ബാംഗ്ളൂരിൽ വാഹനാപകടത്തിൽ മരിച്ചു

ബാംഗ്ളൂരിൽ വാഹനാപകടത്തിൽ മരിച്ചു
ബാംഗ്ളൂരിൽ വാഹനാപകടത്തിൽ മരിച്ചു
Share  
2025 Apr 12, 11:58 PM
KKN

ബാംഗ്ളൂരിൽ വാഹനാപകടത്തിൽ മരിച്ചു


മാഹി: ചാലക്കരയിലെ കല്ലാണ്ടി ശിവശ്രീ വീട്ടിൽ ശിവലയ (20) ബാംഗ്ളൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. ബി.ടെക് വിദ്യാർത്ഥിനിയാണ്.രണ്ട് ദിവസം മുമ്പ്

ശിവലയ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിച്ച് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ,

ഇന്നലെ രാവിലെയാണ് മരണപ്പെട്ടത്.

അച്ഛൻ: പ്രദീപൻ അമ്മ :ചാത്തോത്ത് രജനി (ജിഷ )

സഹോദരി ശ്രീയുക്ത (ചാലക്കര എക്സൽ സ്കൂൾ വിദ്യാർത്ഥിനി ) 


 സംസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക് വളയത്തെ അച്ഛന്റെ വീട്ടിൽ നടക്കും.


vishu
whatsapp-image-2025-04-12-at-21.50.55_0a559949

പൂർവ്വ വിദ്യാർത്ഥി സംഗമവും സ്കോളർഷിപ്പ് വിതരണവും


മാഹി: ലബോർദനൈ കോളജിലെ പൂർവ്വ വിദ്യാർത്ഥി സംഗമവും, സ്കോളർഷിപ്പ് വിതരണവും സംഘടിപ്പിച്ചു. മാഹി തീർത്ഥ ഇൻ്റർനാഷണലിൽ നടന്ന പരിപാടിയിൽ

ഡോ: ആൻ്റണി ഫർണാണ്ടസ് അധ്യക്ഷത വഹിച്ചു. സംഘടന പ്രസിഡണ്ട് പി.പവിത്രൻ ഉദ്ഘാടനം ചെയ്തു. സി. ബാലഗോപാലൻ പി.സി. ദിവാനന്ദൻ, സി.എച്ച് പ്രഭാകരൻ,പി.കെ.മുകുന്ദൻ സംസാരിച്ചു.

 മാഹി ജെ.എൻ. ജി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക്

വർഷം തോറും നൽകി വരുന്ന സ്ക്കോളർഷിപ്പ് ചടങ്ങിൽ വിതരണം ചെയ്തു. 

വി.ശ്രീലക്ഷമി. വി.കെ. രാഹുൽ.പി. ശ്രേയ. ടി.കെ.വൈഷ്ണവി .

പി.വേദ. എന്നീ വിദ്യാർത്ഥികൾക്കാണ്

പത്തായിരം രൂപ വീതമുള്ള സ്കോളർഷിപ്പ് ലഭിച്ചത്.

ചടങ്ങിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു.


ചിത്രവിവരണം:പ്രസിഡണ്ട് പി.പവിത്രൻ ഉദ്ഘാടനം ചെയ്യുന്നു


panda_1744481600
whatsapp-image-2025-04-12-at-21.51.22_98a76bbf

വിഷു വിഭവങ്ങളും

പുതുവസ്ത്രങ്ങളും

വിതരണം ചെയ്തു


മാഹി .അഗതികൾക്കും ആലംബഹീനർക്കും

മാഹി സി.എച്ച് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഇത്തവണയും വിഷുക്കോടിയും ,ഭക്ഷ്യ കിറ്റുകളും, വിഷു കൈനീട്ടവും നൽകി.

മാഹി സർവ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ചാണ്

മുൻസിപ്പാൽ പരിധിയിലെ ശുചീകരണ തൊഴിലാളികൾക്ക്

 വിഷു കിറ്റുകൾ വിതരണം ചെയ്തത്.

സി.എച്ച്.സെൻ്റർ പ്രസിഡണ്ട് എ.വി.യൂസഫിൻ്റെ അദ്ധ്യക്ഷതയിൽ നഗരസഭാ കമ്മീഷണർ സതേന്ദർ സിങ്ങ്

വിതരണോദ്ഘാടനം നിർവ്വഹിച്ചു.


vbn

ഇ. കെ മുഹമ്മദലി ,അഡ്വ. ശാഹുൽ ഹമീദ് ,അസീസ് ഹാജി പന്തക്കൽ, എ വി അൻസാർ ,ചാലക്കര പുരുഷു സംസാരിച്ചു.

മാഹി വൃദ്ധസദനിലും സി എച്ച് സെൻ്റർ പ്രവർത്തകർ പതിവുപോലെ വിഷുക്കോടിയും, ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു.

മുഹമ്മദ്‌ താഹ, 

മുഹമ്മദ്‌ റംസാൻ ,

റിഷാദ് ,എവി.ഷഹൽ ,ഷിഫാൻ നേതൃത്വം നൽകി..


ചിത്രവിവരണം: നഗരസഭാ കമ്മീഷണർ സതേന്ദർ സിംഗ് ഉദ്ഘാടനം ചെയ്യുന്നു


chemmannu
whatsapp-image-2025-04-12-at-21.54.50_083ed7bf

അപകടമൊഴിവാക്കാൻ

ഉടൻ പണി പൂർത്തിയാക്കണം'


മാഹി: മൂലക്കടവിൽനിന്ന് പള്ളൂരിലേക്കുള്ള റോഡിന്റെ ഇരുവശവും കോൺക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി മൂലക്കടവിൽ വീതികുറഞ്ഞ റോ।ഡിന്റെ ഇരുവശവും ജെസിബി ഉപയോഗിച്ച് കുഴിയെടുത്തത് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതമായിരിക്കുകയാണ്. ഇതിന്  അപകട സൂചന നൽകുന്ന ഒരു ബോർഡും ഇവിടെ സ്ഥാപിച്ചിട്ടില്ല. മാത്രമല്ല വിഷുവി നോടനുബന്ധിച്ച് നാടിന്റെ ഉത്സവമായ പന്തോ ക്കൂലോത്ത് ക്ഷേത്രത്തിലേക്കുള്ള താലപ്പൊലി ഘോഷയാത്ര കടന്നുപോകുന്നത് ഇതുവഴിയാണ്. ഇതിന് അധികൃതരുടെ ഭാഗത്ത്‌ നിന്നുണ്ടായിരിക്കുന്ന ഈ വീഴ്ചയ്ക്ക് ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം



ചിത്രവിവരണം: അപകടം പതിയിരിക്കുന്ന മൂലക്കടവ് റോഡ്


ad2_mannan_new_14_21-(2)

വീട്ട് മതിൽ തകർത്ത സംഭവം അഞ്ച്പേർക്ക് പിഴ


തലശ്ശേരി: നിയമ വിധേയമായി നിർമ്മിച്ച വീട്ടു മതിൽ വ്യക്തി വിരോധം കാരണം സംഘം ചേർന്ന് പൊളിച്ചതിന് അഞ്ച്പേരെ വിവിധ വകുപ്പുകൾ പ്രകാരം പതിനാലായിരം രൂപ വീതം പിഴ അടക്കാൻ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ അഞ്ച് പേരും അമ്പത് ദിവസം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുന്ന ദിവസങ്ങളിൽ ആറാം പ്രതിയായ പ്രണവ് ഹാജരാവാത്തതിനാൽ പ്രതിയെ കോടതിയിൽ നിന്നും ജാമ്യമെടുത്ത രണ്ട് പേരോട് അടുത്ത മാസംമെയ് ഒമ്പതിന് കോടതി മുമ്പാകെ നേരിട്ട്ഹാജരാവാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

കൊളശ്ശേരി കുന്നോത്ത് തെരു സ്വദേശികളായ കെ.സന്തോഷ്, ജിതേഷ്, ഓട്ടോറിക്ഷാഡ്രൈവർ സി.ആർ.പി.രാജൻ, രാമചന്ദ്രൻ,പ്രണവ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ആറാം പ്രതി പ്രണവാണ് കോടതിയിൽ ഹാജരാവാൻ വീഴ്ച വരുത്തിയതും. കേസിലെ ഒന്നാം പ്രതിയായ രതീശൻ സംഭവത്തിന് ശേഷം മരണപ്പെട്ടിരുന്നു. 2019 ഫിബ്രവരിയിലാണ് കേസിനാസ്പദമായ സംഭവം.

പോലീസിൽ നിന്നും വിരമിച്ച കൊളശ്ശേരി സ്വദേശി ശ്രീകോവിലിൽ എ.കെ.കൃഞ്ഞികൃഷ്ണന്റെ പരാതി പ്രകാരമാണ് പോലീസ് കേസ്. പരാതിക്കാരന്റെ വീട്ട് മതിലാണ് പ്രതികൾ സംഘം ചേർന്ന് തകർത്തത്. ഇതു വഴി മുപ്പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടായി എന്നുമാണ് പരാതി. പ്രതികൾ പിഴ അടച്ചാൽ 25,000 രൂപ പരാതിക്കാരന് നൽകാനും കോടതി നിർദ്ദേശമുണ്ട്


ഒളവിലം ഫെസ്റ്റ് നാളെ സമാപിക്കും.


തലശ്ശേരി:ലഹരി വിരുദ്ധ കാംപയിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ചു വരുന്ന ഒളവിലം ഫെസ്റ്റ് നാളെ (തിങ്കൾ ) വൈകിട്ട് ചേരുന്ന സാംസ്കാരിക സമ്മേളനത്തോടെ സമാപിക്കും. സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പിൽ എം.പി. മുഖ്യാതിഥിയായിരിക്കും. തുടർന്ന് രാത്രി എട്ടിന് പ്രശസ്ത ഗായിക സിത്താര നയിക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റ് അരങ്ങേറും ജില്ലാ തല ചിത്രരചന, മെഡിക്കൽ ക്യാമ്പ് എന്നിവ ഇതിനകം നടത്തി. നാട്ടിലെ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ആടി പാടുന്ന പ്രത്യേക കലാ വിരുന്ന് ഒളവിലം രാമകൃഷ്ണ മൈതാനിയിൽ ഇന്ന് (ഞായർ ) നടക്കും. കക്ഷി രാഷ്ടിയ, ജാതി, മത, ദേദമില്ലാതെ ഒത്തുചേരുന്ന ഒളവിലം ദേശവാസികളായ ഒരു കൂട്ടം യുവാക്കളാണ് മൂന്നു ദിവസങ്ങളായി ഇത്തവണയും ഒളവിലം ഫെസ്റ്റ് ഒരുക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി രണ്ട് വർഷം മുൻപ് നടത്തിയ ഒളവിലം ഫെസ്റ്റ് വൻ വിജയമായിരുന്നു ' അന്ന് മുതൽ ഒളവിലത്ത് ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും ശ്രദ്ധേയമായ കുറവു വന്നു 'ഇതിൽ നിന്നുള്ള പ്രചോദനമാണ് ഇത്തവണയും അതേ പ്രമേയത്തിൽ പരിപാടികൾ നടത്താൻ പ്രേരണയായതെന്ന് സംഘാടക സമിതി ചെയർമാൻ ജി. ലിജീഷ്, ജോ. കൺവീനർ എം.എ.റോഷിൻ, ട്രഷറർ കെ. ധർമിത് എന്നിവർ വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചു.


aq

മുഖ്യമന്ത്രി രാജിവെക്കണം: കുഴൽ നാടൻ


തലശ്ശേരി:കടലാസ് കമ്പനിയുടെ മറവിൽ വീണ തൈക്കാണ്ടി കൈപ്പറ്റിയ പണം മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളെന്ന നിലയിലാണെന്ന് പകൽ പോലെ വ്യക്തമാണെന്നും, വീണയുടെ പേരിൽ കേസ് ചാർജ്ജ് ചെയ്ത സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയൻ രാജിവെക്കണമെന്നും മാത്യു കുഴൽനാടൻ എം.എൽ.എ. ആവശ്യപ്പെട്ടു. ചിറക്കുനി ബസാറിൽ ധർമ്മടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള നിയമസഭയിൽ പോലും അഴിമതി ആരോപണത്തിലെ പി.വി. ഞാനല്ലെന്ന് വീമ്പ് പറഞ്ഞ പിണറായി വിജയൻ കേസിൽ നിന്ന് രക്ഷ നേടാനാണ് നരേന്ദ്ര മോദിയെ ഡൽഹിയിൽ പോയി കണ്ടത്. കുറ്റവാളിയായ മുഖ്യൻ്റ ആ കൂടിക്കാഴ്ച യാചനയാണെന്ന് ശരീര ഭാഷ തെളിയിക്കുന്നു.  ഇത് മനസ്സിലാവണമെങ്കിൽ പ്രസ്തുത കൂടിക്കാഴ്ചയുടെ യു ട്യൂബ് പരിശോധിക്കണം സഖാക്കളെ.  മകളെ രക്ഷിക്കാൻ മുഖ്യമന്ത്രി ബി.ജെ.പി. യുമായി സന്ധി ചെയ്യുകയാണെന്ന് കുഴൽ നാടൻ ആരോപിച്ചു. തൃശൂരിലെ പൂരം കലക്കി ഹിന്ദു വികാരം വ്രണപ്പെടുത്തിയതിൻ്റെ ഗുണഫലമാണ് ബി.ജെ.പി യുടെ ജയം.  സാധാരണക്കായ സി.പി.എം. പ്രവർത്തകർ ഈ അധാർമ്മിക രാഷ്ട്രീയം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.  മണ്ഡലം പ്രസിഡണ്ട് പി.ടി.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന സിക്രട്ടറി

അജിമോൻ കണ്ടലൂർ, മഹിള കോൺഗ്രസ് ജില്ല പ്രസിഡണ്ട് ശ്രീജ മഠത്തിൽ, ഡി.സി.സി. സിക്രട്ടറിമാരായ കെ.പി.സാജു, കണ്ടോത്ത് ഗോപി, ധർമ്മടം ബ്ലോക്ക് പ്രസിഡണ്ട് കെ.വി.ജയരാജൻ, കുന്നുമ്മൽ ചന്ദ്രൻ, ടി.പി.അശോകൻ, എം.കെ.ഉദയകുമാർ, എൻ.പ്രകാശൻ, ആർ.മഹാദേവൻ എന്നിവർ സംസാരിച്ചു. ചിത്ര രചന മികവിന് 

വേദ്തീർത്ഥ് ബിനേഷ്, ജിംനാസ്റ്റിക് താരം സി.കെ.സന എന്നിവർക്ക് മാതൃ കുഴൽനാടൻ ഉപഹാരങ്ങൾ നല്കി.


nishanth-thoppil-slider-2---copy
cvb

അഫിലിയേഷൻ പ്രഖ്യാപിച്ചു


പുന്നോൽ: താഴെ വയൽ നവകേരളം ഗ്രന്ഥാലയത്തിന്റെ ലൈബ്രറി കൗൺസിൽ അഫിലിയേഷൻ താലൂക്ക് സിക്രട്ടറി പവിത്രൻ മൊകേരി പ്രഖ്യാപിച്ചു.

ഗ്രന്ഥാലയം പ്രസിഡന്റ് വി.കെ.സുരേഷ് ബാബു അധ്യക്ഷതവഹിച്ചു.

സമ്മേളനം നഗരസഭ ചെയർ പേഴ്സൺ കെ.എം. ജമുനാ റാണി ഉദ്ഘാടനം ചെയ്തു.

വാർഡ് അംഗം കെ.ടി.മൈഥിലി. ,യു. ബ്രിജേഷ് സംസാരിച്ചു. കവയിത്രി സുഗത ബാലകൃഷ്ണൻ കവിതാലാപനം നടത്തി

യുപി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് വായന മത്സരം നടത്തി. നഗരസഭ ചെയർപേഴ്സൺ സമ്മാനദാനം നിർവ്വഹിച്ചു.

കെ.പി.രാമദാസൻ സ്വാഗതവും കെ.സുരേഷ് ബാബു നന്ദിയും പറഞ്ഞു.

  നിരവധി കുട്ടികൾ കരോക്കേ ഗാനാലാപനം നടത്തി. പായസ വിതരണവുമുണ്ടായി 



ചിത്രവിവരണം:താലൂക്ക് ലൈബ്രറി കൗൺസിൽ സിക്രട്ടറി പവിത്രൻ മൊകേരി പ്രഖ്യാപനം നടത്തുന്നു.


kavya-devanagana
jitheshji
SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan