ക്ഷേത്ര ചൈതന്യം പ്രശോഭിതമായി: ഭക്തമാനസങ്ങൾക്ക് ആത്മ നിർവൃതി

ക്ഷേത്ര ചൈതന്യം പ്രശോഭിതമായി: ഭക്തമാനസങ്ങൾക്ക് ആത്മ നിർവൃതി
ക്ഷേത്ര ചൈതന്യം പ്രശോഭിതമായി: ഭക്തമാനസങ്ങൾക്ക് ആത്മ നിർവൃതി
Share  
2025 Mar 30, 11:18 PM
NISHANTH
kodakkad rachana
man
pendulam

ക്ഷേത്ര ചൈതന്യം പ്രശോഭിതമായി: ഭക്തമാനസങ്ങൾക്ക് ആത്മ നിർവൃതി


തലശ്ശേരി:മന്ത്രധ്വനികളുടേയും, പ്രാർത്ഥനകളുടെയും ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷി നിർത്തി, ജഗന്നാഥ ക്ഷേത്രത്തിൽ അഷ്ടബന്ധകലശം നടന്നു.

ഇന്നലെ കാലത്ത് 9.30 നും 10.30നുമിടയിൽ നടന്ന ചടങ്ങിന് പരവൂർ രാകേഷ് തന്ത്രിയും, ശിവഗിരി മഠത്തിലെ സ്വാമി ശിവസ്വരൂപാനന്ദയും കാർമ്മികത്വം വഹിച്ചു.

പഞ്ചവർണ്ണ പൊടികളാൽ സ്വസ്തിക പത്മം അഷ്ടദളപത്മം കടുംതുടി എന്നി ചക്രങ്ങൾ സത്വഗുണ പ്രദാനമായും, രജോഗുണ പ്രദാനമായും, തപോ ഗുണപ്രദാനമായും വരവർണ്ണങ്ങളാൽ ചക്ര ലേഖനം ചെയ്ത്,

1008 കുംഭങ്ങളിൽ നാൽപ്പാമരജലം നിറച്ച് ഗന്ധപുഷ്പാക്ഷതങ്ങൾ ഇട്ട് പൂജിച്ച്, ആകലശങ്ങളെ ഭഗവാന്റെ സൂക്ഷ്മശരീരമായ വിഗ്രഹത്തിലേക്ക് ജീവൽ പ്രദാനങ്ങളായ വഗ്നികലാ സോമലെ, സൂര്യ കല, അകാര , ഉകാര മകാര ലെ, ബിന്ദുകല, നാദ കല, ശക്തി കല, ശാന്ത കല എന്നി ദശകലകളെ പ്രത്യേകം ആവാഹിച്ച് കലശങ്ങളിൽ സംയോജിപ്പിച്ചു. കലശാഭിഷേകത്താൽ ഭഗവദ് സാന്നിദ്ധ്യം പൂർണ്ണ ചൈതന്യവത്തായിത്തീരുകയും ഭക്തർക്ക് അഭീഷ്ട വരപ്രാപ്തി ലഭിക്കുകയും ചെയ്തു.

ശ്രീനാരായണ ഗുരുദേവന്റെ തൃക്കരങ്ങളാൽ പ്രതിഷ്ഠ നടത്തപ്പെട്ട ഈ ക്ഷേത്രത്തിലെ കലശചടങ്ങുകളിൽ

സംബന്ധിക്കുന്നത് ഏറെ ശ്രേഷ്ഠകരമാണെന്ന് തടിച്ചുകൂടിയ ആയിരങ്ങൾ തെളിയിച്ചു.

സ്വാമി ശിവസ്വരൂപാനന്ദ (ശിവഗിരി മഠം)

രാകേഷ് തന്ത്രികൾ,ബൈജു തന്ത്രികൾ, രാജേന്ദ്രൻ തന്ത്രികൾ തുടങ്ങിയ പതിനൊന്നോളം പേരാണ് കാർമ്മികത്വം വഹിച്ചത്. വാദ്യകലാകരന്മാരുടെ പാണി ശ്രംഖ്, ഇലത്താളം, ഇടയ്ക്ക സോപാന സംഗീതം എന്നിവ ത്രികാല പൂജ സമയങ്ങളിൽ വിശേഷ വാദ്യഘോഷ മുഖരിതമാക്കി.

ക്ഷേത്രം പ്രസിഡണ്ട് അഡ്വ: കെ.സത്യൻ, അഡ്വ: കെ.അജിത്ത്,

രാജീവൻ മാടപ്പീടിക,

സി.ഗോപാലൻ, കണ്ട്യൻ ഗോപി ,രാഘവൻ പൊന്നമ്പത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

രാത്രിതിരുവങ്ങാട് വരേണ്യയുടെതിരുവാതിരയും, പന്തക്കൽ കലാർപ്പിതയുടെ നൃത്തനൃത്യങ്ങളുമരങ്ങേറി


ചിത്രവിവരണം: ബ്രഹ്മകലശവുമായി ക്ഷേത്രത്തെ വലം വെക്കുന്നു.

thankchan-samudra-advt-revised--karipanappalam_1743355449

സ്പീക്കർ എ എൻ ഷംസീറിന്റെ പെരുന്നാൾസന്ദേശം


തലശ്ശേരി: നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർചെറിയ പെരുന്നാൾ ആശംസകൾ നേർന്നു. 

 നോമ്പുതുറക്കാൻ മുസ്ലിം സഹോദരങ്ങൾക്ക് ഹൈന്ദവ ക്ഷേത്രമുറ്റം ഒരുങ്ങുന്ന മതാതീതമായ സ്നേഹസാഹോദര്യങ്ങളുടെ മാതൃകയാണ് കേരളം ലോകത്തിനു മുന്നിൽവയ്ക്കുന്നത് എന്നഭിമാനത്തോടെ പറയാനാകുന്നുവെന്നതാണ് ഈ ചെറിയ പെരുന്നാളിനെ ഏറ്റവും മനോഹരമാക്കിയതെന്ന് സ്പീക്കർ പറഞ്ഞു.


whatsapp-image-2025-03-30-at-20.15.08_b08d822d

മാഹി സ്‌പിന്നിങ് മിൽ അടച്ചിട്ട് അഞ്ചു വർഷം 


മാഹി: മാഹിയുടെ അഭിമാനമായിരുന്ന ഏക പൊതുമേഖലാ സ്ഥാപനമായ നാഷണൽ ടെക്സ്റ്റയിൽ കോർപ്പറേഷന്റെ കിഴിലുള്ള കേനന്നൂർ വിവിങ്ങ് & സ്പിന്നിംങ്ങ് മിൽ മാഹി ശാഖ അടച്ചിട്ട് അഞ്ച് വർഷം പിന്നിടുകയാണ്. വർഷങ്ങളായി ഈ 

പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾക്ക് തൊഴിൽ നൽകിയ സ്ഥാപനമാണ് ഇന്ന് അനാഥമായി കിടക്കുന്നത്. കോവിഡിൻ്റെ പേരു പറഞ്ഞിട്ടാണ് നാഷണൽ ടെക്സ്റ്റയിൽ കോർപറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മാഹി ഉൾപ്പെടെയുള്ള കേരളത്തിലെ മില്ലുകൾ അടച്ചുപൂട്ടിയത് '.

മിൽ അടച്ചു പുട്ടുമ്പോൾ 200 ഓളം സ്ഥ‌ിരജീവനക്കാരും 250 ഓളം താൽക്കാലിക ജീവനക്കാരും ജോലി ചെയ്തിരുന്നു. സിഥിരം തൊഴിലാളികൾക്ക് ലഭിച്ചുകൊണ്ടിരുന്ന 50% ശമ്പളവും ശമ്പള കുടിശികയും ലഭിക്കാത്ത അവസ്‌ഥയാണ് ഇന്നുള്ളത്. മിക്കവരുടെയും ജീവിതം തൊഴിലില്ലാതായതോടെ ദുരിതപൂർണമായിരിക്കയാണ്. മക്കളുടെ പഠനം, വിവാഹം, വീട് നിർമാണം നിത്യ ജീവിതം അടക്കം താളം തെറ്റിയതോടെ പലരും പല ജോലികൾക്കായി നെട്ടോട്ടമോടുകയാണ്. മിൽ വീണ്ടും തുറക്കുമെന്ന പ്രതീക്ഷയിൽ ജീവിക്കുന്നവരും ഉണ്ട്. 2010ൽ കോടികൾ ചെലവിട്ട് വാങ്ങിയ യന്ത്രങ്ങൾ തുരുമ്പ് എടുക്കുന്ന സ്ഥ‌ിതിയിലാണ്. മിൽ പരിസരം മുഴുവൻ കാടു കയറികിടക്കുകയാണ്. ഓഫിസ് ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതിനാൽ15 ദിവസത്തോളമായി അവരും സമരത്തിലാണ്. കഴിഞ്ഞ മാസം മാഹിയിലെത്തിയ പുതുച്ചേരി ലഫ്.ഗവർണർ കെ. കൈലാസനാഥൻ സ്‌പിന്നിംങ്ങ് മിൽ സന്ദർശിച്ച് സ്‌ഥിതിഗതികൾ പരിശോധിച്ചിരുന്നു.

കഴിഞ്ഞ ദിവസം നിയമസഭയിൽ രമേശ് പറമ്പത്ത് എം എൽ എ മാഹി സ്പിന്നിംങ്

മിൽ വിഷയം അവതരിപ്പിച്ചിരിന്നു. മിൽ തുറക്കാൻ സാധ്യമല്ലെങ്കിൽ മില്ലിന്റെ ആറ് ഏക്കർ സ്‌ഥലം ഉപയോഗപ്പെടുത്തി പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കാൻ കഴിയുന്ന വ്യവസായ സംരഭങ്ങൾ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് നിയമസഭയിൽ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. 

കഴിഞ്ഞ ദിവസം മിൽ ഗേറ്റിനു മുന്നിൽ സംയുക്ത ട്രെഡ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ‌ സംഘടിപ്പിച്ചിരിരുന്നു. സ്പിന്നിങ് മിൽ തുറന്നു പ്രവർത്തിപ്പിക്കുക, തൊഴിലാളികൾക്ക് ലഭിക്കേണ്ട ശമ്പള കുടിശിക ഉടൻ നൽകുക, എൻ.ടി.സി മില്ലുകൾക്ക് പ്രവർത്തന മൂലധനം അനു വദിക്കുക, വിരമിച്ച തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റഅനുവദിക്കുക, തൊഴിലാളികൾക്ക് ലഭിക്കേണ്ട ബോണസ് കുടിശ്ശികകൾ ഉടൻ നൽകുക, തൊഴിലാളികളുടെ പിഎഫ്, ഇഎസ്‌ഐ കുടിശിക കൃത്യമായി അടച്ചു തീർക്കുക താത്ക്കാലിക തൊഴിലാളികൾക്ക് സമാശ്വാസ വേതനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ കൂട്ടായ്മ‌ നടന്നത്. സംയുക്ത ട്രെഡ് യൂണിയൻ നേതാക്കളായ

ഐ.എൻ.ടി.യു.സി സെക്രട്ടറി വി.വത്സരാജ്, ബി.എം.സ് വൈസ് പ്രസിഡന്റ്‌ രാജീവൻ മമ്പള്ളി, സി.ഐ.ടി.യു സെക്രട്ടറി കെ.സത്യജിത്ത് കുമാർ നേതൃത്വം നൽകി.



ചിത്രവിവരണം: മാഹി സ്പിന്നിങ്ങ് മില്ലിന് മുന്നിൽ തൊഴിലാളികൾ നടത്തിയ സമരം


കലാമത്സരം സംഘടിപ്പിച്ചു


തലശ്ശേരി:പൊന്ന്യം ഗുരുചരണാലയം മഠത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കലാ മത്സരങ്ങളുടെ ഉദ്ഘാടനം കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.സനൽകുമാർ നിർവഹിച്ചു.മഠം പ്രസിഡണ്ട് കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. എ.എം. ജയേന്ദ്രൻ, ടി. ഭരതൻ, ജ്യോതി ബാസു മാസ്റ്റർ, എം.മുകുന്ദൻ, കെ. റിനീഷ് സംസാരിച്ചു.


ചിത്രവിവരണം:

'കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.സനൽകുമാർ ഉദ്ഘാടനം ചെയ്യുന്നു


വരപ്രത്ത് കാവിലമ്മയ്ക്ക് പൊങ്കാല

സമർപ്പണവും വലിയ ഗുരുതിയും

 ന്യൂമാഹി: ചാലക്കര വരപ്രത്ത് കാവ് ദേവി ക്ഷേത്രത്തിൽ കാവിലമ്മയക്ക് പൊങ്കാല സമർപ്പണം ഏപ്രിൽ ഒന്നിന് രാവിലെ ഒമ്പതിന് ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻ്റ മുഖ്യകാർമ്മികത്വത്തിൽ നടത്തും. വൈകുന്നേരം ദീപാരാധയ്ക്കു ശേഷം വലിയ ഗുരുതിയും ഉണ്ടാവും.

തിറയുത്സവം വിപുലമായ പരിപാടികളോടെയും ചടങ്ങുകളോടെയും ഏപ്രിൽ എട്ട് മുതൽ 12 വരെ നടക്കും.


എൻഎച്ച്എം ജീവനക്കാർ ധർണ്ണ നടത്തി


മയ്യഴി: എൻഎച്ച്എം. ജീവനക്കാരെ സ്ഥിരപ്പെടുത്തുക, തുല്യ ജോലിക്ക് തുല്യവേദനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മാഹി ഗവ: ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മാഹിയിലെ എൻഎച്ച്എം ജീവനക്കാർ

ധർണ്ണ നടത്തി. മാഹി ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയരക്ടറുടെ കാര്യാലയത്തിന് മുന്നിൽ നടന്ന ധർണ്ണ സി.എസ്.ഒ. ചെയർമാൻ കെ.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എം പവിത്രൻ അധ്യക്ഷത വഹിച്ചു. എൻ. മോഹനൻ, പി.പി.സീസൻ, കെ.വി. കൃപേഷ്, ഇ.വി പ്രശോഭ്, രാമകൃഷ്ണൻ കരിയാട് എന്നിവർ സംസാരിച്ചു. സപ്ന, ബിന്ദു രോഷിത്ത്, ജീവൻ പ്രകാശ് കാണി, രമാദേവി എന്നിവർ നേതൃത്വം നൽകി.


whatsapp-image-2025-03-30-at-20.15.50_db67155b

വി.ബാലകൃഷ്ണനെ അനുസ്മരിച്ചു


തലശ്ശേരി : സി.പി.ഐ.തലശ്ശേരി മണ്ഡലം കമ്മറ്റി അംഗമായിരുന്ന വി. ബാലകൃഷ്ണൻ്റെ ചരമവാർഷികംആചരിച്ചു. തലശ്ശേരി ബാലറാംമന്ദിരത്തിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.പി. ഷൈജൻ ഉദ്ഘാടനം ചെയ്തു. അഡ്വ എം.എസ് നിഷാദ് അദ്ധ്യക്ഷനായി. എം.മഹേഷ് കുമാർ. അഡ്വ. കെ.എം. ശ്രീശൻ, സി.എൻ. ഗംഗാധരൻ, പൊന്ന്യം കൃഷ്ണൻ, സജീവൻ മാസ്റ്റർ, വി.പി. സജീവൻ സംസാരിച്ചു നേരത്തെ കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും പുഷ്പാർച്ചന നടത്തി


ചിത്രവിവരണം:സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.പി. ഷൈജൻ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-03-30-at-20.16.13_ec4669f0

കലാമത്സരം സംഘടിപ്പിച്ചു


തലശ്ശേരി:പൊന്ന്യം ഗുരുചരണാലയം മഠത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കലാ മത്സരങ്ങളുടെ ഉദ്ഘാടനം കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.സനൽകുമാർ നിർവഹിച്ചു.മഠം പ്രസിഡണ്ട് കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. എ.എം. ജയേന്ദ്രൻ, ടി. ഭരതൻ, ജ്യോതി ബാസു മാസ്റ്റർ, എം.മുകുന്ദൻ, കെ. റിനീഷ് സംസാരിച്ചു.


ചിത്രവിവരണം:

'കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.സനൽകുമാർ ഉദ്ഘാടനം ചെയ്യുന്നു


ayur-manthra
whatsapp-image-2025-03-30-at-20.29.09_a493d61c

സരോജിനി നിര്യാതയായി

തലശ്ശേരി: മാടപ്പീടികയിലെ സരോജിനി നിവാസിൽ സരോജിനി (75) നിര്യാതയായി. ശ്രീനാരായണ ബസ്സ് ഉടമ പി.വി.നാരായണൻ നായരുടെ ഭാര്യയാണ്.

മക്കൾ:വിനോദ് കുമാർ, അനിത, സജിത്കുമാർ, ഉമേഷ് കുമാർ മരുമക്കൾ: പി.എം.സുനിൽ, സീമ, ജിഷ, വിപിന


whatsapp-image-2025-03-30-at-21.46.12_dc6f51c6

ഭാരതീയ വിചാരകേന്ദ്രം കണ്ണൂർ ജില്ല സമ്മേളനം മാഹി ശ്രീ നാരായണ ബി എഡ് കോളെജ് ഓഡിറ്റോറിയത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ: കെ.കെ. സാജു ഉദ്ഘാടനം ചെയ്യുന്നു


capture

ചെങ്ങര ദാമോദരൻ നിര്യാതനായി

തലശ്ശേരി:മഠത്തുംഭാഗം രാമാ ലയത്തിൽ ചെങ്ങര ദാമോദരൻ(94 ) നിര്യാതനായി. അച്ഛൻ: പരേതരായ നെല്ലിക്ക കുഞ്ഞിരാമൻ അമ്മ: ചെങ്ങര മാധവി . സഹോദരങ്ങൾ: സൗദാമിനി( കൊളശ്ശേരി), കമല( കതിരൂർ) പരേതരായ ചെങ്ങര മാധവൻ, ചെങ്ങര രാഘവൻ, ചെങ്ങര ഗോവിന്ദൻ.


kodakkadan-(1)
mygrane
ad2_mannan_new_14_21-(2)
SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW
pen