
പൊലീസ് ട്രാഫിക്
ബൂത്ത് തുറന്നു
മാഹി ..ഈസ്റ്റ് പള്ളൂർ ബൈപ്പാസ് സിഗ്നലിന് സമീപം മാഹി എക്സൽ പബ്ലിക് സ്കൂൾ നിർമ്മിച്ചു നൽകിയ ട്രാഫിക് ബൂത്ത് മാഹി പൊലീസ് സൂപ്രണ്ട് ജി ശരവണൻ ഉദ്ഘാടനം ചെയ്തു
ബൂത്തിൻ്റെ താക്കോൽ എക്സൽപബ്ലിക്സ്കൂൾട്രസ്റ്റിഡോ:പി രവീന്ദ്രൻ എസ്പിക്ക് കൈമാറി. മാഹി സർക്കിൾ ഇൻസ്പെക്ടർ പി എ അനിൽകുമാർ, മാഹി എസ് ഐ അജയകുമാർ ,പള്ളൂർ എസ് ഐ റെനിൽകുമാർ , ട്രാഫിക് എസ്.ഐ മാരായ പ്രസാദ്, ഉമേഷ് ബാബു, ബിജോയ്, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ പ്രദീപൻ,എക്സൽ പബ്ലിക് സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി പി വിനോദൻ എന്നിവർ പങ്കെടുത്തു
ചിത്രവിവരണം: ഈസ്റ്റ് പള്ളൂരിലെ ട്രാഫിക് ബൂത്ത് മാഹി പൊലീസ് സൂപ്രണ്ട് ജി ശരവണൻ ഉദ്ഘാടനം ചെയ്യുന്നു


ഇ.വത്സരാജിൻ്റെ പിറന്നാൾ
നാടിന് ആഘോഷമായി
മാഹി: പുതുച്ചേരിയിലെ മുൻ ആഭ്യന്തര മന്ത്രിയും, കാൽനൂറ്റാണ്ടുകാലം മയ്യഴി എം എൽ എ യും പി.സി.സി ഉപാദ്ധ്യക്ഷനുമായ ഇ.വത്സരാജിൻ്റെ എഴുപത്തിയൊന്നാം പിറന്നാൾ സംസ്ഥാന വ്യാപകമായി ആഘോഷിച്ചു.
പുതുച്ചേരിയിൽ മണക്കുള വിനായക ക്ഷേത്രത്തിൽ പാർടി പ്രവർത്തകർ തങ്കത്തേര് വഴിപാട് നടത്തി. പി.സി.സി.അദ്ധ്യക്ഷൻ വി. വൈദ്യലിംഗം എം.പി, മുൻ മുഖ്യമന്ത്രി വി.നാരായണസ്വാമി, വൈദ്യനാഥൻ എം എൽ എ ', മുൻ മന്ത്രി എം.കന്തസ്വാമി,
കോൺഗ്രസ്സ് നേതാക്കളായ ദേവദാസ് ,ആർ.ഇ.ശേഖർ തുടങ്ങിയവരുടെ നേതൃത്വത്തിൽ അനാഥാലയങ്ങളിൽ ഭക്ഷണവും, തെരുവിൻ്റെ മക്കൾക്ക് പുതപ്പുകളും വിതരണം ചെയ്തു.
മാഹിയിൽഇന്നലെകാലത്ത്11മണിക്ക്പാർടിനേതാക്കളും,പ്രവർത്തകരും, വിവിധ സഹകരണ സംഘങ്ങളിലെ ജീവനക്കാരും വത്സരാജിൻ്റെ വസതിയിലെത്തി പിറന്നാൾ കേക്ക് മുറിച്ചു.രമേശ് പറമ്പത്ത് എംഎൽഎ, ബ്ലോക്ക് പ്രസിഡണ്ട് കെ.മോഹനൻ, നേതാക്കളായ
പ്രമുഖ സഹകാരികളായ സജിത് നാരായണൻ,
പായറ്റ അരവിന്ദൻ ,പി .പി .ആശാലത ,നളിനി ചാത്തു, പി.ടി.സി ശോഭ തുടങ്ങിയവർ ആശംസകളർപ്പിക്കാനെത്തിയിരുന്നു.
ചിത്രവിവരണം: പി.സി.സി.അദ്ധ്യക്ഷൻ വി. വൈദ്യലിംഗം എം.പി, മുൻ മുഖ്യമന്ത്രി വി.നാരായണസ്വാമി എന്നിവർ പുതുച്ചേരിയിൽ ഇ.വത്സരാജിൻ്റെ പിറന്നാൾ ദിനത്തിൽ തങ്കത്തേര് വലിച്ച് വഴിപാട് നടത്തുന്നു.

ചിത്രരചനാ മത്സരം നടത്തുന്നു
ന്യൂ മാഹി: കവിയൂർ രാജൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ 41-ാം വാർഷികത്തിൻ്റെ ഭാഗമായി ചിത്രരചനാ മത്സരം പ്രശസ്ത ചിത്രകാരൻ അനിരുദ്ധൻ എട്ടു വീട്ടിൽ ഉദ്ഘാടനം ചെയ്യും.
ഏപ്രിൽ6 ന് കാലത്ത് 10 മണിക്ക് ചിത്രരചന മത്സ രങ്ങൾ നടക്കും. എൽ.കെ.ജി,.യു കെ ജി എൽ പി യു.പി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ് മത്സരം
പങ്കെടുക്കുന്നവർ ബസപ്പെടുക. 9061991574, 8606896977
പൊന്ന്യം ഗുരു ചരണാലയം
ശതാബ്ദി ആഘോഷം തുടങ്ങി
തലശ്ശേരി:പൊന്ന്യം ഗുരുചരണാലയം മഠത്തിന്റെ ശതാബ്ദി ആഘോഷം ശിവഗിരി മഠത്തിലെ ശ്രീമദ് അദ്വൈതാനന്ദതീർത്ഥ സ്വാമികൾ ഉദ്ഘാടനം ചെയ്തു. ടി.വി. വസുമിത്രൻ എഞ്ചിനീയർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി.കെ.രവീന്ദ്രൻ, വി.പി. സ്മിത ലേഖ, കെ.ശശിധരൻ, ഭാസ്ക്കരൻ കൂരാറത്ത്, പി.കെ.ജയരാജൻ, എ.എം. ജയേന്ദ്രൻ എന്നിവർ സംസാരിച്ചു.
ചിത്രവിവരണം: ശിവഗിരി മഠത്തിലെ ശ്രീമദ് അദ്വൈതാനന്ദതീർത്ഥ സ്വാമികൾ ഉദ്ഘാടനം ചെയ്യുന്നു
ഇന്നത്തെ പരിപാടി
പൊന്ന്യം വെസ്റ്റ് ഗുരു ചരണാലയം. ശതാബ്ദി ആഘോഷം സമാപന സമ്മേളനം ഉദ്ഘാടനം: ശ്രീ നാരായണ ധർമ്മസംഘം ജനറൽ സെക്രട്ടരി ശ്രീമദ്.ശുഭാംഗാനന്ദ സ്വാമികൾ: ഷാഫി പറമ്പിൽ എം.പി., പി.കെ.കൃഷ്ണദാസ് വൈ : 5 മണി
ജാനു തമാശകൾ മെഗാഷോ 8.30.
തലശ്ശേരി മാരിയമ്മൻ കോവിൽ ഗുരുതി കുളി
അന്നദാനം
ഉച്ചക്ക് 3 മണി കൊടിയിറക്കൽ' കരിമരുന്ന് പ്രയോഗം

യാത്രയയപ്പ് സമ്മേളനം
തലശ്ശേരി :നോർത്ത് ഹെഡ്മാസ്റ്റേഴ്സ് ഫോറം യാത്രയയപ്പ് സമ്മേളനം :കതിരൂർ ബാങ്ക് ഹാളിൽ നടന്നു.സൈക്കോ തെറാപ്പിസ്റ്റ് കൗൺസലർ എ.വി.രത്നകുമാർ ഉദ്ഘാടനം ചെയ്തു.തലശ്ശേരി നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.എ.ബാബുരാജ് അധ്യക്ഷത വഹിച്ചു. ഡയറ്റ് ഫാക്കൽറ്റി ഡോ:അനുപമ ബാലകൃഷ്ണൻ വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാര സമർപ്പണം നടത്തി.കെ.ഷീജിത്ത്, ബിപിസി കെ.കെ.ചന്ദ്രമോഹൻ, ശ്രീജിത്ത് ചോയൻ, സി.ജലചന്ദ്രൻ മാസ്റ്റർ, കെ.ദിവാകരൻ മാസ്റ്റർ സംസാരിച്ചു.
ചിത്രവിവരണം:സൈക്കോ തെറാപ്പിസ്റ്റ് എ.വി.രത്നകുമാർ ഉദ്ഘാടനം ചെയ്യുന്നു

പി.ഓമന നിര്യാതയായി
മാഹി പള്ളൂർ കോയ്യോട്ട് തെരു പുത്തനമ്പലത്തിന് സമീപം ഗോകുലിൽ പി ഓമന (87) നിര്യാതയായി. ഭർത്താവ്: പരേതനായ കല്ലിൽത്താഴ ചന്തുച്ചാൻ കണ്ടിയിൽ രാമൻ നായർ. മകൾ രാധ(മണി). മരുമകൻ എം എ ഗോപാലൻ (ബാബു).
താത്ക്കാലിക നിയമനം നടത്തുന്നു
തലശ്ശേരി: ഗവ:ജനറൽ ആശുപത്രിയിൽ ദിവസവേതന താൽക്കാലിക കരാർ അടിസ്ഥാനത്തിൽ എ.സി.ടെക്നീഷ്യൻ, ലാബ് ടെക്നീഷ്യൻ പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്നു. ഏപ്രിൽ 7ന് കാലത്ത് 10 നും 11 മണിക്കുമിടയിൽ വാക്ക് ഇൻ ഇൻ്റർവ്യു നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു

ദുബായിൽ നിര്യാതനായി:
ന്യൂമാഹി:പെരിങ്ങാടികല്ലിലാണ്ടി ജുമാ മസ്ജിദിന്റെ സമീപമുള്ള "നഫീസത്ത്" ൽ മുമ്പ് താമസിച്ച സി. കെ. കെ. എന്ന് ചുരുക്ക പേരിൽ അറിയപ്പെടുന്ന വ്യവസായ പ്രമുഖൻ ചടയൻ കുന്നുമ്മൽ സി. കെ. കുഞ്ഞി മൊയ്തു ഹാജി (80) ദുബായിൽ നിര്യാതനായി.
ഇപ്പോൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുളള "മധുരിമ" എന്ന വസതിയിലാണ് താമസം.
എറണാകുളത്തെ കൊളംബോ ഹോട്ടൽ, ഷാസിയ ഹോട്ടൽ, ദുബായിലെ ഈറ്റ് ആൻറ്റ് ഡ്രിങ്ക് എന്നീ സ്ഥാപനങ്ങളുടെ പാർട്ട്ണറും, റെയിൽവേയിൽ നിരവധി ഫുഡ് സ്റ്റാളുകളുടെ ലൈസൻസിയും കൂടിയാണ്.

പരേതരായ ഉപ്പാലക്കണ്ടി അബ്ദുല്ല ഹാജിയുടേയും ചടയൻ കുന്നുമ്മൽ നഫീസ്സ ഹജ്ജുമ്മയുടേയും മകനാണ്.
ഭാര്യ: കേളോത്ത് പാത്തൂട്ടി (അഴീക്കൽ, ന്യൂമാഹി).
മക്കൾ: വഹീദ (കോമ്പാറ - എറണാകുളം), സുനിത (പുല്ലേപ്പടി - എറണാകുളം),യസീത (ഓസ്ട്രേലിയ), മുഹമ്മദ് ഇസ്മീർ (ദുബായ്).
മരുമക്കൾ: പരേതനായ മുഹമ്മദ് ഷാഫി (എറണാകുളം), സുജാ റഹ്മാൻ (എറണാകുളം), അനിൽ ഹാഷിം (ആലുവ - ഓസ്ട്രേലിയ),
ഹന (ദുബായ്).
സഹോദരങ്ങൾ: സി. കെ. അബൂബക്കർ ഹാജി, സി. കെ. കുഞ്ഞഹമ്മദ് ഹാജി.
ഖബറടക്കം ദുബായിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു
വ്യാജ പാസ് അടിച്ചവരെ അറസ്റ്റ് ചെയ്തു
മാഹി:മാഹി സ്പോർട്സ് ക്ലബ്ബിന്റെആഭിമുഖ്യത്തിൽ മാഹിയിൽ സംഘടിപ്പിച്ച 41 ആമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റിനോടനുഭന്ധിച്ച് വ്യാജ പ്രവേശന പാസ് നിർമ്മിക്കുകയും, വില്പനചെയുകയും, ഉപയോഗിക്കുകയും ചെയ്ത പരാതിയിൽ അഴിയൂർ സ്വദേശികളായ അൻഫീർ. ടി (36), പി.സലിം. , (56), നിർഷാദ് എന്ന ഇച്ചു(35) എന്നിവരെ മാഹി എസ്.ഐ. കെ.സി. അജയകുമാർ അറസ്റ്റ് ചെയ്തു. മാഹി കോടതി ഇവരെ റിമാണ്ട് ചെയ്തു
നടൻ രവി കുമാറിന്റെ നിര്യാണത്തിൽ സ്പീക്കർ
അനുശോചിച്ചു
തലശ്ശേരി:നടൻ രവി കുമാറിന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എൻ ഷംസീർ അനുശോചിച്ചു.
ഒരുകാലത്ത് മലയാള സിനിമയിൽ കത്തിൽ നിന്നിരുന്ന നായകനായിരുന്ന രവി കുമാർ, അവതരിപ്പിച്ച പല കഥാപാത്രങ്ങളും ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണെന്ന് സ്പീക്കർ അനുസ്മരിച്ചു.
1967 ൽ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത 'അമ്മ' എന്ന ചിത്രമാണ് രവികുമാറിനെ സിനിമയിൽ ശ്രദ്ധേയനാക്കിയത്. ലിസ, അവളുടെ രാവുകൾ, അങ്ങാടി, സർപ്പം, തീക്കടൽ, അനുപല്ലവി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. സി.ബി.ഐ. അഞ്ചാണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം
അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളുടെയും സിനിമ പ്രേമികളുടെയും ദുഃഖത്തിൽ സ്പീക്കറും പങ്കുചേർന്നു.
കൺസ്ട്രക്ഷൻ വർക്കേഴ്സ് നിയമനത്തിന് പ്രാദേശിക സംവരണം നൽകണം :രമേശ് പറമ്പത്ത് എംഎൽഎ
മാഹി :പുതുച്ചേരി സംസ്ഥാനത്തെ ഇലക്ട്രിസിറ്റി ഡിപ്പാർട്മെന്റിലേക്ക് കൺസ്ട്രക്ഷൻ ഹെൽപ്‌ഴ്സിനെ നിയമിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിൽ, പ്രാദേശിക സംവരണം ഏർപ്പെടുത്തണമെന്ന് മാഹി എം. എൽ. എ രമേശ് പറമ്പത്ത് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കലാകാലങ്ങളിൽ ഈ തസ്തികയിലേക്കുള്ള നിയമനത്തിൽ പ്രാദേശിക സംവരണം നൽകാറുണ്ട്. എന്നാൽ ഇപ്പോൾ പുറപ്പെടുവിച്ച വിജ്ഞാനപനത്തിൽ പ്രാദേശിക സംവരണം നൽകിയതായി കാണുന്നില്ലെന്ന് എം എൽ എ ചൂണ്ടിക്കാട്ടി. പൊതുജനങ്ങളുമായി അടുത്ത ബന്ധപെടുന്ന വകുപ്പ് എന്നനിലയിൽ ഭാഷ ഒരു മുഖ്യഘടകമായ തിനാൽ പ്രാദേശിക സംവരണം അത്യാവശ്യമാണെന്ന് എം എൽ. എ വ്യക്തമാക്കി.
സ്റ്റേഷനിൽ വനിത പൊലീസുകാരിക്ക് വെടിയേറ്റു.പൊലീസുകാരന് സസ്പൻഷൻ
തലശ്ശേരി: തലശ്ശേരി പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുണ്ടായിരുന്ന പൊലീസുകാരൻ്റെ സർവീസ് റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി വനിതാ പൊലീസുകാരിക്ക് പരിക്ക്.
ഇക്കഴിഞ്ഞ ഒന്നാം തിയ്യതിയാണ് സംഭവം.പരിക്കേറ്റ പെരുന്താറ്റിൽ എളേടത്ത് മുക്കിലെ രജിഷ (33)യെ കാലിന് പരിക്കുകളോടെ കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബന്ധപ്പെട്ട പൊലീസുകാരനെ അന്വേഷണ വിധേയമായി സസ്പൻ്റ് ചെയ്തിട്ടുണ്ട്. സംഭവം പൊലീസ് ഗോപ്യമായി വെക്കുകയായിരുന്നു.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group