മികച്ച ഗ്രന്ഥശാല പ്രവർത്തകനും , മികച്ച ലൈബ്രേറിയനും പുരസ്കാരം നൽകി.

മികച്ച ഗ്രന്ഥശാല പ്രവർത്തകനും , മികച്ച ലൈബ്രേറിയനും പുരസ്കാരം നൽകി.
മികച്ച ഗ്രന്ഥശാല പ്രവർത്തകനും , മികച്ച ലൈബ്രേറിയനും പുരസ്കാരം നൽകി.
Share  
2025 Mar 26, 12:44 AM
NISHANTH
kodakkad rachana
man

മികച്ച ഗ്രന്ഥശാല പ്രവർത്തകനും , മികച്ച ലൈബ്രേറിയനും പുരസ്കാരം നൽകി.


തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ഭാഗമായി തലശ്ശേരി താലൂക്ക് ആസാദ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മികച്ച ഗ്രന്ഥശാല പ്രവർത്ത കനും , മികച്ച ലൈബ്രേറിയനും പുരസ്കാരം നൽകി. തലശ്ശേരി താലൂക് ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ എൻ പി നാണു മാസ്റ്റർ സ്മാരക പുരസ്കാര ജേതാക്കളായി സി പത്മനാഭനേയും, പി. എം സോമസുന്ദരത്തേയും തെരഞ്ഞെടുത്തു. 3000 രൂപയും പ്രശസ്തി പത്രവും ഉപഹാരവും അടങ്ങുന്ന പുരസ്കാരമാണ് കോസ്മോപൊളിറ്റൻ ക്ലബിൽ നടന്ന തായാട്ട് ശങ്കരൻ അനുസ്മരണ വേദിയിൽ വച്ച് വിതരണം ചെയ്തത്.

   മികച്ച ഗ്രന്ഥശാല പ്രവർത്തകനായി തെരഞ്ഞെടുക്കപ്പെട്ട സി. പത്മനാഭൻ കോവൂർ ശ്രീ നാരായണ ഗ്രന്ഥാലയത്തിൻ്റെ ദീർഘകാല പ്രവർത്തകനായിരുന്നു. മമ്പറം ടാഗോർ ലൈബ്രറിയിലെ ലൈബ്രേറിയൻ ആണ് പി എം സോമസുന്ദരം . തായാട്ട് ശങ്കരൻ അനുസ്മരണം ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു.

   തായാട്ടും മാധ്യമ ലോകവും എന്ന വിഷയം മുഖ്യ അതിഥിയായി പങ്കടുത്ത പ്രശസ്ത മാധ്യമ പ്രവർത്തകൻ എം.വി നികേഷ് കുമാർ അവതരിപ്പിച്ചു. 

 ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാത്ത ഒരു രാഷ്ട്രീയ സംഘടന ഇന്ത്യ ഭരിക്കുന്നത് രാഷ്ട്രീയത്തിലെ വൈപരീത്യമാണ്. കലാപങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ വേട്ടയാടി സ്വാതന്ത്ര്യവും ജനാധിപത്യവും ധ്വംസനം ചെയ്ത് അധികാരം വെട്ടിപ്പിടിക്കുകയാണ് രാജ്യം ഭരിക്കുന്ന കേന്ദ്രസർക്കാർ നിർവ്വഹിച്ചു പോന്നിട്ടുള്ളത്. മാധ്യമ ലോകം അവരുടെ കൈപ്പിടിയിലൊതുങ്ങുമ്പോൾ രാജ്യത്തിൻ്റെ മതനിരപേക്ഷതയും ജനാധിപത്യവും ഭരണഘടന തന്നെയും അപകടത്തിലേക്ക് കൂപ്പ് കുത്തുകയാണ് എന്നും തായാട്ടിൻ്റെ മാധ്യമ വീക്ഷണം ഇതിനെ ചെറുത്ത് തോൽപ്പിക്കുന്നതായിരുന്നു എന്ന് തിരിച്ചറിയേണ്ടതുണ്ട് എന്ന് നികേഷ് കുമാർ വ്യക്തമാക്കി. 

  മുൻ നഗരസഭാ ചെയർമാൻ സി.കെ രമേശൻ പുരസ്കാര സമർപ്പണം നിർവ്വഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും എം.വി നികേഷ് കുമാറും വിതരണം ചെയ്തു . ചടങ്ങിൽ ലൈബ്രറി കൗൺസിൽ താലുക്ക് പ്രസിഡന്റ് ഇ നാരായണൻ അധ്യക്ഷനായി. താലൂക്ക് സെക്രട്ടറി പവിത്രൻ മൊകേരി, സുധ അഴിക്കോടൻ, സി.സോമൻ , പ്രൊഫ : കെ കുമാരൻ, കെ യം ലതീഷ് എന്നിവരും സംസാരിച്ചു.

  മറുപടിയായി പുരസ്കാര ജേതാക്കളായ സി പത്മനാഭനും, പി.എം സോമസുന്ദരവും സംസാരിച്ചു .

ഡിജിറ്റൽ സർവ്വെ നടത്തണം: രമേശ് പറമ്പത്ത്


പുതുചേരി: മാഹിയിൽ ഡിജിറ്റൽ സർവേ നടത്തണമെന്ന് നിയമസഭയിൽ എംഎൽഎ ആവശ്യപ്പെട്ടു.

1974 ലാണ് സർവ്വേ അവസാനമായി നടന്നത് ഇത് കാരണം ഒരേ സർവേ നമ്പറുകളിൽ രജിസ്ട്രേഷൻ നടക്കുകയും, പ്ലാൻ അംഗീകാരം, ബാങ്ക് വായ്പ, പ്ലാൻ പൂർത്തീകരണ സർട്ടിഫിക്കറ്റ്, ഡോർ അലോട്ട്മെൻറ് സർട്ടിഫിക്കറ്റ് തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും കൈ അവകാശ സർട്ടിഫിക്കറ്റ് പേരിൽ പൊതുജനങ്ങൾ ദുരിതം നേരിടുന്നു.

ആയതിനാൽ റീ സർവ്വേ നടത്തി ഭൂവുടമയുടെ പേരിൽ പട്ട കൈമാറ്റം ചെയ്താൽ പൊതുജനങ്ങൾക്ക് കൈവരിച്ച അവകാശ സർട്ടിഫിക്കറ്റ് പേരിൽ ബുദ്ധിമുട്ടുണ്ടാകില്ല.അതിനാൽ അടിയന്തരമായും ഡിജിറ്റൽ സർവേ നടത്താനുള്ള നടപടി പുതുച്ചേരി സർക്കാർ സ്വീകരിക്കണമെന്ന് നിയമസഭയിൽ എം എൽ എ . ആവശ്യപ്പെട്ടു.

whatsapp-image-2025-03-25-at-22.23.12_bbd072d3

പട്ടയപ്രശ്നം പരിഹരിക്കുന്നതിനും മുൻസിപ്പല്‍ സ്റ്റേഡിയം സൗജന്യനിരക്കില്‍ കൈമാറുന്നതിനും നടപടി


തലശ്ശേരി: നഗരസഭയിലെയും വിവിധ പഞ്ചായത്തുകളിലെയും ലക്ഷംവീട് കോളനികളടക്കം ഇരുന്നൂറോളം കുടുംബങ്ങളുടെ പട്ടയ പ്രശ്നം പരിഹരിക്കുന്നതിനും തലശ്ശേരി സ്റ്റേഡിയം സൗജന്യ നിരക്കില്‍ തലശ്ശേരി നഗരസഭയ്ക്ക് കൈമാറുന്നതിനും സമയബന്ധിത നടപടി സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പുമന്ത്രി കെ. രാജന്‍ അറിയിച്ചു. 

പ്രസ്തുത വിഷയം സംബന്ധിച്ച് സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

ചൊക്ലി, കതിരൂര്‍, ന്യൂമാഹി പഞ്ചായത്തുകളിലെ 114 കുടുംബങ്ങളുടെയും തലശ്ശേരി നഗരസഭാ പരിധിയിലെ കുട്ടിമാക്കൂര്‍, തിരുവങ്ങാട്, ചെള്ളക്കര, സാംബവ കോളനി എന്നിവിടങ്ങളിലെ 68 കുടുംബങ്ങളുടെയും പട്ടയ പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട തഹസീല്‍ദാറുടെയും വില്ലേജ് ഓഫീസര്‍മാരുടെയും അടിയന്തര യോഗം ചേര്‍ന്ന് തുടര്‍നടപടി സ്വീകരിക്കുന്നതിനും മെയ് മാസത്തില്‍ പട്ടയം ലഭ്യമാക്കുന്ന നിലയില്‍ സമയബന്ധിത നടപടി സ്വീകരിക്കുന്നതിനും റവന്യൂ വകുപ്പുമന്ത്രി നിര്‍ദ്ദേശിച്ചു. 

ന്യൂമാഹി വില്ലേജ് രൂപം കൊണ്ടതോടെ തലശ്ശേരി നഗരസഭാ പരിധിയില്‍പ്പെട്ട 12 കുടുംബങ്ങള്‍ക്കുണ്ടായ റവന്യൂ സംബന്ധമായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന സ്പീക്കറുടെ ആവശ്യത്തിന്മേല്‍ തുടര്‍നടപടി സ്വീകരിക്കാന്‍  ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.  

നൂറ്റിയമ്പതു വര്‍ഷത്തെ മഹത്തായ പാരമ്പര്യമുള്ള തലശ്ശേരി നഗരസഭയ്ക്ക് സൗജന്യ നിരക്കില്‍ വി.ആര്‍. കൃഷ്ണയ്യര്‍ സ്റ്റേഡിയം കൈമാറണമെന്ന സ്പീക്കറുടെ നിര്‍ദ്ദേശം അംഗീകരിച്ച് തുടര്‍നടപടി സ്വീകരിച്ചുവരുന്നതായി മന്ത്രി അറിയിച്ചു. 

റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ലാന്റ് റവന്യൂ കമ്മീഷണര്‍ ഡോ. എ. കൗശികന്‍, അഡീഷണല്‍ സെക്രട്ടറി ഷീബ ജോര്‍ജ്, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എസ്. ബിജു, അര്‍ജുന്‍ എസ്.കുമാർ. തുടങ്ങിയവര്‍ നേരിട്ടും കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയനും ജില്ലാ റവന്യൂ ഉദ്യോഗസ്ഥര്രും ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തു.


whatsapp-image-2025-03-25-at-22.23.52_e64c33bc

ഇന്ന് മുതൽ ശാന്തി ഹോമങ്ങൾ ആരംഭിക്കും


തലശ്ശേരി. ഒൻപത് നാളുകളിലായി തലശ്ശേരി ശ്രീ ജഗന്നാഥക്ഷേത്രത്തിലെ അഷ്ടമംഗല പ്രശ്നപരിഹാരത്തിന്റേയും, അഷ്ട ബന്ധലേശത്തിന്റേയും

നാലാം നാളിൽ കാലത്ത് 5.30 ന് മഹാഗണപതി ഹോമം നടന്നു. തുടർന്ന് ത്രികാല പൂജയായി ഭഗവതിസേവ, മൃത്യജ്ഞയ ഹോമം, തിലഹോമം, വിഷ്ണു സഹസ്രനാമജപം,സായുജ്യപൂജ സുദർശന ഹോമം, വൈകുന്നേരം ലളിത സഹസ്രനാമാർച്ചന, ശുദ്ധിക്രിയകൾ, മുളയിടൽ , പ്രസാദ ശുദ്ധി' വാസ്തു - രക്ഷോഘ്ന ഹോമങ്ങൾ, വാസ്തുകലശാഭിഷേകം പുണ്യാഹം , അത്താഴപൂജ , ഭക്തിഗാനസുധഎന്നിവയുണ്ടായി . 26 മുതൽ ശാന്തി ഹോമങ്ങൾ ആരംഭിക്കും മഹാഗണപതി ഹോമം മുളപൂജ , ചതു: ശുദ്ധി ധാര, പഞ്ചഗവ്യം പഞ്ചകം, എന്നി ബിംബശുദ്ധി ക്രിയകൾ, പ്രോക്ത ഹോമം, പ്രായശ്ചിത്ത ഹോമം, ഹോമകലശാഭിഷേകങ്ങൾ, വിശേഷാൽ പൂജ വൈകുന്നേരം ഭഗവതിസേവ, സ്ഥലശുദ്ധി, മുളപൂജ, അത്താഴപൂജ കലപരിപാടികൾഅരങ്ങേറും. 30 ന് ചടങ്ങ് സമാപിക്കും. പരവൂർ. രാകേഷ് തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.


whatsapp-image-2025-03-25-at-22.24.15_0a028359

ശുചീകരണ യജ്ഞം നടത്തി


മാഹി :മാലിന്യമുക്ത നവകേരള ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അഫലീയേഷനുള്ള മുഴുവന്‍ ഗ്രന്ഥശാലകളും ഹരിത ഗ്രന്ഥശാലകളാക്കി മാറ്റുന്നതിന്റെ ഭാഗമായി അഴിയൂര്‍ മൂന്നാംഗൈറ്റ് സമീപം എം. പി. കുമാരന്‍ സ്മാരക വായനശാലാ & ഗ്രന്ഥാലയം പരിസര ശുചീകരണ പ്രവര്‍ത്തനം നടത്തി .ജൈവ- അജൈവ മാലിന്യം വേര്‍തിരിച്ച് ഹരിത കര്‍മ്മസേനയ്ക്ക് നല്‍കി , ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂളിലെ അസോസിയേറ്റ് എൻ സി സി ഓഫീസർ രാവിദ് മാസ്റ്റര്‍ ഗ്രന്ഥശാലയെ ഹരിത ഗ്രന്ഥശാലയായി പ്രഖ്യാപിച്ചു. മാലിന്യ മുക്ത നവകേരള പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു 

വി.പി. വിശ്വനാഥന്‍ അദ്ധൃക്ഷതവഹിച്ചു. 

,ചടങ്ങില്‍ സി.എച്ച്. സജീവന്‍ . സ്വാഗതവും പ്രേമചന്ദ്രന്‍ നന്ദിയും പറഞ്ഞു.


ചിത്രവിവരണം:രാവിദ് മാസ്റ്റർ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു


whatsapp-image-2025-03-25-at-22.24.50_516abd73

മോഹൻദാസ് നിര്യാതനായി.


മാഹി: പെമ്പ്രയിലെ കീഴന്തിന്റവിട മോഹൻദാസ് (85) നിര്യാതനായി.

മഹാരാഷ്ട്രയിൽ ബേക്കറി ഉടമയാണ്

അച്ഛൻ: കുഞ്ഞിരാമൻ,

അമ്മ :ചീരു മുല്ലോളി,

ഭാര്യ:  അജിത,

മകൾ: രേഷ്മ,

മരുമകൻ: വികാസ് ,

മകളുടെ മകൻ, അർജുൻ.

സഹോദരങ്ങൾ : വനജ, ലീല, പ്രേമരാജൻ, ശശിധരൻ (ഓട്ടോ) , പവിത്രൻ.

സംസ്ക്കാരം (ബുധനാഴ്ച്ച) രാവിലെ 11 മണിക്ക് നിടുമ്പ്രം, മീത്തലെ ചാലിൽ വീട്ടു വളപ്പിൽ.


പിണറായിപെരുമ -- റിവർ ഫെസ്റ്റ് 27 ന് മമ്പറം ബോട്ട് ജെട്ടിയിൽ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും 


തലശ്ശേരി:പിണറായി പെരുമയുടെ ഭാഗമായി കേരള വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൌൺസിലും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സെസൈറ്റിയും സംയുക്തമായി അഞ്ചരക്കണ്ടി പുഴയുടെ കൈവഴികളെ കോർത്തിണക്കി സംഘടിപ്പിക്കുന്ന റിവർ ഫെസ്റ്റ് 27 ന് വ്യാഴാഴ്ച വൈകിട്ട് മമ്പറം ബോട്ട് ജെട്ടിയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വിശിഷ്ടാതിഥിയായി ജില്ലാ കലക്ടർ അരുൺ കെ.വിജയൻ ഐ.എ.എസ്. പങ്കെടുക്കും. അഞ്ചരക്കണ്ടി പുഴയിലെ പാറപ്രo, മമ്പറം, ചേരിക്കൽ , ചിറക്കുനി ബോട്ട് ജട്ടികളെയും ചെറു മാവിലായി റഗുലേറ്റർ കം ബ്രിഡ്ജിനെയും ചേർത്താണ് റിവർ ഫെസ്റ്റ് ഒരുക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി മമ്പറത്ത് നിന്നും ചെറുമാവിലായിലേക്ക് വർണാഭമായ ജലഘോഷയാത്ര നടത്തും. ചരിത്രത്തിൽ ആദ്യമായാണ് അഞ്ചരക്കണ്ടി പുഴയിൽ ഇത്രയും വിപുലമായ രീതിയിൽ ഘോഷയാത്ര സംഘടിപ്പിക്കുന്നതെന്ന് പിണറായി പെരുമ കൾചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മമ്പറത്തിന് പിന്നാലെ 28 ന് ചിറക്കുനി ജെട്ടിയിൽ മന്ത്രി രാമചന്ദ്രൻകടന്നപ്പള്ളിയും ചേരിക്കലിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ. രത്നകുമാരിയും അനുബന്ധ പരിപാടികൾ ഉദ്ഘാടനം ചെയ്യും.29ന് സമാപന പരിപാടികൾ ചെറമാവിലായിയിൽ കെ.വി.സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും റിവർ ഫെസ്റ്റിനോടനുബന്ധിച്ച് .അഞ്ചരക്കണ്ടി പുഴയിലെ മുഴുവൻ ബ.ഓരോ ബോട്ട് ജെട്ടികളിലും വിവിധ കലാപരിപാടികൾഉണ്ടാവും - ആസ്വദിക്കാനെത്തുന്നവർക്കും ബോട്ട് യാത്രികർക്കും അതാതിടങ്ങളിൽ വൈവിധ്യങ്ങളായ നാടൻ, വെസ്റ്റേൺ ഭക്ഷണ വിഭവങ്ങളും ലഭ്യമാക്കും. പിണറായി പെരുമ ചെയർമാൻ കക്കോത്ത് രാജൻ, ജനറൽ കൺവീനർ അഡ്വ.വി.പ്രദീപൻ,ഡി..ടി.പി.സി. സിക്രട്ടറി പി.ജി.ശ്യാം കൃഷ്ണൻ,, പി.എം. അഖിൽ, എ.ടി. ദാസൻ മാസ്റ്റർ, ടി.കെ.അനൂപ് എന്നിവർ പരിപാടികൾ വിശദീകരിച്ചു.


whatsapp-image-2025-03-25-at-22.27.14_5d5f0e86

കേൻസർ മുഴയിൽ

തളർന്നിരിപ്പാണ്

ഈ ചെറുപ്പക്കാരൻ


തലശ്ശേരി: പുതിയ ബസ്സ് സ്റ്റാന്റിലെ മരച്ചുവട്ടിൽ നിന്നുള്ള ഈ ദുരിതക്കാഴ്ച ആരുടേയും കരളലിയിക്കും. എഴുന്നേറ്റ് നിൽക്കാനോ . അമർന്നിരിക്കാനോ, , കിടക്കാനോ , ഭക്ഷണം കഴിക്കാൻ പോലുമാവാതെ വഴിയാത്രക്കാരിൽ കണ്ണും നട്ടിരിക്കുന്ന 32കാരനായ പ്രവീണിന്റെ ജീവിതം കരളലിയിപ്പിക്കുന്നതാണ്. ഇരുപതാം വയസ്സിൽ അനാഥമാക്കപ്പെട്ട കണ്ണവം സ്വദേശിയായ ഈ ചെറുപ്പക്കാരൻ തലശ്ശേരി നഗരത്തിലെത്തിയിട്ട് 12 വർഷമായി. കഴുത്തിന് വലിയ മുഴ രൂപപ്പെട്ടതാനെത്തുടർന്ന് ചിലരുടെ സഹായത്തോടെ പരിയാരം മെഡിക്കൽ കോളജിൽ കൊണ്ടുപോയെങ്കിലും, അവിടെ നിന്ന് മലബാർ കേൾസർ സെന്ററിൽ കാണിക്കാനാണ് പറഞ്ഞത്. ആരും തുണയില്ലാത്ത ഈ ചെറുപ്പക്കാരന് കേൻസർ ചികിത്സ ലഭ്യമാക്കാൻ ജീവകാരുണ്യപ്രവർത്തകരുടെ കൈത്താങ്ങ് കൂടിയേ കഴിയൂ. ബാബു പാറാൽ നഗരത്തിലെ തെരുവ് നിവാസികൾക്ക് വർഷങ്ങളായി നിത്യേന ഉച്ചഭക്ഷണം നൽകിവരുന്നുണ്ടെങ്കിലും, പ്രവീണിന് ഭക്ഷണം കഴിക്കാനാവുന്നില്ല. ദ്രാവകരൂപത്തിലുള്ള വസ്തുക്കളോ, വെള്ളമോ മാത്രമേ കഴിക്കാനാവുന്നുള്ളൂ.

മനുഷ്യ സ്നേഹികളുടെ ശ്രദ്ധ ഈ ചെറുപ്പക്കാരനിൽ പതിഞ്ഞെങ്കിൽ, മലബാർ കേൻസർ സെന്ററിലെത്തിച്ച്

ചികിത്സ നടത്തിയാൽ രക്ഷപ്പെടുത്താനാവും. കഴുത്തിലെ മുഴ പൊട്ടാൻ പാകത്തിലേക്ക് വളരുകയാണ്.


ചിത്രവിവരണം: കഴുത്തിലെ മുഴയുമായി വിധിയെ ശപിച്ച് തലശ്ശേരി ബസ്സ് സ്റ്റാന്റിൽ കഴിയുന്ന പ്രവീൺ

whatsapp-image-2025-03-25-at-22.27.39_f16003ad

ചൊക്ലി ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ: കോളജ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് വലിയ പറമ്പത്ത് ജസ്ന ക്ക് നിർമ്മിച്ചു നൽകിയ സ്നേഹ വീടിന്റെ താക്കോൽ ദാനം പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചർ നിർവ്വഹിക്കുന്നു

whatsapp-image-2025-03-25-at-22.28.05_d38f0c85

കണ്ടിയിൽ പീതാംമ്പരൻ നമ്പ്യാർ


തലശ്ശേരി: കൊളശ്ശേരി പാരിജാതം വീട്ടിൽ കണ്ടിയിൽ പീതാംമ്പരൻ നമ്പ്യാർ (81)അന്തരിച്ചു. (വിമുക്ത ഭടനാണ് )

.ഭാര്യ :പങ്കജാക്ഷി

മക്കൾ പ്രസൂൺ കുമാർ ( യൂനിയൻ ബേങ്ക്) പിയൂഷ് കുമാർ (ഇന്ത്യൻ ആർമി ) മരുമകൾ :സൗര.

സഹോദരങ്ങൾ: പത്മാവതി അമ്മ, സൗമിനി, സുമതി, സൗദാമിനി,

പരേതരായ ബാലകൃഷ്ണൻ നമ്പ്യാർ, വേണുഗോപാൽ, ശിവശങ്കരൻ

whatsapp-image-2025-03-25-at-22.28.54_2fc277d7

വി.കെ.ബാലൻ നിര്യാതനായി.

മാഹി: പള്ളൂർ വണ്ണത്താൻ വീട്ടിൽ താഴെ കുനിയിൽ വി.കെ.ബാലൻ (80) നിര്യാതനായി.റിട്ട. സ്പിന്നിംങ്ങ്മിൽ ജീവനക്കാരനാണ്. . ഭാര്യ: സുജാത. മക്കൾ: സുബീഷ്, സുജിൻ, ശ്രുതി. മരുമക്കൾ: വർഷ, ജസ് വിൻ സഹോദരങ്ങൾ: കുമാരൻ, പ്രേമൻ, രോഹിണി, ശാന്ത, വിമല, സതി . ഭാസ്ക്കരൻ



തലശേരി :മുഴപ്പിലങ്ങാട് ബീച്ച് റോഡ് കദീജാസിൽ 

കെ.കെ. സക്കരിയ (69] നിര്യാതനായി 

പരേതരായ സി.കെ അസ്സുഹാജിയുടെയും , 

കെ.കെ. കുഞ്ഞാഞ്ഞുവിന്റെയും മകനാണ്

ഭാര്യ: ഷംഷാദ് - മകൾ: ഷംസീന . മരുമകൻ എം. സിദ്ധിഖ് -സഹോദരങ്ങൾ :ഉമ്മർ അഷ്റഫ് ,ഫസൽ ,സാഹിർ, സുഹറ, ഹാഷിം. പരേതനായ റഹീം

 

whatsapp-image-2025-03-25-at-22.32.03_9984e5e8

പ്രിയദർശിനി യുവകേന്ദ്ര:

ഇഫ്താർ സ്നേഹ സംഗമം നടത്തി


മാഹി:പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ നേതൃത്വത്തിൽ പള്ളുരിൽ സംഘടിപ്പിച്ച ഇഫ്താർ സ്നേഹ സംഗമം മതമൈത്രിയുടെ സംഗമമായി മാറി. പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്തു. പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമത്തി മഹല്ല് ഖത്തിബ് ഷംസീർ അസ്ഹരി, മാഹി ബസലിക്ക റവ: റെക്ടർ സെബാസ്റ്റ്യൻ കാരേക്കാട്ടിൽ, പ്രഭാക്ഷകൻ സന്തോഷ് ഇല്ലോളിൽ . ചാലക്കര പുരുഷു, പി.സി.ദിവാനന്ദൻ, സുബേർ, പി.ടി.കെ.റഷീദ്, എം.മുസ്തഫ, അനിൽ വിലങ്ങിൽ, സെൻസായി കെ. വിനോദ് കുമാർ, എം.എ.കൃഷ്ണൻ, അലി അക്ബർ ഹാഷിം സംസാരിച്ചു.


ചിത്രവിവരണം: മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്യുന്നു

റേഷൻ കാർഡ്: നടപടിക്രമങ്ങൾ സുതാര്യമാക്കണം


പുതുച്ചേരി:മാഹിയിൽ പുതിയ റേഷൻ കാർഡ് അനുവദിക്കുമ്പോഴും, റേഷൻ കാർഡിൽ പുതിയ മെമ്പർമാരെ കൂട്ടിചേർക്കുമ്പോഴുണ്ടാകുന്ന നടപടിക്രമങ്ങൾ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ സുതാര്യമാക്കാനുള്ള നടപടി ഉണ്ടാവണമെന്നും, ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ മാഹി സിവിൽ സപ്ലൈ ഡിപ്പാർട്ട്മെന്റിൽ നൽകണമെന്നും രമേശ് പറമ്പത്ത് എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു

 മാഹിയിലെവിവിധ അംഗനവാടികളിൽ ഒഴിഞ്ഞു കിടക്കുന്ന അദ്ധ്യാപിക തസ്തിക നികത്താനുള്ള നടപടിയെടുക്കണമെന്നുംനിലവിൽ ഹെൽപ്പറായി ജോലി ചെയ്യുന്ന യോഗ്യതയുള്ളവർക്ക് പ്രമോഷൻ കൊടുക്കാനും ആവശ്യപ്പെട്ടു.

ചൊക്ലി - പാറാൽ റോഡും, കല്ലായി പന്തക്കൽ റോഡും,മാഹി ബൈപ്പാസ് ആരംഭിച്ചതോടു കൂടി വാഹനഗതാഗതം വർദ്ധിച്ച സാഹചര്യത്തിൽ പ്രസ്തുത റേഡുകൾ വീതി കൂട്ടാനുള്ള നടപടി ആരംഭിക്കണമെന്ന് നിയമസഭയിൽ ആവശ്യപെട്ടു.

2011 ൽ പ്രസ്തുത റോഡുകൾ വീതി കൂട്ടാനുള്ള നടപടി ആരംഭിച്ചിരുന്നുവെന്ന് എം എൽ എ ചൂണ്ടിക്കാട്ടി.


samudra-auyrved-new
vathubharathi
SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW