പി.കെ.ഉസ്മാൻ മാസ്റ്ററുടെ പ്രതിമ സ്ഥാപിക്കുന്നു

പി.കെ.ഉസ്മാൻ മാസ്റ്ററുടെ പ്രതിമ സ്ഥാപിക്കുന്നു
പി.കെ.ഉസ്മാൻ മാസ്റ്ററുടെ പ്രതിമ സ്ഥാപിക്കുന്നു
Share  
2025 Apr 05, 11:41 PM
NISHANTH
kodakkad rachana
man

പി.കെ.ഉസ്മാൻ മാസ്റ്ററുടെ

പ്രതിമ സ്ഥാപിക്കുന്നു


മാഹി: ഫ്രഞ്ച് വിരുദ്ധ പോരാട്ടത്തിൽ ഫ്രഞ്ച് പൊലീസുകാരുടേയും, ഫ്രഞ്ചനുകൂല ഗുണ്ടകളുടേയും കൊടിയ മർദ്ദനമേറ്റ് 34-ാം വയസ്സിൽ രക്തസാക്ഷിയായ പി.കെ.ഉസ്മാൻ മാസ്റ്റർക്ക് പ്രതിമ സ്ഥാപിക്കുന്നു '

ജൻമനാടായ ചാലക്കരയിൽ അദ്ദേഹത്തിൻ്റെ നാമധേയത്തിലുള്ള സർക്കാർ ഹൈസ്കൂളിൻ്റെ പൂമുഖത്താണ് ധീര രക്തസാക്ഷിക്ക് പൂർവ്വ വിദ്യാർത്ഥി സംഘടനയായ 'സഹപാഠി അർദ്ധ കായ പ്രതിമയൊരുക്കുന്നത്. എം.വി.സീനത്ത് ടീച്ചറാണ് പ്രതിമ സ്പോൺസർ ചെയ്തത്.വിഖ്യാത ശിൽപ്പി കണ്ണൂർ ചൊവ്വയിലെ മനോജ് കുമാറാണ് 33 ഇഞ്ച് ഉയരമുള്ള ഫൈബർ ഗ്ലാസ്സ് പ്രതിമ നിർമ്മിച്ചത്.

ഫോട്ടോകൾ അത്രകണ്ട് പ്രചാരത്തിൽ വന്നിട്ടില്ലാത്ത കാലത്ത്, 'അദ്ദേഹത്തെ നേരിൽ കണ്ടിട്ടില്ലാത്തവരുടെ അഭാവത്തിൽ, ചെറുപ്പകാലത്തെ മൂന്ന് ഫോട്ടോകളും, പിൻമുറക്കാരുടെ വിവരണങ്ങളും, പി.ഗംഗാധരൻ മാസ്റ്റർ ഇംഗ്ലീഷിലും, ചാലക്കര പുരുഷു മലയാളത്തിലുമെഴുതിയ ജീവചരിത്ര ഗ്രന്ഥങ്ങളെ ആധാരമാക്കിയാണ് മനോജ് കുമാർ ശിൽപ്പം തീർത്തത്.

1957 മാർച്ച് 23ന് വിട പറഞ്ഞ, മയ്യഴി കണ്ട ഏറ്റവും ധീരനായ ഈ പോരാളിയുടെ ഓർമ്മയ്ക്കായി സർക്കാർ പൊതുവിദ്യാലയവും, പൊതുനിരത്തും, വായനശാലയുമെല്ലാമുണ്ടെങ്കിലും, അദ്ദേഹത്തിൻ്റെ രൂപം പുതുതലമുറക്ക് അവ്യക്തമായിരുന്നു'

ഉസ്മാൻ മാസ്റ്ററുടെ സ്ഥായീഭാവവും, കണ്ണുകളുടേയും, മുടിയിഴകളുടേയും, വേഷവിധാനങ്ങളുടേയും സൂക്ഷ്മാംശങ്ങൾ പോലും ജീവൻ തുടിക്കുന്ന ഈ പ്രതിമയിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. 34 വയസ്സിന്നിടയിൽ പല തവണ മർദ്ദനങ്ങൾക്കും, അഞ്ച് വർഷത്തിലേറെ നീണ്ട ജയിൽ വാസവും,, മാസങ്ങൾ നീണ്ട ആശുപത്രിവാസവും അനുഭവിക്കേണ്ടി വന്ന മാസ്റ്റരാണ് മീശ മുളക്കും പ്രായത്തിൽ 'ഫ്രാൻസെ കിത്തേ ലാന്ത്, ' ( ഫ്രഞ്ചുകാർ നാട് വിടുക ) എന്ന മുദ്രാവാക്യം ആദ്യമായി മയ്യഴിയിൽ ഉയർത്തിയത്. ' ദേശീയപതാകയുമേന്തി ആദ്യമായി വ്യക്തി സത്യാഗ്രഹം നടത്തിയതും അദ്ദേഹമായിരുന്നു. പള്ളൂരിലെ ഫ്രഞ്ച് വിദ്യാലയത്തിൽ ക്ലാസ്സ് എടുത്തു കൊണ്ടിരിക്കെയാണ് ഫ്രഞ്ചു പട്ടാളക്കാർ ക്ലാസ്സിൽ കയറി കുട്ടികളുടെ മുന്നിൽ വെച്ച് അദ്ദേഹത്തെ കൈവിലങ്ങ് വെച്ച് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്.

സഹനത്തിൻ്റെയും, രണ ധീരതയുടേയും ആൾരൂപമായ ഈ വിമോചന പോരാളിയുടെ ശിൽപ്പം നിർമ്മിച്ച മനോജ് കുമാർ തന്നെയാണ് മാസ്റ്റരുടെ സഹ പോരാളികളായ മയ്യഴിയുടെ ആദ്യ ഭരണാധികാരിയായി മാറിയ ഐ.കെ.കുമാരൻ മാസ്റ്ററുടേയും, ആദ്യത്തെ മന്ത്രിയായിരുന്ന സി.ഇ.ഭരതൻ്റേയും പ്രതിമകളും നേരത്തെ നിർമ്മിച്ചിരുന്നത്.

ബറോഡ യൂണിവേർസിറ്റിയിൽ നിന്നും സ്വർണ്ണ മെഡലോടെ ശിൽപ്പകലയിൽ ബി.എഫ്.എ. ബിരുദം നേടിയ മനോജ് കുമാർ മലയാള കലാഗ്രാമത്തിലെ ശിൽപ്പകലാവിഭാഗം മേധാവിയായിരുന്നു.

ചെന്നൈയിലെ കുമാരനാശാൻ്റെ കൂറ്റൻ ശിൽപ്പം, കണ്ണൂരിലെ ഏറ്റവും വലിയ ശിൽപ്പമായ സെൻ്റ് മൈക്കിൾ പ്രതിമ, പാലയാട് യൂണിവേർസിറ്റി കാമ്പസിലെ ഷേക്സ്പിയർ, കണ്ണൂർ സ്‌റ്റേഡിയത്തിലെ മറഡോണ, മലയാള കലാഗ്രാമത്തിലെ ടി.പത്മനാഭൻ ,ചങ്ങമ്പുഴ ഉദ്യാനത്തിലെ ചങ്ങമ്പുഴ, മാഹി സ്റ്റാച്ചു ജംഗ്ഷനിലെ പൂർണ്ണകായ ഗാന്ധി പ്രതിമ, ജർമ്മനിയിലെ കാൽവ് നഗരത്തിലെ ഹെർമ്മൻ ഗുണ്ടർട്ട്, മേരി ഹെസ്സേ, നോബൽ സമ്മാന ജേതാവ് ഹെർമ്മൻ ഹെസ്സേ തുടങ്ങിയവരുടെ മനോഹര ശിൽപ്പങ്ങളും, തലശ്ശേരി കടലോരത്ത് വിഖ്യാത സംഗീതജ്ഞൻ കെ രാഘവൻ മാഷിൻ്റെ പൂർണ്ണകായ ശിൽപ്പവുമടക്കം വിഖ്യാതമായ ഒട്ടേറെ ശിൽപ്പങ്ങൾ പിറവിയെടുത്തത് മനോജ് കുമാറിൻ്റെ ചിന്തകളിലും, വിരൽത്തുമ്പുകളിലുമാണ്.


ചിത്രവിവരണം: മയ്യഴിവിമോചന സമരനായകൻ പി.കെ.ഉസ്മാൻ മാസ്റ്റരുടെ ഫൈബർ ഗ്ലാസ്സ് ശിൽപ്പം

whatsapp-image-2025-04-05-at-22.41.30_798dd2aa

രാസ ലഹരിക്കാർക്ക്

മങ്ങാട്ടുകാരുടെ അന്ത്യശാസനം !


ന്യൂ മാഹി: മങ്ങാട് അണ്ടർ പാസ്സ് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് , രാസ ലഹരി വിൽപ്പന നടത്തുന്നവർക്കും ഉപഭോക്താക്കൾക്കും നാട്ടുകാരുടെ പരസ്യമായ അന്ത്യശാസനം.

പിടിക്കപ്പെട്ടാൽ ആദ്യം നാട്ടുകാരുടെ കൈക്കരുത്ത് , പിന്നീട് പൊലീസും കോടതിയും ജയിലും എന്നാണ് മുന്നറിയിപ്പ് ബോർഡുകളിലൂടെയും, ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെയും നാട്ടുകാർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

സഹികെട്ട നാട്ടുകാർ,മത, ജാതി ,രാഷ്ട്രീയ മുഖം നോക്കാതെ നിയമം വിലങ്ങ് വെക്കും മുമ്പ് നാട്ടുകാരുടെ കൈത്തരിപ്പിൻ്റെ രുചിയറിയേണ്ടി വരുമെന്ന് ജാഗ്രതാ സമിതി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

നിയമത്തിൻ്റെ പഴുതുകൾ ചൂഷണം ചെയ്താൽ നാട്ടുകാർ നിയമം കൈയ്യിലെടുക്കുമെന്നാണ് പരസ്യ പ്രഖ്യാപനം.

രണ്ടും കൽപ്പിച്ചുള്ള ഈ പ്രഖ്യാപനം ,ഫലം ചെയ്യുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.


മങ്ങാട് അണ്ടർ പാസ് പരിസരത്ത് ജാഗ്രതാ സമിതി ഉയർത്തിയ ബോർഡ്


whatsapp-image-2025-04-05-at-22.41.50_4d027993

ആദരായണം ശ്രദ്ധേയമായി


ന്യൂ മാഹി:കവിയൂർ : ശ്രീനാരായണ മഠം അമ്പതാം വാർഷികഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച അനുമോദനം/ആദരായനം പരിപാടി വേറിട്ട അനുഭവമായി.

ചൊക്ളി ഗ്രാമപഞ്ചായത് പ്രസിഡണ്ട് സി.കെ. രമ്യയുടെ അദ്ധ്യക്ഷതയിൽ നടന്ന വേറിട്ട പരിപാടി 

 പിന്നണി ഗായകൻ എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വേൾഡ് കരാട്ടേ കോച്ചായി അംഗീകാരം നേടിയ സെൻസായി കെ.വിനോദ് കുമാർ, കരാട്ടെ ദേശീയ മത്സര വിജയി സെൻസായ് സനൽകുമാർ, നൃത്തപ്രതിഭ ഷീജാ ശിവദാസ് എന്നിവരെ പൊന്നാട അണിയിച്ചും ഉപഹാരം നല്കിയും അനുമോദിച്ചു.

താന്ത്രിക പ്രമുഖൻ പി. കെ. ഗോപാലകൃഷ്ണൻ ശാന്തി ഉൾപ്പെടെ മഠത്തിൻ്റെ അമ്പതു വർഷത്തെ പ്രവർത്തന ചരിത്രത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ച പത്തോളം മുതിർന്ന വ്യക്തിത്വങ്ങളെയും, പൊന്നാട അണിയിച്ചും ഉപഹാരം നല്കിയും ആദരിച്ചു. 

വാർഡ് മെമ്പർ വി.എം. റീത്ത,

സെൻസായി വിനോദ് കുമാർ, സെൻസായ് സനൽകുമാർ, ഷിജാ ശിവദാസ് സംസാരിച്ചു.

അഡ്വ: പി.കെ. രവീന്ദ്രൻ സ്വാഗതവും വി.കെ. മനീഷ് കുമാർ നന്ദിയും പറഞ്ഞു.

അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പി.പി. പ്രദീപൻ നയിച്ച ലഹരി വിരുദ്ധ ബോധവല്ക്കരണ ക്ലാസ്സു ശ്രദ്ധേയമായി.

തുടർന്ന് വിദ്യാർഥികളുടെ കരാട്ടെ പ്രദർശനം തിരുവാതിര, കോൽക്കളി, ഒപ്പന അരങ്ങറി.

കവിയൂർ ശ്രീനാരായണ മഠം അമ്പതാം വാർഷികാഘോഷത്തിൻ്റെ മൂന്നാം ദിനം ഉച്ചക്ക് പ്രസാദ സദ്യയും വൈകീട്ട് നൃത്ത സന്ധ്യയും ഉണ്ടാകും


ചിത്രവിവരണം: പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-04-05-at-22.42.11_64097a22

ശൈലജ നിര്യാതയായി.

 മാഹി :ഈസ്റ്റ് പള്ളൂർ മമ്പള്ളിന്റെ വിടെ ശൈലജ (58) നിര്യാതയായി.

 ഭർത്താവ്:പരേതനായ ലോഹിതാക്ഷൻ നടേമ്മൽ (പാലോളിപ്പാലം )

മക്കൾ:ശൈലേഷ് (ബാംഗ്ലൂർ ജിതേഷ്. ( മാഹി പോളിടെക്നിക്ക്)

ഷിജിന( മാഹി ഹോസ്പിറ്റൽ )

മരുമക്കൾ:താര (ബാംഗ്ലൂർ) അതുല്യ (ധർമടം )

 ജിജേഷ് (ചാലക്ക

mkmk

മംഗലാപുരത്ത് നിര്യാതനായി 


ന്യൂ മാഹി: മംഗലാപുരത്തെ പ്രമുഖ വ്യാപാരിയും, സജീവ തബ്ലീഗ് പ്രവർത്തകനുമായ പെരിങ്ങാടി ബപ്പൂന്റെവിട അലി ഹാജി (69) മംഗലാപുരത്ത് നിര്യാതനായി. 

 പരേതരായ സി. കെ. അബ്ദുൽ ഖാദർ ഹാജിയുടേയും, പറമ്പത്ത് റുക്കിയ ഹജ്ജുമ്മയുടേയും മകനാണ്.

ഭാര്യ: യു. കെ. നസീമ (ചൊക്ലി).

മക്കൾ: റൈഹാനത്ത്, മുഹമ്മദ്, ഉവൈസ്, മിസ്ഹബ്, 

ഫാത്തിമ അബ്ദുല്ല, അബ്ദുൽ ഖാദർ, സഅദ്,

ആസിം,

മരുമക്കൾ: റമീസ് 

 (പ്രിൻസിപ്പാൾ പി. എ. കോളേജ് ഓഫ് എൻജിനീയറിങ് മംഗലാപുരം),

 നിസാർ (പനമരം).

 സഹോദരങ്ങൾ: 

അഹമ്മദ് പെരിങ്ങാടി, ആയിഷ, അബ്ദുല്ല, റഹമ്മത്ത്, നസീമ, അശ്റഫ്, മൊയ്തു.


ഐ.അരവിന്ദൻ

പ്രസിഡണ്ട്


മാഹി :മാഹി ഇൻഡസ്ട്രിയൽ കോ- ഓപ്പറേറ്റീവ് പ്രസ്സിൻ്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു 

പ്രസിഡന്റായി ഐ. അരവിന്ദനേയും,

വൈസ്. പ്രസിഡന്റായി നളിനി ചാത്തുവിനേയും

ഡയറക്ടർമാരായി 

കെ. ഹരീന്ദ്രൻ ,എം. ശ്രീജയൻ ,ദീപ, കെ.

ഷീജ എന്നിവരേയും തെരഞ്ഞെടുത്തു.


whatsapp-image-2025-04-05-at-22.43.29_a7f4fbdd

മാഹി പള്ളൂർ ചിരുകണ്ടോത്ത് തറവാട് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന്റെ ഭാഗമായി ശ്രീ പോർക്കലി ഭഗവതിയുടെ തിരുമുടി ഉയർന്നപ്പോൾ


qwq

കമലാക്ഷി അമ്മ നിര്യാതയായി

മാഹി: പന്തക്കൽ മാണിക്കാം പൊയിൽ ക്ഷേത്രത്തിന് സമീപം പുതിയ വീട്ടിൽ പനങ്ങാട്ടിൽ കമലാക്ഷി അമ്മ (90) നിര്യാതയായി ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ ( സി ങ്കപ്പൂർ) മക്കൾ: ലീല, തങ്കമണി, സുരേഷ് (പ്രവാസി ) മരുമക്കൾ: രാഘവൻ നായർ (റിട്ട. കോപ്പറേറ്റീവ് റജിസ്ട്രാൾ), രേണുക, പരേതനായ രാമകൃഷ്ണൻ നായർ.സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ നായർ ,ശങ്കരൻ കുട്ടി നായർ, കൃഷ്ണൻ നായർ, ദേവകി അമ്മ.


whatsapp-image-2025-04-05-at-22.43.53_bc24f43c

ഇടത് സർക്കാരിൻ്റെ ജനദ്രോഹ നടപടികൾക്കെതിരെ

യുഡിഎഫ് രാപ്പകൽ സമരം നടത്തി


ചൊക്ലി : തദ്ദേശ സ്ഥാപനങ്ങളോട് എൽ.ഡി.എഫ് സർക്കാർ കാണിക്കുന്ന കടുത്ത അവഗണനയിലും ജനദ്രോഹ നടപടികളിലും ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ച് വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ കാലത്ത് 7 മണി വരെ ചൊക്ലി ടൗണിൽ യു.ഡി.എഫ് രാപകൽ സമരം നടത്തി. ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതി പൂർത്തിയാക്കാത്തതിനാൽ മുഴുവൻ പഞ്ചായത്ത് റോഡുകളും പൊട്ടിപ്പൊളിഞ്ഞ് വാഹന ഗതാഗതം തടസ്സപ്പെട്ടിട്ടും അനക്കമില്ലാത്ത അധികൃതരുടെ അനാസ്ഥക്കെതിരെയുമാണ് സമരം. ആശാ വർക്കർമാരുടെ സമരം തീർക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കൂടിയാണ് സമരം. 

യു.ഡി.എഫ്. ചൊക്ലി പഞ്ചായത്ത് കമ്മിറ്റി നടത്തിയ സമരം കെ.പി.സി. സി. മെമ്പർ വി സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ അഡ്വ. അരുൺ സി. ജി അദ്ധ്യക്ഷം വഹിച്ച സമരത്തിൽ മുസ്ലീം ലീഗ് നിയോജക മണ്ഡലം സിക്രട്ടറി ഷാനിദ് മേക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. 5-ാം തീയ്യതി രാവിലെ 7 മണിക്ക് നടന്ന സമാപന സമ്മേളനം ഡി.സി.സി ജനറൽ സിക്രട്ടറി സാജു കെ.പി ഉദ്ഘാടനം ചെയ്തു. പാനൂർ ബ്ലോക്ക് കോൺഗ്രസ് സിക്രട്ടറി തേജസ് മുകുന്ദൻ മാസ്റ്റർ, യു.ഡി.എഫ്. കൺവീനർ പി.കെ യൂസഫ് മാസ്റ്റർ, കോടിയേരി ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.എം പവിത്രൻ മാസ്റ്റർ, പി.വി മുഹമ്മദ്, പി.കെ റഫീക്ക്, ഷാജി എം ചൊക്ലി, കോടിയേരി ബ്ലോക്ക് ജനറൽ സിക്രട്ടറി പി ഭരതൻ, എ ചിന്മയ് മാസ്റ്റർ, അർബാസ് സി.കെ എന്നവർ സംസാരിച്ചു. മണ്ഡലം പ്രസിഡണ്ടുമാരായ എം.പി പ്രമോദൻ, എം. ഉദയൻ തുടങ്ങിയവർ നേതൃത്വം നൽകി.


whatsapp-image-2025-04-05-at-22.44.35_169e3319

സജീവൻ നിര്യാതനായി

തലശ്ശേരി ' ടെമ്പിൾഗെയ്റ്റ് തിരുവോത്ത് ഹൗസിൽ പരേതരായ കെ ടി വാസുദേവൻ - ഹൈമാവതി ദമ്പതികളുടെ മകൻ സജീവൻ (64) നിര്യാതനായി

സഹോദരങ്ങൾ : പ്രേംലാൽ , പ്രേമജ , ശ്രീജ , പരേതരായ എ.എം ഗോപിനാഥ് , ശ്രീദേവി , അനിത


capture

യശോദ നിര്യാതയായി

 തലശ്ശേരി:കുറിച്ചിയിൽ . പഴയ മത്സ്യ മാർക്കറ്റിന്നു സമീപം പുന്നേന്റെ വിട വീട്ടിൽ വയലിൽ പുരയിൽ യശോദ (83) നിര്യാതയായി.ഭർത്താവ്: പരേതനായ പുന്ന ചാത്തുക്കുട്ടി .മക്കൾ.:രമേശൻ ,രജിത . മരുമക്കൾ: കരുണൻ. സരിത പരേതരായ ആണ്ടിയുടേയും ചിരുതയുടേയും മകളാണ് സഹോദരങ്ങൾ ., വി.പി മാധവൻ പരേതരായ നാണി, വി.പി വാസു ,. ബാലൻ . സുകുമാരൻ .. സംസ്ക്കാരം ഞായറാഴ്ച കാലത്ത് പത്ത് മണിക്ക്‌ വിട്ടു വളപ്പിൽ


പള്ളിപ്രം എൽ.പി. സ്കൂൾ ശതാബ്ദി ആഘോഷം ഇന്ന് തുടങ്ങും.


ന്യൂമാഹി:

ആയിരങ്ങൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ പെരിങ്ങാടി പള്ളിപ്രം എൽ.പി. സ്കൂളിൻ്റെ ശതാബ്ദി ആഘോഷം ഏപ്രിൽ 6, 7 തിയ്യതികളിൽ നടക്കുമെന്ന് ആഘോഷ കമ്മിറ്റി കൺവീനർ യു.കെ.അനിലൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

6 ന് രാവിലെ 9 മണി മുതൽ ഒരു മണി വരെ തലശ്ശേരി ബൈത്തുൽ മാൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹകരണത്തോടെ സൗജന്യ വൃക്ക പരിരക്ഷാ ബോധവൽക്കരണ ക്യാമ്പ് ഡോ: സന്ദീപ് ശ്രീധരൻ ഉദ്ഘാടനം ചെയ്യും.

പ്രൊഫ: എ.പി സുബൈർ ക്യാമ്പ് വിശദീകരണം നടത്തും. 7 ന് വൈകുന്നേരം 5:30 ന് സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറും. 7 മണിക്ക് നടക്കുന്ന സാംസ്കാരിക സദസ്സ് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും.

സി വി രാജൻ മാസ്റ്റർ അധ്യക്ഷത വഹിക്കും.

പൂർവ്വ വിദ്യാർത്ഥികളായ

തുഞ്ചൻ സ്മാരക എന്റോൾമെന്റ് പുരസ്കാര ജേതാവ് ആതിരയെയും സർക്കിൾ ഇൻസ്പെക്ടർ കെ.സനൽകുമാറിനെയും അനുമോദിക്കും. സബ്ജില്ലാ മേളയിൽ വിജയികളായ കുട്ടികൾക്ക് ചൊക്ലി എ ഇ ഓ. എ കെ ഗീത ടീച്ചർ സമ്മാനദാനം നടത്തും. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. എം. കെ. സെയ്‌തു വിശിഷ്ട അതിഥിയാകും. രാത്രി 9 മണിക്ക് കോമഡി താരങ്ങളായ ശിവദാസ് മട്ടന്നൂരും ശർങ്ഗധരൻ കൂത്തുപറമ്പും നയിക്കുന്ന ഹാസ്യ സംഗീത മായാജാല വിസ്മയം അരങ്ങേറും. ചിത്രരചനാമത്സരവും ലഹരിവിരുദ്ധ ക്ലാസ്സും ഇതിനകം സംഘടിപ്പിച്ചിട്ടുണ്ടെന്ന്

പ്രധാനാദ്ധ്യാപിക കെ.ഷീബ, വാർഡ് മെമ്പർ മഗേഷ് മാണിക്കോത്ത്, കെ.പി.അഷിൻ ലാൽ, അഭിൻ ദാസ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.


ലഹരി വിരുദ്ധ റാലിയും

പ്രതിജ്ഞയും നാളെ


മാഹി ഐ.കെ.കുമാരൻ മാസ്റ്റർ സ്‌മാരക സൊസൈറ്റിയുടെ നേതൃത്വത്തിൽ മാഹിയിൽ

ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും സംഘടിപ്പിക്കുന്നു.

 ഏപ്രിൽ 7 ന് വൈകു. 5 മണിക്ക് മാഹി മുൻസിപ്പൽ മൈതാനിയിൽ നിന്നും ആരംഭിക്കുന്ന ലഹരി വിരുദ്ധ റാലി മാഹിയിലെ ഗാന്ധി സ്റ്റാച്ച്യുവിൽ സമാപിക്കും. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും നടക്കുമെന്ന് ഐ.കെ. കുമാരൻ സ്മാരക സൊസൈറ്റി പ്രസിഡന്റ് ഐ.അരവിന്ദൻ, സിക്രട്ടറി സത്യൻ കേളോത്ത്, പി.പി.വിനോദൻ, എം. ശ്രീജയൻ, എം.എ. കൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

whatsapp-image-2025-04-05-at-22.46.30_7de5170a

ലഹരി വിരുദ്ധ ബോധവൽക്കണ പരിപാടി

സംഘടിപ്പിച്ചു


തലശ്ശേരി:കിഴക്കെ മനേക്കര ഇ എം എസ് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും , ഹരിത ഗ്രന്ഥാലയ പ്രഖ്യാപനവും, വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്ന പരിപാടിയും സംഘടിപ്പിച്ചു. വായനശാല ഹാളിൽ വെച്ച് ചേർന്ന പരിപാടി പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് .കെ.കെ മണിലാൽ ഉദ്ഘാടനം ചെയ്തു. ഹരിത ഗ്രന്ഥാലയ പ്രഖ്യാപനം - ലൈബ്രറി കൗൺസിൽ പാനൂർ മേഖല പ്രസിഡണ്ട് ശ്രീ.കെ. ഹരിദാസൻ നിർവ്വഹിച്ചു. ലൈബ്രറി കൗൺസിൽ തലശേരി മേഖല സെക്രട്ടറി ശ്രീ. ഭാസ്കരൻ. കൂരാറത്ത് ലഹരി വിരുദ്ധ പ്രഭാഷണം നടത്തി. മേഖലാ തല വായനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നിഹാൽ വിനോദ്, 85ാം വയസ്സിലുംപത്രവായന ജീവിതചര്യയായി കൊണ്ടു നടക്കുന്ന ശ്രീ. മഠത്തിൽഗോപാലൻ , ഹരിത കർമ്മസേനാംഗങ്ങളായ വസന്ത , ഗീത എന്നിവർക്ക് ഉപഹാരം നൽകി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് - ശ്രീമതി.കെ.പി രമ ടീച്ചർ ആദരിച്ചു. വായനശാല പ്രസിഡണ്ട് ആർ.എൻ അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി എൻ.പി രാജൻ സ്വാഗതവും, ജോ: സെക്രട്ടറി എം.കെ ബിജു നന്ദിയും പറഞ്ഞു.


ചിത്രവിവരണം: പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് .കെ.കെ മണിലാൽ ഉദ്ഘാടനം ചെയ്യുന്ന


whatsapp-image-2025-04-05-at-22.47.26_40da3af0

ലഹരി വിരുദ്ധ ബോധവൽക്കണ

പരിപാടിസംഘടിപ്പിച്ചു

തലശ്ശേരി:കിഴക്കെ മനേക്കര ഇ എം എസ് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും , ഹരിത ഗ്രന്ഥാലയ പ്രഖ്യാപനവും, വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്ന പരിപാടിയും സംഘടിപ്പിച്ചു. വായനശാല ഹാളിൽ വെച്ച് ചേർന്ന പരിപാടി പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് .കെ.കെ മണിലാൽ ഉദ്ഘാടനം ചെയ്തു. ഹരിത ഗ്രന്ഥാലയ പ്രഖ്യാപനം - ലൈബ്രറി കൗൺസിൽ പാനൂർ മേഖല പ്രസിഡണ്ട് ശ്രീ.കെ. ഹരിദാസൻ നിർവ്വഹിച്ചു. ലൈബ്രറി കൗൺസിൽ തലശേരി മേഖല സെക്രട്ടറി ശ്രീ. ഭാസ്കരൻ. കൂരാറത്ത് ലഹരി വിരുദ്ധ പ്രഭാഷണം നടത്തി. മേഖലാ തല വായനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നിഹാൽ വിനോദ്, 85ാം വയസ്സിലുംപത്രവായന ജീവിതചര്യയായി കൊണ്ടു നടക്കുന്ന ശ്രീ. മഠത്തിൽഗോപാലൻ , ഹരിത കർമ്മസേനാംഗങ്ങളായ വസന്ത , ഗീത എന്നിവർക്ക് ഉപഹാരം നൽകി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് - ശ്രീമതി.കെ.പി രമ ടീച്ചർ ആദരിച്ചു. വായനശാല പ്രസിഡണ്ട് ആർ.എൻ അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി എൻ.പി രാജൻ സ്വാഗതവും, ജോ: സെക്രട്ടറി എം.കെ ബിജു നന്ദിയും പറഞ്ഞു.


ചിത്രവിവരണം: പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് .കെ.കെ മണിലാൽ ഉദ്ഘാടനം ചെയ്യുന്ന


ജനറൽ ബോഡി യോഗവും ആദരസമർപ്പണവും നടത്തി.

മാഹി: ഗവ. ഹോസ്പിറ്റൽ എംപ്ലോയിസ് അസോസിയേഷൻ്റെ മുപ്പത്തിയാറാമത് ജനറൽ ബോഡി യോഗവും ആദരസമർപ്പണവും നടത്തി.

മാഹി എം.എൽ.എ. രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. 

മുൻ ആരോഗ്യമന്ത്രി ഇ വത്സരാജ് മുഖ്യാതിഥിയായി.

 അസോസിയേഷൻ പ്രസിണ്ടൻ്റ് സി എച്ച് വസന്ത അധ്യക്ഷത വഹിച്ചു.

മാഹി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ ഡോ എ പി ഇസാഖ് മുഖ്യഭാഷണം നടത്തി.

കെ.രാധകൃഷ്ണൻ, കെ. മോഹനൻ, കെ. ഹരീന്ദ്രൻ, കെ. ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

 സർവ്വീസിൽ നിന്നും വിരമച്ചവരെ ചടങ്ങിൽ വച്ച് ആദരിച്ചു.  

കെ.എം പവിത്രൻ സ്വാഗതവും , എൻ മോഹനൻ നന്ദിയും പറഞ്ഞു.

ബി. ദീപ , സുന്ദരൻ കെ ,ഭരതൻ കെ ,ബിജിത് കെ എന്നിവർ നേതൃത്വം നൽകി.

ആശുപത്രിയിലെ മുഴുവൻ ഒഴിവുകളും നികത്തുക. എൻഎച്ച്എം. ജീവനക്കർക്ക് തുല്യ വേതനം നൽകുക, ജോലി സ്ഥിരത ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിച്ചു.

പുതിയ ഭാരവാഹികളായിപ്രസിണ്ടൻ്റ് കെ കവിത വളവിൽ

വൈസ്പ്രസിണ്ടൻ്റുമാർ എൻ. മോഹനൻ, സുസിസ്റ്റീഫൻ, 

ജനറൽ സെക്രട്ടറി കെ.മുബാസ് ജോയിൻ്റസെക്രട്ടറിമാർ 

എ സുബി ശിൽപ ട്രഷർ പി.പി. സിസൺ എന്നിവരെ തിരഞ്ഞെടുത്തു

whatsapp-image-2025-04-05-at-22.49.21_a5e43048

വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.

വടകര: ചോമ്പാല്‍ നോര്‍ത്ത് എല്‍പി സ്‌കൂള്‍ 122ാം വാര്‍ഷികാഘോഷവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനധ്യാപിക സരളയ്ക്കുള്ള യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. അഴിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം പ്രമോദ് മാട്ടാണ്ടി അധ്യക്ഷനായി.


എ എം ലിഷ റിപ്പോര്‍ട്ട് അവതരണം നടത്തി. . വാര്‍ഡ് അംഗം കവിത അനില്‍കുമാര്‍, സുജിത്ത് പുതിയോട്ടില്‍ , ഉനൈസ് മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപിക സരള ടീച്ചര്‍ മറുപടി പ്രസംഗം നടത്തി. സക്കീന ടീച്ചര്‍ സ്വാഗതവും പി ടി എ പ്രസിഡണ്ട് സയന നന്ദിയും പറഞ്ഞു. പ്രീപ്രൈമറി കുട്ടികള്‍ക്കുള്ള എന്‌ഡോവ്‌മെന്റ് വിതരണവും ചടങ്ങില്‍ നടന്നു. രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും കലാപരിപാടികളും അരങ്ങേറി

ഒന്നാം ക്ലാസിൽ സീറ്റ് ഒഴിവ്

മയ്യഴി: പി.എം. ശ്രീ കേന്ദ്രീയ വിദ്യാലയ മാഹിയിൽ ഒന്നാം ക്ലാസിലേക് പട്ടികവർഗ്ഗ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.താല്പര്യമുള്ള ഈ വിഭാഗത്തിലുള്ള രക്ഷിതാക്കൾ 14 ന് മുമ്പ് വിദ്യാലയ ഓഫീസുമായി ബന്ധപ്പെടണം.


whatsapp-image-2025-04-05-at-23.02.01_1f354eb4

വാർഷിക സമ്മേളനവും, ആദരവും

മാഹി: ഗവ. ഹോസ്പിറ്റൽ എംപ്ലോയിസ് അസോസിയേഷൻ്റെ മുപ്പത്തിയാറാമത് ജനറൽ ബോഡി യോഗവും ആദര

സമർപ്പണവും നടത്തി. അസോസിയേഷൻ പ്രസിണ്ടൻ്റ് സി എച്ച് വസന്തയുടെ അധ്യക്ഷതയിൽ മാഹി എം.എൽ.എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.

മുൻ ആരോഗ്യമന്ത്രി ഇ വത്സരാജ് മുഖ്യ അഥിതിയായി. മാഹി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ ഡോ എ പി ഇസാഖ് മുഖ്യഭാഷണം നടത്തി. സർവ്വീസിൽ നിന്നും വിരമച്ചവരെ ചടങ്ങിൽ വച്ച് ആദരിച്ചു. കെ.രാധകൃഷ്ണൻ, കെ. മോഹനൻ, കെ. ഹരീന്ദ്രൻ, കെ. ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. കെ.എം പവിത്രൻ സ്വാഗത വും , എൻ മോഹനൻ നന്ദിയും രേഖപ്പെടുത്തി.

ബി. ദീപ , സുന്ദരൻ കെ ,ഭരതൻ കെ ,ബിജിത് കെ നേതൃത്വം നൽകി.

ആശുപത്രിയിലെ മുഴുവൻ ഒഴിവുകളും നികത്തുക.

എൻഎച്ച്എം. ജീവനക്കർക്ക് തുല്യ വേതനം നൽകുക, ജോലി സ്ഥിരത ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിച്ചു.

 പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.  

പ്രസിഡണ്ടായി കെ. കവിതയേയും

വൈസ്പ്രസിണ്ടൻ്റുമാരായിഎൻ. മോഹനൻ, സുസിസ്റ്റീഫൻ, 

ജനറൽ സെക്രട്ടറിയായി കെ.മുബാസ് . 

ജോയിൻ്റസെക്രട്ടറിമാരായിഎ സുബി ,ശിൽപ 

 ട്രഷററായിപി.പി. സിസൺ എന്നിവരെ തെരഞ്ഞെടുത്തു.


ചിത്രവിവരണം: രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു


pandafooda
vathubharathi
SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW