനത്തിന് പ്രാദേശിക

സംവരണം നൽകണം 


മാഹി: പുതുച്ചേരി സംസ്ഥാനത്തെ ഇലക്ട്രിസിറ്റി ഡിപ്പാർട്മെന്റിലേക്ക് കൺസ്ട്രക്ഷൻ ഹെൽപ്‌ഴ്സിനെ നിയമിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിൽ പ്രാദേശിക സംവരണം ഏർപ്പെടുത്തണമെന്ന് മാഹി എം. എൽ. എ രമേശ്‌ പറമ്പത്ത് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. 

കലാകാലങ്ങളിൽ ഈ തസ്തികയിലേക്കുള്ള നിയമനത്തിൽ പ്രാദേശിക സംവരണം നൽകാറുണ്ട്. എന്നാൽ ഇപ്പോൾ പുറപ്പെടുവിച്ചവിജ്ഞാനപനത്തിൽ പ്രാദേശിക സംവരണംനൽകിയതായി കാണുന്നില്ല. പൊതുജനങ്ങളുമായി അടുത്ത ബന്ധപെടുന്ന  വകുപ്പ് എന്നനിലയിൽ ഭാഷ ഒരു മുഖ്യഘടകമായ തിനാൽ പ്രാദേശിക സംവരണം അത്യാവശ്യമാണെന്ന് എം എൽ. എ വ്യക്തമാക്കി.


ddd

നാണിയമ്മ നിര്യാതയായി.

ന്യൂമാഹി: കവിയൂർ സ്കന്ദതാരക ബ്രഹ്മക്ഷേത്രം സ്ഥാപകൻ അച്യുതൻ പൂജാരിയുടെ ഭാര്യ തട്ടാന്റവിടെ കോറോത്ത് നാണിയമ്മ (91) നിര്യാതയായി. മക്കൾ: സ്കന്ദതാരക ബ്രഹ്മക്ഷേത്രം ശാന്തി ചിത്രാംബരൻ, സാവിത്രി,

മരുമകൾ: ഷംന (കവിയൂർ അംഗനവാടി)


cvb

ദാമോദരൻ നിര്യാതനായി


മാഹി : കോയ്യോട്ട് തെരു മഹാ ഗണപതി ക്ഷേത്രത്തിന് സമീപം വലിയപറമ്പത്ത് തിരുവങ്ങാടൻ ദാമോദരൻ (85) നിര്യാതനായി. പള്ളുർ ബ്ലോക്ക് കോൺഗ്രസ്സ് കമിറ്റി ഭാരാവാഹിയും, വാർഡ് കോൺഗ്രസ് പ്രസിഡന്റുമായിരുന്നു.ഭാര്യ : കാർത്ത്യായനി

മക്കൾ : സജീവൻ (മാഹി മുനിസിപ്പാലിറ്റി)

റീജ. 

മരുമക്കൾ : മഹിജ ( നഴ്സിങ് സുപ്രണ്ട് .രാജീവ് ഗാന്ധി ആയൂർവേദ മെഡിക്കൽ കോളേജ്, മാഹി)

ജെൻജൻ (ഗൾഫ് )

സഹോദരൻ: പരേതനായ വലിയ പറമ്പത്ത് കൃഷ്ണൻ.


whatsapp-image-2025-04-18-at-21.58.56_b7736014

മറിയു നിര്യാതയായി.

മാഹി ..പള്ളൂർ കരക്കണ്ടത്തിൽ താഴെ കുനിയിലെ കിഴക്കയിൽ മറിയു (72) നിര്യാതയായി. ഭർത്താവ്: പരേതനായ മൊട്ടമ്മൽ ഉസ്മാൻ. മക്കൾ: മുംതാസ്, മുനീറ, മുബാസ്, മുബീന. മരുമക്കൾ: മമ്മൂട്ടി, നാസർ, ബഷീർ, സഫരി.


whatsapp-image-2025-04-18-at-09.26.53_153b4669_1744997935

കെ. സി. അബൂബക്കർ മാസ്റ്റർ 

 ന്യൂ മാഹി ': കണ്ണോത്ത് ജുമാ മസ്ജിദിന്റെ സമീപം "പർവ്വീൻ" ൽ താമസിക്കുന്ന കക്കോട്ട് കുനിയിൽ കെ. സി. അബുബക്കർ മാസ്റ്റർ (87) നിര്യാതനായി.

1970 കളിൽ ന്യൂമാഹി എം. എം. ഹൈ സ്കൂളിലെ കെമിസ്ട്രി അധ്യാപകനായിരുന്നു.

ഭാര്യ: നബീസ്സ കുയ്യാലി (മേക്കുന്ന്).

മക്കൾ: അമീർ (ദുബായ്), റഹീസ് (ദുബായ്), ഷാഫി (ഖത്തർ), നദീറ, ഫായിസ.

മരുമക്കൾ: നാഫില (ചമ്പാട്), റമീസ (അണിയാരം), തായിഫ (പാനൂർ), റഹീം (ചമ്പാട് - ദുബായ്), അൻസാരി (ഒളവിലം - ഖത്തർ).

സഹോദരങ്ങൾ: പരേതരായ കെ. സി. ഇബ്രാഹിം, കെ. സി. കാദർ, കെ. സി. അബ്ദുള്ള ഹാജി, കെ. സി. കുഞ്ഞി മൂസ്സ.


അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള

പോരാട്ടം അനിവാര്യം


ചികിത്സാ രംഗത്ത് അശാസ്ത്രീയത പ്രചരിപ്പിക്കുന്നതിനും ആശുപത്രി പ്രസവം നിഷേധിക്കുന്നതിനുമെതിരെ ജനങ്ങൾ ജാഗ്രത പാലിക്കുക പൊതുജനാരോഗ്യ സംവിധാനങ്ങൾ ശക്തവും വ്യാപകവുമായ സംസ്ഥാനമാണ് കേരളം രോഗപ്രതിരോധത്തിലൂന്നിയ ചികിത്സാ സംവിധാനങ്ങും


ആരോഗ്യത്തെക്കുറിച്ച് ഉയർന്ന തോതിലുള്ളതും ശാസ്ത്രീയവുമായ ജനാ വബോധം കേരളത്തിലെ ആരോഗ്യ സംവിധാനത്തെ ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമാക്കുന്നു. കുറഞ്ഞ ശിശുമരണ നിരക്ക് മാതൃമരണനിരക്ക് തുടങ്ങിയ സൂചകങ്ങളിൽ കേരളം ബഹുദൂരം മുന്നിലാണ്. സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും വളർന്ന് വികസിച്ച ആതുരാലയങ്ങളും വിദ്യാഭ്യാസത്തിന്റെ വ്യാപനവും ആശാവർക്കർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ നിതാന്ത ജാഗ്രതയും ഇതിനുള്ള അടിസ്ഥാന കാരണങ്ങളാണ്.

എന്നാൽ ഈ നേട്ടങ്ങളിൽനിന്ന് നാം പിറകോട്ട് പോവുകയാണ് എന്നാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

അന്ധ വിശ്വാസ പ്രചാരകരും ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പ്രചരണം നടത്തുന്ന ലാട വൈദ്യന്മാരും പ്രസവം വീട്ടിലാകണമെന്ന് പ്രചരിപ്പിക്കുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്ന വാർത്തകളാണ് അടുത്ത കാലത്ത് പുറത്ത് വന്നത് മലപ്പുറം ജില്ലയിൽ ഒരു അംക്യൂപങ്ചർ ചികിത്സകന്റെ ഭാര്യ വീട്ടിൽ പ്രസവിച്ചതിന്റെ ഫലമായി രക്തസ്രാവം നിലയ്ക്കാതെ മരിച്ചവിവരം മനസ്സാക്ഷിയെ

വീട്ടിലെ പ്രസവത്തിനെതിരെ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രചരണ പരിപാടികൾ നിരന്തരവും ഫലപ്രദവുമാക്കുക.

പൊതജനാരോഗ്യ സംവിധാനങ്ങൾ ശക്തവും വ്യാപകവുമായ സംസ്ഥാനമാണ് കേരളം രോഗപ്രതിരോധത്തിലൂന്നിയ ചികിത്സാ സംവിധാനങ്ങും ആരോഗ്യത്തെക്കുറിച്ച് ഉയർന്ന തോതിലുള്ളതും ശാസ്ത്രീയവുമായ ജനാ വബോധം കേരളത്തിലെ ആരോഗ്യ സംവിധാനത്തെ ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമാക്കുന്നു. ശിശുമരണ നിരക്ക് മാതൃമരണനിരക്ക് തുടങ്ങിയ സൂചകങ്ങളിൽ കേരളം ബഹുദൂരം മുന്നിലാണ്. സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും വളർന്ന് വികസിച്ച ആതുരാലയങ്ങളും വിദ്യാഭ്യാസത്തിന്റെ വ്യാപനവും ആശാവർക്കർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ നിതാന്ത ജാഗ്രതയും ഇതിനുള്ള അടിസ്ഥാന കാരണങ്ങളാണ്.

എന്നാൽ ഈ നേട്ടങ്ങളിൽനിന്ന് നാം പിറകോട്ട് പോവുകയാണ് എന്നാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

അന്ധ വിശ്വാസ പ്രചാരകരും ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പ്രചരണം നടത്തുന്ന ലാടവൈദ്യന്മാരും പ്രസവം വീട്ടിലാകണമെന്ന് പ്രചരിപ്പിക്കുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്ന വാർത്തകളാണ് അടുത്ത കാലത്ത് പുറത്ത് വന്നത് മലപ്പുറം ജില്ലയിൽ ഒരു അംക്യൂപങ്ചർ ചികിത്സകന്റെ ഭാര്യ വീട്ടിൽ പ്രസവിച്ചതിന്റെ ഫലമായ രക്തസ്രാവം നിലയ്ക്കാതെ മരിച്ചവിവരം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് വീട്ടിൽ പ്രസവിച്ച 500 ലേറെ സ്ത്രീകളുടെ സംഗമം നടന്ന വിവരം പുറത്തു വന്നത്.

ഭാവിതലമുറയുടെ നിലനിൽപ്പോലും അപകടത്തിലാക്കുന്ന പ്രവണതയാണിത്. ഇതേ ശക്തികൾ തന്നെയാണ് പ്രതിരോധ കുത്തിവെപ്പുകൾക്കെതിരെയുള്ള പ്രചരണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് എന്നും നാം കാണാതിരുന്ന് കൂടാ

കേരളത്തിലെ ആരോഗ്യ വകുപ്പ് ഇതിനെതിരെ പ്രചരണം ആരംഭിച്ചിട്ടുണ്ട് എന്നത് സ്തുത്യർഹമാണ്. അത്തരം പ്രചരണ പരിപാടികൾ തുടരണമെന്നും പൊതുജനാരോഗ്യ പ്രവർത്തകർ , സംഘടനകൾ ഡോക്ടർമാർ പാരാമെഡിക്കൽ സംഘടനകൾ തുടങ്ങി ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന മുഴുവനാളുകളേയും ഈ പ്രവർത്തനത്തിന്റെ ഭാഗമാക്കണമെന്നും ഈ സമ്മേളനം കേരള പൊതുജനാരോഗ്യ വകുപ്പിനോടഭ്യർത്ഥിച്ചു.

ചെറുതാഴം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഏപ്രിൽ 17, 18 തീയ്യതികളിൽ നടന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കണ്ണൂർ ജില്ലാ സമ്മേളനം പാമ്പാക്കിയ പ്രമേയം ജീവൽ പ്രധാനമായ പ്രശ്ന പരിഹാരത്തിന്

ടൂറിസം പദ്ധതിയുടെ മറവിൽ അഞ്ചരക്കണ്ടിപ്പുഴയിൽ നടക്കുന്ന അനധികൃത മണലൂറ്റ് അവസാനിപ്പിക്കുക

നാഷണൽ ഗ്രീൻ ടിബ്യൂണലിന്റെ (NGT) മാനദണ്ഡമനുസരിച്ച് നിരോധിച്ച അഞ്ചരക്കണ്ടിപ്പുഴയിൽ മണലെടുപ്പ് നിരോധിച്ചതിനാൽ അഞ്ചരക്കണ്ടിപ്പുഴയിലെ പൂഴിക്കടവുകൾപ്രവർത്തന രഹിതമായിട്ട് അഞ്ച്വർഷങ്ങൾ കഴിഞ്ഞു..

മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതി അനുസരിച്ച് അഞ്ചരക്കണ്ടിപ്പുഴയുടെ ധർമടംഭാഗത്ത് നാല് ബോട്ട് ജെട്ടികൾ നിർമിച്ചിട്ടുണ്ട്.ഈ ജെട്ടികളെ ബന്ധിപ്പിച്ചുള്ള ബോട്ടുകളുടെ സഞ്ചാരം സുഗമമാക്കാനുള്ള ഡ്രഡ്ജിoഗിന്റെ ഭാഗമായ് കഴിഞ്ഞ ഒരു വർഷത്തിലേറെക്കാലമായ് തുടർച്ചയായി മണലൂറ്റ് നടക്കുകയാണ്. ബോട്ടിന് സഞ്ചരിക്കാൻ പുഴക്ക് 2.5 മീറ്റർ ആഴം നിലനിർത്താനാണ് ഡ്രഡ്ജിംഗ് നടത്തുന്നത്. 

തലശ്ശേരി മേഖലയിലെ പരിഷത് പ്രവർത്തകരുടെ 'സംഘം പുഴയിലൂടെ സഞ്ചരിച്ച് പരിശോധന നടത്തിയപ്പോൾ പല സ്ഥലങ്ങളിലും 5 മുതൽ 7.5 മീറ്റർ വരെ പുഴയുടെ ആഴം കൂട്ടിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കോടികൾ വിലമതിക്കുന്ന ആയിരക്കണക്കിന് ടൺ മണലാണ് ഡ്രഡ്ജിംഗ് കരാറെടുത്ത കൊച്ചിയിലെ കമ്പനി കടത്തിക്കൊണ്ടുപോയത്.

ഇതുകൊണ്ട് കരയിടിച്ചിൽ സംഭവിക്കുമെന്നും കിണർ വെള്ളത്തിൽ ഓരുജലം കലരുമെന്നും പുഴയുടെ ഇരു കരകളിലും (മുഴപ്പിലങ്ങാട്, പാലയാട്, മേലൂർ ) താമസിക്കുന്ന ജനങ്ങൾ ഭയപ്പെടുന്നുണ്ട്.

ആയതിനാൽ ടൂറിസം പദ്ധതിയുടെ പേരിൽ നടക്കുന്ന മണലൂറ്റ്തടയണമെന്നും ഡ്രഡ്ജിംഗ് നടത്തി ആവശ്യത്തിൽ കൂടുതൽ പുഴയുടെ ആഴം കൂട്ടുന്ന നടപടിനിർത്തിവെക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകളോട് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കണ്ണൂർ ജില്ലാ സമ്മേളനം അധികൃതരോട് ആവശ്യപ്പെടുന്നു.

കേരളത്തിലെ യുവാക്കളിലും കുട്ടികളിലും വ്യാപിച്ച് കൊണ്ടിരിക്കുന്ന ലഹരിയാസക്തിക്കെതിരെപ്രചരണ ബോധവൽക്കരണ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക. ഇതിന് വേണ്ടി കേരള സർക്കാർ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുക

കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിലെ കോളെജ് - സർവ്വകലാശാല കാമ്പസുകൾ സ്കൂൾ പരിസരങ്ങൾ തുടങ്ങി കൗമാരപ്രായത്തിലുള്ളവർ വ്യാപരിക്കുന്ന എല്ലാ സ്ഥലങ്ങളിലും മദ്യം കഞ്ചാവ് രാസലഹരിയുല്പന്നങ്ങൾ എന്നിവയുടെ ഉപോയഗവ്യാപനത്തിന്റെ നടുക്കുന്ന വാർത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായ അക്രമപ്രവർത്തനങ്ങളും കുറ്റകൃത്യങ്ങളുംവ്യാപകമാകുന്നുമുണ്ട്. പൊതുസമൂഹവും മാധ്യമങ്ങളും ഭരണകൂടവും ഇതിനെ ഗൗരവമായി ക്കണ്ട് രംഗത്തിറങ്ങിയിരിക്കുന്നു എന്നത് ആശ്വാസകരമാണ്.

യുവജനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്തം വർദ്ധിപ്പിച്ചും ജ്ഞാനാന്വേഷണ തൃഷ്ണയെ വളർത്തിയും സാമൂഹ്യ ബോധം വളർത്തിയും മാനസികാരോഗ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തന പരിപാടികൾ നടപ്പിലാക്കായുമുള്ള ബഹുതല സ്പർശിയായ പ്രവർത്തന പരിപാടികൾ ആ വിഷകരിച്ച് നടപ്പാക്കിയാലേ ഈ പ്രവണതയെ നേരിടാൻ സാധിക്കുകയുള്ളു.

ഇതിനു വേണ്ടി സംഘടനയുടെ മുഴുവൻ ഘടകങ്ങളേയും സജ്ജമാക്കുമെന്നും സർക്കാർ തലത്തിൽ ഇതിനായി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പരിപാടികളുമായി മുഴുവൻ പരിഷത്ത് പ്രവർത്തകരും സർവ്വാത്മനാ സഹകരിക്കണമെന്നും

സമ്മേളനം ആവശ്യപ്പെട്ടു.


- സി.പി.ഹരീന്ദ്രൻ


baslica

മാഹി ബസലിക്കയിൽ ദു:ഖവെള്ളിയാഴ്ച നടന്ന കുരിശിൻ്റെ വഴി


SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan