
തലശ്ശേരി - മൈസൂർ റയിൽപാത
ഗൂഢശ്രമം
:ചാലക്കര പുരുഷു
തലശ്ശേരി: നൂറ്റാണ്ടുകൾ നീളുന്ന ഇരു സംസ്ഥാനങ്ങളുടെ വലിയ മോഹങ്ങളുടെ കടയ്ക്കൽ കത്തി വെക്കുന്ന പിന്നാമ്പുറ നീക്കങ്ങൾ ജനങ്ങളെആശങ്കയിലാഴ്ത്തുന്നു.ഉത്തര മലബാറിലെ ട്രെയിൻയാത്രക്കാരുടെ ഏറെക്കാലത്തെസ്വപ്നമായ, 118വർഷംപഴക്കമുളള ആവശ്യമായ നിർദ്ദിഷ്ഠ തലശ്ശേരി - മൈസൂർ റയിൽപാത അട്ടിമറിക്കാൻ ഉദ്യോഗസ്ഥ
തലത്തിൽ അണിയറയിൽ ഒരുക്കങ്ങൾ തകൃതിയായിനടക്കുകയാണ് .അതിൻ്റെ
ഭാഗമായാണ് കണ്ണൂരിൽ നടത്തിയത് പോലെ റെയിൽവേ സ്ഥലം 45വർഷത്തെ പാട്ട കരാറിൽ സ്വകാര്യ വ്യക്തിക്ക് നൽകുവാനുള്ള നീക്കം നടക്കുന്നത്. ദശകോടികൾ വിലമതിക്കുന്ന, തലശ്ശേരി പുതിയബസ്റ്റാൻ്റിനോട് ചേർന്നുള്ളരണ്ടര ഏക്കറോളം സ്ഥല
മാണ് സ്വകാര്യ വ്യക്തിക്ക്തുടക്കത്തിൽ കൈമാറ്റം നടത്തുവാൻ പാലക്കാട്റയിൽവേഡിവിഷൻ്റെ ഉന്നത അധികാരികൾ ഒരുങ്ങുന്നതെന്നാണ്
അറിയാൻ സാധിച്ചത് .ഈ സ്ഥലം നഷ്ടപ്പെടുകയാണെങ്കിൽ, തലശ്ശേരി -
മൈസൂർ റയിൽ പാതഎന്നത്ഒരുസ്വപ്നംമാത്രമായിഅവശേഷിപ്പിക്കേണ്ടി വരും.ഒരു പക്ഷേ,ഇത്തരക്കാർ ലക്ഷ്യമിടുന്നതും അത് തന്നെയായിരിക്കാം .കാരണം ,കിഴക്കൻ
മലയോര മേഖലകളിൽനിന്ന് മലഞ്ചരക്കുകൾഇറക്കുമതിചെയ്യുന്നതിനുംപകരം, ഉണക്ക് മത്സ്യംകയറ്റുമതി ചെയ്യുന്നതിനുമായി റോഡു മാർഗ്ഗമുള്ളഗതാഗതം ദുസ്സഹമായ
പ്പോഴാണ് 1907- ൽതലശ്ശേരി-മൈസൂർ റയിൽപാതയെ കുറിച്ച് അവർചിന്തിക്കുകയും , അതിന്വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തത്. 50 ഏക്ക
റോളം സ്ഥലം ഇതിനായി1901-ൽ ഉദ്ഘാടനം ചെയ്യപ്പെട്ടിരുന്ന തലശ്ശേരി റയിൽവേ സ്റ്റേഷൻ്റെ സമീപത്തായി അക്വയർചെയ്തു വെച്ചു. എന്നാൽ,1914 -ൽ, പ്രതീക്ഷിക്കാതെ
ഉണ്ടായ ഒന്നാം ലോക മഹായുദ്ധം അവരുടെ സ്വപ്നങ്ങളെതല്ലിക്കെടുത്തി .പിന്നീട്രണ്ടാംലോകയുദ്ധംകൂടിവന്നതോടെപൂർണ്ണമായുംനിലച്ചു.തലശ്ശേരിയിലെഎരഞ്ഞോളിയിലും, ഇരിട്ടിഭാഗത്തും , ബ്രിട്ടീഷുകാർ തുടങ്ങി വെച്ചതിൻ്റെ ചിലഅവശേഷിപ്പുകൾ ഇന്നുംകാണാം.1956-ൽ, അന്ന
ത്തെ എം.പി.യായിരുന്നനെട്ടൂർ പി. ദാമോദരൻപ്രധാന മന്ത്രിയായിരുന്നജവഹർലാൽ നെഹ്റുവിനോട് ഈ ആവശ്യം ഉന്നയിക്കുകയും , നെഹ്റു റയിൽമന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രിയോട്ഈ ആവശ്യം പഠിച്ച് റിപ്പോർട്ട് നൽകുവാൻ
ആവശ്യപ്പെടുകയും ചെയ്തിരുന്നു .അതിൻ്റെഅടിസ്ഥാനത്തിൽ, കാർമാർഗ്ഗം മൈസൂരിൽ നിന്ന്തലശ്ശേരിവരെസഞ്ചരിച്ചലാൽബഹാദൂർശാസ്ത്രിഏറ്റവുംആവശ്യമായപദ്ധതിയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു .
എന്നാൽ ശാസ്ത്രിയുടെമരണശേഷം, മൂന്ന്പതിറ്റാണ്ടുകളോളംനിശ്ചലാവസ്ഥയിലായി.1990 കളിലാണ് വീണ്ടുംഈ ആവശ്യം ഉയരുന്നത്.മൂന്ന് നാല് സർവ്വേകൾറെയിൽവേ നടത്തിയിരുന്നുവെങ്കിലും,ഇത്എങ്ങനെവരുത്താതാക്കണംഎന്നതായിരുന്നുചിന്ത.കാരണം, റോഡ് മാർഗ്ഗം വെറും 175 കി.മീറ്റർ മാത്രംതലശ്ശേരിയിൽ നിന്നും ദൂരംഉള്ളപ്പോൾറയിൽവേ ആദ്യം നടത്തിയിരുന്നസർവ്വേ അനുസരിച്ച്297 കി.മീറ്ററും,ജനരോഷംകണക്കിലെടുത്ത് നടത്തിയ സർവ്വേയിൽ247 കി.മീറ്ററുമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, ഇതെല്ലാംതെറ്റാണെന്നും, വെറും169 കി.മീറ്റർ മാത്രം.ട്രാക്ക്ഇട്ടാൽഎത്താമെന്നും തെളിയിച്ച്കൊണ്ട്, ഇരിട്ടി ആസ്ഥാന
മായിപ്രവർത്തിച്ച്കൊണ്ടിരുന്നജോൺസൺകലവൂരിൻ്റെനേതൃത്വത്തിലുള്ളസമരസമിതിമുഖ്യമന്ത്രിക്ക് നൽകിയിരുന്നപതിനെട്ട് ആവശ്യങ്ങളിൽതലശ്ശേരി -മൈസൂർ റെയിൽപാതയെക്കുറിച്ച്മാത്രംപ്രതിപാദിച്ചിരുന്നതിനാലാണ് പ്രതീക്ഷകളോടെ മുന്നോട്ട് നീങ്ങിയിരുന്നത് .
എന്നാൽ ഇത് പഠിക്കാൻനിയോഗിച്ചിരുന്നമെട്രോമാൻശ്രീധരൻതന്നെആദ്യത്തെ"പാര"യായി മാറി. പിന്നീട്നിരന്തര പ്രവർത്തനങ്ങൾഇത് യാഥാർത്ഥ്യമാക്കുവാനായി നടന്നുവെങ്കിലും,മുഖ്യമന്ത്രി അതീവ താത്പര്യമെടുത്ത, പ്രധാനമന്ത്രി അംഗീകാരം നൽകിയപദ്ധതിയെചിലഅദൃശ്യശക്തികൾപിറകോട്ട്വലിക്കുന്നതായാണ്കാണുന്നത്.കർണ്ണാടകയിലെ കുടക് ജില്ലയിലെ തിത്തിമത്തി ,പൊന്നം പേട്ട,തുടങ്ങിയ 7 കി.മീറ്റർ .മാത്രംചുറ്റളവിലെപരിസ്ഥിതിപ്രശ്നമാണ് തടസ്സമായിപറഞ്ഞ് കേട്ടിട്ടുള്ളത് . കേന്ദ്രവും , കേരളവുംഅനുകൂലമായ ഈപദ്ധതിക്ക് കർണ്ണാടക
സർക്കാർ അനുമതിനൽകിയാൽയാഥാർത്ഥ്യമാവും.. ഇപ്പോൾ അത്എന്ത് കൊണ്ടും ആവശ്യമായി വന്നിരിക്കയുമാണ്.കാരണം, മൈസൂരിൽ നിന്ന് ബാംഗ്ലൂരിലേക്ക് അര
മണിക്കൂർ കൊണ്ടും , ചെന്നൈയിലേക്ക് ഒന്നര
മണിക്കൂർകൊണ്ടുംഎത്താവുന്നവിധത്തിൽഅത്യാധുനികസൗകര്യത്തോടെയുള്ള,അതിവേഗട്രെയിനിനായുള്ള നീക്കംതുടങ്ങികഴിഞ്ഞിട്ടുണ്ട്.ഈസാഹചര്യത്തിൽ,തലശ്ശേരി-മൈസൂർ റെയിൽ പാതയാഥാർത്ഥ്യമായാൽ ,ബാംഗ്ലൂരിലേക്കും ,ചെന്നൈയിലേക്കും മറ്റും തലശ്ശേരി വഴി അതിവേഗംപോയി വരാനുള്ള സാഹചര്യവും ഉണ്ടാവും .മാത്രമല്ല, കൊങ്കൺറൂട്ടിൽമഴക്കാലത്ത് മണ്ണിടിച്ചിൽകാരണം, മാസങ്ങളോളംട്രെയിനുകൾ ക്യാൻസൽആക്കുന്നത് ഒഴിവാക്കി ,തലശ്ശേരിയെജംഗ്ഷനാക്കിഉയർത്തി, തെക്കൻജില്ലകളിൽനിന്നുള്ളവർക്ക്ഉൾപ്പെടെഉത്തരേന്ത്യയിലേക്ക്പോവാനുളളസൗകര്യമായി തലശ്ശേരിമാറും.കേരളത്തിലെ അതിപ്രധാനസ്റ്റേഷനുകളിൽഒന്നായി തലശ്ശേരി സ്റ്റേഷൻമാറുകയും ചെയ്യും .ഈഒരുമഹാഭാഗ്യത്തിനുള്ളഅവസരംമുന്നിൽവന്ന്നിൽക്കുമ്പോഴാണ്, ബ്രിട്ടീഷുകാർനൂറ്റാണ്ടുകൾക്ക്മുമ്പ്അക്വയർചെയ്ത്വെച്ചിരുന്നസ്ഥലംമുറിച്ച്പാട്ടകരാറായിനൽകുവാനുള്ളനീക്കംഅണിയറയിൽനടന്ന്കൊണ്ടിരിക്കുന്നത്.ഇത്നിർദ്ദിഷ്ടതലശ്ശേരിമൈസൂർപാതയെഇല്ലാതാക്കാനുള്ളഗൂഢശ്രമംതന്നെയാണ്.
കേരളത്തിന്നാകെ ഗുണകരമാവാൻ സാധ്യത ഉള്ള , തലശ്ശേരി -മൈസൂർറയിൽ പാതയ്ക്ക് വേണ്ടിസ്വരൂപിച്ച് വെച്ചിട്ടുള! സ്ഥലത്തിൽ നിന്നുംഒരിഞ്ച് സ്ഥലം നഷ്ടപ്പെടു
വാൻ അനുവദിക്കരുത്.കേരളാമുഖ്യമന്ത്രിയും, കേന്ദ്ര - കേരളാ മന്ത്രിമാരും മുഴുവൻഎം.പി.മാരും ,എം.എൽ.എ.മാരും, രാഷ്ട്രീയത്തിന് അതീതമായിഈവിഷയത്തിൽ
ഇടപെടണം
കെ.വി.ഗോകുൽ ദാസ് .പ്രസിഡണ്ട്
തലശ്ശേരി വികസന വേദി.

മാഹിയിൽ അദ്ധ്യാപക - രക്ഷാകർതൃ സമിതിയെ നിരോധിച്ചത് മാർഗ്ഗരേഖ മറികടന്ന്: ജനശബ്ദം മാഹി
അവറോത്ത് സ്കൂൾ അടച്ചു പൂട്ടരുത്
കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താൻ പി.ടി.എ അനിവാര്യം
മയക്കുമരുന്നിനെതിരെ ജാഗ്രതാ സമിതി വേണം
മാഹി: ഗ്രാമീണ മേഖലയായ ഈസ്റ്റ്പള്ളൂരിലെ അവറോത്ത് ഗവ: മിഡിൽ സ്കൂൾ അടച്ചുപൂട്ടി മറ്റൊരു സ്ഥാപനത്തിന് കൈമാറാനുള്ള തിരുമാനം ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. മാഹിയിലെ ഏതൊരു സർക്കാർ വിദ്യാലയവും മറ്റാവശ്യങ്ങൾക്ക് വേണ്ടി ഉപയുക്തമാക്കുമ്പോൾ തദ്ദേശീയരോടും, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകളോടും ആശയ വിനിമയം നടത്തണമെന്നും ജനശബ്ദം മാഹി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മദ്യം സുലഭമായി ലഭിക്കുന്ന മാഹിയിൽ രാസലഹരി കൂടി കടന്നുവന്നതോടെ പുതുതലമുറയുടെ ഭാവിയിൽ നാട് ആശങ്കപ്പെടുകയാണ്. നിരവധി കേസ്സുകളാണ് മാഹിയിൽ റിപ്പോർട്ട് ചെയ്യപ്പട്ടത്. നിയമം കൊണ്ട് മാത്രം ഇതിനെ തടയാനാവില്ല. പ്രാദേശീക ജനകീയ കൂട്ടായ്മകളും, സർക്കാർ തല ബോധവൽക്കരണവും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പി.ടി.എകളുടെ പ്രവർത്തനവും ശക്തമാക്കണം. ഭൗതിക സൗകര്യങ്ങളും, അക്കാദമിക് യോഗ്യതയുള്ള അദ്ധ്യാപകരും, പാഠ പുസ്തകങ്ങൾ, ഭക്ഷണം, യൂണിഫോം, സൈക്കിൾ, കമ്പ്യൂട്ടർ തുടങ്ങി എല്ലാം സൗജന്യമായി നൽകിയിട്ടും സർക്കാർ വിദ്യാലയങ്ങളിൽ കുട്ടികൾ ഗണ്യമായി കുറഞ്ഞുവരുന്നതിനെ കുറിച്ച് സമഗ്രമായ അന്വേഷണവും സർവ്വേയും നടത്താൻ ഭരണകൂടം തയ്യാറാവണം. മാഹി വിദ്യാഭ്യാസ വകുപ്പിനെ നിയന്ത്രിക്കുന്ന ചീഫ് എഡ്യുക്കേഷൻ ഓഫീസർ എന്ന തസ്തികയിൽ ഇൻ ചാർജ് ഭരണം തുടങ്ങിയിട്ട് 17 വർഷമായി. വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണത്തിന് ഒരു വിദ്യാഭ്യാസ ജോ:ഡയരക്ടറുടെയോ ഡപ്യൂട്ടി ഡയരക്ടറുടെയോ തസ്തിക സൃഷ്ടിച്ചില്ലെങ്കിൽ മയ്യഴിയിലെ വിദ്യാഭ്യാസ വകുപ്പിൻ്റെ ഭരണ നിർവ്വഹണം കുത്തഴിഞ്ഞു തന്നെ കിടക്കും. പതിറ്റാണ്ടുകളായി വിദ്യാലയങ്ങളുടെ പഠന - കലാ-കായിക വളർച്ചക്കായി നിലകൊണ്ട അദ്ധ്യാപക രക്ഷാകർതൃ സമിതികൾ നിരോധിക്കപ്പെട്ടിരിക്കുകയാണ്. 2000 ത്തിൽ പുതുച്ചേരി വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവനുസരിച്ചുള്ള മാർഗ്ഗരേഖയിലാണ് മാഹിയിലെ പി.ടി.എ കൾ പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ രക്ഷിതാക്കളുടെ ശ്രദ്ധയും, സഹകരണവും മാഹിയിൽ
ഏറെ അനിവാര്യമായിരിക്കയാണ്.
മത - രാഷ്ട്രീയ - കച്ചവട ചിന്തകൾക്കുമപ്പുറം മാഹിയിലെ പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ എല്ലാം മറന്നുള്ള ജനകീയ കൂട്ടായ്മ അനിവാര്യമാണെന്നും വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് ചാലക്കര പുരുഷു, സെക്രട്ടരി ഇ.കെ.റഫിഖ്, കോ-ഓർഡിനേറ്റർ ടി.എംസുധാകരൻ, വർക്കിങ്ങ് പ്രസിഡണ്ട് ദാസൻ കാണി, പി.ആർ.ഒ സോമൻ ആനന്ദ്, സി.എം.സുരേഷ്, ജസീമ മുസ്തഫ, സതീ ശങ്കർ, പി.കെ.ശ്രീധരൻ മാസ്റ്റർ എന്നിവർ അറിയിച്ചു

പച്ചപ്പിന്റെ പാഠവുമായി കോളജ് ഓഫ് എഞ്ചിനീയറിങ്ങ് ഹരിത കലാലയമായി പ്രഖ്യാപിച്ചു
തലശ്ശേരി: കോളജ് ഓഫ് എന്‍ജിനിയറിംഗ് ഇനി ഹരിത കലാലയം. നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ഹരിത കലാലയമായി പ്രഖ്യാപിച്ചു. വ്യക്തി ശുചിത്വത്തിനൊപ്പം പരിസര ശുചിത്വത്തിനും പ്രാധാന്യം നല്‍കണമെന്നും മാലിന്യ സംസ്‌കരണത്തില്‍ കൃത്യമായ പൊതുബോധം ഉണ്ടാകണമെന്നും സ്പീക്കര്‍ പറഞ്ഞു. പല തരത്തിലുളള ലഹരി എല്ലാ അതിര്‍ത്തികളും കടന്ന് വീടുകളില്‍ വരെ എത്തുന്നസാഹചര്യത്തില്‍ അധ്യാപകരും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ നെറ്റ് സീറോ എമിഷന്‍ സര്‍ട്ടിഫിക്കറ്റ് സ്പീക്കര്‍ പ്രകാശനം ചെയ്തു. ഇതോടെ ജില്ലയില്‍ നെറ്റ് സീറോ എമിഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഏക കലാലയമായി കോളജ്ഓഫ്എന്‍ജിനിയറിംഗ് തലശ്ശേരി. സംസ്ഥാനത്ത് ഏഴു കോളേജുകള്‍ക്കാണ് നെറ്റ് സീറോ എമിഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ശുചിത്വ- മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊര്‍ജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നിവ മാതൃകാപരമായി നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഹരിത കലാലയ പ്രഖ്യാപനം.
ഊര്‍ജ്ജ കാര്യക്ഷമതാ നടപടികള്‍ നടപ്പിലാക്കല്‍, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകള്‍ സ്വീകരിക്കല്‍, മാലിന്യം കുറയ്ക്കല്‍, കാര്യക്ഷമമായ മാലിന്യ സംസ്‌കരണ രീതികള്‍, സസ്യജാലങ്ങളുടെ പുനഃസ്ഥാപനത്തിലൂടെ പ്രകൃതിദത്ത കാര്‍ബണ്‍ നീക്കം ചെയ്യല്‍ എന്നിവയിലൂടെയാണ് ക്യാമ്പസ് നെറ്റ് സീറോ എമിഷന്‍നേട്ടം കൈവരിച്ചത്. 2013 മുതല്‍ ഗ്രീന്‍ ക്യാമ്പസ് ഇനിഷ്യേറ്റീവ് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ക്യാമ്പസില്‍ വളര്‍ന്നുവരുന്നചെടികളെയും മരങ്ങളെയും തിരിച്ചറിഞ്ഞ് ശാസ്ത്രീയ നാമങ്ങള്‍പ്രദര്‍ശിപ്പിക്കുക എന്നതായിരുന്നു ആദ്യത്തെ പ്രവര്‍ത്തനം. ക്യാമ്പസില്‍ പൂര്‍ണമായും സോളാര്‍ പാനലാണ് പ്രവര്‍ത്തിക്കുന്നത്. മഴവെള്ളസംഭരണം,ബയോഗ്യാസ് പ്ലാന്റ് എന്നിവയുംപ്രവര്‍ത്തിക്കുന്നു.എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി ശ്രീഷ അധ്യക്ഷതവഹിച്ചു.. ഹരിത കേരള മിഷന്‍ ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ ലത കാണി ആശയവിവരണം നടത്തി. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ: എബി ഡേവിഡ്, എന്‍സിസിഅസോസിയേറ്റ് ഓഫീസര്‍ ദിനില്‍ ധനഞ്ജയന്‍, സ്റ്റാഫ് ക്ലബ് പ്രസിഡന്റ് ടി അഷിത, കോളേജ് യൂണിയന്‍ വിദുന്‍ ലാല്‍, ഗ്രീന്‍ ക്യാമ്പസ് ഇനിഷ്യേറ്റീവ് കോ ഓര്‍ഡിനേറ്റര്‍ ഡോ: ഉസ്മാന്‍ കോയ പങ്കെടുത്തു.
തലശ്ശേരി എഞ്ചിനിയറിംഗ് കോളേജിൽ ഹരിത കലാലയ പ്രഖ്യാപനം സ്പീക്കർ അഡ്വ എ എൻ. ഷംസീർ നിർവഹിക്കുന്നു
കൈക്കൂലി കേസ് ; വില്ലേജ്
ഓഫിസർക്ക് തടവും പിഴയും
തലശേരി: കൈക്കൂലി കേസിൽ വില്ലേജ് ഓഫിസർക്ക് തടവും പിഴയും.
മൂന്ന് വർഷം കഠിന തടവും 40,000 രൂപ പിഴയുമാണ് ശിക്ഷ. ആദൂർ ഗ്രൂപ്പ് വില്ലേജ് ഓഫിസിൽ വില്ലേജ് ഓഫിസറായിരുന്ന കാസർകോട് പരവനടുക്കം കൈന്താർ ഹൗസിൽ കെ. അനിൽകുമാറിനെ (47) യാണ് തലശേരി വിജിലൻസ് കോടതി ജഡ്ജി കെ.രാമകൃഷ്ണൻ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവനുഭവിക്കണം.
വിജിലൻസ് ആൻ്റ് ആന്റി കറപ്ഷൻ ബ്യുറോ കാസർകോട് യൂനിറ്റിൽ രജിസ്റ്റർ ചെയ്ത് കേസിലാണ് വിധി. ഉമ്മർ ഫാറൂഖാണ് പരാതിക്കാരൻ. 2013 ഒക്ടോബർ 21 ന് പരാതിക്കാരനോട് ഇയാളുടെ ഉടമസ്ഥതയിലുള്ള റീ സർവേ നം.602/09 ൽ പ്പെട്ട സ്ഥലത്തിന്റെ സ്കെച്ച് അനുവദിക്കുന്നതിനായി ആദൂർ ഗ്രൂപ്പ് വില്ലേജ് ഓഫിസറായിരുന്ന പ്രതി 1500 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. 23ന് 1000 രൂപ കൈപ്പറ്റിയ കാര്യമാണ് കേസിനാസ്പദമായ സംഭവത്തിലേക്ക് നയിച്ചത്. കാസർകോട് യൂനിറ്റ് ഡിവൈ.എസ്.പിയായിരുന്ന കെ. ദാമോദരൻ.കെ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായ
ഡോ.വി. ബാലകൃഷ്ണൻ, ടി.പി സുമേഷ്, സി.എം ദേവദാസ് എന്നിവരാണ് അന്വേഷണം നടത്തിയത്. ഡിവൈ.എസ്.പി
രഘുരാമനാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പെരുന്നാൾ - വിഷു ടൂർ പാക്കേജ്
തലശ്ശേരി:പെരുന്നാള്‍- വിഷു അവധികാലത്ത് വിവിധ ടൂര്‍ പാക്കേജുമായി കണ്ണൂര്‍ കെഎസ് ആര്‍ടിസി. ഏപ്രില്‍ ഒന്ന്,14 തീയതികളില്‍ നടത്തുന്ന ഗവി പാക്കേജില്‍ കുമളി, കമ്പം, രാമക്കല്‍ മേട് എന്നിവ സന്ദര്‍ശിക്കും. ഭക്ഷണവും താമസവും ജീപ്പ് സഫാരിയും ഉള്‍പ്പെടെയാണ് പാക്കേജ്. ഏപ്രില്‍ നാല്,14,18,25 തീയതികളിലെ മൂന്നാര്‍ പാക്കേജില്‍ മറയൂര്‍, കാന്തല്ലൂര്‍, ചതുരംഗപാറ എന്നിവ സന്ദര്‍ശിക്കും. ഏപ്രില്‍ 14 ന് രാത്രി പത്തിന് പുറപ്പെടുന്ന സൈലന്റ് വാല്ലി പാക്കേജ് 15 ന് രാത്രി തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഏപ്രില്‍ 16, 25 തീയതികളില്‍ വാഗമണ്‍ - കുമരകം പാക്കേജാണ് നടത്തുന്നത്.
ഏപ്രില്‍ 12,27 തീയതികളില്‍ അകലാപ്പുഴ, ഏപ്രില്‍ ആറ്,12,20,27 തീയതികളില്‍ നിലമ്പൂര്‍, ഏപ്രില്‍ ആറ്, 20 തീയതികളില്‍ വയനാട് പാക്കേജുമാണ് ഒരുക്കിയിരിക്കുന്നത്. ബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കും 9497007857, 9895859721 നമ്പറുകളില്‍ ബന്ധപ്പെടാം.

നെയ്യമൃത് കൂട്ടായ്മയും
കുടുംബ സംഗമവും മാർച്ച് 30 ന്
മാഹി: ശ്രീ കൊട്ടിയൂർ പെരുമാൾ നെയ്യമൃത് സമിതിയുടെ ഈ വർഷത്തെ നെയ്യമൃത് കൂട്ടായ്മയും കുടുംബ സംഗമവും മാർച്ച് 30 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് തൂണേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രാങ്കണത്തിൽ നടക്കുമെന്ന് കൊട്ടിയൂർ പെരുമാൾ നെയ്യമൃത് സമിതി പ്രസിഡണ്ട് പ്രദീപ് കുന്നത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കൊട്ടിയൂർ ക്ഷേത്ര സമുദായി കാലടി കൃഷ്ണ മുരളി നമ്പൂതിരിപ്പാട് ദീപ പ്രോജ്വലനം നടത്തും.
നെയ്യമൃത് കൂട്ടായ്മയും കുടുംബ സംഗമവും മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയരക്ടർ സോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യും. വില്ലിപ്പാലൻ വലിയ കുറുപ്പും തമ്മേങ്ങാടൻ മൂത്ത നമ്പ്യാറും ആശീർവാദം നൽകും. കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, എക്സിക്യൂട്ടിവ് ഓഫീസർ കെ.ഗോകുൽ മുഖ്യാഥികളാവും.
മഠം കാരണവന്മാരെയും പ്രത്യേക ക്ഷണിതാക്കളെയും ചടങ്ങിൽ വെച്ച് ആദരിക്കും. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും മറ്റു പ്രതിഭകൾക്കും ഉപഹാരം സമർപ്പിക്കും. വിവിധ കലാപരിപാടികൾ നടക്കുമെന്ന് ജന.സെക്രട്ടറി പ്രവീൺ പൊയിലൂർ. കൺവീനർ കുഞ്ഞി കേളു കുറുപ്പ്, തുണേരി മഠം കാരണവർ വിശ്വ മോഹനൻ മാസ്റ്റർ, രാജേഷ് തേറട്ടോളി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ശുചിത്വ വാർഡ് പ്രഖ്യാപനവും ഉദ്ഘാടനവും ഇഫ്താർ വിരുന്നും കാളി ബോട്ട് ജെട്ടിയിൽ നടന്നു.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ആർ വസന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സി.കെ. ഷക്കീൽ അധ്യക്ഷത വഹിച്ചു.വാർഡ് കൺവീനർ എൻ.ഭീഷ, എം.ബാലൻ എന്നിവർ സംസാരിച്ചു.തുടർന്ന് സമൂഹ നോമ്പ് തുറയും നടന്നു.
മങ്ങാട്-രയരോത്തുംകണ്ടിമുക്ക്-മിനാർപള്ളി റോഡിൽ കാൽനടയാത്ര പോലും ദുസ്സഹം
ന്യൂമാഹി:കഴിഞ്ഞ ദിവസം പെയ്ത മഴയിൽ റോഡ് തോടായി.മങ്ങാട്-രയരോത്തുംകണ്ടിമുക്ക്-മിനാർപള്ളി റോഡിൽ കാൽനടയാത്ര പോലും ദുസ്സഹമായി. പൈപ്പ് ലൈനിന് വേണ്ടി കീറിയ റോഡിൽ ഇട്ട മെറ്റൽ ഒഴുകി പോയതോടെ റോഡിന് നടുവിൽ ഓവുച്ചാൽ പോലെ രൂപപ്പെട്ടു.
രോഗികളും പ്രായമായവരുമുൾപ്പടെ നിരവധി വീട്ടുകാർ നിത്യേന ഉപയോഗിക്കുന്ന ഈ വഴി നശിച്ചതോടെ വലിയ ദുരിതമാണ് പരിസരവാസികൾ അനുഭവിക്കുന്നത്.എത്രയും പെട്ടെന്ന് ഈ വഴി പൂർവസ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മുനിസിപ്പൽ ഓഫീസിന് മുന്നിൽ ധർണ നടത്തി.
തലശ്ശേരി : ആശ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗൻവാടി ജീവനക്കാരുടെ വേതനവർദ്ധനവ് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്, കെ.പി സി.സി ആഹ്വാനപ്രകാരം, തലശ്ശേരി മുനിസിപ്പൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ മുനിസിപ്പൽ ഓഫീസിന് മുന്നിൽ ധർണ നടത്തി.
ഡിസിസി ജന: സെക്രട്ടറി ടി.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കെ.ഇ. പവിത്ര രാജ് അദ്ധ്യക്ഷത വഹിച്ചു.
എം.പി. അരവിന്ദാക്ഷൻ, ഉച്ചുമ്മൽ ശശി, ഇ. വിജയകൃഷ്ണൻ , കെ.രമേശ്, എം. നസീർ , പി.വി.രാധാകൃഷ്ണൻ , എ. ഷർമിള, കെ.പി. രാഗിണി,ജെതീന്ദ്രൻ കുന്നോത്ത്, സി.എം.സുധീൻ ,എൻ. മോഹനൻ ,അഡ്വ: കെ.സി.രഘുനാഥ്, പി.എൻ. പങ്കജാക്ഷൻ, പി.ഒ . മുഹമ്മദ് റാഫി ഹാജി,ഒ. ഹരിദാസ് സംസാരിച്ചു.
പി.കെ. സോന, എ.വി. ശൈലജ, പി.സി. മോഹനൻ , സി. വിചിത്രൻ ,പി.സുകുമാരൻ ,കെ.കെ.രാമചന്ദ്രൻ ,എം.അനൂപ്, ശിവദാസ് മാറോളി നേതൃത്വം നൽകി.
ചിത്ര വിവരണം: സമരം ഡിസിസി ജന: സെക്രട്ടറി ടി.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
ലഹരി വിരുദ്ധ യജ്ഞം ജില്ലാ തല ഉദ്ഘാടനവും പൊലീസ് സ്റ്റേഷനുള്ള ആദര സർട്ടിഫിക്കറ്റ് കൈമാറ്റവും ഇന്ന്.
തലശേരി : റോട്ടറി ക്ലബ്ബ് തലശ്ശേരിയും റോട്ടറി പൊലീസ് എൻഗേജ്മെന്റും(റോപ് ) സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ യജ്ഞത്തിന്റെ ജില്ലാ തല ഉദ്ഘാടനവും സംസ്ഥാനത്തെ മികച്ച പൊലിസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ട തലശേരി പോലീസ് സ്റ്റേഷന് റോട്ടറി നൽകുന്ന ആദര സർട്ടിഫിക്കറ്റ് കൈമാറ്റവും ഇന്ന് നടക്കും - ഹോട്ടൽ പേൾവ്യു റിജൻസിയിൽ വൈകിട്ട് 5.30 ന് ചേരുന്ന ആദര പരിപാടിയുടെ ഉദ്ഘാടനം കണ്ണൂർ റേഞ്ച് ഡി.ഐ.ജി.യതീഷ് ചന്ദ്ര ഐ.പി.എസ്. നിർവ്വഹിക്കും. എ എസ്.പി. പി.ബി. കിരൺ ഐ.പി.എസും തലശ്ശേരി പൊലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ ബിജു പ്രകാശും ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങും. ജില്ലാതല ലഹരി വിരുദ്ധ യജ്ഞം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. സന്തോഷ് ശ്രീധർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ റോട്ടറി പ്രസിഡണ്ട് ആർ. അയ്യപ്പൻ അദ്ധ്യക്ഷത വഹിക്കും. റോപ് ചീഫ് കോർഡിനേറ്റർ സുരേഷ് മാത്യൂ , റോപ് സംസ്ഥാന സിക്രട്ടറി ജിഗീഷ് നാരായണൻ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് ഐ.പി.എസ്., റൂറൽ പോലീസ് സുപ്രണ്ട് അനുജ് പലിവാൽഐ.പി.എസ്, പോലീസ് അഡീഷണൽ എസ്.പി.കെ.പി. വേണുഗോപാൽ എന്നിവർ ആശംസകൾ നേരും,. പരിപാടികൾ വിശദീകരിച്ചു വാർത്താ സമ്മേളനത്തിൽ ആർ. അയ്യപ്പൻ, ജിഗിഷ് നാരായണൻ , അർജുൻ അരയാക്കണ്ടി, സുഹാസ് വേലാണ്ടി, ശ്രീവാസ് വേലാണ്ടി സംബന്ധിച്ചു.

സിപിഐ കതിരൂർ ലോക്കൽ സമ്മേളനം മാർച്ച് 22 23 തീയതികളിൽ നായനാർ റോഡിൽ വച്ച് നടന്നു.
പൊതുസമ്മേളനവും സി കെ ചന്ദ്രപ്പൻ അനുസ്മരണവും സഖാവ് സി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി കെ ടി ജോസ് ഉദ്ഘാടനം ചെയ്തു സമ്മേളനത്തിൽ രണ്ട് ലോക്കൽ ആയി വിഭജിച്ചു ponniyam, കതിരൂര്, പൊന്നിയം ലോക്കൽ സെക്രട്ടറി പി കെ വിനോദനയും കതിരൂർ ലോക്കൽ സെക്രട്ടറിയായി c സജീവനെയും സമ്മേളനം തിരഞ്ഞെടുത്തു കതിരൂർ കൃഷി മേഖലയിലെ കാട്ടുപന്നിപ്രശനം അധികൃതർ ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് സമ്മേളനം പ്രമേയം പാസാക്കി സമ്മേളനത്തിൽ അഡ്വക്കേറ്റ് എം എസ് നിഷാദ് ബാലൻ എന്നിവർ സംസാരിച്ചു

ടി.എം യൂസഫ് നിര്യാതനായി,
തലശ്ശേരി പാലിശേരിയിലെ റീജൻസിയിലെ മുൻ ജീവനക്കാരനും പാലിശ്ശേരി പോലീസ് ക്വാർട്ടേ സി പിന്നിലുള്ള വീട്ടിൽ താമസക്കാരനുമായിരുന്ന ടി.എം യൂസഫ് നിര്യാതനായി, ഭാര്യ: ബീവി മക്കൾ നസ്റത്ത്, നസിയത്ത് ,നഫ്സത്ത് ,നൌഫൽ ,നജീബ്. ജാമാതാക്കൾ ജബ്ബാർ, 'സെഫീർ, അമീർ ചേറ്റം കുന്ന്( സി.പി.ഐ ടൌൺ ബ്രാഞ്ച് സെക്രട്ടറി) കബറടക്കം തലശ്ശേരി സ്റ്റേഡിയം ജുമാമസ്ജിദ് കബറിസ്ഥാനിൽ. ,സമയം പിന്നീട് അറിയിക്കും
കാട്ടുപന്നി ശല്യത്തിന്
പരിഹാരം വേണം: സി.പി.ഐ
തലശ്ശേരി:സിപിഐ കതിരൂർദ്വിദിന ലോക്കൽ സമ്മേളനം നടന്നു. പൊതുസമ്മേളനവും സി കെ ചന്ദ്രപ്പൻ അനുസ്മരണവും സി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി കെ ടി ജോസ് ഉദ്ഘാടനം ചെയ്തു സമ്മേളനത്തിൽ രണ്ട് ലോക്കലുകളായി വിഭജിച്ചു പൊന്ന്യം, കതിരൂര് എന്നിവയായി വിഭജിക്കപ്പെട്ടു., പൊന്നിയം ലോക്കൽ സെക്രട്ടറി പി കെ വിനോദനയും കതിരൂർ ലോക്കൽ സെക്രട്ടറിയായി സി.സജീവനെയും തിരഞ്ഞെടുത്തു കതിരൂർ കൃഷി മേഖലയിലെ കാട്ടുപന്നിപ്രശ്നം അധികൃതർ ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. അഡ്വക്കേറ്റ് എം എസ് നിഷാദ് ,ബാലൻ സംസാരിച്ചു

ഇഫ്താർ സംഗമം
നാട്ടുത്സവമായി
മാഹി. നാട്ടൊരുമയിൽചാലക്കര റസിഡന്റ്സ് വെൽഫേർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.അച്ചമ്പത്ത് നീലാംബരിയിൽ
പ്രസിഡണ്ട് പ്രസന്നസോമന്റെ അദ്ധ്യക്ഷതയിൽ പള്ളൂർ പൊലീസ് എസ്.ഐ..സി.വി.റെനിൽകുമാർ ഉദ്ഘാടനം ചെയ്യു
ചാലക്കര പുരുഷു, വി ശ്രീധരൻ മാസ്റ്റർ എം.പി. ശിവദാസ്, മുഹമ്മദലി,രവീന്ദ്രൻ കളത്തിൽ, പി.വി.ചന്ദ്രദാസ് ,ഷാജി പിണക്കാട്ട്, , അനുപമ സഹദേവൻ സംസാരിച്ചു.
പ്രസിഡണ്ട് ഷെൽമിശ്രീജിത്ത് സ്വാഗതവും, ഗീത അച്ചമ്പത്ത് നന്ദിയും പറഞ്ഞു. സംഗീത വിരുന്നും അരങ്ങേറി.
ചിത്ര വിവരണം. എസ്.ഐ. സി.വി റെനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

ഇഫ്താർ സംഗമം നടത്തി
തലശ്ശേരി സി. എച്ച്. സെന്റർ വളണ്ടിയർ-ഹോം കെയർ പാലിയേറ്റീവ് വിങ്ങുകളുടെ ഇഫ്താർ സംഗമം നടത്തി. തലശ്ശേരി ശിഹാബ് തങ്ങൾ സൗധത്തിൽ നടന്ന പരിപാടി സെക്രട്ടറി അഡ്വ. കെ. എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. വളണ്ടിയർ കമ്മിറ്റി ചെയർമാൻ എൻ. മൂസ അധ്യക്ഷനായി. ദുബൈ കെ. എം. സി. സി. കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെക്കപ്പെട്ട തലശ്ശേരി സി. എച്ച്. സെന്റർ ജോയിന്റ് സെക്രട്ടറി റഹ്‌ദാദ് മൂഴിക്കരയെ പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സി. അഹ്‌മദ് ഉപഹാരം നൽകി ആദരിച്ചു. ചാരിറ്റി ബോക്സ് ഉദ്ഘാടനം സി. കെ. പി. മമ്മു നിർവഹിച്ചു. തണൽ പാലിയേറ്റീവ് സ്റ്റേറ്റ് കോർഡിനേറ്റർ അൻഷിദ് സി. ഐ. ക്ലാസ്സെടുത്തു. ഷാനിദ് മേക്കുന്ന്, ബഷീർ ചെറിയാണ്ടി, റഷീദ് കരിയാടൻ, തസ്‌നി കെ. സി. എന്നിവർ ആശംസകൾ അർപ്പിച്ചു. റഷീദ് തലായി സ്വാഗതവും മുംതാസ് ചമ്പാട് നന്ദിയും പറഞ്ഞു. പൊന്നകം നൗഷാദ്, പി. പി. സിറാജ്, യു. സി. മുസ്തഫ, അഫ്നിദ് ഉമ്മൽ, മുനീർ കൈവട്ടം, ഫസൽ ചേരിക്കൽ, എ. കെ. റിയാസ്, പി. വി . നൗഷാദ്, വി. പി. റുഫൈസ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ഇഫ്താർ വിരുന്നും നടന്നു.
തലശ്ശേരി ചാലിൽ പള്ളി
ജുമുഅ മസ്ജിദ്:ഇഹ്തികാഫ് സദസ്
തലശ്ശേരി കടൽ പാലം ചാലിൽ പള്ളി ജുമുഅ മസ്ജിദിൽ റമസാൻ 27-ാം രാവിൽ ഇഹ്തികാഫ് സദസ്സ് നടക്കും. 27.3.2025 വ്യാഴാഴ്ച രാത്രി 10.30 മുതൽ 3.30 വരെയാണ് ചടങ്ങുകൾ. ദിക്ർ, സ്വലാത്ത്, തസ്ബീഹ് നിസ്കാരം, വിത്ർ നിസ്കാരം, ഖുർആൻ പാരായണം, കൂട്ടുപ്രാർത്ഥന തുടങ്ങിയവ ഉണ്ടാകും. ചടങ്ങുകൾക്ക് ഖത്തീബ് മുഹമ്മദ് സ്വാദിഖ് ഫൈസി നേതൃത്വം നൽകും.

കുട്ടികൃഷ്ണൻ നിര്യാതനായി
തലശ്ശേരി : മാടപ്പീടിക കൊമ്മൽ വയലിൽ താഴെ കുനിയിൽ ഹൗസിൽ കുട്ടികൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: സതി.
മക്കൾ :പ്രീത, അനിത.
മരുമകൻ: ഗോവിന്ദൻ കുട്ടി. സഹോദരങ്ങൾ: പരേതരായ ഗോപാലൻ, രത്നവല്ലി
സംസ്ക്കാരം: വ്യാഴാഴ്ച (27 ന് ) രാവിലെ 9 മണിക്ക് കണ്ടിക്കൽ ശ്മശാനത്തിൽ.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group