സി.എച്ച്.സെൻറർ പ്രവർത്തകർക്ക് പെരുന്നാളിനും വിശ്രമമില്ല

സി.എച്ച്.സെൻറർ പ്രവർത്തകർക്ക് പെരുന്നാളിനും വിശ്രമമില്ല
സി.എച്ച്.സെൻറർ പ്രവർത്തകർക്ക് പെരുന്നാളിനും വിശ്രമമില്ല
Share  
2025 Mar 31, 11:13 PM
NISHANTH
kodakkad rachana
man
pendulam

സി.എച്ച്.സെൻറർ പ്രവർത്തകർക്ക് പെരുന്നാളിനും വിശ്രമമില്ല


മാഹി: പെരുന്നാൾ ദിനത്തിൽ മാഹി സി.എച്ച്.സെൻ്റർ പ്രവർത്തകർ മാഹി ഗവ: ആശുപത്രിയിലെ രോഗികൾ, കൂട്ടിരിപ്പുകാർ, നഗരശുചീകരണ തൊഴിലാളികൾ, തുടങ്ങിയവർക്ക് പെരുന്നാൾ ഭക്ഷണ വിതരണം നടത്തി.അഴിയൂർ മുതൽ പരിമഠം വരെ ദേശീയപാതയോരത്തെ തെരുവിൻ്റെ മക്കൾക്ക് ബിരിയാണി പായ്ക്കറ്റുകൾ വിതരണം ചെയ്തു.

മാഹി ഗവ: ജനറൽ ആശുപത്രി പരിസരത്ത് സി എച്ച്.സെൻ്റർ പ്രസിഡണ്ട് എ.വി.യൂസഫിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെഎംസിസി കണ്ണൂർ ജില്ലാ സെക്രട്ടറി റഹ്ദാദ് മൂഴിക്കര ഉദ്ഘാടനം ചെയ്തു ഇ കെ മുഹമ്മദലി, ഷാഹുൽ ഹമീദ് , ടി കെ വസീം ചാലക്കര പുരുഷു, സി എ അബൂബക്കർ , കെ പി സിദ്ധിക്ക്,, കെ.അലി ഹാജി,എ.വി.സിദ്ധിഖ്ഹാജി സംസാരിച്ചു. കെ പി ഷക്കീർ , എവി സലാം, ഷക്കീർ ,മുഹമ്മദ് റംസാൻ, നേതൃത്വം നൽകി.


ചിത്രവിവരണം: കെ.എം.സി.സി.കണ്ണൂർ ജില്ലാ സെക്രട്ടരി റഹ്ദാദ് മൂഴിക്കര ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2025-03-31-at-20.44.09_a197b740

പെരുന്നാൾ കിറ്റ് വിതരണം


കലിമ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽമാഹിപൂഴിത്തല ജുമാ മസ്ജിദ് ഖാസി ഷറഫുദ്ധീൻ അഷ്റഫിയ ഉദ്ഘാടനം ചെയ്യുന്നു

നിർദ്ധന രോഗികൾക്കുള്ള ചികിത്സാ ഫണ്ടും വിതരണം ചെയ്തു. മഹമ്മൂദ്, അൻസീർപള്ളിയത്ത്, അൻസാർ, ഫാഇസ്, സമീർ, മുഹമ്മദ് സർഫാസ്, അഫ്നാസ്, സഹൽ, സാദിഖ്, സഫ്വാൻ, ഷിയാസ് സംബന്ധിച്ചു


whatsapp-image-2025-03-31-at-20.44.34_b1e68b43

തലശ്ശേരി: സി. എച്ച്. സെന്റർ പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് ഐ. എം. എ. തലശ്ശേരി ചാപ്റ്റർ പ്രസിഡന്റ്‌ ഡോ. നദീം ആബൂട്ടി .

ആരോഗ്യ-സാന്ത്വന മേഖലകളിൽ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. സെന്റർ വൈസ് ചെയർമാൻ ഡോ.നാസിമുദ്ധീൻ അധ്യക്ഷത വഹിച്ചു. കുഞ്ഞി മൂസ കാവുള്ളതിൽ,എൻ. പി. മുനീർ, റഹ്‌ദാദ് മൂഴിക്കര, സി. കെ. പി. റയീസ്, റഷീദ് കരിയാടൻ, പാലക്കൽ സാഹിർ, അഹ്‌മദ്‌ അൻവർ ചെറുവക്കര, എ. കെ. സക്കരിയ, സി. ഒ. ടി. ഫൈസൽ, എൻ. മൂസ എന്നിവർ ആശംസകൾ അർപ്പിച്ചു. തസ്‌ലീം ചേറ്റംകുന്ന്,തഫ്‌ലീം മണിയാട്ട്, പി. പി. സിറാജ്, പൊന്നകം നൗഷാദ്, ആഷിഖ് മട്ടാമ്പ്രം, യു. സി. മുസ്തഫ, എ. കെ. റിയാസ്, റുഫൈസ് വി. പി., മുഹമ്മദ്‌ റിയാൻ, ഹനീഫ പിലാക്കൂൽ, റയീസ് പിലാക്കുൽ, അഫ്സൽ മട്ടാമ്പ്രം, സലാം കെ. പി., നൗഷാദ് പി. വി., അഷ്‌റഫ്‌ ചമ്പാട്, മുനീർ കൈവട്ടം, നൗഷാദ് വടക്കുമ്പാട്, ഉമർ പി. പി., ദിൽഷാദ് പൊന്നകം, ഉമ്മർ വടക്കുമ്പാട് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി അഡ്വ. കെ. എ. ലത്തീഫ് സ്വാഗതവും റഷീദ് തലായി നന്ദിയും പറഞ്ഞു.


തലശ്ശേരി സി. എച്ച്. സെന്റർ, പെരുന്നാൾ സ്നേഹ സംഗമത്തിൽ ഭക്ഷണ വിതരണം ഉദ്ഘാടനം ഐ. എം. എ. തലശ്ശേരി ചാപ്റ്റർ പ്രസിഡന്റ്‌ നദീം ആബുട്ടി നിർവഹിക്കുന്നു


whatsapp-image-2025-03-31-at-20.44.58_34d0607b

എ.എം.അജയൻ നിര്യാതനായി. 


മാഹി: മയ്യഴി ബസിലിക്ക പള്ളിക്കു സമീപം അമ്മാഞ്ചേരി ഹൗസിൽ പരേതരായ അമ്മാഞ്ചേരി പുരുഷോത്തമൻ്റെയും മഠത്തിൽ പ്രേമജയുടെയും മകൻ അമ്മാഞ്ചേരി അജയൻ (58) നിര്യാതനായി. 

മയ്യഴി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻ്റാണ്. മയ്യഴിയിലെ കലാ-സാംസ്ക്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമാണ്.

കോടിയേരി ഓണിയൻ ഹൈസ്കൂൾ അദ്ധ്യാപിക സുഗതയാണ് ഭാര്യ.

സഹോദരങ്ങൾ:

അരൂൺ അമ്മാഞ്ചേരി ( മാഹി വൈദ്യുത വകുപ്പ്), അമ്മാഞ്ചേരി പ്രതിഭ.

സംസ്കാരം മാഹി വാതക ശ്മശാനത്തിൽ ഏപ്രിൽ 01ന് കാലത്ത് 10 മണിക്ക് നടക്കും

whatsapp-image-2025-03-31-at-20.45.34_27fd9f18

എസ്. നാരായണനെ അനുസ്മരിച്ചു


തലശ്ശേരി:ബദൽ രാഷ്ട്രീയസാംസ്കാരികപ്രവർത്തക നായിരുന്ന എസ്. നാരായണനെ തലശ്ശേരി ആർട്സ് സൊസൈറ്റി അനുസ്മരിച്ചു. പ്രേംനാഥ്, ജഗദാബായ്, ഡോ. സി. കെ. ജഗദീഷ് കെ. ഹരിദാസ്, ശ്രീമനോഹരൻ എന്നിവർ അനുസ്മരണഭാഷണം നടത്തി. വടക്കൻകേരളത്തിലെ ആദ്യകാല കുടിയേറ്റത്തെക്കുറിച്ച് സി. യു. ത്രേസ്യ എഡിറ്റ് ചെയ്ത കനൽവഴിയിലെ തണൽമരങ്ങൾ എന്ന പുസ്തകം ഡോ. മഹേഷ് മംഗലാട്ട് സി. യു റോസമ്മയ്ക്കു നല്കി പ്രകാശിപ്പിച്ചു. മൃണാളിനി മനോജിന്റെ സിതാർ കച്ചേരിയും ഉണ്ടായി. വിനേഷ് നാവത്ത് തബലയിൽ പക്കമേളം നല്കി.

ചിത്രവിവരണം: കനൽവഴിയിലെ തണൽമരങ്ങൾ എന്ന പുസ്തകം ഡോ. മഹേഷ് മംഗലാട്ട് സി. യു റോസമ്മയ്ക്കു നല്കി പ്രകാശിപ്പിക്കുന്നു


whatsapp-image-2025-03-31-at-20.46.49_bd14ab26








കൊട്ടിയൂർ നെയ്യമൃത് ഭക്തരുടെ കൂട്ടായ്മയും കുടുംബ സംഗമവും നടത്തി


തലശ്ശേരി: കൊട്ടിയൂർ പെരുമാൾ നെയ്യമൃത് സമിതിയുടെ നേതൃത്വത്തിൽ നെയ്യമൃത് ഭക്തരുടെ കൂട്ടായ്മയും കുടുംബ സംഗമവും സംഘടിപ്പിച്ചു.. തുണേരി ശ്രീ വേട്ടക്കൊരു മകൻ ക്ഷേത്രാങ്കണത്തിൽ നടന്ന നെയ്യമൃത് കുടുംബ സംഗമം മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ സോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡണ്ട് പ്രദീപ് കുന്നത്ത് അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ ക്ഷേത്ര സമുദായി ബ്രഹ്മശ്രീ കാലടി കൃഷ്ണ മുരളി നമ്പൂതിരിപ്പാട് ദീപ പ്രോജ്വലനം നടത്തി. വില്ലിപ്പാലൻ വലിയകുറുപ്പ് സ്ഥാനികൻ ഗോപി കുറുപ്പ് ആശിർവാദവും. കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ.ഗോകുൽ മുഖ്യഭാഷണവും നടത്തി. നെയ്യമൃത് പ്രസക്തി കുടുംബബന്ധങ്ങളിൽ എന്ന വിഷയത്തെക്കുറിച്ച് പി.എസ്.മോഹനൻ പ്രഭാഷണം നടത്തി. എൻ.എസ്.എസ് വടകര താലൂക്ക് യൂണിയൻ പ്രസിഡണ്ട് ശശീന്ദ്രൻ നമ്പ്യാർ, സെക്രട്ടറി കെ.എം. വിനോദ്., എടവന മഠം കാരണവർ രാമകൃഷ്ണൻ മാസ്റ്റർ വിഷ്ണുമംഗലം മഠം ,കാരണവർ രാഘവക്കുറുപ്പ്, തൂണേരി വേട്ടക്കൊരു മകൻ ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി പത്മനാഭൻ നമ്പ്യാർ സംസാരിച്ചു. സന്തോഷ് വില്ലിപ്പാലൻ അനുസ്മരണ ഭാഷണവും സമിതി ജനറൽ സെക്രട്ടറി പ്രവീൺകുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ക്ഷേത്രം മേൽശാന്തിയും പുരസ്കാര ജേതാവും കവിയുമായ ശ്രീനിവാസൻ തൂണേരിയെ ചടങ്ങിൽ അനുമോദിച്ചു. പ്രശസ്ത വിജയം നേടിയ വിദ്യാർത്ഥികളെയും മറ്റ് പ്രതിഭകളെയും മഠം കാരണവന്മാരെയും മറ്റു പ്രത്യേകക്ഷണിതാക്കളെയും കൊട്ടിയൂർ ക്ഷേത്ര സമുദായിയും സമിതി ഭാരവാഹികളും ചേർന്ന് സ്നേഹോപഹാരം നൽകി അനുമോദിച്ചു.മഠം കാരണവർ വിശ്വമോഹന കുറുപ്പ് സ്വാഗതവും സംഗമത്തിന്റെ ജനറൽ കൺവീനർ കുഞ്ഞിക്കേളു കുറുപ്പ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് നെയ്യമൃത്കുടുംബങ്ങളിലെ കലാപ്രതിഭകൾ ഒരുക്കിയ വിവിധ കലാവിരുന്നും അരങ്ങേറി.

കൊട്ടിയൂർ നെയ്യമൃത് ഭക്തരുടെ കുടുംബ സംഗമം സോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-03-31-at-20.48.24_c9903f10

തലശ്ശേരി ജഗന്നാഥ ക്ഷേത്ര വേദിയിൽ തിരുവങ്ങാട് 'വരേണ്യ' അവതരിപ്പിച്ച തിരുവാതിര


whatsapp-image-2025-03-31-at-20.48.37_870fb38a

രാധ നിര്യാതയായി.

തലശ്ശേരി: പുന്നോലിലെ കാട്ടിൽ പറമ്പത്ത് ഒറ്റങ്ങാടിയിൽ രാധ( 77)

ഭർത്താവ്: പരേതനായ കുന്നുമ്മൽബാലകൃഷ്ണൻ.മകൾ: ബിന്ദു.

മരുമകൻ: അശോകൻ (ചെറുകല്ലായി )

സഹോദങ്ങൾ: സതി, ചന്ദ്രൻ , ആനന്ദൻ പരേതനായ ഗംഗാധരൻ .


ഈദ് കിറ്റുകൾ വിതരണം ചെയ്തു.


തലശ്ശേരി: മദ്രസ യൂസഫിയ്യ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി നഗരസഭാ പരിധിയിൽപെട്ട 35 കുടുംബങ്ങൾക്ക് ഈദ് കിറ്റുകൾ നൽകി. പി പി അബൂബക്കർ ഹാജി, അഡ്വ പി വി സൈനുദ്ദീൻ, എം ഫൈസൽ ഹാജി , എം എസ് ആസാദ്, സി ഇഖ്ബാൽ നേതൃത്വം നൽകി.


കെ.ടി.രാഘവൻ നിര്യാതനായി

മാഹി: ചാലക്കര മൈദ കമ്പനിക്കടുത്ത രമ്യ നിവാസിൽ രാഘവൻ. (70) നിര്യാതനായി.. ഭാര്യ. രാജി. മകൾ. രമ്യ. മരുമകൻ: രഞ്ജിത്ത്. സഹോദരങ്ങൾ. അംബുജാക്ഷി. ലക്ഷ്മി.പരേതനായ കെ ടി. കുമാരൻ


മാഹി: ചാലക്കര മൈദ കമ്പനിക്കടുത്ത രമ്യ നിവാസിൽ രാഘവൻ. (70) കെ.ടി.രാഘവൻ

മാഹി: ചാലക്കര മൈദ കമ്പനിക്കടുത്ത രമ്യ നിവാസിൽ രാഘവൻ. (70) നിര്യാതനായി.. ഭാര്യ. രാജി. മകൾ. രമ്യ. മരുമകൻ: രഞ്ജിത്ത്. സഹോദരങ്ങൾ. അംബുജാക്ഷി. ലക്ഷ്മി.പരേതനായ കെ ടി. കുമാരൻ

.. ഭാര്യ. രാജി. മകൾ. രമ്യ. മരുമകൻ: രഞ്ജിത്ത്. സഹോദരങ്ങൾ. അംബുജാക്ഷി. ലക്ഷ്മി.പരേതനായ കെ ടി. കുമാരൻ


whatsapp-image-2025-03-31-at-20.49.57_959a91f6

കെ.വിനോദ് കുമാറിന് ആദരം 

ഭാരതീയ വിചാരകേന്ദ്രം കണ്ണൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മാഹി ശ്രീനാരായണ ബി എഡ് കോളേജിൽ നടന്ന ചടങ്ങിൽ വേൾഡ് കരാട്ടെ ഫെഡറേഷൻ അംഗീകൃത കോച്ചായി സെലക്ഷൻ ലഭിച്ച സ്പോർട്സ് കരാട്ടെ ഡോ അക്കാഡമി ഓഫ് ഇന്ത്യയുടെ ചീഫ് ഇൻസ്ട്രക്ടർ സെൻസായി കെ.വിനോദ് കുമാറിനെ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ കെ കെ സാജു ആദരിക്കുന്നു

whatsapp-image-2025-03-31-at-20.44.34_b1e68b43

ഇഫ്താർ സംഗമം നടത്തി

തലശ്ശേരി സി. എച്ച്. സെന്റർ വളണ്ടിയർ-ഹോം കെയർ പാലിയേറ്റീവ് വിങ്ങുകളുടെ ഇഫ്താർ സംഗമം നടത്തി.

തലശ്ശേരി ശിഹാബ് തങ്ങൾ സൗധത്തിൽ നടന്ന പരിപാടി സെക്രട്ടറി അഡ്വ. കെ. എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. വളണ്ടിയർ കമ്മിറ്റി ചെയർമാൻ എൻ. മൂസ അധ്യക്ഷനായി.

ദുബൈ കെ. എം. സി. സി. കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെക്കപ്പെട്ട തലശ്ശേരി സി. എച്ച്. സെന്റർ ജോയിന്റ് സെക്രട്ടറി റഹ്‌ദാദ് മൂഴിക്കരയെ പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ. സി. അഹ്‌മദ്‌ ഉപഹാരം നൽകി ആദരിച്ചു.

ചാരിറ്റി ബോക്സ്‌ ഉദ്ഘാടനം സി. കെ. പി. മമ്മു നിർവഹിച്ചു. തണൽ പാലിയേറ്റീവ് സ്റ്റേറ്റ് കോർഡിനേറ്റർ അൻഷിദ് സി. ഐ. ക്ലാസ്സെടുത്തു. ഷാനിദ് മേക്കുന്ന്, ബഷീർ ചെറിയാണ്ടി, റഷീദ് കരിയാടൻ, തസ്‌നി കെ. സി. എന്നിവർ ആശംസകൾ അർപ്പിച്ചു.

റഷീദ് തലായി സ്വാഗതവും മുംതാസ് ചമ്പാട് നന്ദിയും പറഞ്ഞു. പൊന്നകം നൗഷാദ്, പി. പി. സിറാജ്, യു. സി. മുസ്തഫ, അഫ്നിദ് ഉമ്മൽ, മുനീർ കൈവട്ടം, ഫസൽ ചേരിക്കൽ, എ. കെ. റിയാസ്, പി. വി . നൗഷാദ്, വി. പി. റുഫൈസ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ഇഫ്താർ വിരുന്നും നടന്നു.

ഇഫ്താർ സംഗമം അഡ്വ. കെ. എ. ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു


ദുർഗ്ഗാക്ഷേത്രത്തിൽ

പുരോത്സവത്തിന് 2ന് കൊടിയേറും

ന്യൂമാഹി : പരിമഠം ദുർഗ്ഗ ക്ഷേത്രത്തിൽ പൂരോത്സവം രണ്ട് മുതൽ 11 വരെ നടക്കും.

ബുധനാഴ്ച രാവിലെ എട്ടിന് മഹാമൃത്യുഞ്ജയഹോമം, അഞ്ചിന് കലവറ നിറക്കൽ ഘോഷയാത്ര, 5.30ന് കലവറ നിറക്കൽ, വൈകുന്നേരം ഏഴിന് കൊടിയേറ്റം, തുടർന്ന് തിരുവാതിര കളി, മൂന്നിന് വൈകുന്നേരം ഏഴിന് ഓട്ടൻതുള്ളൽ, സംഗീതാരാധന, നാലിന് വൈകുന്നേരം ഏഴിന് ഗാനമേള, അഞ്ചിന് വൈകുന്നേരം ഏഴിന് നൃത്തനൃത്യങ്ങൾ, ആറിന് വൈകുന്നേരം നൃത്തനൃത്യങ്ങൾ,

ഏഴിന് രാത്രി ഏഴിന് ഗാനമേള, എട്ടിന് രാത്രി ഏഴിന് അമൃത സംഗീതം, ഒമ്പതിന് രാത്രി ഏഴിന് കലാ പരിപാടികൾ, 10 ന് രാത്രി 8.30 ന് കേളി കൈ, കൊമ്പ് പറ്റ്, കുഴൽ പറ്റ്, രാത്രി 9.30 ന് മാങ്ങോട്ടും കാവിലേക്ക് വാൾ എഴുന്നള്ളത്ത്, 11 ന് ഇരട്ടത്തായമ്പക, പൂരം കളി, അഴീക്കൽ ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, 11 ന് രാവിലെ 10.30 ന് ആറാട്ട് എഴുന്നള്ളത്ത്, പ്രദക്ഷിണം, കൊടിയിറക്കൽ, ഉച്ചപൂജ, ആറാട്ട് സദ്യ എന്നിവയോടെ ഉത്സവസമാപനം. എല്ലാ ദിവസവും ഉച്ചക്ക് പ്രസാദ ഊട്ട്, വൈകുന്നേരം അഞ്ചിന് കാഴ്ച ശീവേലി, ഒമ്പത് വരെ എല്ലാ ദിവസവും രാത്രി ഒമ്പതിന് തായമ്പക, പൂരംകുളിയും ഉത്സവ എഴുന്നള്ളത്തും തിരുനൃത്തവും തുടർന്ന് സോപാനനൃത്തവും നടക്കും. രണ്ടിന് ചൊവ്വാഴ്ച രാത്രി ഒമ്പതിന് മാങ്ങോട്ടും കാവിലേക്ക് വാൾ എഴുന്നള്ളത്തും നടക്കും.


SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW
pen