
ക്ഷേത്ര കവാടം സമർപ്പിച്ചു
മാഹി ചാലക്കര ശ്രീ വരപ്രത്ത് കാവിൽ യുവജന കൂട്ടായ്മയായ ഡ്രാഗൺ പുതുതായി നിർമ്മിച്ച കവാടം ക്ഷേത്രത്തിന് സമർപ്പിച്ചു. ക്ഷേത്രം പ്രസിഡൻറ് വി.വത്സൻ കവാട സമർപ്പണം ഉദ്ഘാടനം ചെയ്തു. പൂജാദി കാര്യങ്ങൾ മേൽശാന്തി ശ്രീ ഗോവിന്ദൻ നമ്പൂതിരി നിർവ്വഹിച്ചു.അഭിലാഷ്, സനൂപ്, നിഖിൽ, രാജേഷ് KT , ദീപു, പ്രജിൽ നേതൃത്വം നൽകി
ചിത്രവിവരണം: വരപ്രത്ത് കാവിൽ ക്ഷേത്രം പ്രസിഡൻറ് വി.വത്സൻ കവാട സമർപ്പണം ഉദ്ഘാടനം ചെയ്യുന്നും
.jpeg)
ശരത് കുമാർ വധം: പ്രതിക്ക് ജീവപര്യന്തവും അരലക്ഷം പിഴയും
തലശ്ശേരി:കുടിവെള്ളമെടുക്കുന്നത് സംബന്ധിച്ച വാക്ക് തർക്കത്തെത്തുടർന്ന്,
മാതാപിതാക്കളുടെ കൺമുന്നിലിട്ട് മകനെ കുത്തി കൊലപ്പെടുത്തിയ കേസിൽ അയൽക്കാരനായ പ്രതിക്ക് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയടക്കാനും
തലശ്ശേരി രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ടിറ്റി ജോർജ് ശിക്ഷ വിധിച്ചു.. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം.
തിമിരി ചെക്കിച്ചേരിയിലെ 'കളംമ്പും കൊട്ട് വീട്ടിൽ രാജന്റെ മകൻ ലോറിഡ്രൈവറായിരുന്ന ശരത് കുമാർ ( 28 ) ആണ് കുത്തേറ്റ് മരിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ. വി.എസ്.ജയശ്രീയാണ് ഹാജരായത്. ശരത്തിന്റെ അയൽവാസിയായ പുത്തൻ പുരക്കൽ ജോസ് ജോർജ് എന്ന കൊല്ലൻ ജോസ് (63) ആണ് ശിക്ഷിക്കപ്പെട്ടത്.
2015 ജനുവരി 27 ന് രാത്രി പത്ത് മണിയോടെയാണ് സംഭവം. പ്രതിയുടെ കണറിൽ നിന്നുമാണ് ശരത്കുമാറിന്റെ കുടുംമ്പം വീട്ടാവശ്യത്തിനുള്ള വെള്ളമെടുത്തിരുന്നത്. സംഭവത്തിന്റെ തലേ ദിവസംവെള്ളമെടുക്കുന്നത് പ്രതി വിലക്കി. ഇത് സംബന്ധിച്ചുണ്ടായ വാക്ക് തർക്കമാണ് കൊലയിൽ കലാശിച്ചത്. ആന്തൂർ വീട്ടിൽ ദാമോദരന്റെ പരാതി പ്രകാരമാണ് പൊലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. ജഡം പോസ്റ്റ് മോർട്ടം നടത്തിയ ഫോറൻസിക് സർജ്ജൻ ഡോ.എസ്.ഗോപാലകൃഷ്ണപിള്ള, പൊലീസ് ഓഫീസർമാരായ എ.വി. ജോൺ, കെ.എ. ബോസ്, കെ. വിനോദ് കുമാർ, കെ.ആർ. മനോഹരൻ, പഞ്ചായത്ത് സിക്രട്ടറി ഷാജി, വില്ലേജ് ഓഫീസർ തോമസ് ചാക്കോ, കെ.എസ്.ഇ.ബി.എഞ്ചിനീയർ നജിമുദ്ദീൻ, ഫോട്ടോഗ്രാഫർ രാഘവേന്ദ്രൻ, ഫിംഗർ പ്രിന്റ് വിദഗ്ദ പി.സിന്ധു, രാജൻ, വിജയൻ, ഷീബ, തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ.

കലയും പരിസ്ഥിതിയും
ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു.
മാഹി: ഗവ. മിഡിൽ സ്കൂളിൽ യൂത്ത് ക്ലബ്ബിന്റെയും ഇക്കോ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ കല - പരിസ്ഥിതി ക്യാമ്പ് പി.എം. രജിതയുടെ അധ്യക്ഷതയിൽ മാഹി എ. ഡി. പി. സി. മേധാവി പി. ഷിജു ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ കെ. കെ. സനിൽ കുമാർ മുഖ്യ ഭാഷണം നടത്തി. അധ്യാപികമാരായ മിനി തോമസ്, ടി. വി. സജിത സംസാരിച്ചു.
'പ്രദീപ് ശങ്കര നെല്ലൂർ "കളിമണ്ണും കലാരൂപവും" എന്ന വിഷയത്തെ അധികരിച്ചു ശില്പ കലാ ക്ലാസ്സ് നയിച്ചു.
"രേഖാചിത്രകല"യെ കുറിച്ച് ടി. പി. ശ്രീധരനും "നിറങ്ങളുടെ സൗന്ദര്യ"ത്തെ കുറിച്ച് കെ. കെ. സനിൽ കുമാറും കുട്ടികളുമായി സംവദിച്ചു.
ചിത്രവിവരണം:പ്രദീപ് ശങ്കര നെല്ലൂർ "കളിമണ്ണും കലാരൂപവും" എന്ന വിഷയത്തെ അധികരിച്ചു ശില്പ കലാ ക്ലാസ് എടുക്കുന്നു

ഒഴയിൽ ഭാഗം ക്രിക്കറ്റ്
ക്ലബിന് 3 റൺസ് വിജയം
തലശ്ശേരി: ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി കണ്ണൂർ ജില്ലാ എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ധർമ്മടം ഒഴയിൽ ഭാഗം ക്രിക്കറ്റ് ക്ലബ് 3 റൺസിന് ധർമ്മടം സീഗൾസ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി .
കളിയിലെ കേമനായി ഒഴയിൽ ഭാഗം ക്രിക്കറ്റ് ക്ലബ് താരം എൻ എസ് അനീസിനെ തെരഞ്ഞെടുത്തു.
ഇന്ന് ടെലിച്ചറി സ്റ്റുഡന്റ്സ് സ്പോർട്ടിങ്ങ് ക്ലബ് കണ്ണൂർ എസ് എൻ കോളേജിനെ നേരിടും


കണ്ണൂർ ജില്ല എ ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബിന് വേണ്ടി സെഞ്ച്വറി നേടിയ അർജുൻ സുരേഷും എം പി ശ്രീരൂപും

എൻ എച്ച് എം ജീവനക്കാർക്ക് ശമ്പള വർദ്ധനവ് മാഹിയിലും സമരം
മാഹി : എൻ.എച്ച്.എം ജീവനക്കാർക്ക്തുല്യ ജോലിക്ക്തുല്യ വേതനം നൽകുക. എൻ.എച്ച്.എംജീവനക്കാരെ സ്ഥിരപ്പെടുത്തുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പുതുച്ചേരിയിൽ നടക്കുന്ന സമരത്തിന് പിന്തുണനൽകിമാഹിയിൽ സമരം സംഘടിപ്പിച്ചു.
മാഹി ഗവ:ഹോസ്പിറ്റൽ എംപ്ലോയീസ്അസോസിയേഷൻ്റെ നേതൃത്വത്തിൽ പണിമുടക്കും,ഉപവാസവും നടത്തി.
കെ എം പവിത്രൻ അധ്യക്ഷത വഹിച്ചു.. കൗൺസിൽ ഓഫ് സർവീസസ്ഓർഗനൈസേഷൻ നേതാവ് കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി സി
ദിവാനന്ദൻ, കെ. ഹരീന്ദ്രൻ, കെ.രവീന്ദ്രൻ, എൻ. മോഹനൻ, സീസൻ പി.പി, വി പി മുബാസ്
സംസാരിച്ചു.
ടി രാമകൃഷ്ണൻ, കെ.പി. രോഷ്ജിത്ത് കെ.സപ്ന
ഉപവാസമനുഷ്ടിച്ചു.
ചിത്രവിവരണം: കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ദേവി നിര്യാതയായി
മാഹി: പന്തക്കൽ മൂലക്കടവ് പാണ്ടി വയലിലെ തയ്യിൽ ദേവി (80) . നിര്യാതയായി .ഭർത്താവ്: പരേതനായ ടി.കെ. രാഘവൻ.മക്കൾ: സരസ്വതി, സജിത, സതീശൻ, സത്യൻ, പരേതനായ സജീവൻ.സഹോദരങ്ങൾ: നാരായണി, മാതു, നാണു
.jpg)

പുരോഗമന കലാ സാഹിത്യ സംഘം
വീട്ടുമുറ്റ സദസ്സുകൾ സംഘടിപ്പിക്കും
തലശ്ശേരി : കേരളം പ്രത്യക്ഷത്തിനുമപ്പുറം വിഷയത്തിൽ അന്ധവിശ്വാസത്തിനും, അനാചാരങ്ങൾക്കും, മയക്കുമരുന്ന് വ്യാപനത്തിനുമെതിരെ പുരോഗമന കലാസാഹിത്യ സംഘം തലശ്ശേരി മേഖലയിൽ 50 വീട്ടുമുറ്റ സദസ്സുകൾ സംഘടിപ്പിക്കും. കലാവതരണങ്ങളിലൂടെയും. സർഗ്ഗാവിഷ്കാരങ്ങളിലൂടെയും സാംസ്കാരിക പ്രതിരോധം തീർക്കാനുള്ള പ്രവർത്തനങ്ങളെ കുറിച്ച് പൊന്ന്യം സ്രാമ്പിയിൽ നടന്ന സാംസ്കാരിക പാഠശാല ചർച്ച ചെയ്തു.
പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ പി രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. സുരാജ് ചിറക്കര അധ്യക്ഷത വഹിച്ചു. സമകാലീന കേരളം സാംസ്കാരിക സമീപനം എന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറി നാരായണൻ കാവുമ്പായിയും ഭാവി പ്രവർത്തനങ്ങളെ കുറിച്ച് ജില്ലാ പ്രസിഡണ്ട് ടി പി വേണുഗോപാലനും സംസാരിച്ചു. ടി എം ദിനേശൻ, ഇ ഡി ബീന, ഭാസ്കരൻ കൂരാറത്ത്, ടി കെ ബിന്ദു, പ്രവീണ രാധാകൃഷ്ണൻ,സി കെ ഷിധിൻ, യു ബ്രിജേഷ്, ആർ പി ഷാജിത്ത് എന്നിവർ സംസാരിച്ചു.
ചിത്രവിവരണം: ഇ.പി.രാജഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു


ക്ഷേത്ര കവാടം സമർപ്പിച്ചു
മാഹി ചാലക്കര ശ്രീ വരപ്രത്ത് കാവിൽ യുവജന കൂട്ടായ്മയായ ഡ്രാഗൺ പുതുതായി നിർമ്മിച്ച കവാടം ക്ഷേത്രത്തിന് സമർപ്പിച്ചു. ക്ഷേത്രം പ്രസിഡൻറ് വി.വത്സൻ കവാട സമർപ്പണം ഉദ്ഘാടനം ചെയ്തു. പൂജാദി കാര്യങ്ങൾ മേൽശാന്തി ശ്രീ ഗോവിന്ദൻ നമ്പൂതിരി നിർവ്വഹിച്ചു.അഭിലാഷ്, സനൂപ്, നിഖിൽ, രാജേഷ് KT , ദീപു, പ്രജിൽ നേതൃത്വം നൽകി
ചിത്രവിവരണം: വരപ്രത്ത് കാവിൽ ക്ഷേത്രം പ്രസിഡൻറ് വി.വത്സൻ കവാട സമർപ്പണം ഉദ്ഘാടനം ചെയ്യുന്നും
.

സതി നിര്യാതയായി.
തലശ്ശേരി:കോടിയേരി ഇടയിൽ പീടിക ഊരോത്തുമ്മൽ ക്ഷേത്രത്തിന് സമീപം പൂളാണ്ടിയിൽ സതി (55) നിര്യാതയായി.
പരേതരായ കുഞ്ഞിരാമൻ്റെയും നാണിയുടെയും മകളാണ് , സഹോദരങ്ങൾ, രവീന്ദ്രൻ,ലീല, മുകുന്ദൻ, ചന്ദ്രൻ, ബാലകൃഷ്ണൻ, പരേതയായ ശാന്ത സ്ംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് കണ്ടിക്കൽ ശ്മശാനത്തിൽ

അവധിക്കാല ഷട്ടിൽ ബാഡ്മിൻറൺ കോച്ചിംഗ് ആരംഭിച്ചു
തലശ്ശേരി:പെരുന്താറ്റിൽ കുണ്ടൂർ മല എൻജിനീയറിംങ്ങ് കോളേജിന് സമീപം കുമ സ്പോർട്സ് അറിന ഇൻഡോർ സ്റ്റേഡിയത്തിൽ അവധിക്കാല ഷട്ടിൽ ബാഡ്മിൻറൺ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു ആറു വയസ്സ് മുതലുള്ള കുട്ടികൾക്ക് രണ്ടുമാസം നീണ്ടുനിൽക്കുന്ന അവധിക്കാലം കഴിഞ്ഞാലും തുടർന്ന് ശനി, ഞായർ ദിവസങ്ങളിലും പരിശീലനം തുടരുന്നതായിരിക്കും. കോച്ചിംഗ് ക്യാമ്പ് പരിശീലകൻ യശസ് വേലാണ്ടിയാണ്. കുട്ടികളിലെ കായിക പ്രതിഭയെ വളർത്തിയെടുക്കാൻ വളരെ ചുരുങ്ങിയ ചെലവിലാണ് പരിശീലനം നടന്നു വരുന്നത്. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എംപി ശ്രീഷ ഉദ്ഘാടനം ചെയ്തു. കുമ സ്പോർട്സ് അറിനയുടെ പ്രസിഡണ്ട് പി.കെ.ശ്രീദേവദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദിലീപ് പാറേമ്മൽ, സന്തോഷ് ചന്ദ്രമ്പത്ത് സംസാരിച്ചു.
ശ്രീകുമാർ സ്വാഗതവും, ഹരിലാൽ നന്ദിയും പറഞ്ഞു
പുതുച്ചേരി - മാഹി സ്പെഷ്യൽ ബസ്സ് 11 ന്
മാഹി ..വിഷു പ്രമാണിച്ച് പുതുച്ചേരിയിൽ നിന്നും മാഹിയിലേക്ക് ഏപ്രിൽ 11 ന് സ്പെഷ്യൽ ബസ്സ് ഒടിക്കുമെന്ന് പി.ആർ.ടി.സി ഓഫീസ് അറിയിച്ചു. 11 ന് വൈകുന്നേരം 6 മണിക്ക് പുതുച്ചേരിയിൽ നിന്നും യാത്ര പുറപ്പെടും.

മദ്യം പിടി കൂടി
തലശ്ശേരി മാഹിയിൽ നിന്നും കടത്തുകയായിരുന്ന
മദ്യം പിടി കൂടി. പയ്യന്നൂർ പെരുമ്പടവ് സ്വദേശി ഐപ്പാറ വീട്ടിൽ ബെന്നിയിൽ നിന്നാണ് 15 ലിറ്ററോളം മദ്യം എക്സൈസ് സംഘം പിടിച്ചെടുത്തത്.
ഇന്നലെ വൈകിട്ട് ചിത്രവാണി ജംഗ്ഷനിൽ വെച്ചാണ് സംഭവം. . ബെന്നിയെ തലശ്ശേരി ജെ എഫ് സി എം കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
റെയ്ഞ്ച്എക്സൈസ് ഇൻസ്പെക്ടർ കെ സുബിൻ രാജിൻ്റെ നേതൃത്യത്തിൽ
വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ദീപ, ശില്പ, സിവിൽ എക്സൈസ് ഓഫീസർ മാരായ സരിൻ, ഫൈസൽ, രതീഷ് സി പി, അസിസ്റ്റന്റ് എക്സൈസ് ഇസ്പെക്ടർ ഗ്രേഡുമാരായ ദീപക്, പ്രദീപൻ പിപി എന്നിവരും സംഘത്തിൽ
ഉണ്ടായിരുന്നു.

പോക്സോ കേസിലെ പ്രതിയെ ജയിലിലടച്ചു.
ന്യൂമാഹി : പോക്സോ കേസിലെ പ്രതിയെ ന്യൂമാഹി പോലീസ് അറസ്റ്റുചെയ്തു ജയിലിലടച്ചു. ജെ എഫ് സി എം കോടതി മുമ്പാകെയാണ് ഹാജരാക്കിയത്. പ്രായ പൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന കേസിലാണ് ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ നൃത്ത പരിശീലകൻ വൈഷ്ണവ്(25) നെ പോലീസ് പ്രതി ചേർത്തത്.



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group