മെഗാ പഞ്ചാരിമേളം എരഞ്ഞോളിയുടെ ഹൃദയതാളമായി :ചാലക്കര പുരുഷു

മെഗാ പഞ്ചാരിമേളം എരഞ്ഞോളിയുടെ ഹൃദയതാളമായി :ചാലക്കര പുരുഷു
മെഗാ പഞ്ചാരിമേളം എരഞ്ഞോളിയുടെ ഹൃദയതാളമായി :ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Apr 17, 12:20 AM
mannan top

മെഗാ പഞ്ചാരിമേളം

എരഞ്ഞോളിയുടെ

ഹൃദയതാളമായി

:ചാലക്കര പുരുഷു


 തലശ്ശേരി: നൂറ്റിയൊന്ന് അസുര വാദ്യങ്ങളിൽ നിന്ന് ,പെരുമഴ പോലെ പെരുമ്പറ കൊട്ടി നാടുണർത്തിയ ചടുല താളം, നിടുംങ്ങോട്ടും കാവിലെത്തിയ നൂറുകണക്കിനാളുകളെ അക്ഷരാർത്ഥത്തിൽ നൃത്തം ചെയ്യിച്ചു.

എരഞ്ഞോളി ചുങ്കം ജനകീയ കലശ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുങ്കം ശ്രീനാരായണ മഠത്തിൽ ചെണ്ടമേളം അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റം കൂടിയായി വിഷു നാളിലെ ഈ ദൃശ്യ ശ്രാവ്യ ചാരുത . 

പുതുതായി വാദ്യകല അഭ്യസിച്ച മുപ്പതോളം കുട്ടികളുൾപ്പെടെ നൂറ്റൊന്നകലാകാരൻമാരാണ് പഞ്ചാരിമേളത്തെ കൊഴുപ്പിച്ചത്.

ചെമ്പടവട്ടങ്ങളെ അടിസ്ഥാനമാക്കി അഞ്ച് കാലങ്ങളിൽ കൊട്ടുന്ന വളരെ വ്യക്തമായ കണക്കുകളുള്ള പഞ്ചാരിമേളം കാവിന് മറ്റൊരു മഹോത്സവമായി ' ഗീതത്തെ താളവുമായി ഇണക്കിനിർത്തുന്ന സമയത്തിന്റെ അളവ് കൃത്യതയോടെ പാലിക്കാനായത് കാണികളെ വിസ്മയിപ്പിച്ചു.

 നാല് കാലവും പിന്നിട്ട്‌ ആറ്അക്ഷരകാലങ്ങളുള്ള ചെമ്പടവട്ടത്തിൻ്റെ അഞ്ചാം കാലത്തിൽ പഞ്ചാരി അവസാനിച്ചപ്പോൾ ഇടിമിന്നലോടു കൂടിയ തുലാവർഷം പെയ്തൊഴിഞ്ഞ പ്രതീതിയായിരുന്നു.

 

 ചെണ്ടക്ക് പുറമെ, കുഴലും, ഇലത്താളവും, കൊമ്പുമെല്ലാം

രൂപകതാളത്തിൽ മേളനം നടത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ ക്ഷേത്രാങ്കണം ഇളകിയാടുകയായിരുന്നു

 ക്ഷേത്ര തിരുമുറ്റത്ത് നടന്ന ചടങ്ങിൽ പൊതുസമ്മേളനത്തിൽ വാദ്യകല അഭ്യസിച്ച കുട്ടികളെയും വാദ്യഗുരു വിപിൻ.കെ.പാറാലിനെയുംഅനുമോദിച്ചു.പ്രസ്തുത ചടങ്ങിൽ തലശ്ശേരി ട്രാഫിക് പൊലീസ് സബ് ഇൻസ്‌പെക്ടർ : പി. കെ.മനോജൻ മുഖ്യാതിഥി ആയിരുന്നു. എരഞ്ഞോളി പഞ്ചായത്ത്‌പ്രസിഡന്റ്‌ :എം. പി. ശ്രീഷ അധ്യക്ഷത വഹിച്ചു. അനിൽ ആലിഭ സ്വാഗതവും,.മനോജ്‌ മാസ്റ്റർ, ടി. പി. മനോജ്‌, സുശീൽ ചന്ദ്രോത്ത് ടി.കെ.മിറാജ് സംസാരിച്ചു.



ചിത്രവിവരണം: നെടുങ്ങോട്ടും

കാവിൽ നടന്ന മെഗാ പഞ്ചാരിമേളം


cv

മാധ്യമ മാനേജ് മെന്റിൽ നിന്ന് തുച്ഛമായ വേതനം കൈപറ്റി ജോലിയെടുക്കുന്ന പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ദുരിത ജീവിതവും അസോസിയേഷൻ നേതാക്കൾ മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.


പരിശോധിച്ച് നടപടി എടുക്കാമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉറപ്പ് നൽകി.

mahi-rl

മാഹി റെയിൽവേ സ്റ്റേഷൻ

രാജ്യാന്തര നിലവാരത്തിലേക്ക്

:ചാലക്കര പുരുഷു


മാഹി: മാഹി റെയിൽവേസ്റ്റേഷന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ആധുനിക സൗകര്യങ്ങൾ ഏർപെടുത്തി മോടി കൂട്ടുന്ന പ്രവൃത്തി ഏതാണ്ട് പൂർത്തിയായി വരുന്നു.95 ശതമാനം പ്രവൃത്തിയും ഇതിനകം പൂർത്തിയായിട്ടുണ്ട്.

അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി പതിമൂന്നര കോടി രൂപ ചിലവിലാണ് ആധുനീകവൽക്കരണം നടത്തിയത്.പ്ലാറ്റ്ഫോം പൂർണ്ണമായി ഫ്ലോറിങ് നടത്തിയിട്ടുണ്ട്. .24 കോച്ചുകളുടെ ദൈർഘ്യത്തിൽ ഇരു പ്ലാറ്റ്ഫോമുകളുടേയും ഷെൽട്ടർ ദീർഘിപ്പിച്ചു.

ടിക്കറ്റ് കൗണ്ടറുകൾ ആധുനീകവൽക്കരിച്ചിട്ടുണ്ട്. വെയിറ്റിങ്ങ് ഹാൾ, കംഫർട്ട് സ്റ്റേഷൻ, എന്നിവ കമനീയമാക്കി. പ്ലാറ്റ്ഫോമുകളിൽ കമനീയമായ ഇരിപ്പിടങ്ങൾ സ്ഥാപിച്ചു. ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തി. ശീതീകരിച്ച കുടിവെള്ള സംവിധാനമേർപ്പെടുത്തി.

രണ്ട് ഭാഗത്തേയും പ്രവേശന കവാടങ്ങളിലും വർട്ടിക്കൽ ഗാർഡനുകൾ നിർമ്മിച്ചിട്ടുണ്ട്.

 പ്രവൃത്തികഴിയുന്നതോടെ രാജ്യാന്തരനിലവാരത്തിലേക്ക് എത്തുന്ന സ്റ്റേഷനിൽ നിലവിൽ 32 ഓളം തീവണ്ടികൾക്ക് സ്റ്റോപ്പുണ്ട്. കൂടാതെ സ്റ്റേഷൻ ഗ്രേഡ് ഉയർത്തുകയും, വന്ദേഭാരത് ഉൾപ്പെടെയുള്ള ദീർഘ ദൂര തീവണ്ടികൾക്ക് കൂടി സ്റ്റോപ്പനുവദിച്ചാൽ, മാഹിയിലും പരിസര പ്രദേശങ്ങളിലുള്ള യാത്രക്കാർക്ക് ഏറെ ഗുണകരമാകും. മാഹി വ്യാപാര മേഖല ഇന്നനുഭവിക്കുന്ന തകർച്ചയിൽ നിന്ന് ഒരു പരിധി വരെ കരകയറുന്നതിനും, പുഴയോര നടപ്പാത ഉൾപ്പെടെ വിനോദ സഞ്ചാര മേഖല എന്നിവയ്ക്ക് ഉണർവ് പകരാനും ഇത് കാരണമാകും.

 മാഹിയുടെ പരിസര പ്രദേശമായ ഒളവിലത്തേ യാത്ര ദുരിതം പരിഹരിക്കുന്നതിനും റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കോ- ഓപ്പറേറ്റീവ് ബസ് മാഹിപ്പാലം - പെരിങ്ങാടി - ഒളവിലം - പള്ളിക്കുനി വഴി മോന്താലിലെത്തുന്ന രീതിയിൽ സർവ്വീസ് നടത്തിയാൽ ജോലി ആവശ്യത്തിനും മറ്റും എത്തുന്നവർക്ക് യാത്ര ക്ലേശം പരിഹരിക്കുന്നതിന് സഹായകമാകും. മാഹി എം എൽ എ ഈ വിഷയത്തിൽ മുൻകൈ എടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.


ചിത്രവിവരണം: നവീകരിച്ച മാഹി റെയിൽവെ സ്റ്റേഷൻ

tody-mahi-news


മുഖ്യമന്ത്രിക്കും പ്രതിപക്ഷ

നേതാവിനും നിവേദനം നൽകി.

തിരുവനന്തപുരം : കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് കേരള പത്ര പ്രവർത്തക അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും നിവേദനം നൽകി.


ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കണക്ക് ശേഖരിച്ച് അവർക്ക് ക്ഷേമനിധി, ആരോഗ്യ ഇൻഷുറൻസ്, തൊഴിൽ സുരക്ഷ, ജില്ലാ തല തിരിച്ചറിയൽ കാർഡ് എന്നിവ ഏർപ്പെടുത്തുന്നതിന് സത്വര നടപടി ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.


കേരള പത്ര പ്രവർത്തക അസോസിയേഷൻ

മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകി.


cv

പരിമിതമായ സൗകര്യത്തോടെ നിരവധി പ്രതിസന്ധികൾ അതിജീവിച്ച് വാർത്തകൾ ശേഖരിക്കുന്ന പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് തൊഴിൽ സുരക്ഷ ഇല്ലാത്തതും,  

മാധ്യമ മാനേജ് മെന്റിൽ നിന്ന് തുച്ഛമായ വേതനം കൈപറ്റി ജോലിയെടുക്കുന്ന പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ദുരിത ജീവിതവും അസോസിയേഷൻ നേതാക്കൾ മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.

പരിശോധിച്ച് നടപടി എടുക്കാമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉറപ്പ് നൽകി.

സംസ്ഥാന പ്രസിഡന്റ് മധു കടുത്തുരുത്തി, ജനറൽ സെക്രട്ടറി സലീം മൂഴിക്കൽ, ട്രഷറർ ബൈജു പെരുവ, വൈസ് പ്രസിഡണ്ടുമാരായ കണ്ണൻ പന്താവൂർ, എൻ ധനഞ്ജയൻ കൂത്തുപറമ്പ് , ബൈജു മേനാച്ചേരി, സെക്രട്ടറി വി എസ് ഉണ്ണികൃഷ്ണൻ ചടയമംഗലം എന്നിവരായിരുന്നു നിവേദക സംഘത്തിലുണ്ടായിരുന്നത്.


ad2_mannan_new_14_21-(2)


കാറിന്റെ ടയറുകൾ മോഷ്ടിച്ചു

തലശ്ശേരി: സിനിമ കാണാൻ എത്തിയവർ നിർത്തിയിട്ടിരുന്ന കാറിന്റെ നാല് ടയറുകളും അഴിച്ച് മാറ്റി കൊണ്ട് പോയതായി പരാതി. കഴിഞ്ഞ ദിവസം രാത്രി ജൂബിലി റോഡിലെ മാളിനടുത്ത് വെച്ചാണ് സംഭവം.

പന്തക്കൽ സ്വദേശി മാനോത്ത്മുഹമ്മദ് റാസിലിന്റെ ഉടമസ്ഥതയിലുള്ള പി.വൈ. 03 ജി. 5885 മാരുതി ഷിഫ്റ്റ്‌ കാറിന്റെ നാല് ടയറുകൾ ആണ് അടിച്ച് മാറ്റിയത്. പകരം രണ്ട് പഴയ ടയറുകൾ കാറിന് ഫിറ്റാക്കുകയും ചെയ്തിട്ടുണ്ടത്രെ. മാളിനടുത്തുള്ള ഹോട്ടലിന് മുന്നിൽ രാത്രി 10 മണിക്ക് നിർത്തിയിട്ടതായിരുന്നു കാർ. സിനിമ കഴിഞ്ഞ് രാത്രി പന്ത്രണ്ട് മണിയോടെ കാറിനടുത്ത് എത്തിയപ്പോഴാണ് ടയർ അഴിച്ച് മാറ്റിയ നിലയിൽ കണ്ടതായി പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. തൊട്ടടുത്തുള്ള സി.സി.ടി.വി.ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ് ' പൊലീസ് കേസെടുത്തിട്ടുണ്ട്. 64,000 രൂപയുടെ നഷ്ടമുണ്ടായതായാണ് പരാതി.

charan

ഇബ്രാഹിം നിര്യാതനായി


ന്യൂ മാഹി: കവിയൂർ കൈരളി മുക്ക് കല്ലിൻ കൂലിൽ ഫതിമാസിൽ തട്ടാൻറവിട പുളികണ്ടി ഇബ്രാഹിം (85) നിര്യാതനായി.. ഗ്രാമത്തി സ്വദേശിയാണ്. പരേതരായ ആറ്റാകൂലോത്ത് അബ്ദുല്ലയുടെയും കുഞ്ഞലുവി ൻറെയും മകനാണ്. 

ഭാര്യ: കുറുന്തോർത്ത് റാബിയ 

മക്കൾ: റസിയ, ഇക്ബാൽ(പൂന), റഹൂഫ്(പരിമഠം), ഇസ്ഹാഖ്(കു വൈത്ത്), റയീസ(മഞ്ചക്കൽ), മെഹറുന്നിസ.

മരുമക്കൾ: അബ്ദുറഹീം(ദുബായ്), അബ്ദുന്നാസർ(മണ്ടോളി), അനീ സ്(ദുബായ്), റഹീന(പുന്നോൽ), സഫീറ(കടാരം കുന്ന്), റംസീന (പള്ളൂർ).

സഹോദരങ്ങൾ: പരേതരായ ഉസ്മാൻ, ഖാദർ, ഉമ്മർ, അന്ത്രു, സൈനബ, നബീസു.


bab

ബാബു നിര്യാതനായി


തലശ്ശേരി: കല്ലിൽത്താഴെ കുനിയിൽ കാട്ടിൽ ബാബു (50) നിര്യാതനായി. അച്ഛൻ: കൃഷ്ണൻ നായർ.

അമ്മ: പത്മിനി അമ്മ. 

ഭാര്യ : അനിത (മിഷൻ ഹോസ്പിറ്റൽ തലശ്ശേരി).

മക്കൾ: അനുപ്രിയ, ഉണ്ണികൃഷ്ണൻ.

സഹോദരങ്ങൾ : വൽസല, ഉഷ, രാജീവൻ, രാജേന്ദ്രൻ, രാജേഷ്.


ഡോ: രാധ ഏഴ് പതിറ്റാണ്ട് മുമ്പ്

വിദേശത്ത് ജോലി ചെയ്ത മിശ്ര വിവാഹിത


മാഹി: മയ്യഴിയിലെ ആദ്യ ഗൈനക്കോളജിസ്റ്റായിരുന്നു ഇന്നലെ കണ്ണൂർ താവക്കരയിലെ രാധാ സിൽ നിര്യാതയായ 96 കാരിയായ ഡോ: രാധ''

മാഹി ലെബുർദൊനെ കോളജിലെ വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട്, മദ്രാസ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ രാധ മെഡിക്കൽ ബിരുദം നേടിയതിന് ശേഷമാണ് ജീവിത നിലവാരം മെച്ചപ്പെടുത്താൻ മലേഷ്യയിലേക്ക് പോയത്.

അവിടെ വെച്ച് ഇസ്ലാം മതവിശ്വാസിയായ ഡോ.യൂസഫിനെ പ്രണയ വിവാഹം കഴിക്കുകയായിരുന്നു' ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പത്തെ ആ മിശ്രവിവാഹം ഒരു വിപ്ലവം തന്നെയായിരുന്നു 'അക്കാലത്ത് സ്ത്രീകൾകടൽ കടന്ന് മറ്റ് രാജ്യങ്ങളിൽ ജോലിക്ക് പോകുമായിരുന്നില്ല.

പിന്നീട് ഭർത്താവിനൊപ്പം ഇവർ സ്വന്തമായി ആശുപത്രി തുടങ്ങുകയായിരുന്നു.പ്രഗത്ഭയായ ഗൈനക്കോളജിസ്റ്റ് എന്ന നിലയിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ഈ ലോകത്തേക്ക് ഏറ്റുവാങ്ങിയ കരങ്ങൾക്കുടമയായിരുന്നു അവർ. ജാതി മതങ്ങൾക്കുമപ്പുറം മനുഷ്യരെയെല്ലാം സഹോദരങ്ങളായി കണ്ടിരുന്ന അവർ മതേതരത്വത്തിൻ്റെ ശക്തയായ വക്താവായിരുന്നു. ന്യൂ മാഹിയിൽ പരിമഠത്തെ കരിമ്പിലും, മാഹി ടൗണിലും ഡോ: രാധയുടെ പിതാവിന് വീടുണ്ടായിരുന്നു.

നാട്ടിൽ മടങ്ങിയെത്തിയ ശേഷംകണ്ണൂർ താവക്കരയിൽ അഞ്ച് വർഷമായി വീട് വെച്ച് താമസിക്കുകയായിരുന്നു.

മക്കളായ അരുൺ യൂസഫ്, റാഷിദ് യൂസഫ്,, മാലിക്ക് യൂസഫ് എന്നിവർ നേരത്തെ മരണപ്പെട്ടിരുന്നു.പ്രേമൻ, സുധാകരൻ, പരേതരായ

ജില്ലാതല കരോക്കെ

ഗാനാലാപന മത്സരം


തലശ്ശേരി: കാപ്പുമ്മൽസൗഹൃദ ആർട്സ് & സ്പോർട്സ് ക്ലബ്ബ്, 2025 ഏപ്രിൽ 26ന് ജില്ലാതല കരോക്കെ ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. കാപ്പുമ്മലിൽ നടക്കുന്ന മത്സരത്തിൽ 15 വയസ്സ് മുതലുള്ള വ്യക്തികൾക്ക് പങ്കെടുക്കാം. വിജയികൾക്ക് യഥാക്രമം 5000, 3000, 2000 രൂപ പ്രൈസ് മണിയായി നൽകും. റജിസ്ട്രേഷനും നിബന്ധനകൾക്കും ബന്ധപ്പെടുക:

94972 87810 (ഫോൺ), 79078 43154 (വാട്സ്ആപ്പ്).


പെൺകുട്ടികളുടെ

ജില്ലാ ക്രിക്കറ്റ് ടീം

തെരഞ്ഞെടുപ്പ്


തലശ്ശേരി:19 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഉത്തരമേഖലാ അന്തർ ജില്ലാ മൽസരങ്ങൾക്കുള്ള കണ്ണൂർ ജില്ലാ ടീം തെരഞ്ഞെടുപ്പ് ഏപ്രിൽ 18 വെള്ളിയാഴ്ച  രാവിലെ 9 മണിക്ക് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

01-09-2006 നോ അതിന് ശേഷമോ ജനിച്ച കുട്ടികൾക്ക് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാം.

പങ്കെടുക്കുവാൻ താൽപ്പര്യമുള്ള കുട്ടികൾ ക്രിക്കറ്റ് ഡ്രസ്സിൽ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി അന്നേ ദിവസം രാവിലെ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തി ചേരേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് :

9605004563

കെ.കെ.പി.സി.ജി.എം വാർഷികാഘോഷവും

നവീകരിച്ച കളരി ഉദ്ഘാടനവും


മാഹി: കടത്തനാട് കെ.പി. ചന്ദ്രൻ ഗുരുക്കൾ സ്മാരക കളരി സംഘം (കെ.കെ.പി.സി.ജി.എം) ഗുരുക്കൾസ് ആയുർവേദ കളരി മർമ ചികിത്സാലയത്തിന്റെ മുപ്പതാം വാർഷികാഘോഷവും നവീകരിച്ച കളരിയുടെ ഉദ്ഘാടനവും 18, 19, 20 തീയതികളിൽ നടക്കും. 

18-ന് രാവിലെ എട്ടിന് സൗജന്യ ന്യൂ ആയുർവേദ പാരമ്പര്യ കളരി മർമ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും പത്തിന് ലഹരിവിരുദ്ധ ക്ലാസ്, 12-ന് സോഷ്യൽ മീഡിയയുടെ സ്വാധീനം സമൂഹത്തിൽ, മൂന്നുമണിക്ക് കളരിസംവാദം, രാത്രി 7.30-ന് നാടകം 'ശിവപുരം' എന്നിവ അരങ്ങേറും. 19-ന് വൈകീട്ട് മൂന്നിന് 'ഗാർഹിക അപകടങ്ങളും സുരക്ഷയും' എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടക്കും.

നാലിന് മുഖ്യാതിഥികളുടെ സ്വീകരണത്തിനും ഘോഷയാത്രയ്ക്കും ശേഷം നവീകരിച്ച കളരിയുടെ ഉദ്ഘാടനം മന്ത്രി വി. അബ്ദു റഹിമാൻ നിർവഹിക്കും. മുതിർന്ന കളരിഗുരുക്കന്മാരെ കെ.കെ. രമ എം.എൽ.എ ആദരിക്കും. നഗരസഭാ ചെയർപേഴ്‌സൺ കെ.പി. ബിന്ദു മുഖ്യാതിഥിയാകും.

കളരിജീവനക്കാരും, വിദ്യാർഥികളും അവതരിപ്പിക്കുന്ന കലാപരിപാടികൾ, കളരിപ്പയറ്റ്, ഗാനമേള, തിരുവാതിരക്കളി തുടങ്ങിയവയും നടക്കും. ഇരുപതിന് കച്ചകെട്ട് മഹോത്സവവും ഉണ്ടാകും.


kurupp

      ??

https://www.youtube.com/watch?v=bOxQjbEXOHM

 

ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ചരിത്രം മറന്നു പോകുന്ന മയ്യഴിക്കാർ എന്ന് വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു.


മയ്യഴി നഗരസഭ വളർത്തു

നായകൾക്ക് ലൈസൻസ്

നൽകുന്നു.


മാഹി:മയ്യഴി നഗരസഭ പള്ളൂർ വെറ്റിനറി ഡിസ്പെൻസറിയുടെ സഹകരണത്തോടെ മയ്യഴി നഗരസഭാ പരിധിയിൽ ഉള്ള വളർത്തു നായകൾക്ക് ലൈസൻസ് നൽകുന്നു. 

വളർത്തു നായകളുടെ ഉടമസ്ഥർ നിശ്ചിത അപേക്ഷ ഫോം ഔദ്യോഗിക വെബ് സൈറ്റ് ആയ https://mahe.gov.in/ -ഡൌൺലോഡ് ചെയ്യേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകൾ നിശ്ചിത രേഖകളും ലൈസൻസ് ഫീയായി 250/- രൂപ സഹിതം മയ്യഴി നഗരസഭയിൽ സമർപ്പിക്കേണ്ടതാണെന്ന്

 മയ്യഴി നഗരസഭ കമ്മീഷണർ അറിയിച്ചു.


ഉഴിച്ചലിനെത്തിയ യുവാവ് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു.


തലശേരി :ഉഴിച്ചലിനെത്തിയ യുവാവ് മസാജ് സെൻ്ററിലെ ജീവനക്കാരിയെ മാനഭംഗപ്പെടുത്തിയതായി പരാതി. തലശേരിക്കടുത്ത ആയുർവ്വേദ മസാജ് സെൻ്ററിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരിയാണ് ലൈംഗിക പീഡനത്തിനിരയായത്. ഏപ്രിൽ 14 ന് 7 മണിക്കാണ് സംഭവം. സ്ഥാപനത്തിൽ മസാജിങ്ങിനായി വന്ന പാട്യം പത്തായക്കുന്ന് സ്വദേശി ആഷിക്ക് യുവതിയെശാരീരികമായി ഉപദ്രവിക്കുകയും ,ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിൽഏർപ്പെടുകയും ചെയ്തുവത്രെ.-യുവതിയുടെ മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിച്ചതായും പരാതിയുണ്ട്. പരാതിയിൽ ഭാരതീയ ന്യായ സംഹിതവകുപ്പു പ്രകാരം - 63(a),64(4), 324 (2) തലശേരി പൊലിസ് കേസടുത്തു പ്രതി ആഷിഖിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

ക്യാമ്പസ് റിക്രൂട്ട്മെൻറ് സംഘടിപ്പിച്ചു


മാഹി: മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ ക്യാമ്പസ് റിക്രൂട്ട്മെൻറ് സംഘടിപ്പിച്ചു. മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനും എസ്.എം.എസ് വിമൽ ഗ്രൂപ്പ് ഓഫ് സ്കൂൾസ്, ആർക്കോണവും ചേർന്നാണ് റിക്രൂട്ട്മെൻറ് സംഘടിപ്പിച്ചത്. എം.സി.സി. ഐ.ടി പ്രസിഡണ്ട് സജിത്ത് നാരായണന്റെ അധ്യക്ഷതയിൽ എം.സി.സി.ഐ.ടി ചെയർമാൻ ഇ. വത്സരാജ് ഉദ്ഘാടനം നിർവഹിച്ചു. എസ്.എം.എസ് വിമൽ ഗ്രൂപ്പ് ഓഫ് സ്കൂൾസ്, ആർക്കോണം ചെയർമാൻ ഡോ: ടി.ഉദയകുമാർ, പ്രിൻസിപ്പാൾ ജ്ഞാന ദീപൻ , എച്ച് .ആർ മാനേജർ മോഹൻ കുമാർ തുടങ്ങിയവർ കുട്ടികളെ ഇൻറർവ്യൂ ചെയ്തു. എസ്എംഎസ് വിമൽ ഗ്രൂപ്പ് ഓഫ് സ്കൂളിലേക്ക് 21 ഓളം കുട്ടികളെ സെലക്ട് ചെയ്തു. ഉയർന്ന ശമ്പളവും താമസ ഭക്ഷണ സൗകര്യത്തോടും കൂടിയാണ് കുട്ടികളെ സെലക്ട് ചെയ്തിരിക്കുന്നത്.

എം.സി.സി.ഐ.ടി വൈസ് പ്രസിഡണ്ട് ശ്രീജേഷ് പള്ളൂർ സ്വാഗതവും മാഹി കോപ്പറേറ്റീവ് കോളേജ് ഓഫ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പ്രിൻസിപ്പാൾ ഡോക്ടർ കെ. ശ്രീലത നന്ദിയും പറഞ്ഞു.


SAMUDRA
MANNAN
kodakkadan
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan