എസ്.ഐ. സുനിൽകുമാർ ഇനി നാടിന് സ്വന്തം : ചാലക്കര പുരുഷു

എസ്.ഐ. സുനിൽകുമാർ ഇനി നാടിന് സ്വന്തം : ചാലക്കര പുരുഷു
എസ്.ഐ. സുനിൽകുമാർ ഇനി നാടിന് സ്വന്തം : ചാലക്കര പുരുഷു
Share  
2025 Mar 28, 09:07 PM
NISHANTH
kodakkad rachana
man
pendulam

എസ്.ഐ. സുനിൽകുമാർ

ഇനി നാടിന് സ്വന്തം

: ചാലക്കര പുരുഷു


തലശ്ശേരി: സുനിൽ കുമാർ പൊയിൽ എന്ന സബ് ഇൻസ്പെക്ടർ ഈ മാസാവസാനം കാക്കിയുടുപ്പ് അഴിച്ചു വെക്കുമ്പോൾ , അത് കേരള പൊലീസ് സേനക്ക് നഷ്ടവും, സമൂഹത്തിന് നേട്ടവുമായി മാറുന്നു.

അറിവിന്റെ അനന്തമായ ലോകം തേടിയുള്ള യാത്രയിൽ കാക്കിക്കുള്ളിലെ ജനകിയ മുഖമുളള ഓഫീസറേയും, കരുത്തുറ്റ പ്രഭാഷകനേയും, സിദ്ധി വൈദവമുള്ള മന:ശ്ശാസ്ത്രജ്ഞനേയും,, മഹിത പാരമ്പര്യ മുൾക്കൊണ്ട യോഗാചാര്യനേയുമാണ് നാടിന് ലഭിച്ചത്. ഈ മനുഷ്യന്റെ പേരിനൊപ്പം

 ഏഴ് ബിരുദാനന്തര ബിരുദങ്ങൾ..ഡോക്ടറേറ്റ് എന്നിവ വന്നു ചേർന്നു. വിശിഷ്ട സേവനത്തിന് സംസ്ഥാന - കേന്ദ്ര സർക്കാറുകളുടെ ബഹുമതികൾ..

മുഖ്യമന്ത്രി മുതൽ കേന്ദ്ര ആഭ്യന്തര മന്ത്രി വരെയുള്ള ഭരണാധികാരികളുടെആദര മുദ്രകൾ ഈ മനുഷ്യന് എന്നും അകമ്പടിയായി.

ആയിരക്കണക്കിന് സോദാഹരണ പ്രഭാഷണങ്ങളിലൂടെ ജനഹൃദയങ്ങളിൽ അറിവിന്റെ പ്രകാശം ചൊരിഞ്ഞ ഈ പൊലീസ് ഓഫീസർ, ആയിരക്കണക്കിനാളുകൾക്ക് യോഗ കലയുടെ ശക്തി മന്ത്രങ്ങൾ പകർന്നേകിയ മികവുറ്റ പരിശീലകൻ കൂടിയാണ്.

വർത്തമാന കാലത്തെ മാരക വിപത്തായി മാറിയ രാസലഹരിയെക്കുറിച്ച്, ദൃശ്യ സാങ്കേതിക മികവോടെ ശാസ്ത്രീയമായി വിശകലനം ചെയ്യാനും , അസാധാരണമായ അവതരണ ചാതുരിയോടെ വിഷയമവതരിപ്പിക്കാനുമുള്ള ശേഷിയും, ഡിപ്പാർട്ട്മെന്റിനകത്തും പുറത്തും പ്രത്യേകിച്ച് സ്കൂൾ, കലാശാലകളിലും സുനിൽ കുമാറിനെ ഏറ്റവും പ്രിയങ്കരനായ പ്രഭാഷകനാക്കി മാറ്റുന്നു. രാസലഹരി ഒരു വക്തിയിൽ തുടങ്ങി കുടുംബത്തിലും സമൂഹ ത്തിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സുനിലിന്റെ ശാസ്ത്രീയാവതരണം ശ്രവിക്കുന്ന ഏതൊരുമനസ്സിനേയും ആഴത്തിൽ സ്വാധീനിക്കാൻ പോന്നതാണ്.

സൗഹൃദ സമ്പന്നമായ പെരുമാറ്റം കൊണ്ടും ജനകീയമായ ഇടപെടൽ കൊണ്ടും തലശ്ശേരിക്കാരുടെ മനസ്സിലിടം നേടിയ പൊലീസ് സബ് ഇൻസ്പെക്ടർ സുനിൽ കുമാർ പൊയിൽ (ട്രാഫിക്ക് എൻഫോഴ്സ്മെൻ്റ് യൂണിറ്റ്, തലശ്ശേരി) സർവ്വീസിൽ നിന്നു മാർച്ച് 31 ന് വിരമിക്കുന്നു.

മൂന്നു ദശകത്തോളം നീണ്ട സർവ്വീസ് ജീവിതത്തിൽ, ഇഷ്ട തൊഴിലായ അധ്യാപനത്തിൻ്റെ ആഹ്ളാദം നുകരാനുമായി,

അധ്യാപനം എന്ന സ്വപ്നം മനസ്സിൽ കൊണ്ടു നടന്ന ഈ എം.കോം ബിരുദക്കാരൻ ഗോദ്റേജ് കമ്പനിയിൽ അക്കൗണ്ടൻ്റായി ജോലി ചെയ്യുന്ന കാലത്താണ് കേരള പി.എസ്.സി വഴി പൊലീസ് സർവ്വീസിൽ നിയമനം ലഭിക്കുന്നത്.

ഗമയുള്ള അക്കൗണ്ടൻ്റ് ജോലി വിടാൻ മടിച്ച സുനിൽ കുമാറിനെ

പൊലീസ് സർവീസിൽ ചേരാൻ പ്രചോദിപ്പിച്ചത് മാതൃപിതാവും റിട്ടയേർഡ് സർക്കിൾ ഇൻസ്പെക്ടറുമായ നാരായണൻ നായരാണ്.

പിറന്നു ആറാം മാസം അച്ഛനെ നഷ്ടപ്പെട്ട മകന് കരുതലും കൂട്ടുമായ അമ്മ വിജയലക്ഷ്മി യുടെ സ്നേഹ നിർബന്ധവും ഒപ്പം സ്വാധീനിച്ചു. 

കണ്ണൂരിൽ മാങ്ങാട്ടുപറമ്പിലെ ട്രെയിനിങ്ങ് സെൻ്ററിൽ പരിശീലനം പൂർത്തിയാക്കിയ ശേഷം കണ്ണൂർ കൺട്രോൾ സ്റ്റേഷനിൽ ജോലി ചെയ്തു വരുന്ന കാലത്താണ് ,ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ പള്ളൂർ ബാലൻ മാസ്റ്ററിൽ നിന്ന് പഠിച്ച യോഗ വിദ്യയിലേക്ക് വീണ്ടും മനസ്സു തിരിയുന്നത്.

മാങ്ങാട്ടു പറമ്പ് കണ്ണൂർ യൂനിവേഴ്സിറ്റി കമ്പസ്സിൽ യോഗ പരിശീലന ക്ലാസ്സിൽ ചേരുന്നത്അങ്ങിനെയാണ്.

 കൺട്രോൾ സ്റ്റേഷനിൽ നിന്ന് ട്രാഫിക്കിലേക്ക് മാറ്റം വാങ്ങിയതോടെ ജോലിയിൽ തടസ്സമുണ്ടാകാതെ യോഗ പഠനം തുടർന്നു. മേലുദ്യോഗസ്ഥന്മാരുടെ അനുവാദം കരുത്തായി.

യോഗയിലെ യോഗ്യതയും പ്രാവീണ്യവുംതിരിച്ചറിഞ്ഞ മേലാധികാരികൾ തൃശൂർ പൊലീസ് അക്കാദമിയിൽ ഇൻസ്ട്രെക്റ്റായി അദ്ദേഹത്തിനു നിയമനം നൽകുകയായിരുന്നു.

sub-in_1743183355

പതിനഞ്ച് വർഷത്തിലധികം തൃശൂർ പൊലീസ് അക്കാദമിയിൽ പദവി ഭേദമില്ലാതെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗ ഗുരുവാകാനുള്ള അപൂർവ്വ സൗഭാഗ്യമാണ് ഇതു വഴി സുനിൽ കുമാറിനു കൈവന്നത്.

ഇതിനിടെ കേരളത്തിനകത്തും പുറത്തും വിവിധ സർവ്വകലാശാലകളുടെയോഗാ പഠന ക്ലാസ്സുകളിൽ പങ്കെടുത്ത സുനിൽ കുമാർ പൊയിൽ എം. കോമിനു പുറകെ യോഗയും സൈക്കോളജിയുമായി ബന്ധപ്പെട്ട് മാസ്റ്റർ ബിരുദങ്ങളും നേടിയിട്ടുണ്ട്.

'പൊലീസും മാനസികാരോഗ്യവും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡോക്റ്ററേറ്റും നേടി..

യോഗവിദ്യയിൽ നിന്നാർജ്ജിച്ച മന:സംയമന ശേഷി സുനിൽ കുമാറിൻ്റെ ഔദ്യോഗിക ജീവിതത്തിന് വലിയ തിളക്കം നല്കുന്നുണ്ട്.

റോഡ് നിയമങ്ങൾ തെറ്റിക്കുന്നവരോടും , പുഞ്ചിരിച്ച മുഖത്തോടെ സ്നേഹോപദേശങ്ങൾ നല്കുന്ന ഈ പൊലീസുകാരൻ , ജനഹൃദയങ്ങൾ കീഴടക്കുകയായിരുന്നു

സൗമ്യമധുരമായ പെരുമാറ്റം സുനിൽ കുമാറിനെ മേലുദ്യോഗസ്ഥർക്കും , സഹപ്രവർത്തകർക്കും ഒരുപോലെ പ്രിയങ്കരനാക്കി.

സുനിൽ കുമാറിൻ്റെ മോട്ടിവേഷൻ ക്ലാസ്സുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.

കോടിയേരി മാടപ്പീടികയിലെ പുനർജ്ജനി യോഗ ആൻ്റ് റിസർച്ച് സെൻ്റർ മേധാവി സിന്ധു ഭാര്യയും ,ബാംഗ്ലൂർ ഒറേക്കിളിൽ ചാർട്ടേഡ് അക്കൗണ്ടൻ്റ് ആയ നിർമ്മൽ എസ്. കുമാർ, മാംഗ്ളൂർ എസ്.ഡി.എം. കോളേജ് നേച്ചറോപ്പതി വിദ്യാർഥിനി ശിവാത്മിക എന്നിവരാണ് മക്കൾ.

സുനിൽ കുമാർ പൊയിൽ

സബ്ഇൻസ്പെക്റ്റർ ഓഫ് പൊലീസ്

 (എൻഫോഴ്സ്മെൻ്റ് യൂണിറ്റ്,

തലശ്ശേരി

whatsapp-image-2025-03-28-at-20.47.08_690e6f9e

യജ്ഞശാല ഉണർന്നു:

ഇന്ന് ജലദ്രോണി -

തത്വ ഹോമ പൂജകൾ


തലശ്ശേരി: നൂറ് കണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ

ജഗന്നാഥ ക്ഷേത്രത്തിൽ നടക്കുന്ന അഷ്ട ബന്ധ കലശത്തിന്റെ ഏഴാം നാളിൽ മഹാഗണപതി ഹോമം, മുളപൂജ, ശ്വശാന്തി ഹോമം, ചോര ശാന്തി ഹോമം, ഹോമ ലെ ശാഭിഷേകം, വിശേഷാൽ പൂജ, ഭഗവതി സേവ, സ്ഥലശുദ്ധി, മുളപൂജ, അത്താഴ പൂജ എന്നിവ നടന്നു.

പ്രത്യേകം കെട്ടിയുണ്ടാക്കിയ ഓല മേഞ്ഞയജ്ഞശാലയിൽ

പഞ്ചവർണ്ണ പൊടികളാൽ സ്വസ്തിക ,പത്മം അഷ്ടദളപത്മം ,കടുംതുടി എന്നി ചക്രങ്ങൾ സത്വഗുണ പ്രദാനമായും, രജോഗുണ പ്രദാനമായും, തപോ ഗുണപ്രദാനമായും വരവർണ്ണങ്ങളാൽ ചക്ര ലേഖനം ചെയ്താണ് കർമ്മങ്ങൾ നടക്കുന്നത്.

1008 കുംഭങ്ങളിൽ നാൽപ്പാമരജലം നിറച്ച് ഗന്ധപുഷ്പാക്ഷതങ്ങൾ ഇട്ട് പൂജിച്ച്, ആകലശങ്ങളെ ഭഗവാന്റെ സൂക്ഷ്മശരീരമായ വിഗ്രഹത്തിലേക്ക് ജീവൽ പ്രദാനങ്ങളായ വഗ്നികലാ സോമ കല, സൂര്യ കല, അകാര , ഉകാര മകാര കല, ബിന്ദുകല, നാദ കല, ശക്തി കല, ശാന്ത കല എന്നി ദശകലകളെ പ്രത്യേകം ആവാഹിച്ച് കലശങ്ങളിൽ യോജിപ്പിക്കുന്നു. ഇങ്ങിനെയുള്ള കലശാഭിഷേകത്താൽ ഭഗവദ് സാന്നിദ്ധ്യം പൂർണ്ണ ചൈതന്യവത്തായിത്തീരുകയും ഭക്തർക്ക് അഭീഷ്ട വരപ്രാപ്തി ലഭിക്കുകയും ചെയ്യുന്നു.

ശ്രീനാരായണഗുരുദേവന്റെ തൃക്കരങ്ങളാൽ പ്രതിഷ്ഠ നടത്തപ്പെട്ട് , പൂണ്യ ഭൂമിയെന്ന് പുകൾപെറ്റ ഈക്ഷേത്രത്തിലെഅഷ്ട ബന്ധ കലശത്തിൽ സംബന്ധിക്കുന്നത് ഏറെ ശ്രേഷ്ഠകരമാണെന്ന് പി.വി. വിനു ശാന്തി പറഞ്ഞു


whatsapp-image-2025-03-28-at-20.47.08_3ad4d69b

പരവൂർരാകേഷ് തന്ത്രികൾ,ബൈജു തന്ത്രികൾ, രാജേന്ദ്രൻ തന്ത്രികൾ തുടങ്ങിയ പതിനൊന്നോളം പേരാണ് കാർമ്മികത്വം വഹിക്കുന്നത്. വാദ്യകലാകരന്മാരുടെ പാണി ,ശംഖ്, ഇലത്താളം, ഇടയ്ക്ക, സോപാന സംഗീതം എന്നിവ ത്രികാല പൂജ സമയങ്ങളിൽ വിശേഷ വാദ്യഘോഷ മുഖരിതമാക്കി. മാർച്ച് 30 ന് അഷ്ട ബന്ധ കലശത്തിന് സമാപനം കുറിക്കും.


ചിത്രവിവരണം: യജ്ഞശാലയിൽ കലശപൂജക്ക് വേണ്ടി തയ്യാറാക്കിയ ചക്ര ലേഖനം

whatsapp-image-2025-03-28-at-20.47.23_a45b7ac4

ലഹരി വിരുദ്ധ യജ്ഞം

ജില്ലാതല ഉദ്ഘാടനം


തലശ്ശേരി റോട്ടറി ക്ലബ്ബും റോട്ടറി പൊലീസ് എൻഗേജ്മെന്റും(റോപ് ) സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ യജ്ഞത്തിന്റെ ജില്ലാ തല ഉദ്ഘാടനവും സംസ്ഥാനത്തെ മികച്ച പൊലിസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ട തലശേരി പൊലീസ് സ്റ്റേഷന് റോട്ടറി നൽകുന്ന ആദര സർട്ടിഫിക്കറ്റ് കൈമാറ്റവും നടന്നു . ഹോട്ടൽ പേൾവ്യു റിജൻസിയിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം കണ്ണൂർ റേഞ്ച് ഡി.ഐ.ജി.യതീഷ് ചന്ദ്ര ഐ.പി.എസ്. നിർവ്വഹിച്ചു .

എ എസ്.പി. പി.ബി. കിരൺ ഐ.പി.എസും തലശ്ശേരി പൊലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ ബിജു പ്രകാശും ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

 ജില്ലാതല ലഹരി വിരുദ്ധ യജ്ഞം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. സന്തോഷ് ശ്രീധർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ റോട്ടറി പ്രസിഡണ്ട് ആർ. അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു . റോപ് ചീഫ് കോർഡിനേറ്റർ സുരേഷ് മാത്യൂ , റോപ് സംസ്ഥാന സിക്രട്ടറി ജിഗീഷ് നാരായണൻ, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിധിൻ രാജ് ഐ.പി.എസ്., റൂറൽ പൊലീസ് സുപ്രണ്ട് അനുജ് പലിവാൽ ഐ.പി.എസ്, പൊലീസ് അഡീഷണൽ എസ്.പി.കെ.പി. വേണുഗോപാൽ , തലശ്ശേരി റൊട്ടറി ക്ലബ്‌ സെക്രട്ടറി അർജുൻ അരയാക്കണ്ടി, സുഹാസ് വേലാണ്ടി, ശ്രീവാസ് വേലാണ്ടി സംബന്ധിച്ചു. 14 ലക്ഷം രൂപയിലേറെ വിലവരുന്ന സോടോക്സ ഡ്രഗ് ഡീറ്റെക്ഷൻ മെഷീൻ തലശ്ശേരി പൊലീസ് സ്റ്റേഷന് റോട്ടറി സൊസൈറ്റി നൽകുമെന്ന് പ്രഖ്യാപിച്ചു

 

ചിത്ര വിവരണം:കണ്ണൂർ റേഞ്ച് ഡി.ഐ.ജി.യതീഷ് ചന്ദ്ര ഐ.പി.എസ്. ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2025-03-28-at-22.35.38_15ede361

ലഹരിക്കെതിരെ നാടുണർന്നു

നിരോധിത പുകയില ഉത്പന്നങ്ങൾ

വിൽക്കുന്ന കടകൾക്ക് മുന്നിൽ 

ഡി വൈ എഫ് ഐ പ്രതിഷേധ

സദസ്സ് സംഘടിപ്പിച്ചു 


മാഹി:മൂലക്കടവ് മാക്കുനി പ്രദേശങ്ങളിൽ സ്ഥിരമായി കടകളിൽ നിന്ന് നിരോധിത പുകയില ഉത്പ്പന്നങ്ങൾ വിൽക്കപ്പെടുന്നത് ഇനി നടക്കില്ല.ഇതിനെതിരെ ഡി.വൈ.എഫ്.ഐ. സമരത്തിനിറങ്ങിയിരിക്കുകയാണ് _ സമരം ശക്തമാക്കുവാക്കുവാൻ കതിരൂർ പഞ്ചായത്തിലെ ഡി.വൈ.എഫ്.ഐ. പൊന്ന്യം മേഖലാ കമ്മിറ്റിയും, മാഹി പള്ളൂർ മേഖലാ കമ്മിറ്റിയും സംയുക്തമായി  മുലക്കടവ് ഭാഗത്ത്  സമര പരിപാടികൾക്ക് തുടക്കം കുറിച്ചു- നിരവധി പ്രവർത്തകർ പങ്കെടുത്ത ശക്തി പ്രകടനം മൂലക്കടവ് പാണ്ടിവയൽ ഭാഗത്ത് അവസാനിപ്പിച്ചു. തുടർന്ന് പ്രദേശത്തെ ഇത്തരം ഉത്പ്പന്നങ്ങൾ വിൽക്കുന്ന കടകൾക്ക് മുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.. ലഹരി വസ്തുക്കൾ വിൽക്കുന്ന പ്രവണത ഇതോടെ അവസാനിപ്പിച്ചില്ലെങ്കിൽ കട തുറന്നു പ്രവർത്തിക്കാൻ പാർട്ടി അനുവദിക്കില്ല എന്നും കട ഉടമകൾക്ക് താക്കീത് നൽകി.

കൂടാതെ മാഹിയിൽ നിരോധിത ലഹരികൾ പോലിസ് അധികാരികൾ പിടികൂടിയാൽ 200രൂപ പിഴയും ആൾ ജാമ്യത്തിലും വിടുന്നതാണ് പതിവ് 

ഈ നിയമത്തിനു മാറ്റം വരുത്തി ലഹരി വസ്തുക്കൾ പിടിച്ചെടുത്ത കടകളുടെ ലൈസൻസ് റദ്ദ് ചെയ്യാനും ജാമ്യം നൽകാതെ ജയിലിലടക്കുവാനുമുള്ള നിയമം കൊണ്ടുവരാൻ വേണ്ടിയും മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർക്കും ബന്ധപ്പെട്ട അധികാരികൾക്കും നിവേദനം നൽകുമെന്നും നേതാക്കൾ വിശദീകരിച്ചു.

പ്രതിഷേധ സദസ്സിൽ ഡി.വൈ.എഫ്.ഐ.പള്ളൂർ മേഖല സെക്രട്ടറി ടി കെ രാഗേഷ് പൊന്ന്യം മേഖല സെക്രട്ടറി റിനീഷ്,

ഷറഫ്റാസ്, സനോഷ്, കാവ്യ മൂലക്കടവ് ബ്രാഞ്ച് സെക്രട്ടറി ടി. രവീന്ദ്രൻ, വായനശാല ബ്രാഞ്ച് സെക്രട്ടറി സജീവൻ മാലയാട്ട്, പന്തക്കൽ ബ്രാഞ്ച് സെക്രട്ടറി ദാസൻ മാമ്പള്ളി എന്നിവർ സംസാരിച്ചു.


പിലാക്കൂൽ മാരിയമ്മൻ കോവിൽ

കരക മഹോത്സവം ഏപ്രിൽ 1 ന്


 തലശ്ശേരി :പിലാക്കൂൽ മാരിയമ്മൻ കോവിലിൽ ഈ വർഷത്തെ കരക മഹോത്സവം ഏപ്രിൽ 1 ന് വൈകിട്ട് 4-45 നും 5-15 നും മദ്ധ്യേ കൊടിയേറും. രാത്രി ഏഴിന് തൃക്കൈ ശിവ ക്ഷേത്രത്തിൽ നിന്നും ദേവീ ചൈതന്യ പ്രതീകമായ കരകം വ്രതശുദ്ധിയോടെ എത്തുന്ന ഭക്തർ മൺചട്ടിയിൽ അഗ്നി കൊളുത്തി തയ്യാറാക്കുന്ന അഗ്നി കരകത്തോടെ ക്ഷേത്ര സന്നിധിയിൽ എഴുന്നള്ളിക്കും.


തുടർന്നുള്ള ഉത്സവ ദിനങ്ങളിൽ രാവിലെ മുതൽ വൈകിട്ട് വരെ കരകം ക്ഷേത്ര പരിസരത്തെ വീടുകളിൽ ഊരുചുറ്റൽ ചടങ്ങിനായി എത്തും. ദേവിയുടെ പ്രതീകമായി വീടുകളിൽ എഴുന്നള്ളി എത്തുന്ന കരക വാഹകരെ മഞ്ഞൾ പ്രസാദ വെള്ളത്തിൽ കാൽ കഴുകി വീട്ടുകാർ എതിരേൽക്കും. ഏപ്രിൽ2 ന് വൈകിട്ട് 6ന് കോവിൽ പരിസരത്ത് മതസാംസ്കാരിക സമ്മേളനം ചേരും.വ്യത്യസ്ഥ മത വിഭാഗങ്ങളുടെ ആചാര്യന്മാരായ കാവുംഭാഗം ശ്രീകുമാർ മാസ്റ്റർ, പി.ജെ. ഹാരി മാസ്റ്റർ,റാഫി പേരാമ്പ്ര പങ്കെടുക്കും. അതത് മതങ്ങളിലെ ആചാരങ്ങൾ മൂന്ന് പേരും വിശദീകരിക്കും.5ന്  വൈകിട്ട് ഉത്സവം കൊടിയിറങ്ങും.


തമിഴ് ആചാരപ്രകാരമുള്ള പൂജാ പ്രാർത്ഥനകൾ നടത്തുന്ന കേരളത്തിലെ ക്ഷേത്രങ്ങളിൽ ജില്ലയിലെ ഏക ക്ഷേത്രമായ പിലാക്കൂലിലെ മാരിയമ്മൻ,,ബാലസുബ്രഹ്മണ്യ,,നവഗ്രഹ അഷ്കോ അഷ്ട ലക്ഷ്മി കോവിലിൽ ആണ്ടുത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മാരിയമ്മൻ സേവാ സമിതി, ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുടുംബത്തിന്റെ ഐശ്വര്യത്തിനും, നെടുമാംഗല്യത്തിനും, മംഗല്യ ഭാഗ്യത്തിനും വേണ്ടി സ്ത്രീകൾ നടത്തുന്ന സുമംഗലി പൂജ, ആയുരാരോഗ്യ സൌഖ്യത്തിനും മന:ശ്ശക്തിക്കുമായി അർച്ചിക്കുന്ന പൂമിതി, ധന, ധാന്യ, വിദ്യാ സംവർദ്ധനത്തിനായി അർപ്പിക്കുന്ന വിദ്യാധന പൂജ തുടങ്ങിയ വിശേഷാൽ പൂജകൾ ഉത്സവ ദിനങ്ങളിൽ നടക്കും.-


സേവാ സമിതി പ്രസിഡണ്ട് മണി മാസ്റ്റർ, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡണ്ട് രഘുമാസ്റ്റർ, സേവാ സമിതി ട്രഷറർ ശ്രീകാന്ത് മാസ്റ്റർ, സേവാ സമിതി അംഗം ഡോ. അവ നീത് റാം വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.


വരപ്രത്ത് കാവിലമ്മയ്ക്ക്

പൊങ്കാല സമർപ്പണവും

വലിയ ഗുരുതിയും

 

മാഹി: ചാലക്കര വരപ്രത്ത് കാവ് ദേവി ക്ഷേത്രത്തിൽ കാവിലമ്മയക്ക് പൊങ്കാല സമർപ്പണം ഏപ്രിൽ ഒന്നിന് രാവിലെ ഒമ്പതിന് ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻ്റ മുഖ്യകാർമ്മികത്വത്തിൽ നടത്തും. വൈകുന്നേരം ദീപാരാധയ്ക്കു ശേഷം വലിയ ഗുരുതിയും ഉണ്ടാവും.

തിറയുത്സവം വിപുലമായ പരിപാടികളോടെയും ചടങ്ങുകളോടെയും ഏപ്രിൽ എട്ട് മുതൽ 12 വരെ നടക്കും.


whatsapp-image-2025-03-28-at-21.05.55_6d6dad0b

ഇഫ്താർ സംഗമം നടത്തി 

തലശ്ശേരി : പാറാൽ മാപ്പിള എൽ പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി. തലശ്ശേരി സൗത്ത് ഉപജില്ല എ ഇ ഒ സുജാത ഇ പി ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. റാഫി പേരാമ്പ്ര ഇഫ്താർ സന്ദേശം നൽകി. പ്രധാനാധ്യാപിക ബേബി ശീതള അധ്യക്ഷത വഹിച്ചു.  

പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് മാനേജർ എം പി അഹമ്മദ് ബഷീർ, മാനേജിംഗ് കമ്മിറ്റി സെക്രട്ടറി റമീസ് പാറാൽ, സ്കൂൾ മാനേജർ വി ടി ഇർഷാദ്, പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ മണിലാൽ, പാറാൽ അൽഫിത്റ ഇസ്ലാമിക് പ്രീ സ്കൂൾ മാനേജർ വി പി മുഹമ്മദലി, പി പി മുസ്തഫ എന്നിവർ പങ്കെടുത്തു.

പാറാൽ മാപ്പിള എൽ പി സ്കൂളിൽ നടത്തിയ ഇഫ്താർ സംഗമത്തിൽ റാഫി പേരാമ്പ്ര ഇഫ്താർ സന്ദേശം നൽകുന്നു


രമേശ് പറമ്പത്ത് M LA ക്ക് അഭിനന്ദനങ്ങൾ.


മാസങ്ങളായി അണഞ്ഞു കിടന്ന റെയിൽവെ സ്റ്റേഷൻ (അഴിയൂർ ഭാഗം) റോഡിലെ സ്ട്രീറ്റ് ലൈററുകൾ രമേശ് പറമ്പത്ത് MLA യുടെ ഇടപെടലിനെ തുടർന്ന് വീണ്ടും പ്രവർത്തിച്ചു തുടങ്ങി. രാതി കാലങ്ങളിൽ കാൽ നടയാത്രക്കാരും, ട്രെയിൻ ഇറങ്ങി വരുന്നവരും നേരിടുന്ന ദുരിതം അഴിയൂരിലെ കോൺഗ്രസ്സ് കമ്മറ്റി MLA യുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

 രമേശ് പറ മ്പത്ത് MLA യുടെ ജനോപകാര പ്രദമായഈ നടപടിയിൽ അഴിയൂർ മണ്ഡലം 3, 4 വാർഡ് കോൺഗ്രസ്സ് കമ്മറ്റി അദ്ദേഹത്തെ അഭിനന്ദിച്ചു.

കോവുക്കൽ വിജയൻ അദ്ധ്യക്ഷ o വഹിച്ചു. കെ.അനിൽകുമാർ , കെ.പി ജയൻ , ശ്രീകുമാർ കോട്ടായി, ഫിറോ സ്കാളാണ്ടി,   ലെനി അഴിയൂർ, കെ.പി ജയരാജൻ മാസ്റ്റർ ടി.പി. പ്രേമൻ , ശശി ടി.പി. എന്നിവർ പ്രസംഗിച്ചു.

whatsapp-image-2025-03-28-at-20.47.50_bb03d5b7_1743182578

വിരമിക്കുന്ന അധ്യാപകര്‍ക്ക് 

യാത്രയയപ്പ് നല്‍കി

മാഹി:പള്ളൂർ കസ്‌തൂർബാഗാന്ധി ഗവ:

ഹൈസക്കൂളിൽ നിന്ന് ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകനടക്കമുള്ളവരെ സ്കൂൾ പി.ടിഎ യുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.

പി ടി എ പ്രസിഡന്റ്‌ പി കെ ജയതിലകൻ അധ്യക്ഷത വഹിച്ചു.

വിരമിക്കുന്ന അധ്യാപകരായ കെ പി ഹരീന്ദ്രൻ, പി കെ സതീഷ് കുമാർ എന്നിവരെയും

 ഡോക്ടറേറ്റ് ലഭിച്ച പി കെ ജയതിലകനെയും ചടങ്ങിൽ വെച്ച് പൊന്നാട അണിയിച്ചു ആദരിച്ചു.

സ്റ്റാഫ്‌ സെക്രട്ടറി എ. അജിത്ത് പ്രസാദ് , ജോഷന, ഷോഗിത സംസാരിച്ചു.

പി ടി എ വൈസ് പ്രസിഡന്റ്‌ ടി സന്തോഷ്‌ കുമാർ സ്വാഗതവും 

വൈ എം സജിത നന്ദിയും പറഞ്ഞു.


ചിത്രവിവരണം: വിരമിക്കുന്ന അദ്ധ്യാപകരെ ആദരിച്ചപ്പോൾ

പോക്സോ കേസ് പ്രതിക്ക് തടവും പിഴയും.

തലശ്ശേരി : പോക്സോ കേസിലെ പ്രതിക്ക് തടവും പിഴയും കോടതി വിധിച്ചു. പന്ന്യന്നൂർ കിഴക്കെ നെല്ലിയാട്ട് മീത്തൽ കെ എൻ രാജേഷിനെ (46)യാണ് തലശ്ശേരി അതിവേഗ പോക്സോ കോടതി ജഡ്ജി വി ശ്രീജ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്., മൂന്ന് വർഷം കഠിനതടവിനും 21000/- രൂപ പിഴയടക്കുന്നതിനും വിധിച്ചു.

 2021 ഒക്ടോബർ 30 നാണ് കേസിനാസ്പദമായ സംഭവം. 

പ്രതി വീട്ടിൽ അതിക്രമിച്ച് കയറി 17 കാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്.

പാനൂർ പൊലീസ് സ്റ്റേഷനിലെ സബ്ബ് 

ഇൻസ്പെക്ടർ എൻ. സി യതീഷ് രജിസ്റ്റർ ചെയ്ത കേസിൽ എസ് ഐ സി. സി ലതീഷ്  അന്വേഷണം നടത്തിയാണ് കുറ്റപത്രം സമർപ്പിച്ചത് . പ്രോസിക്യൂഷനു വേണ്ടി അഡ്വ..പി.എംഭാസുരിയാണ് ഹാജരായത്.

പ്രോജക്ട് കോ-ഓർഡിനേറ്റർമാരെ ആവശ്യമുണ്ട്.  


തലശ്ശേരി : അഡാക്കിന്റെ നോർത്ത് സോൺ റീജിയിണൽ ഓഫീസിന്റെ കീഴിലുള്ള വിവിധ യൂണിറ്റുകളിൽ ഒഴിവുള്ള പ്രോജക്ട് കോ-ഓർഡിനേറ്റർ തസ്തികയിൽ ദിവസ വേതനത്തിൽ ജോലി ചെയ്യുവാൻ താൽപര്യമുള്ളവരിൽ നിന്നും അപക്ഷകൾ ക്ഷണിച്ചു.- 1205 രൂപയാണ് ദിവസ വേതനം.ബി.എഫ് എസ്.സി അല്ലെങ്കിൽ അക്വ കൾച്ചറൽ വിഷയത്തിൽ ബിരുദാന്തരബിരുദമാണ് യോഗ്യത - താൽപര്യമുള്ളവർ റീജയണൽ എക്സിക്യൂട്ടിവ്, അഡാക്ക് നോർത്ത് സോൺ റീജിയണൽ ഓഫീസ്, എരഞ്ഞോളി എന്ന . വിലാസത്തിൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഏപ്രിൽ 5 നകം അപേക്ഷിക്കണം - കൂടുതൽ വിവരങ്ങൾ 0490-2354073 നമ്പറിൽ ലഭിക്കും.


do.a.k.prakashan-gurukkal

ഔഷധ രഹിത മർമ്മചികിത്സാ ക്യാമ്പ്

വടകരയിൽ : നേതൃത്വം മർമ്മഗുരു

ഡോ .എ .കെ .പ്രകാശൻ ഗുരുക്കൾ

 വടകര : ദക്ഷിണേന്ത്യയിലെ പ്രമുഖ കളരി ഗുരുവും മലയാളിയുമായ മർമ്മഗുരുവും പ്രമുഖ ചികിത്സകനുമായ ഡോ . എ .കെ .പ്രകാശൻ ഗുരുക്കൾ ഏപ്രിൽ 5 , 6 തീയതികളിൽ വടകര സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രത്തിൽ നടക്കുന്ന ഔഷധ രഹിത മർമ്മചികിത്സാ ക്യാമ്പിന് നേതൃത്വം വഹിക്കും.


'തട്ടിയും തടവിയും ' സന്ധി വേദനകൾ മാറ്റുന്ന അതി പുരാതനമർമ്മ ചികിത്സാരീതിയിലൂടെ അദ്ദേഹം സന്ധിവേദന ,മുട്ട് വേദന ,ഊരവേദന ,ഉളുക്ക് തു ടങ്ങിയ അസുഖമുള്ളവക്ക് തത്സയം തന്നെ ആശ്വാസം നൽകും .

കൊല്ലം ജില്ലയിലെ കല്ലുതാഴം കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന മർമ്മാശ്രമം ആയുർവ്വേദ -കളരി-മർമ്മചികിത്സാ കേന്ദ്രത്തിലെ മുഖ്യചികിത്സകനും കളരിഗുരുവുമാണ് പ്രകാശൻ ഗുരുക്കൾ.

ഭാരതീയ മർമ്മ ചികിത്സയുടെ മാസ്മരികതയുമായി ഇതിനകം പലതവണ കേരളത്തിനു പുറമെ  ഇന്ത്യക്കകത്തും പുറത്തും ഗൾഫു നാടുകളിലും റഷ്യ ,ചൈന ,ജപ്പാൻ തുടങ്ങിയ നിരവധി രാജ്യങ്ങളിലും ഭാരതീയ മർമ്മ ചികിത്സക്കായി അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്.


prakasahan-gurukkal

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന രോഗികൾക്കായിരിക്കും വടകരയിലെ സമുദ്ര ആയുർവ്വേദ

ഗവേഷണകേന്ദ്രത്തിൽ മർമ്മചികിത്സയ്ക്ക് അവസരം ലഭിക്കുക .

മഹാത്മ ദേശ സേവഎഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ,ടി .ശ്രീനിവാ സൻ ,സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം ഡയറക്‌ടർ . ഡോ .പി കെ .സുബ്രഹ്മണ്യൻ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിക്കുന്നു


കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും

ഫോൺ : ഫോൺ :9539157 337 ,

 9539 611 741 :9539 157 337   


SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW
pen