ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം താലപ്പൊലി ഘോഷയാത്ര

ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം താലപ്പൊലി ഘോഷയാത്ര
ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം താലപ്പൊലി ഘോഷയാത്ര
Share  
2025 Apr 12, 01:17 AM
KKN

ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം

താലപ്പൊലി ഘോഷയാത്ര


മാഹി ..ചാലക്കര ശ്രീ വരപ്രത്ത് കാവ് ദേവി ക്ഷേത്രത്തിൻ്റെ ആരൂഡ സ്ഥാനമായ ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട വർണ്ണാഭമായ താലപ്പൊലി ഘോഷയാത്ര ഗ്രാമ പ്രദക്ഷിണം നടത്തി. ചെണ്ടമേളം,പഞ്ചാരിമേളം എന്നിവയുടെ അകമ്പടിയോടെ, അമിട്ടുകളുടെ ദീപപ്രഭയോടെ വരപ്രത്ത് കാവിലെത്തി.നൂറു കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.


ചിത്രവിവരണം: ചാലക്കരവരപ്രത്ത് കാവിലേക്കുള്ള താലപ്പൊലി ഘോഷയാത്ര

kjkj

ഇ.വി.യുടേത് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ

കഥകൾ: കെ.പി.സദാനന്ദൻ


മാഹി: പത്രാധിപരും, കഥാകൃത്തും, മലയാള കലാഗ്രാമത്തിലെ വിവിധ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററുമായിരുന്ന ഇ.വി.ശ്രീധരനെ മലയാള കലാഗ്രാമം അനുസ്മരിച്ചു

കലാഗ്രാമംട്രസ്റ്റി ഡോ:എ.പി.ശ്രീധരൻ്റെ അദ്ധ്യക്ഷതയിൽ ഇ.വി.യുടെ ജീവചരിത്രകാരനും, പ്രമുഖസാഹിത്യകാരനുമായകെ.പി.സദാനന്ദൻഉദ്ഘാടനം ചെയ്തു.

മനുഷ്യനെക്കുറിച്ച് ഏറെ ചിന്തിക്കുകയും, മനുഷ്യ പക്ഷത്ത് ഉറച്ച് ' നിൽക്കുകയും, നിരക്കാത്തതിനെ ശക്തമായി നിരാകരിക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു ശ്രീധരനെന്നും ആരും പറയാത്ത പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കഥകകളാണ് അദ്ദേഹം പറഞ്ഞതെന്നും സദാനന്ദൻ ചൂണ്ടിക്കാട്ടി.

ജനാധിപത്യത്തിനുള്ളിൽ ഒളിപ്പിച്ചു വെച്ച ഏകാധിപത്യത്തെയാണ് ശ്രീധരൻ്റെ ഓരോ കൃതിയിലും അനാവരണം ചെയ്‌തു കാണാനാവുകയെന്നും അദ്ദേഹം പറഞ്ഞു .


ചാലക്കര പുരുഷു, ചെറുകര ബാലകൃഷ്ണൻ, വി.കെ.പ്രഭാകരൻ, ദാമോദരൻ മാസ്റ്റർ,കണ്ണോത്ത്കൃഷ്ണൻ,എ.ടി.ശ്രീധരൻസംസാരിച്ചു.അഡ്മിനിസ്ട്രേറ്റർ പി.ജയരാജൻ സ്വാഗതം പറഞ്ഞു.


ചിത്രവിവരണം: ഡോ: എ.പി.ശ്രീധരൻ അദ്ധ്യക്ഷ ഭാഷണം നടത്തുന്നു.


whatsapp-image-2025-04-11-at-21.21.16_39af57c0

വഖഫ് സമ്മേളനം വിജയിപ്പിക്കും


തലശ്ശേരി കോഴിക്കോട് നടക്കുന്നമുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ വഖഫ് റാലി വിജയിപ്പിക്കുന്നതിന് വേണ്ടി തലശ്ശേരി മുൻസിപ്പൽ മുസ്ലിം ലീഗ് കൺവെൻഷൻ തീരുമാനിച്ചു. കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ : കെ എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്‌. സി കെ പി മമ്മു അധ്യക്ഷത വഹിച്ചു.

,കേരള വഖഫ് ബോർഡ് മെമ്പർ അഡ്വ :പി വി സൈനുദ്ധീൻ മുഖ്യ പ്രഭാ ഷണംനടത്തി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ എ കെ അബൂട്ടി ഹാജി സെക്രട്ടറി ഷാനിദ് മേക്കുന്ന്, റഷീദ് കരിയാടൻ, സാഹിർ പാലക്കൽ,എൻ മൂസ്സ,ആര്യ ഹുസൈൻ, എ കെ സകരിയ, വി ജലീൽ,ടി കെ ജമാൽ, റഹ്മാൻ തലായി, റഷീദ് തലായി, ജംഷീർ മഹമൂദ്, റാഷിത ടീച്ചർ, സംസാരിച്ചു.. അഹമ്മദ്‌ അൻവർ ചെറുവക്കര സ്വാഗതവും, മുനവ്വർ അഹമ്മദ്‌ നന്ദിയും പറഞ്ഞു.



ചിത്രവിവരണം:

കൺവൻഷൻ

അഡ്വ : കെ എ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-04-11-at-21.21.39_04991664

ജനാർദ്ദനൻ നിര്യാതനായി 


മാഹി: ഈസ്റ്റ്‌ പള്ളൂർ കുളത്തിൽ മീത്തൽ താഴെക്കുനയിൽ ജനാർദ്ദനൻ (59).നിര്യാതനായി 

 ഭാര്യ: ഷീന, മക്കൾ: അമൽ, അതുൽ, അഖിൽ, മരുമകൾ :അക്ഷയ(പന്തക്കൽ)

സഹോദരങ്ങൾ : ഹരീന്ദ്രൻ ( ഗുജറാത്ത്), രവീന്ദ്രൻ, ജാനകി, വിശാലു, സുകന്യ, സുധ പരേതരായ പുരുഷു,ശാരദ.


clay

കലയുടെ സർഗ്ഗ വിരുന്നുമൊരുക്കി വിദ്യാലയ ട്വിന്നിംഗ് 


മാഹി : സമഗ്രശിക്ഷ നടപ്പാക്കി വരുന്ന ട്വിന്നിംഗ് പദ്ധതിയുടെ ഭാഗമായി പന്തക്കൽ ഗവ : എൽ പി. സ്കൂൾ, മൂലക്കടവ് ഗവ: എൽ പി. സ്കൂൾ എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടി കുട്ടികൾക്ക് വേറിട്ട ദൃശ്യാനുഭവം സമ്മാനിച്ചു.

സാംസ്കാരിക വിനിമയം, സർഗ്ഗത്മകത പങ്കിടൽ എന്നിവ ഉന്നമിട്ട് വിദ്യാഭ്യാസത്തിൻ്റെ അതിർവരമ്പുകൾ ഭേദിച്ചു കൊണ്ടുള്ള വിദ്വാലയകൂട്ടായ്മയായിരുന്നു ഈ പരിപാടിയിലൂടെരൂപം കൊണ്ടത്. നനാത്വത്തിൽ ഏകത്വം എന്ന മഹത്തായ ഐക്യ സന്ദേശം നൽകിക്കൊണ്ട്

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് വ്യത്യസ്ത വേഷവിധാനങ്ങളോടെയാണ് വിദ്യാലയത്തിൽ സ്വീകരണമൊരുക്കിയത്. പ്രശസ്ത ചിത്രകാരൻ 

 കെ.കെ സനിൽ കുമാർ വിരലുകളാൽ കാൻവാസിൽ പൂമരം സൃഷ്ടിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

മൂലക്കടവ് ഗവ: എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ ബി.ബാലപ്രദീപ്, പന്തക്കൽ ഗവ : എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് കെ. ഷിംന , ടി.പി. ഷൈജിത്ത്, എം. വിദ്യ, ഷെൻസ ഷെസിൻ , അൻവിൻരാജ് , തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്കായി ക്ലേ മോഡലിംഗ്, പേപ്പർ ക്രാഫ്റ്റ്, വാട്ടർ കളർ, എന്നിവയിൽ ശിൽപശാലയും, കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.ഇ.ശ്രീലക്ഷ്മി, സി. നീതു , ഗോകുൽ സുരേഷ്, ഗംഗാസായി, ടി.കെ റിജിഷ , വി.എം.സലിന,കെ.പി.അനിത നേതൃത്വം നൽകി.


ചിത്രവിവരണം : സമഗ്രശിക്ഷ നടപ്പാക്കി വരുന്ന ട്വിന്നിംഗ് പദ്ധതിയുടെ ഉദ്ഘാടനം കെ കെ സനിൽ കുമാർ നിർവ്വഹിക്കുന്നു.


ശ്രീകുറുംബ ഭഗവതി ക്ഷേത്രം തിറ മഹോത്സവം 17 മുതൽ

 

 തലശ്ശേരി :  

കിഴക്കേ കതിരൂരിലെ കതിരൂർക്കാവ് ഈ വർഷത്തെ ആണ്ടു തിറ മഹോത്സവം 17 മുതൽ 21 വരെ നടക്കും. 17 ന് കാലത്ത് ഗണപതി ഹോമത്തോടെ ഉത്സവം കൊടിയേറും. 20 ന് വൈകിട്ട് തമ്പുരാട്ടിയുടെ തിരുമുടി ക്ഷേത്രത്തിൽ നിന്നും ദേശാടനത്തിന് പുറപ്പെട്ട് 21 ന് രാവിലെ ചാടാല പുഴ പൂങ്കാവനത്തു ദേശാടനം കഴിയുന്നതോടെ ഉത്സവം സമാപിക്കും. 20 ന് പുലർച്ചെ 4 ന് 35 ടൺ പുളി വിറകിന്റെ മേലേരിയിൽ വിഷ്ണുമൂർത്തി ഉറഞ്ഞാടി അഗ്നി പ്രവേശനം ചെയ്യും. മലബാറിലെ കാവുകളിൽ അത്യപൂർവ്വമായ അഗ്നി പ്രവേശത്തിന് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തുമെന്നും പ്രസ്തുത ആചാരത്തിനായി പൂർണ്ണ സുരക്ഷിതത്വം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ക്ഷേത്ര കമ്മിറ്റി സിക്രട്ടറി എൻ.കെ. ഷൈനേഷ്, വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 ടി.പി. അരുൺ, പ്രബിൻ രാജ്, കെ.ടി. ബാലൻ, പി.പി. റിനീഷ്, കെ.പി.സനീഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.-


വിവാഹം


അമൽ ദിവാകരൻ - വന്ദന


മാഹി: പള്ളൂർ കമ്മ്യൂണിറ്റിഹാളിന്നടുത്ത പുതിയ പറമ്പത്ത് രതീഷ് കുമാറിന്റെയും , സപ്നയുടേയും മകൾ എസ്.ആർ. വന്ദനയും, ഈസ്റ്റ് പള്ളൂർ പ്രണവത്തിലെ എസ്.ദിവാകരന്റേയും, സവിത ദിവാകരന്റേയും മകൻ അമൽ ദിവാകരനും വിവാഹിതരായി.


asdfg

ഐക്യദാർഢ്യം അർപ്പിച്ച് യൂത്ത് കോൺഗ്രസ്


മാഹി:തുല്യ ജോലിക്ക് തുല്യ വേതനം,എൻ എച്ച് എം ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാന വ്യാപകമായി നടക്കുന്ന ഉപവാസ സമരത്തിൽ മാഹിയിൽ ഉപവാസമിരിക്കുന്ന എൻഎച്ച്എം ജീവനക്കാർക്ക് ഐക്യദാർഢ്യം അർപ്പിച്ച് മാഹി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി സമരവേദിയിലെത്തി.

യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് കെ പി രെജിലേഷ് , സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അലി അക്ബർ ഹാഷിം തുടങ്ങിയവർ ഉപവാസ സമരത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.

യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ് മുഹമ്മദ് സർഫാസ്,സംസ്ഥാന ജനറൽസെക്രട്ടറി ശ്രീജേഷ് എം കെ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അജയൻ പൂഴിയിൽ പങ്കെടുത്തു.


ചിത്രവിവരണം:പ്രസിഡണ്ട് കെ പി രെജിലേഷ് സംസാരിക്കുന്നു


ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് :ടെലിച്ചറി സ്റ്റുഡന്റ്സ് സ്പോർട്ടിങ്ങ് ക്ലബിന് 58 റൺസ് വിജയം


തലശ്ശേരി: ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി കണ്ണൂർ ജില്ലാ എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ടെലിച്ചറി സ്റ്റുഡന്റ്സ് സ്പോർട്ടിങ്ങ് ക്ലബ് 58 റൺസിന് കണ്ണൂർ എസ് എൻ കോളേജിനെ പരാജയപ്പെടുത്തി .ആദ്യം ബാറ്റ് ചെയ്ത ടെലിച്ചറി സ്റ്റുഡന്റ്സ് സ്പോർട്ടിങ്ങ് ക്ലബ് 37.4 ഓവറിൽ 177 റൺസിന് ഓൾഔട്ടായി.വിജയഷീൽ ദയാനന്ദ് 53 റൺസും എം എൻ നീരജ് കുമാർ 41 റൺസും അഖിൽ നൗഷർ 32 റൺസുമെടുത്തു.എസ് എൻ കോളേജിന് വേണ്ടി സായന്ത് രാജീവ് 5 വിക്കറ്റും ഷാരംഗ് ബാബു 2 വിക്കറ്റും വീഴ്ത്തി.മറുപടിയായി എസ് എൻ കോളേജ് 29.3 ഓവറിൽ 119 റൺസിന് ഓൾഔട്ടായി.മുഹമ്മദ് റിസ പുറത്താകാതെ 68 റൺസെടുത്തു. ടെലിച്ചറി സ്റ്റുഡൻറ്സിന് വേണ്ടി സി ടി കെ നസീൽ 4 വിക്കറ്റും അഖിൽ നൗഷറും പി ജിഷ്ണുവും 2 വിക്കറ്റ് വീതവും വീഴ്ത്തി.

കളിയിലെ കേമനായി ടെലിച്ചറി സ്റ്റുഡന്റ്സ് സ്പോർട്ടിങ്ങ് ക്ലബ് താരം അഖിൽ നൗഷറിനെ തെരഞ്ഞെടുത്തു.


SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan