മാഹി ബസലിക്കയിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പ്രതിജ്ഞ പൊലീസ് എസ്ഐ അജയകുമാർ ചൊല്ലിക്കൊടുക്കുന്നു

മാഹി ബസലിക്കയിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പ്രതിജ്ഞ പൊലീസ് എസ്ഐ അജയകുമാർ ചൊല്ലിക്കൊടുക്കുന്നു
മാഹി ബസലിക്കയിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പ്രതിജ്ഞ പൊലീസ് എസ്ഐ അജയകുമാർ ചൊല്ലിക്കൊടുക്കുന്നു
Share  
2025 Mar 29, 11:30 PM
NISHANTH
kodakkad rachana
man
pendulam

മാഹി ബസലിക്കയിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പ്രതിജ്ഞ പൊലീസ് എസ്ഐ അജയകുമാർ ചൊല്ലിക്കൊടുക്കുന്നു

whatsapp-image-2025-03-29-at-20.56.16_9ed4f57c

ഇഫ്താർ വിരുന്ന്

മയ്യഴിയുടെ സ്നേഹ സംഗമ വേദിയായി 


മാഹി: പതിമൂന്നാം വർഷവും ഇഫ്താർ സ്നേഹവിരുന്നൊരുക്കി മാഹി സി.എച്ച്. സെന്റർ മയ്യഴിയുടെ ഹൃദയത്തിലിടം നേടി.

മാഹി ഗവ: ജനറൽ ആശുപത്രിക്ക് മുന്നിൽ സംഘടിപ്പിച്ച പരിപാടിയിൽ മത രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. വർത്തമാന കാലം നേരിടുന്ന കടുത്ത വെല്ലുവിളിയായ രാസലഹരി ഉപയോഗത്തിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകത വിശിഷ്ട വ്യക്തികൾ ഊന്നി പറഞ്ഞു

പ്രസിഡണ്ട് എ.വി.യുസഫിന്റെ അദ്ധ്യക്ഷതയിൽ പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ. വത്സരാജ് ഉദ്ഘാടനം ചെയ്തു. സ്വാമി പ്രേമാനന്ദ ( ശിവഗിരി മഠം) പുഴിത്തല ജുമാ മസ്ജിദ് ഖാസി ഷർഫുദ്ദീൻ അഷ്റഫിയ മുഖ്യഭാഷണം നടത്തി.

കെ മോഹനൻ (കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്) മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു,സത്യൻ കേളോത്ത്(മുൻ നഗരസഭാംഗം)

അഡ്വ: ഷാഹുൽ ഹമീദ് (സി എച്ച് സെന്റർ വൈസ് പ്രസിഡന്റ് )

ഖാലിദ് കണ്ടോത്ത് (മുസ്ലീം ലീഗ് പുതുച്ചേരി സംസ്ഥാന വൈസ് പ്രസിഡന്റ്)

മുഹമ്മദ്‌ ഇഫ്തിയാസ് (മുസ്ലീം ലീഗ് പുതുച്ചേരി സംസ്ഥാന സെക്രട്ടറി) 

ടി. കെ വസീം എ വി സിദ്ദീക്ക് ഹാജി.

ടി. ജി ഇസ്മായിൽ, ടി.സി.എച്ച്. ലത്തീഫ് സംസാരിച്ചു.

മുസ്ലീം ലീഗ് പുതുച്ചേരി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ കെ മുഹമ്മദലി സ്വാഗതവും.

എ വി അൻസാർ നന്ദിയും പറഞ്ഞു.

മുഹമ്മദ്‌ താഹ,

സക്കീർ,,റസ്മിൽ,,റിഷാദ്,എ വി സലാം,, ഉവൈസ്,

മുഹമ്മദ്‌റംസാൻ,,ഷഹൽ,,ഷിഫാൻ, നേതൃതം നൽകി.


ചിത്രവിവരണണം: മാഹി സി.എച്ച്. സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇഫ്താർ വിരുന്ന്


whatsapp-image-2025-03-29-at-20.57.10_8dbd20a0

മാലിന്യമുക്തമായി തലശ്ശേരിനഗരം


തലശ്ശേരി : തലശ്ശേരിയെ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി സ്പീക്കർ അഡ്വ. എ എൻ ഷംസീർ പ്രഖ്യാപിച്ചു.

ചടങ്ങിൽ ശുചിത്വ സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു. അലക്ഷ്യമായി മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സമ്പൂർണ്ണ ശുചിത്വ നഗരസഭയായി പരിപാലിക്കാൻ വ്യാപാരികൾ കൈകോർക്കണമെന്നും സ്പീക്കർ പറഞ്ഞു. മാലിന്യങ്ങൾ ഏറ്റവും കൂടുതൽ തള്ളുന്ന കടൽപാലവും പരിസരത്തും ഹെൽത്ത് ഇൻസ്പെക്ടർമാർ കൃത്യമായ പരിശോധനകൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

 ഹരിതകർമ്മ സേനാംഗങ്ങൾ, നഗരസഭ അംഗങ്ങൾ ശുചീകരണ തൊഴിലാളികൾ പങ്കെടുത്തുകൊണ്ട് ശുചിത്വ വിളംബരം ജാഥയും നടന്നു.

നഗരസഭയിലെ 52 വാർഡുകളും ശുചിത്വ വാർഡുകളായും 

നഗരസഭയിലെ അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടങ്ങളായും പ്രഖ്യാപിച്ചു. നഗരസഭയിൽ ആകെ 464 അയൽക്കൂട്ടങ്ങൾ ആണുള്ളത്.

നഗരസഭയിലെ 126 സർക്കാർ സ്ഥാപനങ്ങൾ ഹരിത സ്ഥാപനങ്ങളായും ആകെയുള്ള 81 അംഗനവാടികളും ഹരിത അംഗനവാടികളായും പ്രഖ്യാപിച്ചു.

പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളായ 

തിരുവങ്ങാട് ക്ഷേത്രം, സി വ്യൂ പാർക്ക്, തലശ്ശേരി കോട്ട, ഓവർബെറിസ് ഫോളി, ജഗന്നാഥ ടെമ്പിൾ, ഹെർമൻ

ഗുണ്ടർട്ട് ബംഗളാവ്, കടൽ പാലം എന്നിവ ഹരിത ടൂറിസ്റ്റ് കേന്ദ്രങ്ങളായും 

നഗരസഭയിലെ മുഴുവൻ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായും പ്രഖ്യാപനം നടത്തി. നഗരസഭയ്ക്ക് കീഴിൽ ആകെ 65 വിദ്യാലയങ്ങൾ ആണുള്ളത്.

എട്ടു ടൗണുകളും ഹരിത ടൗണുകളായും പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെ പല ഭാഗങ്ങളായി ബിന്നുകളും സ്ഥാപിച്ചു.

മാലിന്യമുക്തം നവകേരളം പ്രവർത്തനങ്ങളുടെയും മഴക്കാല പൂർവ്വ ശുചീകരണത്തിന്റെയും ഭാഗമായി ' ഇനി ഞാൻ ഒഴുകട്ടെ ' എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ രണ്ട് നീർച്ചാലുകൾ ശുചീകരണം നടത്തി. 

നഗരസഭാ അങ്കണത്തിൽ നടന്ന പരിപാടിയിൽ ചെയർപേഴ്സൺ കെ എം ജമുനാ റാണി അധ്യക്ഷതവഹിച്ചു.

നഗരസഭ വൈസ് ചെയർമാൻ എംവി ജയരാജൻ, സ്ഥിരം സമിതി അംഗങ്ങളായ 

 ടി.സി. അബ്‌ദുൾ ഖിലാബ്, ഷബാന ഷാനവാസ്, ടി.കെ സാഹിറ, എൻ രേഷ്‌മ,സി സോമൻ, നഗരസഭ സെക്രട്ടറി എൻ സുരേഷ്‌കുമാർ, ക്ലീൻ സിറ്റി മാനേജർ ബിന്ദു,മുൻ നഗരസഭ ചെയർമാൻ സി കെ രമേശൻ, ജനപ്രതിനിധികൾ രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുത്തു.


ചിത്രവിവരണം:തലശ്ശേരിയെ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി സ്പീക്കർ അഡ്വ. എ എൻ ഷംസീർ പ്രഖ്യാപിക്കുന്നു


whatsapp-image-2025-03-29-at-20.56.39_a08c6095

നവകേരളം ഗ്രന്ഥാലയത്തിന് ഹരിത പദവി


തലശ്ശേരി: പുന്നോൽ താഴെ വയൽ നവകേരളം ഗ്രന്ഥാലയം ഹരിത ഗ്രന്ഥാലയമായി തലശ്ശേരി നഗരസഭ ചെയർ പേഴ്സൺ കെ.എം. ജമുന റാണി ടീച്ചർ പ്രഖ്യാപിച്ചു. വി.കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.കൗൺസിലർ മൈഥിലി.കെ.ടി., സനില വി , കെ.പി.രാമദാസൻ ,രൂപേഷ്‌കുമാർ സംസാരിച്ചു. പരിസരശുചിത്വ പ്രതിജ്ഞയെടുത്തു.


ചിത്രവിവരണം: ഹരിതഗ്രന്ഥാലയമായി തലശ്ശേരി നഗരസഭ ചെയർ പേഴ്സൺ കെ.എം. ജമുന റാണി ടീച്ചർ പ്രഖ്യാപിക്കുന്നു


പോക്സോ കേസിലെ പ്രതിക്ക് തടവും പിഴയും 


തലശ്ശേരി : പോക്സോ കേസിലെ പ്രതിക്ക് തടവും പിഴയും കോടതി വിധിച്ചു. ഓഴയിൽ ഭാഗത്തെ ഷാഫിദ മൻസിലിൽ സിറാജിനെ (50)യാണ് തലശ്ശേരി അതിവേഗ കോടതി ( പോക്സോ ) ജഡ്ജ് വി. ശ്രീജ എട്ട് വർഷം കഠിനതടവിനും 50000/- രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ എട്ട് മാസം കഠിനതടവ് അനുഭവിക്കണം. ഡ്രൈവറായ പ്രതി ഓട്ടോയിൽ വെച്ച് അതിജീവതയെ 2023 ജനുവരി 10 മുതൽ നിരവധി തവണയായി ലൈംഗിക അതിക്രമത്തിനിരയാക്കിയെന്നാണ് കേസ്.

തലശ്ശേരി  സബ്ബ് ഇൻസ്പെക്ടറായിരുന്ന കെ. ആർ ഷെമി മോൾ രജിസ്റ്റർ ചെയ്ത കേസിൽ എസ്. ഐ. എൽ വി അരുൺ കുമാറാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 

പ്രോസിക്യൂഷനു വേണ്ടി അഡ്വ.. പി.എം ഭാസുരി ഹാജരായി


whatsapp-image-2025-03-29-at-20.57.47_21b07137

സി.പി.എം. കുറിച്ചിയിൽ ബ്രാഞ്ച് നടത്തിയ എൻ.വി. സ്വാമിദാസൻ അനുസ്മരണം കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു


എൻ.വി. സ്വാമിദാസനെ അനുസ്മരിച്ചു

ന്യൂമാഹി: സി.പി.എം. പ്രവർത്തകനും പ്രവാസിയും കർഷകനും ചെറുകിട സംരംഭകനും നാടക-സിനിമാ കലാകാരനുമായ പുന്നോൽ കുറിച്ചിയിലെ എൻ.വി. സ്വാമിദാസനെ സി.പി.എം. കുറിച്ചിയിൽ ബ്രാഞ്ച് അനുസ്മരിച്ചു.

ഈയ്യത്തുങ്കാട് ശ്രീനാരായണ മഠം ഡയറക്ടർ, വ്യാപാരി വ്യവസായി സമിതി, കർഷക സംഘം, പ്രവാസി സംഘം, യങ്ങ് പയനീർസ് ക്ലബ്ബ്, കുറിച്ചിയിൽ എൽ.പി.സ്കൂൾ പൂർവ്വ വിദ്യാർഥി കൂട്ടായ്മ, ഒരുനാൾ സിനിമാ കൂട്ടായ്മ, ഐ.ആർ.പി.സി. തുടങ്ങിയവയുടെ സജീവ പ്രവർത്തനകനായിരിക്കെയാണ് വേർപാട്. യങ്ങ് പയനീർസ് ക്ലബ്ബ് ഹാളിൽ നടന്ന അനുസ്മരണം കർഷക സംഘം ഏരിയാ സെക്രട്ടറി കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സി.പി.എം. ന്യൂമാഹി ലോക്കൽ സെക്രട്ടറി കെ.ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്തു, കെ.കെ.സുബീഷ്, എ.വി. ചന്ദ്രദാസൻ, പി.പി. കലേഷ് കുമാർ, പി.പി. രഞ്ജിത്ത്, പി.കെ. ദിലീപ് കുമാർ, എസ്.കെ. വിജയൻ, എൻ.വി.അജയകുമാർ, പി.ശ്രീജ, കെ.പി.പ്രമോദ്, എൻ.പി.ശശിശങ്കർ, എൻ.ചന്ദ്രിക എന്നിവർ പ്രസംഗിച്ചു.


പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നത്

വൈകുന്നു: എംഎൽഎ


മാഹി:പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനും മാർക്ക് ലിസ്റ്റും ബിരുദ സർട്ടിഫിക്കറ്റുകളും ലഭിക്കുന്നതിനും കാലതാമസം വരുന്നതിനാൽ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അപേക്ഷിക്കാൻ പ്രയാസം നേരിടുന്നതായി രമേശ് പറമ്പത്ത് എം.എൽ.എ നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തി. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ബജറ്റ് ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018 ന് ശേഷം പോണ്ടിച്ചേരി യൂണിവേഴ്സിറ്റി റേങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നില്ല. ഇത് അർഹരായ വിദ്യാർത്ഥികളുടെ അവസരം നിഷേധിക്കുന്ന കാര്യമാണ്. ചില പരീക്ഷകളിൽ വിദ്യാർത്ഥികളെ കൂട്ടത്തോടെ തോൽപ്പിക്കുന്നതായും പരാതിയുണ്ട്. യൂണിവേഴ്സിറ്റി നൽകുന്ന സർട്ടിഫിക്കറ്റിൽ ധാരാളം തെറ്റുകൾ കടന്നു കൂടുന്നുണ്ട്. ഇത് തിരുത്തി കിട്ടാൻ വിദ്യാർത്ഥികൾ വീണ്ടും അധികൃതരെ സമീപിക്കേണ്ടി വരുന്ന അവസ്ഥയാണ്. യൂണിവേഴ്സിറ്റിയുടെ പരിധിയിലുള്ള സംസ്ഥാനത്തെ എല്ലാ കോളജുകളിലും യൂണിവേഴ്സിറ്റി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഹെൽപ് ഡസ്ക് ആരംഭിക്കണം. വിദ്യാർത്ഥികൾക്ക് അവരുടെ അർഹമായ സർട്ടിഫിക്കറ്റുകൾ യഥാസമയം ലഭിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും രമേഷ് പറമ്പത്ത് പറഞ്ഞു.


പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു


തലശ്ശേരി: തലശ്ശേരിയിൽ പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു. പാനൂർ പൊലീസ് സ്റ്റേഷൻ സിപിഒ മുഹമ്മദ്‌ ആണ് മരിച്ചത്. കണ്ണവം സ്വദേശിയാണ് .. തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് തട്ടിയാണ് മരണം സംഭവിച്ചത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും


whatsapp-image-2025-03-29-at-21.47.19_8917e943

ചൊക്ലി - പാറാൽ റോഡ് വീതി കൂട്ടണം: രമേശ് പറമ്പത്ത്


മാഹി:ചൊക്ലി - പാറാൽ റോഡും, കല്ലായി പന്തക്കൽ റോഡും,മാഹി ബൈപ്പാസ് ആരംഭിച്ചതോടെ വാഹനഗതാഗതം വർദ്ധിച്ച സാഹചര്യത്തിൽ, പ്രസ്തുത റേഡുകൾ വീതി കൂട്ടാനുള്ള നടപടി ആരംഭിക്കണമെന്ന് രമേശ് പറമ്പത്ത് എം എൽ എ നിയമസഭയിൽ ആവശ്യപെട്ടു.

2011 ൽ പ്രസ്തുത റോഡുകൾ വീതി കൂട്ടാനുള്ള നടപടി ആരംഭിച്ചിരുന്നുവെന്ന് എം എൽ എ ചൂണ്ടിക്കാട്ടി.



ചിത്ര വിവരണം: രമേശ് പറമ്പത്ത് നിയമസഭയിൽ


അതിദാരിദ്ര്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം


ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത- അതിദാരിദ്ര്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം 30 ന് വൈകുന്നേരം 3.30 ന് കുറിച്ചിയിൽ ടൌണിൽ നടക്കും. സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും.


ayur-manthra
SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW
pen