കോടതി അങ്കണത്തിൽ നിർത്തിയിട്ട കാർ മരം വീണ് തകർന്നു

കോടതി അങ്കണത്തിൽ നിർത്തിയിട്ട കാർ മരം വീണ് തകർന്നു
കോടതി അങ്കണത്തിൽ നിർത്തിയിട്ട കാർ മരം വീണ് തകർന്നു
Share  
2025 Mar 27, 11:59 PM
NISHANTH
kodakkad rachana
man

കോടതി അങ്കണത്തിൽ നിർത്തിയിട്ട

കാർ മരം വീണ് തകർന്നു

 തലശ്ശേരി : കോടതി അങ്കണത്തിലെ അരയാൽ മരച്ചുവട്ടിൽ നിർത്തിയിട്ട അഭിഭാഷകന്റെ കാർ മരക്കൊമ്പ് പൊട്ടി വീണ് തകർന്നു..കതിരൂർ .പൊന്ന്യം സ്വദേശി .അഡ്വ.പി.വി.രഞ്ചിത്തിന്റെ കെ.എൽ. 57. എക്സ്. 7979 നമ്പർ ഇന്നോവ ക്രിസ്റ്റയാണ് തകർന്നത്. ഇന്നലെ രാവിലെ 9.30 മണിയോടെയായിരുന്നു അപകടം - സി.ജെ.എം. കോടതിക്ക് പിറകിലുള്ള ഏറെ പഴക്കമുള്ള ആൽമരത്തിന്റെ വശങ്ങളിലേക്ക് നീണ്ടു വളർന്ന വലിയ ശിഖരത്തടിയാണ് കാറിന് മീതെ തനിയെ പൊട്ടി വീണത്. ഇതോടെ മൂന്ന് വർഷത്തെ പഴക്കം മാത്രമുള്ള കാറിന്റെ മേൽ ഭാഗം പാടെ തകർന്നു. തലശ്ശേരിയിൽ നിന്നും അഗ്നിശമന സേനാംഗങ്ങളെത്തി മരത്തടി മുറിച്ച് നീക്കി - ഏതാണ്ട് ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് സൂചന. മരച്ചുവട്ടിൽ കാർ പാർക്ക് ചെയ്ത ശേഷം അഭിഭാഷകൻ കോടതിക്കെട്ടിടത്തിലേക്ക് പോയതിനാൽ മറ്റ് അപായം സംഭവിച്ചില്ല.


ചിത്ര വിവരണം: അഡ്വ: രഞ്ചിത്തിന്റെ തകർന്ന കാർ

whatsapp-image-2025-03-27-at-21.41.01_660b4b4e

പി. കെ.. ഉസ്മാൻ മാസ്റ്റർരെ അനുസ്മരിച്ചു 


മാഹി:മയ്യഴി വിമോചനസമരത്തിലെ രക്തസാക്ഷി പി. കെ. ഉസ്മാൻ മാസ്റ്റരുടെ 67 -മത് രക്തസാക്ഷിത്വ വാർഷിക ദിനം തിലക് മെമ്മോറിയൽ റീഡിങ് റൂം & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. മുൻ ഡെപ്യൂട്ടി സ്പീക്കർ പി. കെ. സത്യാനന്ദൻ ഉത്ഘാടനം ചെയ്തു. കെ. ഹരീന്ദ്രൻ ആദ്യക്ഷത വഹിച്ചു. ഷാജു കനത്തിൽ, ഐ. അരവിന്ദൻ, എം. ശ്രീജയൻ, കെ. എം. പവിത്രൻ, നളിനി ചാത്തു സംസാരിച്ചു

whatsapp-image-2025-03-27-at-21.41.14_ec48dd93

ലഹരിക്കെതിരെ നാടകം അവതരിപ്പിച്ചു


തലശ്ശേരി : ലോക നാടക ദിനത്തിൽ നാടക് തലശ്ശേരി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് ബസ് സ്റ്റാൻഡ് പരിസരത്ത് അംഗത്വ വിതരണവും ലഹരിക്കെതിരെ ഏകപാത്ര നാടകവും അരങ്ങേറി.

തലശ്ശേരി മേഖല വൈസ് പ്രസിഡൻ്റ് ബാലകൃഷ്ണൻ കതിരൂർ അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം എസ്.കെ. വിജയന് അംഗത്വം നൽകി മേഖലാ സെക്രട്ടറി വിനോദ് നരോത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ടി.ടി.വേണുഗോപാൽ മുഖ്യാതിഥിയായിരുന്നു. കെ.എം.ചന്ദ്രൻ, അനിൽ കെ.നിള, സി.സിജു, ജയപ്രകാശ് കോടിയേരി, എം.സി. പ്രദീപൻ പ്രസംഗിച്ചു. നാടക പ്രവർത്തകനും കഥാ പ്രസംഗികനുമായ മോഹൻദാസ് പാറാൽ ഏകപാത്ര നാടകം അവതരിപ്പിച്ചു.


ചിത്ര വിവരണം:മുതിർന്ന അംഗം എസ്.കെ. വിജയന് അംഗത്വം നൽകി മേഖലാ സെക്രട്ടറി വിനോദ് നരോത്ത് ഉദ്ഘാടനം ചെയ്യുന്നു


വേനലവധിക്ക് തലശ്ശേരി കെ എസ് ആര്‍ ടി സിയുടെ പ്രത്യേക യാത്ര


വേനലവധിക്കാലത്ത് പ്രത്യേക ടൂര്‍ പാക്കേജുകളുമായി തലശ്ശേരി കെ എസ് ആര്‍ ടി സി. ഏപ്രില്‍ ഒന്ന്, നാല്, 25 ഇരുപത്തഞ്ച് തീയതികളില്‍ മൂന്നാര്‍, ആറിന് വയനാട്, എട്ടിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രവും കുടജാദ്രിയും, 11 ന് കൊച്ചി കപ്പല്‍ യാത്ര, 18 ന് ഗവി, 20 ന് നിലമ്പൂര്‍ എന്നീ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. ബുക്കിങ്ങിനും അന്വേഷണത്തിനും 9497879962 നമ്പറില്‍ ബന്ധപ്പെടാം

whatsapp-image-2025-03-27-at-21.42.26_8f21f4c6

അതിദാരിദ്ര്യമുക്തമായി തലശ്ശേരി നഗരസഭ


തലശ്ശേരി നഗരസഭയെ അതിദാരിദ്ര്യമുക്ത നഗരസഭയായി നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പ്രഖ്യാപിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സജീവമായ ഇടപെടല്‍ കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചതെന്നും ലഹരിക്കെതിരെ നിരന്തര ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിജ്ഞാനകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ജോബ് സ്റ്റേഷന്‍ ഉദ്ഘാടനവും സ്പീക്കര്‍ നിര്‍വഹിച്ചു. അതിദരിദ്ര്യരെ കണ്ടെത്തുന്നതിനും ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും മൈക്രോപ്ലാന്‍ ആവിഷ്‌കരിച്ചാണ് അതിദാരിദ്ര്യമുക്ത നഗരസഭ എന്ന ലക്ഷ്യം കൈവരിച്ചത്. തലശ്ശേരി നഗരസഭയില്‍ 104 കുടുംബങ്ങളിലായി 223 ഗുണഭോക്താക്കളാണുള്ളത്. ഹ്രസ്വകാലയളവില്‍ നടപ്പിലാക്കാവുന്ന പദ്ധതികള്‍, ഉടന്‍ നടപ്പിലാക്കുന്നവ, ദീര്‍ഘകാല പദ്ധതികള്‍ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് മൈക്രോപ്ലാന്‍ സേവനങ്ങള്‍ ലഭ്യമാക്കിയത്. അവകാശ രേഖകളായ റേഷന്‍ കാര്‍ഡ്, ഭിന്നശേഷി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ടുകള്‍, സാമൂഹിക സുരക്ഷാ പെന്‍ഷന്‍, ആവശ്യമായ ചികിത്സയും മരുന്നുകളും ലഭ്യമാക്കുക എന്നിവ അതിദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. 50 കുടുംബങ്ങള്‍ക്ക് 2023 നവംബര്‍ മുതല്‍ എല്ലാമാസവും ഭക്ഷ്യകിറ്റും ചികിത്സ ആവശ്യമുള്ള നൂറോളം പേര്‍ക്ക് തലശ്ശേരി ജനറല്‍ ആശുപത്രി മുഖേന മെഡിക്കല്‍ സേവനങ്ങളും ഉജ്ജീവനം പദ്ധതിയിലുള്‍പ്പെടുത്തി വരുമാനം ആവശ്യമുള്ള ഗുണഭോക്താക്കള്‍ക്ക് തൊഴിലും നല്‍കി. പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികള്‍ക്കുള്ള ശില്‍പശാലയും നടന്നു.

 

തലശ്ശേരി നഗരസഭാ ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.എം ജമുനാറാണി അധ്യക്ഷയായി. സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി ഹരി പുതിയില്ലത്ത് അതിദാരിദ്യ നഗരസഭാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.വി. രത്നാകരന്‍ ജനകീയ ക്യാമ്പയിന്‍ വിശദീകരണം നടത്തി. നഗരസഭാ വൈസ് ചെയര്‍മാന്‍ എം.വി ജയരാജന്‍, സ്ഥിരം സമിതി അംഗങ്ങളായ ടി.സി. അബ്ദുള്‍ ഖിലാബ്, ഷബാന ഷാനവാസ്, ടി.കെ സാഹിറ, എന്‍. രേഷ്മ, സി. സോമന്‍, തലശ്ശേരി നഗരസഭാ സെക്രട്ടറി എന്‍. സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.


ചിത്രവിവരണം:അതിദാരിദ്ര്യമുക്ത നഗരസഭയായി നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പ്രഖ്യാപിക്കുന്നു.


വേനലവധിക്ക് തലശ്ശേരി കെ എസ് ആര്‍

ടി സിയുടെ പ്രത്യേക യാത്ര


വേനലവധിക്കാലത്ത് പ്രത്യേക ടൂര്‍ പാക്കേജുകളുമായി തലശ്ശേരി കെ എസ് ആര്‍ ടി സി. ഏപ്രില്‍ ഒന്ന്, നാല്, 25 ഇരുപത്തഞ്ച് തീയതികളില്‍ മൂന്നാര്‍, ആറിന് വയനാട്, എട്ടിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രവും കുടജാദ്രിയും, 11 ന് കൊച്ചി കപ്പല്‍ യാത്ര, 18 ന് ഗവി, 20 ന് നിലമ്പൂര്‍ എന്നീ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. ബുക്കിങ്ങിനും അന്വേഷണത്തിനും 9497879962 നമ്പറില്‍ ബന്ധപ്പെടാം.


aassdd

കുടിവെള്ള പ്രശ്നം: പ്രതിഷേധമറിയിച്ചു.


മാഹി:മാഹിയുടെ വിവിധ പ്രദേശങ്ങളിൽ നിലനിൽക്കുന്ന കുടിവെള്ള പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി പൊതുമരാമത്ത് ജൂനിയർ എൻജിനീയറോട് (വാട്ടർ സപ്ലൈ) ആവശ്യപ്പെട്ടു.

കഴിഞ്ഞ കുറെ ദിവസങ്ങളായി മാഹി വളവിൽ ,മാഹി ഹോസ്പ്പിറ്റൽ, പ്രദേശം ,ചാലക്കരയിലെ മണ്ടപ്പറമ്പത്ത്,മുക്കുവൻ പറമ്പ്,ചെമ്പ്ര കുന്ന് തുടങ്ങിയ മേഖലകളിൽ അഞ്ചരക്കണ്ടി കുടി വെള്ളം ഇല്ലാതായത് ഈ ഭാഗങ്ങളിലെ ജനങ്ങൾക്ക് അനുഭവപ്പെട്ട ബുദ്ധിമുട്ട് മനസിലാക്കിയാണ് യൂത്ത് കോൺഗ്രസ് എഞ്ചിനീയറെ കണ്ടതും പ്രതിഷേധം അറിയിച്ചതും. നിലവിൽ ലോറിയിൽ കുടിവെള്ളം എത്തിക്കുന്നുണ്ടെങ്കിലും, ചില മേഖലകളിൽ ഇതിൻ്റെയും അപര്യാപ്തത കൂടി സൂചിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ എത്രയും പെട്ടെന്നു വേണ്ട പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് എൻജിനിയർ അറിയിച്ചു.


മേഖലാ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് കെ.പി രെജിലേഷ്, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ് മുഹമ്മദ് സർഫാസ്, സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അലി അക്ബർ ഹാഷിം, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്യംജിത്ത് പാറക്കൽ, സെക്രട്ടറി അജയൻ പൂഴിയിൽ പങ്കെടുത്തു.


ചിത്രവിവരണം: കുടിവെള്ളം നിലയതിലുള്ള പ്രതിഷേധം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊതുമരാമത്ത് വകുപ് എഞ്ചിനീയറെ അറിയിക്കുന്നു.


തിരുവങ്ങാട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നിർമ്മിച്ച 3 നില കെട്ടിടവും സ്റ്റേജും പ്രീ പ്രൈമറി കെട്ടിടവും നാളെ ഉദ്ഘാടനം ചെയ്യും 


 തലശ്ശേരി :പാഠ്യ-പാഠ്യേതര മികവിൽ ജില്ലയ്ക്കാകെ മാതൃകയായ തലശേരി തിരുവങ്ങാട് ഗവ.ഹയർസെക്കന്ററിയിൽ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച മൂന്ന് നില കെട്ടിടവും സ്റ്റേജും പ്രി പ്രൈമറികെട്ടിടവും ശനിയാഴ്ച വൈകിട്ട് 3.30 ന് നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ നാടിന് സമർപ്പിക്കുമെന്ന് പ്രിൻസിപ്പൽ ഇ.എം. സത്യൻ , പ്രധാനാദ്ധ്യാപിക ടി.ടി. രജനി , വികസന സമിതി ചെയർമാൻ വി.യം. സുകുമാരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതോടൊപ്പം സ്ഥലം എം.എൽ.എ. കൂടിയായ സ്പീക്കർ ഷംസീറിന്റെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിക്കപ്പെട്ട ഒരു കോടി മുടക്കി പണിയുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനവും നടത്തും.- 135 വർഷത്തെ പിൻ ചരിത്രമുള്ളവിദ്യാലയത്തിൽ . ഈ അദ്ധ്യയന വർഷം മുതൽ ഹൈ സ്കൂൾ തലത്തിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകുന്നുണ്ട്. പി.ടി.എ.പ്രസിഡണ്ട് പി.കെ. ബിജില, മദർ പി.ടി.എ.പ്രസിഡണ്ട് പി.പി. സാജിത ടീച്ചർ, പി.ടി.എ. വൈസ് പ്രസിഡണ്ട് യു . ബ്രിജേഷ്, എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.-


കണ്ണൂർ ജില്ലാ ടീം തെരഞ്ഞെടുപ്പ്


തലശ്ശേരി:16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖലാ അന്തർ ജില്ലാ ക്രിക്കറ്റ് മൽസരങ്ങൾക്കുള്ള കണ്ണൂർ ജില്ലാ ടീം തെരഞ്ഞെടുപ്പ് മാർച്ച് 29 ന് , ശനിയാഴ്ച രാവിലെ 9 മണിക്ക് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.

01-09-2009 നും 31-08-2011 നും ഇടയിൽ ജനിച്ച കുട്ടികൾക്ക് മാത്രമേ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുവാൻ അർഹതയുള്ളൂ.

പങ്കെടുക്കുവാൻ താൽപ്പര്യമുള്ള കുട്ടികൾ ക്രിക്കറ്റ് ഡ്രസ്സിൽ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി 29 മാർച്ച് 2025 , ശനിയാഴ്ച രാവിലെ 9 മണിക്ക് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തി ചേരേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 9605004563


sd_1743100725

തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും ധർണ്ണയും


ന്യൂമാഹി : തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തുക, കേന്ദ്ര ബഡ്ജറ്റിൽ വെട്ടിക്കുറച്ച തൊഴിൽ ദിനങ്ങൾ പുന:സ്ഥാപിക്കുക, കൂലി കുടിശ്ശിക ഉടൻ അനുവദിക്കുക, തൊഴിൽ ദിനങ്ങളും ദിവസ വേതനവും വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ ന്യൂമാഹി പോസ്റ്റ് ഓഫീസിലേക്ക് തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണ്ണും സംഘടിപ്പിച്ചു. കെ ജയപ്രകാശൻ ഉദ്ഘാടനം ചെയ്തു. എ കെ പ്രീത അധ്യക്ഷത വഹിച്ചു. വി കെ രത്നാകരൻ,സി കെ പ്രകാശൻ,സി കെ റീജ സംസാരിച്ചു


ചിത്രവിവരണം:കെ.ജയപ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-03-27-at-21.47.07_a77fd01d

തലശ്ശേരി നഗരസഭ ജനകീയ പങ്കാളിത്തത്തോടെ കടൽപ്പാലത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറയുടെ സ്വിച്ച് ഓൺ കർമ്മം നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ നിർവ്വഹിക്കുന്നു


SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW