ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻറെ പൈതൃകവും പാരമ്പര്യവും: ദേശിയ കോൺക്ലേവ് 20ന്

ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻറെ പൈതൃകവും പാരമ്പര്യവും: ദേശിയ കോൺക്ലേവ് 20ന്
ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻറെ പൈതൃകവും പാരമ്പര്യവും: ദേശിയ കോൺക്ലേവ് 20ന്
Share  
2025 Apr 18, 12:36 AM
mannan top

ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻറെ പൈതൃകവും പാരമ്പര്യവും: ദേശിയ കോൺക്ലേവ് 20ന് 


 തലശേരി: കേരളീയ മുസ്ലിം നവോത്ഥാനത്തിന് നേതൃത്വം വഹിച്ച മഹാ പണ്ഡിതനായ ശൈഖ് സൈനുദ്ദീൻ മഖ്ദും രണ്ടാമൻറെ പൈതൃകവും പാരമ്പര്യവും അദ്ദേഹം മലബാറിലെ ഇസ്ലാമിക വിദ്യാഭ്യാസത്തിനും സാമൂഹിക പരിഷ്കരണങ്ങളും ചർച്ച ചെയ്യപ്പെടുന്ന ദേശീയ കോൺക്ലേവിന് ഒളവിലം എം.ടി.എം. വഫിയ്യ കോളേജ് വേദിയാവുന്നു.

ഏപ്രിൽ 20 ന് രാവിലെ 10.30 ന് പ്രമുഖ ചരിത്ര ഗവേഷകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ ഡോ.കെ.കെ.എൻ. കുറുപ്പ് ഉദ്ഘാടനം ചെയ്യും

- ഡോ. മോയിൻ ഹുദവി മലയമ്മ, ഡോ. അലി ഹുസൈൻ വാഫി, ഡോ.റഫീഖ് അബ്ദുൽ ബറ് ബാഫി, ഹസ്സൻ വാഫി മണ്ണാർക്കാട്, ഡോ. ജാഫർ ഹുദവി എന്നിവർ പാനൽ ചർച്ചയിൽ സംബന്ധിക്കും.

വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള 13 വിദ്യാർത്ഥിനീ, വിദ്യാർത്ഥികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

എം.ടി.എം. കോളേജ് വൈസ് പ്രിൻസിപ്പൽ ഷിഫാനത്ത്, ആർട്സ് ഹെഡ് ആരതി, ഹാജറ, കോൺക്ലേവ് കൺവീനർ ഫാത്തിമത്ത് റിഫ റഹിം വഫിയ്യ, വഫിയ്യ വിദ്യാർത്ഥിനികളായ സുറൈബ സുബൈർ, മാജിദ ഷിറിൻ, അഫീഫ വിശദികരിച്ചു.

whatsapp-image-2025-04-17-at-22.24.41_8417ce6b

കഥക് നൃത്ത ക്ലാസ്സിന്

മാഹിയിൽ 23 ന് തുടക്കം

മാഹി: ഭാരതിയ ക്ലാസിക്കൽ നൃത്തകലയിൽ പ്രചാരം നേടിയ കഥക് നൃത്തചുവടുകൾക്ക് മയ്യഴി പുഴയുടെ തീരങ്ങളിലും തുടക്കം കുറിക്കുന്നു. മാഹിയിലെ ശിവാംഗി കൾച്ചറൽ സെൻ്ററിൻ്റെ കീഴിൽ സംഘടിപ്പിക്കുന്ന കഥക് ഡാൻസ് ക്ലാസ്സിൻ്റെ ഉദ്ഘാടനം മാഹി ആശുപത്രി റോഡിലെ ബി.എൽ.എം ടവറിൽ ഏപ്രിൽ 23 ന് രാവിലെ 10.30 ന് കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ഡോ:സുമിത എസ് നായരും അഡ്വ. എൻ.കെ.സജ്നയും ചേർന്ന് നിർവ്വഹിക്കും. ലോഗോ പ്രകാശനം ഡോ:വിചിത്ര പാലിക്കണ്ടി നിർവ്വഹിക്കും. ഡോ:കലാമണ്ഡലം ഷീബ കൃഷ്ണ കുമാർ അദ്ധ്യക്ഷത വഹിക്കും. അഡ്വ.രാജേഷ് കുമാർ, സി.വി.രാജൻ പെരിങ്ങാടി, അസീസ് മാഹി, ചാലക്കര പുരുഷു, സി.കെ.രാജലക്ഷ്മി, ജസീമ മുസ്തഫ, ലിഷി രാജേഷ് എന്നിവർ സംബന്ധിക്കുമെന്ന് അഡ്വ.എൻ.കെ.സജ്ന, അഡ്വ.പി.എം.ഹസീന, ബിന്ദു പത്മനാഭൻ, ഹാജിറ മൊയ്തു എന്നിവർ വാർത്ത സമ്മേളനത്തിൽ

അറിയിച്ചു.

rad

ഡോ: രാധ ഏഴ് പതിറ്റാണ്ട് മുമ്പ് വിദേശത്ത് ജോലി ചെയ്ത മിശ്ര വിവാഹിത


മാഹി: മയ്യഴിയിലെ ആദ്യ ഗൈനക്കോളജിസ്റ്റായിരുന്നു കഴിഞ്ഞ ദിവസം കണ്ണൂർ താവക്കരയിലെ രാധാസിൽ നിര്യാതയായ 96 കാരിയായ ഡോ: രാധ'

മാഹി ലെബുർദൊനെ കോളജിലെ വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട്, മദ്രാസ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ രാധ മെഡിക്കൽ ബിരുദം നേടിയതിന് ശേഷമാണ് ജീവിത നിലവാരം മെച്ചപ്പെടുത്താൻ മലേഷ്യയിലേക്ക് പോയത്.

അവിടെ വെച്ച് ഇസ്ലാം മതവിശ്വാസിയായ ഡോ.യൂസഫിനെ പ്രണയ വിവാഹം കഴിക്കുകയായിരുന്നു' ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പത്തെ ആ മിശ്രവിവാഹം ഒരു വിപ്ലവം തന്നെയായിരുന്നു 'അക്കാലത്ത് സ്ത്രീകൾകടൽ കടന്ന് മറ്റ് രാജ്യങ്ങളിൽ ജോലിക്ക് പോകുമായിരുന്നില്ല.

പിന്നീട് ഭർത്താവിനൊപ്പം ഇവർ സ്വന്തമായി ആശുപത്രി തുടങ്ങുകയായിരുന്നു.പ്രഗത്ഭയായ ഗൈനക്കോളജിസ്റ്റ് എന്ന നിലയിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ഈ ലോകത്തേക്ക് ഏറ്റുവാങ്ങിയ കരങ്ങൾക്കുടമയായിരുന്നു അവർ. പാവങ്ങൾക്ക് സൗജന്യ ചികിത്സയും മരുന്നും നൽകി വന്നിരുന്നു

ജാതി മതങ്ങൾക്കുമപ്പുറം മനുഷ്യരെയെല്ലാം സഹോദരങ്ങളായി കണ്ടിരുന്ന ഡോക്ടർ മതേതരത്വത്തിൻ്റെ ശക്തയായ വക്താവായിരുന്നു. ന്യൂ മാഹിയിൽ പരിമഠത്തെ കരിമ്പിലും, മാഹി ടൗണിലും ഡോ: രാധയുടെ പിതാവ് ഭാർഗ്ഗവന് വീടുണ്ടായിരുന്നു.

നാട്ടിൽ മടങ്ങിയെത്തിയ ശേഷംകണ്ണൂർ താവക്കരയിൽ അഞ്ച് വർഷമായി വീട് വെച്ച് താമസിക്കുകയായിരുന്നു.

മക്കളായ അരുൺ യൂസഫ്, റാഷിദ് യൂസഫ്,, മാലിക്ക് യൂസഫ് എന്നിവർ നേരത്തെ മരണപ്പെട്ടിരുന്നു.പ്രേമൻ, സുധാകരൻ, പരേതരായ ജയലക്ഷ്മി, ശ്രീദേവി., ലവകുമാർ എന്നിവർ സഹോദരങ്ങളാണ്.


whatsapp-image-2025-04-17-at-22.25.51_1507c07c

ക്യാമ്പസ് റിക്രൂട്ട്മെൻറ് സംഘടിപ്പിച്ചു


മാഹി: മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ ക്യാമ്പസ് റിക്രൂട്ട്മെൻറ് സംഘടിപ്പിച്ചു. മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനും എസ്.എം.എസ് വിമൽ ഗ്രൂപ്പ് ഓഫ് സ്കൂൾസ്, ആർക്കോണവും ചേർന്നാണ് റിക്രൂട്ട്മെൻറ് സംഘടിപ്പിച്ചത്. എം.സി.സി. ഐ.ടി പ്രസിഡണ്ട് സജിത്ത് നാരായണന്റെ അധ്യക്ഷതയിൽ എം.സി.സി.ഐ.ടി ചെയർമാൻ ഇ. വത്സരാജ് ഉദ്ഘാടനം നിർവഹിച്ചു. എസ്.എം.എസ് വിമൽ ഗ്രൂപ്പ് ഓഫ് സ്കൂൾസ്, ആർക്കോണം ചെയർമാൻ ഡോ: ടി.ഉദയകുമാർ, പ്രിൻസിപ്പാൾ ജ്ഞാന ദീപൻ , എച്ച് .ആർ മാനേജർ മോഹൻ കുമാർ തുടങ്ങിയവർ കുട്ടികളെ ഇൻറർവ്യൂ ചെയ്തു. എസ്എംഎസ് വിമൽ ഗ്രൂപ്പ് ഓഫ് സ്കൂളിലേക്ക് 21 ഓളം കുട്ടികളെ സെലക്ട് ചെയ്തു. ഉയർന്ന ശമ്പളവും താമസ ഭക്ഷണ സൗകര്യത്തോടും കൂടിയാണ് കുട്ടികളെ സെലക്ട് ചെയ്തിരിക്കുന്നത്.

എം.സി.സി.ഐ.ടി വൈസ് പ്രസിഡണ്ട് ശ്രീജേഷ് പള്ളൂർ സ്വാഗതവും മാഹി കോപ്പറേറ്റീവ് കോളേജ് ഓഫ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പ്രിൻസിപ്പാൾ ഡോക്ടർ കെ. ശ്രീലത നന്ദിയും പറഞ്ഞു.

ചിത്രവിവരണം: ഏകദിന ശാക്തീകരണ ശിൽപശാല മലപ്പുറം ജില്ലാ വിജയഭേരി വിദ്യാഭ്യാസ പദ്ധതി കോഡിനേറ്റർ ടി സലീം ഉദ്ഘാടനം ചെയ്യുന്നു

കോടിയേരി ബാലകൃഷ്ണൻ എവർ റോളിങ്ങ് സ്വർണ്ണക്കപ്പ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ മത്സരം


തലശ്ശേരി :നാടിനെ കാർന്നു തിന്നുന്ന ലഹരി വ്യാപനത്തിനെതിരെയുള്ളപോരാട്ടകാമ്പയിനിന്റെ ഭാഗമായി എരഞ്ഞോളിയിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ മത്സരം 20ന് തുടങ്ങും .കോടിയേരി ബാലകൃഷ്ണൻ എവർ റോളിംഗ് സ്വർണ്ണക്കപ്പിനായുള്ള മത്സരം ഞായറാഴ്ച വൈകിട്ട് 7 ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ എരഞ്ഞോളി കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരള സെവൻസ് ഫുട്ബാൾ അസോസിയേഷന്റെ അംഗീകാരത്തോടെ നടത്തുന്ന മത്സരത്തിൽ വിദേശ താരങ്ങൾ ഉൾപെടുന്ന പ്രശസ്തരായ 20 ടീമുകൾ മാറ്റുരക്കും. 8000 പേർക്കിരിക്കാവുന്ന ഗാലറി സ്റ്റേഡിയത്തിൽ സജ്ജമാണ്. പ്രവേശനം സൗജന്യമാണ്. നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ മുഖ്യ രക്ഷാധികാരിയായുള്ള 501 അംഗ കമ്മിറ്റിയാണ് ടൂർണമെന്റിന് ചുക്കാൻ പിടിക്കുന്നത്. വിജയി കൾക്ക് സ്വർണ്ണ കപ്പിനൊപ്പം ഒരു ലക്ഷം രൂപയുടെ കേഷ് പ്രൈസും റണ്ണർ അപിന്50,000 രൂപയുടെ കേഷ്പ്രൈസും കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ട്രോഫിയും സമ്മാനിക്കും. എ.കെ.രമ്യ, എ. ബിപിൻ, കാട്യത്ത് പ്രകാശൻ, എം. ഉദയകുമാർ, ടി.പി. ശ്രീധരൻ, പി.വിജു എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

whatsapp-image-2025-04-17-at-22.27.15_866e3934_1744917456

ഗ്രാമവനത്തിന്റെ

പുഴയോരത്ത് ഒരു

ചിത്രകലാ ക്യാമ്പ് 


മാവൂർ:നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രകൃതി സൗഭാഗ്യങ്ങളെ ഊർന്നുപോകാതെ ചേർത്തുപിടിക്കാൻ ശക്തമായ ഇടപെടലുകൾ ആവശ്യമുണ്ടെന്ന് വിളിച്ചോതിക്കൊണ്ടുള്ള ചെറുപുഴയോരത്ത് എന്ന സ്റ്റേറ്റ് ചിത്രകലാ ക്യാമ്പ് മാവൂരിലെ ഗ്രാമവനത്തിൽ വിപുലമായി നടന്നു. വർഷങ്ങൾക്ക് മുമ്പ് തെങ്ങിലക്കടവിലെ ചെറുപുഴയോരത്ത് ഒരുകൂട്ടം മനുഷ്യർ നട്ടു നനച്ചു പരിപാലിച്ചു പോരുന്ന 4 ഏക്കറോളം വരുന്ന ഒരു വനമാണ് ഗ്രാമവനം. 

വ്യത്യസ്ഥങ്ങളും അപൂർവ്വവുമായ വന്മരങ്ങൾക്കും ഇല്ലിക്കാടുകൾക്കും ഒരു കേടും കൂടാതെ സംരക്ഷിച്ചുപോരുന്ന നാട്ടുകാർക്കുള്ള ആദരവും ജീവജാലങ്ങളുടെ നിലനിൽപ്പിനുതകുന്ന ഇതുപോലുള്ള സാധുദ്യമങ്ങളെ നാടകെ അറിയിക്കുന്നതിനുമാണ് ഈ ക്യാമ്പ് ഗ്രാമവനത്തിൽ നടത്തുന്നതെന്ന് ക്യാമ്പ് ഡയറക്ടരും ചിത്രകാരനും സാമൂഹ്യപ്രവർത്തകനുമായ ശ്രീകുമാർ മാവൂർ പറഞ്ഞു. 

അഭിഭാഷകനും പൊതുപ്രവർത്തകനുമായ ടി.പി. ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രശസ്ത ചിത്രകാരൻ സുരേഷ് കൂത്തുപറമ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 

ചിത്രകലാ ക്യാമ്പിലെ ഗ്രാമീണരുടെ പങ്കാളിത്തവും, പ്രകൃതി സംരക്ഷണത്തിൽ കലാകാരന്മാരുടെ ഇടപെടലുകളും കലയേയും പ്രകൃതിയേയും ശ്രേഷ്ഠമാക്കുന്നതായി അദ്ദേഹം പറഞ്ഞു. വിവിധ വിഷയങ്ങളിൽ നടന്ന സംവാദങ്ങൾക്ക്‌ ചിത്രകാരന്മാരും എഴുത്തുകാരുമായ തോലിൽ സുരേഷ്, രാജീവ് പെരുമൺപുറ, രാജേന്ദ്രൻ പുല്ലൂർ, വിജീഷ് പരവരി, രാഹുൽ കൈമല നേതൃത്വം നൽകുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ

മജ്നി തിരുവങ്ങൂർ, ടി.എം.സജീവൻമാഹി,

ജഗദീഷ് പാലയാട്ട്, മധു കാർത്തിക, റോയ് കാരാത്ര, എം.രഗിന ., ബിജോയ്‌ കരേതയിൽ, ദിനേശ് നക്ഷത്ര, ഡോ:. ജോജി പള്ളത്താന, കലേഷ് കെ. ദാസ്, ബിന്ദു ഗോപാൽ, സിഗ്നി ദേവരാജ്, എസ്.ആർ എസ്.സുരേഷ്, ജസ്സി ജോയ്, ധനേഷ് കാപ്പാടൻ, കെ.സി.രഞ്ജിനി , ആർ.ശ്രീനന്ദ ,അനൂപ് 

മണികണ്ഠൻ പൊന്നാനി 

,രാജീവ്‌ പൊന്നാനി, സഫ്‌വാന വി. ശ്രീകുമാർ മാവൂർ തുടങ്ങി 25 ഓളം ചിത്രകാരന്മാർ ചിത്രം വരച്ചു

മാവൂർ കലാകേന്ദ്രം ഉത്തരാഖണ്ഡിലെ ഇന്ത്യൻ കമ്മ്യൂണിറ്റി ഫോർ ആർട്ട്‌ & കൾച്ചറുമായി ചേർന്ന് നടത്തിയ ക്യാമ്പ് മാവൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകർ നാട്ടുകാർ എന്നിവരുടെ പങ്കാളിത്തം കൊണ്ട് ജനകീയ ക്യാമ്പായി മാറി. സമൂഹത്തിനു നന്മയുടെ സന്ദേശങ്ങൾ നൽകുന്ന ഇത്തരം ക്യാമ്പുകൾ തുടർന്നുംസംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മാവൂർ കലാകേന്ദ്രം ഭാരവാഹികൾ അറിയിച്ചു.


ചിത്രവിവരണം: കേമ്പിൽ പങ്കെടുത്തവർ രചനകളുമായി .


ഗുരു-ഗാന്ധി സമാഗമം

: ശതാബ്ദി ആഘോഷം 18 ന് 

ന്യൂ മാഹി: ശ്രീനാരായണ ഗുരുവിൻ്റെയും മഹാത്മാഗാന്ധിയുടെയും സമാഗമത്തിൻ്റെ ശതാബ്ദി ആഘോഷം 18 ന് നടക്കും. ഏടന്നൂർ ശ്രീനാരായണ മഠത്തിൽ, വൈകുന്നേരം 4.30 ന് നടത്തുന്ന ശതാബ്ദി ആഘോഷം റബ്കോ ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ ഡോ.ടി.എസ്‌. ശ്യാംകുമാർ മുഖ്യ ഭാഷണം നടത്തും. അർജുൻ പവിത്രൻ അദ്ധ്യക്ഷത വഹിക്കും


whatsapp-image-2025-04-17-at-22.28.05_1065acc6

സുധാകരൻ നിര്യാതനായി.


തലശ്ശേരി:ചിറക്കുനി മൃഗാശുപത്രിക്ക് സമീപം സൂരജ് നിവാസിൽ എം. സുധാകരൻ(70) നിര്യാതനായി.പരേതരായ കിരലി വാസുവിന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ:

അജിത മക്കൾ :സുജിത, സൂരജ് മരുമകൻ: ദിനേശ്ബാബു സഹോദരങ്ങൾ: സുലോചന, സുധീന്ദ്രൻ(സിപിഎം മേലൂർ ഗുമുട്ടി ബ്രാഞ്ച് അംഗം )സുഭാഷിണി, സുരേഷ് ബാബു സുകുമാര

whatsapp-image-2025-04-17-at-22.28.21_06161f99

പെട്രോൾ പമ്പ് പൊലീസ്പൂട്ടിച്ചു.


മാഹി: തലശ്ശേരി- മാഹി ബൈപാസ്സിൻ്റെ സർവ്വീസ് റോഡിൽ പളളൂരിൽ കുന്നിൻ മുകളിൽ അപകടമാം വിധം പ്രവർത്തിച്ചു വരുന്ന മാഹി ബീച്ച് ട്രേഡിങ്ങ് കമ്പനിയുടെ എച്ച്.പി. പെട്രോൾ പമ്പ് പൊലീസ് ഇന്നലെ അടച്ചു പൂട്ടി. മതിൽ കെട്ടാത്തത് മൂലം ഒരു ഭാഗത്തെ ചുമർ ഇടിഞ്ഞിട്ടുണ്ട്. പമ്പിലെത്തുന്ന വാഹനങ്ങൾഅപകടത്തിൽപെടാനുള്ളസാദ്ധ്യതകളേറെയാണ്.'ഇവിടം വൻ ദുരന്തത്തെ മാടി വിളിക്കുകയാണ്.പരാതിയെത്തുടർന്ന്മാഹി അഡ്മിനിസ്ട്രേറ്റരുടെ നിർദ്ദേശപ്രകാരമാണ് നടപടിയുണ്ടായത്.


whatsapp-image-2025-04-17-at-22.28.46_1021f545

മാഹി ബസലിക്കയിൽ പെസഹ വ്യാഴത്തോടനുബന്ധിച്ച് നടന്ന കാൽ കഴുകൽ ശുശ്രൂഷ


whatsapp-image-2025-04-17-at-22.29.45_0b91fba4

ഗിരീഷ് കർണാട് തിയേറ്റർ സ്മാരക അഞ്ചാമത് സംസ്ഥാന അ

വാർഡ് വേണു ദാസ് മൊകേരിക്ക്


മാഹി:ഗിരീഷ് കർണാട് തിയേറ്റർ സ്മാരക അഞ്ചാമത് സംസ്ഥാന അവാർഡ് 2025 മാഹി എക്സൽ പബ്ലിക്ക് സ്ക്കൂൾ മലയാള അധ്യാപകനും, നാടക പ്രവർത്തകനുമായ വേണുദാസ് മൊകേരിക്ക് ലഭിച്ചു.

 കലാസാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്കാരം ലഭിച്ചത് 

 മെയ് 19ന് പത്തനംതിട്ട പ്രസ് ക്ലബിൽ ചലച്ചിത്ര ഗാനരചയിതാവ്‌ വയലാർ ശരത് ചന്ദ്രവർമ അവാർഡ് നൽകും.


whatsapp-image-2025-04-17-at-22.34.21_42615cec

റെയിൽവെേ സ്റേറഷനിൽ മദ്യപശല്യം


മാഹി: മാഹി റെയിൽവേ സ്റ്റേഷൻ ആധുനിക സൗകര്യ മെച്ചപ്പെടുത്തി രാജ്യാന്തര നിലവാരത്തിലേക്ക് എത്തുമ്പോഴും മദ്യപശല്യം വർദ്ധിച്ചു വരുന്നത് വിദ്യാർത്ഥികൾ ഉൾപെടെയുള്ള യാത്രികർക്ക് സുക്ഷിതരായി യാത്ര ചെയ്യാൻ പറ്റാവസ്ഥയാണ് ഉള്ളത് മുഴുവൻ സമയ പോലീസ് സേവനം ലഭ്യമാക്കി സഞ്ചാരികൾക്ക് സുഖമമായി യാത്ര ചെയ്യാനാവശ്യമായ സൗകര്യ മെരുക്കാണമെന്നാണ് ദേശവാസികളൂടെ ആവശ്യം


whatsapp-image-2025-04-17-at-22.38.08_667084e9

ഫൈബർ യാത്രികർക്ക്

ബുദ്ധിമുട്ട് ഉണ്ടാക്കുന്നു

ന്യൂമാഹി: മാഹിപ്പാലം - ചൊക്ലി പൊതുമരാമത്ത് റോഡിൽ പെരിങ്ങാടി ഗേറ്റിന്റെഇരു വശങ്ങളിലായ്ഉള്ള ഹബ് ഉയരം കൂടിയത് ചില കാറുകൾക്കും ഇ|രുചക്ര വാഹന യാത്രികരും ബുദ്ധിമുട്ട് നേരിട്ടു കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും ഫൈബർ ഹബ് നിർമ്മിച്ചത് കൂനിൻമേൽ കുരു എന്ന അവസ്ഥായണുള്ളത് മാഹിബൈപ്പാസിലെ സ്പിന്നിങ് മിൽ കവലയിൽ നിന്ന് മറ്റും നിരവധി വാഹനങ്ങൾ മാഹിയിലെത്താൻ ഈ ഹബുകളുടെ ദുരിതം ചെറുതല്ല ആവശ്യമായ ക്രമീകരണം നടത്തണമെന്നാണ് യാത്രികരുടെ ആവശ്യം


whatsapp-image-2025-04-17-at-22.45.59_77cd64dc

കുട്ടിച്ചാത്തൻ നേർച്ച വെള്ളാട്ടം കെട്ടിയാടി.


ന്യൂ മാഹി : പെരിങ്ങാടി ശ്രീകാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ കുട്ടിച്ചാത്തൻ നേർച്ച വെള്ളാട്ടം കെട്ടിയാടി.

ക്ഷേത്രത്തിൽ ദീപാരാധനയ്ക് ശേഷം ആണ് നേർച്ച വെള്ളാട്ടം കെട്ടിയാടിയത്.


നിരവധി ഭകതർ ചടങ്ങിൽ പങ്കെടുത്തു.

മേട മാസത്തിലെ ആയില്യം നാൾ ആഘോഷം മെയ്‌ 5 തിങ്കളാഴ്ച യും

ക്ഷേത്രത്തിലെ സ്വർണപ്രശനം ആഗസ്ത് 30,31 തീയതികളിൽ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.


whatsapp-image-2025-04-17-at-22.48.44_facb3f34

എൻ എച്ച് എം സമരക്കാർക്ക് പിന്തുണയുമായി എം.എൽ.എ സമരപ്പന്തലിൽ


മാഹി : ഗവ: ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ എൻ.എച്ച്.എം ജീവനക്കാർക്ക് തുല്യ ജോലിക്ക് തുല്യ വേതനം നൽകുക, എൻ.എച്ച്.എം ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു മാർച്ച് മാസം 26 മുതൽ നടക്കുന്ന അനിശ്ചിത കാല സമരത്തിന് പിന്തുണയുമായി രമേശ് പറമ്പത്ത് എം.എൽ.എ സമരക്കാർക്കരികിലെത്തി.

   മാഹി ഗവ: ആശുപത്രിക്ക്

മുന്നിലായാണ് ജീവനക്കാർ സമരം നടത്തുന്നത്. മാഹി ഗവ:ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ എം പവിത്രൻ്റെ അധ്യക്ഷനായി.രമേഷ് പറമ്പത്ത് സമരക്കാരെ അഭിസംബോധന ചെയ്തു ഉപവാസം ഉൽഘാടനം ചെയ്തു കൊണ്ട് സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. കെ. മോഹനൻ, കെ. ഹരീന്ദ്രൻ, ഐ അരവിന്ദൻ, കെ രാധാകൃഷ്ണൻ, പി പി ആശാലത, കൃപേഷ്, ഇ വി പ്രശോഭ് സീസൻ പി.പി , എൻ. മോഹനൻ, എന്നിവർ, സംസാരിച്ചു, സപ്ന കെ, രോഷിത്ത്, രമാദേവി , ജാസ്മിൻ, തുടങ്ങിയവർ നേതൃത്വം നൽകി

വി പി മുബാസ് സ്വാഗതം പറഞ്ഞു

രാമകൃഷ്ണൻ കരിയാട് നന്ദി രേഖപ്പെടുത്തി

ഉപവാസത്തിൽ പങ്കെടുത്തവർക്ക് പ്രജീഷ്,സപ്ന എന്നീവർ നാരങ്ങ നീര് നൽകി


nishanth---copy---copy
mahe-news-cover-3
panda-advt-news-top
SAMUDRA
MANNAN
kodakkadan
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan