
വിഷുപ്പക്ഷി പോൽ ശ്യാമള പാടി
; വിഷാദ രാഗങ്ങളിൽ ..
:ചാലക്കര പുരുഷു
തലശ്ശേരി: നിരവധി വേദികളിൽ ശ്രാവ്യ സുന്ദര ഗാനങ്ങളാലപിച്ച് സംഗീതാസ്വാദകരുടെ കൈയ്യടി വാങ്ങിയ എരഞ്ഞോളിയിലെ പി. ശ്യാമളയെ കാണാൻ പഴയ ഗായകക്കൂട്ടം മുഴപ്പിലങ്ങാട്ടെ 'തറവാട് 'അഭയകേന്ദ്രത്തിലെത്തി.
നാൽപ്പത്തിയഞ്ചോളം അന്തേവാസിനികളാണ് ഇവിടെയുള്ളത്.
ജീവിതത്തിൻ്റെ ദശാസന്ധിയിൽ, ഒരുനാൾ നിരാശ്രയയായി മാറ്റപ്പെട്ട ശ്യാമള, യാദൃശ്ചികമായാണ് ഇവിടെഅന്തേവാസിനിയായി എത്തിയത്.
തലശ്ശേരി തിരുവങ്ങാട്ടെ ശ്യാമ സംഗീത കൂട്ടായ്മയിലെ സ്ഥിരം ഗായികയായിരുന്ന ഇവർ തലശ്ശേരിയിലും പരിസരങ്ങളിലുമുള്ള ഒട്ടേറെ ക്ഷേത്രങ്ങളിൽ ഭക്തിഗാനങ്ങൾ ആലപിക്കാറുണ്ട്. നാട്ടിൻപുറങ്ങളിലെ ആഘോഷരാവുകൾക്ക് പഴയകാല മെലഡി ഗാനങ്ങളുടെ മാധുര്യം വിതറുന്ന ഈ ഗായിക, ഗന്ധർവ്വ ഗായകൻ യേശുദാസിൻ്റെ കടുത്ത ആരാധികയാണ്. പിറന്നാളിന് ഗന്ധർവ്വൻ മൂകാംബികയിലെത്തുമ്പോൾ വർഷങ്ങളോളം ശ്യാമളയും മുറതെറ്റാതെ സരസ്വതീ മണ്ഡപത്തിന് മുന്നിൽ ദേവഗായകൻ്റെ സ്വരമാധുരിയിൽ ലയിച്ചിരിപ്പുണ്ടാകും.
ശ്യാമയുടെ ഗായകർ പഴയ കാല ഗായികയെത്തേടി 'തറവാട്ടി'ലെത്തുകയും, വിഷു നാളിൽ അന്തേവാസികൾക്ക് മുഴുവൻവിഭവസമൃദ്ധമായ സദ്യയൊരുക്കുകയും, സംഗീതവിരുന്നൊരുക്കുകയും ചെയ്തു.കണ്ണീരിൻ്റെ നനവാർന്ന ഒരു ഭക്തിഗീതം ശ്യാമള ആലപിച്ചപ്പോൾ കേട്ടു നിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു.
ഗായകരായ പ്രദീപ് സ്റ്റാർ, രശ്മി ദിനേശ് എന്നിവരുടെ നേതൃത്വത്തിലാണ് ഗായകർ അന്തേവാസികൾക്കൊപ്പം വിഷുദിന പകൽ വർണ്ണാഭമാക്കിയത്.
ചിത്രവിവരണം:ശ്യാമളക്കൊപ്പം ശ്യാമയിലെ ഗായകർ ' തറവാട്ടി'ൽ

ചരിത്രം മറന്ന് പോകുന്ന മയ്യഴിക്കാർ'
വിഖ്യാത ചരിത്രകാരനും, കാലിക്കറ്റ് യൂണിവേർസിറ്റി മുൻ വൈസ് ചാൻസലറുമായ ഡോ:കെ.കെ.എൻ.കുറുപ്പ് സംവദിക്കുന്നു.
2025 ഏപ്രിൽ 15ന് ചൊവ്വാഴ്ച വൈ. 4 മണി
ശ്രീ നാരായണ ബി.എഡ്.കോളജ് ,മാഹി
പൗരസ്ത്യ ദേശത്തെ ഇംഗ്ലീഷ് ചാനലായ മയ്യഴിപ്പുഴ കടലിനോട് ചേരുന്ന മയ്യലക്കര...
കാലത്തിൻ്റെ കുത്തിയൊഴുക്കിൽ മാഹെയും, മയ്യഴിയുമൊക്കെയായി മാറിയ ചരിത്ര സൗന്ദര്യ ഭൂമിക ...
ചരിത്രവും,സംസ്കാരവും, മിത്തുക്കളുമെല്ലാം സമ്മിശ്രമായി അലിഞ്ഞ് ചേർന്ന കുഞ്ഞിപട്ടണം ..
അതിൻ്റെ ഗതകാലത്തേയും, വർത്തമാനത്തേയും അനാവരണം ചെയ്യുന്ന അർത്ഥവത്തായ ഒരു സംവാദ സായന്തനം...
ചരിത്ര കുതുകികളെ ., സുമനസ്സുകളെ സാദരം 'ക്ഷണിക്കുകയാണ്.
ചാലക്കര പുരുഷു
(പ്രസിഡണ്ട്)
ഇ.കെ.റഫീഖ്
(ജനറൽ സെക്രട്ടരി )
ജനശബ്ദം മാഹി
.jpg)

പുതുച്ചേരി: വിഷു ആഘോഷിക്കുന്ന മയ്യഴി ഉൾപ്പടെ സംസ്ഥാനത്തെ മലയാളികൾക്ക് മുഖ്യമന്ത്രി എൻ.രംഗസ്വാമി ഐശ്വര്യപൂർണ്ണമായ ആശംസകൾ നേർന്നു


ലയൺസ് ക്ലബ്ബ് വാട്ടർ പ്യുരിഫയർ നല്കി.
മാഹി: ചാലക്കര പി.എം ശ്രീ ഉസ്മാൻ ഗവണ്മെൻ്റ് ഹൈസ്കൂളിലെ കുടിവെള്ള പദ്ധതിക്കു സംഭാവനയായി തലശ്ശേരി മിഡ് ടൗൺ ലയൺസ് ക്ലബ്ബ് വാട്ടർ പ്യൂരിഫയർനല്കി.
സ്കൂൾ അങ്കണത്തിൻ നടന്ന ചടങ്ങിൽ മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം.എം തനൂജ വാട്ടർ പൂരിഫയറിൻ്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.
മിഡ് ടൗൺ തലശ്ശേരി ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ബോബി സഞ്ജീവ് മുഖ്യഭാഷണം നടത്തി.
ലയൺസ് ക്ലബ്ബ് പ്രോഗ്രാം . ഡയറക്ടർ ജയതിലകൻ,പി. ആനന്ദ് കുമാർ ,കെ. കെ.സ്നേഹ പ്രഭ സംസാരിച്ചു.
സുജിത രായരോത്ത് സ്വാഗതവും നിഷിത കുമാരി നന്ദിയും പറഞ്ഞു.
ചിത്രവിവരണം: മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം.എം തനൂജ വാട്ടർ പൂരിഫയറിൻ്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്യുന്നു


കണി വെള്ളരി വിളവെടുത്തു.
മാഹി : പുത്തലം Iക്ഷേത്ര പരിസരത്ത് നടത്തിയ കൃഷി കർഷകസംഘം മാഹി വില്ലേജ് കമ്മിറ്റി അംഗം ശ്രീകുമാർ വിളവെടുത്തു ആദ്യ വിൽപ്പന പ്രസാദ് മാസ്റ്റർക്ക് നൽകി,
കർഷക സംഘം മാഹി വില്ലേജ് സെക്രെട്ടറി സി.ടി. വിജീഷ്,പ്രസിഡൻ്റ് മാനോഷ് പുത്തലം, സിപിഎം മാഹി ലോക്കൽ സെക്രട്ടറി കെ.പി. നൗഷാദ് ,ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പി. സനീഷ് ,സി എച്ച്'.സതീഷ് കെ ഉദയൻ സംബന്ധിച്ചു
.ചിത്രവിവരണം: ആദ്യവിൽപ്പന ശ്രീകുമാർ വെള്ളരിക്ക പ്രസാദ് മാസ്റ്റർക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു

ലഹരിക്കെതിരെ
വീട്ടുമുറ്റ സദസ്
സംഘടിപ്പിച്ചു.
മാഹി: ലഹരി വ്യാപനത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ഡി.വൈ.എഫ്.ഐ പുത്തലം, ചൂടിക്കോട്ട യൂണിറ്റുകൾ വീട്ടുമുറ്റ സദസ് സംഘടിപ്പിച്ചു. പുത്തലത്തെ നാടക കൂട്ടായ്മയായ പുത്തലം പുലരിയുടെ 'സ്വാതന്ത്ര്യത്തിന്റെ നോവുകൾ' എന്ന തെരുവ് നാടകവും അരങ്ങേറി. മുൻ കാല നാടക പ്രവർത്തകൻ പി കെ മുകുന്ദൻ നാടകവും , ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി പി സനീഷ് വീട്ടുമുറ്റ സദസ്സും ഉദ്ഘാടനം ചെയ്തു.
പുതുച്ചേരി സംസ്ഥാന സയൻസ് ഡ്രാമയിൽ പങ്കെടുത്ത് മൂന്നാം സമ്മാനത്തിനർഹമായ നാടകത്തിൽ അഭിനയിച്ച ആദർവ്വ് പുത്തലത്തിനെ അനുമോദിച്ചു.
മേഖല സെക്രട്ടറി നിരജ് പുത്തലം, സി പി എം മാഹി ലോക്കൽ സെക്രട്ടറി കെ പി നൗഷാദ്, മുഹമ്മദലി, സി എച്ച് പ്രഭാകരൻ മാസ്റ്റർ സംസാരിച്ചു.
ചിത്രവിവരണം:ലഹരിക്കെതിരെ വീട്ടുമുറ്റ സദസ്
പി സനീഷ് ഉദ്ഘാടനം ചെയ്യുന്നു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group