പി.എ അനിൽ കുമാർ മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ

പി.എ അനിൽ കുമാർ മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ
പി.എ അനിൽ കുമാർ മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ
Share  
2025 Apr 04, 01:02 AM
NISHANTH
kodakkad rachana
man
pendulam

പി.എ അനിൽ കുമാർ മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ


മാഹി: മാഹി പൊലീസ് സർക്കിൾ ഇൻസ്പെക്ടറായി പി.എ അനിൽ കുമാർ ചുമതലയേറ്റു. 

കേരള പൊലീസ് അക്കാദമിയിൽ രണ്ടാമത്തെ ബാച്ചിൽ പരിശീലനം നേടിയ ഇദ്ദേഹം ഹൈദരാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ശാസ്ത്രീയ കുറ്റാന്വേഷണസംബന്ധമായ കോഴ്സിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിയിട്ടുണ്ട്. 

പുതുച്ചേരി സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്യവെ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ പ്രഗൽഭനായ കുറ്റാന്വേഷണ ഉദ്യോഗന്ഥൻ കൂടിയാണ്. പുതുച്ചേരി ഐ.ജിയുടെ സെക്രട്ടറിയായും സേവന മനുഷ്ഠിച്ചിട്ടുണ്ട്. 

മാഹി ചാലക്കര സ്വദേശിയായ അനിൽ കുമാർ മാഹി മുൻ എസ്.ഐ പരേതനായ പി. ബാലൻ്റെ മകനാണ്.

whatsapp-image-2025-04-03-at-23.46.24_c4ad91c1

ഫ്ലെവേഴ്സ് ഫിയസ്റ്റ: ഭക്ഷ്യമേള

ബ്രോഷർ പ്രകാശനം ചെയ്തു


മാഹി : സബർമതി ഇന്നോവേഷൻ ആൻ്റ് റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഫ്ലെവേഴ്സ് ഫിയസ്റ്റ ഭക്ഷ്യമേളയുടെ ബ്രോഷർ പ്രകാശനം ചെയ്തു. മാഹി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് സംസ്ഥാന തല ബിരിയാണി പാചകമത്സര വിജിയി മറിയം ജാഫർ ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു.

സംഘാടക സമിതി ചെയർമാൻ പി.സി.ദിവാനന്ദൻ അധ്യക്ഷനായി. പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ വത്സരാജ് കൊച്ചിൻ ബേക്കേഴ്സ്, ഇൻഡസ് മോട്ടോഴ്സ് എന്നിവർക്ക് നൽകി സ്റ്റാൾ വിൽപ്പന ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജനറൽ കൺവീനർ ഡോ. വി കെ വിജയൻ, ശ്രീജേഷ് പള്ളൂർ സംസാരിച്ചു


ചിത്രവിവരണം: മുൻ മന്ത്രി ഇ. വത്സരാജ് ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-04-03-at-23.47.06_e6b4e6f8

പൂരോത്സവത്തിന് കൊടിയേറി


ന്യൂമാഹി: അഴീക്കൽ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന് വ്യാഴാഴ്ച വൈകുന്നേരം കൊടിയേറി. മേൽശാന്തി നീലകണ്ഠൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. പഴയകത്ത് തറവാട്ടിൽ നിന്നും ക്ഷേത്ര പ്രദക്ഷിണത്തോട് കൂടി തിരുവാഭരണ എഴുന്നള്ളത്ത് നടന്നു. ചെണ്ടമേളവും ദേവീ ഗാനവും നൃത്തവും കോൽക്കളിയുമുണ്ടായി.

11 വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം ചെണ്ടമേളം, ഏഴിന് ദേവീ ഗാനവും നൃത്തവും എന്നിവ നടക്കും. എട്ടിന് രാത്രി എട്ടിന് വിവിധ കലാപരിപാടികൾ, ഒമ്പതിന് ഉച്ചക്ക് അന്നദാനം, രാത്രി 7.30 ന് ഗാനമേള, 10 ന് രാത്രി 12 ന് താലപ്പൊലി എഴുന്നള്ളത്ത്, തുടർന്ന് കരിമരുന്ന് പ്രയോഗം, 11 ന് രാത്രി എട്ടിന് കോൽക്കളി, പത്തിന് ഉത്സവത്തിന് കൊടിയിറക്കം.


whatsapp-image-2025-04-03-at-23.47.22_99ab730e

വനജ നിര്യാതയായി

മാഹി:ചാലക്കര കൗസ്തുഭത്തിൽ കമ്മേട്ടിൽ വനജ (73) നിര്യാതയായി ഭർത്താവ് പരേതനായ വിശ്വനാഥൻ മക്കൾ : രശ്മി ,രഞ്ജിത്ത് (പി.ഡബ്ല്യു.ഡി.മാഹി),രജീഷ് മരുമക്കൾ: ബാബു ,സ്‌നുപ, ശില്പ സഹോദരങ്ങൾ ജനാർദ്ധനൻ, ലീല ,വിജയൻ, സുരേന്ദ്രൻ, അശോകൻ, സാവിത്രി, ശിവദാസൻ, പരേതനായ ശ്രീനിവാസൻ സംസ്ക്കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ട് വളപ്പിൽ

സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ്


തലശ്ശേരി:കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ 6 വയസ്സിന് മുകളിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സമ്മർ ക്രിക്കറ്റ് കോച്ചിങ്ങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. കേരളത്തിലെ പ്രമുഖ പരിശീലകരും രഞ്ജി താരങ്ങളും നേതൃത്വം കൊടുക്കുന്ന ക്യാമ്പ് തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് ഏപ്രിൽ 8 ന് ആരംഭിക്കും.വളർന്നു വരുന്ന താരങ്ങൾക്ക് ക്രിക്കറ്റ് പരിശീലനത്തിന് പുറമേ ക്രിക്കറ്റ് നിയമങ്ങൾ,ഫിസിക്കൽ ഫിറ്റ്നസ്,പേർസണാലിറ്റി ഡെവലപ്പ്മെന്റ് എന്നിവക്ക് കൂടി പ്രാധാന്യം നൽകിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.കഴിഞ്ഞ വർഷങ്ങളിലെ പോലെ തന്നെ പെൺകുട്ടികളുടെ ക്രിക്കറ്റിന് ഊന്നൽ കൊടുത്തു കൊണ്ട് , അവരെ കൂടി ഉൾപ്പെടുത്തിയാണ് ഇത്തവണയും സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്നത്. 

ഇന്ത്യൻ എ ടീംഫീൽഡിങ്ങ് കോച്ച് ഒ.വി.മസർ മൊയ്തു,കേരള അണ്ടർ 19ഗേൾസ്ടീം സഹപരിശീലകൻ ഡിജുദാസ്,കേരള ടീം സ്ട്രെങ്ങ്ത്ത് ആൻഡ് കൺഡീഷനിങ്ങ് കോച്ച് എ.കെ രാഹുൽ ദാസ് എന്നിവർ നേതൃത്വം കൊടുക്കുന്ന ഈ വർഷത്തെ സമ്മർ ക്യാമ്പിൽ ആവേശം പകരുവാനും യുവതലമുറകളെ പരിശീലിപ്പിക്കുന്നതിനും വേണ്ടി കേരളത്തിന് വേണ്ടി പാഡണിഞ്ഞ പ്രമുഖരഞ്ജിതാരങ്ങളുടെയും സാന്നിദ്ധ്യം ഉണ്ടാകുമെന്നതാണ് പ്രത്യേകത. സമ്മർ ക്യാമ്പിലേയ്ക്ക് ജില്ലയിലെ മുഴുവൻബാലതാരങ്ങളെയും പ്രതീക്ഷിക്കുകയാണ് കണ്ണൂർജില്ലാ ക്രിക്കറ്റ് അസോസിയേഷൻ.പങ്കെടുക്കുവാൻ താൽപ്പര്യമുള്ള കുട്ടികൾ ഏപ്രിൽ 8 ന് മുൻപായിജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഫോൺ: 9605004563


capture

പായറ്റ അരവിന്ദൻ

പ്രസിഡണ്ട്


മാഹി: മാഹി അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡണ്ടായി പ്രമുഖ സഹകാരി പായറ്റ അരവിന്ദനെ തെരഞ്ഞെടുത്തു.കെ.വി.പ്രകാശനെ വൈ. പ്രസിഡണ്ടായും തെരഞ്ഞെടുത്തു. ഡയറക്ടർമാരായി പി.വി.സഞ്ജീവ്, ജിതേഷ് വാഴയിൽ കെ.ഷരീദ്, ഷാജു കാനത്തിൽ എന്നിവരേയും, ചെയർമാനായി കെ.മോഹനന്നേയും തെരഞ്ഞെടുത്തു.


popup

സ്റ്റാർസ് സ്ട്രീം പ്രൊജക്ട് അവതരണവും ശില്പശാലയും നടത്തി


തലശ്ശേരി:സമഗ്ര ശിക്ഷാ കേരളം കണ്ണൂർ തലശ്ശേരി നോർത്ത് ബിആർസിയുടെ നേതൃത്വത്തിൽ സ്റ്റാർസ് സ്ട്രീം പ്രൊജക്ട് അവതരണവും ശില്പശാലയും സംഘടിപ്പിച്ചു.ബി ആർ സി ഹാളിൽ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ടി.ഫർസാന ഉദ്ഘാടനം ചെയ്തു.കതിരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സനില.പി.രാജ് അധ്യക്ഷത വഹിച്ചു.ഡി പി ഒ.എസ് എസ് കെ ഡോ:പി.കെ.സബിത്ത് പദ്ധതി വിശദീകരണം നടത്തി.ഡയറ്റ് ഫാക്കൽറ്റി ഡോ:അനുപമ ബാലകൃഷ്ണൻ,കെ.പി. പ്രദീപ് കുമാർ,ബിപിസി കെ.കെ.ചന്ദ്രമോഹൻ, എം.കെ.ഷാദിഷ്, സി.ജലചന്ദ്രൻ ,എ ഇ ഒ കെ.എ.ബാബുരാജ് എന്നിവർ സംസാരിച്ചു. കുട്ടികൾ കണ്ടെത്തിയ പ്രൊജക്ടുകൾ നാടിന് സമർപ്പണവും പങ്കെടുത്ത കുട്ടികൾക്ക് അനുമോദനവും ചടങ്ങിൻ്റെ ഭാഗമായി നടന്നു.നിത്യജീവിതത്തിൽ കളരിയുടെ പ്രസക്തി കതിരൂരിനെ ആസ്പദമാക്കി ഒരു പഠനം,വടക്കുമ്പാടിൻ്റെ ആവാസ വ്യവസ്ഥയ്ക്കും കൃഷിക്കും ഭീഷണിയാവുന്ന അധിനിവേശ സസ്യങ്ങളും തദ്ദേശീയ ജീവജാലങ്ങൾ നേരിടുന്ന വെല്ലുവിളികളും,പുല്ല്യോട് പ്രദേശത്തെ അന്യമാകുന്ന നാട്ടുമാവിൻ വൈവിധ്യം എന്നീ മൂന്ന് പ്രൊജക്ടുകളുടെ അവതരണവും റിപ്പോർട്ട് ജനപ്രതിനിധികൾക്ക് കൈമാറലുമാണ് ബിആർസി ഹാളിൽ വെച്ച് നടന്നത്.


ചിത്രവിവരണം:കെ.ടി.ഫർസാന ഉദ്ഘാടനം ചെയ്യുന്നു


കവിയൂർ ശ്രീ നാരായണ മഠം 50-ാം വാർഷികം തുടങ്ങി


ന്യൂ മാഹി: കവിയൂർ ശ്രീ നാരായണ മഠം 50-ാം വാർഷിക ആഘോഷം തുടങ്ങി' ഇന്നലെ ഗുരുപൂജയെ തുടർന്ന് താലപ്പൊലി നടന്നു..

 സാംസ്കാരിക സമ്മേളനം ജ്ഞാനോദയം പ്രസിഡണ്ട് അഡ്വ കെ സത്യൻ ഉദ്ഘാടനം ചെയ്തു.

അഡ്വ. പി.കെ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു..

 സംഗീത നിശയുമുണ്ടായി. 

 4 നു വൈകുന്നരം

ഗുരുപൂജ ചടങ്ങിനു ശേഷം സംഘടിപ്പിക്കുന്ന 'അനുമോദനം - ആദരായനം' പരിപാടി പ്രഭാഷകനും പിന്നണി ഗായകനുമായ എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ അധ്യക്ഷത വഹിക്കും.

വേൾഡ് കരാട്ടെ കോച്ചായി അംഗീകാരം നേടിയ സെൻസായി വിനോദു കുമാർ, കരാട്ടെ പരിശീലകൻ സെൻസായി സനൽകുമാർ,

നർത്തകി ഷീജാ ശിവദാസ് മഠത്തിൻ്റെ താന്ത്രിക പ്രമുഖൻ പി.കെ. ബാലകൃഷ്ണൻ ശാന്തി എന്നിവരെ ആദരിക്കും.

തലശ്ശേരി അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പി.പി. പ്രദീപൻ ലഹരി വിരുദ്ധ ക്ലാസ്സ് നയിക്കും.

തുടർന്ന് വിദ്യാർഥികളുടെ കരാട്ടെ പ്രദർശനം, തിരുവാതിര , കോൽക്കളി ഒപ്പന തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും.

ആഘോഷത്തിൻ്റെ മൂന്നാം ദിവസം ഉച്ചക്ക് പ്രസാദ സദ്യയും വൈകുന്നരം 7 മണിക്ക് നൃത്ത സന്ധ്യയും ഉണ്ടാകും.


whatsapp-image-2025-04-03-at-23.48.26_b9b58ca0_1743709533

കേളി -2025 ആഘോഷിച്ചു.


തലശ്ശേരി: വടക്കുമ്പാട് നോർത്ത് ജൂനിയർ ബേസിക്ക് സ്കൂൾ കുറുപ്പാടി നൂറ്റി ഇരുപത്തിയഞ്ചാം വാർഷികം കേളി - 2025 ആഘോഷിച്ചു.കവിയും നോവലിസ്റ്റുമായ സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു.പി.പി.പവിത്രൻ അധ്യക്ഷത വഹിച്ചു.സി. ബീന റിപ്പോർട്ട് അവതരിപ്പിച്ചു.സ്കൂൾ പ്രധാനാധ്യാപിക എം.സിൽന,ഡോ:കെ. ശ്രീജിത്ത്,കെ.എ.ജഗദീഷ് ബാബു,എം.കെ.മുഹ്സിന ,കെ.വി.ഗിൽന എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം പി.പി.ഷീന സമ്മാന വിതരണം നടത്തി.ചടങ്ങിൽ വെച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കുള്ള അനുമോദനവും പഠനത്തിൽ മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെൻറ് വിതരണവും ചെയ്തു.തുടർന്ന് നൂപുരനടനം സ്കൂൾ വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിസ്മയ നടനവും കുട്ടികളുടെ നാടകവും അരങ്ങേറി.


ചിത്രവിവരണം: സോമൻ കടലൂർ ഉദ്ഘാടനം ചെയ്യുന്നു.


manna-new-poster

ടി.എം.ദാസൻനിര്യാതനായി

തലശ്ശേരി:കതിരൂർ തരുവണത്തെരുവിലെ

 ടി.എം ദാസൻ( 63) നിര്യാതനായി.

ഭാര്യ :ബേബി റീന(മോളി)

മക്കൾ :ആവണി, അർപ്പിത

സഹോദരങ്ങൾ: ടി.എം ശ്രീധരൻ, ടി.എം മോഹനൻ, ടി.എം ബാബു ,

ടി.എം ശശി, ടി.എം രജിത

അമ്മ: മാട്ടാങ്കോട്ട് മാധവി

അച്ഛൻ :പരേതനായ കൃഷ്ണൻ


whatsapp-image-2025-04-03-at-23.48.52_7d7c3649_1743709615

പരിമഠം ദുർഗ്ഗ ക്ഷേത്രത്തിൽ പൂരോത്സവത്തിന് കൊടിയേറ്റുന്നു


whatsapp-image-2025-04-03-at-23.50.03_24426f04

കെ രാമേശ്വരി  നിര്യാതയായി.


മാഹി: റെയിൽവേ സ്റ്റേഷൻ റോഡിൽ ആനവാതുക്കൽ ദേശത്ത് പരേതരായ കക്കാടൻ കൃഷ്ണൻ്റെയും കളത്തിൽ കൗസു @ മാധവിയുടേയും മകൾ കക്കാടൻ രാമേശ്വരി (82) നിര്യാതയായി.

 തലശ്ശേരി പുത്തലത്ത് ഹൗസിൽ പരേതനായ വിമുക്ത ഭടനും മുഴപ്പിലങ്ങാട് മുൻ എഫ്.സി.ഐ. ജീവനക്കാരനുമായിരുന്ന ഭാനുജനാണ് ഭർത്താവ്.

മയ്യഴി രാജീവ് ഗാന്ധി ഗവ. ഐടിഐ ഇൻസ്ട്രക്ടർ ശ്രീകുമാർ ഭാനു മകനും കോട്ടയം പൊയിലിലെ ശ്രീജാ ഭാനു മകളുമാണ്.

മാഹി അനഖ ആർഖിലെ കെ.കെ. ശ്രീജ., റിട്ടേർഡ് റവന്യൂ ആപ്പീസർ ,കണ്ണൂർ കോർപ്പറേഷനിലെ ഇ.കെ.പ്രദീപ് കുമാർ @ ബാബു എന്നിവർ മരുമക്കളാണ്.

പരേതരായ കക്കാടൻ പത്മനാഭൻ @ പപ്പൂട്ടി മാഷ്, കക്കാടൻ ഹരിഹരൻ സഹോദരങ്ങളും നടാലിലെ കെ. സാവിത്രി . മാഹിയിലെ കെ. ശിവഗംഗ . സഹോദരിമാരുമാണ്.

സംസ്കാരം ഏപ്രിൽ 4 ( വെള്ളി) കാലത്ത് 10 മണിക്ക് മയ്യഴി പൊതുവാതക സ്മശാനത്തിൽ.


whatsapp-image-2025-04-03-at-23.31.48_05ce5ddd

റുഖിയ നിര്യാതയായി 

 

മാഹി: ഈസ്റ്റ് പള്ളൂർ ഖുത്തുബി മസ്ജിദിന് സമീപമുള്ള ചുണ്ടേത്ത റമ്മൽ റുഖിയ (77).

പരേതരായ ചാലക്കര കൂലോത്ത് ഉസ്മാന്റെയും പെരിങ്ങാടിയിലെ കിഴക്കയിൽ സൈനബയുടേയും മകളാണ്.

ഭർത്താവ്: പരേതനായ ആലമുള്ളതിൽ അഹമ്മദ് മുസ്‌ലിയാർ(ഈസ്റ്റ് പള്ളൂർ).

മകൾ: അസ്മ.

മരുമകൻ: ഏരോത്ത് ഉമ്മർ കുട്ടി (പാനൂർ).

സഹോദരൻ: കിഴക്കയിൽ ബഷീർ (പെരിങ്ങാടി).

ഖബറടക്കം: വെള്ളിയാഴ്ച (04/04/2025) രാവിലെ 11 മണിക്ക് ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.


SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW
pen