ചരിത്രം മറന്നു പോകുന്ന മയ്യഴിക്കാർ' കെ.കെ.എൻ.കുറുപ്പുമായി സംവാദം ഇന്ന്

ചരിത്രം മറന്നു പോകുന്ന മയ്യഴിക്കാർ' കെ.കെ.എൻ.കുറുപ്പുമായി സംവാദം ഇന്ന്
ചരിത്രം മറന്നു പോകുന്ന മയ്യഴിക്കാർ' കെ.കെ.എൻ.കുറുപ്പുമായി സംവാദം ഇന്ന്
Share  
2025 Apr 14, 11:55 PM
mannan top

ചരിത്രം മറന്നു പോകുന്ന മയ്യഴിക്കാർ' കെ.കെ.എൻ.കുറുപ്പുമായി സംവാദം ഇന്ന്



മാഹി: ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ

'ചരിത്രം മറന്ന് പോകുന്ന മയ്യഴിക്കാർ' എന്ന വിഷയത്തിൽ

ചരിത്ര പണ്ഡിത ശ്രേഷ്ഠൻ ഡോ:കെ.കെ.എൻ.കുറുപ്പുമായി സംവാദം നടത്തുന്നു.

 ഏപ്രിൽ 15ന് വൈ: 4 മണിക്ക്

മാഹി ശ്രീ നാരായണ ബി.എഡ്.കോളജിലാണ് സംവാദം സംഘടിപ്പിക്കുന്നത്. ചരിത്ര വിദ്യാർത്ഥികളും, ചരിത്ര കുതുകികളും പങ്കെടുക്കും.

whatsapp-image-2025-04-14-at-18.59.57_d87bd0f5

ചായയും പലഹാരങ്ങളും വിതരണം ചെയ്തു

മാഹി: ഗവ : ഹോസ്പിറ്റലിന്റെ മുൻവശത്തുള്ള ഹോട്ടലുകൾ വിഷു പ്രമാണിച്ച് രണ്ട് ദിവസം അടച്ചിട്ടത് കാരണം രാവിലെ രോഗികളും കൂട്ടിരിപ്പുകാരും ചായക്ക് ബുദ്ധിമുട്ടുന്നത് മനസ്സിലാക്കി മാഹി സി. എച്ച് സെന്റർ ചായഴും പലഹാരങ്ങളും നൽകി


ചിത്രവിവരണം: ആശുപത്രിക്ക് മുന്നിലെ താൽക്കാലിക ചായ കൗണ്ടർ


whatsapp-image-2025-04-14-at-19.00.35_ace56591_1744655213

കടത്തനാട്ടങ്കം കൊടിക്കൂറ ഉയർന്നു. 


മാഹി . കടത്തനാട്ടങ്കത്തിൻ്റെ വിളംബര സന്ദേശത്തിന്റെ ഭാഗമായി  അങ്ക കൊടിയേറ്റം യുഎൽ സി സി എസ് ചെയർമാൻ പാലേരി രമേശൻ ഉദ്ഘാടനം നടത്തി.

മെയ് മുന്ന് മുതൽ പതിനൊന്ന് വരെ ചോമ്പാൽ മിനി സ്റ്റേഡിയത്തിലാണ് 

കടത്തനാട്ടൻ അങ്കം.  

ബ്ലോക്ക് പഞ്ചായത്ത് , സംസ്ക്കാരിക വകുപ്പ്, ഫോക് ലോർ അക്കാദമി , ചോമ്പാൽമഹാത്മവായനശാലഎന്നിവയുടെസഹകരണത്തോടെയാണിത് നടത്തുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ പി വി ലവ് ലിൻ, പി പി നിഷ, കെ എം സത്യൻ , വി .മധുസൂദനൻ , ആയിഷ ഉമ്മർ, വി.കെ.സന്തോഷ്, ഒഞ്ചിയം പ്രഭാകരൻ , നിജിൽ ലാൽ, പ്രദീപ് ചോമ്പാല, കവിത അനിൽകുമാർ, കെ മധുസൂദനൻ , പി.ബാബുരാജ്, എം പി ബാബു, എടി ശ്രീധരൻ, കെ എ സുരേന്ദ്രൻ , വളപ്പിൽ കരുണൻഗുരുക്കൾ,കെപിഗോവിന്ദൻ സംസാരിച്ചു. 



ചിത്രവിവരണം: കടത്തനാടങ്കം അങ്ക കൊടിയേറ്റം യു എൽ സി സി എസ് ചെയർമാൻ പാലേരി രമേശൻ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-04-14-at-19.00.50_64b048f5_1744655294

ബത്തക്ക കൃഷി

വിളവെടുത്തു 


 തലശ്ശേരി :കാർഷിക- പുഷ്പ-ഫല കൃഷിയിൽ സംഘശക്തിയുടെ കരുത്ത് തെളിയിച്ച

കതിരൂർസർവ്വീസ് സഹകരണബേങ്കിൻ്റെ ആഭിമുഖ്യത്തിൽഎരുവട്ടി വയലിൽ കർഷക ഗ്രൂപ്പ്ആരംഭിച്ചബത്തക്കകൃഷിയുടെവിളപ്പെടുപ്പ് നടന്നു. പല വിധ കൃഷികൾ നടത്തി കതിരൂരിനെ ഗതകാല കാർഷിക സമൃദ്ധിയിലേക്ക് തിരിച്ചു കൊണ്ട് വരാൻ വർഷങ്ങളായി ബാങ്ക് ആസൂത്രിത പരിശ്രമങ്ങളാണ് നടത്തുന്നത്.

ചക്ക കൃഷി വ്യാപകമാക്കാനും,കര

നെൽകൃഷിആരംഭിക്കാനും,ബേങ്ക്ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കായുള്ള ,ഇത്തിരിവിത്ത് ഒത്തിരിനെല്ല്മത്സരാടിസ്ഥാനത്തിൽസംഘടിപ്പിക്കുന്നുണ്ട്. എരുവട്ടി വയലിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തുബേങ്ക്പ്രസിഡണ്ട്ശ്രീജിത്ത്ചോയൻ അധ്യക്ഷത വഹിച്ചു. കാരായി വിജയൻ, 

 സജിത, പി.സുരേഷ് ബാബു സംസാരിച്ചു. കെ.സുരേഷ്സ്വാഗതവും രഞ്ചിത്ത് നന്ദിയും പറഞ്ഞു


ചിത്രവിവരണം:ജില്ലാ പഞ്ചായത്ത് മെമ്പർ മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്യുന്നു.


സഖാവ് കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിത T20 ക്രിക്കറ്റ്‌ ടൂർണ്ണമെൻറ് 3.0 : അദാനി ട്രിവാൻഡ്രം റോയൽസിനും റേസ് ബ്ലാസർസ് ക്രൈസ്റ്റ് കോളേജിനും വിജയം


തലശ്ശേരി :ബി കെ 55 ക്രിക്കറ്റ് ക്ലബും ടെലിച്ചറി ടൗൺ ക്രിക്കറ്റും ക്ലബും സംയുക്തമായി  കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻറെ സഹകരണത്തൊടെ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടത്തുന്ന മൂന്നാമത് സഖാവ് കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിത T20 ക്രിക്കറ്റ്‌ ടൂർണ്ണമെൻറിൽ രാവിലെ നടന്ന മത്സരത്തിൽ അദാനി ട്രിവാൻഡ്രം റോയൽസ് 3 വിക്കറ്റിന് തൃശൂർ ടൈറ്റാൻസ് റൈഡർസ് സി സിയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത തൃശൂർ ടൈറ്റാൻസ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 83 റൺസെടുത്തു. തൃശൂർ ടൈറ്റാൻസിന് വേണ്ടി ജ്യൂവൽ ജീൻ 22 റൺസെടുത്തു. ട്രിവാൻഡ്രം റോയൽസിനു വേണ്ടി സജന സജീവൻ 8 റൺസിനും വിഷ്ണു പ്രിയ 16 റൺസിനും സി എം സി നജ്ല 18 റൺസിനും 2 വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടിയായി ട്രിവാൻഡ്രം റോയൽസ് 15.5 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം കണ്ടു. ട്രിവാൻഡ്രം റോയൽസിനു വേണ്ടി സജന സജീവൻ പുറത്താകാതെ 22 റൺസെടുത്തു. തൃശൂർ ടൈറ്റാൻസിന് വേണ്ടി സൂര്യ സുകുമാർ 13 റൺസിന് 3 വിക്കറ്റ് വീഴ്ത്തി. കളിയിലെ താരമായി സജന സജീവനും കളിയിലെ ഇമ്പാക്ട് താരമായി സൂര്യ സുകുമാറിനെയും തിരഞ്ഞെടുത്തു.

ഉച്ചയ്ക്ക് ശേഷം നടന്ന മത്സരത്തിൽ റേസ് ബ്ലാസർസ് ക്രൈസ്റ്റ് കോളേജ് ജാസ്മിൻ ക്രിക്കറ്റ്‌ ക്ലബ്ബിനെ 3 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത് ജാസ്മിൻ ക്രിക്കറ്റ്‌ ക്ലബ്‌ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 97 റൺസെടുത്തു. ജാസ്മിൻ ക്രിക്കറ്റ്‌ ക്ലബിന് വേണ്ടി എസ് ശ്രദ്ധയും പി സൗരഭ്യയും 25 റൺസ് വീതമെടുത്തു. റേസ് ബ്ലാസർസിനു വേണ്ടി അനുശ്രീ അനിൽകുമാറും പി അനുപ്രിയയും 2 വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടിയായി റേസ് ബ്ലാസർസ് 9 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 42 റൺസെടുത്തു. മഴ കാരണം തടസപ്പെട്ട മത്സരത്തിൽ VJD മഴ നിയമത്തിന്റെ അടിസ്ഥാനത്തിൽ റേസ് ബ്ലാസർസ് 3 റൺസിന് വിജയിച്ചു. റേസ് ബ്ലാസർസിനു വേണ്ടി കെ ആർ നിതുന 13 റൺസെടുത്തു.കളിയിലെ താരമായി പി അനുപ്രിയയെ തിരഞ്ഞെടുത്തു.


jkjkjk_1744655370

ശിവാംഗി കൾച്ചറൽ സെൻ്റർ

23 ന് ആരംഭിക്കും

മാഹി ..ഉത്തരേന്ത്യൻ ശാസ്ത്രീയ നൃത്ത രൂപമായ കഥകിന്  മാഹിയിലും പഠന ക്ളാസ് ആരംഭിക്കും.

മാഹി ഹോസ്പിറ്റൽ റോഡിൽ ഏപ്രിൽ 23 ന് രാവിലെ 10.30 ന് കേരള സംഗീത നാടക അക്കാഥമി അവാർഡ് ജേതാവ് ഡോ. സുമിത എസ് നായർ ഉദ്ഘാടനം നിർവ്വഹിക്കും.

ഡോ: വിചിത്ര പാലിക്കണ്ടി, ഡോ: കലാമണ്ഡലം ഷീബ കൃഷി കുമാർ ,ഡോ :സുമിത എസ്.നായർ, അഡ്വ: എൻ.കെ സജ്ന, അഡ്വ: രാജേഷ് കുമാർ, സി.വി.രാജൻ പെരിങ്ങാടി, അസീസ് മാഹി, ചാലക്കര പുരുഷു, സി.കെ.രാജലക്ഷ്മി, ജസീമ മുസ്തഫ, ജിഷി രാജേഷ് സംസാരിക്കും.


kl

പൂർവ്വ വിദ്യാർത്ഥി സംഗമവും സ്കോളർഷിപ്പ് വിതരണവും


മാഹി: ലബോർദനൈ കോളജിലെ പൂർവ്വ വിദ്യാർത്ഥി സംഗമവും, സ്കോളർഷിപ്പ് വിതരണവും സംഘടിപ്പിച്ചു. മാഹി തീർത്ഥ ഇൻ്റർനാഷണലിൽ നടന്ന പരിപാടിയിൽ

ഡോ: ആൻ്റണി ഫർണാണ്ടസ് അധ്യക്ഷത വഹിച്ചു. സംഘടന പ്രസിഡണ്ട് പി.പവിത്രൻ ഉദ്ഘാടനം ചെയ്തു. സി. ബാലഗോപാലൻ പി.സി. ദിവാനന്ദൻ, സി.എച്ച് പ്രഭാകരൻ,പി.കെ.മുകുന്ദൻ പി.സി.എച്ച്.ശശിധരൻ

സംസാരിച്ചു.

 മാഹി ജെ.എൻ. ജി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക്

വർഷം തോറും നൽകി വരുന്ന സ്ക്കോളർഷിപ്പ് ചടങ്ങിൽ വിതരണം ചെയ്തു. 

വി.ശ്രീലക്ഷമി. വി.കെ. രാഹുൽ.പി. ശ്രേയ. ടി.കെ.വൈഷ്ണവി .

പി.വേദ. എന്നീ വിദ്യാർത്ഥികൾക്കാണ്

പത്തായിരം രൂപ വീതമുള്ള സ്കോളർഷിപ്പ് ലഭിച്ചത്.

ചടങ്ങിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു.


zxc

വിഷു ആഘോഷങ്ങളുടെ ഭാഗമായി ചാലക്കര കീഴന്തൂർ ക്ഷേത്രത്തിൽ നടന്ന കുട്ടിച്ചാത്തൻ വെള്ളാട്ടം


SAMUDRA
MANNAN
kodakkadan
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan